Tuesday 1 October 2013

കാലിത്തീറ്റ കുംഭകോണം വിധിയെക്കുറിച്ച് സി പി ഐ (എം എൽ )ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ, പുറപ്പെടുവിച്ച പ്രസ്താവന

കാലിത്തീറ്റ കുംഭകോണം വിധിയെക്കുറിച്ച്
സിപിഐ(എംഎൽ )
ജനറൽ സെക്രട്ടറി സ:ദീപങ്കർ ഭട്ടാചാര്യ പുറപ്പെടുവിച്ച പ്രസ്താവന
[ന്യൂ ഡൽഹി ,30 സെപ്റ്റംബർ 2013]

കാ
ലിത്തീറ്റ കുംഭകോണം സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിനു ശേഷം ഒരു കോടതി വിധിയുണ്ടാകാൻ  17 വർഷങ്ങൾ വേണ്ടിവന്നു .ഏറെ വൈകിയാണെങ്കിലും  ഈ വിധി  അഴിമതിക്കെതിരെ ബീഹാറിലെ ജനതനടത്തിപ്പോരുന്ന  ദീർഘമായ പോരാട്ടങ്ങളുടെ സാഫല്യത്തെയും പ്രസക്തിയെയും ആണ് സൂചിപ്പിക്കുന്നത് .കോർപ്പറേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ടുകൾ  ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന  സാമ്പത്തിക തിരിമറികൾക്കും വൻകിട കുംഭകോണങ്ങൾക്കും എതിരെ നടക്കുന്ന ജനകീയ സമരങ്ങൾക്ക് ആവേശം പകരുന്നതാന് ഇത് .
പരശ്ശതം കോടി രൂപ യുടെ തിരിമറി ഉൾപ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസ്സിൽ കോടതി കുറ്റക്കാരായി വിധിച്ചത്  മുൻ ബീഹാർ മുഖ്യ മന്ത്രിമാർ  ആയ ജഗന്നാഥ് മിശ്ര , ലാലു പ്രസാദ് യാദവ് എന്നിവരെയും ജഹാനാബാദിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന ജനതാ ദൽ (യു ) വിലെ ജഗദീഷ് ശർമ്മയെയും ആണ് .വൻകിടയായ വിവിധ അഴിമതി ക്കേസ്സുകളിൽ ഇന്ന്  കുറ്റാരോപിതരായവരിൽ കോണ്‍ഗ്രസ്‌ ,ബി ജെ പി എന്നീ പാർട്ടികളിലും പ്രാദേശിക കക്ഷികളിലും പെട്ടവരും, മാറി മാറി വന്ന സർക്കാരുകളെ  പ്രതിനിധീകരിച്ച ചില മുതിർന്ന കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു. ബീഹാർ കാലിത്തീറ്റ കേസ്സിൽ ഉണ്ടായ വിധി  ഭരണ തലങ്ങളിലെ അഴിമതിക്കെതിരെ  യാഥാർഥത്തിൽ  ഫലവത്തായ ഒരു താക്കീത്  ആവണമെങ്കിൽ സമീപകാലത്ത്  കുറ്റാരോപിതരായ  മേല്പ്പറഞ്ഞ മന്ത്രിമാരും നിയമാനുസൃതം ശിക്ഷിക്കപ്പെടുമെന്നും അവരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഉള്ള ഉറപ്പ് ഉണ്ടാകേണ്ടതുണ്ട് .രാജ്യത്തിലെ വിലപ്പെട്ട വിഭവങ്ങളും പൊതു ധനവും കൊള്ള യടിക്കപ്പെടുന്നതിന്  ഉത്തരവാദികൾ ആയ എല്ലാവരെയും മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട് .
കാലിത്തീറ്റ അഴിമതി ക്കേസ്സിൽ സി ബി ഐ അന്വേഷണം മറ്റു ചില പ്രമുഖ നേതാക്കളിലും എത്തിയിരുന്നുവെങ്കിലും  ദുരൂഹമായ വിധത്തിൽ പിന്നീട് അവർക്കെതിരായ തുടർ  നടപടികൾ  ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. നിതീഷ് കുമാർ  , ശിവാനന്ദ് തിവാരി , ലല്ലാൻ സിംഗ്  എന്നിങ്ങനെ  ബീഹാർ രാഷ്ട്രീയത്തിലെ  പ്രമുഖരായ ചിലർ അതിൽപ്പെടും. നിയമവും നീതിനിർവഹണവും പക്ഷപാതപരവും വിഭാഗീയവും ആവുന്നത് ഒരു തരത്തിലും സ്വീകാര്യമല്ല .സാമുദായിക കൂട്ടക്കൊലകളും,  ജാതീയ ഹിംസകളും  ഏറ്റുമുട്ടൽ കൊലപാതകങ്ങളും ആസൂത്രണം ചെയ്തു  നടപ്പാക്കുന്നവരേയും കർശനമായി കൈകാര്യം ചെയ്യുക എന്നതും അതിനാൽ  തുല്യ പ്രാധാന്യമർഹിക്കുന്നു.


U-90 Shakarpur
Delhi - 110092
Phone: 91-11-22521067
Fax: 91-11-22442790

No comments:

Post a Comment