Monday 23 September 2019

കാശ്മീരിനൊപ്പം നിലകൊള്ളുക, ഫെഡറലിസത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുക



രണഘടനയുടെ മുന്നൂറ്റി എഴുപതാം അനുച്ഛേദം എടുത്തു കളയുകയും മുൻ ജമ്മു
കാശ്മീർ സംസ്ഥാനം പിച്ചി ചീന്തുകയും   ചെയ്യുക വഴി മോദി -ഷാ സർക്കാർ അതിന്റെ കാശ്മീർ ദൗത്യം നടപ്പിലാക്കാനുള്ള പദ്ധതിയുടെ പൊതു ചിത്രം വ്യക്തമായി അനാവരണം ചെയ്തിരിക്കുന്നു.   മുന്നൂറ്റി എഴുപതാം അനുച്ഛേദം നീക്കം ചെയ്യൽ   ദീർഘ കാലമായി ആർ. എസ്. എസ്.  കാര്യ  പരിപാടിയിൽ ഇടം പിടിച്ചിരുന്ന ഒരു ഇനമായിരുന്നു. 



370 വകുപ്പ്  പ്രവർത്തനരഹിതമാക്കിയതിൽ  ജമ്മു കശ്മീരിലെ ജനങ്ങൾ സന്തുഷ്ടരാണെന്നു ബി. ജെ. പി.അവകാശപ്പെടുന്നു.

ജനങ്ങൾ ശരിക്കും സന്തുഷ്ടരാണെങ്കിൽ , 
സർക്കാർ എന്തിനാണ് അവിടെ നിശാനിയമം അടിച്ചേൽപ്പിച്ചത്, വാർത്താ  വിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചത്?

 സംസ്ഥാനത്തെ മുഴുവൻ പ്രതിപക്ഷ നേതാക്കളെയും വീട്ടു
തടങ്കലിൽ അടച്ചത്? 

കാശ്മീരിന് വെളിയിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൾ
കാശ്മീർ  സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
എന്തിനാണ്? 

തങ്ങളുടെ കശ്മീർ ദൗത്യത്തിന്റെ ജനപിന്തുണ തീർച്ചയായും
ഉറപ്പായിരുന്നെങ്കിൽ  എന്ത് കൊണ്ട്  ആ  സംസ്ഥാനത്തു ഈ വിഷയം
ഉൾപ്പെടുത്തിയുള്ള കൃത്യമായ രാഷ്ട്രീയ പരിപാടി ഉയർത്തി പിടിച്ചു 
തെരെഞ്ഞെടുപ്പ്  നേരിടുവാൻ ബി. ജെ. പി. തയാറായില്ല?

മോദി  ഇപ്പോൾ കാശ്മീരിലെ  ജനതയ്ക്ക് അതിവേഗ  വികസനം ഉറപ്പു
നൽകുന്നു. രാജ്യസഭയിൽ പ്രസംഗിച്ചപ്പോൾ അമിത് ഷാ  അതിനെ പറ്റി  സുദീർഘം പരാമർശിച്ചു. സിനിമാ നിർമ്മാതാക്കളുടെ  ഏറ്റവും ഇഷ്ടപ്രദേശമായും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയങ്കര  ലക്ഷ്യസ്ഥാനമായും കാശ്മീർ മാറാൻ പോകുന്നതിനെപ്പറ്റി നരേന്ദ്ര മോദി സംസാരിച്ചു.

കാശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളാകുന്നത് വരെ കാശ്മീർ സിനിമാ നിർമ്മാതാക്കൾക്ക് ഇഷ്ട പ്രദേശവും വിനോദ സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനവും ആയിരുന്നില്ലേ? മുന്നൂറ്റി എഴുപതാം അനുച്ഛേദം ഈ സ്ഥിതിക്ക് തടസ്സം ശൃഷ്ടിച്ചിരുന്നോ?

കാശ്മീരിലെ  ഭൂ പരിഷ്കരണത്തിന്റെ ഫലമായി 
ഉണ്ടായ നേട്ടം മുഖാന്തിരം മിക്കവാറും എല്ലാ നിർണ്ണായക   സാമൂഹ്യ മാനവവികസന സൂചികകളിലും കാശ്മീർ ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം 
മുന്നിലാണെന്നത് ഒരു യാഥാർഥ്യമല്ലേ?

വികസനം എന്നാൽ നിക്ഷേപമാണെന്നു മോദി
സർക്കാർ കരുതുന്നെങ്കിൽ , എന്താണ്   കശ്മീരിലെ   പൊതു നിക്ഷേപത്തിന് തടസ്സം നിന്നതെന്നു മോദി വിശദീകരിക്കേണ്ടതില്ലേ? അതല്ല,  സ്വകാര്യനിക്ഷേപമാണ് പരിഗണിക്കുന്നതെങ്കിൽ, നിക്ഷേപ സമാഹരണത്തിനു തടസ്സവും
മരവിപ്പും സൃഷ്ടിച്ചത്  മുന്നൂറ്റി എഴുപതാം അനുച്ഛേദമല്ല  പ്രത്യുത,
അസ്വസ്ഥതയും സംഘർഷവും  നിറഞ്ഞുനിന്ന അവിടത്തെ സാഹചര്യമായിരുന്നു.

യഥാർത്ഥത്തിൽ, ഇപ്പോൾ    ഇന്ത്യയിൽ നിലനിൽക്കുന്ന പൊതു
സാഹചര്യത്തിൽ  ഇന്ത്യയിലെ കോർപറേറ്റുകളും (മൂലധന നീക്കത്തെക്കുറിച്ചു) ഈ ആശങ്ക ഉയത്തുന്നുണ്ട്.

ചരിത്രം പരിശോധിച്ചാൽ ,  ജമ്മു കശ്മീർ രാജ്യം ഇന്ത്യൻ യൂണിയനോട്
കൂട്ടിച്ചേർത്ത  സമയത്തെ    സവിശേഷ സ്ഥിതി വിശേഷവും     സാഹചര്യവും കണക്കിലെടുത്തായിരുന്നു മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭരണഘടനയിൽ എഴുതി ചേർത്തതെന്നത് അവിതർക്കിതമാംവിധം വ്യക്തമാണ്. ആ സമയത്തു ഈ അനുച്ഛേദത്തിനെതിരായി ആരും ഒന്നും പറഞ്ഞിരുന്നില്ലെന്നതും പരക്കെ അറിവുള്ളതാണ്. എന്നാൽ , സർദാർ പട്ടേൽ, ശ്യാമ
പ്രകാശ്  മുഖർജി എന്നിവരും ഡോക്ടർ അംബേദ്‌കർ പോലും  മുന്നൂറ്റി എഴുപതാം അനുച്ഛേദത്തിനെതിരായിരുന്നു  എന്ന് വരുത്തി തീർക്കുവാൻ സംഘ്- ബി. ജെ. പി കുപ്രചാരകർ പരിശ്രമിക്കുന്നു.

ഹിന്ദു കോഡ് ബില്ലിനെ ചൊല്ലി നെഹ്രുവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് നെഹ്‌റു മന്ത്രിസഭയിൽ  നിന്ന് പുറത്തു  വരികയും അദ്ദേഹത്തിന്റെ മരണത്തിനു ഏതാനും ആഴ്ചകൾക്കു മുൻപ് ഹിന്ദു മതത്തോടുള്ള പ്രതിഷേധം മൂലം ബുദ്ധമതം 
സ്വീകരിക്കുകയും ചെയ്ത  ഡോക്ടർ അംബേദ്‌കർ തന്റെ സ്വന്തം 
ബോധ്യത്തിനെതിരായി ബാഹ്യ സമ്മർദ്ദ വിധേയനായി പ്രസ്തുത അനുച്ഛേദം എഴുതിചേർക്കുവാൻ  തയ്യാറായി  എന്ന് കരുതുവാൻ യാതൊരു ന്യായവുമില്ല .

മുന്നൂറ്റി എഴുപതം അനുച്ഛേദത്തിന്റെ കാര്യത്തിൽ ബി. ജെ. പി.  നെഹ്‌റുവിനെ  പഴിക്കുമ്പോൾ, യഥാർത്ഥത്തിൽ കാശ്മീരിലെ എക്കാലത്തെയും ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്ന  ഷെയ്ഖ് അബ്ദുള്ളയെ ആയിരത്തി തൊള്ളായിരത്തി അൻപത്തി മൂന്നു മുതൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലു വരെയുള്ള
രണ്ട് പതിറ്റാണ്ടു കാലം  തുറുങ്കിലടച്ചും  നാട് കടത്തിയും മുന്നൂറ്റി
ുഎഴുപതാം  അനുച്ഛേദം കാശ്മീരിന് ഉറപ്പു  നൽകിയ സ്വയം ഭരണാവകാശം നെഹ്രുവും  ഇന്ദിരയും പലപ്പോഴായി കവർന്നെടുക്കുകയാണ് ചെയ്തത്.

കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ജയപ്രകാശ് നാരയണനും, റാം മനോഹർ ലോഹ്യയും ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും കേന്ദ്രത്തിന്റെ ഈ അധിനിവേശ ഭ്രമത്തെ   വിമര്ശിച്ചിട്ടുള്ളതാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിലെ  താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിലൂടെ കശ്മീരിലെ 
കാതലായ പ്രശ്നം ജനാധിപത്യ ധ്വംസനവും അടിച്ചമർത്തലും വഴി കശ്മീരിലെ സാധാരണ  ജനങ്ങളിൽ വളർന്നുവന്ന  അതൃപ്തിയും അന്യവൽക്കരവും ആണെന്ന് ജെ. പി. വളരെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു: " നമ്മൾ ജനാധിപത്യം പ്രസംഗിക്കുകയും കശ്‌മരിൽ ബലപ്രയോഗത്തിലൂടെ ഭരിക്കുകയും ചെയ്യുന്നു...  ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സൽപ്പേര്  നശിപ്പിക്കുവാൻ മറ്റെന്തിനേക്കാളുമേറെ കശ്മീർ 
പ്രശ്നം ഇടയാക്കി. പാകിസ്ഥാൻ കശ്മീർ കൈയേറുവാൻ ആഗ്രഹിക്കുന്നത് കൊണ്ടല്ല, കശ്മീരിലെ ജനങ്ങുളുടെ ഇടയിൽ നിലനിൽക്കുന്ന വ്യാപകവും അഗാധവും ആയ അസംതൃപ്തി ആണ് കശ്മീർ  പ്രശ്നത്തിന്റെ പ്രധാന കാരണം. (ഇന്ത്യ, ആഭ്യന്തര അധിനിവേശം:ഒരു രാജ്യത്തിൻറെ  ഐക്യം നേരിടുന്ന  വെല്ലുവിളികൾ, എം. ജെ.അക്ബർ, ആയിരത്തി തൊള്ളായിരത്തി എൺപത്തി നാല്‌, പുറം ഇരുന്നൂറ്റി അറുപത്തി
ഏഴ്). 

കാശ്മീരിന്റെ  സ്വയം ഭരണാധികാരത്തിന്റെ കാര്യത്തിൽ ആകാശമാണ്
പരിധിയെന്ന  നരസിംഹ റാവുവിന്റെ പ്രസ്താവന പോലെയും,  കാശ്മീർ  പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയുടെ ആശയ രൂപരേഖ കശ്മീർ ജനതയുടെ സ്വത്വത്തിലും,ജനാധിപത്യത്തിലും മാനവികതയിലും അധിഷ്ഠിതമായിരിക്കുമെന്ന  അടൽ ബിഹാരി
വാജ്‌പേയിയുടെ ഉത്ബോധനം പോലെയും ഉള്ള നല്ല വാക്കുകൾ നെഹ്രുവിനു പിന്നാലെ വന്ന പ്രധാനമന്ത്രിമാർ പറഞ്ഞിരുന്നെങ്കിലും, പ്രശ്ന പരിഹാര സമീപനത്തിൽ കാര്യമായ മാറ്റമൊന്നും  ഉണ്ടായിട്ടില്ല.  ഇപ്പോൾ മോദിയും അമിത് ഷായും കശ്മീർ  പ്രശ്നത്തെ  വാജ്‌പേയ്  ഉയർത്തിപ്പിടിച്ച മൂന്നു ഉദാത്ത പ്രമാണങ്ങളെയും  പൂർണ്ണമായും നിരാകരിക്കുകയും തകർക്കുകയും ചെയ്യുന്ന തലത്തിലേക്ക് വികസിപ്പിച്ചു.

ജമ്മു-കാശ്മീരിന് നല്കിപ്പോന്നിരുന്ന  പ്രത്യേക ഭരണഘടനാ പദവി എടുത്തു
കളഞ്ഞത് ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും യഥാർത്ഥ വിജയമായി ബി. ജെ. പി.ആഘോഷിക്കുന്നു. എന്നാൽ മുന്നൂറ്റി എഴുപത്തി ഒന്നാം അനുച്ഛേദത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഇതിനു സമാനമായ ഭരണഘടനാ പരിരക്ഷകൾ അനുഭവിക്കുന്നു എന്നതാണ് യാഥാർഥ്യം കാശ്മീരിന്റെ   പ്രത്യേക ഭരണഘടനാ പരിരക്ഷയും സംസ്ഥാന പദവിയും എടുത്തുമാറ്റിയപ്പോൾ, മോദി സർക്കാർ നാഗാലാൻഡിലെ തീവ്ര വാദ സന്ഘങ്ങളുമായി 
നാഗാലാൻഡിനു കൂടുതൽ സ്വയം ഭരണം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ അടങ്ങുന്ന പാക്കേജിൻമേൽ കൂടിയാലോചന നടത്തുന്നതായി ആണ്  അറിയുന്നത്.മുന്നൂറ്റി  എഴുപതാം അനുച്ഛേദവും 35 A  അനുച്ഛേദവും എടുത്തുകളഞ്ഞ നടപടിക്കു ജമ്മുവിൽ പോലും ഇപ്പോൾ  കാര്യമായ ജനകീയ പിന്തുണ ഇല്ലെന്നത്    കൂടുതൽ കൂടുതൽ വ്യക്തമായ കൊണ്ടിരിക്കുന്നു. തതദ്ദേശീയർക്ക് പ്രത്യേക  പൗരാവകാശങ്ങൾ  നൽകണമെന്ന്.  ബി. ജെ. പിയുടെ ജമ്മു - കശ്മീർ സംസ്ഥാന ഘടകം ഇപ്പോൾ   ആവശ്യപ്പെടുന്നു. ഈയാവശ്യം ഫലത്തിൽ അനുച്ഛേദം മുപ്പത്തി അഞ്ചു എ പുനഃസ്ഥാപിക്കുന്നതിനു  സമമാണ്.

 സമ്പൂർണ്ണ ദേശീയഅഖണ്ഡത കൈവരിക്കുന്നതിൻറെ മറയിൽ മോദി സർക്കാർ കശ്മീർ  ജനതയെ അത്യഗാധ അന്യവൽക്കരണത്തിലേക്കു തള്ളിയിടുന്നതിൽ വിജയിച്ചിരിക്കുന്നു. ഈ അന്യവൽക്കരണത്തെ നിഷേധിക്കാനും തങ്ങളുടെ  ശ്രമങ്ങളെ  വ്യാജമായി ചിത്രീകരിക്കാനും ഭരണകൂടം നടത്തുന്ന ഏതൊരു ശ്രമവും, കാശ്മീരികളെ ബലം 
പ്രോയോഗിച്ചു നിശ്ശബ്ദമാക്കാനുമുള്ള സർക്കാരിന്റെ എല്ലാ  ശ്രമങ്ങളും 
കാശ്മീരികളെ കൂടുതൽ കൂടുതൽ അകറ്റുകയെ ഉള്ളൂ. കാശ്മീരിൽ ആർക്കും ഭൂമി വാങ്ങാമെന്നും കാശ്മീരി സ്ത്രീകൾക്ക്   ഹരിയാനയിലേക്കും യൂപിയിലേക്കും വധുക്കളായി വരാമെന്നുമുള്ള  ആഹ്ളാദ പ്രകടനങ്ങൾ ബി. ജെ. പി. - സംഘ്  കൂട്ടുകെട്ടിന്റെ തനിനിറം വെളിപ്പെടുത്തുന്നു. 

മോദി സർക്കാരിനെ പിന്തുണക്കാനായി മുകേഷ് അംബാനിയെപ്പോലുള്ള വൻകിട കുത്തക മുതാളിമാർ    ജമ്മു -കാശ്മീരിലും ലഡാക്കിലും ഇപ്പോൾ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നു.  ഒരു കേന്ദ്ര ഭരണ പ്രദേശമായി മാറ്റപ്പെട്ടിരിക്കുന്ന കാശ്മീരിൽ സാമുദായിക ബലാബലം മാറ്റുവാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തിനകത്തുനിന്നു തന്നെ കാശ്മീരി സ്വത്വം ദുര്ബലപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടാകും. ഈ ആഗസ്ത്
പതിനഞ്ചിനു ബി. ജെ. പി. അതിന്റെ കശ്മീർ വിജയം ആഘോഷിക്കുമ്പോൾ,
മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി കാശ്മീരും കശ്മീർ ജനതയും നടത്തുന്ന പേരാട്ടങ്ങളോട് ഇന്ത്യയെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് ഐക്യം പ്രഖ്യാപിക്കാം. .

No comments:

Post a Comment