ഏക സിവിൽ കോഡിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി ശ്രമത്തിനെതിരെ ബിഹാർ
ML അപ്ഡേറ്റ് (4-10 ജൂലൈ 2023)
ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്
ഏകീകൃത സിവിൽ കോഡിനെതിരെ നിലനിൽക്കുന്ന രാജ്യവ്യാപകമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ , ബിഹാറിലും ഇതിനെ ചെറുക്കുന്നതിന്റെ ഭാഗമായി ഇമാറാത്ത് ഇ ശരിയ ഭാരവാഹികൾ സി പി ഐ (എം എൽ ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. സംഘടനയുടെ പ്രസിഡന്റ് മൊ. ഷംഷാദ് റഹ്മാനി, എക്‌സിക്യൂട്ടീവ് സെക്രട്ടറി ജനാബ് ഷിബ്‌ലി ഖാസിമി, ദേശീയ വൈസ് പ്രസിഡന്റ് സുഹൈൽ അഹമ്മദ് നദ്‌വി എന്നിവർ സിപിഐ(എംഎൽ) സംസ്ഥാന സെക്രട്ടറി കുനാൽ, പോളിറ്റ് ബ്യൂറോ അംഗം അമർ, ഫുൽവാരി എംഎൽഎ ഗോപാൽ എന്നിവരുമായി ചർച്ച നടത്തി.
ഇന്ത്യ വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും രാജ്യമാണെന്നും അതിനാൽ യൂണിഫോം സിവിൽ കോഡിന്റെ പേരിൽ അടിച്ചേൽപ്പിച്ച ഏകത്വം ഉണ്ടാക്കാനുള്ള ശ്രമം ദോഷകരമായ ഫലങ്ങൾ സൃഷ്ടി ക്കുമെന്നും സിപിഐ(എംഎൽ ) നേതാക്കൾ പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ഏക സിവിൽ കോഡ് സംബന്ധിച്ച വ്യവഹാരങ്ങൾ വഴി ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കണക്കുകൂട്ടലുകൾ ആണ് ബിജെപിയെ അതിനു പ്രേരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗിമ്മിക്കുകൾക്കും വർഗ്ഗീയതയുടെ പ്രഹരശേഷി വർദ്ധിപ്പി ക്കാനും വേണ്ടിമാത്രമാണ് ബിജെപി ഈ വിഷയം ഉപയോഗിക്കുന്നത്. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഐ (എംഎൽ )ഉറച്ചുനിൽക്കുകയും ബിഹാറിലെ മഹാഗഡ്ബന്ധന്റെ ഭാഗമായ മറ്റ് കക്ഷികൾക്ക് പ്രസ്തുത നിലപാട് സ്വീകാര്യമാക്കാൻ പരിശ്രമിക്കുകയും ചെയ്യുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
No comments:
Post a Comment