നക്സൽ ബാരി
പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദാറിന്റെ ഓർമ്മയിൽ
നക്സൽബാരി മുന്നേറ്റം സി
പി ഐ (എം
എൽ ) പ്രസ്ഥാനത്തെ നയിച്ചവരുടെ കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം എന്തായിരുന്നു ?
ഇപ്പോൾ സി പി ഐ (എം എൽ ) ലിബറേഷന്റെ കേന്ദ്ര കമ്മിറ്റി അംഗമായ സഖാവ് അഭിജിത് മജൂംദാർ അദ്ദേഹത്തിന്റെ പിതാവ് സഖാവ് ചാരു മജൂംദാറിനെയും മാതാവ് ലീല മജൂംദാറിനെയും കുറിച്ചും, അതിലുപരി നക്സൽബാരി മുന്നേറ്റം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു ഉണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു .
പശ്ചിം ബംഗ ഗണ സാംസ്കൃതിക് പരിഷത്തിലെ അംഗങ്ങൾ നക്സൽബാരി ഗ്രാമങ്ങളായ നക്സൽബാരി , ഖരിബാരി ,
ഫസ്‌നി ഡെവാ എന്നിവിടങ്ങളിൽ 2016 നവംബറിൽ നടത്തിയ ജന ജാഗരൺ പദയാത്രയ്ക്കിടയിൽ സഖാവ് അഭിജിത്തുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഈ അഭിമുഖം.
വീട്ടിലെ അന്തരീക്ഷം

നക്സൽബാരി മുന്നേറ്റം തുടങ്ങിയപ്പോൾ എനിക്ക് ഏഴു
വയസ്സായിരുന്നു
.അക്കാലത്തു വിപ്ലവകാരികളായ നൂറുകണക്കിന് സഖാക്കൾ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു .ഞങ്ങളുടെ വീട്ടിൽ കുട്ടികളടക്കമുള്ള എല്ലാ അംഗങ്ങളും അവരെയെല്ലാം സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത് . നക്സൽബാരി മുന്നേറ്റത്തിന്റെ
ഭാഗമായി പോലീസിന്റെ ഭാഗത്തു നിന്നുള്ള അടിച്ചമർത്തലുകളും
പീഡനങ്ങളും വർധിച്ചുവന്നപ്പോൾ എനിക്കും എന്റെ കൂടെപ്പിറപ്പുകൾക്കും പോലീസിനോട് ഭയം
തോന്നിയിരുന്നു .
അനിവാര്യമായ സാഹചര്യങ്ങൾ നിമിത്തം ചാരു
മജൂംദാർ ഒളിവിൽ പോയി. പോലീസിന്റെ ഭാഗത്തുനിന്ന് കൂടെക്കൂടെയുള്ള റെയ്ഡും ചോദ്യം ചെയ്യലും ഉണ്ടായിരുന്നു .
ഞങ്ങളുടെ പിതാവിനെ എന്നായാലും പോലീസ് പിടി കൂടുമെന്നു മുമ്പേ
അറിയാമായിരുന്നു
, അതുകൊണ്ടു ഞങ്ങൾ അതിന്നുള്ള മാനസികമായ തയ്യാറെടുപ്പു നടത്തിയിരുന്നു . അതായിരുന്നു ഞങ്ങൾ വളർന്നു വന്ന അന്തരീക്ഷം.
ആദ്യകാല രാഷ്ട്രീയ തിരിച്ചറിവുകൾ
എന്റെ വീട്ടിൽ മരം കൊണ്ട് പണിത ഒരു മുറിയുണ്ടായിരുന്നു . ആ മുറിയിൽ ആയിരുന്നു ഞാൻ മുൻകൈയ്യെടുത്ത് രൂപം കൊണ്ടതും 'ശിശു സംഘ് 'എന്ന് ഞങ്ങൾ പേരിട്ടതുമായ കുട്ടികളുടെ ക്ലബ് പ്രവർത്തിച്ചിരുന്നത്.

അന്ന് എനിക്ക് ഏഴു
വയസ്സും , എന്റെ മൂത്ത സഹോദരിമാർക്ക് എട്ടും
ഒൻപതും വയസ്സും പ്രായമായിരുന്നു .
നക്സൽബാരി മുന്നേറ്റത്തിന്റെ
പോസ്റ്ററുകൾ അക്കാലത്തു ഞങ്ങൾ ആ മുറിയിൽ പതിച്ചിരുന്നു .
"നക്സൽബാരി സിന്ദാബാദ്"എന്നും, "ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ" എന്നുമൊക്കെ ആ
മുറിയിലെ ചുവരുകളിൽ ഞങ്ങൾ എഴുതിയിരുന്നു.
കുറേയൊക്കെ ബോധപൂർവം തെരഞ്ഞെടുത്തതും ബാക്കി അബോധവും ആയ വഴികളിലൂടെ അങ്ങനെ നക്സൽബാരി ഞങ്ങളിൽ അനിഷേധ്യമായ ഒരു സ്വാധീനമായിത്തീർന്നു.
1972 വരെയുള്ള ദീർഘകാലം അവിഭക്ത സി പി ഐ (എം.എൽ ) ന്റെ എല്ലാ നേതാക്കന്മാരും ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു . ഞങ്ങൾ കുട്ടികൾക്ക് അവർ ഓരോരുത്തരും ചാച്ചാ (മാമൻ) ആയിരുന്നു. . എന്റെ പിതാവും അവരും തമ്മിൽ പല കൂടിക്കാഴ്ചകൾ അവിടെ വച്ച് നടത്തിയിരുന്നു. താരതമ്യേന പ്രായത്തിൽ മുതിർന്നവളായതുകൊണ്ട് എന്റെ മൂത്ത ജ്യേഷ്ഠത്തി അവിടെ പോയി ഇരിക്കുമായിരുന്നു.
ഞങ്ങളുടെ മുത്തച്ഛൻ കോൺഗ്രസ് പാർട്ടിയുടെ സിലിഗുരി പ്രസിഡന്റ് ആയിരുന്നതിനാൽ രാഷ്ട്രീയമായി മുൻപേതന്നെ സജീവമായിരുന്ന ഒരു ഗൃഹാന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ ജനിച്ചു വളർന്നത്... ജൽപൈഗുരി ജയിലിൽ ഭക്ഷണപൊതിയുമായി ഞങ്ങൾ അമ്മയോടൊത്ത് ഇടയ്ക്കിടെ പോകുകയും അവിടെ മണിക്കൂറുകളോളം അച്ഛനെ കാത്തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു . അച്ഛന് വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ ഞങ്ങൾ അമ്മയെ സഹായിക്കുമായിരുന്നു.
സാംസ്കാരികാന്തരീക്ഷം
ചൈനയിലെ സംഭവവികാസങ്ങൾ ഞങ്ങളുടെ സാംസ്‌കാരിക ചർച്ചകളെ കാര്യമായി സ്വാധീനിച്ചിരുന്ന അക്കാലത്ത്"പീക്കിങ് റിവ്യൂ " എന്നൊരു പ്രസിദ്ധീകരണം ഞങ്ങളുടെ കയ്യിലെത്താറുണ്ടായിരുന്നു. അതിലെ ചിത്രങ്ങൾ പതിവായി നോക്കും . ഞങ്ങൾ മാവോയുടെ കവിതകളെയും പരിചയപ്പെട്ടു . ചൈനീസ് റെക്കോർഡുകൾ കേൾക്കാൻ ഞങ്ങൾ അടുത്തുള്ള വീടുകളിൽ നിന്ന് റെക്കോർഡ് പ്ലെയർ സംഘടിപ്പിച്ചിരുന്നു.

അന്ന് കേൾക്കാറുണ്ടായിരുന്ന ചൈനീസ് പാട്ടുകളിൽ ഒരു
ഗാനം ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു " കിഴക്കുനിന്ന് സൂര്യൻ ഉദിച്ചു പൊങ്ങി/
മാവോ സെ തുങ്ങിനെ ചൈന ലോകത്തിനു നൽകി/
അദ്ധ്വാനിക്കുന്നവർഗ്ഗത്തിന്നു വേണ്ടി / " ഈ പാട്ടുകൾ കേട്ടാണ് ഞങ്ങൾ വളർന്നത് . 1970 -71 കാലഘട്ടത്തിൽ കൽക്കത്തയിൽ നിന്നും
ശ്യാം ദാ എന്നു പേരായ ഗായകൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഘനഗംഭീരമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത് . ഞങ്ങളുടെ പരിപാടികളിൽ പതിവായി ജനകീയ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്ന ഇദ്ദേഹമായിരുന്നു പിന്നീട് ഒരു ഘട്ടത്തിൽ രോഗബാധിതനായിരുന്ന സഖാവ് ചാരു മജൂംദാറിനെ സ്വന്തം ചുമലിലെടുത്തു ജമ്മു
കശ്മീരിലേക്കു ഒരു
യാത്ര നടത്തിയത്.
മരം കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ മുറിയിലെ തറയിലിരുന്ന് ഹാർമോണിയം വച്ച് ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നവരുടെ കൂട്ടത്തിൽ മറ്റൊരു വ്യക്തി അജിത് പാണ്ഡേ ആയിരുന്നു . അക്കാലത്തു അവിടെ "കഥ ഔർ കലം" (കഥയും തൂലികയും) എന്ന പേരിൽ ഒരു നാടക സംഘം ഉണ്ടായിരുന്നു . അവരും ഞങ്ങളുടെ വീട്ടിൽ നിന്ന് പരിശീലനം നടത്താറുണ്ടായിരുന്നു .അസിം ഭട്ടാചാര്യയും ബിജൻ ചൗധരിയും ആയിരുന്നു അന്ന് നാടകങ്ങൾ എഴുതിയിരുന്നത് ."കല്ലോല " എന്ന നാടകത്തിന്റെ റിഹേഴ്സലുകൾ ഞങ്ങളുടെ വീട്ടിൽ നിന്നാണ് നടത്തിയത് . നാടക സംവിധാ നത്തിലും സംഭാഷണങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുന്നതും കവിതകൾ ആലപിക്കുന്നതും കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായ നിദ്ദേശങ്ങൾ അച്ഛൻ എപ്പോഴും നൽകുമായിരുന്നു. അങ്ങനെ സാംസ്കാരികമായ സൃഷ്ടിപരതയിൽ നക്സല്ബാരി ചെലുത്തിയ വന്പിച്ച സ്വാധീനത്തിന് നേർസാക്ഷ്യമായി എന്റെ കുട്ടിക്കാലം.

എനിക്ക് ഒമ്പതു
വയസ്സുള്ളപ്പോൾ
എന്റെ അച്ഛൻ ഒളിവിൽ
പോയി. ന്ഹങ്ങൾ പോലീസിനെ കബളിപ്പിച്ചു രഹസ്യമായി അച്ഛനെ
കാണാൻ പോകാറുണ്ടായിരുന്നു. അച്ഛനുമായി ഞങ്ങൾ രഹസ്യമായി കൂടിക്കാഴ്ചകൾ നടത്താൻ ചിലപ്പോൾ പുരി
, വാൾട്ടയർ മുതലായ സ്ഥലങ്ങൾ വരെ യാത്രചെയ്യേണ്ടിവന്നു. അച്ഛന്റെ നേരിട്ടുള്ള സാമീപ്യം ഞങ്ങൾക്കു നഷ്ടപെട്ട ഒരു
കാലം കൂടിയായിരുന്നു അത്.
അച്ചന്റെ മരണത്തിന് മുൻപ് ആറു മാസം തൊട്ടു
ഒരു കൊല്ലം വരെയുള്ള കാലയളവിൽ ഞങ്ങൾക്കു അദ്ദേഹത്തെ കാണാനേ
കഴിഞ്ഞിരുന്നില്ല.
പാട്ടുകൾ വളരെ
ഇഷ്ടമായിരുന്നു
അച്ഛന്. അക്കാലത്തു ആകാശവാണിയുടെ സിലിഗുരി നിലയത്തിൽനിന്നും പതിവായി ഉച്ചയ്ക്ക് 12-30 മുതൽ 1 മണിവരെ ശാസ്ത്രീയസംഗീതം പ്രക്ഷേപണം ചെയ്തിരുന്നു. ഞങ്ങളുടെ വീട്ടിലാകട്ടെ റേഡിയോ
ഉണ്ടായിരുന്നില്ല
. സൗരവ്
ബോസാണ് ഞങ്ങൾക്കു ഒരു റേഡിയോ
വാങ്ങിത്തന്നത്
. എല്ലാ
ദിവസവും അര മണിക്കൂർ ശാസ്ത്രീയസംഗീതം കേൾക്കുമായിരുന്ന അച്ഛൻ
രാഗങ്ങളെ കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതരും. ഒരു പാട്ടുകാരന്റേതുപോലെ അത്ര മികച്ച ശബ്ദമൊന്നുമല്ലായിരുന്നു അദ്ദേഹത്തിന്റേത്. എന്നാലും ഒരു ഗാനം വീണ്ടും വീണ്ടും അദ്ദേഹം പാടുമായിരുന്നു : "ജെതേ ജെതേ ഏക്‌ലാ പാഥേ / നിഭേച്ചേ മോർ ആലോ" ("ഞാൻ ഈ വഴിയിൽ ഒറ്റയ്ക്ക് നടക്കുകയാണ് / എന്റെ വഴിയിലെ വെളിച്ചം കെട്ടിരിക്കുന്നു" ) എന്നായിരുന്നു ആ
ഗാനത്തിന്റെ തുടക്കം.
എന്റെ അച്ഛനിൽ നിന്നും ആലാപനം പഠിച്ച ചില ആളുകൾക്കു ആൾ ഇന്ത്യ റേഡിയോവിൽ 'റിസൈറ്റേഷൻ ആർട്ടിസ്റ്റ്'കൾ ആയി ജോലികിട്ടിയിരുന്നു. ടാഗോറിന്റെ കവിതകൾ എന്റെ അമ്മ വളരെ ഒഴുക്കോടെ ചൊല്ലുമായിരുന്നു . രവീന്ദ്രനാഥ ടാഗോറിനെ ബൂർഷ്വാ കവി എന്ന് വിശേഷിപ്പിച്ചു അദ്ദേഹത്തിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്ന ആ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ ടാഗോറിന്റെ സ്വീകാര്യതയ്ക്ക് ഒരു കുറവും ഉണ്ടായില്ല എന്ന് മാത്രമല്ലാ, അത്തരം പ്രതിഷേധങ്ങളെ അച്ഛനും അമ്മയും ഒരിയ്ക്കലും അനുകൂലിച്ചിരുന്നില്ല.

അച്ഛന് മറ്റു തിരക്കുകളില്ലാത്ത ചില
ദിവസങ്ങളിൽ അദ്ദേഹം എന്റെ സഹോദരിയെ ഗണിതശാസ്ത്രം പഠിപ്പിക്കുമായിരുന്നു . മഴക്കാലത്ത് ഞങ്ങളുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ അച്ഛൻ സ്വയം തൂമ്പാ എടുത്ത്
മഴവെള്ളം ഒഴുക്കി വിടുമായിരുന്നു
.
ഒരു നേതാവാണെന്ന ഭാവം അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. എപ്പോഴും ഒരു എളിയ മനുഷ്യനായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത് എന്ന് തോന്നുന്നു. വളരെയധികം ആളുകൾ അച്ഛനെ കാണാൻ വീട്ടിൽ വരുമായിരുന്നു . ഉത്പൽ ദത്ത് അക്കാലത്തു ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു . ഇടയ്ക്കിടെ ഇംഗിഷ് വാചകങ്ങളും പദങ്ങളും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ബംഗാളി സംഭാഷണശൈലി കണ്ടു അന്തം വിട്ട ഞങ്ങൾ ഒരിയ്ക്കൽ അച്ഛനോട് ഈ പുതിയ ഭാഷയുടെ പേർ എന്താണെന്ന് ചോദിച്ചത് ഓർക്കുന്നു .
പുരിയിൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റ മീറ്റിംഗ് നടന്ന സമയത്ത് ഞാനും അമ്മയും ഒരു മാസം അവിടെ താമസിച്ചിരുന്നു.സരോജ് ദത്ത ,സുശീൽ റോയ് ചൗധരി തുടങ്ങിയ നേതാക്കന്മാരും അവിടെ വന്നിരുന്നു . ഞാൻ അവിടെ പാട്ടുകൾ പാടുമായിരുന്നു .
ലീല മജൂംദാർ

അച്ഛൻ നയിച്ച പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലും ഒപ്പം ഉണ്ടായിരുന്ന സഹയാത്രിക എന്ന വാക്കുകൊണ്ട് മാത്രം എന്റെ അമ്മയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ വിശേഷിപ്പിക്കാൻ ആവില്ല. സ്വന്തം നിലയിൽ സവിശേഷ രാഷ്ട്രീയവ്യക്തിത്വമാർജ്ജിച്ചിരുന്ന ആളായിരുന്ന അമ്മ അച്ഛനെ
കണ്ടുമുട്ടുന്നതിനും
വളരെ മുമ്പ് തന്നെ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു .
ജില്ലാ ബോർഡിൽ ഡോക്ടറായിരുന്ന എന്റെ മുത്തച്ഛന് ആഴ്ചതോറും ഒന്നോ രണ്ടോ ദിനപത്രങ്ങൾ ഒരുമിച്ചു കയ്യിൽ കിട്ടുമായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു സ്വാതന്ത്ര്യസമര സേനാനികൾ മിക്കവാറും അവരുടെ ഗ്രാമങ്ങൾക്കു പുറത്ത് യാത്രചെയ്യാത്തവരായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകർ വാർത്തകൾ അറിഞ്ഞിരുന്നത് മുത്തച്ഛന്റെ വീട്ടിൽ പോയി പത്രങ്ങൾ വായിച്ചായിരുന്നു. അപ്പോഴെല്ലാം അവർക്കു ചായയും പലഹാരങ്ങളും ഉണ്ടാക്കികൊടുക്കുന്ന ചുമതല ഏറ്റെടുത്തിരുന്നത് എന്റെ അമ്മയായിരുന്നു . അങ്ങനെ വളരെ ചെറുപ്പത്തിലേ ഒരു രാഷ്ട്രീയ അവബോധം അമ്മയിൽ രൂപപ്പെട്ടിരുന്നു .

തേ ഭാഗാ സമരകാലത്ത് കിസാൻ സമിതിയ്ക്ക് വേണ്ടി വിഭവസമാഹരണവും ആശ്വാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ പ്രവർത്തനങ്ങളിൽ അമ്മ സജീവമായി പങ്കെടുത്തു. 1943 ലെ ബംഗാൾ ക്ഷാമത്തിന്റെ കാലത്ത് പീപ്പ്ൾസ് റിലീഫ് കമ്മിറ്റികളും ,സാംസ്കാരികക്കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിലും അമ്മയുടെ പങ്കാളിത്തം സജീവമായിരുന്നു. പിന്നീട് അമ്മ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായി . 1947 കാലത്തു പാർട്ടിയെ നിരോധിച്ചപ്പോൾ അമ്മയ്ക്കു ജയിലിൽ കിടക്കേണ്ടിവന്നു .ജയിലിൽനിന്നും വിട്ടയയ്ക്കപ്പെട്ടതിനു ശേഷം 1950 കാലത്തു വീണ്ടും അമ്മയ്ക്ക് ജയിൽവാസമനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. തേ ഭാഗാ സമരത്തിന്റെ കാലത്തായിരുന്നു അമ്മയും അച്ഛനും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് . പ്രണയ
വിവാഹമായിരുന്നു
അവരുടേത് .
1964 - വരെ അമ്മ
ഡാർജീലിങ് ജില്ലാ കമ്മിറ്റിയിൽ അംഗമായിരുന്നു.
ഞങ്ങളെ അയൽക്കാരായ സഖാക്കളുടെ വീടുകളിലാക്കി അക്കാലത്തു അമ്മ ഡാർജിലിംഗ് കുന്നിൻ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പോകുമായിരുന്നു. അവരുടെ ജീവിതാരംഭം മുതൽ അവസാനനാളുകൾവരെയും സജീവ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നെന്നത് ഒരു യാഥാർഥ്യമായിരുന്നിട്ടും നക്സൽ ബാരി മുന്നേറ്റത്തിൻറെ നാളുകളിൽ ഏറെ സക്രിയമായ ഒരു പങ്കാളിത്തം വഹിക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല . .അതിനു കാരണം , മൂന്നു കുട്ടികളെ വളർത്തേണ്ട ഉത്തരവാദിത്തം അമ്മയ്ക്ക് മിക്കവാറും സ്വന്തം ചുമലിൽ നിറവേറ്റേണ്ടിവന്നതാണ്.
രാഷ്ട്രീയരംഗത്തു അച്ഛൻ നിറവേറ്റാൻ ശ്രമിച്ച ദൗത്യം സാഫല്യത്തിലെത്തിക്കാനുള്ള പരിശ്രമത്തിൽ എന്റെ അമ്മ ലീലാ മജൂംദാർ നൽകിയ പിന്തുണ കിടയറ്റതായിരുന്നു. അവരിരുവരും തമ്മിൽ നിലനിർത്തിപ്പോന്നിരുന്ന പരസ്പര ബഹുമാനവും ഗാഢമായ സ്നേഹബന്ധവും എടുത്തുപറയേണ്ടതാണ്.

Abhijit Majumdar with his sisters Anita (sitting), Madhumita . |
No comments:
Post a Comment