Sunday 19 December 2021


 ആൾ ഇന്ത്യ പ്രോഗ്രസ്സീവ് വമെൻസ് അസ്സോസിയേഷൻ (
AIPWA )

പ്രസ്താവന (19-12 -2021 )

പതിനെട്ടു വയസ്സ് തികഞ്ഞവർക്ക് സർക്കാരിനെ തെരഞ്ഞെടുക്കാൻ അധികാരമുണ്ട് - എങ്കിൽ എന്തുകൊണ്ടാണ് അവർക്ക് വിവാഹിതരാവുന്ന കാര്യത്തിലും , വിവാഹം കഴിക്കുന്നെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കാം എന്ന കാര്യത്തിലും തീരുമാനമെടുക്കാൻ അധികാരമില്ലാത്തത് ? , സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ദുരുപദിഷ്ടമായ ക്യാബിനറ്റ് നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിക്കണം.

പ്രായപൂർത്തിയായ എല്ലാവർക്കും വിവാഹപ്രായം 18 വയസ്സ് ആക്കേണ്ടതുണ്ട് . ഇപ്പോൾ പുരുഷന്മാർക്ക് ബാധകമായ വിവാഹപ്രായം 18 ലേക്ക് കുറച്ചുകൊണ്ടുവരണം. രാജ്യത്തിൻറെ ഭാവി തന്നെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരമുള്ള പ്രായപൂർത്തിയായ വ്യക്തികൾക്ക് തീർച്ചയായും അവരുടെ സ്വന്തം ഭാവിയെസംബന്ധിക്കുന്ന കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ പ്രായമുണ്ട് എന്ന കാര്യം നമ്മൾ അംഗീകരിക്കണം. അതനുസരിച്ച് , വിവാഹം വേണമോ വേണ്ടയോ എന്നും വേണമെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കണമെന്നും തീരുമാനിക്കാൻ അവർക്ക് അധികാരമുണ്ട് .
നേരത്തേയുണ്ടാകുന്ന ഗർഭധാരണങ്ങളും പ്രസവങ്ങളും തീർച്ചയായും യുവതികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് ; അവ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വിലങ്ങുതടികൾ സൃഷ്ടിക്കുന്നതും നേരാണ്. പലപ്പോഴും യുവതികൾ നേരത്തെ വിവാഹിതരാകുന്നത് പോലും മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയും സ്വന്തം ഇഷ്ടപ്രകാരമല്ലാതെയും ആണ് എന്നതും സത്യമാണ്. പക്ഷേ , പഠിത്തം മുടങ്ങലും , നീണ്ടുനിൽക്കുന്ന വിളർച്ചാ രോഗവും, പോഷകാഹാരക്കുറവും എല്ലാം യുവതികളെ ബാധിക്കുന്നതിന് പരിഹാരം 21 വയസ്സിന് താഴേയുള്ള വിവാഹങ്ങൾ ക്രിമിനൽവൽക്കരിക്കൽ അല്ല ; ദാരിദ്ര്യമെന്ന ദീർഘകാലപ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിലാണ്‌ അതിന്റെ പരിഹാരം കുടികൊള്ളുന്നത് .
ബാലവിവാഹം തടയുന്നതിന് നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെടുന്നുവെന്നതാണ് യാഥാർഥ്യം . ഇളം പ്രായത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിവാഹങ്ങൾ ഇല്ലാതാകണമെങ്കിൽ യൗവനത്തിലെത്തുന്ന സ്ത്രീകളോട് ബഹുമാനവും , അവരുടെ സ്വയംനിർണ്ണയാധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹ്യാ ന്തരീക്ഷവും വളർത്തിയെടുക്കേണ്ടതുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മാതാപിതാക്കൾ പെണ്മക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം അടിച്ചേൽപ്പിക്കുന്ന അവസരങ്ങളിൽ അവർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ ഹെൽപ്‌ലൈനുകൾ ഏർപ്പടുത്തണം . സ്വന്തം ജീവിതങ്ങൾക്കു മേലെയും തീരുമാനമെടുക്കാനുള്ള അധികാരത്തിനു മേലെയും സ്ത്രീകൾക്ക് പൂർണ്ണ നിയന്ത്രണം പ്രോത്സാഹിപ്പിക്കപ്പെടണം; അതിനു വേണ്ടി സാമൂഹ്യാടിസ്ഥാനത്തിൽ ഉചിതമായ രീതിയിൽ കാമ്പെയിനുകൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ആൺ-പെൺ ഭേദമില്ലാതെ , പതിനെട്ടു വയസ്സ് തികയുന്ന പ്രായപൂർത്തിയായ എല്ലാ വ്യക്തികൾക്കും തങ്ങൾ വിവാഹിതരാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ടായിരിക്കണം. വിവാഹിതരാകാൻ തീരുമാനിക്കുകയാണെങ്കിൽ എപ്പോൾ ,ആരെ ജീവിതപങ്കാളിയായി സ്വീകരിക്കണം എന്നതും അതാത് വ്യക്തികളുടെ ഇഷ്ടം ആയിരിക്കണം.
2013-14 ൽ ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് , ഡെൽഹിയിൽ വിചാരണക്കോടതികളിൽ എത്തിയ ബലാത്സംഗക്കേസ്സുകളിൽ 40 ശതമാനവും യഥാർത്ഥത്തിൽ ബലാല്സംഗങ്ങൾ ആയിരുന്നില്ല; സ്വന്തം മാതാപിതാക്കളുടെയോ, സമുദായങ്ങളുടേയോ ഹിംസയില്നിന്നും ബലപ്രയോഗത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യുവതികളായ മക്കൾ അവരുടെ കാമുകരോടൊത്ത് ഒളിച്ചോടിയ സംഭവങ്ങളെ ബലാല്സംഗങ്ങൾ ആയി ചിത്രീകരിച്ച് കുടുംബക്കാർ കേസ്സെടുപ്പിച്ചതായിരുന്നു. വ്യത്യസ്ത ജാതികളിലോ മതങ്ങളിലോ പെട്ട ദമ്പതിമാരേയും കാമുകീകാമുകന്മാരെയും ഖാപ് പഞ്ചായത്തുകളും സംഘപരിവാർ ആൾക്കൂട്ടങ്ങളും പിന്തുടർന്ന് ആക്രമിക്കുന്ന എത്രയോ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീകളെ "മൈനർ " മാർ എന്ന് വിശേഷിപ്പിക്കലും "ഷെൽട്ടർ ഹോമുകളിൽ " തടവിൽ വെച്ച് അവരുടെ ദാമ്പത്യത്തിൽ നിന്നോ, പ്രണയത്തിൽ നിന്നോ പിന്തിരിയാൻ നിർബന്ധിക്കലും മേൽപ്പറഞ്ഞ ഹിംസാത്മകമായ ആക്രമണങ്ങളുടെ ഭാഗം ആണ്.
യുവതികളായ പെണ്മക്കളെ മേൽപ്പറഞ്ഞ രീതിയിൽ പീഡിപ്പിക്കുന്ന മാതാപിതാക്കൾക്കും സംഘങ്ങൾക്കും ഫലത്തിൽ നിയമത്തിന്റെ പിൻബലം നൽകുന്ന അവസ്ഥയാണ് വിവാഹക്കാര്യത്തിൽ മാത്രം സ്ത്രീകളുടെ പ്രായപൂർത്തിയെ മുഖവിലയ്‌ക്കെടുക്കാൻ കൂട്ടാക്കാത്ത ഇപ്പോഴത്തെ പരിഷ്കാരത്തിലൂടെ ഉണ്ടാകാൻപോകുന്നത്. അതിനാൽ ,ഈ ക്യാബിനറ്റ് നിർദ്ദേശം സ്ത്രീകളെയല്ല ശാക്തീകരിക്കുക, സ്ത്രീകളുടെ സ്വയം നിർണ്ണയാധികാരങ്ങൾക്ക് നേരെ ഹിംസ അഴിച്ചുവിടുന്ന ശക്തികളെയാണ്.
മേൽവിവരിച്ച കാരണങ്ങളാൽ, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നിർദ്ദേശത്തിൽനിന്നും കേന്ദ്ര ക്യാബിനറ്റ് പിന്തിരിയണമെന്ന് AIPWA ആവശ്യപ്പെടുന്നു. കൂടാതെ, 18 വയസ്സ് പൂർത്തിയായ എല്ലാവരുടേയും പ്രായപൂർത്തി അവകാശങ്ങൾ മാനിച്ചുകൊണ്ട് ആരെ പ്രണയിക്കണം, ആരെ വിവാഹം ചെയ്യണം എന്ന് തീരുമാനിക്കുന്നതുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വയം നിർണയാധികാരം ഉറപ്പുവരുത്തും വിധത്തിൽ നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു.
രതി റാവു , പ്രസിഡൻറ് , AIPWA
മീന തിവാരി , ജനറൽ സെക്രട്ടറി , AIPWA
കവിത കൃഷ്ണൻ , സെക്രട്ടറി , AIPWA

Sunday 12 December 2021


 

 കർഷക പ്രസ്ഥാനം നേടിയ ഐതിഹാസികവിജയത്തിന്റെ  നേട്ടങ്ങൾ സുദൃഢീകരിക്കുക ! 


ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ  ശക്തിപ്പെടുത്താൻ  സി പി ഐ (എം എൽ)ന് കരുത്തേകുക! 


 

ചരിത്രം മുൻപോട്ടു വെക്കുന്ന ജീവൽ പ്രശ്നങ്ങൾ പലതിനും ഉത്തരം ലഭിക്കുന്നത്  ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ ആണ് എന്ന് സഖാവ് വിനോദ് മിശ്ര പറഞ്ഞത് നമ്മുടെ അനുഭവത്തിൽ  ശരിയാണെന്ന് ഒരിക്കൽക്കൂടി തെളി ഞ്ഞിരിക്കുന്നു.  കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് കാർഷികമേഖലയുടെ മൊത്തത്തിലുള്ള  നിയന്ത്രണം വൻകിട സ്വകാര്യ കമ്പനികളിൽ എത്തിക്കാൻ മോദി സർക്കാർ മൂന്നു കാർഷിക നിയമങ്ങൾ സൂത്രത്തിൽ പാസ്സാക്കിയെടുത്തിരുന്നു. എന്നാൽ , പഞ്ചാബിലെ കർഷകരുടെ നേതൃത്വത്തിൽ ഇതിനെതിരെ ആരംഭിച്ച പ്രതിഷേധം ഏറെ താമസിയാതെ  ശക്തമായ കര്ഷകസമരത്തിന്റെ അലകളായി രാജ്യമെങ്ങും വ്യാപിച്ച് കൊടുമ്പിരി കൊള്ളുകയായിരുന്നു. എല്ലാ ഡ്രക്കോണിയൻ നിയമങ്ങളേയും  എതിർപ്രചാരവേലകളേയും നേരിട്ടുള്ള ആക്രമണങ്ങളേയും  അതിജീവിച്ചുകൊണ്ട് ഒരു വർഷം മുഴുവൻ കർഷകർ നടത്തിയ  നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് മോദി സർക്കാരിൻറെ ഔദ്ധത്യത്തിന് പത്തി  മടക്കേണ്ടിവന്നത് .  കർഷകരുടെ  ദൃഢ നിശ്ചയത്തിന് മുന്നിൽ  മൂന്ന് കൃഷി നിയമങ്ങളും   ചുരുട്ടിക്കെട്ടാൻ സർക്കാർ ഇടവന്ന സാഹചര്യത്തെ തീർച്ചയായും സഖാവ് വിനോദ് മിശ്ര സ്വാഗതം ചെയ്യുമായി രുന്നുവെന്നു മാത്രമല്ലാ , കർഷക സമരം എങ്ങിനെ ഒരു ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധമായി വളർച്ച പ്രാപിച്ചുവെന്നതും  അദ്ദേഹത്തെ  അതീവ സന്തുഷ്ടനാക്കുമായിരുന്നു. 


കർഷക പ്രസ്ഥാനത്തിന്റെ കരുത്ത് മോദി സർക്കാർ തിരിച്ചറിയുന്നുണ്ട്. കോർപ്പറേറ്റ് അധിനിവേശത്തിന് ഉചിതമായ മറുപടി നല്കാൻ മാത്രമല്ല, സാമുദായിക ധ്രുവീകരണമെന്ന വിപത്ത് തടയാനും, അവകാശങ്ങൾക്കുവേണ്ടി പോരാടുന്നഎല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനും കർഷകപ്രസ്ഥാനത്തിനു കഴിയുമെന്ന് മോദി സർക്കാർ മനസ്സിലാക്കുന്നു.  ഉത്തർപ്രദേശിലും പഞ്ചാബിലും നടക്കാനിരിക്കുന്ന നിർണ്ണായകമായ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ  സർക്കാർ തീരുമാനിച്ചപ്പോൾപ്പോലും അത് കർഷകരുമായി സംഭാഷണം നടത്തി ഉണ്ടാക്കുന്ന ഒരു ഒത്തുതീർപ്പ്  ആകുന്നതിനു പകരം കർഷകരുടെ സന്തോഷത്തിനുവേണ്ടിയെന്ന ഭാവത്തിൽ സർക്കാരിന്റെ  ഒരു ഔദാര്യം ആയി അതിനെ അവതരിപ്പിക്കാനാണ് മോദി ഗവണ്മെന്റ് ആഗ്രഹിച്ചത്. നിയമങ്ങൾ പിൻവലിക്കുന്നതിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ബില്ലിന്റെ  ഉദ്ദേശ ലക്ഷ്യങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്തെ വിവരണത്തിൽ, പ്രതിഷേധിച്ച  കർഷകരുടെ സന്തോഷത്തിനുവേണ്ടി സർക്കാർ "അമൃത് മഹോത്സവ്"പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം പ്രോപഗാന്റാ കൊണ്ടും അഹങ്കാര പ്രകടനം കൊണ്ടും ഭരണകൂടത്തിന് അതിന്റെ പരാജയബോധവും  നൈരാശ്യവും മറച്ചുവെക്കാൻ കഴിയില്ല.   


മൂന്നു നിയമങ്ങൾ പിൻവലിക്കുന്നത് കൂടാതെയുള്ള മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കാൻ   കർഷകർ നടത്തിവരുന്ന പരിശ്രമം തികച്ചും ന്യായമാണ്.  ലഖീംപൂർ ഖേരിയിൽ കർഷകർക്കെതിരെ അഴിച്ചുവിടപ്പെട്ട ഹിംസാത്മകമായ ആക്രമണത്തിന് പ്രചോദനം നൽകിയ കേന്ദ്ര മന്ത്രി അജയ് മിശ്ര തേനി യെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുക, കർഷകർക്കും  സമരത്തെ പിന്തുണച്ച ആക്ടിവിസ്റ്റുകൾക്കും എതിരെ  എടുത്ത എല്ലാ കേസുകളും പിൻവലിക്കുക,  എല്ലാ കാർഷിക വിളകൾക്കും കർഷക വിഭാഗങ്ങൾക്കും ബാധകമാവുന്ന വിധം മിനിമം താങ്ങു വിലകൾ ഉറപ്പുവരുത്തുക, എന്നിവയാണ് ആ ഡിമാന്റുകളിൽ മുഖ്യം. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകരാണ് മുഖ്യമായും  കൃഷി നിയമങ്ങൾ ചുരുട്ടിക്കെട്ടിച്ചതെങ്കിൽ , മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് മിനിമം  താങ്ങുവില പോലുള്ള പ്രധാനപ്പെട്ട ഇതര വിഷയങ്ങളിൽ തീരുമാനങ്ങൾ എടുപ്പിക്കാനുള്ള സമരങ്ങളുടെ  അടുത്തഘട്ടത്തെ  ഊർജ്ജസ്വലമായി മുന്നോട്ട് നയിക്കാൻ കഴിയും. സർക്കാർ  സംഭരണത്തിന്റെ തോത് വളരെ താഴ്ന്നതായതിനാൽ  നിശ്ചിത മിനിമം താങ്ങു വിലകളേക്കാളും കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൃഷിക്കാർ നിർബന്ധിതരാവുന്ന സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും ഇത് പ്രസക്തമാണ്. അവിടങ്ങളിൽ കർഷകർക്ക് മിനിമം താങ്ങുവിലകൾ ഒരിക്കലും ലഭിക്കാതിരിക്കുന്നതുപോലെ തന്നെ കാർഷികത്തൊഴിലാളികൾക്ക്  മിനിമം വേതനവും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. അതേ  സമയം,നിർമ്മിത ഭക്ഷ്യോൽപ്പന്നങ്ങൾക്കു തോന്നിയപോലെ എം ആർ പി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ  കമ്പനികൾക്ക് യാതൊരു തടസ്സവുമില്ല.  അതിനാൽ, മിനിമം താങ്ങുവിലയ്ക്കു വേണ്ടിയുള്ള കർഷകരുടെ സമരത്തെ   മിനിമം വേതനത്തിന്നുള്ള തൊഴിലാളികളുടെ സമരവുമായും  , അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള  ആവശ്യവുമായും കണ്ണി ചേർക്കപ്പെടേണ്ടതുണ്ട്  


കർഷകപ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചതിനുപിന്നിൽ അനേകം മാസങ്ങൾ നീണ്ടുനിന്ന സംഘാടനവും ദശലക്ഷക്കണക്കിന് കർഷകരെ സമരവേദികളിൽ എത്തിച്ച തീവ്രവും  ചിട്ടയായതുമായ പരിശ്രമങ്ങളും ഉണ്ടെന്ന വസ്തുത നാം മറന്നുകൂടാ. കർഷകരുടെ ഐതിഹാസികമായ  ഈ സമരവിജയത്തിൽ നിന്ന്  പ്രചോദനം  ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ ബൃഹത്തായ അടിത്തറയിൽ ജനങ്ങളെ   രാഷ്ട്രീയമായി അണിനിരത്താനും  സംഘടനയെ ശക്തിപ്പെടുത്താനും നാം പ്രയത്നിക്കേണ്ടതാണ്  .


A week after announcing the repeal of the farm laws, Narendra Modi chose the occasion of 26 November, the anniversary of the adoption of the Constitution of India, to negate the basic spirit of the Constitution. Afraid of the Constitution, especially the vision upheld in the Preamble and the fundamental rights committed by the Constitution, becoming a weapon in popular struggles for rights, the Prime Minister sought to turn the Constitution upside down by making rights subservient to duties. It should be noted that the section on duties of citizens was incorporated through a constitutional amendment only during the Emergency. As the regime intensifies the assault on democratic institutions, federal framework and constitutional values and commitments, we must draw every inspiration from the victory of the farmers’ movement to strengthen the anti-fascist resistance. The farmers’ movement itself was inspired by the path-breaking equal citizenship movement and the heroic rise of the Shaheen Bagh model powered by Muslim women and university students.


2021 has been a year of terrible sufferings for the Indian people when the state abdicated its responsibilities to save lives, and resorted to brutal repression, cruel anti-people policies and systematic sale of public assets. Yet we are ending the year on the high note of people’s victory won through heroic struggles and enormous sacrifices. The new year begins with crucial Assembly elections in Uttar Pradesh, Punjab, Uttarakhand, Goa and Manipur. Let us summon all our strength and energy to turn these elections into a powerful people’s movement to push back the fascist forces.


Today as we observe the 23rd anniversary of Comrade VM’s untimely demise, we must remember his lifelong battle to develop the CPI(ML) as a powerful communist party combining ideological boldness and organisational strength with courageous initiative and assertion of the people. The strengthening of the party holds the key to victorious assertions of the people. With growing challenges, we can also identify a lot of new potential for the expansion of the party and its enhanced role in terms of all-out initiatives and intervention. Let us seize the moment and make 2022 a year of even better efforts and bigger victories. 


Central Committee,


Communist Party of India (Marxist-Leninist) Liberation


Saturday 13 November 2021



സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ
നാം ഇന്ത്യക്കാർ
 
സി പി ഐ (എം എൽ )
ന്റെ 

 ആഭിമുഖ്യത്തിൽ  
രാജ്യവ്യാപകമായ കാമ്പെയിൻ  

നവംബർ 18  ന് തുടക്കം കുറിക്കും
 

പട്‌നയിലെ ഭാരതീയ നൃത്യ കലാ മന്ദിറിൽ സംഘടിപ്പിക്കുന്ന കൺവെൻഷനോടും  സ്വാതന്ത്ര്യ സമരപ്പോരാളി ബടുകേശ്വർ ദത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പട്‌നയിലെ ജഖ ൻപൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തോടും കൂടി നവംബർ 18 ന് ന്പ്രചാരണം ആരംഭിക്കും.



ലോകചരിത്രത്തിലെ അതിബൃഹത്തായതും പ്രധാനപ്പെട്ടതുമായ ഒരു സംഭവം ആയിരുന്ന  ന്ത്യൻ സ്വാതന്ത്ര്യസമരം അതോടൊപ്പം കൊണ്ടുവന്നത് സുപ്രധാനമായ നിരവധി സാമൂഹ്യ മാറ്റങ്ങൾ ആയിരുന്നു . കൊളോണിയൽ അടിച്ചമർത്തൽ വ്യവസ്ഥയ്‌ക്കെതിരെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ നടത്തിയ ഈ സമരം ഏകദേശം 200 വർഷത്തോളം നീണ്ടുനിന്നു, പുതിയതും ആധുനികവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെ കേന്ദ്രീകരിച്ചായിരുന്നു ഇത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതൽ 1942-ലെ ക്വിറ്റ് ഇന്ത്യാ സമരം വരെയുള്ള കാലഘട്ടത്തിൽ കോടിക്കണക്കിന് ആളുകൾ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും ആയിരങ്ങൾ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തപ്പോഴും , ജനങ്ങൾ പോരാട്ടം തുടർന്നു--ഇത് നമ്മുടെ ചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാലത്ത് നിരവധി ധാരകൾ സജീവമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മുഖ്യധാരാ ദേശീയതയുടെ പ്രതിനിധിയായി ഉയർന്നുവന്നു, മറ്റ് ശക്തമായ ശബ്ദങ്ങളും ഉണ്ടായിരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങൾ, വിപ്ലവകാരികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും സമരങ്ങൾ, എല്ലാ മുന്നണികളിലും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും തുല്യ പങ്കാളിത്തം, ദളിത് സമൂഹത്തിന്റെ ഉണർവ്, ആദിവാസികളുടെ നിരന്തര സമരം - ഈ ധാരകളെല്ലാം കൊളോണിയൽ അടിച്ചമർത്തലിൽ നിന്നും, മറ്റു എല്ലാവിധ മർദ്ദനങ്ങളിൽനിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചു. സാമൂഹിക തലത്തിൽ അടിമത്തവും ഇന്ത്യൻ സമൂഹത്തിന് ആഴത്തിലുള്ള ആഭ്യന്തര പിരിമുറുക്കങ്ങളും അന്ന് ഉണ്ടായിരുന്നു, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും, 1947-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ഐക്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും അതിന്റെ അടിത്തറയായി പ്രഖ്യാപിച്ചു. വിഭജനത്തിന്റെ വേദനയോടെയാണ് സ്വാതന്ത്ര്യം വന്നത്, എന്നാൽ നമ്മുടെ സംയുക്ത സംസ്കാരത്തിന്റെ വേരുകൾ സ്വാതന്ത്ര്യ സമരത്തിൽ ആഴത്തിൽ വേരോടിയതിനാൽ സ്വതന്ത്ര ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാൻ സാധി ച്ചു. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയിൽ തീവ്രമായ പരിവർത്തനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഭഗത് സിംഗ്, ഗാന്ധി, അംബേദ്കർ തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യ സമര കാലത്തെ സാമൂഹിക പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നിട്ടും, ദളിതർ, ആദിവാസികൾ, സ്ത്രീകൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കെതിരായ സാമൂഹിക-സാമ്പത്തിക അടിച്ചമർത്തലിന് അവസാനമില്ലാതെ തുടരുകയായിരുന്നു. കർഷകർക്ക് ഭൂമിയുടെ അവകാശവും തൊഴിലാളികൾക്ക് മാന്യമായ ജീവിതവും നൽകുക എന്നിവയെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഇനിയും പൂർത്തീകരിക്കപ്പെടേണ്ട ദൗത്യങ്ങളുടെ ബാക്കിപത്രം ആണ്‌ .

ഇന്ത്യൻ ദേശീയതയുടെ ഉദയത്തോടൊപ്പം വർഗീയ ഘടകങ്ങളുടെ ഉയർച്ചയും ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും ദുർബലമായ കണ്ണിയായിരുന്നു. ഈ രാജ്യം ഭരിക്കാൻ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കുന്ന രാഷ്ട്രീയം പ്രയോഗിക്കണമെന്ന് 1857 ലെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. 1857-ലെ അഭൂതപൂർവമായ ഹിന്ദു-മുസ്ലിം ഐക്യം ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് പുറത്താക്കി. 1888-ൽ വൈസ്രോയി ഡഫറിൻ, മുസ്‌ലിംകളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, 5 കോടി മുസ്‌ലിംകളെ താൻ പിന്നോക്ക സമുദായമായി കണക്കാക്കുന്നുവെന്ന് പറഞ്ഞു. 1870-കളിൽ രംഗത്തുവന്ന  ഹിന്ദു പുനരുത്ഥാനവാദികൾക്ക് ശേഷം, സവർക്കറും ഹിന്ദു മഹാസഭയും ആർഎസ്എസും ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയം കളിച്ചു. അവർ  സ്വാതന്ത്ര്യ സമരത്തിൽ നിന്ന് അകന്നുനിന്നു എന്നു  മാത്രമല്ല, അവരുടെ നേതാക്കൾ ബ്രിട്ടീഷുകാരോട് ക്ഷമാപണം പോലും നടത്തിയതിന്റെ തെളിവുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, സ്വാതന്ത്ര്യ പ്രസ്ഥാനം വളരെ ശക്തമായിരുന്നു, ആ കാലഘട്ടത്തിൽ സാമുദായിക വിഭജനശക്തികൾക്ക് ഒരു പ്രധാന സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നി ല്ല.


ഇന്ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് നീങ്ങുമ്പോൾ, അധികാരത്തിന്റെ ഇരിപ്പിടത്തിൽ എത്തിയ  വർഗീയ പ്രത്യയശാസ്ത്രമാണ് സ്വാതന്ത്ര്യ സമരത്തിന്റെ മുഖച്ഛായ മാറ്റാൻ അധികാരം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് എന്നത് വിരോധാഭാസമാണ്. ചരിത്ര രചനയുടെ എല്ലാ അംഗീകൃത മാനദണ്ഡങ്ങളും പരസ്യമായി ലംഘിക്കപ്പെടുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ യഥാർത്ഥ ആഘോഷം സ്വാതന്ത്ര്യ സമരത്തിന്റെ സ്വപ്നങ്ങളും മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതായിരിക്കും. ബഹുജനങ്ങളും ചരിത്രകാരന്മാരും ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ' എന്ന ജനകീയ കാമ്പയിൻ നടത്താനുള്ള ഒരു ദിശയിൽ  CPIML കഴിഞ്ഞ 2 വർഷങ്ങളായി പരിശ്രമിച്ചുവരികയാണ് . ഭരണം കൈയാളുന്ന  സാമ്രാജ്യത്വ അനുകൂല-കോർപ്പറേറ്റ് വർഗീയ-ഫാസിസ്റ്റ് ശക്തികൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് നുഴഞ്ഞുകയറാനും, അതിന്റെ ചരിത്രപരമായ സത്യത്തെ അട്ടിമറിക്കാനും ,സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ ജനങ്ങളുടെ മനസ്സിൽ വർഗീയ വിഷം കലർത്താനും നടത്തുന്ന ഗൂഢാലോചനയെ വെല്ലുവിളിക്കാൻ ആണ്  ഈ കാമ്പെയ്‌നിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത് .

സ്വാതന്ത്ര്യസമരകാലത്ത് നിരവധി ധാരകൾ സജീവമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മുഖ്യധാരാ ദേശീയതയുടെ പ്രതിനിധിയായി ഉയർന്നുവന്നു, മറ്റ് ശക്തമായ ശബ്ദങ്ങളും ഉണ്ടായിരുന്നു. കർഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങൾ, വിപ്ലവകാരികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും സമരങ്ങൾ, എല്ലാ മുന്നണികളിലും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും തുല്യ പങ്കാളിത്തം, ദളിത് സമൂഹത്തിന്റെ ഉണർവ്, ആദിവാസികളുടെ നിരന്തര സമരം - ഈ ധാരകളെല്ലാം കൊളോണിയൽ അടിച്ചമർത്തലിൽ നിന്നും മറ്റ് എല്ലാവിധ അടിച്ചമർത്തലുകളിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചു. ഇന്ത്യൻ സാമൂഹിക തലത്തിൽ അടിമത്തവും   ആഴത്തിലുള്ള ആഭ്യന്തര പിരിമുറുക്കങ്ങളും ഉണ്ടായിരുന്നു, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. 
ഇതൊക്കെയാണെങ്കിലും, 1947-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ഐക്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും അതിന്റെ അടിത്തറയായി പ്രഖ്യാപിച്ചു. വിഭജനത്തിന്റെ വേദനയോടെയാണ് സ്വാതന്ത്ര്യം വന്നത്, എന്നാൽ നമ്മുടെ സംയുക്ത സംസ്കാരത്തിന്റെ വേരുകൾ സ്വാതന്ത്ര്യ സമരത്തിൽ ആഴത്തിൽ വേരോടിയിരുന്നത് കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാൻ സാധിച്ചത് . രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയിൽ തീവ്രമായ പരിവർത്തനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഭഗത് സിംഗ്, ഗാന്ധി, അംബേദ്കർ തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യ സമര കാലത്തെ സാമൂഹിക പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നിട്ടും, ദളിതർ, ആദിവാസികൾ, സ്ത്രീകൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കെതിരായ സാമൂഹിക-സാമ്പത്തിക അടിച്ചമർത്തൽ തുടർന്നു. കർഷകർക്ക് ഭൂമിയുടെ അവകാശവും തൊഴിലാളികൾക്ക് മാന്യമായ ജീവിതവും നൽകുക, ഇവയെല്ലാം ഇനിയും നിറവേറ്റ പ്പെടേണ്ട ദൗത്യങ്ങൾ ആ യിരുന്നു.
ഇന്ത്യൻ ദേശീയതയുടെ ഉദയത്തോടൊപ്പം  ഉണ്ടായ വർഗീയ ഘടകങ്ങളുടെ ഉയർച്ച ദേശീയ പ്രസ്ഥാനത്തിലെ കണ്ണികളെ  ദുർബലമാക്കി യിരുന്നു. ഈ രാജ്യം ഭരിക്കാൻ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കുന്ന രാഷ്ട്രീയം പ്രയോഗിക്കണമെന്ന് 1857 ലെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. 1857-ലെ അഭൂതപൂർവമായ ഹിന്ദു-മുസ്ലിം ഐക്യം ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് പുറത്താക്കി. 1888-ൽ വൈസ്രോയി ഡഫറിൻ, മുസ്‌ലിംകളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, 5 കോടി മുസ്‌ലിംകളെ താൻ പിന്നോക്ക സമുദായമായി കണക്കാക്കുന്നുവെന്ന് പറഞ്ഞു. 1870-ലെ ഹിന്ദു പുനരുത്ഥാനവാദികൾക്ക് ശേഷം, സവർക്കറും ഹിന്ദു മഹാസഭയും ആർഎസ്എസും ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയം കളിച്ചു, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് അകന്നു മാത്രമല്ല, അവരുടെ നേതാക്കൾ ബ്രിട്ടീഷുകാർക്ക് ക്ഷമാപണം പോലും എഴുതി ക്കൊടുത്ത തിന്റെ തെളിവുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ സ്വാതന്ത്ര്യ പ്രസ്ഥാനം ഇത്തരം  പ്രവണതകളെ അതിജീവിക്കാൻ ശക്തമായിരുന്നു, ആ കാലഘട്ടത്തിൽ വിഭജന ഘടകങ്ങൾക്ക് പ്രമുഖ സ്ഥാനത്ത് എത്താൻ ഒരിയ്ക്കലും സാദ്ധ്യമായിരുന്നില്ല  

ഇന്ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് നീങ്ങുമ്പോൾ, അധികാരത്തിന്റെ ഇരിപ്പിടത്തിൽ നിൽക്കുന്ന വർഗീയ പ്രത്യയശാസ്ത്രമാണ് സ്വാതന്ത്ര്യ സമരത്തിന്റെ മുഖച്ഛായ മാറ്റാൻ അധികാരം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത് എന്നത് വിരോധാഭാസമാണ്. ചരിത്ര രചനയുടെ എല്ലാ അംഗീകൃത മാനദണ്ഡങ്ങളും പരസ്യമായി ലംഘിക്കപ്പെടുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ യഥാർത്ഥ ആഘോഷം സ്വാതന്ത്ര്യ സമരത്തിന്റെ സ്വപ്നങ്ങളും മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതായിരിക്കും. ബഹുജനങ്ങളും ചരിത്രകാരന്മാരും ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ' എന്ന ജനകീയ കാമ്പയിൻ 2 വർഷമായി ആരംഭിക്കുന്ന CPIML ഈ ദിശയിൽ ഒരു മുൻകൈയെടുത്തു. ഭരിക്കുന്ന സാമ്രാജ്യത്വ അനുകൂല-കോർപ്പറേറ്റ് വർഗീയ-ഫാസിസ്റ്റ് ശക്തികൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് നുഴഞ്ഞുകയറാനും അതിനെ അട്ടിമറിക്കാനും സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ ജനങ്ങളുടെ മനസ്സിൽ വർഗീയ വിഷം കലർത്താനും നടത്തുന്ന ഗൂഢാലോചനയെ വെല്ലുവിളിക്കാനും ഈ കാമ്പെയ്‌നിലൂടെ നമുക്ക് കഴിയും.

ഷഹീദ് ഭഗത് സിംഗ്, അംബേദ്കർ, പെരിയാർ, ജ്യോതിബ ഫൂലെ, സാവിത്രി ബായി ഫൂലെ, ഫാത്തിമ ഷെയ്ഖ് തുടങ്ങിയവരുടെ സാമൂഹിക ആശയങ്ങൾ നമുക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. തൊഴിലാളിവർഗം, കർഷക സമൂഹം, ആദിവാസികൾ, സ്ത്രീകൾ, ന്യൂനപക്ഷ സമൂഹം എന്നിവരും ദേശീയ പ്രസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.

 വ്യക്തികൾ, ആർക്കൈവ്‌സ്, വാക്കാലുള്ള ചരിത്രം, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വസ്തുതകൾ ശേഖരിക്കുകയും അവ രേഖപ്പെടുത്തുകയും ലഘുലേഖകളിലൂടെയും  താഴേത്തട്ടിൽ പ്രചാരണം നടത്തുക, പോസ്റ്റർ പ്രദർശനം, കവിതാ വായന, ചലച്ചിത്ര പ്രദർശനം, സ്വാതന്ത്ര്യ സമര ഗാനങ്ങളുടെ കാസറ്റുകൾ ശേഖരിക്കുകയും തയ്യാറാക്കുകയും ചെയ്യുക, സംഘടിപ്പിക്കുക. സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സ്മാരകങ്ങളും പാർക്കുകളും നിർമ്മിക്കുക--ഇവയാണ് ഞങ്ങൾ കാമ്പെയ്‌ൻ മുന്നോട്ട് കൊണ്ടുപോകുന്ന ചില വഴികൾ.




ബീഹാറിലേക്കുള്ള പ്രചാരണ ഷെഡ്യൂൾ
1857: ഒന്നാം സ്വാതന്ത്ര്യ സമരം
1857-ന് മുമ്പ് ബിഹാറിൽ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ പറയാത്ത വശങ്ങൾ പുറത്തുകൊണ്ടുവരാൻ; കുൻവർ സിംഗ്, ഭോജ്പൂരിലെ നിഷാൻ സിംഗ്, ഹർകിഷൻ സിംഗ്, പ്രത്യേകിച്ച് സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ച് വെളിച്ചം വീശാൻ, അവരെ രേഖപ്പെടുത്താനും അവരെക്കുറിച്ച് പരിപാടികൾ സംഘടിപ്പിക്കാനും.
1857-ലെ സ്വാതന്ത്ര്യ സമര സേനാനി ജീവധർ സിങ്ങിന്റെ സ്മരണയ്ക്കായി അർവാളിൽ ഒരു പാർക്ക് നിർമ്മിക്കാൻ.
പട്‌നയിലെ ഗുൽസാർബാഗിലെ ഷഹീദ് പീർ അലി സ്മാരകം നവീകരിക്കാൻ.
1857 ന് ശേഷവും ഏകദേശം 10 വർഷത്തോളം നവാഡ ജില്ലയിൽ തുടരുന്ന രാജ്വാർ കലാപം രേഖപ്പെടുത്താനും ഇത് സംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കാനും.

ചമ്പാരൻ സത്യാഗ്രഹം
ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിലെ പ്രവർത്തകരുടെ, പ്രത്യേകിച്ച് ഷെഖ് ഗുലാബ്, ബതഖ് മിയാൻ തുടങ്ങിയവരുടെ ചരിത്രം പുറത്തുകൊണ്ടുവരാനും ഗാന്ധി പോയതിനുശേഷവും ജമീന്ദാർക്കെതിരെ തുടരുന്ന കർഷകപ്രസ്ഥാനം രേഖപ്പെടുത്താനും.

1942 പ്രസ്ഥാനം
1942-ലെ പ്രസ്ഥാനത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ (ഏകദേശം 500 രക്തസാക്ഷികൾ) ഒരു ലിസ്റ്റ് തയ്യാറാക്കാനും അവർക്ക് ഒരു സ്മാരകം നിർമ്മിക്കാനും ബീഹാറിൽ രൂപീകരിച്ച സമാന്തര സർക്കാരിന്റെ (ബദ്-ബദാഹിയ) ചരിത്രം പുറത്തുകൊണ്ടുവരാനും.

ആദിവാസി പ്രസ്ഥാനം
അവിഭക്ത ബീഹാറിലെ ആവേശഭരിതമായ ആദിവാസി പ്രസ്ഥാനം നമ്മുടെ ചരിത്രത്തിലെ ഒരു സുവർണ്ണ പേജാണ്. ഭഗൽപൂർ-പൂർണിയ പ്രദേശങ്ങളിലെ ആദിവാസി പ്രസ്ഥാനങ്ങളുടെ ചരിത്രം, പ്രത്യേകിച്ച് ഇതുവരെ സ്പർശിക്കാത്ത വശങ്ങൾ വെളിച്ചത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.

കർഷക പ്രസ്ഥാനം
ഷഹാബാദ്, മഗധ്, സരൺ, മിഥില എന്നിവിടങ്ങളിൽ നടന്ന ചരിത്രപരമായ കർഷക പ്രസ്ഥാനങ്ങൾ രേഖപ്പെടുത്തുന്നതിനും ഗയയിലെ യദുനന്ദൻ ശർമ്മ ആശ്രമം പുനർനിർമ്മിക്കുന്നതിനും.

സ്വാതന്ത്ര്യ സമര സേനാനികൾ
ആൻഡമാൻ ജയിലിൽ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതവും പ്രവർത്തനവും വെളിച്ചത്തുകൊണ്ടുവരാനും അവരുടെ സ്മരണ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്താനും. ബിഹാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു:

നച്ഛതർ മലകർ (അരാരിയ)
ബിസ്മിൽ അസിമാബാദി (പട്ന)
ബദ്രി അഹീർ (ഭോജ്പൂർ)
തക്വി റഹീം (പട്‌ന)
പൃഥ്വിരാജ് സിംഗ് (ജഹനാബാദ്)
രമാകാന്ത് ദ്വിവേദി രാംത (ഭോജ്പൂർ)
ജുബ്ബ സാഹ്നി (മുസാഫർപൂർ)
താരമുനി ദേവി (സരൺ)
ഷെയ്ഖ് ഗുലാബ് (ചമ്പാരൻ)
ബതഖ് മിയാൻ (ചമ്പാരൻ) എന്നിവരും 
മറ്റുള്ളവരും 

 Campaign:

We the People of India
75 Years of Independence

The Indian freedom struggle was a huge and significant one of its kind in the history of the world, bringing with it many important changes. This struggle by various sections of society against a system of colonial oppression lasted for about 200 years and was centered around the dream of building a new and modern India. Crores of people were part of the movements during the period between the first freedom struggle in 1857 to the Quit India Movement in 1942. Lakhs of people were arrested and thousands martyred but the people continued fighting--this is the golden period of our history.

Several streams were active during the movement for independence. While the Congress led by Mahatma Gandhi emerged as the representative of mainstream nationalism, there were also many other strong voices. The farmers' and workers' movements, revolutionaries' and communists' struggles, equal participation by women and minorities on all fronts, awakening of the dalit community, and relentless struggle by adivasis--all these streams wanted freedom from colonial oppression as well as oppression and slavery at the social level. Indian society had deep internal tensions and there were also differences and disagreements concerning the objectives of independence. Despite this, when the country became independent in 1947 it declared unity, secularism and democratic values as its foundation. Independence came with the pain of partition but the roots of our composite culture were so deeply entrenched in the freedom struggle that independent India was declared a secular nation. An intense transformation in the country's socio-economic landscape was the need of the hour. Despite leaders like Bhagat Singh, Gandhi and Ambedkar and the social movements during the freedom struggle, socio-economic oppression of dalits, adivasis, women and other marginalized sections continued. Giving farmers land rights and workers a life of dignity--this was a task that still remained to be done.

Along with the rise of Indian nationalism, the rise of communal elements was the weakest link in the national movement. The British learnt from the 1857 freedom struggle that in order to rule this country they had to practise the politics of dividing Hindus and Muslims. The unprecedented Hindu-Muslim unity in 1857 had almost thrown the British out of the country. In 1888 Viceroy Dufferin, with the intent to divide the Muslims, said that he considered 5 crores Muslims to be a backward community. After 1870 Hindu resurrectionists, Savarkar, Hindu Mahasabha and RSS played their politics around the Two-Nation theory and not only distanced themselves from the freedom struggle but their leaders even wrote apologies to the British, evidence of which is available today. But the freedom movement was so strong that divisive elements could never make a significant place for themselves during that period.

It is ironical that today when the country is moving towards its 75th year of independence, it is the communal ideology which is in the seat of power and wants to use its power to change the face of the freedom movement. All accepted standards of writing history are being flouted openly and facts are being twisted. In this situation, the true celebration of 75 years of independence would be to re-establish the dreams and values of the independence movement. An initiative in this direction has been taken by CPIML where a people's campaign '75 Years of Independence' is being launched for 2 years with the participation of masses, historians, intellectuals and social workers. Through this campaign we can also challenge the conspiracy by the ruling pro-imperialist-corporate communal-fascist forces to infiltrate into our country's freedom struggle, tamper with it, and poison people's minds with communal venom in the name of the freedom struggle.

We know that the social ideas of Shaheed Bhagat Singh, Ambedkar, Periyar, Jyotiba Phule, Savitri Bai Phule, Fatima Shaikh and others are very important for us. The working class, farming community, adivasis, women, and minority community had also played a very important role in the national movement.

Collecting materials related to the freedom movement from people, archives, oral history and other sources and documenting them, campaigning at the grassroot level through pamphlets and leaflets, poster exhibitions, poetry readings, film screenings, collecting and preparing cassettes of freedom movement songs, organizing social media campaigns, and constructing memorials and parks in selected areas--these will be some of the ways in which we carry forward the campaign.

The campaign will begin with a convention organized at the Bharatiya Nritya Kala Mandir, Patna and a memorial meeting on 18 November at Jakkanpur in Patna on the occasion of Batukeshwar Dutt's birth anniversary.

Campaign Schedule for Bihar

1857: First Freedom Struggle

• To bring out the untold aspects of the freedom struggle in Bihar prior to 1857; to throw light on Kunwar Singh as well as Bhojpur's Nishan Singh, Harkishan Singh, and especially the role played by women, to document them and organize programs on them.

• To build a park in Arwal dedicated to the memory of the great 1857 freedom fighter Jeevdhar Singh.

• To renovate the Shaheed Peer Ali Memorial at Gulzarbagh in Patna.

• To document the Rajwar Revolt that continued in Nawada District for about 10 years even after 1857 and to organize programs on this.

Champaran Satyagraha

To bring out the history of the activists in Gandhiji's Satyagraha Movement, especially Shekh Gulab, Batakh Miyan and others, and to document the peasants' movement against the zamindars that continued even after Gandhi left.

1942 Movement

To make a list of the martyrs (about 500 martyrs) who were killed in the 1942 movement and build a memorial to them, and to bring out the history of the parallel government (Badh-Badahia) formed in Bihar.

Adivasi Movement

The spirited adivasi movement in undivided Bihar is a golden page in our history. It is our aim to bring to light the history, especially the hitherto untouched aspects, of the adivasi movements in the Bhagalpur-Purnea regions.

Farmers' Movement

To document the historic peasants' movements that took place in Shahabad, Magadh, Saran and Mithila and to reconstruct the Yadunandan Sharma Ashram in Gaya.

Freedom Fighters

To bring to light the life and work of freedom fighters who were incarcerated in the Andaman Jail and to make efforts to safeguard their memory. Following is one such list of freedom fighters from Bihar:

Nachhathar Malakar (Araria)

Bismil Azimabadi (Patna)

Badri Aheer (Bhojpur)

Taqui Rahim (Patna)

Prithviraj Singh (Jehanabad)

Ramakant Dwivedi Ramta (Bhojpur)

Jubba Sahni (Muzaffarpur)

Taramuni Devi (Saran)

Shaikh Gulab (Champaran)

Batakh Miyan (Champaran)

and others.

Tuesday 26 October 2021

 പ്രസ്താവന

എരുമേലി, 22 -10 -2021

- കൂട്ടിക്കൽ- കൊക്കയാർ പ്രളയ ദുരിതബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കുക - മരണപ്പെട്ടവരുടെ ഉറ്റവർക്ക് മതിയായ ആശ്വാസധനം നൽകുക
- കാലാവസ്ഥാവ്യതിയാന ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വികസന അജണ്ട ശാസ്ത്രീയമായി പുനർനിർണ്ണയിക്കുക*
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ ഗ്രാമങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ അതിവര്ഷത്തെത്തുടർന്നു ഒരേ സമയത്ത് പലയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ഇരുപത്തിമൂന്ന് പേരുടെ ജീവനും നൂറുകണക്കിന് ജനങ്ങളുടെ സ്വത്തും ഇല്ലാതാക്കിയ മഹാദുരന്തമായി അത് മാറുകയും ചെയ്തു. രണ്ടു ജില്ലകളിലാണെങ്കിലും ഭൂപ്രകൃതിയനുസരിച്ചു ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് ഒക്ടോബർ 16 നു ശനിയാഴ്ച ഉണ്ടായ ദുരന്തത്തിൽ കാണാതായവരിൽപ്പെട്ട ഒരു സ്ത്രീയുടേ തെന്ന് കരുതുന്ന മൃതദേഹം മൈലുകൾക്കപ്പുറത്ത് രക്ഷാപ്രവർത്തകർക്ക്‌ മണ്ണിനടിയിൽനിന്നും പുറത്തെടുക്കാൻ കഴിഞ്ഞത് ആറുദിവസത്തെ തെരച്ചിലിന് ഒടുവിൽ ആയിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും,മലപ്പുറത്തെ കവളപ്പാറയിലും ഇടുക്കിയിലെ മൂന്നാറിനടുത്ത് പെട്ടിമുടിയിലും ആയി 2018 ,2019 വർഷങ്ങളിൽ ആഗസ്ത് മാസത്തിൽ വലിയതോതിൽ ജീവാപായം ഉണ്ടാക്കിയ മലയിടിച്ചിലുകളിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ ഉണ്ടായ പ്രളയക്കെടുതികളിലുമായി അഞ്ഞൂറോളം പേർ മരണപ്പെടുകയും അതിലേറെപ്പേർക്ക് പാർപ്പിടങ്ങളും കൃഷിഭൂമിയും നഷ്ടപ്പെടുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള ദുരന്തങ്ങൾ സംസ്ഥാനത്ത് ഓരോ വർഷവും ആവർത്തിക്കപ്പെടുന്ന അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
2021 ഒക്ടോബർ 16 ന് ഉണ്ടായ കൊക്കയാർ- കൂട്ടിക്കൽ ദുരന്തത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മണിമലയാറിന്റെ ഇരു കരകളിലുമായി സ്ഥിതിചെയ്തിരുന്ന ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ ഉരുൾ പൊട്ടൽ- പ്രളയക്കെടുതികളുടെ ചിത്രമാണ്. കൂട്ടിക്കൽ മുതൽ മുണ്ടക്കയം വരെയുള്ള 12 കിലോമീറ്റർ ഭാഗത്ത് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന വീടുകളും മറ്റു കെട്ടിടങ്ങളും പൂർണ്ണമായി തകർന്ന അവസ്ഥയിൽ ആണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ഫലങ്ങൾ കേരളത്തിൽ അനുഭവപ്പെടാൻ തുടങ്ങിയിട്ടും ദുരന്തങ്ങളുടെ ആഘാതങ്ങൾ കുറയ്ക്കാനുള്ള ഫലവത്തായ കരുതൽ നടപടികൾക്ക് സംസ്ഥാനത്തിന്റെ ആസൂത്രണ - വികസന നയങ്ങളിൽ ഇനിയും അർഹിക്കുന്ന മുൻഗണന ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് അതിവർഷമോ മേഘവിസ്ഫോടനമോ മൂലം ഗ്രാമങ്ങൾ ഒന്നാകെ തൂത്തുമാറ്റപ്പെടുകയാണ് .
2021 ഒക്ടോബറിൽ മാത്രം പ്രകൃതിദുരന്തങ്ങളിൽ ഇതേവരെ സംസ്ഥാനത്തു നാൽപ്പതിൽ അധികം പേർക്ക് ജീവഹാനി സംഭവിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഉറ്റവർക്കും സർവ്വസ്വവും നഷ്ട്ടപ്പെട്ടവർക്കും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ എന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ട സഹായധനം അപര്യാപ്തമാണ്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ മാനദണ്ഡങ്ങൾ കണ്ടെത്തി സഹായധനം വർധിപ്പിക്കുകയും അത് ഉടൻ തന്നെ നൽകുകയും വേണം. ദുരന്ത സാദ്ധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുകയും അവിടെയുള്ള പാർപ്പിടങ്ങളിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്യണം.
കൂട്ടിക്കൽ- കൊക്കയാർ ദുരന്തം ഇത്രയും രൂക്ഷമായതിന് സഹായകമായ പ്രാദേശിക ഘടകങ്ങൾകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏകദേശം ഇരുപത് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പ്രവർത്തിച്ചിരുന്നത് പതിനെട്ടോളം കരിങ്കൽ ക്വാറികൾ ആയിരുന്നുവെന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വസ്തുതയാണ്. പരിസ്ഥിതിലോലമെന്ന് നേരത്തേതന്നെ മനസ്സിലാക്കപ്പെട്ട ഒരു പ്രദേശത്ത് പ്രകൃതിവിരുദ്ധ ഖനനം എന്തുകൊണ്ട് അനുവദിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ടു ജില്ലകളിലെയും റെവന്യൂ -പോലീസ് അധികാരികളും ഭരണ സംവിധാനം മൊത്തത്തിലും ബാധ്യസ്ഥരാണ്.
അതേ സമയം, മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാത്തതും , ലാഭക്കൊതി കൊണ്ട് മാത്രം പ്രചോദിതവും,അശാസ്ത്രീയവും അമാനവികവും ആയ വികസനസങ്കല്പങ്ങളെ തിരുത്താൻ മേൽപ്പറഞ്ഞ വയൊന്നും മതിയായ കാരണങ്ങൾ ആവാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കൂടുതൽ പ്രസക്തമാവുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ ഏകോപിതമാക്കി മുന്നോട്ടു കൊണ്ടുപോകണം. താഴെത്തട്ടുകൾവരെ ഫലപ്രദമായും ക്രിയാത്മകമായും പ്രവർത്തിക്കുന്ന രീതിയിൽ ദുരന്തനിവാരണ സംവിധാനങ്ങളും ഏജൻസികളും ആകെ പരിവർത്തിക്കപ്പെടണം.
പ്രകൃതിയേയും ജീവജാലങ്ങളേയും മാനവരാശിയേയും പരിഗണിക്കാതെ മുന്നോട്ടു പോവുന്ന അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകളുടെ സ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകൾ പൂർണ്ണമായും കണക്കിലെടുക്കുന്നതും , പ്രകൃതിയുടെ സന്തുലനാവസ്ഥ പ്രാദേശികാടിസ്ഥാനത്തിൽ നിലനിർത്തുന്നതിന് പരമാവധി സഹായകമയതും ആയ സുസ്ഥിര ജനകീയ വികസനനയം രൂപപ്പെടുത്താനും നടപ്പാക്കാനും സർക്കാർ തയ്യാറാവണം. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഇല്ലാതാക്കുകയും, പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളിലെ കരിങ്കൽ ഖനനത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്ന കെ റെയിൽ പദ്ധതിപോലുള്ള വികസന പദ്ധതികൾ ഉപേക്ഷിച്ചുകൊണ്ടല്ലാതെ സുസ്ഥിരവികസനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട്തന്നെ കേരളത്തിൽ ഇനി സാദ്ധ്യമാണോ എന്ന് സർക്കാർ ആലോചിക്കണം. നഗരഗതാഗതക്കുരുക്കിന് ഏക പരിഹാരം എന്ന നിലയിൽ വലിയ പ്രചാരണങ്ങളോടെ പൂർത്തീകരിച്ച കൊച്ചിൻ മെട്രോ റെയിൽകൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും സിദ്ധിക്കാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്ന വെള്ളാനയായി അത് മാറിയത് ഒരു പാഠം ആകേണ്ടതാണ്.
ജോൺ കെ എരുമേലി
സെക്രട്ടറി, സംസ്ഥാന ലീഡിങ് ടീം,
സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം

Monday 25 October 2021

 


[ലിബറേഷൻ എഡിറ്റോറിയൽ, നവംബർ 2021] 

കർഷകസമരം  ഒരു വർഷം പിന്നിടുമ്പോൾ 


ചരിത്രപ്രസിദ്ധമായ
കർഷക പ്രസ്ഥാനം 26 നവംബർ 2021 ന്  ഒരു വർഷം


തികയ്ക്കുകയാണ്   ഏകദേശം ഒരു വർഷം നീണ്ടുനിൽക്കുന്ന അതിന്റെ

അസ്തിത്വത്തിൽ,

 വളരെ പ്രതികൂലമായ സാഹചര്യത്തിൽ ജനശക്തിയുടെ അതിശയകരമായ സാധ്യതകൾ പ്രസ്ഥാനം തെളിയിച്ചു

 നൂറുകണക്കിന് കർഷകരുടെ

 സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വിശാലമായ പശ്ചാത്തലത്തെ  പ്രതിനിധീകരിക്കുന്ന സംഘടനകൾ ഉണ്ട്

അഭൂതപൂർവമായ ഐക്യത്തിലും പതറാത്ത ആത്മബോധത്തിലും  സഹവർത്തിക്കുന്നു.

തുടർച്ചയായ പ്രകോപനങ്ങൾദുഷ്ടലാക്കോടെയുള്ള നുണപ്രചാരണങ്ങൾ , 

ഒപ്പം ആസൂത്രിതമായ കയ്യേറ്റങ്ങൾ ഇവയ്‌ക്കെതിരേ തികഞ്ഞ സംയമനവും  അച്ചടക്കവും കാത്തുസൂക്ഷിച്ചു പൊരുതിനിൽക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു.   

ആഗസ്റ്റ് അവസാനം ഡെൽഹി അതിർത്തികളിൽ നടന്ന അഖിലേന്ത്യാ 
ജനകീയ സമ്മേളനം പോരാടുന്ന കർഷകരുടെ ഐക്യത്തെ മാത്രമല്ല, 
സമരത്തിന്റെ വളർച്ചയെയും പ്രതിഫലിപ്പിച്ചു.
കർഷക പ്രസ്ഥാനത്തിന് രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽനിന്നും 
  വ്യത്യസ്തജനവിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണ ഏറിവരികയായിരുന്നു. 
2013-ലെ വർഗീയ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന  മുസാഫർനഗറിൽ  
 സെപ്റ്റംബർ 5 ന് സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്ത്  
കർഷകരുടെ ചെറുത്തുനിൽപ്പിന്റെയും സാമുദായികസൗഹാർദ്ദത്തിന്റെ
യും പുത്തൻ ഉണർവിന്റെ നെടുംകോട്ടയായി. 
സെപ്റ്റംബർ 27 ന്റെ  ഭാരത് ബന്ദും രാജ്യവ്യാപകമായി പ്രകടമാക്കിയത് 
കർഷകർക്കുള്ള പിന്തുണയും മോദി ഭരണത്തിനെതിരെ 
വർദ്ധിച്ചുവരുന്ന ജനരോഷത്തിന്റെയും ഒരുമിക്കൽ ആയിരുന്നു. 
വിനാശകരമായ കാർഷിക നിയമങ്ങളും ലേബർ കോഡുകളും
 പിൻവലിക്കാനുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടതിന് 
പുറമേ, വിലക്കയറ്റം, തൊഴിലില്ലായ്മ, ആസ്തി വിൽപ്പന
സ്വകാര്യവൽക്കരണം എന്നിവമൂലം സംജാതമായ ഗുരുതരമായ 
സ്ഥിതിവിശേഷവും ചർച്ചചെയ്യപ്പെട്ടു.
 പശ്ചാത്തലത്തിലാണ് ലഖിംപൂർ കൂട്ടക്കൊല നടന്നത്. 
സ്ഥിരം കുറ്റവാളിയുടെ  പശ്ചാത്തലത്തോടെ  മോദി മന്ത്രിസഭയിൽ അംഗമായ
അജയ് മിശ്ര കർഷക സമരപ്പോരാളികളെ പാഠം പഠിപ്പിക്കാനും 
ലഖീംപൂരിൽനിന്ന് അവരെ 
ഓടിച്ചുവിടാനും വേണ്ടി തയ്യാറാക്കിയതും , നേരത്തെ തന്നെ തുറന്ന 
ഭീഷണിയുടെ രൂപത്തിൽ സൂചന നല്കപ്പെട്ടതും ആയ ഒരു പദ്ധതിയുടെ 
 കണ്ണിൽച്ചോരയില്ലാത്ത  പ്രയോഗമായിരുന്നു ലഖിംപൂർ കൂട്ടക്കൊല.
രക്തസാക്ഷികളായ സമരസഖാക്കൾക്ക് അന്ത്യോപചാരം 
അർപ്പിച്ചുപിരിയും മുൻപുതന്നെ ലഖീംപൂരിലും രാജ്യമൊട്ടുക്കും കർഷകർ 
ശക്തിയായ പ്രതിഷേധം ഉയർത്തിയിരുന്നു. തൽഫലമായിട്ടാണ്  
അജയ് മിശ്രക്കും പുത്രനും 
ചില കൂട്ടാളികൾക്കും എതിരായി 
എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെന്ന് കർഷകരുമായി ഒരു ധാരണ 
ഉണ്ടാക്കാൻ യോഗി സർക്കാർ നിർബന്ധിതമായത്. തുടർന്ന് 
ഏതാനും ദിവസങ്ങൾക്ക് ശേഷം മന്ത്രിപുത്രൻ ആശീഷ് മിശ്രയെ
 അറസ്റ്റ് ചെയ്തു. ഇത്രയും ക്രൂരതയ്ക്കും കടന്നാക്രമണങ്ങൾക്കും  മുന്നിൽ
കർഷകപ്രസ്ഥാനം തികഞ്ഞ ആത്മവിശ്വാസത്തോടെയും ധീരതയോടെയും  
സ്ഥൈര്യത്തോടെയും സ്വന്തം ഇടം കാത്ത് പൊരുതിനിന്നു. 
അവരുടെ അടിസ്ഥാനപരമായ ചില അടിയന്തര 
ആവശ്യങ്ങളെങ്കിലും അംഗീകരിച്ചുകൊടുക്കാതെ 
മുന്നോട്ടുപോവുക സാധ്യമല്ലെന്ന് യു പി ഗവണ്മെൻറിന് മനസ്സിലായി. 
എന്നാൽ, സംഘ്-ബിജെപി ബ്രിഗേഡിന്റെ ശ്രമം 
ഇപ്പോഴും ഏത് അക്രമമാർഗ്ഗത്തിലൂടെയും കർഷകസമരത്തെ 
തളർത്താൻ കഴിയുമോ എന്നാണ് .  
മനോഹർ  ഖട്ടർ ഹരിയാനയിലെ കർഷകസമരക്കാരെ
വടിയെടുത്ത് അടിച്ചോടിക്കണമെന്ന് സ്വന്തം 
പാർട്ടി അനുയായികളോട് ആവശ്യപ്പെട്ടു
( കർണ്ണാലിൽ  പോലീസ് ഇതിനകം ഒരു കർഷകനെ 
മർദ്ദിച്ചു കൊലപ്പെടുത്തി),  
മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് സുഭാഷ് കാകുഷ്ടയെ 
മഹാരാഷ്ട്രയിൽ മുഖംമൂടി ധരിച്ച കുറ്റവാളികൾ ആക്രമിച്ചു. 
മോദിയെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ ആയിരുന്നു അത്.
അജയ് മിശ്രയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്  
ഡെൽഹിയിൽ അമിത്ഷായുടെ വസതിക്ക് വെളിയിൽ പ്രതിഷേധിച്ച  
AISA യുടെ വനിതാ പ്രവർത്തകരെ പോലീസ് ലൈംഗികമായി 
പീഡിപ്പിച്ചു.  
ഭയപ്പെടുത്തലിലൂടേയും ഹിംസയിലൂടെയും കർഷകസമരത്തെ
തല്ലിക്കെടുത്താനുള്ള മേല്പറഞ്ഞവിധമുള്ള  ആസൂത്രിതനീക്കങ്ങളെ 
പരാജയപ്പെടുത്താൻ എല്ലാ ശക്തിയും സമാഹരിച്ചു മുന്നോട്ടുപോകേണ്ടത് 
ആവശ്യമായിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ ഐക്യം 
തകർക്കാനും അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനും തുടർച്ചയായ ശ്രമങ്ങൾ 
ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിംഗു ബോർഡറിൽ അടുത്ത ദിവസം 
അരങ്ങേറിയ ഒരു സംഭവം വിരൽചൂണ്ടുന്നത് അതിലേക്കാണ് .
ദലിത് സമുദായത്തിൽപ്പെട്ട ലഖ്‌ബീർ സിംഗ് എന്ന് പേരായ ഒരു 
വ്യക്തിയെ കൈകാലുകൾ അരിഞ്ഞു കൊലപ്പെടുത്തിയ 
പൈശാചികമായ കൃത്യം നടത്തിയത്  വിശ്വാസത്തിന്റെ 
കാവൽഭടന്മാർ ആയി പ്രവർത്തിക്കുന്ന സിഖ് തീവ്രവാദി സംഘങ്ങളിൽ 
ഒന്നായ നിഹാംഗുകൾ ആയിരുന്നു.  കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ 
അരങ്ങേറിയ 
ചില സംഭവങ്ങളിലെ അരാജകത്വത്തിന് ശേഷം കർഷക സമരം
നേരിട്ട ഏറ്റവും വലിയ ആഘാതവും തിരിച്ചടിയും ആണ് ലഖ്‌ബീർ സിംഗി 
ന്റെ കൊലപാതകം. പഞ്ചാബ് സർക്കാർ ഒരു പ്രത്യേക അന്വേഷണ 
സംഘത്തെ നിയോഗിച്ചതിന് പുറമേ , കർഷക സംഘടനകൾ 
അവരുടേതായ നിലയിലും ഈ സംഭവം സംബന്ധിച്ച് സമഗ്രമായ   
അന്വേഷണം നടത്തിവരികയാണ്. ഇതിനകം പുറത്തുവന്ന വിവരങ്ങൾ 
പ്രകാരം, മുൻപ് ഒരിക്കലും ഗ്രാമത്തിന് വെളിയിൽ
പോയിട്ടില്ലെന്ന് വീട്ടുകാരും ഗ്രാമീണരും പറയുന്ന  ലഖ്‌ബീർ സിംഗ് 
സിംഗു ബോർഡറിൽ എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട് .
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഹാംഗ്‌ ഗ്രൂപ്പിന്റെ 
തലവനായ അമൻ സിങ്ങിന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് 
തോമാർ ഉൾപ്പെടെ  ബി ജെ പി യിലെ പല ഉന്നത നേതാക്കളുമായും  
ബന്ധമുണ്ടെന്നതിന് തെളിവായി അവരൊരുമിച്ചുള്ള 
ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.  
അതുപോലെ, ബി ജെ പി നേതാക്കളും ബാബാ അമൻ സിംഗും  തമ്മിൽ 
നടന്ന കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ,
കൊലപാതകക്കേസിൽ കുറ്റവാളിയായി കോടതി
വിധിച്ചതിനെത്തുടർന്ന് പഞ്ചാബ് പോലീസിൽ നിന്നും ഡിസ്മിസ്സ്‌ ചെയ്യപ്പെട്ട 
ഗുർമീത് സിംഗ്'പിങ്കി' ആയിരുന്നുവെന്നും ഉള്ള റിപ്പോർട്ടുകൾ 
സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.  
 ഇന്ത്യയിൽ കർഷക പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്ന  
ഹിന്ദു, മുസ്ലിം, സിഖ് സമുദായങ്ങളിൽപ്പെട്ട ജനതകൾക്കിടയിലെ 

സാമുദായിക ഐക്യത്തിന്റെ സന്ദേശത്തെ ദുർബ്ബലപ്പെടുത്താൻ ഇടയാക്കുന്ന സംഭവവികാസങ്ങൾ അടുത്തകാലത്ത് ജമ്മു കശ്മീരിൽ

നിന്നും അയൽരാജ്യമായ ബംഗ്ളാദേശിൽ നിന്നും റിപ്പോർട്ട്

ചെയ്യപ്പെടുന്നത് ആശങ്കയുളവാക്കുന്നു. ജമ്മു കശ്മീരിൽ പ്രത്യേക

ലക്‌ഷ്യങ്ങൾ വെച്ചുള്ള ഭീകരാക്രമണങ്ങളുടെ പുതിയ പരമ്പരയിൽ

അനേകം പേർ കൊല്ലപ്പെട്ടതും, ബംഗ്ലാദേശിൽ ദുർഗ്ഗാപൂജ

ഉത്സവത്തിനിടയിൽ ഹിന്ദു ന്യൂനപക്ഷൾക്കെതിരെ സാമുദായിക

ആക്രമണങ്ങൾ ഉണ്ടായതും വർഗ്ഗീയശക്തികൾ മുതലെടുക്കാൻ

ശ്രമിക്കും. യു പി യിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും

നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ സംഘ് പരിവാർ

ബി ജെ പി ശക്തികൾ കിണഞ്ഞു ശ്രമിക്കുന്നത് കർഷക പ്രസ്ഥാനം

മുന്നിൽ കൊണ്ടുവന്ന ജനകീയക്ഷേമത്തിന്റേയും നിലനിൽപിന്റെയും

അജൻഡയിൽ ഊന്നിയുള്ള പോരാട്ട ഐക്യത്തെ തകർക്കുന്ന

സാമുദായികധ്രുവീകരണം ഏതെല്ലാം മാർഗ്ഗത്തിൽ ഉണ്ടാക്കാം

എന്നാണ് . കർഷക പ്രക്ഷോഭം അതിന്റെ ഒന്നാം വാർഷികത്തിൽ

എത്തുമ്പോൾ അതിന്റെ നേട്ടങ്ങൾ സംരക്ഷിച്ചും സുദൃഢീകരിച്ചും

ഇന്ത്യയെ കോർപ്പറേറ്റ് കൊള്ളയിൽനിന്നും

സാമുദായിക ഹിംസയിൽനിന്നും ഫാസിസ്റ്റ് ആധിപത്യത്തിൽ

നിന്നും മോചിപ്പിക്കാനായുള്ള പോരാട്ടത്തെ കൂടുതൽ

വിശാലമാക്കേണ്ടതുണ്ട്.