Monday, 27 February 2012

ഫെബ്രുവരി 28, 2012 ദേശീയ പൊതു പണിമുടക്ക്‌



ഫെബ്രുവരി 28 -നു ദേശീയ പൊതു പണിമുടക്ക്‌ നടത്താനുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനം വമ്പിച്ച വിജയമാക്കുക
- ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിവയ്ക്ക് എതിരായ സമരത്തെ ശക്തിപ്പെടുത്തുക .
- സ്ഥിര സ്വഭാവമോ തുടര്‍ച്ചയോ ഉള്ള തൊഴിലുകളില്‍ കരാര്‍വല്‍ക്കരണം ഉടന്‍ നിര്‍ത്തലാക്കുക .
- ഏതൊരു വ്യവസായ സ്ഥാപനത്തിലും മറ്റു തൊഴില്‍ സ്ഥാപനത്തിലും സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ തോതിലുള്ള വേതനവും മറ്റു ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും അനുവദിക്കുക.
- നിയമാനുസൃതം ആയ മിനിമം വേതനം 10 ,000 രൂപയില്‍ കുറയാത്ത വിധത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട തൊഴിലാളികള്‍ക്കും സാര്‍വത്രികമായി ലഭ്യമാക്കുന്നതിനു വേണ്ടി മിനിമം വേജസ് ആക്റ്റ് ഉടന്‍ ഭേദഗതി ചെയ്യുക..
- ബോണസ് , പ്രോവിടെണ്ട് ഫണ്ട് എന്നിവയ്ക്കുള്ള അര്ഹതയ്ക്ക് നിശ്ചയിട്ടുള്ള എല്ലാ പരിധികളും നീക്കം ചെയ്യുക.ഗ്രാറ്റുവിറ്റി നിരക്ക് ഉയര്‍ത്തുക .
- എല്ലാവര്ക്കും പെന്‍ഷന്‍ ലഭ്യത ഉറപ്പു വരുത്തുക.
- ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷന്‍ നടപടികള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കും എന്ന് ഉറപ്പു വരുത്തുക. 87 ഉം 98 ഉം നമ്പര്‍ ILO കണ്‍വെന്ഷനുകള്‍ക്ക് അടിയന്തരമായി സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം (ratification ) നല്‍കുക .

സി പി ഐ (എം എല്‍) ലിബറേഷന്‍                          എ ഐ സി സി ടി യു

No comments:

Post a Comment