പാർലമെന്റ് ആക്രമണത്തിന്റെ 22 )-0 വാർഷികത്തിൽ കണ്ട പുകക്കുറ്റികൾ
[എം എൽ അപ്ഡേറ്റ് വോളിയം 26 , 19 -25 ഡിസംബർ 2023]
13/ 2001 ന്റെ ഇരുപത്തിരണ്ടാം വാർഷികം കുറിച്ച 2023 ലെ ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെ ഒരു 'ഭീകരാക്രമണം' ഉണ്ടായപ്പോൾ പുതിയ
പാർലമെന്റ് മന്ദിരത്തിന്നുള്ളിലാകെ അതിശക്തമായ പുകപടലങ്ങൾ നിറഞ്ഞ് ഏവരും ഭയചകിതരാവുന്ന രംഗങ്ങൾക്ക് അത് സാക്ഷ്യം വഹിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിൽ, ലഖ്‌നൗ സ്വദേശിയായ സാഗർ ശർമ എന്ന യുവാവ്
കുതിച്ച് മുന്നോട്ട് പായുന്നതിനിടയിൽ കയ്യിൽ പിടിച്ചിരുന്ന ഒരു മഞ്ഞ പുകക്കുഴൽ പൊട്ടിച്ച് പുകപടലങ്ങൾ ഇളക്കി വിടുകയായിരുന്നു.
സാഗറിന് കൂട്ടാളിയായി ഉണ്ടായിരുന്ന മൈസൂർ സ്വദേശിയായ ഡി മനോരഞ്ജൻ എന്ന മറ്റൊരു ചെറുപ്പക്കാരനും പുകക്കുഴൽ തുറന്നു
സന്ദർശകരുടെ മേൽ മഞ്ഞ പുക സ്പ്രേ ചെയ്യുകയായിരുന്നു. അതിന്
കുറച്ച് മിനിറ്റ് മുമ്പ്, മറ്റ് രണ്ട് ചെറുപ്പക്കാർ,
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള നീലം ആസാദും മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള അമോൽ ഷിൻഡെയും
കെട്ടിടത്തിന് പുറത്ത് കാനിസ്റ്ററുകളിൽനിന്നും ചുവപ്പും മഞ്ഞയും കലർന്ന പുകപടലങ്ങൾ ഉയർത്തിവിടുകയും മുദ്രാവാക്യം വിളിച്ചു
തൊഴിലില്ലായ്മയിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സ്വേച്ഛാധിപത്യ വാഴ്ചയിലും പ്രതിഷേധം ഉയർത്തിയും മാതൃരാജ്യത്തെ അഭിവാദ്യം ചെയ്‌തും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സ്മോക്ക് ക്യാനിസ്റ്റർ എപ്പിസോഡ് എന്ന് വിളിക്കുന്ന ഈ സംഭവത്തിൽ, വേറെയും രണ്ട് പേർ ബന്ധപ്പെട്ടതായി കണ്ടെത്തി. ഗുർഗാവ് സ്വദേശിയായ ലളിത് ഝാ എന്നയാളുടെ വീട്ടിൽ താമസിച്ചു കൊണ്ടായിരുന്നു സംഘം പ്രസ്തുത ഓപ്പറേഷൻ ആസൂത്രണം ചെയ്തത്; വിക്കി ശർമ്മ എന്ന് പേരായ ഗുർഗാവ് സ്വദേശിയും അതിൽ ഉണ്ടായിരുന്നു. 2014 മുതൽ മൈസൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പി എം പി യായ പ്രതാപ് സിംഹയിൽനിന്നും വിസിറ്റേഴ്‌സ് പാസ്സ് കരസ്ഥമാക്കിയത് മനോരഞ്ജനും സാഗർ ശർമ്മയും ആയിരുന്നു. എൻജിനീയറിങ് ബിരുദം ഉള്ള മനോരഞ്ജൻ കുടുംബത്തിലെ കാർഷിക ജോലികളിൽ അയാളുടെ പിതാവിനെ സഹായിച്ചുപോന്നിരുന്നു. നീലമിന് ഒന്നിലധികം ബിരുദങ്ങളും , അദ്ധ്യാപന ജോലിക്കുള്ള യോഗ്യതയായ എൻ ഇ ടി പാസ്സ് സർട്ടിഫിക്കറ്റും ഉണ്ടായിരുന്നുവെങ്കിലും ജോലിയൊന്നും നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. സൈന്യത്തിൽ ജോലിക്ക് ശ്രമിച്ചുവരികയായിരുന്ന സാഗർ , ലഖ്‌നൗ വിളിൻ അമോലിലുമായി വടകയ്ക്കെടുത്ത ഒരു ഇ- റിക്ഷ ഓടിച്ചുകഴിയുകയാണ്. പുതിയ അഗ്നിവീർ സ്കീം വഴി സൈന്യത്തിൽ താൽക്കാലിക പ്രവേശനം നേടാനുള്ള പ്രായപരിധി കഴിഞ്ഞ വ്യക്തികൂടിയാണ് സാഗർ. ലളിത് ഝാ 2022 ആദ്യം വരെ കൊൽക്കൊത്തയിൽ ട്യൂഷൻ ക്ലാസ്സുകൾ നടത്തിയിരുന്നു.
.
ഭഗത് സിംഗിനായി സമർപ്പിതമെന്ന് വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പേജിലെ അംഗങ്ങൾ ആയിരുന്നു ഈ യുവാക്കളെല്ലാം എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചരിത്രപരമായ സെൻട്രൽ അസംബ്ലി ബോംബാക്രമണത്തിന്റെ ഓർമ്മകൾ ഉണർത്തുംവിധത്തിൽ ആണ് സ്മോക്ക് കാനിസ്റ്റർ എപ്പിസോഡ് ആസൂത്രണം ചെയ്യപ്പെട്ടത് എന്നത് തീർച്ചയാണ്. 1929 ഏപ്രിൽ 8ന് ഭഗത് സിങ്ങും, ബടുകേശ്വർ ദത്തും ആഗ്രഹിച്ചതുപോലെ
ബ്രിട്ടീഷുകാരുടെ അനീതികളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതിന് സമാനമായ ഒരു ലക്ഷ്യമാണ് നീലം, മനോരഞ്ജൻ എന്നിവർക്കും അവരുടെ കൂട്ടാളികൾക്കും ഉണ്ടായിരുന്നത് . ഇന്നത്തെ ഇന്ത്യയിൽ രൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രതിഷേധം ഉയർത്തുമ്പോൾ
ഭഗത് സിംഗ്, ബട്ടുകേശ്വർ ദത്ത് എന്നിവർ ചെയ്തതിനെ അനുകരിക്കാനാണ് അവർ ശ്രമിച്ചത്. ആരെയും വേദനിപ്പിക്കാനോ കൊല്ലാനോ അവർ ആഗ്രഹിച്ചില്ല,
ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ദുരവസ്ഥയിലേയ്ക്കും
രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങുന്നതിലേയ്ക്കും ശ്രദ്ധയാകർഷിക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം .
സംഭവത്തിന്റെ പശ്ചാത്തലത്തിൽ , പാർലമെന്റിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്.
പുതിയ പാർലമെന്റ് കെട്ടിടത്തിലെ സുരക്ഷാസംവിധാനം മറികടന്നു കൊണ്ട് എങ്ങനെ പുക പൈപ്പുകൾക്ക്
അവിടെ എത്താൻ സാധിച്ചു എന്നതുപോലുള്ള
ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഗോദി മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള മറ്റൊരു അവസരമായിരുന്നു പുക
കാനിസ്റ്റർ എപ്പിസോഡ്.
മത്സരാധിഷ്ഠിത മാദ്ധ്യമ സെൻസേഷണലിസത്തിന്റെ പ്രകടനമാണ് അക്ഷരാർത്ഥത്തിൽ അവിടെ കണ്ടത്. ഒരു ട്രോഫി എന്ന പോലെ ക്യാനിസ്റ്റർ കയ്യിൽ പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ റിപ്പോർട്ടർമാർ തമ്മിൽ മത്സരിക്കുന്നത് കാണാമായിരുന്നു.
പ്രതിപക്ഷ എംപി മാരിൽ ആരുടെയെങ്കിലും ശുപാർശ ഉപയോഗിച്ച് നേടിയ സന്ദർശക പാസ്സോ,
ആറംഗ സംഘത്തിൽ ഏതെങ്കിലും മുസ്ലീം പേരുകാരനോ ഉൾപ്പെട്ടിരുന്നുവെങ്കിൽ മാധ്യമങ്ങളുടെ പ്രതികരണം എന്താകുമായിരുന്നെന്ന് ഊഹിക്കാൻ പ്രയാസമില്ല . തീർച്ചയായും, തീവ്രവാദ ഗൂഢാലോചന പോലെയുള്ള
ഗുരുതരമായ കാര്യങ്ങൾ കണ്ടെത്തുന്നതിന് മാധ്യമങ്ങൾ ഒട്ടും സമയം പാഴാക്കുമായിരുന്നില്ല . ഹമാസിലേക്ക് പോലും നീളുന്ന 'ജിഹാദി' പ്രവർത്തനങ്ങൾ ഇതിന് പിന്നിൽ ഉള്ളതായി അവർ ഒരുപക്ഷേ
ആരോപിക്കുമായിരുന്നു.
പാർലമെന്റിൽ യഥാർത്ഥത്തിൽ ഉണ്ടായ മുഴുവൻ സംഭവത്തെക്കുറിച്ചും
മോദി സർക്കാർ തീർച്ചയായും ജനങ്ങളോട് അടിയന്തരമായി വിശദീകരണം നൽകേണ്ടതുണ്ട്. ദേശതാൽപ്പര്യം അപകടത്തിലാക്കിയതിന്റെ പേരിൽ ഒരു പ്രതിപക്ഷ എം പി പുറത്താക്കപ്പെട്ടത് അവരുടെ പാർലമെന്ററി ലോഗിൻ വിവരങ്ങൾ പങ്കിട്ടതിനാൽ ആയിരുന്നു. എത്തിക്സ് കമ്മിറ്റി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞതിനാണ് മറ്റൊരു എം പി യെ പുറത്താക്കിയത്. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പുകഭീതി സൃഷ്ടിക്കാൻ എത്തിയിരുന്ന
സന്ദർശകരുടെ പ്രവേശനം ശുപാർശ ചെയ്തതിന് ബിജെപി എംപിയോട് എന്തുകൊണ്ട് ഒരു ചോദ്യവുമില്ല?
പക്ഷേ ഭരണകൂടം ,
ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്ന് വളരെ അകലെയാണ് . അങ്ങേയറ്റം ധാർഷ്ട്യത്തോടെയാണ് അതിന്റെ പെരുമാറ്റം. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി ഷായുടെയും മറുപടി
ആവശ്യപ്പെട്ടതിന് പന്ത്രണ്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഇപ്പോൾ യുഎപിഎ ചുമത്തുകയും ചെയ്തു . ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ സഖാക്കളെയും ദേശാഭിമാനികൾ ആയി പരിഗണിക്കുന്നന് പകരം, അവരെ തീവ്രവാദികൾ ആയി വിശേഷിപ്പിക്കുന്ന
കൊളോണിയൽ നാമകരണസമ്പ്രദായത്തെ ബിജെപി കുറ്റപ്പെടുത്താറുണ്ട് .
ഇന്ന്, ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം യുവ പ്രതിഷേധക്കാർ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ പ്രയോഗിച്ച പ്രതിഷേധ രീതിയെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ, അതേ കൊളോണിയൽ സമീപനമാണ് സർക്കാരും പിന്തുടരുന്നത്
പ്രതിഷേധിക്കുന്ന യുവാക്കളെ തീവ്രവാദികളാക്കി പീഡിപ്പിക്കുകയാണ്
ഭരണകൂടം ചെയ്യുന്നത്. ഇപ്പോൾ വിയോജിപ്പിന്റെ എല്ലാ പ്രകടനങ്ങളും പദപ്രയോഗങ്ങളും ഇല്ലാതാക്കി ഭരിക്കാൻ ശ്രമിക്കുകയാണ് അവർ .
എല്ലാ പ്രതിഷേധ രീതികളെയും വിയോജിപ്പുകളെയും ക്രിമിനൽവൽക്കരിക്കുകയാണ്.
ഇത് തന്നെയാണ് 'ഭൂരെ ആംഗ്രെസ്' എന്ന പദപ്രയോഗത്തിലൂടെ ഭഗത് സിംഗ് നമുക്ക് കാലേക്കൂട്ടി നൽകിയ മുന്നറിയിപ്പിന്റെ കാതലായ അംശം.
സ്വാതന്ത്ര്യസമരം തവിട്ടുനിറക്കാരുടെ ഭരണത്തിനുള്ള ആവശ്യത്തിലേക്ക് ചുരുക്കരുത് എന്നതാണ് അത്. തവിട്ടുനിറക്കാരായ
ഇംഗ്ലീഷുകാർ വെളുത്ത ഇംഗ്ലീഷുകാരെ അനുകരിക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ അടിച്ചമർത്തലിന്റെ മാതൃക ഏറ്റെടുത്ത് ഭരണഘടനാപരമായ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നതിനുള്ള സാദ്ധ്യതയെ ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പായിരുന്നു അത്.
No comments:
Post a Comment