Saturday, 27 March 2021

 വശ്യവസ്തു (ഭേദഗതി) നിയമം 2020 [ECA 2020 ] നടപ്പാക്കുന്നതിനുള്ള പാർലമെന്ററി കമ്മിറ്റി ശുപാർശകളെ  ആൾ ഇന്ത്യാ കിസാൻ മഹാസഭ (AIKM) ശക്തമായി അപലപിക്കുന്നു 

ക്ഷ്യ വിഭവങ്ങളുടെ ലഭ്യത , ഉപഭോക്തൃതാല്പര്യങ്ങൾ, പൊതുവിതരണ സംവിധാനം എന്നിവയെ സാരമായി ബാധിക്കുന്ന വശ്യവസ്തു (ഭേദഗതി) നിയമം 2020 [ECA 2020] നടപ്പാക്കുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാനുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മോദി സർക്കാർ വിളിച്ചുകൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന അവസരത്തിൽ ആയിരുന്നു. പ്രതിപക്ഷ കക്ഷികളിൽപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം പ്രസ്തുത യോഗത്തിൽ പങ്കെടുക്കുക അസൗകര്യമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  കേന്ദ്ര സർക്കാർ ചുരുങ്ങിയ ദിവസത്തെ നോട്ടീസ് നൽകുംവിധം അതിനുള്ള തീയ്യതി നിശ്ചയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയ ആൾ ഇന്ത്യാ കിസാൻ സഭ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ ശക്തിയായി അപലപിച്ചു. 

മോദി  സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് സ്റ്റാന്റിംഗ് കമ്മിറ്റി അതിന്റെ ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്. പൂഴ്ത്തിവെപ്പുകാരായ വൻകിട മുതലാളിമാരുടെയും കോർപ്പറേറ്റ് കമ്പനികളുടെയും താൽപ്പര്യങ്ങൾക്കു വിധേയപ്പെട്ട് ECA 2020 നിയമം നടപ്പാക്കുമ്പോൾ പൊതു വിതരണ സമ്പ്രദായത്തിന് അത് അവസാനം കുറിക്കുമെന്നും തിന്നുന്ന പ്ലെയിറ്റുകൾ ദരിദ്രരുടെ കയ്യിൽനിന്ന്  തട്ടിപ്പറിക്കാൻ ഇടവരുത്തുമെന്നും AIKM ചൂണ്ടിക്കാട്ടി. ഭക്ഷ്യ വസ്തുക്കൾ മുതലാളിമാർക്ക് വൻ ലാഭം നേടിക്കൊടുക്കുന്ന ഉപഭോഗ വസ്തുക്കൾ ആയിത്തത്തീരുക എന്ന അവസ്ഥയാണ് അതുമൂലം രാജ്യത്ത് സംജാതമാവുന്നത് . 136 കോടിയോളം  വരുന്ന  ജനതയിൽ 56 % പേർ ഇപ്പോൾത്തന്നെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഒരു രാജ്യത്തിന്റെ  ഭക്ഷ്യ സുരക്ഷിതത്വത്തിന് നേരെ അഴിച്ചുവിടുന്ന ക്രൂരമായ ആക്രമണമാണ് ഇത്.     

ഒരു വശത്ത് മോദി സർക്കാർ പറയുന്നത് കർഷകരുമായുള്ള ചർച്ച ഒറ്റ ഫോൺവിളിപ്പുറത്ത് എപ്പോൾ വേണമെങ്കിലും ആകാം എന്നാണെങ്കിലും, മറുവശത്ത് കൃഷി നിയമങ്ങൾ  നടപ്പാക്കാൻ ഉള്ള അണിയറനീക്കങ്ങൾക്ക് വേഗത കൂട്ടുകയാണ്. ഡെൽഹി അതിർത്തികളിൽ നാലു മാസക്കാലമായി തമ്പടിച്ചു പ്രക്ഷോഭം നടത്തുന്ന കർഷകരെ  എത്ര അവഗണനയോടെയാണ്  കേന്ദ്രസർക്കാർ കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. മൂന്നു കൃഷിനിയമങ്ങൾ എത്രയും വേഗത്തിൽ പിൻവലിക്കാനും മിനിമം താങ്ങുവിലയ്ക്ക്  നിയമസംരക്ഷണം ഉറപ്പാക്കാനും കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ആൾ ഇന്ത്യാ കിസാൻ മഹാസഭ (AIKM) മുന്നറിയിപ്പ് നൽകി.      

 

No comments:

Post a Comment