Thursday 17 September 2020

 വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, ബുദ്ധിജീവികൾ, ഇടതുപക്ഷ നേതാക്കൾ തുടങ്ങിയവരെ വേട്ടയാടുന്ന ദില്ലി പോലീസ് നടപടിയെ അപലപിക്കുക.


സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി സ : ദീപങ്കർ ഭട്ടാചാര്യ യുടെ പ്രസ്താവന : ന്യൂ ഡെൽഹി , 13 -09 -2020

ഈ ഫെബ്രുവരിയിൽ നടന്ന വടക്കു-കിഴക്കൻ ദില്ലി കലാപങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ദില്ലി പോലീസ് നടപടികൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പ്രതികാരപരവും പരിഹാസ്യവുമായി മാറുകയാണ് .
സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർക്കും, മുസ്ലിം സമുദായത്തിനും എതിരെ കപിൽ മിശ്ര, അനുരാഗ് താക്കൂർ തുടങ്ങിയ ബിജെപി നേതാക്കൾ അക്രമത്തിന് പരസ്യമായ് ആഹ്വാനം ചെയ്യുന്ന ദൃശ്യ തെളിവുകളടക്കം പുറത്തുവന്നിട്ടും നീതിയുക്തമായി പ്രവർത്തിക്കാൻ ദില്ലി പോലീസ് തയ്യാറായിട്ടില്ല. എന്നാൽ, ജാമിയ മിലിയ ഇസ്ലാമിയയിലെയും ജെഎൻയുവിലെയും നിരവധി വിദ്യാർത്ഥികളെയും, പൂർവ്വ വിദ്യാർത്ഥികളെയും കഴിഞ്ഞ കുറച്ച് മാസങ്ങളായി ദില്ലി പോലീസ് തുടർച്ചയായി അറസ്റ്റ് ചെയ്യുന്നുണ്ട്. ചലച്ചിത്ര നിർമ്മാതാവ് രാഹുൽ റോയ്, പ്രൊഫസർ അപൂർവാനന്ദ് എന്നിവരുൾപ്പെടെയുള്ള സിവിൽ സൊസൈറ്റി അംഗങ്ങൾ, ഉമർ ഖാലിദ്, AISA ദില്ലി സംസ്ഥാന പ്രസിഡൻ്റ് കവൽപ്രീത് കൗർ തുടങ്ങിയ വിദ്യാർത്ഥി പ്രവർത്തകർ, വിദ്യാർത്ഥി സംഘടനകൾ/പ്ലാറ്റ്‌ഫോമുകളായ AISA, ജെ.സി.സി, പിഞ്ച്ര തോഡ് തുടങ്ങിയവരെ അക്രമത്തിന്റെ ഗൂഢാലോചന ക്കാരായി ആരോപിക്കുന്ന കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെട്ടു. ഇത്തരത്തിൽ വിവേചനപരമായി അറസ്റ്റിലായവരുടെ “വെളിപ്പെടുത്തൽ” പ്രസ്താവനകളിൽ ഉൾപെട്ടവരായി ദില്ലി പോലീസ് പ്രചരിപ്പിക്കുന്നവരിൽ സി‌പി‌ഐ (ML) ലിബറേഷൻ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ, സി‌പി‌എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി‌പി‌ഐ നേതാവ് ആനി രാജ, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് എന്നീ സമുന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളുണ്ട്.
പിൻജരാ തോഡ് എന്ന ഫെമിനിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലെ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരുടെ "വെളിപ്പെടുത്തൽ" എന്ന പേരിൽ ദില്ലി പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഈ ആദരണീയ വ്യക്തിത്വങ്ങളുള്ളത്. “വെളിപ്പെടുത്തൽ” എന്ന് വിവക്ഷിക്കുന്ന ഈ പ്രസ്താവനകൾ കസ്റ്റഡി കുറ്റസമ്മതത്തിന് തുല്യമാണ്, അവയ്ക്ക് കോടതിയിൽ തെളിവ് മൂല്യമില്ല. മാത്രമല്ല, നടാഷയും, ദേവാംഗനയും മേല്പ്പറഞ്ഞ പ്രസ്താവനകളിൽ ഒപ്പിടാൻ വിസമ്മതിച്ചതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സി‌പി‌എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫസർ ജയതി ഘോഷ് എന്നിവരുടെ പേരുകൾ കൂടി കൂട്ടിചേർക്കുന്നതിനാണ് ഈ “പ്രസ്താവനകൾ” എന്ന് ഈ പോലീസ് തിരക്കഥയിലെ ഇവരുടെ സമാനവും വിചിത്രവുമായ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നു.
സർക്കാരിനെതിരായ വിയോജിപ്പിൻ്റെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ദില്ലി പോലീസിന്റെ “കലാപ അന്വേഷണം” ഒരു ആയുധമായി ത്തന്നെ മോദി ഭരണകൂടം ഉപയോഗിക്കുന്നു. ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തെ നിശബ്ദമാക്കാമെന്നും, ഭയപ്പെടുത്താമെന്നും അവർ മനക്കോട്ട കെട്ടുന്നു. പക്ഷേ, അവരുടെ പ്രവർത്തനങ്ങൾക്ക് വിപരീത ഫലമാണ് ഉണ്ടാകുന്നത്. ഇതിൽ ഒരാൾക്ക് ഉണ്ടാകുന്ന മുറിവ് എല്ലാവർക്കുമുള്ള പരിക്കാണ്. പോലീസ് ശിക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ വ്യക്തിഗത സി‌എ‌എ വിരുദ്ധ ശബ്ദത്തിൻ്റെയും ഉടമയോടൊ പ്പം ഞങ്ങൾ ഐക്യത്തോടെ ഉറച്ചുതന്നെ നിൽക്കുന്നു. ജനാധിപത്യത്തെയും, സമാധാനത്തെയും പ്രതിരോധിക്കുന്ന ആളുകളുടെ നേർക്കുള്ള മറയില്ലാത്തതും, ലജ്ജയില്ലാത്തതുമായ വേട്ടയാടലായി ദില്ലി പോലീസിന്റെ നടപടിയെ ഞങ്ങളും, ഇന്ത്യയിലെ ജനങ്ങളും തിരിച്ചറിയുന്നു.
കേന്ദ്ര ഗവൺമെന്റ് പ്രതിസന്ധിയിലാണ്. ലോകത്ത് ഏറ്റവും മോശമായി കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രാജ്യമായി ഇന്ത്യയെ ഇവർ മാറ്റിയതായി ഇന്ത്യയിലെ ബഹുജനങ്ങൾ ഇവരെ കുറ്റപ്പെടുത്തുന്നു. സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവനത്തെയും നശിപ്പിക്കുന്ന വിധവും, തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങളെ കവർന്നു കൊണ്ടും, ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടുമാണ് രാജ്യത്തെ അഭൂതപൂര്വ്വമായ പതനത്തിലെത്തിച്ചത്. അതുകൊണ്ട് തന്നെ, ഈ സർക്കാർ സ്വന്തം കുറ്റകൃത്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും, വിമർശകർക്കെതിരായി ആരോപണങ്ങൾ സൃഷ്ടിക്കാനും, പൊലീസിനെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് നിരപരാധികളെ അറസ്റ്റുചെയ്യുകയും തടവിലാക്കുകയും ചെയ്യാനാണ് ശ്രമം.
കെട്ടിച്ചമച്ച ഓരോ കേസി നെതിരെയും, എല്ലാ തെറ്റായ ആരോപണങ്ങൾക്കെതിരെയും, ജനാധിപത്യപരമായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തു ന്നതിന് വേണ്ടി എല്ലാ സഹ പോരാളികൾക്കും ഒപ്പം CPI (ML) ലിബറേഷൻ നിൽക്കുന്നു.
നമ്മൾ പോരാടും, വിജയിക്കുകയും ചെയ്യും!

No comments:

Post a Comment