Monday, 2 November 2020

 പ്രസ്താവന: [എരുമേലി, 30-10-2020 ] സംവരണതത്വത്തെ അട്ടിമറിക്കരുത്


ജോൺ കെ എരുമേലി സെക്രട്ടറി സംസ്ഥാന ലീഡിങ് ടീം ,സി പി ഐ (എം എൽ )

ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസരംഗത്തും ഇന്ത്യൻ ഭരണഘടന പ്രകാരം അംഗീകരിക്കപ്പെട്ടതാണ് സംവരണം. സംവരണത്തിന്റെ അടിസ്ഥാനലക്ഷ്യം തൊഴിലില്ലായ്മ ക്കോ സാമ്പത്തിക അസമത്വങ്ങൾക്കോ പരിഹാരം ഉണ്ടാക്കലല്ല. മറിച്ച്, അധികാര ഘടനയിൽ ജനസംഖ്യാ നുപാതികമായി സാമുദായിക പങ്കാളിത്തം ഉണ്ടാക്കുന്നതിലൂടെ സമൂഹ്യനീതി നടപ്പിലാക്കൽ ആണ്.
എന്നാൽ മുന്നോക്ക ജാതികളിലെ ദരിദ്രർക്കും സംവരണം വേണമെന്ന ആവശ്യം ദീർഘനാളുകളായി ഉണ്ട്. ഇതനുസരിച്ച് 2019 ഇൽ നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി ബിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക ജാതിക്കാർക്ക് 10% സംവരണം നല്കാൻ മോഡി ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിക്കുകയും, കേവലം മൂന്നു എം പി മാരുടെ പേരുടെ എതിർപ്പുകളോടെ അത് പാസാക്കുകയും ചെയ്തു.
സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡമെന്നും , അതിൽ സാമ്പത്തിക മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താനി ടയാക്കും എന്നും ഉള്ള സുപ്രീംകോടതിവിധിയെ മറികടക്കാൻ ആയിരുന്നു 2019 ലെ ഭരണഘടനാ ഭേദഗതി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ തന്നെ 50% സംവരണം ഉണ്ട്. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീം കോടതിയുടെ വിധിയും ഉണ്ടായിരുന്നു. ഈവിധികൾ മറി കടന്ന് മോഡി ഗവൺമെന്റ് മുന്നോക്ക വിഭാഗക്കാരിൽ പാവപ്പെട്ടവർക്ക് 10% സംവരണം കൊണ്ടുവന്ന തിനെതിരെയുള്ള ഹരജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
മോഡി ഗവൺമെന്റ് 2019 ഇൽ പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ചാണ് കേരള സർവ്വീസ് - സബോർഡിനേറ്റ് സർവീസ് ചട്ടം കേരള ഗവൺമെന്റ് ഭേദഗതി ചെയ്തത്. 2020 ഒക്ടോബർ 23മുതൽ പ്രാബല്യത്തോടെ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വിജ്ഞാപനമാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഇറക്കിയിരിക്കുന്നത്.
അഖിലേന്ത്യാടിസ്ഥാനത്തിൽ ദളിത് പിന്നോക്ക പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ്ന്റെ ഈ തീരുമാനം ആ ജനവിഭാഗങ്ങളിൽ അവിശ്വാസം വരുത്തുന്നതും ഇടതുപക്ഷത്തി ന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നതും ആകും.
കേരള ഗവൺമെന്റ് ഇറക്കിയ ഉത്തരവ നുസരിച്ച് നിലവിൽ സംവരണത്തിന് അർഹതയില്ലാത്തവരും നാല് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ള വരെയുമാണ് സംവ രണത്തിനായി പരിഗണിക്കുന്നത്. പഞ്ചായത്തുകളിൽ രണ്ടരയേക്കർ, നഗരസഭകളിൽ 75 സെന്റ്, കോർപ്പറേഷനുകളിൽ 50 സെന്റ് എന്നീ പരിധികൾക്ക് താഴെ കുടുംബ സ്വത്ത് ഉള്ളവരെയും ഹൗസ് പ്ലോട്ടു കളുടെ വിസ്തൃതി നഗരസഭകളിൽ 20 സെന്റ് കോർപ്പറേഷനിൽ 15 സെന്റ് വരെ യുള്ളവരെയും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണത്തിന് അർഹരാക്കിയിരിക്കുന്നു. ഈ മാനദണ്ഡം നിശ്ചയിച്ച കമ്മീഷനിൽ വരേണ്യ വിഭാഗക്കാർ മാത്രമായിരുന്നു അംഗങ്ങൾ . ഈ മാനദണ്ഡപ്രകാരം സാമ്പത്തികശേഷി ഉള്ളവരും ഇല്ലാത്തവരും തമ്മിൽ മത്സരിച്ചാൽ എത്ര പാവപ്പെട്ടവർക്ക് ജോലി ലഭിക്കും?
മോഡിയുടെ പുത്തൻ വിദ്യാഭ്യാസ നയത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം ഭാരിച്ച ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ വളർച്ചയിൽ തൊഴിലവസരങ്ങളും വളരെയധികം കുറയുന്നു. നോട്ട് നിരോധനം, ജി എസ് ടി, കോവിഡിനെ ത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായ സാമ്പത്തിക തകർച്ച സർക്കാർ സർവീസിൽ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയോ കൂടുതൽ കരാർ ജോലിക്കാരെ വെക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കാര്യം തൊഴിലില്ലായ്മ വർദ്ധിക്കുന്നു എന്നതാണ് തൊഴിലില്ലായ്മ നിലനിൽക്കുന്നതിനാലാണ് ജാതി സംവരണത്തിന്റെയും സാമ്പത്തിക സംവരണത്തിന്റെയും ആവശ്യങ്ങൾ ഉയരുന്നത്. എല്ലാവർക്കും തൊഴിൽ ഉണ്ടെങ്കിൽ ഒരു സംവരണത്തിന്റെയും ആവശ്യമില്ല. ഈ തൊഴിലില്ലായ്മ രൂക്ഷമാ ക്കിയിരിക്കുന്നത് പ്രധാനമായും കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് വർഗീയ ഫാസിസ്റ്റ് ഭരണ നയങ്ങളാണ്. ഈ ഭരണ സംവിധാനത്തെ മാറ്റി ഒരു ജനകീയ ജനാധിപത്യ ഗവൺമെന്റ് സ്ഥാപിച്ചാൽ മാത്രമേ തൊഴിലില്ലായ്മാ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയു. ഇതിനായി എല്ലാ മുന്നോക്ക പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ ജനാധിപത്യ ശക്തികളുടെയും ഐക്യമാണ് ആവശ്യം. എന്നാൽ, ജനങ്ങളുടെ ഐക്യത്തെ തകർക്കാനും വോട്ടു ബാങ്കിന് വേണ്ടിയും കാലാകാലങ്ങളിൽ സംവരണ പ്രശ്നങ്ങൾ ഭരണവർഗ്ഗം ഉയർത്തിക്കൊ ണ്ടുവരാറുണ്ട്.
ജാതിസംവരണം കൊണ്ടോ, സാമ്പത്തിക സംവരണം കൊണ്ടോ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെങ്കിലും ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് സർക്കാർ ഇടങ്ങളിലെ ജോലിയിൽ ജനസംഖ്യാനുപാതികമായി തൊഴിൽ ലഭിക്കുംവരെ ജാതിസംവരണം തുടരണം. സംവരണ സമ്പ്രദായത്തെ ദുർബലപ്പെടുത്തുന്നതും സാമൂഹ്യനീതിക്കുവേണ്ടിയുള്ള മർദ്ദിത സമുദായ വിഭാഗങ്ങളുടെ അഭിലാഷങ്ങളെ അവഗണിക്കുന്ന തുമായ നയം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് തിരുത്തണമെന്ന് സിപിഐ(എം എൽ )ലിബറേഷൻ ആവശ്യപ്പെടുന്നു

No comments:

Post a Comment