Sunday, 14 August 2022

 

ML Update CPIML Weekly  Magazine

ആഗസ്ത് 09 -15 , 2022 ലക്കം എഡിറ്റോറിയൽ 



ബി ജെ പി യുടെ ഫാസിസ്റ്റ് പദ്ധതികളെ  എതിർക്കുന്ന  സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ കൂടുതൽ വിശാലാടിസ്ഥാനത്തിലും കാര്യക്ഷമവും ആയ  പുനർവിന്യാസത്തിന്  പ്രചോദനമാവുന്നതാണ് ബീഹാർ സംഭവവികാസങ്ങൾ 




ബിഹാറിലെ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നൽകുന്ന സന്ദേശം മുഴുവൻ രാജ്യത്തിനും ഉള്ളതാണെന്ന് സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സഖാവ് ദീപാങ്കർ ഭട്ടാചാര്യ ആഗസ്റ്റ് 9  നു അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ബി ജെ പി തുടർച്ചയായി ആക്രമണങ്ങളഴിച്ചുവിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അധികാരങ്ങൾ സംരക്ഷിക്കാനും രാജ്യത്താകെ സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ചെറുക്കൻ വേണ്ടിയും ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബിഹാറിലേത് . അതിനാൽ , രാജ്യത്തിനാകമാനം ഒരു പുത്തൻ ദിശ നൽകുകയും , പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്നുള്ള അടിത്തറയൊരുക്കുകയും ചെയ്യുന്നു.  ബി ജെ പി യുടെ അങ്ങേയറ്റത്തെ അധികാരക്കൊതിയും , മറ്റു രാഷ്ട്രീയ കക്ഷികളെ തുടച്ചുനീക്കിക്കൊണ്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടും ഏകകക്ഷിഭരണം സ്ഥാപിക്കാനുള്ള  വ്യഗ്രത  അതിന്റെ സഖ്യകക്ഷികൾ പോലും ആശങ്കയോടെയാണ് കാണുന്നത്. 


 വിദ്വേഷവും വിഭാഗീയതയും വളർത്തുന്ന ബി ജെ പിയുടെ  രാഷ്ട്രീയത്തിനെതിരെ നാം കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും തെരുവുകളിൽ സമരം ചെയ്യേണ്ടതാണെന്ന്  സഖാവ് ദീപങ്കർ തുടർന്ന്  പ്രസ്താവിച്ചു. ബിഹാറിലെ ജനത ദീർഘകാലമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് ശരിയായ ചുവടുകൾ വെക്കാനും , ബുൾ ഡോസർ രാജ് കാലത്തെ എല്ലാ ജനവിരുദ്ധ നടപടികളും ചുരുട്ടിക്കെട്ടാനും ബിഹാറിൽ നിലവിൽ വന്ന ബദൽ സർക്കാരിന് കഴിയും എന്ന് ഞങ്ങൾ  പ്രതീക്ഷിക്കുന്നു.  സി പി ഐ (എം എൽ ) ന്റെയും മഹാഗഡ്ബന്ധനിലെ എല്ലാ പാർട്ടികളുടേയും പിന്തുണ ഈ ബദൽ ഗവൺമെന്റിന് ഉണ്ട് .  


ബിഹാറിനെ മറ്റൊരു ഉത്തർപ്രദേശ് ആക്കിമാറ്റാൻ സർവ്വവിധത്തിലും ബി ജെ പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിന്റെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടുവരെ  വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നും സഖാവ് ദീപങ്കർ ചൂണ്ടിക്കാട്ടി. ഈ വിദ്വേഷ പ്രചാരണത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള അഭിലാഷം ഇന്ന് ബിഹാറി  സമൂഹത്തിന്റെ തന്നെ അഭിലാഷമായി മാറിയിരിക്കുകയാണ്.    


- [ സി പി ഐ (എം എൽ ) ബിഹാർ ഘടകം പ്രസിദ്ധീകരിച്ചത് ] 



No comments:

Post a Comment