Sunday, 11 July 2021

ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് (AILAJ ) കേരളം 11-07-2021

ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ്
(AILAJ ) കേരളം
11 -07 -2021 


അഭിഭാഷകരെ രക്ഷിക്കൂ! 
ലീഗൽ പ്രൊഫെഷണൽ മേഖലയിൽ ജോലിചെയ്യുന്ന എല്ലാവർക്കും അടിയന്തര ആശ്വാസങ്ങൾ അനുവദിക്കുക !  


കോവിഡ് -19 മഹാമാരിയിൽ ജീവഹാനി സംഭവിച്ച അഭിഭാഷകർ , വക്കീൽ ക്ലർക്കുമാർ, നോട്ടറിമാർ,ടൈപ്പിസ്റ്റുകൾ ,ഡോക്യുമെന്റ് റൈറ്റേഴ്‌സ് എന്നീ  വിഭാഗങ്ങളിൽപ്പെട്ടവർക്കും , മറ്റ് ലീഗൽ പ്രൊഫെഷണലുകൾക്കും 30 ലക്ഷം രൂപ വീതം സാമ്പത്തികാശ്വാസം  പ്രഖ്യാപിക്കുക!  


പ്രിയപ്പെട്ട സുഹൃത്തുക്കളേ , 


കോവിഡ് -19 മഹാമാരിയും ലോക്ക് ഡൌണുകളും ലീഗൽ  പ്രൊഫെഷൻ മേഖലയിൽ ജോലിചെയ്യുന്നവരുടെ   ജീവിതങ്ങളേയും ഉപജീവനോപാധികളേയും താറുമാറാക്കിയിരിക്കുകയാണ് . ഈ അവസ്ഥമൂലം  പൊതുജനങ്ങൾക്കും പ്രത്യേകിച്ചും സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾക്കും നീതിയുടെ വാതിലുകളിൽ  മുട്ടാനുള്ള അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷം കൂടി ഉണ്ടായിരിക്കുന്നു .2020 മാർച്ച് മാസം മുതൽ ദീർഘകാലമായി കോടതികൾ മിക്കവാറും അടഞ്ഞുകിടന്നത്  ലീഗൽ പ്രൊഫെഷണൽ മേഖലയിൽ ജോലിചെയ്യുന്നവരെ കടുത്ത സാമ്പത്തിക ദുരിതങ്ങളിൽ എത്തിച്ചു. താലൂക്ക് , ജില്ലാ കോടതികളിലും  താഴേത്തട്ടിലുള്ള കോടതികളിലും ജോലിചെയ്യുന്ന ജൂനിയർ അഭിഭാഷകർ, ക്ലാർക്കുമാർ, നോട്ടറിമാർ, ഡോക്യുമെന്റ് എഴുത്തുകാർ ,ടൈപ്പിസ്റ്റുകൾ എന്നിവരുൾപ്പെട്ട വിഭാഗങ്ങളേയാണ് തൊഴിലിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവിധത്തിൽ ഏറ്റവും അത് ബാധിച്ചിരിക്കുന്നത്. ദൈനംദിന ജീവിതച്ചെലവിനും വാടക കൊടുക്കാനുള്ള  വരുമാനമില്ലാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് അവർ.      കോവിഡ് -19 രോഗം പിടിപെടുമ്പോൾ മതിയായ നിലവാരത്തിലുള്ള ചികിത്സയുടെ ചെലവുകൾ താങ്ങാൻ കഴിയാത്ത അവസ്ഥ മൂലം പലരും കടബാധ്യതയിലാണ്. പ്രാക്ടീസ് നിർത്തി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായവർ അവരിൽ ഏറെയാണ്. 

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട അഭിഭാഷകരുടേയും ലീഗൽ പ്രൊഫെഷനലുകളുടേയും വേദനിപ്പിക്കുന്ന ഓർമ്മകൾ നമ്മുടെ മനസ്സുകളിൽനിന്ന് മായ്ച്ചുകളയാൻ ആവില്ല. തക്കസമയത്ത്  ആംബുലൻസ് ലഭിച്ചിരുന്നുവെങ്കിൽ , അല്ലെങ്കിൽ ആശുപത്രിയിൽ ബെഡ് ലഭിച്ചിരുന്നുവെങ്കിൽ അവരിൽ എത്രയോപേർ ഇന്ന് നമുക്കിടയിൽ ഉണ്ടാവുമായിരുന്നു. ഓക്സിജനോ  മരുന്നോ  ഐസിയു പരിചരണമോ വേണ്ടിവന്ന സന്ദർഭങ്ങളിൽ  കിട്ടാതിരുന്നത് കൊണ്ടുമാത്രം മരണം തട്ടിക്കൊണ്ടുപോയ അഭിഭാഷകർ അനവധിയാണ് . പലരും അവരുൾപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയവും താങ്ങും തണലും ആയിരുന്നതിനാൽ അനേകം കുടുംബങ്ങൾ തീർത്തും നിരാശ്രയരായിരിക്കുന്നു. 

 മേൽപ്പറഞ്ഞ ദുഃഖകരമായ സത്യങ്ങൾക്കു നേരെ സർക്കാരുകൾ നിർഭാഗ്യവശാൽ കണ്ണടയ്ക്കുകയാണ് .നാമമാത്രമായ ചില ആശ്വാസപ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ ബാർ കൗൺസിലുകൾക്കും ബാർ അസ്സോസിയേഷനുകൾക്കും ഈ പ്രശ്നത്തെ അർഹിക്കുന്ന ഗൗരവത്തോടെ അഭിസംബോധന ചെയ്യാൻ  കഴിഞ്ഞിട്ടില്ല. നേരെ മറിച്ച് ,  ബാർ കൌൺസിൽ ഓഫ് ഇന്ത്യ (BCI) യുടെ  തീരുമാനങ്ങളെ വിമർശിക്കാൻ ബാറിലെ അഭിഭാഷകർക്ക് നിലവിലുള്ള  സ്വാതന്ത്ര്യം പോലും എടുത്തുകളയുന്നവിധം അതിന്റെ നിയമാവലിയിൽ  ഭേദഗതിവരുത്തുന്ന തിരക്കിലാണ്  ബിസിഐ. 

 സർക്കാർ സംവിധാനങ്ങളിൽനിന്ന് അർഹതപ്പെട്ട ഒരു സഹായവും ലഭ്യമാവാതെ  ലീഗൽ കമ്മ്യൂണിറ്റി ആകമാനം  അതിന്റെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ട അവസ്ഥയിലേക്ക്  തള്ളിവിടപ്പെട്ടിരിക്കുകയാണ്.

 താഴെപ്പറയുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആരാഞ്ഞുകൊണ്ട് കേന്ദ്ര നിയമ വകുപ്പ് മന്ത്രിക്ക് 2021 ജൂൺ 20 ന് ഒരു കത്ത് അയക്കാൻ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ശ്രീ എൻ വി രമണ നിർബന്ധിതനാവുന്ന സ്ഥിതി വാസ്തവത്തിൽ  എത്ര ഗുരുതരമാണെന്ന് ആലോചിച്ചുനോക്കൂ : 

കോവിഡ് -19 മഹാമാരി മൂലം കോടതികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവിധത്തിൽ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലും ഗിരിവർഗ്ഗ മേഖലകളിലും ഉണ്ടായിരിക്കുന്ന ഡിജിറ്റൽ വിടവിനെ ഫലപ്രദമായി  ചെയ്യുക;

   

കോടതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനുകൾ നൽകുക. 


മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള  മുൻനിരജോലിക്കാരുടെ കൂട്ടത്തിൽ അഭിഭാഷകരെ ഉൾപ്പെടുത്തുക    


മഹാമാരിയുടെ വരവിനു ശേഷം ഒരു വർഷത്തിലേറെയായി തൊഴിൽ നഷ്ടം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അഭിഭാഷകർക്ക് , പ്രത്യേകിച്ചും ജൂനിയർമാരായ അഭിഭാഷകർക്ക് സാമ്പത്തിക സഹായത്തിന് നടപടിയുണ്ടാക്കണം 


സർക്കാരിന്  ഇതെല്ലാം കാണാൻ കണ്ണുണ്ടോ ? ലീഗൽ കമ്മ്യൂണിറ്റി ആകമാനം നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് മനസ്സിലായിട്ടുണ്ടോ ? ഇല്ല എന്ന ഉത്തരമാണ് ഉച്ചത്തിലും വ്യക്തമായും മുൻപിൽ വരുന്നത് - ഇതിലൊന്നും സർക്കാരിന് ഒരു കൂസലുമില്ല!  


റീപക് കൻസൽ Vs യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് അദേഴ്സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ ഒരു 

(സിവിൽ ) റിട്ട് പെറ്റിഷൻ കേട്ട സുപ്രീം കോടതി 30 -06 -2021 ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (National Disaster Management Authority ) യുടെ കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തലപ്പത്ത് ഇരിക്കുന്ന പ്രസ്തുത എൻഡിഎംഎ കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ ഉറ്റവർക്ക് ആശ്വാസധനം എത്തിക്കുന്നതിൽ വരുത്തിയ  ഗൗരവമായ വീഴ്ചകൾ പരിഹരിക്കാൻ  അത്തരം എല്ലാ കേസുകളിലും എക്സ് ഗ്രേഷ്യാ ധനസഹായം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് ആറാഴ്ച സമയം  സുപ്രീം കോടതി അനുവദിച്ചു . അതായത് ,  രാജ്യത്ത്  കോവിഡ് മഹാമാരിമൂലം മരണമടഞ്ഞവരുടെ ഉറ്റവർക്ക്‌ 15 -08 -2021 നുള്ളിൽ സാമ്പത്തികാശ്വാസം പ്രഖ്യാപിക്കാൻ പ്രസ്തുത കോടതിവിധി കേന്ദ്രസർക്കാരിനെ ബാധ്യസ്ഥമാക്കുന്നു.  


മേൽപ്പറഞ്ഞ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ , പ്രധാനമന്ത്രിക്കും ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (National Disaster Management Authority ) ക്കും 2021 ജൂലൈ 08 ന് എഐഎൽഎജെ (AILAJ ) കത്തുകൾ അയച്ചിട്ടുണ്ട്. താഴെപ്പറയുന്ന ആവശ്യങ്ങൾ ആണ് പ്രസ്തുത കത്തിൽ ഉന്നയിച്ചിരിക്കുന്നത്:   


a. അഭിഭാഷകർ, വക്കീൽ ഗുമസ്തർ , നോട്ടറിമാർ , ഡോക്യുമെന്റ് എഴുത്തുകാർ, ടൈപ്പിസ്റ്റുകൾ , മറ്റ് ജോലിക്കാർ എന്നിവർ ഉൾപ്പെടെ  കോവിഡ് മഹാമാരിയിൽ മരണപ്പെട്ട എല്ലാ ലീഗൽ പ്രൊഫെഷണലുകളുടെ ആശ്രിതർക്കും  എക്സ് ഗ്രേഷ്യാ ധനസഹായം പ്രഖ്യാപിക്കുക . 


b. മഹാമാരി തുടരുന്ന അത്രയും കാലം ലീഗൽ പ്രൊഫെഷണലുകൾക്ക് "ഉപജീവന മാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്ക്" പ്രതിമാസം 10,000 / രൂപ വീതം  എക്സ് ഗ്രേഷ്യാ സാമ്പത്തിക ആശ്വാസം  പ്രഖ്യാപിക്കുക . 


c. മേല്പറഞ്ഞവയ്ക്ക് പുറമേ , മരണപ്പെട്ട ലീഗൽ പ്രൊഫെഷണലുകളുടെ വിധവകൾക്കും അനാഥരായ കുട്ടികൾക്കും വേണ്ടി പ്രതിമാസ പെൻഷൻ, പാർപ്പിട സൗകര്യം, സൗജന്യ വിദ്യാഭ്യാസം, മാനുഷിക സഹാനുഭൂതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗനിയമനങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു "സമഗ്ര പുനരധിവാസ പാക്കേജ് " പ്രഖ്യാപിക്കുക. 


The time has come for the legal fraternity to raise its voice to be heard. AILAJ calls upon all lawyers, law clerks, notaries, writers, typists and others to unite and fight for what is due to them. Organiseprotestsraising these demands,on 17th July 2021,and submit memorandums to the Prime Minister through the State Bar Councils. 

No comments:

Post a Comment