Saturday, 10 June 2017

CPIML Lib Kerala: നക്സൽ ബാരി പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദ...

പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു അച്ഛന്. അക്കാലത്തു  ആകാശവാണിയുടെ സിലിഗുരി നിലയത്തിൽനിന്നും പതിവായി ഉച്ചയ്ക്ക് 12-30 മുതൽ 1 മണിവരെ ശാസ്ത്രീയസംഗീതം പ്രക്ഷേപണം ചെയ്തിരുന്നു.  ഞങ്ങളുടെ വീട്ടിലാകട്ടെ റേഡിയോ ഉണ്ടായിരുന്നില്ല . സൗരവ്  ബോസാണ് ഞങ്ങൾക്കു  ഒരു റേഡിയോ വാങ്ങിത്തന്നത് . എല്ലാ ദിവസവും അര മണിക്കൂർ ശാസ്ത്രീയസംഗീതം കേൾക്കുമായിരുന്ന  അച്ഛൻ  രാഗങ്ങളെ കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതരും.  ഒരു പാട്ടുകാരന്റേതുപോലെ അത്ര മികച്ച ശബ്ദമൊന്നുമല്ലായിരുന്നു അദ്ദേഹത്തിന്റേത്. എന്നാലും ഒരു  ഗാനം   വീണ്ടും വീണ്ടും അദ്ദേഹം പാടുമായിരുന്നു :  "ജെതേ ജെതേ ഏക്‌ലാ പാഥേ / നിഭേച്ചേ മോർ ആലോ" ("ഞാൻ ഈ വഴിയിൽ ഒറ്റയ്ക്ക് നടക്കുകയാണ് / എന്റെ വഴിയിലെ വെളിച്ചം കെട്ടിരിക്കുന്നു" )  എന്നായിരുന്നു ആ ഗാനത്തിന്റെ തുടക്കം.
എന്റെ അച്ഛനിൽ നിന്നും ആലാപനം  പഠിച്ച ചില ആളുകൾക്കു  ആൾ ഇന്ത്യ റേഡിയോവിൽ 'റിസൈറ്റേഷൻ ആർട്ടിസ്റ്റ്'കൾ ആയി ജോലികിട്ടിയിരുന്നു.  ടാഗോറിന്റെ കവിതകൾ എന്റെ അമ്മ വളരെ ഒഴുക്കോടെ ചൊല്ലുമായിരുന്നു . രവീന്ദ്രനാഥ ടാഗോറിനെ ബൂർഷ്വാ കവി എന്ന് വിശേഷിപ്പിച്ചു അദ്ദേഹത്തിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്ന ആ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ ടാഗോറിന്റെ സ്വീകാര്യതയ്ക്ക് ഒരു കുറവും ഉണ്ടായില്ല എന്ന് മാത്രമല്ലാ, അത്തരം പ്രതിഷേധങ്ങളെ അച്ഛനും അമ്മയും ഒരിയ്ക്കലും അനുകൂലിച്ചിരുന്നില്ല.
 അച്ഛന് മറ്റു തിരക്കുകളില്ലാത്ത ചില ദിവസങ്ങളിൽ അദ്ദേഹം എന്റെ സഹോദരിയെ ഗണിതശാസ്ത്രം പഠിപ്പിക്കുമായിരുന്നു . മഴക്കാലത്ത് ഞങ്ങളുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ  അച്ഛൻ സ്വയം തൂമ്പാ എടുത്ത്  മഴവെള്ളം ഒഴുക്കി വിടുമായിരുന്നു .
ഒരു നേതാവാണെന്ന ഭാവം അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിരുന്നില്ല.  എപ്പോഴും ഒരു എളിയ മനുഷ്യനായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത് എന്ന് തോന്നുന്നു...
CPIML Lib Kerala: നക്സൽ ബാരി പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദ...
: നക്സൽ ബാരി  പ്രാരംഭ ദിനങ്ങൾ   സഖാവ് അഭിജിത് മജൂംദാറിന്റെ ഓർമ്മയിൽ  ന ക്സൽബാരി മുന്നേറ്റം സി പി ഐ ( എം എൽ ) പ്രസ്ഥാനത്തെ നയ...

No comments:

Post a Comment