Thursday 20 June 2024

 NEET 2024 അഴിമതി: ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ ഭാവിയുമായി കളിക്കുന്നത് നിർത്തുക


[ ML അപ്ഡേറ്റ് വോളിയം.  27, നമ്പർ 26 (18-24 ജൂൺ 2024) ]


2024 ജൂൺ 4 ന്, 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം സംപ്രേഷണം ചെയ്യുന്നതിനിടെ, 24 ലക്ഷം NEET പരീക്ഷാർത്ഥികളുടെ ഭാവി മറ്റൊരു അഴിമതിമൂലം അവതാളത്തിലായി . NEET പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപനം വന്നതോടെയാണ് അതുണ്ടായത്.   രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ഡെൻ്റൽ, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൻ്റെ (NEET )ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപന  ദിവസം തന്നെയാണ്  പ്രഖ്യാപിച്ചത് എന്നതിനാൽ ,അന്ന്  അത് അധികം മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയി. .  കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് NEET 2024 ലെ അഴിമതി തുറന്നുകാട്ടി വിദ്യാർത്ഥികളുടെ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് , വൻ തട്ടിപ്പിൻ്റെ യഥാർത്ഥ സ്വഭാവം പുറത്തുവരികയും അഴിമതിക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങുകയും ചെയ്തു.

മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനായി നേരത്തെയുള്ള സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് പകരമായി 2016 ൽ മോദി സർക്കാർ ഒരു ദേശീയതല പ്രവേശന പരീക്ഷയായി നീറ്റ് അവതരിപ്പിച്ചു.  പ്രവേശന പരീക്ഷ കേന്ദ്രീകൃതമായതിനാൽ സംഭവിക്കുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി  ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ  തുടക്കം മുതൽ NEET ന്റെ രംഗപ്രവേശത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

ഈ വർഷം മേയിൽ നീറ്റ് പരീക്ഷയ്ക്ക് ശേഷം,പേപ്പർ ചോർന്നതിനേക്കുറിച്ചുള്ള വാർത്തകൾ  ബിഹാർ  മുതൽ ഗുജറാത്തിലേക്ക് വരെ പ്രവഹിക്കാൻ തുടങ്ങി.ചോദ്യപേപ്പർ ചോർത്തുന്നതിന് 30 മുതൽ 50 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട 13 പേരെ പട്‌ന പോലീസ് അറസ്റ്റ് ചെയ്തു.  പേപ്പർ എഴുതാൻ 10 ലക്ഷം രൂപ ഈടാക്കുന്ന സ്കൂൾ അധ്യാപകനും ബിജെപി നേതാവും ഉൾപ്പെട്ട വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ നടത്തിയിരുന്ന മുഴുവൻ റാക്കറ്റും ഗുജറാത്ത് പോലീസ് തകർത്തു.  നീറ്റ് നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അഴിമതിയെക്കുറിച്ച് അറിയുകയും ,  ജൂൺ 4 ന് ഷെഡ്യൂൾ ചെയ്ത തീയതിക്ക് പത്ത് ദിവസം മുമ്പും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടന്ന അതേ ദിവസവും നീറ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചതിലെ   ഉദ്ദേശ്യം വ്യക്തമായിരുന്നു - നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കുക.എന്നതാണ് അത്. 

നീറ്റ് 2024 ൻ്റെ മുഴുവൻ പ്രക്രിയയും തുടക്കം മുതൽ വിവാദങ്ങളിൽ മുങ്ങിക്കിടക്കുകയാണ്.  ഒന്നാമതായി, NEET 2024 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 9 ന് ആരംഭിച്ച് മാർച്ച് 16 വരെ നീട്ടി.  പെട്ടെന്ന്, ഏപ്രിൽ 9 ന്, പരീക്ഷയുടെ സ്വതന്ത്രവും നീതിയുക്തവുമായ നടത്തിപ്പിൻ്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ' ഗുണഭോക്താക്കളുടെ '    അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷൻ രണ്ട് ദിവസത്തേക്ക് വീണ്ടും തുറക്കുമെന്ന് എൻടിഎ പ്രഖ്യാപിച്ചു.  ഹരിയാനയിലെ ജജ്ജാറിലെ ഒരേ സെൻ്ററിൽ നിന്ന് പരീക്ഷയെഴുതിയ 67 വിദ്യാർത്ഥികൾ  720 എന്ന ഫുൾ മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്.  സ്ഥിതിവിവരക്കണക്ക് പ്രകാരം തീർത്തും അസാദ്ധ്യമായ മാർക്കുകൾ ആയ 719, 718 എന്നിവ രണ്ട് വിദ്യാർത്ഥികൾക്ക്‌ ലഭിച്ചത് എങ്ങനെ എന്ന ചോദ്യവും വന്നിട്ടുണ്ട്. തങ്ങളുടെ ഒഎംആർ ഷീറ്റിലെ മാർക്ക് അന്തിമ ഫലവുമായി പൊരുത്തപ്പെടുന്നില്ലെന്നും വിദ്യാർത്ഥികൾ തുറന്നുകാട്ടി.  പരീക്ഷ തുടങ്ങാൻ വൈകിയതിനാലാണ് 1500 ഓളം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതെന്ന എൻടിഎയുടെ വിശദീകരണം, വിവാദത്തിന് ആക്കം കൂട്ടി.

വിദ്യാർത്ഥികൾ ഉയർത്തുന്ന മറ്റൊരു പ്രധാന ആശങ്ക വൻതോതിലുള്ള റാങ്ക് പെരുപ്പമാണ്.  2022-ൽ, 715 എന്ന സ്‌കോർ നേടിയ ആൾക്ക്  ആയിരുന്നു ഉയർന്ന റാങ്ക് . 2023-ൽ പോലും , ഈ മാർക്ക് 4-ാം റാങ്കായിരുന്നുവെങ്കിൽ , ഈ വർഷം അതേ സ്‌കോർ 225-ആം സ്ഥാനത്താണ് !  700 എന്ന സ്‌കോർ ലഭിച്ചയാൾക്കു 2022-ൽ 49, 2023-ൽ 294, ഈ വർഷം 1,770 എന്നിങ്ങനെയാണ് റാങ്ക് . തീർച്ചയായും പരീക്ഷ കാലക്രമേണ എളുപ്പമാകില്ല, അല്ലെങ്കിൽ പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥികളുടെ ഗുണനിലവാരം ഒരു ക്വാണ്ടം കുതിച്ചുചാട്ടം രേഖപ്പെടുത്തുന്നു.  മുഴുവൻ സംവിധാനവും ഉള്ളിൽ നിന്ന് പൂർണ്ണമായും വിട്ടുവീഴ്ച ചെയ്യപ്പെടുകയും വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഈ വ്യവസ്ഥാപിതമായ അഴിമതിക്ക് വില നൽകുകയും ചെയ്യുന്നു നീറ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് 2013-ൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും 2016-ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ സംവിധാനം പുനഃസ്ഥാപിക്കുകയും 2017 നവംബറിൽ മോദി സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ നോഡൽ അതോറിറ്റിയായി ആരംഭിക്കുകയും ചെയ്തു.  അമിത കേന്ദ്രീകൃതമായ ഈ നീറ്റ് പരീക്ഷയ്ക്ക്  ,  'ഒരു രാഷ്ട്രം, ഒരു പരീക്ഷ ' എന്ന മോഡലിന് , സമ്പന്നർക്കും വിശേഷാധികാരമുള്ളവർക്കും അനുകൂലമായി സഹജമായ ഒരു പക്ഷപാതിത്തമുണ്ട്; ഇതിനു പുറമേ , കോച്ചിംഗ് വ്യവസായത്തിൻ്റെയും പേപ്പർ ചോർത്തിക്കൊടുക്കുന്ന മാഫിയയുടെയും ഉയർച്ചയും ഏകീകരണവും ആവുമ്പോൾ,  ഈ സംവിധാനം ഇയ്യിടെ  വളരെ അന്യായവും അതാര്യവുമാണ്.  രാജ്യത്തിൻ്റെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ ഗുണനിലവാരത്തിൽ അമിതമായ കേന്ദ്രീകൃതവും അതാര്യവും അഴിമതി നിറഞ്ഞതുമായ ഒരു സംവിധാനത്തിൻ്റെ പ്രത്യാഘാതങ്ങൾ തീർത്തും അസ്വാസ്ഥ്യജനകമാണ്.   'മെറിറ്റിൻ്റെ' ചാമ്പ്യന്മാരായി  വേഷമിടുന്ന സംവരണവിരുദ്ധ ലോബിയാകട്ടെ,  വർദ്ധിച്ചതോതിൽ വാണിജ്യവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിൽ പണാധിപത്യത്തിൻ്റെ ഈ വ്യാപകമായ കള്ളക്കളിയെക്കുറിച്ച് മൗനം പാലിക്കുകയാണ് .

നീറ്റ് അവതരിപ്പിച്ച് 5 വർഷം പിന്നിട്ട  സമയത്ത്  2021-ൽ ജസ്റ്റിസ് എ കെ രാജൻ്റെ അധ്യക്ഷതയിൽ തമിഴ്‌നാട് സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. വിവിധ സാമൂഹിക, വിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നീറ്റ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ആയിരുന്നു അത്. മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ വിഹിതം നീറ്റ് ഏർപ്പെടുത്തിയതിനു ശേഷം  ഗണ്യമായി വർധിച്ചതായി സമിതി കണ്ടെത്തി.  2010-11 മുതൽ 2016-17 വരെയുള്ള നീറ്റിന് മുമ്പുള്ള കാലയളവിൽ, ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ശരാശരി 61.5% സീറ്റുകൾ നേടിയിരുന്നു, 2020-21 ആയപ്പോഴേക്കും ഇത് 49.91% ആയി കുറഞ്ഞു.  താഴ്ന്ന വരുമാനവും തമിഴ് മീഡിയം പശ്ചാത്തലത്തിലുള്ളതുമായ വിദ്യാർത്ഥികളുടെ ചെലവിൽ ഉയർന്ന വരുമാന പശ്ചാത്തലത്തിൽ നിന്നും സിബിഎസ്ഇ പശ്ചാത്തലത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന വിഹിതവും പഠനം ചൂണ്ടിക്കാട്ടി.  രാജൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ കേന്ദ്രീകൃത പരീക്ഷാ രീതി സംബന്ധിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ ഉന്നയിച്ച ആശങ്കയെ സാധൂകരിക്കുന്നു.  2020-21 മുതൽ എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും പ്രവേശനത്തിനായി ആരംഭിച്ച സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) , വിവിധ ഭാഷാ, പ്രാദേശിക, സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇന്ത്യയിലെ വിദ്യാർത്ഥികളുടെ മേൽ മോദി സർക്കാർ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്ന കേന്ദ്രീകൃത പരീക്ഷാ രീതിയുടെ മറ്റൊരു ഉദാഹരണമാണ്.  വിവിധ സംസ്ഥാന ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ സമാന  രീതിയിൽ തന്നെയാണ് രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും CUET ആസൂത്രിതമായി പുറത്താക്കിയത് .

നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളുടെയും വാദം സുപ്രീം കോടതി  കേൾക്കാൻ കാത്തിരിക്കുമ്പോൾ, നീറ്റ് 2024 ഫലം റദ്ദാക്കാനും എല്ലാ പൊരുത്തക്കേടുകളും അവസാനിപ്പിക്കാൻ പരീക്ഷയുടെ പുതിയ നടത്തിപ്പ് നടത്താനുമുള്ള വിദ്യാർത്ഥികളുടെ ആവശ്യത്തെ നാം  പിന്തുണയ്ക്കേണ്ടതുണ്ട് . കെടുകാര്യസ്ഥത  കൈമുതലായ  എൻടിഎയും അന്യായമായ നീറ്റ് സമ്പ്രദായവും ഇല്ലാതാക്കണമെന്ന ആവശ്യം ഉയർന്നുവരികയാണ്. രാജ്യത്തിന് ഇനി അവഗണിക്കാനാവാത്തവിധം ഗുരുതരമാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിലെ അമിത കേന്ദ്രീകരണത്തിൻ്റെയും വാണിജ്യവൽക്കരണത്തിൻ്റെയും അഴിമതിയുടെയും ആപത്തുകൾ. 


Friday 14 June 2024

 
മോദി 3.0 : ആദ്യ സൂചനകളും 2024 ജനവിധിയുടെ തെറ്റായ വ്യാഖ്യാനങ്ങളും [എഡിറ്റോറിയൽ ML അപ്‌ഡേറ്റ്, 11 ജൂൺ - 17 ജൂൺ 2024]

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ തുടരുന്നത് .രണ്ട് പ്രധാന സഖ്യകക്ഷികളായ ആന്ധ്രാപ്രദേശിൽ നിന്നുള്ള ടിഡിപിയും ബിഹാറിൽ നിന്നുള്ള ജെഡിയുവും നൽകിയ നിർണായക പിന്തുണ യുടെ ബലത്തിൽ ആണ്. തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി. അദ്ദേഹത്തോടൊപ്പം രണ്ടാം നമ്പർ അമിത് ഷായാണ്. മോദി 2.0 യുടെ മറ്റ് പ്രധാന അംഗങ്ങളും തിരിച്ചെത്തിയിട്ടുണ്ട്, കൂടുതലും അവരുടെ മുൻ മന്ത്രിസ്ഥാനങ്ങളുമായി. ബിഹാറിൽ, നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ പാർട്ടി 'കിംഗ് മേക്കർ' ആയി ഉയർത്തിക്കാട്ടുന്നു, എന്നാൽ വകുപ്പുകൾ നിശ്ചയിച്ചു നൽകുന്നതിൽ ജെഡിയുവിൻ്റെയോ ടിഡിപിയുടെയോ 'കിംഗ് മേക്കിംഗ്' സ്വാധീനത്തിൻ്റെ ഒരു പ്രതിഫലനവും കാണാനില്ല. പുതിയ പാർലമെൻ്റിലേക്ക് ബിജെപിയിതര സ്പീക്കറെ ഉറപ്പാക്കാൻ ടിഡിപിക്ക് കഴിയുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്
തനിക്ക് ഒരു കൂട്ടുകക്ഷി ഭരണമാണ് നടത്താനുള്ളതെന്ന് തീർച്ചയായും മോദിയ്ക്ക് അറിയാം. എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ അഭിസംബോധനയിൽ മോദികേന്ദ്രീകൃതമായ മെഗലോമാനിയയിൽ സ്വയം മുഴുകുന്ന പതിവ് ശൈലി ഒഴിവാക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എന്നാൽ എൻഡിഎയെ പ്രതിനിധീകരിച്ച് പ്രത്യക്ഷത്തിൽ സംസാരിക്കുമ്പോൾ, തെരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിനും ഇന്ത്യൻ സഖ്യത്തിനും എതിരായി താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ആവർത്തിച്ചത്. ,400-കടക്കുമെന്ന തൻ്റെ ജുംല ആവർത്തിക്കാൻ അദ്ദേഹത്തിന് തീർച്ചയായും കഴിയുമായിരുന്നില്ല. രാഹുൽ ഗാന്ധിയുടെ പ്രായത്തേക്കാൾ കുറഞ്ഞ സീറ്റുകളാണ് ഇത്തവണ കോൺഗ്രസ് നേടാൻ പോകുന്നതെന്ന ധിക്കാരപരമായ പ്രവചനം യാഥാർത്ഥ്യമായില്ലെങ്കിലും, 2014 മുതൽ കോൺഗ്രസ് നേടിയ എല്ലാ സീറ്റുകളേക്കാളും കൂടുതൽ സീറ്റുകൾ ബി.ജെ.പിക്ക് ഇപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട്, തൻ്റെ ധാർഷ്ട്യം പ്രകടിപ്പിക്കാൻ മോദി ഒരു പുതിയ വഴി കണ്ടെത്തി.ആദ്യം അൽപ്പം മന്ദഗതിയിലാണെങ്കിലും.എൻഡിഎ സഖ്യകക്ഷികളെ ഉൾക്കൊള്ളാൻ നാമമാത്രമായ ക്രമീകരണങ്ങൾ വരുത്തിയ ബി ജെ പി അവരുടെ ആക്രമണാത്മക ഫാസിസ്റ്റ് അജണ്ടയുടെ പാതയിൽ തുടരാൻ തന്നെയാണ് ഭാവം.
'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന മോദിയുടെ ആക്രമണാത്മക മുദ്രാവാക്യവും 'പ്രതിപക്ഷമില്ലാത്ത ജനാധിപത്യം' എന്ന ഹീന പദ്ധതിയും വ്യക്തമായും തകർന്നിരിക്കുന്നു. കോൺഗ്രസ്സിനു സീറ്റുകൾ ഇരട്ടിയോളം വർദ്ധിക്കുകയും ലോക്‌സഭയിൽ 40 ശതമാനത്തിലധികം സീറ്റുകൾ നേടി ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ സഖ്യം മാറുകയും ചെയ്തു. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും 'ന്യൂനപക്ഷ മുക്ത്' പ്രൊഫൈലാണ് ഇപ്പോൾ വേറിട്ടുനിൽക്കുന്നത്. ബി.ജെ.പിക്ക് മാത്രമല്ല, മുഴുവൻ എൻ.ഡി.എക്കും ഒരു മുസ്ലീം, ക്രിസ്ത്യൻ, സിഖ് എം.പി പോലും ഇല്ല. ഒരു മുസ്ലീം സ്ഥാനാർത്ഥിയെപ്പോലും ബിജെപി നിർത്തിയിരുന്നുമില്ല . തൽഫലമായി ,മോദി 3.0 മന്ത്രിസഭയിൽ ഒരു മുസ്ലീം മുഖം പോലും ഇല്ലാത്ത അവസ്ഥയാണ്. ജനസംഖ്യയുടെ 14 ശതമാനത്തിലധികം മുസ്ലീങ്ങളായ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൻ്റെ പ്രാതിനിധ്യം ഇപ്പോൾ 5 ശതമാനത്തിൽ താഴെയാണ്, 543 അംഗ സഭയിൽ മുസ്ലീം എംപിമാരുടെ എണ്ണം വെറും 24 എംപിമാർ എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇന്ത്യയുടെ പാർലമെൻ്ററി ജനാധിപത്യത്തിൽ മുസ്‌ലിംകളുടെ ഈ കുറഞ്ഞ പ്രാതിനിധ്യം , മോദിയുഗത്തിൽ ഇന്ത്യൻ മുസ്‌ലിംകളെ ആഴമേറിയതും വ്യവസ്ഥാപിതവുമായ പാർശ്വവൽക്കരണത്തിൽ എത്തിച്ചതിന്റെ തിരഞ്ഞെടുപ്പിലെ പ്രതിഫലനം മാത്രമാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ സുപ്രധാനവും സംശയമില്ലാത്തതുമായ ഒരു വശമാണ് മുസ്ലീം വിരുദ്ധ ധ്രുവീകരണത്തെ ജനങ്ങൾ നിരാകരിച്ചത്. പ്രത്യേകിച്ച് ഉത്തർപ്രദേശിലെ അയോധ്യയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് അത് വളരെ പ്രകടമായിരുന്നു. എന്നിട്ടും ജനവിധിയെ തെറ്റായി വ്യാഖ്യാനിക്കാനും മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ആക്കം കൂട്ടാനുമുള്ള സംഘടിത ശ്രമം നടക്കുന്നു. 2019-നെ അപേക്ഷിച്ച് വലിയ സംഖ്യകളോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച പ്രവചനത്തിന്റെ പേരിൽ പിന്നീട് ഖേദപ്രകടനം നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോൺഗ്രസിൻ്റെ വോട്ട് വിഹിതം 'ന്യൂനപക്ഷ വോട്ട് ബാങ്കിൻ്റെ' അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുകയാണ്. ബിബിസി ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിൽ , മുസ്ലീം ജനസംഖ്യാ വിഹിതം 18% എന്ന് ആവർത്തിച്ച് പറയുന്നത് കേൾക്കാമായിരുന്നു. ( ഇപ്പോഴത്തെ ജനസംഖ്യാ പ്രവണതകൾ കണക്കാക്കുന്നവരുടെ അഭിപ്രായത്തിൽ ഇത് 14% മാത്രമാണ് ) . കൂടാതെ , 20% 'സ്വതന്ത്ര ന്യൂനപക്ഷ വോട്ട് ബാങ്കിൽ' നിന്ന് കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും നേട്ടമുണ്ടാക്കുന്നതായി പ്രശാന്ത് കിഷോർ വിശദീക രിച്ചു. കൂടുതൽ ഹിന്ദു ഏകീകരണത്തിനായി വാദിക്കാൻ ഈ അസത്യപ്രസ്താവത്തെ ബി.ജെ.പി മുതലെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി , മുസ്‌ലിംകൾ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തതുപോലെ, ഹിന്ദുക്കളും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അവർ വാദിക്കുന്നു!
2024-ലെ ഫലത്തെ തെറ്റായി വ്യാഖ്യാനിക്കാൻ വേണ്ടി നടത്തുന്ന ( ബി ജെ പി യ്ക്കെതിരായ വോട്ട് വർഗീയ വോട്ടാണെന്ന) ഈ അവകാശവാദത്തേക്കാൾ മോശമായ മറ്റൊന്നില്ല. കർഷകപ്രസ്ഥാനം, ഭരണഘടനാ സംരക്ഷണത്തിനായുള്ള ദളിത്-ആദിവാസി-ബഹുജൻ കാമ്പയിൻ, സുരക്ഷിത തൊഴിലിനായുള്ള യുവജനപ്രസ്ഥാനം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള ജീവനക്കാരുടെ പ്രസ്ഥാനം, വൈവിദ്ധ്യത്തിനും ഫെഡറലിസത്തിനും വേണ്ടിയുള്ള പ്രചാരണം, സ്വാതന്ത്ര്യത്തിനായുള്ള പൗരസമൂഹ സംരംഭങ്ങൾ. ജനാധിപത്യവും - നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന് സംഭാവന നൽകുന്ന എല്ലാ പ്രധാന ഘടകങ്ങളും ഇന്ത്യൻ ജനതയുടെ ഐക്യത്തിലാണ് വേരൂന്നിയിരിക്കുന്നത്, ഏതെങ്കിലും തരത്തിലോ അളവിലോ ഉള്ള ഹിന്ദു-മുസ്ലിം വിഭജനത്തിലല്ല. ജനവിധിസംബന്ധമായി മേല്സൂചിപ്പിച്ചവിധമുള്ള ദുർവ്യാഖ്യാനത്തിലൂടെ , മുസ്ലീം പ്രാതിനിധ്യത്തിലെ കുറവിന്റെ ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലീങ്ങളുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ ചാർത്താൻ ആണ് ബി ജെ പി ശ്രമിക്കുന്നത് .
ഇന്ത്യൻ മുസ്ലീങ്ങളെ അകറ്റാനുള്ള ആസൂത്രിതവും പ്രഖ്യാപിതവുമായ ശ്രമത്തിന് ജനവിധിയുടെ രൂപത്തിൽ ശിക്ഷ ലഭിക്കേണ്ടത് രാഷ്ട്രീയ വർണവിവേചനത്തിൻ്റെ ഇന്ത്യൻ പതിപ്പായ ബിജെപിയ്ക്കാണ്. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്നത് കടുത്ത ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയത്തെയാണ് , അല്ലാതെ മതപരമായ പരിഗണനയെയല്ല. വ്യവസ്ഥാപിത പീഡനങ്ങൾക്കും അടിച്ചമർത്തലുകൾക്കും സ്ഥിരമായി കീഴടങ്ങാൻ മുസ്ലീങ്ങളോട് ആവശ്യപ്പെടുകയാണ്.ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ അവർ ചെയ്യുന്ന ത്. മുസ്ലീം അവകാശങ്ങളും പ്രാതിനിധ്യവും നിഷേധിക്കുക എന്നത് ഇന്ത്യൻ ഫാസിസത്തിൻ്റെ ഒരു പ്രധാന സവിശേഷതയാണ്, അതിനെ പരാജയപ്പെടുത്താൻ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ മുഴുവൻ ശ്രേണികളുമായും കൈകോർക്കുന്നതിൽ മുസ്ലീം വോട്ടർമാർ തികച്ചും ശരിയാണ്.
കൂടുതൽ ഐക്യദാർഢ്യം കെട്ടിപ്പടുക്കുകയും കൂടുതൽ ദൃഢനിശ്ചയവും ഐക്യത്തോടെയുള്ള പോരാട്ടവും നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ചെറുത്തുനിൽക്കാൻ കഴിയൂ. ഇന്ത്യൻ സമൂഹത്തിലെ എല്ലാ പോരാട്ട വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ ശക്തി കെട്ടിപ്പടുക്കുക എന്ന പദ്ധതിയുടെ ഭാഗമായി, ഈ വിഭാഗങ്ങൾക്കെല്ലാം അർഹമായ ഇടവും അംഗീകാരവും നൽകേണ്ടത് തീർച്ചയായും ബിജെപി വിരുദ്ധ പാർട്ടികളുടെ ചുമതലയാണ് . രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കുന്നതിനെ നേരിട്ടും ബോധപൂർവ്വവും എതിർക്കാനുള്ള ബാദ്ധ്യതയും അതിൽ ഉൾപ്പെടുന്നു. ശക്തമായ ജനകീയ പ്രസ്ഥാനങ്ങൾ പ്രതിപക്ഷത്തിൻ്റെ പ്രോത്സാഹജനകമായ നേട്ടങ്ങൾ സാധ്യമാക്കിയതുപോലെ, പ്രതിപക്ഷപാർട്ടികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തെ നിലനിർത്തുന്നത്തിനുവേണ്ടിയും തുടർന്നും നിലകൊള്ളണം. ഫാസിസ്റ്റ് ശക്തികളുടെ പുതിയ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കുമ്പോൾ , വരും മാസങ്ങളിൽ അത് വെളിപ്പെടുമെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല.