Tuesday 1 September 2020

സുപ്രീം കോടതിക്ക് പിടിവാശിയിൽ അയവു കാട്ടേണ്ടിവന്നുവെന്ന കാര്യം അടിവരയിടുന്നത് ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള തന്റെ തത്വാധിഷ്ഠിത നിലപാടിൽ പ്രശാന്ത് ഭൂഷൺ ഉറച്ചു നിന്നതിൻറെ ശരിയെയാണ് .

 സുപ്രീം കോടതിക്ക് പിടിവാശിയിൽ അയവു കാട്ടേണ്ടിവന്നുവെന്ന കാര്യം അടിവരയിടുന്നത് ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള തന്റെ തത്വാധിഷ്ഠിത നിലപാടിൽ പ്രശാന്ത് ഭൂഷൺ ഉറച്ചു നിന്നതിൻറെ ശരിയെയാണ് .

(ന്യൂ ഡെൽഹി, 31-08-2020 )
പ്രശാന്ത് ഭൂഷണിനെ ക്കൊണ്ടു മാപ്പ് പറയിപ്പിക്കാനും,അല്ലാത്ത പക്ഷം കോടതിയലക്ഷ്യ ക്കുറ്റത്തിന്റെ ശിക്ഷയായ ജെയിൽവാസം ഏറ്റുവാങ്ങാനും പരമാവധി സമ്മർദ്ദം അദ്ദേഹത്തിന്റെ മേലെ പ്രയോഗിച്ചുനോക്കിയ സുപ്രീം കോടതിക്ക് ഏതാണ്ട് നിരാശപ്പെടേണ്ടിവന്നപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വേറൊരു വഴി കണ്ടെത്തുകയല്ലാതെ മാർഗ്ഗമില്ലെന്ന് വന്നു . പ്രതീകാത്മകമായി ഒരു രൂപ പിഴയടക്കലോ, അല്ലാത്ത പക്ഷം മൂന്ന് മാസം ജെയിലും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിക്കുള്ള വിലക്കുമോ തെരഞ്ഞെടുക്കാൻ സുപ്രീം കോടതി ഭൂഷണോട് ആജ്ഞാപിച്ചു. സുപ്രീം കോടതി സ്വയം ഉണ്ടാക്കിയ ഒരു അസുഖകരമായ അന്തരീക്ഷത്തിൽ നിന്ന്‌ തടിയൂരാൻ ഇതുപോലെ താരതമ്യേന അയവുള്ള നയം സ്വീകരിക്കൽ അല്ലാതെ കോടതിക്ക് വേറെ വഴിയില്ലായിരുന്നു . ഭൂഷണിന് തന്റെ മുൻ നിലപാടിലേതിൽനിന്നും ഒരിഞ്ച് പോലും നട്ടെല്ല് വളക്കേണ്ടി വന്നിട്ടില്ല . എന്നാൽ ,ഈ കേസിൽ സുപ്രീം കോടതി ബെഞ്ചിന് അവർ നേരത്തെ സ്വീകരിച്ച നിലപാടിൽ അയവ് വരുത്തേണ്ടതായിവന്നു . ഭൂഷൺ കുറ്റക്കാരൻ എന്ന് ഒരിക്കൽ വിധി പ്രസ്താവിച്ചതോടെ, ശിക്ഷയായി അദ്ദേഹത്തിനു ജെയിൽവാസം വിധിക്കാൻ ബെഞ്ചിന് സങ്കോചമുണ്ടായി. കാരണം , ജെയിൽ ശിക്ഷ സന്തോഷപൂർവ്വം ഏറ്റുവാങ്ങാൻ ഭൂഷൺ തയ്യാറാണ് എന്ന് കോടതിക്ക് അറിയാമായിരുന്നു . അതിനാൽ , അദ്ദേഹത്തേക്കൊണ്ട് മാപ്പ് എഴുതി വാങ്ങിപ്പിച്ചു് പ്രശ്നം തീർക്കാനോ ,അല്ലാത്ത പക്ഷം ജെയിൽ വാസം വിധിക്കാനോ വേണ്ടിയായി പിന്നത്തെ ശ്രമം . മാപ്പ് പറയാൻ ഭൂഷൺ സന്നദ്ധനല്ലെന്ന് വ്യക്തമായതിനുശേഷമാണ് ഇപ്പോഴത്തെ വിധി ഉണ്ടായത് !
ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് , ഭൂഷൺ ധാർമികമായി ജയം നേടി നിൽക്കുമ്പോൾ, അദ്ദേഹത്തിനെതിരെ ഉണ്ടായ കോർട്ടലക്ഷ്യവിധിയോടെ സുപ്രീം കോടതിയെന്ന സ്ഥാപനത്തേക്കുറിച്ച് ജനങ്ങളിലുണ്ടായിരുന്ന മതിപ്പിന് കോട്ടമേൽക്കാൻ ഇടയായി എന്നാണ് .
താൻ പ്രസിദ്ധീകരിച്ച രണ്ട് ട്വീറ്റ്കളുടെ സദുദ്ദേശപരമായ ഉള്ളടക്കത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, അതിൽ പശ്ചാത്തപിക്കാൻ മനസ്സില്ലെന്നും വ്യക്തമാക്കിയ ഭൂഷൺ സുപ്രീം കോടതി അതിന്റെ ഭരഘടനാപരമായ ദൗത്യത്തിൽ നിന്ന്‌ വ്യതിചലിക്കുന്നതിൽ താൻ അതിയായി ദുഖിക്കുന്നുവെന്നുകൂടി കോടതിയെ അറിയിച്ചു . ഇതിന്റെ പേരിൽ മാപ്പ് പറയുന്നതിന്പകരം കോടതി നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങുന്നതിൽ തനിക്ക് സന്തോഷമേ യുള്ളൂവെന്നും ഭൂഷൺ അറിയിച്ചു .തന്റെ വാക്ക് പാലിച്ചുകൊണ്ട് ഒരു രൂപ പിഴയടക്കുമെന്നും , പരമോന്നത കോടതിയുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ഉത്തരവാദിത്തപൂർണ്ണമായ വിമർശനം തുടർന്നും തന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവുമെന്നും ഭൂഷൺ അറിയിച്ചു .

ജുഡീഷ്യറിയുടെ സുതാര്യതയെക്കുറിച്ചും ഉത്തരവാദിത്തപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും നിർണ്ണായകമായ ഒട്ടേറെ ചോദ്യങ്ങൾ ഈ കേസ് ഉയർത്തിവിടുന്നുണ്ട് . അറ്റോർണി ജനറൽ ആയ കെ കെ വേണുഗോപാൽ ജസ്റ്റീസ്‌ അരുൺ മിശ്രയുടെ ബെഞ്ചിനോട് നേരത്തെ പറഞ്ഞത് പരമോന്നത നീതിപീഠത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്ന ഒൻപത് മുൻ സുപ്രീം കോടതി ജഡ്ജിമാരുടെയും, സുപ്രീം കോടതിയിൽ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നു എന്ന് പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെയും പേരുകൾ പറയാൻ തനിക്കു കഴിയും എന്നായിരുന്നു. ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തമായ കാര്യത്തിന് മറയിടാൻ പ്രശാന്ത് ഭൂഷണിന് എതിരെ ഇപ്പോൾ നടപ്പാക്കുന്ന കോടതിവിധികൊണ്ട് കഴിയില്ല എന്നതാണ് സത്യം . ശിക്ഷ പ്രത്യക്ഷത്തിൽ എത്രതന്നെ ലഘുവായിരുന്നാലും, കോടതിയലക്ഷ്യം എന്ന വകുപ്പ് ഈ രൂപത്തിൽപ്പോലും നടപ്പാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അപകട കരമായ ചില കീഴ്വഴക്കങ്ങൾക്ക് ഇടവരുത്തും .

. പ്രശാന്ത് ഭൂഷണിന്റെ നിലവാരത്തിൽ ഉള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ ഉണ്ടായേക്കാവുന്ന വ്യാപകമായ പ്രതിഷേധങ്ങളും ഐക്യദാർഢ്യവും എല്ലാം കണക്കിലെടുത്തു സുപ്രീം കോടതി താരതമ്യേന ലഘുവായ ശിക്ഷ നൽകിയതുപോലെയാവില്ല അത്രയും അറിയപ്പെടാത്ത സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ സംഭവിക്കുന്നത് . ഭൂഷൺ ആയത് കൊണ്ട്മാത്രം ശിക്ഷയിൽ നൽകപ്പെട്ട പ്രത്യേക പരിഗണന മറ്റുള്ളവർക്ക് ബാധകമല്ല എന്ന ഒരു നിലപാട് ഒരർത്ഥത്തിൽ ഈ കോടതിവിധി വ്യക്തമാക്കുന്നുണ്ട് .അതിനാൽ ,ഈ വിധിയോട് സാധ്യമായ ഏക പ്രതികരണം കോടതിയലക്ഷ്യ നിയമത്തിനെതിരെ വർദ്ധിതമായ ശക്തിയിൽ ബഹുജന പ്രതിഷേധം വളർത്തിയെടുക്കൽ ആണ്‌ . എല്ലാ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ ശക്തികളെ അടിച്ചമർത്താൻ ആയുധമാക്കുന്നത് ഇത്തരം നിയമങ്ങൾ ആണ്‌ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . ഈ കേസ്സിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭൂഷണിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത് കാണിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ അവകാശങ്ങൾ ക്കുവേണ്ടി ശബ്ദമുയർത്താൻ ജനങ്ങൾ എത്ര ഉൽസുകാരാണ് എന്നാണ് .

ഈ രാജ്യത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ വിശാലമായ വേദികൾക്കൊപ്പം നിലയുറപ്പിച്ചുകൊണ്ട് , ഒരു രൂപാ പിഴയൊടുക്കലിനെ രാജ്യത്തിലെ ജനാധിപത്യപ്പോരാളികളെയും , മനസ്സാക്ഷിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജെയിലിൽ ആയവരേയും സഹായിക്കാൻ വേണ്ടി ഒരു ദേശീയ ഫണ്ട് സ്വരൂപിക്കാനുള്ള ഉദ്യമമെന്ന നിലയിൽ ഓരോ പൗരനും ഒരു രൂപ വീതം സംഭാവന നൽകി "ഒരു രൂപാ സത്യാഗ്രഹം" അഖിലേന്ത്യാതലത്തിൽ വികസിപ്പിക്കണമെന്ന ഒരു നിർദ്ദേശം ഈയവസരത്തിൽ സമർപ്പിക്കാൻ സിപിഐഎംഎൽ ആഗ്രഹിക്കുന്നു.
ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി , സിപിഐഎംഎൽ .
(CPIML കേന്ദ്ര കമ്മിറ്റിക്കു വേണ്ടി )

No comments:

Post a Comment