Saturday 27 September 2014

ഗോ സംരക്ഷണത്തിന്റെ പേരിൽ ദലിതുകൾക്കെതിരെ ആർഎസ്എസ് - ബിജെപി ആക്രമണം, വർഗീയ അജണ്ട


ഗോ സംരക്ഷണത്തിന്റെ പേരിൽ  ദലിതുകൾക്കെതിരെ  ആർഎസ്എസ് - ബിജെപി ആക്രമണം, വർഗീയ അജണ്ട 


ഝാർഖണ്‍ഡിലെ  തന്റെ ഗ്രാമത്തിൽ നിന്നും സെപ്റ്റെംബർ 8 നു  ഒരു മോട്ടോർ സൈക്കിളിൽ രാവിലെ പുറപ്പെട്ട  മുന്നാ ദാസ്‌ 11 മണിയോടെ ജമുവാ ജില്ലയിലെ  തിസ്റിയിൽ  ഗുംഹരിയാതണ്‍ഡ് എന്ന സ്ഥലത്ത് എത്തി . വഴിക്ക് എവിടെയോ വെച്ച് ഒരു കൂട്ടം ആളുകൾ മോട്ടോർ സൈക്കിളുകളിൽ അയാളെ പിന്തുടരുന്നുണ്ടായിരുന്നു .
ആൾക്കൂട്ടം മുന്നാ ദാസിന്റെ വാഹനവും പിറകിൽ കെട്ടിവച്ചിരുന്ന ചാക്കുകളും തട്ടിത്തെറിപ്പിച്ച ശേഷം ഇടിയുടെ ആഘാതത്തിൽ താഴെ വീണു കിടന്ന ആ മനുഷ്യനെ പൊതിഞ്ഞു. അവർ ആക്രോശിച്ച് കൊണ്ട് ചോദിച്ചു: "എന്താണ്  ചാക്കുകളിൽ കെട്ടിവെച്ചിരിക്കുന്നത്?"
പോത്തിന്റെയും കാളയുടെയും ആടിന്റെയും തോൽ ആണ് ചാക്കുകളിൽ എന്ന് മുന്നാ ദാസ് മറുപടി പറഞ്ഞ പാടേ ആൾക്കൂട്ടം അയാൾക്കെതിരെ  മുഷ്ടി പ്രയോഗവും ചവിട്ടും തുടങ്ങി.  ഇടിക്കുന്നതിനിടയിൽ  ചിലർ "ഗൗ മാതാ കീ ജയ്‌"  വിളിക്കുന്നുണ്ടായിരുന്നു.  മൂക്കിൽ നിന്നും ചോരയൊലിപ്പിച്ചുകൊണ്ട് മുന്നാ ദാസ് താൻ ഒരു ദലിതൻ  ആണെന്നും തലമുറകളായി തുകൽ കച്ചവടത്തിൽ ഏർപ്പെട്ട ഒരു കുടുംബത്തിലെ അംഗം ആണെന്നും  അക്രമികളോട്പറയാൻ ശ്രമിച്ചു. അയാൾ  പറയുന്നത് സത്യമാണോ എന്നറിയാനും ഒരു മുസ്ലിം അല്ല എന്ന് ഉറപ്പു വരുത്താനും വേണ്ടി ഉടുപ്പുകൾ അഴിച്ചു ;സുന്നത്ത് ചെയ്ത ലക്ഷണം ഉണ്ടോ എന്നറിയാൻ ആയിരുന്നു അത്.  മുന്നാ ദാസ് മുസ്ലിം അല്ല എന്ന് 'തെളിഞ്ഞ' ശേഷവും കുറെ നേരം ഇടിയും വസ്ത്രാക്ഷേപവും തുടർന്നു . പോലീസിൽ പരാതിപ്പെടാൻ തുനിഞ്ഞാൽ തന്നെ ബാക്കി വെച്ചേക്കില്ല എന്ന് മുന്നാ ദാസിനെ ഭീഷണിപ്പെടുത്തിയ ശേഷം ആണ് അക്രമി സംഘം വിട്ടയച്ചത്.  
ദളിതുകൾക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന ആക്രമണങ്ങളുടെ ഒരു മാതൃക ഈ സംഭവത്തിൽ ഉണ്ട് . ഉടു വസ്ത്രം അഴിപ്പിക്കലും, ശാരീരിക മായി കഠിന പീഡകൾ ഏൽപ്പിച്ചതിനുശേഷം പോലീസിൽ പരാതിപ്പെടുന്നതി നെതിരായ ഭീഷണിയും എല്ലാം ഇത്തരം ജാതീയ ആക്രമണങ്ങളുടെ പൊതു സ്വഭാവത്തിലേക്കു വിരൽ ചൂണ്ടുന്നു.
എന്നാൽ ,മേൽപ്പറഞ്ഞ സവിശേതകൾക്കെല്ലാം പുറമേ,   ന്യൂന പക്ഷ വിരുദ്ധ ഹിംസാത്മകതയുടെ സ്വഭാവത്തെ ക്കുറിച്ചുള്ള  വ്യക്തമായ സൂചനയും ഈ സംഭവത്തിൽ അടങ്ങിയിരിക്കുന്നു . മുസ്ലീം  ആണോ എന്ന് 'പരിശോധിക്കാൻ'  ഒരു മനുഷ്യന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തും വിധം നഗ്നനാക്കാനും  ദേഹപരിശോധന നടത്താനും അധികാരം ഉള്ളവർ ആണ് തങ്ങൾ  എന്ന് ആർഎസ്എസ് ആൾക്കൂട്ടങ്ങൾ  കരുതുന്നതും, അങ്ങിനെയുള്ള ആൾക്കൂട്ടങ്ങൾക്ക് പോലീസിനെ ഭയക്കേണ്ടതില്ലെന്നും ഉള്ള അവസ്ഥ  ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ പരിതാപകരമായ ഒരു നിലയെയാണ് ഏവരെയും ഓർമ്മപ്പെടുത്തുന്നത്‌.
ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ സി പി ഐ (എം എൽ) നേതാക്കൾ  തിസ്റി  പോലീസ് സ്റ്റേഷനിൽ എത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ഇതിനു മറുപടിയായി എടുത്തുകാട്ടിയത് മുന്നാ ദാസിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ആർഎസ്സ്എസ്സ്-ബജ് രംഗ് ദൾ ഭാരവാഹികൾ നല്കിയ ഒരു നിവേദനം ആയിരുന്നു!
മുന്നാ ദാസ് നിയമ വിരുദ്ധമായ തൊഴിൽ  ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് ഒരു പോലീസ് കോണ്‍സ്റ്റബിൾ ആർഎസ്സ്എസ്സ് നിവേദനത്തെ പിന്താങ്ങു കയും അത് വഴി തന്റെ കൂറ് ആരോടാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു .

യഥാർഥത്തിൽ പശുക്കളുടെയും കാളകളുടെയും സംരക്ഷണത്തിൽ ബിജെപി -ആർഎസ്എസ്  സംഘങ്ങൾക്ക്
താൽപ്പര്യമുണ്ടായിരുന്നെങ്കിൽ അവർ കന്നുകാലി വളർത്തലിൽ ഏർപ്പെട്ട കർഷകർക്ക് ധനസഹായം ഉൾപ്പെടെയുള്ള സർക്കാർ ക്ഷേമ പരിപാടികൾക്കുവേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമായിരുന്നു. ഗോ രക്ഷയുടെ പേര് പറഞ്ഞ് ഇന്ന് അരങ്ങേറുന്ന ഗുണ്ടായിസം  ദളിത് ജനതയെ ആക്രമിക്കാനും ഭയപ്പെടുത്തി നിർ ത്താനും ഉള്ള ഹീനമായ  ഒരു പദ്ധതിയുടെ ഭാഗം മാത്രം ആണ് . ചത്തുപോകുന്ന കന്നുകാലികളെ ഉടമസ്ഥർക്കും  സമൂഹത്തിനും  ഉപകാരപ്രദ മായ വിധത്തിലും അവയുടെ ശരീരങ്ങൾ  അഴുകിനശിക്കുന്നത് മൂലം പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിലും  കൈകാര്യം ചെയ്യുന്നത് ഇന്ത്യയിൽ ഇന്നും ഏറിയ കൂറും പരമ്പരാഗത മാർഗ്ഗങ്ങളിലൂടെയാണ് . മുന്നാ ദാസിനെപ്പോലെ ആയിരക്കണക്കിന് ആളുകൾ  ആ മേഖലയിൽ പണിയെടുക്കുന്നത് മനുഷ്യത്വഹീനമായ  തൊഴിൽ സാഹചര്യങ്ങളിൽ ആണ് എന്ന് കൂടി ഓർക്കണം. ഇതിനു കാരണക്കാർ മേൽപ്പറഞ്ഞ ഫ്യൂഡൽ -വർഗീയ ഗുണ്ടാ സംഘങ്ങൾ തന്നെ പിന്തുണച്ച്‌  അധികാരത്തിൽ ഏറ്റിയ സർക്കാർ  ആണ്.  കൃഷിക്കാരുടെയോ ,ദലിതരുടെയോ ,പശുക്കളുടെയോ ക്ഷേമത്തിൽ യഥാർഥത്തിൽ യാതൊരു താൽപ്പര്യവും ഇല്ലാതെ ഗോ രക്ഷയുടെ പേരിൽ ബഹളം വെക്കുന്നവരുടെ ലക്ഷ്യം  ദളിതുകൾക്കും മുസ്ലീം ന്യൂന   പക്ഷങ്ങൾക്കുമെതിരെ വിവേചനങ്ങളും ഒപ്പം വിദ്വേഷവും  പ്രോത്സാഹിപ്പിക്കൽ ആണ്.

ജാതീയമോ   സാമുദായികമോ  ആയി അരങ്ങേറുന്ന  ഇത്തരം ആക്രമണങ്ങൾ  ഇൻഡ്യയിലെ  ഏതെങ്കിലും സംസ്ഥാനത്തിലോ ജില്ലയിലോ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല . ജമുവ ജില്ലയിൽത്തന്നെയുള്ള  ഗവാനിൽ
 ബിജെപി സംഘം പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ 'ഗോ രക്ഷ' യുടെ പേരിൽ മർദ്ദിച്ച് അവശരാക്കിയിരുന്നു . രാംഗഡി ലും നിർസ യിലും  വർഗീയ അസ്വാസ്ഥ്യങ്ങൾ കുത്തിപ്പൊക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കന്നുകാലികളെ കയറ്റിയ വാഹനങ്ങൾ തടഞ്ഞ സംഭവങ്ങൾ ഉണ്ടായിരുന്നു.
.ആക്രമണത്തിനു ഇരകൾ ആവുന്നത് ഏറ്റവും ദരിദ്രർ ആയ വ്യക്തികൾ ആണ്;ഓരോ സമുദായത്തിലും തുകൽ കച്ചവടവും സംസ്കരണവും ആയി ബന്ധപ്പെട്ട തൊഴിലുകളിൽ പരമ്പരാഗതമായി ഏർപ്പെട്ടിരിക്കുന്നവർ ദലിത് ജാതിക്കാർ  ആണ് .

വർഗീയ വികാരം കുത്തിപ്പൊക്കുന്നതിനു പുറമേ,  ദരിദ്രർക്കെതിരായ സാമൂഹ്യ ധ്രുവീകരണം സൃഷ്ടിക്കാനും ഇത്തരം നാടകീയ സംഭവങ്ങളിലൂടെ  ബിജെപി  ലക്ഷ്യമിടുന്നു . പ്രായം ചെന്ന കന്നുകാലികൾ സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്ന ഘട്ടത്തിൽ കൃഷിക്കാർ അവയെ വിൽക്കുന്നത് ഒരു പുതിയ കാര്യമല്ല .എന്നാൽ, ബി ജെ പി ബോധപൂർവ്വം ഏറ്റെടുത്തിട്ടുള്ള ആക്രമണോൽസുകമായ  'ഗോ രക്ഷാ' കാമ്പെയിനുകൾ  കർഷകരേയും തുകൽ വ്യാപാരം കൊണ്ട് ഉപജീവനം നയിക്കുന്ന ദരിദ്രരെയും ദ്രോഹിക്കുന്നതിൽ ഒരു മടിയും കാട്ടാത്തവയാണ് .

ബിജെപി സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന വർഗീ യ- സാമൂഹ്യ ധ്രുവീകരണത്തെ സഹായിക്കുന്ന രണ്ടാമത്തെ താങ്ങ് ആദിവാസികൾക്കെതിരായ ധ്രുവീകരണം ആണ് . ഝാർഖണ്‍ഡിൽ ആദിവാസികൾക്ക് സംവരണം ചെയ്യപ്പെട്ട എല്ലാ നിയമ സഭാ സീറ്റുകളിലും വിജയം ഉറപ്പാക്കുക എന്നതാണ്  ബിജെപി യുടെ ലക്ഷ്യം . ഇതിനു വേണ്ടി ആദിവാസി വിരുദ്ധ ധ്രുവീകരണം സംസ്ഥാനത്ത് ഉണ്ടാക്കി അതില്നിന്നും മുതലെടുക്കുക എന്ന നയം ആണ്
 ബിജെപി അനുവർത്തിക്കുന്നത്.  ആദിവാസികൾക്കിടയിലെ  സാമൂഹിക ഐക്യം തകർക്കാനുള്ള  തന്ത്രം എന്ന  നിലയിൽ,   സർനാ ആദിവാസികളെ  ക്രിസ്ത്യൻ ആദിവാസികൾക്കെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് ബിജെപി ചെയ്യുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പുകൾക്ക്  മുൻപത്തെ ക്രിസ്ത്‌മസ് കാലത്ത്  റാഞ്ചിയിൽ സർന  ആദിവാസി വേഷത്തിൽ നിര്മ്മിക്കപ്പെട്ടിരുന്ന  ഒരു  കന്യാമറിയപ്രതിമ യുടെ പേരിൽ  ഇരു വിഭാഗത്തിലും പെട്ട ആദിവാസികൾക്കിടയിൽ സംഘർഷം കുത്തിപ്പൊക്കാൻ അവർക്ക്  കഴിഞ്ഞു .
അതുപോലെ, കഴിഞ്ഞ ജൂലൈ മാസത്തിൽ ഈദ് കാലത്ത് ഒരു ഭൂമിത്തർക്കത്തിന് വർഗീയ നിറം കൊടുത്ത് മുസ്ലിങ്ങളും മറ്റു സമുദായങ്ങളും തമ്മിൽ സംഘർഷങ്ങൾ കുത്തിപ്പൊക്കാൻ സംഘ പരിവാർ ശക്തികൾ തുനിയുകയുണ്ടായി .   വഞ്ചനയും ഗാർഹിക പീഡവും സംബന്ധിച്ച വകുപ്പുകളാൽ കുറ്റാരോപിതയായ  കായികതാരമായ താരാ സഹ്ദെയൊവിനെതിരെ നിലവിൽ  വന ഒരു ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിൽ  "ലവ് ജിഹാദ്" പ്രചാരണം അഴിച്ചു വിട്ട് കൊണ്ട്    യുവജനങ്ങളിലും സ്ത്രീകളിലും മോഡി സർക്കാരിനെതിരെ വളർന്നു വന്ന അസംതൃപ്തിയിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ബിജെപി യും സംഘ് പരിവാറും ശ്രമിച്ചു.

മേൽപ്പറഞ്ഞ സ്വഭാവത്തിലുള്ള ജാതീയ-വർഗീയ പ്രശ്നങ്ങളിൽ ഭരണവർഗ്ഗങ്ങൾ ഒന്നടങ്കം ബിജെപി പക്ഷത്താണ് എന്ന അവസ്ഥയാണ് ഇന്നുള്ളത്.
മുന്നാ ദാസിനെതിരെ നടന്ന ആർ  എസ് എസ് - ബി ജെ പി ആക്രമണത്തിൽ തികഞ്ഞ മൌനം ദീക്ഷിക്കുകയാണ്.
ജെ വി എം , ജെ എം എം , കോണ്‍ഗ്രസ്‌ എന്നീ കക്ഷികൾ. മുന്നാ ദാസിനെ പോലുള്ള ദലിതർക്കും ന്യൂനപക്ഷ സമുദായത്തിനും   നീതിയും അന്തസ്സും ഉറപ്പു നൽകാൻ സർക്കാർ  സംവിധാനങ്ങൾ ആകെ മടിച്ചു നിൽക്കുകയാണ്.  മുന്നാ ദാസ്  സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത ബിജെപി സർക്കാരിന്റെ നയം തുറന്നു കാട്ടിക്കൊണ്ട്   സിപിഐ (എംഎൽ)  ഗിരിധിൽ ഒരു പ്രതിഷേധ ധർണയും ജില്ലയിൽ വിവിധ ബ്ലോക്ക്‌ ഏരിയകളിൽ പ്രചാരണങ്ങളും സംഘടിപ്പിച്ചു. സിപിഐ (എംഎൽ)ന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസ്തുത മുൻകൈ പ്രവർത്തനങ്ങളെത്തുടർന്ന്  ജില്ലയിൽ ബി ജെ പി പ്രതിരോധത്തിൽ ആയിരിക്കുന്നു.  




No comments:

Post a Comment