Tuesday, 4 February 2025



 ബജറ്റ് 2025-26 : അത്യാഗ്രഹികൾക്ക് നികുതി ചുമത്താൻ തയ്യാറാകാത്ത സർക്കാർ ദരിദ്രരെ പിഴിയുകയാണ്.


- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ ന്യൂഡെൽഹി, 1 ഫെബ്രുവരി 2025

മോദി 3.0 സർക്കാരിൻ്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ഭക്ഷ്യ വിലക്കയറ്റം, വളർച്ചാ മുരടിപ്പ്, തൊഴിൽ നഷ്ടം, രൂപയുടെ മൂല്യത്തകർച്ച, ഉപഭോഗം കുറയൽ, കർഷക പ്രക്ഷോഭം, ആഗോള അനിശ്ചിതത്വങ്ങൾ, യുഎസ്എയിലെ പുതിയ ട്രംപ് ഭരണകൂടം കയറ്റുമതിയെ ബാധിക്കുന്ന പ്രൊട്ടക്ഷണിസ്റ്റ് സാമ്പത്തിക നടപടികൾക്കായി ശബ്ദമുയർത്തുന്നത് , ഇവയെല്ലാമാണ് ഇപ്പോഴത്തെ ബജറ്റിൻ്റെ പശ്ചാത്തലം. . മൊത്തത്തിലുള്ള ഡിമാൻഡിനെ ബാധിക്കുന്ന, വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് അതിസമ്പന്നർക്ക് ആദായ നികുതിയുടെ തോത് വർദ്ധിപ്പിച്ചു ദരിദ്രർക്ക് ആശ്വാസം നൽകുന്ന ഒരു ബജറ്റ് സർക്കാർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കും. എന്നാൽ, സമ്പന്നർക്ക് അനുകൂലമായ ഒരു പ്രതിച്ഛായയിൽ നിന്ന് സ്വയം തിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
തൊഴിലാളികളേയും , കർഷകരേയും വലിയൊരു വിഭാഗം അധ്വാനിക്കുന്ന ജനങ്ങളേയും സഹായിക്കാൻ അവശ്യവസ്തുക്കളുടെ ജിഎസ്‌ടി വെട്ടിക്കുറച്ചോ ക്ഷേമനിധി മുഖേനയോ ആശ്വാസം പകരാൻ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെയില്ലാതെ ആ വിഭാഗങ്ങളോട് സമരം ചെയ്യുന്നതിനിടയിൽ, മദ്ധ്യവർഗത്തിന് മാത്രം പ്രത്യക്ഷ നികുതിയിൽ ഇളവ് ലഭിക്കുകയാണ് . അതിനാൽ, ഈ ബജറ്റ് സാമാന്യമായ ധാരണകളേയും പ്രതീക്ഷകളെയുമെല്ലാം നിരാകരിക്കുന്നു. , കോർപ്പറേറ്റുകൾ, സമ്പന്നർ, അതിസമ്പന്നർ എന്നിവർക്ക് നികുതി വർദ്ധിപ്പിക്കാനുള്ള രാഷ്ട്രീയ സന്നദ്ധത സർക്കാരിന് വാസ്തവത്തിൽ ഇല്ലാത്തത് കൊണ്ടാണ് ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വിഹിതം, സാമൂഹിക, കാർഷിക, ഗ്രാമീണ മേഖലകളിലെ ചെലവുകൾ ഇവ വെട്ടിക്കുറച്ചുകൊണ്ട് ബജറ്റ് സംഖ്യകൾ സന്തുലിതമാക്കാൻ ശ്രമിക്കുന്നത്.
കേന്ദ്ര മേഖലയിലെ പദ്ധതികൾക്കും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുമായി 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് 20,22,154 കോടി രൂപയായിരുന്നു, എന്നാൽ യഥാർത്ഥ ചെലവുകളുടെ പുതുക്കിയ എസ്റ്റിമേറ്റ് 93,978 കോടി രൂപ കുറഞ്ഞ് 19, 28, 176 കോടി രൂപയായി കണക്കാക്കുന്നു.
2024-25 ലെ മുൻനിര സ്കീമുകളായ പ്രധാനമന്ത്രി ആവാസ് യോജന, ദേശീയ ഗ്രാമീണ കുടിവെള്ള മിഷൻ എന്നിവയുടെ പുതുക്കിയ ചെലവ് കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിൻ്റെ 50 ശതമാനത്തിൽ താഴെയായിരുന്നു.
MGNREGA, ഗ്രാം സഡക് യോജന, പട്ടികജാതിക്കാർക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ ബജറ്റ് വിഹിത പദ്ധതികൾ പ്രതീക്ഷിച്ചതിലും കുറവാണ്. ആരോഗ്യം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം തുടങ്ങിയ മേഖലകളിലെ ചെലവുകൾ ആവശ്യാനുസരണം വർദ്ധിച്ചിട്ടില്ല. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് അടുത്ത വർഷത്തെ ബജറ്റ് വിഹിതവും കുറവാണ്.
നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയത്തിന് കഴിഞ്ഞ വർഷം 1,435 കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും യഥാർത്ഥ ചെലവ് 669 കോടി രൂപ മാത്രമായിരുന്നു.
ആരോഗ്യ വകുപ്പിൻ്റെ യഥാർത്ഥ ചെലവ് കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദ്ദേശങ്ങളേക്കാൾ കുറവാണ്. സ്‌കീം വർക്കർമാരായ ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യവും അവരെ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യവും ബജറ്റിൽ അവഗണിക്കപ്പെട്ടു.
സർക്കാർ ഇൻഷുറൻസ് മേഖല 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തപ്പോൾ പ്രധാനമന്ത്രി ഫസൽ ബീമാ യോജന ( വിളവ് ഇൻഷുറൻസ്) യുടെ വിഹിതം ഈ വർഷം 15684 കോടിയിൽ നിന്ന് 1242 കോടിയായി കുറഞ്ഞു. ഇത് കർഷകരെയും സാധാരണക്കാരെയും വൻകിട കോർപ്പറേറ്റുകളുടെ കാരുണ്യത്തിലാക്കുന്നു. ആശങ്കാജനകമായ ഒരു പ്രവണതയാണ് ഇത്.
മോദിയും ബിജെപിയും നൽകിയ വാഗ്ദാനമായിരുന്നു ബിഹാറിന് ഏറെക്കാലമായി ആവശ്യപ്പെടുന്ന പ്രത്യേക പദവി അനുവദിക്കുക എന്നത്. എന്നാൽ, ആ വാഗ്ദാനത്തെയും ബജറ്റ് വീണ്ടും വഞ്ചിക്കുന്നു. മഖാന ബോർഡ് തുടങ്ങിയ നിർദേശങ്ങൾ സംസ്ഥാനത്തിൻ്റെ വികസനത്തിന് അപര്യാപ്തമാണ്.
ബജറ്റിലെ മൂലധനച്ചെലവ് വർദ്ധിപ്പിച്ചതിന് കഴിഞ്ഞ വർഷം സർക്കാർ സ്വയം അഭിനന്ദിച്ചപ്പോൾ, ഈ തലത്തിലുള്ള യഥാർത്ഥ ചെലവിൻ്റെ പുതുക്കിയ എസ്റ്റിമേറ്റ് 1.84 ലക്ഷം കോടി രൂപയിൽ കുറവാണ്.
സഹായം ആവശ്യമുള്ള മേഖലകളിൽ നിന്ന് പിന്തിരിയുന്ന സർക്കാരിൻ്റെ തെറ്റായ മുൻഗണനകളാണ് ഇതെല്ലാം കാണിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള മൊത്തം ബജറ്റ് ചെലവിൻ്റെ 40 ശതമാനം വർദ്ധനവിലൂടെ സർക്കാരിനുള്ള സാമ്പത്തിക ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ബജറ്റ് സംഖ്യകൾ കാണിക്കുന്നു. ക്ഷേമച്ചെലവുകൾ വെട്ടിക്കുറച്ചുകൊണ്ട് ദരിദ്രർ കൂടുതൽ ഞെരുക്കപ്പെടുമ്പോൾ, നികുതിയിൽ നിന്നുള്ള വരുമാനം കാണിക്കുന്നത് ഇടത്തരക്കാർക്ക് ആദായനികുതിയിൽ ഇളവ് നൽകുമെന്ന വലിയ പ്രഖ്യാപനമുണ്ടെങ്കിലും ജിഎസ്ടി, ആദായനികുതി എന്നിവയിൽ നിന്നുള്ള ബജറ്റ് നികുതി പിരിവ് 2025-26 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് നികുതിയേക്കാൾ കൂടുതലായി തുടരും എന്നാണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച 2025-26 ലെ ബജറ്റ്, മോദി ഗവൺമെൻ്റിൻ്റെ സമ്പദ്‌വ്യവസ്ഥയെ അതിൻ്റെ ചങ്ങാതിമാർക്കും കോർപ്പറേറ്റ് മേഖലയ്ക്കും അനുകൂലമായി ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ വ്യക്തമായും വെളിപ്പെടുത്തുന്നു. തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിൽ തുടർച്ചയായ ഇടിവ്, സ്ഥിരം ജോലിലഭ്യതയിലെ കുറവ്, തൊഴിലില്ലായ്മ എന്നിവയുടെ യാഥാർത്ഥ്യവും വിലക്കയറ്റത്തിൻ്റെ പ്രശ്നത്തോടൊപ്പം പരിഹരിക്കപ്പെടാതെ കിടക്കുന്നു. കോർപ്പറേറ്റ് മേഖലയുടെ നികുതിയ നന്തര ലാഭം നാലിരട്ടിയിലധികം വർദ്ധിച്ചു ; അതേ സമയം സ്വകാര്യമേഖലയിലെ യഥാർത്ഥ വേതനത്തിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. എന്നാൽ കോർപ്പറേറ്റുകളുടെ മൊത്തം നികുതി ഘടകം വ്യക്തിഗത ആദായനികുതി ഘടകത്തേക്കാൾ കുറവാണെങ്കിലും ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമായ കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കൽ നടപ്പാക്കാൻ ഈ ബജറ്റ് വിസമ്മതിക്കുന്നു.
കുറഞ്ഞുവരുന്ന വേതനവും തൊഴിലാളികളുടെ തൊഴിലും കോർപ്പറേറ്റുകളുടെ ലാഭവും വർദ്ധിക്കുന്നതിനൊപ്പം വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം ഈ ബജറ്റ് ഉറപ്പാക്കുന്നു.

No comments:

Post a Comment