Monday 23 September 2019

കാശ്മീരിനൊപ്പം നിലകൊള്ളുക, ഫെഡറലിസത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുക



രണഘടനയുടെ മുന്നൂറ്റി എഴുപതാം അനുച്ഛേദം എടുത്തു കളയുകയും മുൻ ജമ്മു
കാശ്മീർ സംസ്ഥാനം പിച്ചി ചീന്തുകയും   ചെയ്യുക വഴി മോദി -ഷാ സർക്കാർ അതിന്റെ കാശ്മീർ ദൗത്യം നടപ്പിലാക്കാനുള്ള പദ്ധതിയുടെ പൊതു ചിത്രം വ്യക്തമായി അനാവരണം ചെയ്തിരിക്കുന്നു.   മുന്നൂറ്റി എഴുപതാം അനുച്ഛേദം നീക്കം ചെയ്യൽ   ദീർഘ കാലമായി ആർ. എസ്. എസ്.  കാര്യ  പരിപാടിയിൽ ഇടം പിടിച്ചിരുന്ന ഒരു ഇനമായിരുന്നു. 



370 വകുപ്പ്  പ്രവർത്തനരഹിതമാക്കിയതിൽ  ജമ്മു കശ്മീരിലെ ജനങ്ങൾ സന്തുഷ്ടരാണെന്നു ബി. ജെ. പി.അവകാശപ്പെടുന്നു.

ജനങ്ങൾ ശരിക്കും സന്തുഷ്ടരാണെങ്കിൽ , 
സർക്കാർ എന്തിനാണ് അവിടെ നിശാനിയമം അടിച്ചേൽപ്പിച്ചത്, വാർത്താ  വിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചത്?

 സംസ്ഥാനത്തെ മുഴുവൻ പ്രതിപക്ഷ നേതാക്കളെയും വീട്ടു
തടങ്കലിൽ അടച്ചത്? 

കാശ്മീരിന് വെളിയിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൾ
കാശ്മീർ  സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
എന്തിനാണ്? 

തങ്ങളുടെ കശ്മീർ ദൗത്യത്തിന്റെ ജനപിന്തുണ തീർച്ചയായും
ഉറപ്പായിരുന്നെങ്കിൽ  എന്ത് കൊണ്ട്  ആ  സംസ്ഥാനത്തു ഈ വിഷയം
ഉൾപ്പെടുത്തിയുള്ള കൃത്യമായ രാഷ്ട്രീയ പരിപാടി ഉയർത്തി പിടിച്ചു 
തെരെഞ്ഞെടുപ്പ്  നേരിടുവാൻ ബി. ജെ. പി. തയാറായില്ല?

മോദി  ഇപ്പോൾ കാശ്മീരിലെ  ജനതയ്ക്ക് അതിവേഗ  വികസനം ഉറപ്പു
നൽകുന്നു. രാജ്യസഭയിൽ പ്രസംഗിച്ചപ്പോൾ അമിത് ഷാ  അതിനെ പറ്റി  സുദീർഘം പരാമർശിച്ചു. സിനിമാ നിർമ്മാതാക്കളുടെ  ഏറ്റവും ഇഷ്ടപ്രദേശമായും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയങ്കര  ലക്ഷ്യസ്ഥാനമായും കാശ്മീർ മാറാൻ പോകുന്നതിനെപ്പറ്റി നരേന്ദ്ര മോദി സംസാരിച്ചു.

കാശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളാകുന്നത് വരെ കാശ്മീർ സിനിമാ നിർമ്മാതാക്കൾക്ക് ഇഷ്ട പ്രദേശവും വിനോദ സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനവും ആയിരുന്നില്ലേ? മുന്നൂറ്റി എഴുപതാം അനുച്ഛേദം ഈ സ്ഥിതിക്ക് തടസ്സം ശൃഷ്ടിച്ചിരുന്നോ?

കാശ്മീരിലെ  ഭൂ പരിഷ്കരണത്തിന്റെ ഫലമായി 
ഉണ്ടായ നേട്ടം മുഖാന്തിരം മിക്കവാറും എല്ലാ നിർണ്ണായക   സാമൂഹ്യ മാനവവികസന സൂചികകളിലും കാശ്മീർ ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം 
മുന്നിലാണെന്നത് ഒരു യാഥാർഥ്യമല്ലേ?

വികസനം എന്നാൽ നിക്ഷേപമാണെന്നു മോദി
സർക്കാർ കരുതുന്നെങ്കിൽ , എന്താണ്   കശ്മീരിലെ   പൊതു നിക്ഷേപത്തിന് തടസ്സം നിന്നതെന്നു മോദി വിശദീകരിക്കേണ്ടതില്ലേ? അതല്ല,  സ്വകാര്യനിക്ഷേപമാണ് പരിഗണിക്കുന്നതെങ്കിൽ, നിക്ഷേപ സമാഹരണത്തിനു തടസ്സവും
മരവിപ്പും സൃഷ്ടിച്ചത്  മുന്നൂറ്റി എഴുപതാം അനുച്ഛേദമല്ല  പ്രത്യുത,
അസ്വസ്ഥതയും സംഘർഷവും  നിറഞ്ഞുനിന്ന അവിടത്തെ സാഹചര്യമായിരുന്നു.

യഥാർത്ഥത്തിൽ, ഇപ്പോൾ    ഇന്ത്യയിൽ നിലനിൽക്കുന്ന പൊതു
സാഹചര്യത്തിൽ  ഇന്ത്യയിലെ കോർപറേറ്റുകളും (മൂലധന നീക്കത്തെക്കുറിച്ചു) ഈ ആശങ്ക ഉയത്തുന്നുണ്ട്.

ചരിത്രം പരിശോധിച്ചാൽ ,  ജമ്മു കശ്മീർ രാജ്യം ഇന്ത്യൻ യൂണിയനോട്
കൂട്ടിച്ചേർത്ത  സമയത്തെ    സവിശേഷ സ്ഥിതി വിശേഷവും     സാഹചര്യവും കണക്കിലെടുത്തായിരുന്നു മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭരണഘടനയിൽ എഴുതി ചേർത്തതെന്നത് അവിതർക്കിതമാംവിധം വ്യക്തമാണ്. ആ സമയത്തു ഈ അനുച്ഛേദത്തിനെതിരായി ആരും ഒന്നും പറഞ്ഞിരുന്നില്ലെന്നതും പരക്കെ അറിവുള്ളതാണ്. എന്നാൽ , സർദാർ പട്ടേൽ, ശ്യാമ
പ്രകാശ്  മുഖർജി എന്നിവരും ഡോക്ടർ അംബേദ്‌കർ പോലും  മുന്നൂറ്റി എഴുപതാം അനുച്ഛേദത്തിനെതിരായിരുന്നു  എന്ന് വരുത്തി തീർക്കുവാൻ സംഘ്- ബി. ജെ. പി കുപ്രചാരകർ പരിശ്രമിക്കുന്നു.

ഹിന്ദു കോഡ് ബില്ലിനെ ചൊല്ലി നെഹ്രുവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് നെഹ്‌റു മന്ത്രിസഭയിൽ  നിന്ന് പുറത്തു  വരികയും അദ്ദേഹത്തിന്റെ മരണത്തിനു ഏതാനും ആഴ്ചകൾക്കു മുൻപ് ഹിന്ദു മതത്തോടുള്ള പ്രതിഷേധം മൂലം ബുദ്ധമതം 
സ്വീകരിക്കുകയും ചെയ്ത  ഡോക്ടർ അംബേദ്‌കർ തന്റെ സ്വന്തം 
ബോധ്യത്തിനെതിരായി ബാഹ്യ സമ്മർദ്ദ വിധേയനായി പ്രസ്തുത അനുച്ഛേദം എഴുതിചേർക്കുവാൻ  തയ്യാറായി  എന്ന് കരുതുവാൻ യാതൊരു ന്യായവുമില്ല .

മുന്നൂറ്റി എഴുപതം അനുച്ഛേദത്തിന്റെ കാര്യത്തിൽ ബി. ജെ. പി.  നെഹ്‌റുവിനെ  പഴിക്കുമ്പോൾ, യഥാർത്ഥത്തിൽ കാശ്മീരിലെ എക്കാലത്തെയും ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്ന  ഷെയ്ഖ് അബ്ദുള്ളയെ ആയിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നു മുതൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലു വരെയുള്ള
രണ്ട് പതിറ്റാണ്ടു കാലം  തുറുങ്കിലടച്ചും  നാട് കടത്തിയും മുന്നൂറ്റി
ുഎഴുപതാം  അനുച്ഛേദം കാശ്മീരിന് ഉറപ്പു  നൽകിയ സ്വയം ഭരണാവകാശം നെഹ്രുവും  ഇന്ദിരയും പലപ്പോഴായി കവർന്നെടുക്കുകയാണ് ചെയ്തത്.

കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ജയപ്രകാശ് നാരയണനും, റാം മനോഹർ ലോഹ്യയും ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും കേന്ദ്രത്തിന്റെ ഈ അധിനിവേശ ഭ്രമത്തെ   വിമര്ശിച്ചിട്ടുള്ളതാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിലെ  താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിലൂടെ കശ്മീരിലെ 
കാതലായ പ്രശ്നം ജനാധിപത്യ ധ്വംസനവും അടിച്ചമർത്തലും വഴി കശ്മീരിലെ സാധാരണ  ജനങ്ങളിൽ വളർന്നുവന്ന  അതൃപ്തിയും അന്യവൽക്കരവും ആണെന്ന് ജെ. പി. വളരെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു: " നമ്മൾ ജനാധിപത്യം പ്രസംഗിക്കുകയും കശ്‌മരിൽ ബലപ്രയോഗത്തിലൂടെ ഭരിക്കുകയും ചെയ്യുന്നു...  ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സൽപ്പേര്  നശിപ്പിക്കുവാൻ മറ്റെന്തിനേക്കാളുമേറെ കശ്മീർ 
പ്രശ്നം ഇടയാക്കി. പാകിസ്ഥാൻ കശ്മീർ കൈയേറുവാൻ ആഗ്രഹിക്കുന്നത് കൊണ്ടല്ല, കശ്മീരിലെ ജനങ്ങുളുടെ ഇടയിൽ നിലനിൽക്കുന്ന വ്യാപകവും അഗാധവും ആയ അസംതൃപ്തി ആണ് കശ്മീർ  പ്രശ്നത്തിന്റെ പ്രധാന കാരണം. (ഇന്ത്യ, ആഭ്യന്തര അധിനിവേശം:ഒരു രാജ്യത്തിൻറെ  ഐക്യം നേരിടുന്ന  വെല്ലുവിളികൾ, എം. ജെ.അക്ബർ, ആയിരത്തി തൊള്ളായിരത്തി എൺപത്തി നാല്‌, പുറം ഇരുന്നൂറ്റി അറുപത്തി
ഏഴ്). 

കാശ്മീരിന്റെ  സ്വയം ഭരണാധികാരത്തിന്റെ കാര്യത്തിൽ ആകാശമാണ്
പരിധിയെന്ന  നരസിംഹ റാവുവിന്റെ പ്രസ്താവന പോലെയും,  കാശ്മീർ  പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയുടെ ആശയ രൂപരേഖ കശ്മീർ ജനതയുടെ സ്വത്വത്തിലും,ജനാധിപത്യത്തിലും മാനവികതയിലും അധിഷ്ഠിതമായിരിക്കുമെന്ന  അടൽ ബിഹാരി
വാജ്‌പേയിയുടെ ഉത്ബോധനം പോലെയും ഉള്ള നല്ല വാക്കുകൾ നെഹ്രുവിനു പിന്നാലെ വന്ന പ്രധാനമന്ത്രിമാർ പറഞ്ഞിരുന്നെങ്കിലും, പ്രശ്ന പരിഹാര സമീപനത്തിൽ കാര്യമായ മാറ്റമൊന്നും  ഉണ്ടായിട്ടില്ല.  ഇപ്പോൾ മോദിയും അമിത് ഷായും കശ്മീർ  പ്രശ്നത്തെ  വാജ്‌പേയ്  ഉയർത്തിപ്പിടിച്ച മൂന്നു ഉദാത്ത പ്രമാണങ്ങളെയും  പൂർണ്ണമായും നിരാകരിക്കുകയും തകർക്കുകയും ചെയ്യുന്ന തലത്തിലേക്ക് വികസിപ്പിച്ചു.

ജമ്മു-കാശ്മീരിന് നല്കിപ്പോന്നിരുന്ന  പ്രത്യേക ഭരണഘടനാ പദവി എടുത്തു
കളഞ്ഞത് ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും യഥാർത്ഥ വിജയമായി ബി. ജെ. പി.ആഘോഷിക്കുന്നു. എന്നാൽ മുന്നൂറ്റി എഴുപത്തി ഒന്നാം അനുച്ഛേദത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഇതിനു സമാനമായ ഭരണഘടനാ പരിരക്ഷകൾ അനുഭവിക്കുന്നു എന്നതാണ് യാഥാർഥ്യം കാശ്മീരിന്റെ   പ്രത്യേക ഭരണഘടനാ പരിരക്ഷയും സംസ്ഥാന പദവിയും എടുത്തുമാറ്റിയപ്പോൾ, മോദി സർക്കാർ നാഗാലാൻഡിലെ തീവ്ര വാദ സന്ഘങ്ങളുമായി 
നാഗാലാൻഡിനു കൂടുതൽ സ്വയം ഭരണം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ അടങ്ങുന്ന പാക്കേജിൻമേൽ കൂടിയാലോചന നടത്തുന്നതായി ആണ്  അറിയുന്നത്.മുന്നൂറ്റി  എഴുപതാം അനുച്ഛേദവും 35 A  അനുച്ഛേദവും എടുത്തുകളഞ്ഞ നടപടിക്കു ജമ്മുവിൽ പോലും ഇപ്പോൾ  കാര്യമായ ജനകീയ പിന്തുണ ഇല്ലെന്നത്    കൂടുതൽ കൂടുതൽ വ്യക്തമായ കൊണ്ടിരിക്കുന്നു. തതദ്ദേശീയർക്ക് പ്രത്യേക  പൗരാവകാശങ്ങൾ  നൽകണമെന്ന്.  ബി. ജെ. പിയുടെ ജമ്മു - കശ്മീർ സംസ്ഥാന ഘടകം ഇപ്പോൾ   ആവശ്യപ്പെടുന്നു. ഈയാവശ്യം ഫലത്തിൽ അനുച്ഛേദം മുപ്പത്തി അഞ്ചു എ പുനഃസ്ഥാപിക്കുന്നതിനു  സമമാണ്.

 സമ്പൂർണ്ണ ദേശീയഅഖണ്ഡത കൈവരിക്കുന്നതിൻറെ മറയിൽ മോദി സർക്കാർ കശ്മീർ  ജനതയെ അത്യഗാധ അന്യവൽക്കരണത്തിലേക്കു തള്ളിയിടുന്നതിൽ വിജയിച്ചിരിക്കുന്നു. ഈ അന്യവൽക്കരണത്തെ നിഷേധിക്കാനും തങ്ങളുടെ  ശ്രമങ്ങളെ  വ്യാജമായി ചിത്രീകരിക്കാനും ഭരണകൂടം നടത്തുന്ന ഏതൊരു ശ്രമവും, കാശ്മീരികളെ ബലം 
പ്രോയോഗിച്ചു നിശ്ശബ്ദമാക്കാനുമുള്ള സർക്കാരിന്റെ എല്ലാ  ശ്രമങ്ങളും 
കാശ്മീരികളെ കൂടുതൽ കൂടുതൽ അകറ്റുകയെ ഉള്ളൂ. കാശ്മീരിൽ ആർക്കും ഭൂമി വാങ്ങാമെന്നും കാശ്മീരി സ്ത്രീകൾക്ക്   ഹരിയാനയിലേക്കും യൂപിയിലേക്കും വധുക്കളായി വരാമെന്നുമുള്ള  ആഹ്ളാദ പ്രകടനങ്ങൾ ബി. ജെ. പി. - സംഘ്  കൂട്ടുകെട്ടിന്റെ തനിനിറം വെളിപ്പെടുത്തുന്നു. 

മോദി സർക്കാരിനെ പിന്തുണക്കാനായി മുകേഷ് അംബാനിയെപ്പോലുള്ള വൻകിട കുത്തക മുതാളിമാർ    ജമ്മു -കാശ്മീരിലും ലഡാക്കിലും ഇപ്പോൾ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നു.  ഒരു കേന്ദ്ര ഭരണ പ്രദേശമായി മാറ്റപ്പെട്ടിരിക്കുന്ന കാശ്മീരിൽ സാമുദായിക ബലാബലം മാറ്റുവാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തിനകത്തുനിന്നു തന്നെ കാശ്മീരി സ്വത്വം ദുര്ബലപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടാകും. ഈ ആഗസ്ത്
പതിനഞ്ചിനു ബി. ജെ. പി. അതിന്റെ കശ്മീർ വിജയം ആഘോഷിക്കുമ്പോൾ,
മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി കാശ്മീരും കശ്മീർ ജനതയും നടത്തുന്ന പേരാട്ടങ്ങളോട് ഇന്ത്യയെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഐക്യം പ്രഖ്യാപിക്കാം. .

Thursday 5 September 2019

NRC പട്ടിക പൂർത്തിയാവുമ്പോൾ :

ഒഴിവാക്കാവുന്ന 

ബൃഹത്തായ മാനുഷിക 

പ്രതിസന്ധിക്ക് മുന്നിൽ ഇന്ത്യ 

[Editorial  ML Update weekly, Sept 03-09,2019]



 തർക്കങ്ങൾക്ക്  നിമിത്തമായ വ്യത്യസ്ത 
ചരിത്രപശ്ചാത്തലങ്ങൾ  ഉണ്ടാക്കിയ എല്ലാ  ചേരി തിരിവുകൾക്കും ഉപരിയായി അസമിലെ ജനത  പൊതുവേ  പ്രതീക്ഷിച്ചിരുന്നത്  എൻ ആർ സി പ്രക്രിയ പൂർത്തിയാവുന്നതോടെ അവരുടെ ആശങ്കകൾക്കും പൗരത്വ സംബന്ധമായ ഉൽക്കണ്ഠകൾക്കും ആത്യന്തികമായ ഒരു പരിഹാരം ഉണ്ടാവുമെന്നായിരുന്നു.  എന്നാൽ, ഒരു വിഭാഗത്തിന്റെയും ആശങ്കകൾക്ക്  പരിഹാരം കാണാതിരിക്കുകയും,  സംസ്ഥാനത്ത്  വിഭാഗീയ രാഷ്ട്രീയത്തിന്റെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുകയുമാണ്  പൗരത്വ ലിസ്റ്റ് പൂർത്തിയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ ഉണ്ടായിരിക്കുന്നത്.  


19,06,657 പേർ NRC യിൽനിന്നും പുറത്തായി. ഈ 19 ലക്ഷം  ജനങ്ങൾ ഇനി  അനുഭവിക്കാനിരിക്കുന്നത് വ്യവസ്ഥാപിതമായ  പക്ഷപാതിത്വവും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ദയാവായ്പ്പിന് യാചിക്കേണ്ട ഗതികെട്ട അവസ്ഥയിലേക്ക് നയിക്കുന്ന നിയമത്തിന്റെ ഊരാക്കുരുക്കുകളും ആണ്. ഇതെല്ലാം തരണം ചെയ്താൽപ്പോലും അന്തിമമായി തങ്ങൾക്കു പൗരത്വം ലഭിക്കുമോ അതോ രാജ്യമില്ലാത്തവരായി വിധിച്ചുതള്ളപ്പെടുമോ എന്ന ഭീതി അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. 
ഇപ്പോൾ NRC പട്ടികയിൽ ഇടം ലഭിച്ച 3,11,21,004 ആളുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. സുപ്രീം കോടതിയിൽ NRC പെറ്റീഷൻ ആദ്യം കൊടുത്ത ആസാം പബ്ലിക് വർക്സ് (APW ) എന്ന സംഘടന ഇപ്പോൾ പറയുന്നത് പുറത്തുവന്ന NRC ലിസ്റ്റിൽ "നിയമവിരുദ്ധ കുടിയേറ്റക്കാർ" ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ    വിശദമായ പുനഃപരിശോധന നടത്താൻ സുപ്രീം കോടതിയിൽ ഒരു പെറ്റീഷൻ കൂടി ഫയൽ ചെയ്യും എന്നും ആണ്.  ആൾ അസം സ്റ്റുഡൻറ്സ് യൂണിയനും (AASU ) 30% റീ വെരിഫിക്കേഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പെറ്റീഷൻ സമർപ്പിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അസം സർക്കാരിലെ ഒരു ഘടക കക്ഷിയായ അസം  ഗണ  പരിഷത് (AGP )  "നിയമവിരുദ്ധ കുടിയേറ്റക്കാരെ" പുറത്താക്കിയത് വളരെ കുറവാണെന്നു പറഞ്ഞു സുപ്രീം കോടതി യോട് NRC പട്ടിക പുനഃപരിശോധിക്കാനുള്ള ആവശ്യം ഉന്നയിക്കുകയാണ്.  
അതിനിടെ അസമിലെ ധനകാര്യ മന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വാ ശർമ സംസ്ഥാനസർക്കാർ തന്നെ സുപ്രീം കോടതിയിൽ NRC പട്ടിക പുനഃപരിശോധിക്കാനുള്ള പെറ്റീഷൻ സമർപ്പിക്കുമെന്നും, AASU ,APW ഉം അതിൽ കക്ഷി ചേരുന്നതാണ് നല്ലതെന്നും പറഞ്ഞു.  പൗരത്വ നിയമ ഭേദഗതി ബിൽ പാസ്സാക്കുന്ന മുറയ്ക്ക് എൻ ആർ സി പ്രക്രിയ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്ക്  വ്യാപിപ്പിക്കുമ്പോൾ അസമിന്റെ     പങ്കാളിത്തമുറപ്പാക്കാൻ  കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും  ശർമ്മ പ്രസ്താവിച്ചു.     ബി ജെ പിയെ സംബന്ധിച്ചിടത്തോളം  പൗരത്വ നിയമ ഭേദഗതി ബിൽ എന്നത് എൻ ആർ സി യെ മുസ്ലീങ്ങൾക്കെതിരെ ഉപയോഗിക്കാൻ വേണ്ടി പ്രത്യേകം രൂപകല്പന നൽകി ഉണ്ടാക്കിയെടുത്ത ഒരു ആയുധമാണ്.
റീ-വെരിഫിക്കേഷൻ  എന്നുവച്ചാൽ ഇപ്പോൾ ലിസ്റ്റിൽ ഉള്ള എല്ലാവരെയും ഒരിക്കൽക്കൂടി കഠിനമായ പരീക്ഷണങ്ങൾക്ക്   നിർബന്ധിക്കലാണ്. അതിനാൽ അത്തരമൊരു നിർദ്ദേശത്തെ എതിർത്ത് തള്ളേണ്ടതാണ്. പക്ഷെ, റീ -വെരിഫിക്കേഷൻ നടക്കുന്നില്ല എന്ന് വിചാരിച്ചാലും അന്തിമ ലിസ്റ്റിൽ ഇപ്പോൾ ഉള്ളവർ  അരക്ഷിതരും വർഗ്ഗീയ വാദികളുടെ  ആക്രമണലക്ഷ്യങ്ങളും ആണ്.   ശർമ്മ സൂചിപ്പിച്ചതുപോലെ അന്തിമ ലിസ്റ്റിൽ പേര് ഉണ്ടായാലും "വിദേശികൾ എന്ന്  സംശയിക്കുന്നവരെ " ഫോറിനേഴ്സ് ട്രൈബ്യൂണലിലേക്ക് (FT )  വിടാൻ സംസ്ഥാന അതിർത്തി പൊലീസിന് ഇപ്പോഴും അധികാരമുണ്ട്.
 NRC പ്രക്രിയ യിൽ ഉടനീളം കണ്ടത് ദരിദ്രരോടുള്ള അനുഭാവ രഹിതമായ സമീപനവും പൊതുവിലുള്ള  ജനവിരുദ്ധതയും  ആയിരുന്നു. NRC നടപ്പാക്കുന്നതിന് മേൽനോട്ടം  വഹിച്ച സുപ്രീം  കോടതിയാകട്ടെ , അസം നിവാസികളുടെ ഭരണസംഘടനാപരമായ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിനെ   സഹായിക്കുന്നതിന് പകരം അവ  സാക്ഷാൽക്കരിക്കുന്നതിന് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കും വിധം NRC യുടെ  ഉദ്ദേശ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയും  ചെയ്യുകയായിരുന്നു . അങ്ങനെയൊരു നയത്തിന്റെ പരിണിത  ഫലം  ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല .പൗരത്വത്തിനുള്ള  അർഹത അംഗീകരിച്ചുകിട്ടാനായി അധികാരികൾ ഏർപ്പാടാക്കിയ ഓട്ടമത്സരത്തിൽ ഏറ്റവും ദുർബ്ബലരും ദരിദ്രരുമായ ജനലക്ഷങ്ങൾ  തോറ്റുപോവുകയായിരുന്നു . പട്ടികയിൽ പേരില്ലാതായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരുടെ ബന്ധുക്കൾ ലിസ്റ്റിൽ ഉണ്ട് എന്നത് തന്നെ അതിന് തെളിവാണ് .
ഒഴിവാക്കപ്പെട്ടവർക്കും , ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും പൗരത്വം പിന്നെയും ചോദ്യം ചെയ്യപ്പെടുന്നവർക്കും മുന്നിൽ ഇനിയുള്ള മാർഗ്ഗം എന്ത് ? നിയമപരമായി അപ്പീലുകൾ നൽകാൻ  കഴിയുമെന്നും   അപ്പീലുകൾ തീർപ്പാവുന്നതുവരെ പൗരത്വ അവകാശങ്ങൾ  അനുവദിക്കും എന്നുമുള്ള   അവ്യക്തമായ  ചില വാഗ്ദാനങ്ങൾ സർക്കാർ നൽകുന്നുണ്ട് . അപ്പീലുകൾ സമർപ്പിക്കേണ്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ  (FT ) പരാതി സമർപ്പിക്കാൻ നിർബന്ധിതരായവരുടെ  ഭീമമായ സംഖ്യ വെച്ച് നോക്കുമ്പോൾ   എണ്ണത്തിൽ തുലോം കുറവാണ് .  120 ദിവസത്തിനുള്ളിൽ FT യിൽ പരാതി ഫയൽ ചെയ്യുന്നതിൽ എന്തെങ്കിലും കാരണങ്ങളാൽ  വീഴ്ച വന്നാൽ ഉത്തരവാദിത്തം സർക്കാരിനല്ല , പൂർണ്ണമായും ഇരകൾക്ക്  ആയിരിക്കും !  
FT യിൽ നിയമിതരായ  അഭിഭാഷകർ പ്രത്യേകിച്ച് ജുഡീഷ്യൽ ട്രെയിനിംഗ് ഒന്നും ഇല്ലാത്തവർ ആണ് .പക്ഷപാതങ്ങൾക്കും നിരുത്തരവാദപരമായ പെരുമാറ്റത്തിനും കുപ്രസിദ്ധി നേടിയവരാണവർ. "വിക്കെറ്റുകൾ പരമാവധി വീഴ്ത്താൻ" (അതായത് എണ്ണത്തിൽ  പരമാവധി ആളുകളെ പുറംതള്ളാൻ )  ഈ FT  കൾക്കിടയിൽ അനൗദ്യോഗികമായ  മത്സരം തന്നെ നടക്കുന്നതായി പരാതിയുണ്ട് . NRC ലിസ്റ്റിൽ പേരുകൾ ഉണ്ടായിട്ടും അസം ബോർഡർ പോലീസ് സംശയാസ്പദ മായി പിടികൂടുന്ന " വിദേശി "കളെ അയക്കേണ്ടത്  ഖാപ് പഞ്ചായത്തുകളേക്കാൾ ലേശം ഭേദമെന്ന് മാത്രം  പറയാവുന്ന  ഈ FT കളിലേക്കാണ്. ഏറ്റവും  ചുരുങ്ങിയ പക്ഷം  സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്വത്തോടെ  ഓരോ വ്യക്തിക്കും നിയമപരവും സാങ്കേതികവും ആയ സഹായങ്ങളും വൈകാരികവും  ധാർമ്മികവുമായ പിന്തുണയും ലഭ്യമാക്കണം.            
'സംശയാസ്പദമായ' വോട്ടർമാർ'  (Doubtful Voters ) ആയോ  'വിദേശികൾ' ആയോ  FT കൾ കണ്ടെത്തുന്ന ആളുകളെ അനിശ്ചിതകാലം "ഡീറ്റെൻഷൻ ക്യാമ്പ്"കളിൽ പാർപ്പിക്കുകയാണ് ഇതുവരെ ചെയ്തുപോരുന്നത്. പ്രസ്തുത ക്യാമ്പുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളെപ്പോലെ മനുഷ്യത്വഹീനമായ രീതിയിൽ ആണ് നടത്തപ്പെടുന്നത്.   സർക്കാർ പുതുതായി ഇത്തരം നിരവധി ക്യാമ്പുകൾ പണിതുണ്ടാക്കുകയാണെന്ന റിപോർട്ടുകൾ ഉണ്ട്. FT കളിൽനിന്നും ഡീറ്റെൻഷൻ ക്യാമ്പുകളിലേക്ക് അയക്കുന്ന ഏർപ്പാട് തന്നെ ഭരണഘടനാ വിരുദ്ധവും വലിയ അതിക്രമവും ആണ്. അതിനാൽ, നിലവിലുള്ള എല്ലാ ഡീറ്റെൻഷൻ ക്യാമ്പുകളും നിർത്തൽ ചെയ്യുകയും പുതിയവ ഉണ്ടാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുകയും വേണം.   
1979 ൽ അസമിൽ വിദ്യാർഥി-യുവജന സമരകാലത്ത് സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി വിദ്യാർഥി-യുവജനതയോട് നടത്തിയ ഒരു   ആഹ്വാനത്തിന്റെ ഉള്ളടക്കം   ഈ അവസരത്തിലും  പ്രസക്തമാണ്. ആസാം പ്രക്ഷോഭത്തിന്റെ എല്ലാ ശക്തിയും തിരിച്ചു വിടേണ്ടത് വിവേചനം മൂലം ഈ പ്രദേശം അനുഭവിക്കുന്ന അസന്തുലിതമായ വികസനത്തിന്റെയും, തൊഴിലില്ലായ്മയുടെയും പ്രശ്നങ്ങളിലേക്കാണ്. അസമിന്റെ ഭാഷാപരവും സാംസ്കാരികവുമായ തനിമ നിലനിർത്തപ്പെടേണ്ടതുണ്ട്. ഒരു വിഭാഗം ബംഗാളി വരേണ്യ ബുദ്ധിജീവികളിൽ നിന്നും സാംസ്കാരികമായ അടിച്ചമർത്തൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കോളനിവാഴ്ചയുടെ അവശിഷ്ടമെന്ന നിലയ്ക്ക് അതിനെതിരെ സമരം ചെയ്യുന്നതിനു പകരം , ഈ രോഷം ദരിദ്രരായ  കുടിയേറ്റക്കാർക്ക്  എതിരായി തിരിച്ചു വിടുകയോ, അവരെ ശത്രുക്കൾ ആയി കാണുകയോ ചെയ്യുന്നത് വലിയ തെറ്റായിരിക്കും. അത്തരം ശത്രുതയിൽ നിന്നും മുതലെടുക്കാൻ കഴിയുന്നതും നേട്ടം ഉണ്ടാകുന്നതും സാമ്രാജ്യത്വ  ശക്തികൾക്കും തദ്ദേശീയരായ പിന്തിരിപ്പൻ ശക്തികൾക്കും  മാത്രമായിരിക്കും, അസാമീസ് ജനതയ്ക്കു അതുകൊണ്ട് ഒരു പ്രയോജനവുമില്ല.

ഇന്ന് ബി ജെ പി ഭരണ കക്ഷിയായി രാഷ്ട്രീയലാഭം ഉണ്ടാക്കാനും, അതിന്റെ ഫാസിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജനമനസ്സുകളിൽ   സംശയവും ഭയവും   ഉൽപ്പാദിപ്പിക്കാനും 
 NRC യെ ഉപയോഗിക്കുമ്പോൾ സി പി ഐ (എം എൽ ) അന്ന് ചെയ്ത   ആഹ്വാനം    കൂടുതൽ പ്രസക്തമാണ്. 
 അസമിലെ അനുഭവങ്ങൾ രാജ്യത്തിനാകെ  മുന്നറിയിപ്പ് ആയിരിക്കുകയാണ് . ദീർഘകാലമെടുത്തു തയ്യാറാക്കപ്പെട്ട അസമിലെ NRC പട്ടികയിൽ ഒട്ടേറെ "പിഴവുകൾ" സംഭവിച്ചതായി സമ്മതിക്കുമ്പോൾ പോലും ഇതേ പരിപാടി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും  നടപ്പാക്കണം എന്നാണു ബി ജെ പി
പറയുന്നത്!  മനുഷ്യത്വ പരമായ ഒരു വൻ പ്രതിസന്ധി തന്നെ അസമിൽ  സൃഷ്ടിക്കാൻ ഇടയാക്കിയ ഈ അഭ്യാസം ഇനി ഒരൊറ്റ സംസ്ഥാനത്തുപോലും ആവർത്തിക്കുന്നതിന് നീതീകരണമില്ല  എന്നാണ്  നാം പറയേണ്ടത് .
ബി ജെ പി NRC വെച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞു അതിനെ പരാജയപ്പെടുത്താൻ   ഈ രാജ്യത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നതോടൊപ്പം, അസമിലെ NRC - FT പ്രക്രിയയിലൂടെ ഇരയാക്കപ്പെട്ട ഓരോ വ്യക്തിക്കുമൊപ്പം നിരുപാധികമായി നിൽക്കാനും ഐക്യദാർഢ്യം  പുലർത്താനും  ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. 

NRC Final List And Its Aftermath: A Massive Humanitarian Crisis That India Must Avert

[Editorial  ML Update weekly, Sept 03-09,2019] 




PEOPLE in Assam on all sides of historical debates and divisions, had hoped that the publication of the final list of the National Register of Citizens in Assam would finally put their anxieties at rest and bring a sense of closure and relief. Instead, the fact is that publication has given a new lease of life to divisive politics in the state, and has not eased anxieties for any section of Assam.  
19,06,657 persons stand excluded from the final NRC list. These 19 lakh plus people are at the mercy of a tortuous bureaucratic and legal exercise which is riddled with arbitrariness and bias. Moreover, there is complete uncertainty about their fate if, at the end of the exercise, they are unable to achieve recognition as citizens. The spectre of statelessness haunts them.
Even for the 3,11,21,004 people whose names have made it to the final NRC list, there is no closure. Assam Public Works (APW), the original petitioner in the NRC case in the Supreme Court, has announced that it will move Supreme Court seeking a complete re-verification of the NRC list, alleging that “illegal immigrants” have made it to the list. The All Assam Students’ Union (AASU) has also expressed its intention to move the Supreme Court seeking 30% re-verification, saying that they expected far more exclusions. Asom Gana Parishad (AGP), an ally in the current Assam Government, has also said the Supreme Court must review the list since the number of exclusions is too small and does not fit the narrative of massive “illegal infiltration” that it has been pushing.
Meanwhile the BJP leader and Assam Finance Minister Himanta Biswa Sarma has called upon all the AASU and APW to join the State Government in petitioning the Supreme Court to demand re-verification. Sarma has added that his party will ask the Central Government to include Assam in a national NRC exercise that will follow the enactment of a Citizenship Amendment Bill (CAB). The CAB is essentially BJP’s way of fine-tuning NRC to be weaponised against Muslims alone.
Re-verification - subjecting the people included in the final list to a further ordeal must be categorically rejected and resisted. But even if re-verification were to be ruled out, those who made it to the final list are still insecure and vulnerable. As Sarma has pointed out, the State Border Police still has the power to refer “suspected foreigners” to the Foreigners Tribunals (FTs) even if their names figure on the final NRC list.  
The entire NRC process was marked by an inherent anti-poor, anti-people bias. The Supreme Court driving the NRC process kept changing the goalposts and introducing new obstacles, jeopardising instead of upholding the Constitutional rights of residents of Assam. The result was inevitable. Lakhs of the poorest and most vulnerable have found that they have lost the obstacle race, which seemed designed to exclude them. Large numbers of women and children are excluded from the list even when their kin are included.  
What lies ahead for those excluded, or those who are included but whose citizenship may yet be questioned? The Government has made vague promises that citizenship rights of the excluded will not be curtailed pending the legal process of appeal. But there are grounds for all those affected to dread the appeals process in the Foreigners Tribunals (FTs). In the first place, the FTs are far too few right now to cope with the huge number of applicants, who have 120 days within which to file their appeals. The onus of filing these appeals is entirely on the excluded persons - not on the State.
Moreover, the FTs, presided over by lawyers without any judicial training, have been notorious for bias and callousness. It emerged that FTs had been informally competing for the maximum number of “wickets taken” (i.e maximum number of persons excluded). The fate of nearly 2 million persons (and perhaps more, if Border Police refers those on the NRC list to FTs) cannot be left in the hands of such quasi-judicial FTs which are little better than khap panchayats. At the very least, these persons must be given access to a robust judicial process, with the State having the responsibility of ensuring that each and every person gets legal and logistical help as well as emotional counselling and moral support throughout the process.              
Till now, those deemed ‘doubtful voters’ or ‘foreigners’ by the FTs had been consigned indefinitely to “detention camps” which were inhumane and no different from concentration camps. Reportedly the Government has been constructing massive new camps to accommodate those excluded by the final NRC list and deemed “foreigners” by the FTs. Detention camps are an atrocity and unconstitutional - existing ones must be shut down and there must be a ban on the construction of any new camps.
In an appeal issued to the students and youth of Assam in 1979, the CPIML Central Committee had urged young people to direct the Assam Movement towards issues of unemployment and uneven development that discriminated against Assam. It had suggested that the way to preserve Assam’s linguistic and cultural uniqueness and autonomy, and fight the colonial legacy of cultural hegemony of a class of Bengali intellectuals, was not to target poor migrants and immigrants as the enemy. It had warned that only imperialists and domestic reactionaries would benefit from such rifts, never the Assamese people. Today, the spirit of that appeal is more relevant, with the ruling BJP out to exploit political dividends for its fascist project from the post-NRC climate of fear and suspicion.     
The Assam experience should serve as a warning to the rest of the country. While the BJP is admitting that the prolonged NRC process in Assam was “flawed”, it is insisting that it will extend NRC to the rest of India! When the Assam exercise itself has given birth to a massive humanitarian crisis, there can be no basis for extending it to even a single other Indian state.   
We call upon all democratic people and movements all over the country to alert people to recognise and reject the BJP’s NRC designs, and to stand in unconditional solidarity with each and every person rendered vulnerable by the NRC-FT exercise in Assam.

Sunday 1 September 2019

പ്രതിരോധ്യമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ച
 
മോദിയുടെ ഇന്ത്യയിൽനിന്നും ഒരു പിൻനോട്ടം

 - അരിൻഡം 
സെൻ




  
 
 2018 മാർച്ചിൽ ലിബറേഷൻ പബ്ലിക്കേഷൻസ്  

 പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള പ്രസ്തുത  ഗ്രന്ഥത്തിന്റെ പ്രഥമ പതിപ്പിന് ശേഷം പരിഷ്കരിച്ച രണ്ടാം എഡിഷനും,   ഹിന്ദി പരിഭാഷയും അതേ  വർഷത്തിൽ   യഥാക്രമം  പ്രസിദ്ധീകൃതമായി . വിപുലീകൃതവും പരിഷ്കരിച്ചതുമായ  മൂന്നാമത്തെ  പതിപ്പ്  ആണ് മലയാളത്തിൽ ആദ്യമായി ജനകീയ ശബ്ദം പബ്ലിഷേഴ്സ് പുറത്തിറക്കിയിരിക്കുന്നത് . 2019 മേയ് മാസത്തിൽ മോദി സർക്കാരിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ
സി പി ഐ (എം എൽ ) ജനറൽ സെക്രട്ടറി
 സ : ദീപങ്കർ ഭട്ടാചാര്യ എഴുതിച്ചേർത്ത    അവതാരികയും  മലയാളം പതിപ്പിന് വേണ്ടി 
ഗ്രന്ഥകാരൻ പ്രത്യേകമായി  എഴുതിച്ചേർത്ത ആമുഖവും പുതിയ പതിപ്പിന്റെ സവിശേഷതകളിൽ പ്പെടുന്നു.  കൂടാതെ , കഴിഞ്ഞ നൂറ്റാണ്ടിൽ ഇറ്റലിയിലും ജർമ്മനിയിലും അധികാരത്തിലെത്തി പരാജിതമായ യ ഫാസിസം വ്യത്യസ്ത രൂപ ഭാവങ്ങളോടെ സമകാലീന മുതലാളിത്ത ലോകത്തിനു മുന്നിലും ഒരു  യാഥാർഥ്യമായി എങ്ങനെ തുടരുന്നു എന്ന്  സവിസ്തരമായി ചർച്ചചെയ്യുന്ന ഒരു എപ്പിലോഗും (ഉപസംഹാരം) ഗ്രന്ഥകാരൻ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് ഈ പതിപ്പോടെയാണ്.
 

(മലയാള പരിഭാഷ : കെ . എം വേണുഗോപാലൻ, ബി . ഐ മാധവൻ )

പേജുകൾ : 180
 വില :  200/=   രൂപ

പ്രസാധകർ :
ജനകീയ ശബ്ദം പബ്ലിഷേഴ്സ്  

(റൂം നമ്പർ 101 , റീജന്റ് ടൂറിസ്റ്റ് ഹോം , പാലക്കാട്)

കോപ്പികൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ
ബന്ധപ്പെടുക

9447488215  (with WhatsApp) 
കെ എം വേണുഗോപാലൻ

9605614952 
 (with WhatsApp)
 ജോയ് പീറ്റർ 




2019 ജൂലൈ 30 ന് സി പി ഐ (എം എൽ ) കൊൽക്കത്തയിൽ സംഘടിപ്പിച്ച "UNITE , RESIST" എന്ന സന്ദേശം ഉയർത്തിയ ബഹുജന കൺവെൻഷനിൽ വെച്ച് നടത്തിയ ഈ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത് പ്രശസ്ത സാമൂഹ്യ പ്രവർത്തകയും പൗരാവകാശപ്പോരാളിയുമായ ടീസ്റ്റ സെതൽവാദും  എഴുത്തുകാരനും ആക്ടിവിസ്റ്റുമായ  പരൺജയ് താക്കുർത്തയും ചേർന്നായിരുന്നു. സി പി ഐ (എം എൽ ) ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ , ഗ്രന്ഥകർത്താവായ സഖാവ് അരിൻഡം സെൻ ,
വി . ശങ്കർ , കവിതാ കൃഷ്ണൻ എന്നിവർ ഉൾപ്പെടെയുള്ള സമുന്നതരായ പാർട്ടി നേതാക്കളും കേരളത്തിൽ നിന്നെത്തിയ സഖാക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു . 







ദേശീയ പൗരത്വ രജിസ്റ്റർ (NRC )

അസമിൽ നടപ്പാക്കുന്നത് സംബന്ധിച്ച് 


 സിപിഐ (എംഎൽ ) പ്രസ്താവന 

ന്യൂ ഡെൽഹി , 31- 08 - 2019 


 
ദേശീയ പൗരത്വ രജിസ്റ്റർ (NRC ) പ്രകാരമുള്ള അസമിലെ പൗരന്മാരുടെ അന്തിമ പട്ടിക സർക്കാർ  പ്രസിദ്ധീകരിച്ചിരിക്കുന്നു.   പത്തൊൻപത് ലക്ഷത്തിലധികം (19,06,657 ) ആളുകളെ പൗരന്മാരുടെ പട്ടികയിൽ ഇടം നൽകാതെ പുറം തള്ളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇത്രയും അധികം ആളുകളെ ഒറ്റയടിക്ക് പൗരത്വപദവിയിൽ നിന്നും ബഹിഷ്കൃതരാക്കുന്നതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ അതിയായ ഉൽക്കണ്ഠ ഉളവാക്കുന്നു . പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട എല്ലാവരും വിദേശ പൗരന്മാർക്കുള്ള ട്രൈബ്യൂണലുകൾക്കു മുന്നിൽ  120 ദിവസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ  ഇപ്പോൾ ബാധ്യതപ്പെട്ടിരിക്കുന്നു.

ആസാം സർക്കാരും ,  സിവിൽ സമൂഹ സന്നദ്ധ പ്രവർത്തകരുടെ 
ചില  ഗ്രൂപ്പുകളും  നിയമസഹായവും മറ്റു വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ സംഖ്യ വരുന്ന ജനത്തിന്  ഇങ്ങനെയൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഏതെല്ലാം തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും എന്നത് ഊഹിക്കാൻ കഴിയും. അതിനാൽ പൗരത്വ ലിസ്റ്റിൽ നിന്നും ബഹിഷ്കൃതരായി വിദേശികൾക്കുള്ള ട്രൈബ്യൂണലിലും കോടതികളിലും അപേക്ഷകൾ നൽകി  നീതിക്കുവേണ്ടി കാത്തിരിക്കുന്ന പ്രക്രിയയ്ക്ക് വിധേയരായ ജനതയെ സാധ്യമായ എല്ലാവിധത്തിലും പിന്തുണയ്ക്കാനും സഹായിക്കാനും  സാമാന്യനീതിയിൽ വിശ്വാസമുള്ള മുഴുവൻ ജനങ്ങളോടും   ഇടതുപക്ഷ പ്രവർത്തകരോടും ഞങ്ങൾ ആവശ്യപ്പെടുന്നു. 

രാജ്യമില്ലാതാവുക എന്ന ആസന്നമായ വിപത്ത് അഭിമുഖീകരിക്കുന്ന  ഇരുപതു ലക്ഷത്തോളം ജനതയുടെ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോ, സംസ്ഥാന ഗവണ്മെന്റിനോ വ്യക്തമായ ഒരു പദ്ധതിയും മുന്നോട്ടുവെക്കാനില്ലെന്നത് ഏറെ ആശങ്കയുണർത്തുന്ന ഒരു സംഗതിയാണ്. NRC യിൽ പുറംതള്ളപ്പെട്ട ഈ ജനതയ്ക്ക്   ട്രൈബ്യുണൽ ഹിയറിങ്  പ്രക്രിയ പൂർത്തീകരിക്കും വരെയുള്ള അന്തരാളകാലത്ത്  പൂർണ്ണ പൗരത്വ അവകാശങ്ങൾ ലഭ്യമാക്കേണ്ടതാണ്. അസമിൽ ബൃഹത്തായ ഡീറ്റെൻഷൻ ക്യാമ്പുകൾ പുതുതായി നിർമ്മിച്ചുവരുന്നതായ റിപ്പോർട്ടുകൾ ഉണ്ട്. അതെ സമയം, ഇപ്പോഴുള്ള ഡീറ്റെൻഷൻ സെന്ററുകളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന വാർത്തകൾ വരുന്നതിന്റെ വെളിച്ചത്തിൽ പ്രസ്തുത ക്യാമ്പുകൾ അടച്ചുപൂട്ടാനും പുതുതായി ക്യാമ്പുകൾ നിർമ്മിക്കാതിരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തികളെ "സംശയാസ്പദമായ വോട്ടർമാർ" ആയി മുദ്രയടിച്ചു് അനിശ്ചിത കാലത്തേക്ക്  ഡീറ്റെൻഷൻ ക്യാമ്പുകളിൽ തള്ളിവിടുന്ന രീതി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. 

NRC യുടെ പേരിൽ ആളുകളെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താൻ ജനാധിപത്യബോധമുള്ള എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അസമിലെ ജനത NRC പ്രക്രിയയുമായി സഹകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു്  ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന  പ്രശ്നങ്ങൾ അവസാനിക്കും എന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വർഗീയതയും സാമുദായിക വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന സ്വന്തം അജൻഡ നടപ്പാക്കാൻ    NRC യെ ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി ചെയ്യുന്നത്. വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കാനുള്ള  ലക്ഷ്യത്തോടെ  ആവിഷ്കരിച്ച  പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധിപ്പിക്കും വിധത്തിൽ  NRC  പ്രക്രിയ രാജ്യത്താകമാനം  വ്യാപിപ്പിക്കാൻ ആണ്  ഇപ്പോൾ ബി ജെ പി ശ്രമിക്കുന്നത്.  രാജ്യത്തെല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്ന പുറത്താക്കലിന്റെയും വിവേചനത്തിന്റേയും ഒരു ഉപകരണം ആണ് അത്. ജനാധിപത്യ ബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ഒരുമിച്ചു നിന്ന് ഈ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്

- ദീപങ്കർ ഭട്ടാചാര്യ
( ജനറൽ സെക്രട്ടറി ,
സി പി ഐ (എം എൽ ) 


https://www.facebook.com/cpimlliberation/photos/a.1413091892272306/2315532962028190/?type=3&theater

CPIML Statement on NRC


New Delhi, 31 August.

The final list of the National Register of Citizens in Assam has been published. Reportedly, more than 19 lakh persons (19,06,657 persons to be exact) stand excluded from the list. We are deeply concerned about the scale of the potential humanitarian crisis represented by the exclusion of such large numbers of people. Those excluded have to apply to the Foreigners Tribunals within 120 days.

While the Assam Government has said it will extend legal help, and civil society groups too are organising legal and paralegal help, the fact remains that most of the excluded people are going to find this process extremely difficult. We therefore appeal to Left activists and justice-loving citizens to come forward to volunteer their resources, help and support and stand by the excluded people as they face the Foreigners Tribunals and courts and seek justice.

What is of greatest concern is that neither the State nor the Central Government has any roadmap for the nearly 2 million people facing the prospect of statelessness. Pending the process of FT hearings, those excluded from the NRC final list must enjoy full citizenship rights. There are reports of big detention camps being constructed in Assam. Existing detention camps have already resulted in horrific violation and murder of human rights and we therefore demand their closure and an embargo on new camps. Branding any person a 'Doubtful Voter' and placing them indefinitely in a detention camp is inhumane and unconstitutional.

We call upon all democratic minded people to remain alert to rebuff any attempts at targeting and persecution in the name of NRC. While the people of Assam took part in the arduous NRC exercise hoping for some closure on issues long haunting the state, the BJP has already revealed its communal and divisive agenda over the NRC. And now the BJP is more interested in linking it up with the communally formulated Amendment to the Citizenship Act and extending it to the entire country as a nationwide tool of exclusion and discrimination. All democracy-loving Indians must stand together to resist and foil this attempt.

(Dipankar Bhattacharya)
General Secretary, CPIML