
കർണ്ണാടകയിൽ ബെൽത്തങ്ങടി താലൂക്കിലെ ഉജ് രെയിൽ കോളേജ് വിദ്യാർഥിനിയായിരുന്ന സൌന്ദര്യയെ ബലാൽസംഗം ചെയ്തശേഷം വധിച്ച സംഭവം നടന്നു ഒരു വർഷം പിന്നിട്ടിട്ടും ഇതേവരെ ആരെയും അറസ് റ്റു ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിനു ഉത്തരവാദികൾ ആയവരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ ഇനിയും നടപടികൾ ഉണ്ടാകാത്തത് പ്രതികൾ വൻപിച്ച രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലും ഉന്നതരുടെ പിൻബലത്തോടെയും രക്ഷപ്പെടാൻ നോക്കുന്നത് കൊണ്ടാണെന്ന് കർണ്ണാടകത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു.
സി പി ഐ (എം എൽ) ന്റെയും അതിന്റെ വർഗ്ഗ ബഹുജന സംഘടനകളായ AICCTU , ആൾ ഇൻഡ്യാ പ്രോഗ്രസ്സീവ് വിമെൻസ് അസോസിയേഷൻ (AIPWA ), ആൾ ഇന്ത്യാ സ്റ്റ്യൂഡെന്റ്സ് അസോസിയേഷൻ എന്നിവയുടെയും ആഭിമുഖ്യത്തിൽ ബംഗലൂരുവിലും മംഗലാപുരത്തും ഒക്ടോബർ 25 ന് പ്രതിഷേധ പ്രകടങ്ങളും പൊതു യോഗങ്ങളും നടന്നു .സൗന്ദര്യാ ബലാൽസംഗ വധക്കേസ് അന്വേഷണം ഉടൻ സി ബി ഐ യ്ക്ക് കൈമാറണം എന്ന് സി പി ഐ (എം എൽ) ആവശ്യപ്പെട്ടു.
No comments:
Post a Comment