Wednesday 1 May 2013

മംഗലാപുരത്ത് AICCTU വിന്റെ ആഭിമുഖ്യത്തിൽ മേയ്‌ ദിനാചരണം


മംഗലാപുരത്തെ വ്യവസായ മേഖലയായ ബൈക്കംപാടി -പണംബൂർ  പ്രദേശത്ത് AICCTU ആഭിമുഖ്യത്തിൽ സാർവ ദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി  RMC , BPCL എന്നീ സ്ഥാപനങ്ങളുടെ കവാടങ്ങല്ക്ക് മുൻപിൽ മേയ്‌ ഒന്നാം തീയതി രാവിലെ രക്തപതാകകൾ ഉയർത്തപ്പെട്ടു .

 പൊതു മേഖലയിലും കോർപ്പറേറ്റ് ഉടമസ്ഥതയിലും ഉള്ള പ്രമുഖ സ്ഥാപനങ്ങൾ 'സംരംഭകർ' എന്ന ഓമനപ്പേര് നല്കി കരാർ  അടിസ്ഥാനത്തിൽ ജോലികൾ  ചെയ്യാൻ തൊഴിലാളികളെ  നിയോഗിക്കുകയും തൊഴിലാളികൾ എന്ന നിലയിൽ അവർക്ക് തൊഴിലുടമ നല്കാൻ ബാധ്യസ്ഥമായ നിയമാനുസൃത വേതനവും  ക്ഷേമ -ആനുകൂല്യങ്ങളും  നിഷേധിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ  പ്രതിഷേധങ്ങൾ ശക്തിപ്പെട്ടതിനെത്തുടർന്നു  കരാർ ജീവനക്കാരും  താല്ക്കാലിക അടിസ്ഥാനത്തിൽ നിയമിതരും ആയ നൂറു കണക്കിന് തൊഴിലാളികൾ അംഗങ്ങൾ ആയി ഉള്ള പുതിയ യൂണിയനുകൾ റെഡി മിക്സ്‌ (RMC ), ഭാരത്‌ പെട്രോളിയം കോർപറേഷൻ  ലിമിറ്റഡ് (BPCL  തുടങ്ങിയ സ്ഥാപനങ്ങളിൽ AICCTU വിന്റെ നേതൃത്വത്തിൽ ബാംഗ്ലൂരിലും,  സമീപകാലത്തായി മംഗലാപുരത്തും നിലവിൽ വന്നിട്ടുണ്ട് .
  
 ബൈക്കം പാടിയിലുള്ള റെഡി മിക്സ് ( RMC)  ഫാക്ടറി കവാടത്തിൽ രാവിലെ എട്ടിന് 
AICCTU കർണ്ണാടക സംസ്ഥാന സെക്രട്ടറി സഖാവ് ജവാരിയ 
മേയ്‌ ദിന രക്തപതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത് .പിന്നീട് RMC , BPCL ബ്രാഞ്ചുകളിലെ തൊഴിലാളികൾ പ്രകടനം ആയി എത്തിയ ശേഷം BPCL കവാടത്തിൽ മെയ്‌ ദിനപ്പതാക ഉയർത്തപ്പെട്ടു. BPCL ബ്രാഞ്ച് പ്രസിഡണ്ട്‌ ആയ സഖാവ് ചന്ദ്രകുമാർ പ്രഭു സ്വാഗതപ്രസംഗം നടത്തിയ  ചടങ്ങിൽ സഖാക്കൾ ജവാരിയാ ,സതീഷ്‌ (ബ്രാഞ്ച് പ്രസിഡണ്ട്‌ ,RMC ), യശ്വന്ത് (എക്സിക്യൂട്ടീവ്  കമ്മിറ്റി മെമ്പർ , RMC Br ), റസാക്ക് (വൈസ് പ്രസിഡന്റ്‌ , BPLC Br ),സുനിൽ ,പ്രശാന്ത് ,രാജേന്ദ്ര (വൈസ് പ്രസിഡന്റ്‌, RMC Br ) ,
റെജീ പോൾ (RMC  Br ) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു .
സി പി ഐ (എം എൽ ) കേരളാ സംസ്ഥാന ലീഡിംഗ് ടീം അംഗം  സഖാവ്
കെ എം വേണുഗോപാലൻ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു .
 
സമ്മേളനാനന്തരം AICCTU  ആഭിമുഖ്യത്തിൽ  നടന്ന  മെയ്‌ ദിന റാലി
 
 തൊഴിലാളി വര്ഗ്ഗഐക്യത്തിന്റെ സന്ദേശം ബൈക്കം പാടി - പണമ്പൂർ വ്യവസായ  മേഖലകളിൽ വിളംബരം ചെയ്യുന്നതായിരുന്നു .


No comments:

Post a Comment