Friday, 27 October 2023

 ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധം അവസാനിപ്പിക്കുക

...ഇന്ത്യയിൽ സംഭവിച്ചിരിക്കുന്ന മാറ്റം ഒരു നയപരമായ മാറ്റം എന്നതിലുപരിയാണ്. പ്രബലമായ ഇന്ത്യൻ മാധ്യമങ്ങൾ ഇസ്രായേലിന് അനുകൂലമായി അമിതാവേശത്തോടെ രംഗത്ത് വന്നത് ജിംഗോയിസത്തിൽ അവരും പങ്കാളിയായി മാറിയിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിരവധി ടെലിവിഷൻ അവതാരകർ ഇസ്രായേലി പ്രചാരണത്തിൽ ചേരാൻ ഇസ്രായേലിലേക്ക് കുതിക്കുകയാണ്. ഗാസയെ അവർ ഏതാണ്ട് പൂർണ്ണമായും അദൃശ്യമാക്കിയിരിക്കുന്നു, ഗാസയിലെ സാധാരണ ജനങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ ഫലസ്തീനിയോടുള്ള ഐക്യദാർഢ്യമോ ഇന്ത്യൻ വൻകിട മാദ്ധ്യമങ്ങൾ കാട്ടുന്നില്ല എന്ന് മാത്രമല്ല, അവർ ഫലസ്തീനോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവരേയും ഭീകരതയുടെയും രാജ്യദ്രോഹത്തിന്റെയും വക്താക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു. യുപിയിൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയതിന് എഎംയു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, ഇസ്രായേൽ അനുകൂല പൊതുയോഗങ്ങളും മാർച്ചുകളും സുഗമമാക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗാസയിൽ സമാധാനം ആവശ്യപ്പെട്ട് യോഗത്തിൽ പങ്കെടുത്തതിന് ഡെൽഹിയിൽ പൗരന്മാരെ പോലീസ് തടഞ്ഞുവച്ചു. ഇസ്രയേലിലെയും ഗാസയിലെയും നിലവിലെ സാഹചര്യത്തെ കുറിച്ച് ധാരാളം വ്യാജ വാർത്തകളുടെ മുൻനിര ഉപഭോക്താവ്, വിതരണക്കാരൻ, നിർമ്മാതാവ് എന്നീ നിലകളിലും ഇന്ത്യ കുപ്രസിദ്ധമായിക്കഴിഞ്ഞു.
മോദി സർക്കാരും സംഘ്-ബിജെപി ബ്രിഗേഡും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെയും അതിന്റെ അനന്തരഫലങ്ങളെയും കാണുന്നത് വർഗീയ ധ്രുവീകരണം ആഴത്തിലാക്കാനും ഇന്ത്യയിൽ തീവ്രദേശീയതയുടെ ഉന്മാദം ആളിക്കത്തിക്കാനുമുള്ള മികച്ച അവസരമായിട്ടാണ്. നിർണ്ണായകമായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ അത് ഉപയോഗിക്കാമെന്ന് അവർ കരുതുന്നു..


ML അപ്‌ഡേറ്റ് വോളിയം. 26, നമ്പർ 44
(24 - 30 ഒക്‌ടോബർ 2023 )
എഡിറ്റോറിയൽ
ക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ പൊടുന്നനെയുള്ള ആക്രമണത്തെത്തുടർന്ന് ഗാസയ്‌ക്കെതിരായ വംശഹത്യാ ആക്രമണം ഇപ്പോഴും തുടരുകയാണ്. . തുടർച്ചയായ കാർപെറ്റ് ബോംബിംഗും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി, മരുന്നുകൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യസാധനങ്ങൾക്കുമേലുമുള്ള സമ്പൂർണ്ണ ഉപരോധവും ഓരോ മണിക്കൂറിലും മരണസംഖ്യ വർദ്ധിപ്പിക്കുകയാണ്. 1,413 കുട്ടികളും 806 സ്ത്രീകളും ഉൾപ്പെടെ ഏകദേശം 3,420 സാധാരണക്കാരടക്കം 4,000 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ പന്ത്രണ്ട് ദിവസങ്ങളിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്കൾ പറയുന്നത് . വടക്കൻ ഗാസയിലെ ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇസ്രായേൽ സൈന്യം വീടുകളും സ്കൂളുകളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. ആശുപത്രികളെ പ്പോലും വെറുതെ വിടുന്നില്ല. അൽ-അഹിലി ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ രോഗികളും ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇസ്രായേൽ ഇപ്പോൾ വിസമ്മതിക്കുകയാണ്. ഇസ്രായേൽ നേതാക്കളുടെയും അധികാരത്തിലുള്ള ഉദ്യോഗസ്ഥരുടെയും നിഷേധ പ്രസ്താവനകൾ കൊണ്ട് സത്യം മൂടിവെക്കാൻ ശ്രമിക്കുമ്പോഴും, ഗാസയെ കൂട്ടിച്ചേർക്കുന്നതിനുള്ള സൈനിക ലക്ഷ്യം കൈവരിക്കുന്നതിന്ന് സ്വീകാര്യമായ മാർഗ്ഗം ആയി വംശഹത്യയെ അവർ കാണുകയാണ്.
ഇസ്രായേലി ആക്രമണത്തിന് ബൈഡൻ ഭരണകൂടത്തിന്റെയും അമേരിക്കയുടെ യൂറോപ്യൻ സഖ്യകക്ഷികളുടെയും പൂർണ പിന്തുണയുണ്ട്. ഉക്രെയ്‌നിന്റെ സ്വയം നിർണ്ണയാവകാശത്തിന്റെ സംരക്ഷണത്തിൽ ഉക്രെയ്‌നെ പിന്തുണക്കുന്ന നാറ്റോ സഖ്യം പലസ്തീനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു മാനദണ്ഡമാണ് സ്വീകരിച്ചിരിക്കുന്നത്. യുഎസിനെയും നാറ്റോയെയും സംബന്ധിച്ചിടത്തോളം, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശമാണ് പ്രശ്‌നം, ഫലസ്തീൻ നിലവിലില്ലെന്നും നിലനിൽക്കാൻ അതിന് അവകാശമില്ലെന്നും ഇസ്രായേൽ പച്ചയായി പറയുന്നു. ഹോളോകോസ്റ്റിൽ 60 ലക്ഷം ജൂതന്മാരെ കൊല്ലുന്നതിന് മുമ്പ് നാസി ജർമ്മനി ഉപയോഗിച്ച അതേ ഭാഷയാണ് ഫലസ്തീനോട് ബന്ധപ്പെട്ട് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഫലസ്തീനികൾക്കായി 'മനുഷ്യ മൃഗങ്ങൾ' അല്ലെങ്കിൽ 'ഇരുട്ടിന്റെ കുട്ടികൾ' തുടങ്ങിയ പദങ്ങൾ ഇസ്രായേൽ ഉപയോഗിക്കാത്ത സന്ദർഭങ്ങളിൽ , അവരെ തീവ്രവാദികൾ അല്ലെങ്കിൽ 'മനുഷ്യ കവചങ്ങൾ' എന്ന് വിളിക്കുന്നു. ഫലസ്തീനികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര വെടിനിർത്തൽ അല്ലെങ്കിൽ മാനുഷികമായ താൽക്കാലിക വിരാമം എന്ന യുഎൻ രക്ഷാസമിതിയുടെ ആഹ്വാനങ്ങളെ തടയാൻ യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചു. നിലവിലെ സംഘർഷം നീട്ടാനും തീവ്രമാക്കാനും ഇസ്രായേലിനും യുഎസിനും താൽപ്പര്യമുണ്ട് - ഇസ്രായേൽ ഗാസയെ കൂട്ടിച്ചേർക്കാനും പരമാധികാര മാതൃരാജ്യത്തിനായുള്ള ഫലസ്തീൻ അന്വേഷണത്തെ തകർക്കാനും ആഗ്രഹിക്കുന്നു, അതേസമയം യുഎസ് അതിന്റെ ആഗോള മേധാവിത്വം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ഇസ്രയേലിന്നുള്ള പിന്തുണയുടെ രൂപത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഉണ്ടായത് മോദി ഭരണത്തിൽ നിന്നാണ്. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന വംശീയ കലാപത്തെക്കുറിച്ച് സംസാരിക്കാൻ മെനക്കെടാത്ത ഇന്ത്യൻ പ്രധാനമന്ത്രി, പ്രശ്‌നബാധിത പ്രവിശ്യയിൽ ഒരിക്കൽ പോലും സന്ദർശനം നടത്തിയിട്ടില്ല . എന്നാൽ, ഫലസ്തീൻ പ്രശ്‌നത്തിന്റെ ചരിത്രപരതയെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഇസ്രായേലിന് ഇന്ത്യയുടെ പൂർണ പിന്തുണ നൽകാൻ മോദി തിടുക്കം കൂട്ടുകയായിരുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന്റെ പേരിൽ, ഫലസ്തീന്റെ സ്വയം പ്രതിരോധത്തിന്റെയും സ്വയം നിർണ്ണയത്തിന്റെയും ന്യായമായ അവകാശത്തിന്റെ പ്രശ്നം പാടേ ഉപേക്ഷിക്കുകയാണ് മോദി ചെയ്യുന്നത്. ലോകം മുഴുവൻ ഇപ്പോൾ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിലെ വംശഹത്യയുടെ ഭീഷണമായ തോതിലേക്കും രീതിയിലേക്കും ഉണർന്നിരിക്കുമ്പോൾ, മോദി സർക്കാരിനും സന്തുലനശ്രമത്തിന്റെ ഭാഗമായ ചില പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നു, എന്നാൽ ഈ പ്രവൃത്തി കാതലായ ഒരു മാറ്റവും വരുത്താൻ കഴിയാത്തത്ര ദുർബലവും, ആത്മാർത്ഥതയില്ലാത്തതും ആണ്. നിരായുധരായ ഫലസ്തീനികൾ ദിനംപ്രതി കൊല്ലപ്പെടുകയും ഇസ്രായേൽ ആക്രമണകാരിയാണെന്ന് തിരിച്ചറിയാൻ സർക്കാർ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ഫലസ്തീനികളുടെ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്താൻ ഫലസ്തീൻ പ്രസിഡന്റിനോട് വൈകി നടത്തുന്ന ഫോൺ കോളോ , ദ്വിരാഷ്ട്രമെന്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണയുടെ ആവർത്തനമോ അർത്ഥശൂന്യമാണ്. ചുരുങ്ങിയ പക്ഷം , അടിയന്തരമായ വെടിനിർത്തലെങ്കിലും ഇസ്രായേലിനോട് ഇന്ത്യ ആവശ്യപ്പെടുകയാണ് വേണ്ടത്.
ഇന്ത്യയിൽ സംഭവിച്ചിരിക്കുന്ന മാറ്റം ഒരു നയപരമായ മാറ്റം എന്നതിലുപരിയാണ്. പ്രബലമായ ഇന്ത്യൻ മാധ്യമങ്ങൾ ഇസ്രായേലിന് അനുകൂലമായി അമിതാവേശത്തോടെ രംഗത്ത് വന്നത് ജിംഗോയിസത്തിൽ അവരും പങ്കാളിയായി മാറിയിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിരവധി ടെലിവിഷൻ അവതാരകർ ഇസ്രായേലി പ്രചാരണത്തിൽ ചേരാൻ ഇസ്രായേലിലേക്ക് കുതിക്കുകയാണ്. ഗാസയെ അവർ ഏതാണ്ട് പൂർണ്ണമായും അദൃശ്യമാക്കിയിരിക്കുന്നു, ഗാസയിലെ സാധാരണ ജനങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ ഫലസ്തീനിയോടുള്ള ഐക്യദാർഢ്യമോ ഇന്ത്യൻ വൻകിട മാദ്ധ്യമങ്ങൾ കാട്ടുന്നില്ല എന്ന് മാത്രമല്ല, അവർ ഫലസ്തീനോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവരേയും ഭീകരതയുടെയും രാജ്യദ്രോഹത്തിന്റെയും വക്താക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു. യുപിയിൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയതിന് എഎംയു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, ഇസ്രായേൽ അനുകൂല പൊതുയോഗങ്ങളും മാർച്ചുകളും സുഗമമാക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗാസയിൽ സമാധാനം ആവശ്യപ്പെട്ട് യോഗത്തിൽ പങ്കെടുത്തതിന് ഡെൽഹിയിൽ പൗരന്മാരെ പോലീസ് തടഞ്ഞുവച്ചു. ഇസ്രയേലിലെയും ഗാസയിലെയും നിലവിലെ സാഹചര്യത്തെ കുറിച്ച് ധാരാളം വ്യാജ വാർത്തകളുടെ മുൻനിര ഉപഭോക്താവ്, വിതരണക്കാരൻ, നിർമ്മാതാവ് എന്നീ നിലകളിലും ഇന്ത്യ കുപ്രസിദ്ധമായിക്കഴിഞ്ഞു.
മോദി സർക്കാരും സംഘ്-ബിജെപി ബ്രിഗേഡും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെയും അതിന്റെ അനന്തരഫലങ്ങളെയും കാണുന്നത് വർഗീയ ധ്രുവീകരണം ആഴത്തിലാക്കാനും ഇന്ത്യയിൽ തീവ്രദേശീയതയുടെ ഉന്മാദം ആളിക്കത്തിക്കാനുമുള്ള മികച്ച അവസരമായിട്ടാണ്. നിർണ്ണായകമായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ അത് ഉപയോഗിക്കാമെന്ന് അവർ കരുതുന്നു. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും മാതൃകയാക്കിയും ജൂതന്മാർക്കെതിരായ നാസി വിദ്വേഷവും അക്രമവും ഹിന്ദുത്വത്തിന് 'ലാഭകരമായ' വിഭവങ്ങൾ ആക്കി പ്രയാണം ആരംഭിച്ച ആർഎസ്‌എസ് ഇപ്പോൾ ഇസ്രായേലുമായി ഇത്രയും ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ അടുപ്പവും തന്ത്രപരമായ രാഷ്ട്രീയവും വളർത്തിയെടുത്തത് ചരിത്രത്തിലെ വിചിത്രമായ വിരോധാഭാസങ്ങളിലൊന്നാണ്. ഇസ്‌ലാമോഫോബിയയുടെ പൊതുഭൂമികയിൽ ഇസ്രായേലുമായി ഒത്തുചേരൽ ആണ് അതിന്റെ കാതലായ അംശം. ഇന്ത്യൻ എസ്റ്റാബ്ലിഷ്മെന്റ് ഇന്ന് ഇസ്രയേലുമായി പൂർണ്ണമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഗവൺമെന്റിന്റെ നിലപാടുകളോടുള്ള ഏതൊരു വിയോജിപ്പും ഹമാസിന്റെയും ഭീകരതയുടെയും പിന്തുണയായി കണക്കാക്കപ്പെടുകയാണ്. ഇസ്രായേലുമായുള്ള ഈ താദാത്മ്യം പ്രാപിക്കൽ സ്വയം നിർണ്ണയാവകാശത്തിനായി പോരാടുന്ന ഒരു ജനതയുടെ വംശഹത്യയ്ക്കുള്ള അംഗീകാരമായി മാറുകയാണ്. അത്തരമൊരു നയത്തിന് അറബ് ലോകത്തെ നമ്മുടെ പരമ്പരാഗത സഖ്യകക്ഷികളിൽ നിന്ന് ഇന്ത്യയെ അകറ്റാനും സ്വാതന്ത്ര്യ സമരത്തിന്റെ കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തെ തുരങ്കം വയ്ക്കാനും മാത്രമേ കഴിയൂ. അതിനാൽ , ഇന്ത്യൻ ജനത മോദി സർക്കാരിന്റെ ഈ ഇസ്രയേൽ അനുകൂല നിലപാട് തള്ളിക്കളയുകയും ഗാസയിൽ ഉടനടി വെടിനിർത്തൽ, ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, ഒരു പരമാധികാര മാതൃഭൂമിക്ക് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ മാനിച്ചുകൊണ്ട് പോരാട്ടത്തിന്നുള്ള രാഷ്ട്രീയ പരിഹാരം എന്നിവയ്ക്കായുള്ള ആഗോള ശബ്ദത്തിൽ ചേരുകയും വേണം.

No comments:

Post a Comment