Friday, 5 January 2018

 കീഴ്‍വെണ്മണി  കൂട്ടക്കൊലയുടെ അൻപതാം വാർഷികാചരണം
1968 ഡിസംബർ 25 ന് തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിലെ കീഴ്‍വെണ്മണിയെന്ന ഗ്രാമത്തിൽ ദളിതരായ 44 കർഷകത്തൊഴിലാളികൾ കൊല്ലപ്പെട്ടു. സവർണ്ണ സമുദായത്തിൽപ്പെട്ട  ഭൂവുടമകൾ അവരെ ഒരു കുടിലിൽ തീവെച്ചു കൊല്ലുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അനുഭാവിയായിരുന്ന ഗോപാലകൃഷ്ണ നായിഡു വിന്റെ നേതൃത്വത്തിൽ എത്തിയ ജന്മിമാരും അവരുടെ ഗുണ്ടകളും ചേർന്ന് നടത്തിയ ഈ കൂട്ടക്കൊലയ്ക്കിരയാവരിൽ  അനേകം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പൈശാചികമായ ഈ തീവെപ്പിനും കൂട്ടക്കൊലയ്ക്കും പ്രകോപനം ആയ ഏക സംഗതി ജാതീയമായ അവഹേളനങ്ങളേയും   ചൂഷണങ്ങളേയും  ചോദ്യം ചെയ്യാൻ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ   [CPI(M) ] ചുവന്ന കൊടിക്ക് കീഴിൽ  ദളിത് കർഷത്തൊഴിലാളികൾ അണിനിരന്നതായിരുന്നു  .
ആൾ  ഇൻഡ്യാ അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ലേബേഴ്‌സ് അസ്സോസിയേഷൻ  (AIALRA ) നാഗപട്ടിണം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കീഴ്‍വെണ്മണിയുടെ അൻപതാം വാർഷികം ആചരിക്കപ്പെട്ടത് .
കീഴ്‌വന്മണിയുടെ അൻപതാം  വാർഷികാചരണവുമായി  ബന്ധപ്പെട്ട് ശീർകാഴിയിൽ ഒരു പ്രതിജ്ഞ പുതുക്കൽ യോഗം നടത്താൻ   ജില്ലാ അധികാരികളിൽനിന്നും   അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്നു നിരോധന ഉത്തരവ് ലംഘിച്ചു കൊണ്ടാണ് AIARLA  സഖാക്കൾ പരിപാടി നടത്തിയത് . ആ ഇൻഡ്യാ കിസാൻ സഭ (AIKS ) ജനറൽ സെക്രട്ടറിയും സി പി ഐ (എം എൽ) കേന്ദ്രകമ്മിറ്റിയംഗവും ആയ  സഖാവ് രാജാറാം സിംഗ് യോഗത്തെ അഭിസംബോധന ചെയ്തു.
കീഴ്‌വെൺമണിയിലെ അനശ്വരരായ ധീരരക്തസാക്ഷികളോട് ഇന്നത്തെ തലമുറയിലെ വിപ്ലവകാരികൾക്കും  തൊഴിലാളികൾക്കും  ഉള്ള കടമ ഫ്യൂഡൽ -വർഗീയ ചിന്തകളെ  പ്രതിനിധാനം ചെയ്യുന്ന ബി ജെ പി യെപ്പോലുള്ള രാഷ്ട്രീയ ശക്തികളെ  എതിർത്തു തോൽപ്പിക്കുകയാണ്  എന്ന്  രക്തസാക്ഷികൾക്ക്  അഭിവാദ്യമർപ്പിച്ചു നടത്തിയ തന്റെ ഭാഷണത്തിൽ സഖാവ് രാജാറാം സിംഗ്  ചൂണ്ടിക്കാട്ടി. 
സഖാവ് എൻ ഗുണശേഖരന്റെ അധ്യക്ഷതയിൽ നടന്ന പ്രതിജ്ഞ പുതുക്കൽ സമ്മേളനത്തിൽ  സി പി ഐ (എം എൽ) ജില്ലാ സെക്രട്ടറി സഖാവ്  ഇളങ്കോവൻ, സംസ്ഥാന കമ്മിറ്റിയംഗം സഖാവ് ടി കണ്ണിയൻ , സഖാക്കൾ പ്രഭാകരൻ, വീരച്ചെൽ വൻ , അളഗപ്പൻ എന്നിവരും, AIARLA  സംസ്ഥാന പ്രസിഡന്റും  സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയംഗവും ആയ  സഖാവ് ബാലസുന്ദരവും പങ്കെടുത്തു.      നിരോധന ഉത്തരവ് ലംഘിച്ചു യോഗം നടത്തിയതിനു  പോലീസ് സംഘാടകരുടെ പേരിൽ കേസ് ചുമത്തുകയുണ്ടായി. 

Thursday, 4 January 2018

മുത്തലാഖ്  നിരോധന ബിൽ : ധൃതിപിടിച്ചത് , പക്ഷപാതപരം, നീതിരഹിതം


 അടുത്തയിടെ ലോക്  സഭ  പാസ്സാക്കിയ  മുസ്ലിം വനിതാ (വൈവാഹികാവകാശ സംരക്ഷണ ) ബിൽ  [  Muslim Women (Protection of Rights on Marriage) Bill ]  മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നു. ഇതുകൊണ്ടു സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മുസ്‌ലിം സ്ത്രീകളുമായിപ്പോലും പ്രാഥമികമായ  ഒരു   കൂടിയാലോചന  നടത്താൻ തയ്യാറാവാതെ  അസാധാരണമായ ധൃതിയിൽ ഇങ്ങനെ അബദ്ധജടിലമായതും സാമാന്യയുക്തിക്ക് നിരക്കാത്ത ഒട്ടേറെ വൈരുധ്യങ്ങൾ ഉള്ളതുമായ ഒരു ബിൽ ലോക് സഭയിൽ   അവതരിപ്പിച്ചു പാസ്സാക്കിയെടുക്കുന്നതുകൊണ്ട്  മോദി സർക്കാർ എന്താണ്  യാഥാർത്ഥത്തിൽ ലക്‌ഷ്യം വെക്കുന്നത് എന്ന ചോദ്യം ഉയർന്നിരിക്കുന്നു.  മുത്തലാഖ്  ഭരണഘടനയ്ക്ക് നിരക്കാത്ത  ഒരു നടപടിയാണെന്ന് വിധിച്ച സുപ്രീം കോടതിയുടെ വിധിന്യായത്തിലോ, അത് സംബന്ധിച്ച നിർദ്ദേശങ്ങളിലോ അത് ക്രിമിനൽ കുറ്റമാക്കണമെന്നു   പറഞ്ഞിട്ടില്ല.  മുത്തലാഖ് നിയമവിരുദ്ധമാക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം സ്ത്രീ സംഘടനകളെല്ലാം തന്നെ  പാർലമെന്റ് ഇപ്പോൾ പാസ്സാക്കിയ ബില്ലിലെ മുത്തലാഖ് ക്രിമിനൽവൽക്കരണം ഉൾപ്പെടെയുള്ള കർക്കശമായ വ്യവസ്ഥകളോട്   ശക്തമായ എതിർപ്പ്  രേഖപ്പെടുത്തിക്കഴിഞ്ഞു.  പുതിയ  ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചർച്ചചെയ്യാൻ    ഒരു സ്റ്റാന്റിംഗ് കമ്മിറ്റി  രൂപീകരിക്കുക എന്ന  കീഴ്വഴക്കം പോലും പാലിക്കാതെ എന്തിനായിരുന്നു  ബിൽ പാസ്സാക്കിയെടുക്കാൻ മോദി ഗവണ്മെന്റ് ഇത്രയും ധൃതിവെച്ചത്‌ ?
  ഒറ്റയിരുപ്പിൽ  മുത്തലാഖ്‌   ചൊല്ലി വിവാഹമോചനം നേടുന്നത്തിന്റെ നിയമസാധുത   സുപ്രീം കോടതി വിധി തന്നെ ഇല്ലാതാക്കിയ നിലയ്ക്ക് , അങ്ങനെ ചെയ്യുന്നത് ഒരിക്കലും വിവാഹമോചനമാകുകയില്ല . എന്നാൽ, ഈ നടപടിയുടെ പേരിൽ ഒരു ഭർത്താവിനെ ജെയിലിൽ ഇടുമ്പോൾ  മുത്തലാഖ് ഫലത്തിൽ വിവാഹമോചനമായിത്തീരുകയാണ് ചെയ്യുന്നത് ! അപ്പോൾ  ഒറ്റയിരുപ്പിൽ മൂന്നുവട്ടം തലാഖ് ചെല്ലുന്നത് വിവാഹമോചനമാവില്ല എന്ന സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയ്ക്ക്  നേരെ കടകവിരുദ്ധമായ നിയമപ്രത്യാഘാതമാണ്  പുതിയ ബിൽ നിയമമായാൽ ഉണ്ടാവുക എന്ന് വ്യക്തമാണ്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ബില്ലിലെ വ്യവസ്ഥകളും മുത്തലാഖിനെ ഫലത്തിൽ വിവാഹമോചസനം തന്നെയാക്കുകയാണ് ചെയ്യുന്നത്. വിവാഹം പ്രാബല്യത്തിലുണ്ടാവുമ്പോൾ കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക വ്യവസ്ഥ ആവശ്യമില്ലല്ലോ. 
നിയമപരമായും ഭരണഘടനാപരമായും അംഗീകാരമില്ലാത്ത  വിവാഹമോചനം ആണ് മുത്തലാഖ് എന്നുവരുമ്പോൾ അത് ഒരു സിവിൽ  അപരാധം മാത്രമാണ്; സിവിൽ തെറ്റുകൾക്ക് പരിഹാരം  വേണ്ടത് സിവിൽ  മാർഗ്ഗങ്ങളിലൂടെയാണ്. ഒരു ഭർത്താവ് മുത്തലാഖ് വഴിയായി വിവാഹമോചനത്തിന് മുതിർന്നാൽ,  ഒന്നുകിൽ അനുരഞ്ജനശ്രമത്തിനു മുൻതൂക്കം നൽകുന്ന  നടപടിക്രമങ്ങളിലൂടെ വിവാഹബന്ധം നിലനിർത്തുകയോ, അല്ലാത്തപക്ഷം അയാളെകൊണ്ടു ബന്ധം നിയമാനുസൃതമായ രീതിയിൽ വേർപെടുത്തിക്കുകയോ ആണ് വേണ്ടത്.  'വിവാഹമോചന'ത്തിന്റെ ഈ നിയമവിരുദ്ധമായ മാർഗ്ഗത്തിനെതിരെ കോടതിയെ സമീപിക്കുന്ന ഒരു ഭാര്യയ്ക്ക് വേണ്ടത് തന്റെ ഭർത്താവ് താനുമായുള്ള വിവാഹബന്ധത്തിൽ  നിയമപരമായ ഉത്തരവാദിത്വം  പുലർത്തുകയും അതുപ്രകാരം തന്റെയും സന്താനങ്ങളുടെയും ജീവിതച്ചെലവിന്റെ ബാദ്ധ്യത തുടർന്നും ഏറ്റെടുക്കലുമാണ്-  ഈ സാഹചര്യത്തിൽ ഭർത്താവിനെ ജെയിലിൽ  ഇടുകയാണെങ്കിൽ  തന്റെ  താൽപ്പര്യങ്ങൾക്ക് നേരെ കടകവിരുദ്ധമായ  അനുഭവം ആയിരിക്കും സ്ത്രീയ്ക്ക്  ഉണ്ടാവുക. 
ഈ ബിൽ പ്രകാരം , മൂന്നുപ്രാവശ്യം ഒരുമിച്ചു  തലാഖ്  ഉച്ചരിച്ച് ബന്ധം വേർപെടുത്തൽ ( തലാഖ് -ഇ -ബിദ്ദത് )   വാറന്റില്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റു  ചെയ്യാവുന്നതും, ജാമ്യം നിഷേധിക്കാവുന്നതുമായ  ഒരു ക്രിമിനൽ കുറ്റം ആണ് . നടപടിയെടുക്കാൻ  ഒരു  മൂന്നാം കക്ഷിയോ,   "ഇൻഫോമറോ"  പോലീസിൽ അറിയിക്കുകയെ വേണ്ടൂ ;  കുറ്റത്തിന് ഇരയായ  ഭാര്യയുടെയോ  മക്കളുടെയോ പക്ഷത്ത് നിന്ന്   പരാതി വേണമെന്നില്ല .ഇങ്ങനെയൊരു  വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്  മുസ്‌ലിം സ്ത്രീകളുടെ താൽപ്പര്യം രക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത കൊണ്ടല്ല എന്ന് സ്പഷ്ടമാണ്. നേരെ മറിച്ച്, ബീഫ് നിരോധന നിയമങ്ങളുടെ കാര്യത്തിൽ കണ്ടതുപോലെ, മുസ്ലിം പുരുഷന്മാരെ  സർക്കാരിന് യഥേഷ്ടം അറസ്റ്റു ചെയ്യാനും പീഡിപ്പിക്കാനും ഉള്ള സൗകര്യപ്രദമായ മറ്റൊരു  ഉപകരണം ഉണ്ടാക്കലാണ്  ബില്ലിന്റെ ലക്‌ഷ്യം. ഇതേ മോദി സർക്കാർ  തന്നെയാണ് സ്ത്രീധന പീഡനസംബന്ധമായ IPC വകുപ്പായ 498 A  യും ഗാർഹിക പീഡനവും നോൺ - കൊഗ്‌നൈസബിളും (  പ്രതിയെ സംശയാസ്പദമായി  നേരിട്ട് അറസ്റ്റ് ചെയ്യാൻ  പൊലീസിന് അധികാരമില്ലാത്തത് ) ,ജാമ്യം നൽകാവുന്നതും ആയ കുറ്റങ്ങളാക്കി ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത്. എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകളെ ഗാർഹിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഗാർഹിക പീഡന നിയമത്തിലെയും സ്ത്രീധന നിയമത്തിലെയും  വകുപ്പുകൾ ഭർത്താക്കന്മാരെയും  ഭർത്തൃബന്ധുക്കളെയും  ദ്രോഹിക്കാൻ വേണ്ടി "ദുരുപയോഗം" ചെയ്യുന്നു എന്നാണ്  അതിനുള്ള  വിശദീകരണം!

മുത്തലാഖിനെ തിരഞ്ഞുപിടിച്ചു ക്രിമിനൽ കുറ്റമാക്കാനുള്ള ധൃതി   സർക്കാരിന്റെ  യഥാർത്ഥ ഉദ്ദേശത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു.  ഭർത്താക്കന്മാർ നിയമാനുസൃതമായ വിവാഹമോചനം നേടാതെ ഭാര്യമാരെ ഉപേക്ഷിക്കുക എന്നത്എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾ   നേരിടുന്ന ഒരു പ്രശ്നമാണ്.  ബി ജെ പി നേതാവ് മീനാക്ഷി ലേഖി പറയുന്നത് പ്രധാനമന്ത്രി മോദി ഒരു സഹോദരനെപ്പോലെ മുസ്‌ലിം സ്ത്രീകളുടെ തുണയായി നിൽക്കുന്നതിനാൽ  ഇനി പേടിക്കേണ്ടതില്ല എന്നാണ്. 
മോദിയെപ്പോലെ ഒരു ഭർത്താവ്  ഉള്ള സ്ത്രീകളുടെ കാര്യത്തിൽ  എന്താണ് അവർ പറയുക? നാൽപ്പതു വർഷങ്ങളായി നിയമാനുസൃതമായി തന്റെ ഭാര്യയായ  ജസോദാ ബെൻ നു ഒരു ഡിവോഴ്സ് നോട്ടീസ് പോലും നൽകാതെയാണ്  മോദി അവരെ ഉപേക്ഷിച്ചത്. സെൻസസ് ഡേറ്റ പ്രകാരം ഇന്ത്യയിൽ ഇരുപതു ലക്ഷം ഹിന്ദു  ഭാര്യമാർ അങ്ങനെ കഴിയുന്നവരായുണ്ട് .  ഒരേയൊരു വ്യത്യാസം ഹിന്ദു ഭാര്യമാരുടെ കാര്യത്തിൽ  മുത്തലാഖ്  എന്ന  ഔപചാരികതയില്ലാതെ ഭർത്താക്കന്മാർ നിയമവിരുദ്ധമായി ഭാര്യമാരെ ഉപേക്ഷിക്കുന്നു എന്നത് മാത്രമാണ്. ഹിന്ദു ഭർത്താക്കന്മാർ ഏകപക്ഷീയമായി നടപ്പാക്കുന്ന ബന്ധം വേർപെടുത്തൽ അവരെ ജെയിലിൽ എത്തിക്കുന്ന ക്രിമിനൽ കുറ്റമല്ലാതിരിക്കുമ്പോൾ  മുസ്ലിം ഭർത്താക്കന്മാർക്ക് മാത്രം അങ്ങനെയൊരു നിയമം എന്തിന് എന്ന ചോദ്യമാണ്  ഉയരുന്നത് .
ധാരാളം യുക്തി വൈരുദ്ധ്യങ്ങൾ കൊണ്ട് ജടിലമാണ് പ്രസ്തുത ബിൽ . ഇതിൽ കുട്ടികളുടെ സംരക്ഷണത്തിന് വകുപ്പുണ്ട്.  അതിന്റെ അർത്ഥം മുത്തലാഖ്  വിവാഹമോചനമായി കണക്കാക്കപ്പെടുന്നു എന്നല്ലേ ? മുത്തലാഖ്  സംബന്ധമായ സുപ്രീം കോടതി വിധി പറയുന്നത്  നേരെ മറിച്ചാണ് ;അത് വിവാഹമോചനം ആവുകയില്ല എന്നാണ് . കൂടാതെ , 2005 ലെ ഗാർഹിക പീഡന നിയമമനുസരിച്ചു സ്ത്രീകൾക്ക് ലഭിക്കാൻ അർഹതപ്പെട്ട  സാമ്പത്തിക സംരക്ഷണവും  അതുപോലെയുള്ള മറ്റു  അവകാശങ്ങളും ഈ ബില്ലിൽ  പരിഗണിക്കുന്നേയില്ല. ഗാർഹിക പീഡന നിയമത്തിൽ സ്ത്രീയ്ക്ക് അതുവരെ ജീവിച്ചു പോന്ന നിലവാരത്തിലുള്ള സാമ്പത്തിക സംരക്ഷണമാണ് വ്യവസ്ഥ ചെയ്യപ്പെടുന്നതെങ്കിൽ ,മുത്തലാഖ് ബിൽ  പറയുന്നത് 'സബ്‌സിസ്റ്റൻസ്  അലവൻസി'നെക്കുറിച്ചാണ്. അത് എങ്ങിനെയാണ് കണക്കാക്കുക എന്നത് സംബന്ധിച്ച് ഒരു മാനദണ്ഡവും ബില്ലിലില്ല. പാർപ്പിടം സംബന്ധിച്ചോ ,ഗാർഹികപീഡനത്തിൽ  നിന്നുള്ള ഭൗതിക സംരക്ഷണത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. IPC 498 A ,  PWDVA 2005 , ജീവനാംശം വ്യവസ്ഥ ചെയ്യുന്ന 125 CrPC എന്നീ  നിയമങ്ങൾ ഇപ്പോൾത്തന്നെ  നൽകുന്ന സംരക്ഷണത്തിനപ്പുറം, ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം ഭാര്യമാർക്ക്  ഏത് തരം  ആശ്വാസമാണ് മുത്തലാഖ് ബിൽ നൽകുന്നത് ?
മുസ്‌ലിം സ്ത്രീത്വത്തിന്റെയോ സ്ത്രീകളുടെ അവകാശങ്ങളെയോ രക്ഷിക്കുന്നവർ എന്നമോദി സർക്കാരിന്റെ അവകാശവാദം എത്രമാത്രം  പൊള്ളയാണെന്ന് കാണാൻ ബിക്കേസ്സുകളിൽ ജെ പി മന്ത്രിമാർ എത്രയോ സന്ദർഭങ്ങളിൽ നടത്തിയ പ്രസ്താവനകൾ മതിയാകും. മുസ ഫർനഗറിൽ മുസ്ലം വിരുദ്ധ ഹിംസയും കൂട്ടബലാസംഗവും നടത്തിയ പ്രതികളെ  ഇവരിൽ പലരും പരസ്യമായി ന്യായീകരിച്ചിട്ടുണ്ട്. യു പി തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ പ്രചാരകരിൽ  ഒരു താരമായിരുന്ന ഇപ്പോഴത്തെ  മുഖ്യമന്ത്രി ആദിത്യനാഥ് കൊല്ലപ്പെട്ട മുസ്‌ലിം സ്ത്രീകളെ  അവരുടെ ശവക്കുഴികളിൽ നിന്ന് പുറത്തെടുത്തു  ബലാൽസംഗം ചെയ്യണമെന്ന് പ്രസംഗിച്ചതായി റിപോർട്ടുകൾ ഉണ്ട്.  രാജസ്ഥാനിൽ 'ലൗ ജിഹാദ് ' നടത്തുന്നുവെന്ന് ആരോപിച്ചു  അരുംകൊല ചെയ്യപ്പെട്ട അഫ് റാസൂലിന്റെ  കുടുംബാംഗങ്ങളോട്  അനുശോചനം പ്രകടിപ്പിക്കാൻ ഒരു വാക്കുപോലും ഉരിയാടാതിരുന്ന പ്രധാനമന്ത്രിയുടെ അനുയായികളായ ബജ്‌രംഗ് ദൾ കാർ  അഫ് റാസുലിന്റെ കൊലയാളിയെ അഭിനന്ദിക്കാൻ റാലി സംഘടിപ്പിച്ചിരുന്നു. ബലാൽസംഗക്കേസുകളിൽ കോടതി ശിക്ഷിച്ച റാം റഹീം എന്ന തട്ടിപ്പു സന്യാസിയെയും , 'ലവ് ജിഹാദ്' തടയാനുള്ള മാർഗ്ഗമായി സ്ത്രീകളെ സംഘടിതമായ  ബലപ്രയോഗങ്ങളിലൂടെ   സ്വന്തം വരുതിയിൽ നിർത്തണമെന്ന് ഹിന്ദു പുരുഷന്മാരെ ഉല്ബോധിപ്പിച്ച ആശാറാം ബാപ്പുവിനെയും പോലുള്ളവരുടെ നിലപാടുകളെ  എത്രയോ ബി ജെ പി നേതാക്കന്മാർ ന്യായീകരിക്കുന്നുണ്ട്. 
 പാർലമെന്റിലും അസംബ്ലികളിലും  സ്ത്രീകൾക്ക് 33 %  സീറ്റു സംവരണം വ്യവസ്ഥ ചെയ്യാനുള്ള ബിൽ ഇരുപതു വർഷത്തോളമായി പൊടിപിടിച്ചുകിടക്കുമ്പോൾ  മോദി സർക്കാർ മുത്തലാഖ് ബിൽ പാസ്സാക്കുന്നതിൽ കാണിച്ച  വെറിപിടിച്ച വേഗത  'സ്ത്രീകളെ രക്ഷിക്കാൻ 'എന്ന ഭാവത്തിൽ അവരെ കരുവാക്കി എന്ത് നെറികേടും പ്രവർത്തിക്കാനുള്ള ഉളുപ്പില്ലായ്മയാണ് തുറന്നുകാട്ടുന്നത്.

മുത്തലാഖ് ബിൽ രാജ്യസഭയിൽ പരിഗണനയ്ക്കു എടുക്കാതിരിക്കുകയും, മുസ്‌ലിം സ്ത്രീ സംഘടനകളടക്കമുള്ള എല്ലാ സ്ത്രീസംഘടനകളോടും കൂടിയാലോചനകൾഎന്ന സങ്കല്പം സമവായത്തിൽ എത്തും വരെ ഈ വിഷയവുമായി ബന്ധപ്പെട്ടു പുതുതായി ഒരു കരട് ബില്ലും   ഉണ്ടാക്കാതിരിക്കുകയുമാണ് ഇപ്പോൾ വേണ്ടത്. മുസ്‌ലിം വ്യക്തിനിയമം മാത്രമല്ല, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള എല്ലാ വ്യക്തിനിയമങ്ങളും ആൺകോയ്മാ സങ്കൽപ്പങ്ങളിൽ ആഴത്തിൽ വേരൂന്നുന്നവയാണ്. അതിനാൽ , അവയെല്ലാംതന്നെ മാറേണ്ടതുണ്ട്. പക്ഷെ, അത്തരം പരിഷ്കരണങ്ങൾ ബി ജെ പി സ്വന്തമാക്കിയ  തുപോലുള്ള പക്ഷപാതപരവും തിരഞ്ഞുപിടിച്ചുള്ളതും, മുസ്‌ലിംവിരുദ്ധവുമായ ചട്ടക്കൂടിലല്ല നടക്കേണ്ടത്; ലിംഗസമത്വത്തിന്റെ ഒരു ചട്ടക്കൂടിൽ വിശദമായ ചർ ച്ചകൾക്കും വിമർശന-വിശകലനങ്ങൾക്കും ശേഷം ഉണ്ടാകുന്ന സുചിന്തിതമായ സമവായങ്ങളുടെ ഫലമാകണം എല്ലാ വ്യക്തിനിയമ പരിഷ്കാരങ്ങളും.  ലിംഗനീതിയെന്ന സങ്കൽപ്പത്തെ വർഗീയ രാഷ്ട്രീയം  പോഷിപ്പിക്കുന്നവരുടെ കയ്യിലെ ഒരു ഉപകാരണമാക്കാൻ ഒരിക്കലും അനുവദിക്കാതിരിക്കുക. 
  
Maharashtra Government Responsible For Violence 
Against Dalit-Bahujans Observing Bhima Koregaon Battle Anniversary
On January 1 every year, Dalits and Bahujans gather at Bhima Koregaon near Pune to commemorate the anniversary of the Bhima Koregaon Battle of 1818 in which the British Bombay Native Infantry, comprising mostly Mahar Dalit soldiers, defeated the Peshwa army. This date is revered by the Dalits as a victory against the Brahminical Peshwas. This year the function was especially important since it marked 200 years of the battle.
But this year, those gathering for the function were attacked violently by men carrying saffron flags, and one man was killed and several injured as a result. At Vadhu Budruk close to Bhima Koregaon, stones were pelted at Dalits and organised ‘social boycott’ against Dalits en route to the function.
Though a large gathering of Dalit-Bahujans was fully expected at Bhima Koregaon, the police presence to protect the gathering was negligible. Milind Ekbote of Samast Hindu Aghadi and Sambhaji Bhide of Shiv Pratishthan Hindustan led the attacks; Ekbote is an former corporator from the BJP and Bhide also is close to top BJP and Shiv Sena leaders.
On January 2, protests by Dalits against the attacks on the Bhima Koregaon gathering were held at various places in Maharashtra and Mumbai. These protests also are being attacked. Shamefully, sections of the media are trying to brand the attacks as “caste clashes” and even blame the Dalit activists and Dalit assertion for “triggering” the “clashes”!
The CPI(ML) supports the call for a Maharashtra Bandh on January 3, to protest the attacks on Dalits by the BJP Government headed by Devendra Fadnavis, which is being called the neo-Peshwai regime with good reason. The CPI(ML) also calls for countrywide protests in solidarity with the Maharashtra Bandh.
Prabhat Kumar,
for CPI(ML) Central Committee
 50th Anniversary of Keezhvenmani Massacre 

On 25th December of 1968, 44 dalit agricultural labourers were burnt alive in a small hut by upper caste landlords in Keezhvenmani village of Nagappattinam district. Enraged by the agricultural labourers’ political assertion under the red banner with the CPI(M) party, and their refusal to bow to their diktats, landlords led by Congress supporter Gopalakrishna Naidu and his hired goons burnt the Dalits alive. A large number of those killed were women and children.
Observing the 50th anniversary of the Venmani massacre, the Nagappattinam district unit of AIARLA organised a pledge-taking meet at Sirkazhi for which permission was denied by the administration. Defying prohibitary orders, the event was held. Comrade Rajaram Singh, General Secretary of the All India Kisan Mahasabha and CC member of CPIML addressed the gathering.
He saluted the herioc martyrs of Venmani and urged revolutionary activists and workers to defeat the feudal and communal forces of BJP and alike. This would be the fitting tribute to the martyrs of Venmani.
Comrade N Gunasekaran presided over the pledge meet. Comrades Ilangovan, district secretry of the CPIML, SCM T Kannian, Prabhakaran, Veerachelvan, Alagappan of Karaikkal participated. AIARLA state president Balasundaram was also present. The police slapped cases on the organisers for defying the prohibitory order.
 Instant Triple Talaq Bill: Hasty, Biased, Unjust
The Muslim Women (Protection of Rights on Marriage) Bill criminalising instant triple talaq is flawed, contradictory, and has been passed by the Lok Sabha without any consultation with the very women the Bill claims to protect. The Supreme Court judgement that held instant triple talaq to be unconstitutional did not recommend any criminal law to make the practice punishable. Many of the Muslim women's groups that had petitioned the Supreme Court to invalidate instant triple talaq have opposed crucial clauses of the Bill. Why, then, was the Modi Government in such a hurry to pass the Bill without even sending the Bill to a Standing Committee for further deliberation, as is the usual practice?
Since instant triple talaq has been invalidated by the Supreme Court, pronouncing talaq three times in one sitting does not amount to divorce. By jailing a husband for this practice, the Bill sets the seal on the breakdown of the marriage and actually ends up revalidating instant triple talaq and achieving the opposite of the Supreme Court verdict's purpose. The Bill's provision for 'custody of children' also ends up validating instant triple talaq as a form of divorce, because the question of child custody cannot come up if the marriage is still valid.
Instant triple talaq – being a legally and constitutionally invalid form of divorce – is a civil wrong calling for civil remedies. If any husband resorts to this practice, what is needed is procedures for mutual conciliation and counselling that can either salvage the marriage or ensure that the husband uses legally valid procedures to apply for divorce. A wife appealing against the practice wants her husband to remain accountable to the marriage and continue to provide for herself and their children – jailing the husband achieves exactly the opposite.
The Bill makes instant triple talaq (talaq-e-biddat) a cognisable, non-bailable offence – which means that a Muslim man can be arrested and prosecuted based on a third-party complaint by any "informer" even if the alleged victim - his wife – does not make any complaint. Such a provision suggests that the Government is not concerned with protecting the interests of Muslim women, and is instead seeking to make the law a handy tool to arbitrarily arrest and harass Muslims, like the beef ban laws. It is pertinent here that the same Modi Government is trying to make the 498A law against dowry harassment and domestic violence a non-cognisable, bailable offence, claiming that this law protecting women across communities from domestic cruelty and violence is prone to 'misuse' and harassment of husbands and in-laws!
The haste to selectively criminalise instant triple talaq raises questions about the Government's real motive. Arbitrary abandonment by husbands without legal divorce proceedings is a wrong that is commonly faced by women of all communities, not just Muslim women. BJP leader Meenakshi Lekhi declared that Muslim women need no longer worry since they have a brother like Prime Minister Modi. What about women who have a husband like Prime Minister Modi? Modi neither accords Jashodaben, his wife of four decades, the recognition and companionship to which a wife is entitled; nor has he ever applied for divorce. According to census data, close to 20 lakh Hindu wives suffer a similar situation of being unilaterally separated from their husbands. The only difference between the plight of such Hindu women and their Muslim counterparts is that the practice of such arbitrary and one-sided separation has no term like 'instant triple talaq' among Hindus. If unilateral separation imposed by Hindu husbands like Modi on their wives is not a crime requiring a jail sentence, why a different standard for Muslim husbands?
The Bill is riddled with contradictions. For instance, it has provisions for child custody – implying therefore that it treats instant triple talaq as amounting to divorce, whereas the SC verdict makes it clear that this is not the case! Moreover, the Bill invalidates several of the rights recognised by the Protection of Women From Domestic Violence Act (PWDVA) 2005. PWDVA 2005 provides for monetary relief that is consistent with the standard of living to which the wife is accustomed; the instant triple talaq Bill instead uses the demeaning phrase 'subsistence allowance' and does not spell out how this allowance is to be calculated. Unlike the PWDVA 2005, the instant triple talaq Bill does not provide either for the right to residence nor for physical protection from domestic violence. If existing laws like 498A, PWDVA 2005 and Section 125 CrPC (which provides for maintenance of a wife) already provide better legal protection for wives than the instant triple talaq Bill, what is the rationale of the Bill?
The Modi Government's claims of being protectors of Muslim womanhood or women's rights appear especially cruel when one recalls how Ministers in the Modi Cabinet have openly defended those accused of raping Muslim women during communal violence in Muzaffarnagar; or how the current UP Chief Minister and BJP star campaigner Yogi Adityanath watched approvingly as a leader of his organisation gave a speech calling for the corpses of Muslim women to be dug up and raped. The Prime Minister has not offered a word of condolence to the wife and daughters of Afrazul, the victim of a gruesome terrorist killing – even as Bajrang Dal men, who like the PM are part of the Sangh family - hold rallies celebrating Afrazul's killer. Innumerable BJP leaders have defended rape-accused fraudmen like Ram Rahim and Asaram, and have prescribed and organised violence against women in the name of preventing 'love jehad', which is the BJP's term for marriages in which a Hindu woman chooses to marry a Muslim man.
The Modi Government's haste in passing the ill-conceived and poorly drafted instant triple talaq Bill is in contrast to its failure to table and enact the Bill providing 33% Reservation for women in Parliament and Assemblies that has languished for two decades.
The instant triple talaq Bill must be set aside by the Rajya Sabha, and no fresh legislation on the subject should be drafted without a thorough consultation with Muslim women's groups and women's organisations. Most personal laws and laws relating to marriage, divorce, maintenance, and child custody – not only Muslim personal laws - have deep patriarchal biases and demand change. Such changes need to be discussed, debated and decided in a framework of gender justice, rather than the biased, selective, and Islamophobic framework adopted by the BJP. Communal politics must not be allowed to use lip service to gender justice as its tool.

Wednesday, 3 January 2018

2018
ഫാസിസ്റ്റ്   വിരുദ്ധ
ജനകീയചെറുത്തുനിൽപ്പിന്റെ വർഷമാക്കുക !
 


 മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും മോദി ഭരണത്തോട് വിയോജിപ്പ് പുലർത്തിയവർക്കും, ഇന്ത്യയെന്ന  വിശാല രാജ്യത്തിന്റെ യും അതിന്റെ ഭരണഘടനയുടെയും മതേതര ജനാധിപത്യ അടിത്തറയ്ക്കും  എതിരെ ഏറ്റവും ഹീനമായ കടന്നാക്രമണങ്ങൾ  നടന്നതിന്റെ പേരിൽ ആയിരിക്കും   
2017 ഓർമ്മിക്കപ്പെടുക.
പിന്നിട്ട  വർഷത്തെ ക്രിസ്തുമസ്  ആഘോഷങ്ങൾക്കിടെ  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ഗുണ്ടാസംഘങ്ങൾ   ക്രിസ്ത്യാനികൾക്കെതിരെ  ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടു. ക്രിസ്ത് മസിനു  10  ദിവസങ്ങൾ മുൻപുതന്നെ കരോൾ ഗായക സംഘങ്ങൾ ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുകയും മദ്ധ്യപ്രദേശിലെ ഒരു പോലീസ് സ്റ്റേഷന്റെ തൊട്ടരികിൽ വെച്ച്  അവരുടെ കാറുകൾ കത്തിക്കുകയും ചെയ്തു.  ഈ ആക്രമണങ്ങൾ തടയുകയോ, പ്രസ്തുത സംഘത്തിൽപ്പെട്ടവരെ അറസ്റ്റു ചെയ്യുകയോ അല്ലാ പോലീസ് ചെയ്തത്; മറിച്ച് , "നിർബന്ധിത മതപരിവർത്തനത്തിന്"  ശ്രമിച്ചു എന്നാരോപിച്ചു 
കരോൾ ഗായകരുടെ പേരിൽ കേസ് ചുമത്തുകയായിരുന്നു.   ഫാസിസ്റ്റ് ആക്രമണങ്ങളുടെ ഇരകൾക്കെതിരെ  ഇതുപോലെ കേസ് ചുമത്തൽ  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു വ്യവസ്ഥാപിതമാതൃക തന്നെയായിക്കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ അലിഗറിൽ ഹിന്ദു ജാഗരൺ മഞ്ച് എന്ന ഒരു സംഘപരിവാർ  സംഘടന ക്രിസ്തുമസ് ആഘോഷങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുന്ന ഒരു കത്ത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ അധികാരികൾക്കു  വിതരണം ചെയ്തതിന് പിന്നാലെയാണ്  കരോൾ ഗായകരെ  കുത്തി പരിക്കേൽപ്പിച്ച സംഭവമുണ്ടായത്. ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നത് "ഹിന്ദു വിദ്യാർത്ഥികളെ   ക്രിസ്തുമതത്തിലേക്ക് പ്രലോഭിക്കുന്ന" പ്രവൃത്തിക്ക്  തുല്യമായി  കണക്കാക്കും എന്ന് പ്രസ്തുത കത്തിൽ ഭീഷണി മുഴക്കിയിരുന്നു. യു പി യിൽത്തന്നെയുള്ള  മഥുരയിൽ , സ്വന്തം വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്ന ക്രൈസ്തവർക്കെതിരെ "നിർബന്ധ മതപരിവർത്തനത്തിന് ശ്രമിക്കുന്നു"  എന്നാരോപിച്ചു പോലീസ് കേസ് ചുമത്തിയ സംഭവം ഉണ്ടായി.  2016 വർഷത്തിൽ  ക്രൈസ്തവർക്കെതിരെ ലോകത്താകെ ഉണ്ടായത്രയും  ആക്രമണ സംഭവങ്ങൾ  2017 ന്റെ ആദ്യപകുതിയിൽ ഇന്ത്യയിൽ മാത്രം ഉണ്ടായെന്ന് ബന്ധപ്പെട്ട ഒരു പഠനം  ചൂണ്ടിക്കാട്ടുന്നുണ്ട്.

ദലിത് ജനവിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെയെല്ലാം ബി ജെ പി ആക്ഷേപിക്കുന്നത് അവർ  "ജാതീയത" കുത്തിപ്പൊക്കുന്നു എന്നുപറഞ്ഞാണ്‌ . അതുപോലെ, ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെയല്ല,
    ന്യൂനപക്ഷ  മതവിഭാഗക്കാരെയാണ് "വർഗ്ഗീയവാദികൾ"  എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ   ബി ജെ പി ആക്ഷേപിച്ചത് .

 രാഷ്‌ട്രപതിമാർ   ക്രിസ്തുമസ്  തലേന്നാൾ കരോൾ ഗായകരെ  കേൾക്കുന്ന  കീഴ്വഴക്കം വേണ്ടെന്നുവെച്ചതിലൂടെ 
ഇന്ത്യയുടെ ഇപ്പോഴത്തെ  രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്  ക്രൈസ്തവർക്ക് നേരെ ഇക്കുറി  ആസൂത്രിതമായി ആക്രമണങ്ങൾ അഴിച്ചുവിട്ടവരെ പരോക്ഷമായി അഭിനന്ദിക്കുകയായിരുന്നു. ഒരു "മതേതരരാഷ്ട്ര"ത്തിൽ രാഷ്ടപതി കരോൾഗാനങ്ങൾകേൾക്കുന്നത് "അനുചിത"മാണെന്നായിരുന്നു   രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇക്കാര്യത്തിലുള്ള  വിശദീകരണം.   താൻ  ക്രിസ്തുമസ് ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനനുകൂലമായി രാഷ്‌ട്രപതി "മതേതരത്വ"ത്തെ എടുത്തുകാട്ടുമ്പോൾത്തന്നെയാണ്  ഒരു കേന്ദ്രമന്ത്രിയായ   അനന്ത് ഹെഗ്‌ഡേ "മതേതരത്വ"വാദികൾക്കെതിരെ ഭീഷണിയുമായി രംഗത്തുവന്നത് എന്നത്  ബി ജെ പി ഭരണത്തിലെ മറ്റൊരു വിരോധാഭാസമാണ്. തെരഞ്ഞെടുപ്പ് ആസന്നമായ കർണ്ണാടകയിൽ ഒരു യോഗത്തിൽ പ്രസംഗിക്കവെ പ്രസ്തുത മന്ത്രി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത് ബി ജെ പി ഭരണഘടന മാറ്റിയെഴുതാനിരിക്കേ സ്വന്തം മതവും ജാതിയും വിട്ടു "മതേതരത്വ"ത്തെ ഉൽഘോഷിക്കുന്നവർ  ചില "കുഴപ്പങ്ങൾ" മുന്നിൽ കാണുന്നത് നന്ന് എന്നാണ്.    
  2017 ഡിസംബറിൽ  രാജസ്ഥാനിൽ തത്സമയവീഡിയോ ചിത്രീകരണത്തിന്റെ അകമ്പടിയോടെ നടത്തിയ അഫ്രാസുൽ കൊലപാതകത്തിന്റെ  നടുക്കുന്ന  ദൃശ്യങ്ങൾ  ജനങ്ങളുടെ ഓർമ്മയിൽനിന്നും എളുപ്പം മായ്ക്കാൻ കഴിയാത്തതാണ്.  സംഘപരിവാർ  പ്രചരിപ്പിക്കുന്ന  വർഗ്ഗീയ ഹിംസയുടെ ദൗത്യം ഉൾക്കൊള്ളുന്ന വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന ഒരു വ്യക്തിയാണ് അഫ്‌റാസുലിന്റെ ഘാതകനായ ശംബൂ ലാൽ എന്നും , അയാളെ ഇത്തരമൊരു  കൊടും ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചത് ഫാസിസ്റ്റ് കൊലയാളി സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്കിടയിൽ  ഒരു വീരനായകന്റെ പരിവേഷത്തോടെയുള്ള സ്വീകരണം തനിക്കും ലഭിക്കുമെന്ന  ചിന്തയായിരുന്നെന്നും   ഇതിനകം   വ്യക്തമായി. പ്രസ്തുത കൊലപാതകത്തിന്റെ വീഡിയോ ഈ സംഘങ്ങൾ  വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, പരസ്യമായി നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് ഈ കൊലയെ ന്യായീകരിച്ചു അക്രമാസക്തമായ പ്രകടനം നാത്താനും ഉദയ്‌പൂരിലെ കോടതി മന്ദിരത്തിന്  മുകളിൽ കാവിക്കൊടി നാട്ടാനും പോലീസ് അവർക്ക്  മൗനാനുവാദം നൽകുകകൂടിയുണ്ടായി. ഏറെ വൈകി നടന്ന ഒരു പ്രഹസന അറസ്റ്റിനു ശേഷം ഈ സംഘത്തെ പോലീസ് വിട്ടയച്ചപ്പോൾത്തന്നെ ,അഫ്‌റാസുലിന്റെ കൊലയിൽ  പ്രതിഷേധിച്ചു  പ്രകടനം നടത്തിയ മുസ്ലീങ്ങൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചാർത്തി കേസെടുക്കുന്ന പോലീസ് ചെയ്തത്. ഇടതുപക്ഷ ഗ്രൂപ്പുകൾ നടത്താൻ  തീരുമാനിച്ചിരുന്ന ഒരു സമാധാന  മാർച്ചിന്  പോലീസ് അനുമതി നിഷേധിച്ചു എന്നതും പ്രസ്താവ്യമാണ്.
ബി ജെ പി ഭരണത്തിൽ രാജസ്ഥാനിൽ മുസ്ലീങ്ങൾക്കെതിരെ നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ഹിംസയുടെ ഒരു  പരമ്പര തന്നെ ഉണ്ടായി; അവരിൽ പലരും കൊല്ലപ്പെട്ടത് 'പശുരക്ഷ'യുടെ പേരിൽ മനുഷ്യരെ  കൊല്ലാൻ  ഭരണകൂടം പരോക്ഷമായി പ്രോത്സാഹിപ്പിച്ച ഉന്മത്തരായ ആൾക്കൂട്ടങ്ങളുടെ കയ്യിലാണ്.     അഫ്രാസുലിന്റെ കൊല  പാതകം   'ലവ് ജിഹാദ് ' എന്ന സമാനസ്വഭാവമുള്ള  മറ്റൊരു  മുസ്ലംവിരുദ്ധ വിദ്വേഷ പ്രോപഗാണ്ടയുടെ   ഫലമായിരുന്നു. "പശുക്കളെ കള്ളക്കടത്ത്  നടത്തിയാൽ നിങ്ങൾ തീർച്ചയായും കൊല്ലപ്പെടും" എന്നായിരുന്നു  രാജസ്ഥാനിലെ ബി ജെ പി എം എൽ എ ആയ ഗ്യാൻ ദേവ് അഹൂജ  ഗോ രക്ഷാ കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട് പുതുവത്സരത്തിനു ഏതാനും ദിവസം മുൻപ് പറഞ്ഞത്.  അതിനിടെ, ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ 298 മദ്രസ്സ അധ്യാപകരുടെ  ശമ്പളം നിർത്തിവെപ്പിച്ചു.  അവർ ജോലിചെയ്തിരുന്ന മദ്രസ്സകൾ സർക്കാർ ആവശ്യപ്പെട്ട ചില രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തി എന്ന അവകാശവാദത്തെ ത്തുടർന്നായിരുന്നു ഇത്തരമൊരു കടുത്ത നടപടി. തെലുങ്കാനയിലെ ഒരു  ബി ജെ പി നിയമസഭാംഗം 2017 ഡിസംബറിൽത്തന്നെ വേറൊരു വിദ്വേഷ പ്രസ്താവന നടത്തി : ഹിന്ദുക്കൾക്കും ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിനും  ഇടയിൽ വന്നു തടസ്സമുണ്ടാക്കുന്നവർ ആരായാലും അവരെ തുടച്ചു നീക്കേണ്ടത് വാളുകൾ കൊണ്ടാണെനന്നായിരുന്നു അത്.
 'ലവ് ജിഹാദ്' ആരോപണം ഉന്നയിച്ചു 
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  ഒരു വിവാഹച്ചടങ്ങിന്നെതിരെ ആൾക്കൂട്ട ആക്രമണം സംഘടിപ്പിക്കാനുള്ള ബി ജെ പി നേതാവിന്റെ ശ്രമം ഹിന്ദു പെൺകുട്ടിയുടെ  കുടുംബാംഗങ്ങൾ   സ്വീകരിച്ച ഉറച്ച നിലപാട് നിമിത്തം പരാജയപ്പെട്ടു.  ബി ജെ പി യുടെ "അനുവാദം" വാങ്ങാതെയുള്ള പ്രസ്തുത  വിവാഹം നടക്കില്ല എന്നായിരുന്നു വിവാഹം മുടക്കാൻ എത്തിയവരുടെ നിലപാട്.  സ്വന്തം ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകളുടെ  സ്വയംനിർണ്ണയാധികാരം ഉയർത്തിക്കാട്ടാൻ  ഇന്ത്യൻ കോടതികൾ വിമുഖത കാട്ടുകയും , തൽസ്ഥാനത്തു ഇസ്ലാമോഫോബിയ പരത്തുന്ന  "ലവ് ജിഹാദ്" എന്ന വിദ്വേഷ പ്രോപഗാണ്ടയ്ക്കും  ആൺകോയ്മാ മൂല്യങ്ങൾക്കും മാന്യത യുടെ ഒരു പരിവേഷം ചാർത്തിക്കൊടുക്കുകയും ചെയ്തതിന്റെ പേരിലും  2017 അവശേഷിപ്പിക്കുന്നത് അസ്വാസ്ഥ്യ ജനകമായ ഓർമ്മകളാണ്.
സാമൂഹ്യപ്രവർത്തകയും പത്രാധിപരുമായ ഗൗരി ലങ്കേഷ്  കൊല്ലപ്പെട്ടതും സംഘി കാഡർമാർ ഹീനമായ ആ കൊലപാതകത്തെ ആഘോഷിച്ച രീതിയും  2017 ന്റെ മറ്റൊരു നടുക്കുന്ന ഓർമ്മയാണ്.  ജുനൈദ് എന്ന മുസ്‌ലീം ചെറുപ്പക്കാരനെ ഒരു  തീവണ്ടിയാത്രയ്ക്കിടയിൽ ഒരു പ്രകോപനവുമില്ലാതെ സഹ യാത്രക്കാരുടെ ഒരു സംഘം കൊലപ്പെടുത്തി ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതും 2017 ന്റെ ദുരന്ത ഓർമ്മകളിൽപ്പെടുന്നു. മേൽപ്പറഞ്ഞ സംഭവങ്ങളിലെല്ലാം രാജ്യവ്യാപകമായ ജനകീയ പ്രതിഷേധം ഉണ്ടായി.

രാജ്യത്തക്ക വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സംഘപരിവാറും ബി ജെ പി സർക്കാരുകളും  കിണഞ്ഞു ശ്രമിക്കുന്നതിനിടെ, 2017 ഒടുവിൽ ഉണ്ടായ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റു വിരുദ്ധ ജനകീയ മുന്നേറ്റത്തെ സംബന്ധിച്ചേടത്തോളം  പ്രതീക്ഷയുടെ ചില വെള്ളിരേഖകളും നൽകുന്നുണ്ട്. കാർഷികപ്രതിസന്ധിയ്ക്കും തൊഴിലില്ലായ്മയ്ക്കും തൊഴിലാളിവിരുദ്ധ നടപടികൾക്കും വർഗീയ ധ്രുവീകരണത്തിനും എതിരായി ഉയർന്നുവന്ന വ്യാപകമായ ജനകീയ പ്രതിഷേധങ്ങളുടെ സന്ദേശം വലിയൊരളവിൽ  ഗുജറാത്തിലെ വോട്ടർമാർ  ഉൾക്കൊണ്ടതിന്റെ വ്യക്തമായ സൂചന അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഉണ്ട്.
സഹാരൺപൂരിൽ ബിജെപി അനുകൂല ആൾക്കൂട്ടം  മുസ്‌ലീങ്ങൾക്കെതിരായുള്ള ആക്രമണങ്ങൾക്ക്  തുനിഞ്ഞപ്പോൾ അതിൽ പങ്കെടുക്കാത്തതിന്  ദലിതുകൾക്കു നേരെയും ആക്രമണം ഉണ്ടായി. ഇതിനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് 2017 -ൽ ദലിത് യുവാക്കളുടെ നേതൃത്വത്തിൽ ഭീം ആർമി എന്ന ഒരു പ്രസ്ഥാനം തന്നെ ഉടലെടുത്തത്.  ഭീം ആർമി യുടെ നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ , അസമിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവ് അഖിൽ ഗൊഗോയ് എന്നിവരെ ബി ജെ പി സർക്കാരുകൾ ഡ്രക്കോണിയൻ നിയമങ്ങളിലെ വകുപ്പുകൾ ചാർത്തി തടവിൽ വെച്ചിരിക്കുന്നു. അതുപോലെ  പട് നയിൽ സമരത്തിന് നേതൃത്വം കൊടുത്ത ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനാനേതാക്കളെ  ചർച്ചയ്‌ക്കെന്നു പറഞ്ഞു സർക്കാർ ക്ഷണിച്ചുവരുത്തിയ ശേഷം അറസ്റ്റു ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരും അന്വേഷണാ ത്മക റിപ്പോർട്ടുകൾ  പ്രസിദ്ധീകരിക്കുന്നവരും തുടർച്ചയായി വധഭീഷണികളും മാനനഷ്ട ക്കേസുകളും അഭിമുഖീകരിക്കേണ്ടിവരുന്നു.  ഇതെല്ലാം സൂചിപ്പിക്കുന്നത് അടിയന്തരാവസ്ഥയിലേതിനേക്കാളും മോശപ്പെട്ട രീതിയിൽ ജനാധിപത്യാവകാശങ്ങൾക്കുനേരെ ഇന്ന് ആക്രമണങ്ങൾ നടക്കുന്നുവെന്നാണ്. 
അഴിമതി തുടച്ചുനീക്കും എന്ന മോദി സർക്കാരിന്റെ വാഗ്ദാനത്തിലെ പൊള്ളത്തരം സ്പഷ്ടമായും തുറന്നുകാട്ടിയ ഒരു വർഷം  കൂടിയാണ് 2017 . 2 ജി സ്പെക്ട്രം അഴിമതിയിൽ കുറ്റാരോപിതരായവരെല്ലാം നിരുപാധികം വിട്ടയക്കപ്പെടുന്നത് "കൂട്ടിലിട്ട തത്ത" എന്ന് പേരുകേട്ട സിബിഐ യുടെ മനപ്പൂർവ്വമായുള്ള അപേക്ഷകൾ നിമിത്തം ആണ്‌ എന്ന് വ്യക്തമായി.  മോദി ഭരണത്തിലും അനിൽ അംബാനിയെപ്പോലുള്ളവരെ സഹായിക്കാൻ ഇത്തരം അന്വേഷണ ഏജൻസികൾ   പ്രതിജ്ഞാബദ്ധരായിരിക്കുമെന്നു തെളിഞ്ഞു.   ഇപ്പോൾ ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന മുൻ കോൺഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയെ ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിന്റെ ആരോപണത്തിൽനിന്നു ഒഴിവാക്കിയപ്പോൾ പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് വന്ന ലാലു പ്രസാദ് യാദവിനെ മാത്രം കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു ശിക്ഷ കൊടുപ്പിച്ചത്  അഴിമതി യാരോപണങ്ങളെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ബിജെ പി എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.  അതിനിടെ, അമിത് ഷായുടെ  പുത്രൻ ജയ് ഷായും ,മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യാ ഡോവലും അധികാരത്തിന്റെ തണലിൽ നടത്തിയ ഗുരുതരമായ സാമ്പത്തിക അഴിമതികളുടെ വിശദാംശങ്ങൾ  പുറത്ത് വന്നു. അമിത് ഷാ കുറ്റാരോപിതനായ കസ്റ്റഡി കൊലപാതകക്കേസുകൾ സംബന്ധിച്ച ഹിയറിങ് നടക്കുന്നതിനു ദിവസങ്ങൾ മുൻപ് അത് കേൾക്കേണ്ടിയിരുന്ന ജഡ്ജി ജസ്റ്റിസ് ലോയ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണപ്പെട്ട സംഭവം വിരൽചൂണ്ടുന്നത്  ഏറെ ഗൗരവമുള്ള  ഒരു സ്ഥിതിവിശേഷത്തിലേക്കാണ്; അമിത് ഷായ്ക്കെതിരായുള്ള  കസ്റ്റഡി കൊലപാതകക്കേസ്സ് ഇനി കേൾക്കേണ്ടയാവശ്യം തന്നെയില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു ജസ്റ്റിസ് ലോയയുടെ സ്ഥാനത്ത് വന്ന പിൻഗാമി .   
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു അധികാരത്തിൽ വന്ന മോദിയുടെ ഭരണം ഓരോ ദിവസം പിന്നിടുമ്പോഴും അതിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുകയാണ്. 2016 നവംബറിൽ നോട്ടു റദ്ദാക്കൽ ഉത്തരവ്  കൊണ്ടുവന്നപ്പോൾ പറഞ്ഞ കാരണം 500 ,1000 രൂപാ നോട്ടുകളുടെ രൂപത്തിൽ വലിയ തുകയ്ക്കുള്ള നോട്ടുകളിലാണ്  കള്ളപ്പണം സൂക്ഷിക്കപ്പെടുന്നത് എന്നാണ് . ഒരു വർഷം പിന്നിട്ടപ്പോൾ ,ഈ അവകാശവാദം തീർത്തും തെറ്റായിരുന്നുവെന്നു തെളിഞ്ഞു.
 അഞ്ഞൂറിന്റെയും ആയിരത്തിന്റെയും സ്ഥാനത്തു  രണ്ടായിരത്തിന്റെ നോട്ടുകൾ ഇറക്കിയതോടെ ഉയർന്ന മൂല്യങ്ങൾക്കുള്ള നോട്ടുകൾ 86.4 ശതമാനത്തിനു പകരം 93 ശതമാനമായി. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ഉയർന്ന മൂല്യങ്ങളുടെ നോട്ടുകൾ രാജ്യത്താദ്യമായിട്ടാണ് 90 ശതമാനത്തിലധികമാവുന്നത് !
ഇന്ത്യയിൽ ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ പോരാടുന്ന പുരോഗമന ശക്തികൾ പുതുവർഷത്തിൽ കൂടുതൽ നിശ്ചയദാർഢ്യവും ആത്മ വിശ്വാസവും  ആർജ്ജിച്ചിരിക്കുന്നു. മോദിയുടെ  സ്വന്തം പ്രചാരക ദൗത്യം വിശ്വസ്തതയോടെ ഏറ്റെടുത്ത് നടത്തുന്ന വൻകിട മാധ്യമസ്ഥാപനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വർഗ്ഗീയ വിദ്വേഷമിളക്കിവിടുന്ന   ഹിംസാത്മകമായ കാമ്പെയിനുകളും എല്ലാം ഉണ്ടായിട്ടും ഇന്ത്യയിലെ ഓരോ ജനവിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്ന  ശക്തമായ പ്രതിരോധങ്ങൾക്കുമുന്നിൽ മോദിയുടെ പ്രതിച്ഛായ തകർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ 
2018  നെ    ഫാസിസ്റ്റ് പ്രതിലോമ  ശക്തികൾക്കെതിരെ കൂടുതൽ ശക്തവും , വിശാലമായ ബഹുജന അടിത്തറയുള്ളതുമായ  പോരാട്ടത്തിൻറെ വർഷമാക്കേണ്ട കടമ നമ്മളോരോരുത്തരും  ഏറ്റെടുക്കുക!   


Monday, 1 January 2018

ഡിസംബർ 18 ,2017 ൻറെ ആഹ്വാനം :

ഫാസിസ്റ്റു കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധനിര കെട്ടിപ്പടുക്കുക !
10 )൦ പാർട്ടി കോൺഗ്രസ് വൻ വിജയമാക്കുക !


മോദിയുടെ സ്വേച്ഛാധിപത്യ  ഭരണം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ ഓരോ ദിവസവും അത് രാജ്യത്തെ കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്നതാണ് നാം കാണുന്നത്. ജനങ്ങൾക്കെതിരെ സമ്പൂർണ്ണമായ ഒരുയുദ്ധം തന്നെ കെട്ടഴിച്ചുവിട്ട   ഇതുപോലുള്ള ഭരണം ഇതിനുമുൻപ് ഒരിയ്ക്കലും നമ്മൾ കണ്ടിട്ടില്ല. നോട്ടു റദ്ദാക്കലും ജി എസ്  ടി യും വഴി ഈ സർക്കാർ ഇന്ത്യയുടെ ചെറുകിട ഉൽപ്പാദന മേഖലകളെയും അവ പ്രതിനിധാനം ചെയ്യുന്ന സമ്പദ് വ്യവസ്ഥയെയും ആകെ  താറുമാറാക്കിയിരിക്കുന്നു.   വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആധാർ ഈയ്യിടെ നിർബന്ധമാക്കുക വഴി  സ്വതേ ദാരിദ്ര്യവും അവശതകളും  അനുഭവിക്കുന്ന  ജനവിഭാഗങ്ങൾക്ക്‌  അവരുടെ നിലനിൽപ്പിന്റെ അവസാന ആശ്രയം പോലും സർക്കാർ ഇല്ലാതായിരിക്കുന്ന സ്ഥിതിയാണ്  സംജാതമായിരിക്കുന്നത്.  ഇതിനകം തന്നെ 'ആധാർ ലിങ്ക്  ചെയ്ത 'പട്ടിണി മരണങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യത്തുണ്ടായതായി നാം കണ്ടു. ബാങ്കിങ് മേഖലയാണെങ്കിൽ  കോർപ്പറേറ്റ്  കിട്ടാക്കടങ്ങൾകൊണ്ട് ശ്വാസം മുട്ടിനിൽക്കുകയാണ്. പൊതുമേഖലാ ബാങ്കുകളെ തകർച്ചയിൽ നിന്ന് രക്ഷിക്കാനെന്ന ഭാവത്തിൽ രാജ്യത്തിന്റെ പൊതുധ നവും ജനങ്ങളുടെ  ബാങ്ക് നിക്ഷേപങ്ങളുമാകെ ഉപയോഗിച്ച് കോർപറേറ്റു കളുടെ കിട്ടാക്കടങ്ങൾ    ബാങ്കുകൾക്ക്  തിരികെ നേടിക്കൊടുക്കാനുള്ള  നീക്കമാണ് ഇപ്പോൾ സർക്കാർ  നടത്തുന്നത്.  ബാങ്കുകളിൽ  ഉള്ള ജനങ്ങളുടെ  നിക്ഷേപത്തുകകൾ   ഭാഗികമായി  ഫലത്തിൽ പിടിച്ചെടുത്തു  ബാങ്ക് ഷെയറുകളായി മാറ്റാൻ  ഉള്ള  ആലോചനകൾ പോലും സജീവമായി നടന്നുവരുന്നു!

ജനങ്ങൾക്കുനേരെയുള്ള സാമ്പത്തിക യുദ്ധത്തിന് അകമ്പടിയായി വർഗ്ഗീയ ഹിംസയും വിദ്വേഷ പ്രചാരണങ്ങളും നിർബാധം നടക്കുകയാണ്. ആൾക്കൂട്ട ങ്ങലെ ഇളക്കിവിട്ടും കരാർ കൊലയാളികളെ ഏർപ്പെടുത്തിയും ഉള്ള കൊലപാതകങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തതും നിത്യേനയെന്നോണം നടക്കുകയാണ്. പെഹ്‌ലു ഖാൻ, ജുനൈദ്,  അലിമുദ്ദീൻ അൻസാരി, മുഹമ്മദ് അഫ്‌റാസുൽ എന്നിവർ ബി ജെ പി ഭരണത്തിലുള്ള ഒരു സംസ്ഥാനത്തിലല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്ത് അടുത്തയിടെ കൊല്ലപ്പെട്ട മുസ്ലീങ്ങളിൽപ്പെടുന്നു.
ഉന മുതൽ സഹാരൺപൂർ വരെ ദലിത് ജനവിഭാഗങ്ങൾക്കുമേൽ അതി ഹീനമായ വിധത്തിൽ ജാതീയ അതിക്രമങ്ങളും ഹിംസയും നടന്നു. വിശേഷിച്ചും ബി ജെ പി വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉത്തർപ്രദേശിൽ  യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദമേറ്റതുമുതൽ ഇത്തരം അക്രമങ്ങൾ  വർധിച്ചുവരികയാണ്. സാധാരണ പൗരമാരെയും രാഷ്ട്രീയ പ്രവർത്തകരേയും എഴുത്തുകാരേയും ഹിംസയിലൂടെ നിശ്ശബ്ദരാക്കാൻ കൊലയാളികൾക്കും ഫാസ്റ് മാഫിയകൾക്കും മൗനാനുവാദം നൽകിയിരിക്കുന്ന ബി ജെ പി സർക്കാരുകൾ ഇതിനെതിരെ പ്രതികരിക്കുന്നവരെ ഡ്രക്കോണിയൻ നിയമങ്ങളുപയോഗിച്ച് അടിച്ചമർത്താൻ ഒരു സങ്കോചവും കാട്ടുന്നില്ല. അസമിലെ കർഷക നേതാവ് തരുൺ ഗൊഗോയ് , യു പി യിലെ ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് 'രാവൺ', എന്നിവരെ എൻ എസ് എ നിയമം ഉപയോഗിച്ച് അഴികൾക്കുള്ളി ലാക്കിയിരിക്കുകയാണ് ആസാമിലേയും  യു പിയിലെയും ബി ജെ പി സർക്കാരുകൾ. വിദ്യാർത്ഥി നേതാക്കന്മാരെ രാജ്യദ്രോഹനിയമം ഉപയോഗിച്ചും , മാധ്യമപ്രവർത്തകരെ മാനനഷ്ട -നഷ്ടപരിഹാരക്കേസുകൾ ചുമത്തിയും ദ്രോഹിക്കുക എന്നത് ബി ജെപി സർക്കാരുകളുടെ നയം ആയിരിക്കുന്നു.
എന്നാൽ, സംഘ് പരിവാറിന്റെയും ബി ജെ പി സർക്കാരുകളുടെയും  ഫാസിസ്റ്റ് അതിക്രമങ്ങൾക്ക് മുന്നിൽ വെറുതെ നിന്നുകൊടുക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ജനത അസന്ദിഗ്ദ്ധമായി തെളിയിച്ച ഒരു വർഷം കൂടിയാണ് 2017 .രാജ്യത്താകമാനമുള്ള തൊഴിലാളികളും കർഷകരും അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുപ്രക്ഷോഭങ്ങളുടെ വഴിയിൽ ഇന്ന് സംഘടിച്ചുകൊണ്ടിരിക്കുകയാണ്. മോഡി സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടുന്നതു പതിവിൽനിന്നും വൈകിപ്പിച്ചപ്പോഴും രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും സംഘടിച്ചു എത്തിയ കർഷകരും തൊഴിലാളികളും തലസ്ഥാനത്ത് വൻ പ്രതിഷേധം ഉയർത്തി. തെരഞ്ഞെടുപ്പ് നടന്ന സർവ്വകലാശാലകളിൽ ഒന്നൊന്നായി വിദ്യാർഥികൾ എ ബി വി പിയെ കയ്യൊഴിയുകയും , വിദ്യാഭ്യാസ അവസരങ്ങളും അക്കാദമിക് സ്വാതന്ത്ര്യങ്ങളും കാമ്പസ്സുകളിൽ ജനാധിപത്യവും ഇല്ലാതാക്കുകയും വിദ്യാർത്ഥിനികളുടെ അടിസ്ഥാന പരമായ വ്യക്തിസ്വാതന്ത്ര്യവും സുരക്ഷിതത്വവും നിഷേധിക്കുകയും ചെയ്യുന്ന ബി ജെ പി സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്തുകയും ചെയ്തു.
യു പി തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗത്തിലൂടെ തിരിമറികൾ നടന്നതായുള്ള നിരവധി ആരോപണങ്ങൾക്കിടെയും,  മുഖ്യധാരാ വാർത്താ മാധ്യമങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തത്തിന്റെ തുറന്ന പക്ഷപാതിത്വത്തിന്റെ ആനുകൂല്യം നേടിയും വമ്പിച്ച നേട്ടമുണ്ടാക്കിയെങ്കിലും ഇപ്പോൾ ബി ജെ പി സർക്കാർ വമ്പിച്ച ജനരോഷത്തെ അഭിമുഖീകരിക്കുകയാണെന്നതിന്റെ അനേകം ലക്ഷണങ്ങൾ നമുക്ക് കാണാൻ കഴിയും. അഴിമതിയും ചങ്ങാത്ത മുതലാളിത്തവും മുഖമുദ്രകൾ ആയ ഒരു സർക്കാരിൻറെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾക്കും സമാന്തര മാധ്യമങ്ങളുടെ ധീരമായ പ്രവർത്തനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. സർക്കാരിനെയും അതിന്റെ ഏജൻസികളെയും പ്രതിക്കൂട്ടിൽ നിർത്താനും തുറന്നുകാട്ടാനും അവയ്ക്കു സാധിച്ചിട്ടുണ്ട് . ഗുജറാത്ത് തെരഞ്ഞെടുപ്പിലെ  യഥാർത്ഥ  ജനവിധി എന്തായിരുന്നാലും , ഏറെ കൊട്ടി ഘോഷിക്കപ്പെട്ട "ഗുജറാത്ത് വികസന മാതൃക" എന്തുമാത്രം കാപട്യവും പൊള്ളത്തരവും നിറഞ്ഞതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സേവിക്കുന്നതും അങ്ങേയറ്റം ജനവിരുദ്ധവും ആയ ഭരണ നയങ്ങൾ കൊണ്ട് വഞ്ചിതരായ ജനത ഇന്ന് ബി ജെ പി സർക്കാരിന്റെ അവകാശവാദങ്ങൾക്കും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കും ഒരു വിലയും കൽപ്പിക്കുന്നില്ല. മോഡി സർക്കാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒന്നടങ്കം ഇപ്പോൾ ഗുജറാത്തിൽ തമ്പടിച്ചു പ്രചാരണം നടത്തുകയാണ്. പക്ഷെ, 'ഗുജറാത്ത് മോഡലിനെ' അതിന്റെ ജന്മസ്ഥലത്ത് തന്നെ എതിരിട്ടു പരാജയപ്പെടുത്താൻ പാകത്തിൽ അതിന്നെതിരായ ജനരോഷം വള ർന്നുകഴിഞ്ഞു. ഈ ഒരൊറ്റ സംഗതി തന്നെ ജനാധിപത്യ ശക്തികളെസംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
ബൂർഷ്വാ പ്രതിപക്ഷത്തിന്റെ പാപ്പരത്തം തുറന്നുകാട്ടപ്പെട്ടതും 2017 നെ പ്രത്യേകം  ശ്രദ്ധേയമാക്കുന്നുണ്ട്. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ  ബി ജെ പിയ്‌ക്കെതിരെ ഉണ്ടായ അസന്ദിഗ്ധമായ ജനവിധിയെ അട്ടിമറിച്ചുകൊണ്ടു നിതീഷ്‌കുമാർ നടത്തിയ കരണം മറിച്ചിൽ  മൂലം അധികാരം തിരിച്ചു ബി ജെ പിയുടെ കൈകളിൽത്തന്നെ നിക്ഷേപിക്കപ്പെട്ടു. ഗുജറാത്തിൽ, അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നങ്ങൾ മൂലം  കർഷകരുടെയും, ചെറുകിട ഉൽപ്പാദകരുടെയും കച്ചവടക്കാരുടെയും ഇടയിൽ അസംതൃപ്തി വ്യാപകമായപ്പോൾ കോൺഗ്രസ് അതിനെ പ്രതിനിധാനം ചെയ്യാൻ ഒരു താൽപ്പര്യവും കാട്ടിയില്ല. ജി എസ് ടി , തൊഴിലില്ലായ്മ, കാർഷിക രംഗത്തെ പ്രതിസന്ധി ഇവയെയെല്ലാം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനു പകരം രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ചെയ്യുന്നത് ബി ജെ പി യുടെ ഹിന്ദുത്വവുമായി മത്സരിച്ചു മൃദു ഹിന്ദുത്വത്തിന്റെ മാർഗം അവലംബിച്ചു വോട്ടുകൾ നേടാനാണ്. പൂണൂൽ ധരിക്കുന്ന ശിവഭക്തനായ ഒരു ബ്രാഹ്മണൻറെ ഇമേജ് സൂക്ഷിച്ചുകൊണ്ട് പതിവായി ഹിന്ദുക്ഷേത്രങ്ങൾ കയറിയിറങ്ങി രാഹുൽ ഗാന്ധി ഗുജറാത്തിൽ ഹിന്ദു വോട്ടുകൾ തനിക്കനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെ ഇത്തരം മൃദുഹിന്ദുത്വ നയം മൂലം, ബി ജെപി ഉയർത്തുന്ന രാമക്ഷേത്ര പ്രശ്നത്തിന്‌  കൂടുതൽ ജനസമ്മതി ആർജ്ജിക്കാനും  അതുവഴി നേട്ടം ഉറപ്പിക്കാനും  കഴിയുന്നത് ബി ജെ പി ക്കുതന്നെയാണ്. മൂന്നു ദശാബ്ദങ്ങൾ മുൻപ്  അഴിമതി ആരോപണങ്ങൾ  നേരിട്ട് കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായപ്പോൾ രാജീവ് ഗാന്ധി സ്വീകരിച്ച അടവും ഏകദേശം ഇതുപോലെയായിരുന്നു. മുസ്ലിം യാഥാസ്ഥിതിക ശക്തികളെ പ്രീണിപ്പിക്കാൻ ഷാ ബാനു കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കുന്ന  മുസ്ലിം വനിതാ അവകാശ സംരക്ഷണ ബിൽ പാസ്സാക്കിയെടുത്തതും, 21-)൦ നൂറ്റാണ്ടിലേക്കു കുതിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള തന്റെ  വാചകമടികൾ പെട്ടെന്ന്  അവസാനിപ്പിച്ച് രാമജന്മ ഭൂമി പ്രശ്നം ആളിക്കത്തിക്കാൻ  ബി ജെ പിക്ക് സൗകര്യം നൽകും വിധം ബാബരി മസ്ജിദിന്റെ വാതിലുകൾ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതും രാജീവ് ഗാന്ധി ആയിരുന്നു.
കമ്മ്യൂണിസ്ററ് പ്രസ്‌ഥാനത്തെയും ഒപ്പം എല്ലാ പുരോഗമന ജനാധിപത്യധാരകളെയും സുദൃഢീകരിക്കുകയാണ് ഫാസിസ്റ്റ് ശക്തികളെ ഫപ്രദമായി എതിരിട്ടു പരാജയപ്പെടുത്തുന്നതിന് ആവശ്യമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ പാകുന്നതിനുള്ള ഒരേയൊരു മാർഗ്ഗം.   സഖാവ് വിനോദ് മിശ്ര ഉയർത്തിക്കാട്ടിയ ഈ പാരമ്പര്യം ധൈര്യസമേതം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഇന്ത്യൻ രാഷ്ട്രീയം  ഇന്നെത്തിനിൽക്കുന്ന നിർണ്ണായകമായ ദശാസന്ധിയിൽ നമ്മുടെ കടമ. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുക, യഥാർത്ഥ ജനാധിപത്യ ഇന്ത്യയ്ക്കായി പോരാടുക എന്നീ മുദ്രാവാക്യങ്ങളാണ് ആസന്നമായ പത്താം പാർട്ടി കോൺഗ്രസ് അതിന്റെ മുഖ്യ അജൻഡയായി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഈ നിർണ്ണായക മുഹൂർത്തത്തിൽ സി പി ഐ (എം എൽ)നെ അതിന്റെ രാഷ്ട്രീയ ഭാഗധേയം കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ കരുത്തുള്ള ഒരു ശക്തിയായി പരിവർത്തിപ്പിക്കുന്നതിനുവേണ്ടി സാദ്ധ്യമായതിന്റെ അങ്ങേയറ്റം പരിശ്രമം   നമ്മളോരോരുത്തരുടേയും ഭാഗത്ത് ഉണ്ടാവുമെന്ന് സഖാവ് വിനോദ് മിശ്രയുടെ പത്തൊൻപതാം ചരമവാർഷികത്തിൽ നാം പ്രതിജ്ഞ പുതുക്കുന്നു.

-        കേന്ദ്ര കമ്മിറ്റി ,സി പി ഐ (എം എൽ )