ഇടതു പക്ഷ ഫേസ് ബുക്ക്- സോഷ്യൽ നെറ്റ് വർക്ക് ഗ്രൂപ്പ് ആയ സമീക്ഷ ആൾ ഇൻഡ്യാ പ്രോഗ്രെസ്സീവ് വിമെൻസ് അസ്സോസ്സിയേഷൻ (AIPWA ) ,കേരള യുമായി സഹകരിച്ചു 2014 ആഗസ്ത് 17 ന് കണ്ണൂർ ജില്ലാ ലൈബ്രറി കൌണ്‍സിൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യിൽ ആൾ ഇൻഡ്യാ പ്രോഗ്രെസ്സിവ് വിമെൻസ് അസോസിയേഷൻ (AIPWA ) കേന്ദ്ര കമ്മറ്റിയംഗവും കർണ്ണാടക സംസ്ഥാന സെക്രട്ടരിയും ആയ സഖാവ് പോർക്കൊടി നടരാജൻ (രഞ്ജനി ) ഇന്ത്യയിലെ പുരോഗമന സ്ത്രീ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സവിസ്തരം പ്രതിപാദിച്ചു .
എല്ലാ വർഗ്ഗങ്ങളിലും പെട്ട സ്‌ത്രീകൾ ഇന്ന് ആണ്‍കോയ്മ യുടെ കീഴിൽ മർദ്ദനങ്ങളും സാമൂഹ്യ വിവേചനങ്ങളും അനുഭവിക്കുന്നുണ്ട് എന്ന് സഖാവ് പോർക്കൊടി ചൂണ്ടിക്കാട്ടി . അത് കൊണ്ടുതന്നെ തുല്യതയ്ക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളുടെ വേദികളിൽ മധ്യവർഗ്ഗ സ്ത്രീകളുടെ പ്രശ്നങ്ങൾ എത്തുന്നതിന് വഴികൾ തുറക്കുന്നത് പോലും പുരോഗമന ഇടതു സ്ത്രീപ്രസ്ഥാനങ്ങളുടെ കരുത്തുറ്റ സമരങ്ങൾ ആണ്. വിശാലമായ ജനാധിപത്യ സമരങ്ങളുടെ ഭാഗമാണ് അവ . ഒരു വശത്ത് ഫ്യൂഡൽ മൂല്യങ്ങളുടെ അവശിഷ്ടങ്ങളും മറു വശത്ത് നിയോലിബറൽ മുതലാളിത്ത ലോകക്രമത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ആയ ആഗോളവല്ക്കരണം, സ്വകാര്യവല്ക്കരണം,ഉദാരീകരണം എന്നിവയും സ്വാംശീകരിക്കുക വഴി ഇന്ത്യയിൽ ആണ്‍ കോയ്മ യുടെ രാഷ്ട്രീയം പൂർണ്ണമായും ആക്രമണോന്മുഖ രൂപ ഭാവങ്ങൾ ആർജ്ജിച്ചിരിക്കുക യാണെന്നും സഖാവ് പോർക്കൊടി പറഞ്ഞു .
സമീക്ഷയുടെ പ്രവർത്തകരും AIPWA Kerala എന്ന ഫേസ് ബുക്ക് ഗ്രൂപിലെ അംഗങ്ങളും സന്നിഹിതരായിരുന്ന ചർച്ചയിൽ ജയറാം ആരക്കൽ [ഇപ്പോൾ സംസ്ഥാന ലീഡിംഗ് ടീം മെംബർ , സി പി ഐ (എം എൽ ) ], സ്ത്രീ പോരാട്ട പ്രവർത്തകയായ എം സുൽഫത്, സബി എം ശശി , പ്രീത ജി പി,
സി കെ വിശ്വനാഥ് ,ഗോവിന്ദ രാജ്, കെ എം വേണുഗോപാലൻ [സംസ്ഥാന ലീഡിംഗ് ടീം മെംബർ , സി പി ഐ (എം എൽ ) ] , ആന്റണി സെബാസ്റ്റ്യൻ( സീനിയർ പത്ര പ്രവർത്തകൻ ) എന്നിവർ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു .

ഫെമിനിസം ,ആണ്‍ കോയ്മ (പേട്രിയാർകി), ലിംഗ ഭേദത്തിന്റെ പ്രശ്നങ്ങൾ ഇവ കേരളത്തിൽ എന്ന പ്രമേയം ആസ്പദമാക്കി നടത്തിയ ചർച്ചയിൽ എഴുത്തുകാരിയും അധ്യാപികയും ആയ ദിവ്യ ദിവാകരൻ വിഷയം അവതരിപ്പിച്ചു . താൻ ജോലിചെയ്യുന്ന സ്കൂളിൽ പ്രത്യേക മതവിശ്വാസത്തിന്റെ പരിവേഷം നിലനിർത്തുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികൾക്ക് നിർബന്ധമാക്കിയ പ്രത്യേകതരം ഡ്രസ്സ് കോഡിനെ ഒരു അധ്യാപിക എന്ന നിലക്ക് ചോദ്യം ചെയ്തതിനാൽ സ്കൂൾ മാനേജ്മെന്റിൽനിന്നും അനുഭവിക്കേണ്ടിവന്ന ദ്രോഹങ്ങളെക്കുറിച്ച് ദിവ്യ വിശദീകരിച്ചു.
കേരളീയ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന നിരവധി സാമൂഹ്യ വിവേചനങ്ങൾക്കെതിരെ എഴുത്തിലൂടെയും ആക്ടിവിസത്തിന്റെ സവിശേഷമായ വൈയക്തിക ശൈലിയിലുള്ള പ്രകടനങ്ങളിലൂടെയും ശ്രദ്ധയാകർഷിച്ച വ്യക്തിയും, കേരളാ പോലീസ് സേനയിൽ അംഗവും ആയ വിനയ ,വസ്ത്രധാരണരീതിയിൽ ശരീരത്തിന്റെ ആരോഗ്യകരമായ അവസ്ഥയെയും ചലനങ്ങളെയും കൂടുതൽ സഹായിക്കുന്ന കാതലായ ചില പരിഷ്കാരങ്ങൾ നടപ്പാക്കാൻ സ്ത്രീകൾ സ്വയം മുൻകൈയെടുക്കുന്നപക്ഷം അത് സമൂഹം നിഷ്കർഷിക്കുന്ന രണ്ടാം കിട പൗരത്വത്തിൽ നിന്ന് കുതറി മാറുന്നതിന്റെ ആദ്യത്തെ കാൽവെപ്പ് ആയിരിക്കും എന്ന് അഭിപ്രായപ്പെട്ടു .
സമീക്ഷയുടെ പ്രവർത്തകരും AIPWA Kerala എന്ന ഫേസ് ബുക്ക് ഗ്രൂപിലെ അംഗങ്ങളും സന്നിഹിതരായിരുന്ന ചർച്ചയിൽ ജയറാം ആരക്കൽ [ഇപ്പോൾ സംസ്ഥാന ലീഡിംഗ് ടീം മെംബർ , സി പി ഐ (എം എൽ ) ], സ്ത്രീ പോരാട്ട പ്രവർത്തകയായ എം സുൽഫത്, സബി എം ശശി , പ്രീത ജി പി,
സി കെ വിശ്വനാഥ് ,ഗോവിന്ദ രാജ്, കെ എം വേണുഗോപാലൻ [സംസ്ഥാന ലീഡിംഗ് ടീം മെംബർ , സി പി ഐ (എം എൽ ) ] , ആന്റണി സെബാസ്റ്റ്യൻ( സീനിയർ പത്ര പ്രവർത്തകൻ ) എന്നിവർ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു .
This comment has been removed by the author.
ReplyDelete