Tuesday 19 December 2017

The Pledge of December 18, 2017:
Forward with the People’s Resistance against Fascist Offensive!
Make the 10th Congress of the CPI(ML) a Great Success

We are now in the fourth year of the despotic Modi regime and with every passing day the regime is pushing the country into a deeper crisis. India has never had a government in the past that had unleashed this kind of a total war on the people. Through demonetization and GST, this government has caused enormous disruption and destruction of India’s small-scale economy, be it agriculture, small-scale manufacturing or trade. And now by linking Aadhaar to every welfare scheme meant for the poorer and vulnerable sections of the society, the government is taking away the last means of survival from many already deprived people and we have already witnessed a series of Aadhaar-linked starvation deaths. The banking sector is reeling under the burden of massive unpaid corporate loans, but in the name of saving the banks the government is busy diverting public money to bail the banks out, and now there is a proposal to allow banks to appropriate bank deposits and convert them into bank shares!
Accompanying this economic war is a growing campaign of unmitigated communal violence. Mob lynching and contract killing have become the order of the day. From Pehlu Khan to Junaid to Alimuddin Ansari to Mohammad Afrazul, every now and then we get reports of horrific murders of Muslims from some BJP-ruled state or the other. From Una to Saharanpur, Dalits are also faced with intensified atrocities, especially in the wake of the BJP’s massive UP victory and the anointment of Yogi Adityanath as the Chief Minister of UP. While the BJP governments grant impunity to the thugs and killers who lynch common people and kill writers and activists, they invoke draconian laws to suppress dissent. Peasant leader Akhil Gogoi of Assam and Dalit leader Chandrashekhar Azad ‘Ravan’ of UP are detained under NSA, student leaders are facing sedition charges while journalists are being sought to be silenced by slapping defamation suits.
But 2017 has also made it abundantly clear that the people of India are determined to resist this fascist onslaught of the Sangh brigade and the BJP governments. Across the country, we have seen sustained mobilisations of workers and peasants around their burning demands. Even as the Modi government delayed the normal schedule of the winter session of Parliament, workers and peasants from across the country reached Delhi and staged massive demonstrations. In university after university, students have rejected the ABVP, raising a powerful voice of protest against the government’s policy of curtailing educational opportunities, academic freedom and campus democracy and denying basic safety and rights for women students.
And in spite of the BJP’s stunning victory in UP amidst widespread allegations of EVM tampering and the blatant capitulation of large sections of the mainstream media, we continue to see signs of public anger in elections and the rise of an alternative media with investigative exposes of corruption and crony capitalism and courageous attempts to hold the governments and various institutions accountable. Regardless of the final outcome of the Gujarat elections, it has been clear that most sections of the people of Gujarat are fed up with the betrayal and non-performance of the BJP and the pro-corporate anti-people character of the much touted ‘Gujarat model’. The fact that the entire Modi government and chief ministers from all BJP-ruled states have been forced to camp in Gujarat and that the BJP’s poll campaign has been stripped of all its developmental rhetoric have exposed the vulnerability of the BJP and the Modi government. The unravelling of the so-called Gujarat model right in its birthplace has itself been a great gain for democracy.
2017 has also exposed the bankruptcy of the bourgeois opposition. In Bihar, Nitish Kumar betrayed the emphatic mandate he had secured from the people in the name of defeating the BJP by handing over power to the same BJP. In Gujarat, even as basic economic issues have come to the forefront and the Congress is clearly getting a good response from the peasantry, traders and youth on issues of agrarian distress, GST and unemployment, Rahul Gandhi is trying to compete with the BJP on the terrain of soft Hindutva by visiting temples and projecting himself as a sacred thread wearing Shiva-worshipping Brahmin. This has made it easier for the BJP to raise the Ram Mandir issue as a key point of electoral discourse in the Gujarat elections. Ironically, this was precisely the path traversed by Rajiv Gandhi three decades ago when rattled with corruption charges and the backlash triggered by his government’s capitulation to the Muslim orthodoxy on the Shah Bano verdict of the Supreme Court, his government had shelved its 21st century India rhetoric to open the floodgates of the Ram Janambhoomi campaign leading to the spectacular rise of the BJP. 
Strengthening of the communist movement and other progressive democratic trends alone can create the ideological-political foundation for an effective resistance against the fascist forces. This is the legacy of Comrade VM which we must boldly uphold at this crucial juncture of Indian politics. The forthcoming 10th Congress of the Party will be dedicated to the agenda of defeating fascism and strengthening the battle for a genuinely democratic India. On the 19th anniversary of Comrade VM’s demise, let us resolve to make our best possible efforts for the success of the 10th Congress so the CPI(ML) can emerge stronger and play its due role at this decisive hour of Indian history.

-        Central Committee, CPI(ML) 

Tuesday 12 December 2017


 

മൂന്ന് ലക്ഷം തൊഴിലാളികൾ
 

പാർലമെന്റിന് മുന്നിൽ 

മൂന്ന് ദിവസം

നടത്തിയ

കുത്തിയിരിപ്പു സമരം

കോർപ്പറേറ്റ്  മാദ്ധ്യമങ്ങൾ കണ്ടില്ല,

കേട്ടില്ല !

നവംബർ 9 മുതൽ 11 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മൂന്ന് ലക്ഷം തൊഴിലാളികളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങളുടെ ഊർജ്ജ പ്രസാരം  പാർലമെന്റിനു പരിസരത്തെ തെരുവീഥികളെ ശക്തമായി പിടിച്ചുകുലുക്കിയിട്ടും   കോർപ്പറേറ്റ് മാധ്യമങ്ങൾക്കു അത് ഒരു വാർത്ത യായിരുന്നില്ല.
ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഒരേ ശബ്ദത്തിൽ  മുഴുവൻ രാജ്യത്തിനും വേണ്ടി നടത്തിയ 'മഹാ പദാവ്‌' (കുത്തിയിരിപ്പു സമരം) ഉയർത്തിയ മുദ്രാവാക്യങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളോട് മോദി സർക്കാർ കാട്ടുന്ന വഞ്ചനയ്‌ക്കെതിരായുള്ള ശക്തമായ താക്കീതു ആയിരുന്നു.

തൊഴിലാളികൾക്ക് മിനിമം വേതനവും ,സാമൂഹ്യ സുരക്ഷിതത്വവും തൊഴിൽ സുരക്ഷിതത്വവും എന്തുകൊണ്ട് സർക്കാർ നിഷേധിക്കുന്നു ? കരാർ തൊഴിൽ വ്യവസ്ഥ എന്തുകൊണ്ട് അപവാദമെന്നതിലുപരിയായി രാജ്യത്തെ  സാർവ്വത്രിക നിയമമായി മാറിക്കൊണ്ടിരിക്കുന്നു?  യൂണിയനുകൾ ഉണ്ടാക്കി സംഘടിക്കുന്നതിന്റെ പേരിൽ തൊഴിലാളികൾ എന്തുകൊണ്ട് ഭരണകൂടവേട്ടയ്ക്കിരകൾ ആവുന്നു? തൊഴിൽ നിയമങ്ങൾ  എന്തുകൊണ്ട് തുടർച്ചയായി ലംഘിക്കപ്പെടുന്നു? പൊതുമേഖലാ സ്ഥാപനങ്ങൾ എന്തുകൊണ്ട് സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു? ഈ ചോദ്യങ്ങൾക്കു സർക്കാർ മറുപടി നൽകിയേ തീരൂ എന്ന് അസന്ദിഗ്ദ്ധമായ ഭാഷയിൽ 'മഹാ പദാവ്‌'ഉൽഘോഷിച്ചു. നോട്ടു റദ്ദാക്കൽ, ജി എസ് ടി തുടങ്ങിയ നടപടികൾ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയതിനെതിരായുള്ള രോഷം സ്പഷ്ടമായും സർക്കാരിനെ അറിയിക്കുന്ന ഒരു പ്രതിഷേധ പരിപാടികൂടിയായിരുന്നു അത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സംഘടിത മേഖലയിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് പുറമെ, നിർമ്മാണാത്തതൊഴിൽ, കരാർ തൊഴിലുകൾ , വിവിധ സർക്കാർ പദ്ധതികളായ ആശാ (ASHA ), അംഗൻവാടി , ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ യുൾപ്പെട്ട അസംഘടിത മേഖലകളിൽ ജോലിചെയ്യുന്നവരും ,തെരുവ് കച്ചവടക്കാർ, ഗാർഹിക വേലക്കാർ, ശുചീകരണത്തതൊഴിലാളികൾ എന്നിവരുടേയും വർദ്ധിച്ച സംഖ്യയിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു 'മഹാ പദാവ്‌'. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾ 'തുല്യ ജോലിക്കു തുല്യ വേതനം' എന്ന ആവശ്യമുയർത്തിയപ്പോൾ , 'സാമൂഹ്യ സേവന'ത്തിന്റെയും 'സന്നദ്ധ തൊഴിലിന്റെ'യും പേരിൽ തുല്യവേതനവും തൊഴിലാളികളെന്ന നിലക്കുള്ള അംഗീകാരവും നിഷേധിക്കപ്പെടുന്ന ASHA ജോലിക്കാരും  - അംഗൻ  വാടി  പ്രവർത്തകരും "ഞങ്ങളെ ഭോജൻ മാതാക്കൾ എന്നും ദായി എന്നും ആശാ ബെഹൻ എന്നുമൊക്കെ വിളിക്കുന്നത് നിർത്തുക " എന്ന മുദ്രാവാക്യം മുഴക്കി.  അർഹതപ്പെട്ട തൊഴിൽ പരമായ മാന്യതയും അവകാശങ്ങളും നിഷേധിക്കുന്നതിന് ഭാഗമായിട്ടാണ് തങ്ങളുടെ തൊഴിലിനെ കുടുംബത്തിലെ തൊഴിലിന്റെ അനുബന്ധമായി ചിത്രീകരിക്കുന്നത് എന്നവർ മനസ്സിലാക്കുന്നു.
2011 ൽ നടന്ന അഴിമതിവിരുദ്ധ പ്രകടനങ്ങൾക്കു മുഴുവൻ ദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂർ കവറേജ് നൽകിയ അതേ കോർപ്പറേറ്റ് മാധ്യമങ്ങൾക്ക്   കൈകളിൽ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മൂന്നു ദിവസം തൊഴിലാളികൾ നടത്തിയ കുത്തിയിരുപ്പ്  വാർത്തയായില്ലെന്നത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമാണ്.  

 ബി ജെ പി -ആർ എസ്സ് എസ്സ് ശക്തികൾ കേന്ദ്രത്തിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകളുടെ പിൻബലത്തോടെ രാജ്യത്താകെ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയും തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി. തൊഴിലാളി നേതാക്കന്മാരെയും ,ജനകീയ സമരങ്ങളിൽ ഏർപ്പെടുന്നവരെയും സാമൂഹ്യ പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും, അവർക്കെതിരെ ഡ്രക്കോണിയൻ നിയമങ്ങൾ എടുത്തു പ്രയോഗിക്കാനും ബി ജെ പി സർക്കാരുകൾ തുനി  യുന്നതിന്നെതിരെ തൊഴിലാളിവർഗ്ഗം ശക്തമായി താക്കീതു നൽകുകയും , വർഗ്ഗീയ ഹിംസകൾക്കും  ദലിത് വിരുദ്ധ  ആക്രമണങ്ങൾക്കും ഇരകളായവർ നീതിക്കുവേണ്ടി നടത്തുന്ന  സമരങ്ങളോട് രോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഓഗസ്റ്റ് എട്ടാം തീയതി ഡൽഹിയിൽ വെച്ച് നടത്തിയ കൺവെൻഷന്റെ ആഹ്വാനപ്രകാരം ആയിരുന്നു നവംബർ 8 - 11 തീ യതികളിൽ പ്രസ്തുത കുത്തിയിരിപ്പ് സമരത്തിൽ ഭാഗഭാക്കാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികൾ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് എത്തിച്ചേർന്നത്.                                 


Monday 11 December 2017

സി പി ഐ (എം എൽ ) കർണ്ണാടക

സംസ്ഥാന സമ്മേളനം

സി പി ഐ എം എൽ പ്രഥമ സംസ്ഥാന സമ്മേളനം ഡിസംബർ 2 ,3 തീയതികളിൽ ബെംഗളൂരുവിൽ നടന്നു. ബെംഗളൂരു, ദാവൺഗെരെ, കൊപ്പൽ , മംഗലൂരു ,ബെല്ലാരി , മൈസൂരു തുടങ്ങിയ ജില്ലകളിൽനിന്നെത്തിയ പ്രതിനിധികൾക്ക് പുറമേ ,കേരളം, തമിഴ്നാട് ,ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു എത്തിയ അതിഥികളും സമ്മേളനത്തിൽ ഭാഗഭാക്കുകളായി. ആന്ധ്രാ പ്രദേശിൽനിന്നുള്ള സഖാവ് മൂർത്തിയെ  കേന്ദ്ര നിരീക്ഷകനായി പാർട്ടി നിയോഗിച്ചിരുന്നു. സഖാക്കൾ ലക്ഷ്മീനാരായണ ,നിർമല, ജവരൈയ്യ , രാമപ്പ ,ഭരത് എന്നിവരടങ്ങുന്ന ഒരു പ്രസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു.

വിപ്ലവ മുദ്രാവാക്യങ്ങൾ അലയടിച്ച അന്തരീക്ഷത്തിൽ മുതിർന്ന സഖാവ് ഇന്ദ്രാണി പതാകയുയർത്തിയതോടെ ആരംഭിച്ച സംസ്ഥാന സമ്മേളനം ഔപചാരികമായി ഉൽഘാടനം ചെയ്തത് പാർട്ടി  ദേശീയ ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യയായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടി ഏറ്റെടുക്കേണ്ട അടിയന്തര കടമകളെക്കുറിച്ചും നേരിടാനുള്ള വെല്ലുവിളികളെക്കുറിച്ചും ഉള്ള ഒരു രൂപരേഖയിലൂന്നിക്കൊണ്ടാണ് സഖാവ് പ്രതിനിധികളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയിൽ പാർട്ടിക്ക് കർണ്ണാടകത്തിൽ ഉണ്ടായിട്ടുള്ള വളർച്ചയിൽ സഖാക്കൾ ശങ്കർ, ഗുരുമൂർത്തി, ശിവരാമൻ, നാരായൺ സിംഗ് എന്നിവർ നൽകിയ വിപ്ലവകരമായ നേതൃത്വത്തെയും പങ്കിനെയും സഖാവ് സഖാവ് ദീപങ്കർ എടുത്തുപറഞ്ഞു. പാർട്ടിക്ക് സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച മേൽപ്പറഞ്ഞ സഖാക്കളുടെ ദീർഘകാലത്തെ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും മർദ്ദിതരായ ജനങ്ങൾ സംഘടിക്കുകയും പോരാടുകയും ചെയ്യുമ്പോൾ അതിശക്തരായ ശത്രുക്കൾ  പോലും പരാജയപ്പെടുമെന്നാണ് നവംബർ വിപ്ലവത്തിന്റെയും നക്സൽ ബാരി ഉയിർത്തെണീപ്പിന്റെയും നൂറും  അൻപതും വർഷത്തെ മഹത്തയ പോരാട്ട പാരമ്പര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതെന്നു സഖാവ് ചൂണ്ടിക്കാട്ടി. വിപ്ലവപ്രവർത്തനങ്ങളിലൂടെയുള്ള  പാർട്ടിയുടെ സ്വതന്ത്രമായ വികാസത്തെ  ഉപേക്ഷിക്കാതെതന്നെ ജനകീയസമരങ്ങളിലൂടെ ഐക്യത്തിന്റെയും ഏകോപനത്തിന്റെയും വഴികൾ കണ്ടെത്തനാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. ജാതിനിർമ്മൂലനം എന്ന അംബേദ്കറിന്റ സ്വപ്നം  സാക്ഷാൽ ക്കരിക്കാനും സ്ത്രീകൾക്കെതിരായ എല്ലാവിധ മർദ്ദനങ്ങളും ചെറുക്കാനും ഉള്ള ജനകീയ സമരമുഖങ്ങളിൽ കർണ്ണാടകത്തിൽ പാർട്ടി  മുൻനിരയിൽ ആയിരിക്കേണ്ടതിന്റെ സവിശേഷ പ്രാധാന്യം സഖാവ് ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കോർപ്പറേറ്റ് വർഗീയ ഫാസിസ്റ്റ് ശക്തികളുടേതാണ്. ബി ജെ പി - ആർ എസ് എസ്സ് ശക്തികൾ പ്രത്യേകിച്ചും കർണ്ണാടകത്തെ  ദക്ഷിണേന്ത്യയിലെ അവരുടെ പരീക്ഷണശാലയാക്കുന്നതിനെ പ്രതിരോധിക്കാനും ,  ഒരു വിപ്ലവശക്തിയെന്ന നിലയിൽ സംസ്ഥാനത്തുടനീളം മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള അടിത്തറ സൃഷ്ടിക്കാനും  പ്രതിനിധികളോട് സഖാവ് ദീപങ്കർ ആഹ്വാനം ചെയ്തു.

മൂന്നു കരട് രേഖകൾ സമ്മേളനത്തിൽ  ചർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ടു :
(1 ) കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും നമ്മുടെ പ്രതികരണങ്ങളും
(2 ) കർണ്ണാടകത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിന്റെ ചരിത്രം.
( 3 ) ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും ഭാവിപരിപാടിയുടെ രൂപരേഖ തയ്യാറാക്കലും
വിധാൻ  സഭയിലേക്കും ലോക് സഭയിലേക്കും ഉള്ള തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഉള്ള അവലോകനം ആയിരുന്നു ആദ്യത്തെ കരട് രേഖയിലെ മുഖ്യ പ്രതിപാദ്യം. സിദ്ധാരാമയ്യയുടെ "ഭാഗ്യാ" പദ്ധതികൾ ജനങ്ങളെ പറ്റിക്കാനുള്ള വെറും അടവുകൾ ആണെന്ന് ജനം തിരിച്ചറിയുന്ന സാഹചര്യത്തിൽ അവയുടെ പ്രതികൂല ഫലങ്ങൾ മറികടക്കാൻ കോൺഗ്രസ് നേതൃത്വം ജാതിരാഷ്ട്രീയമുപയോഗിച്ചു കളിക്കുകയാണ് എന്ന് രേഖ വിലയിരുത്തി . ഈയൊരു സാഹചര്യത്തിന്റെ മറുവശത്ത്  ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ തുറന്ന വിദ്വേഷ രാഷ്ട്രീയം കെട്ടഴിച്ചു വിടുന്ന സംഘപരിവാർ അജൻഡയാണ് കാണുന്നത്. മോദിയുടെ വികസന വാഗ്ദാനങ്ങളുടെ പൊള്ളത്തരം പ്രകടമാവുന്നതോടൊപ്പം എതിർപ്പുകളുടെ ശബ്ദങ്ങൾ ഇല്ലാതാക്കാൻ നടപ്പാക്കുന്ന കൊലപാതക അജൻഡ എം എം കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും വധത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്.

പാർട്ടിയുടെ കർണ്ണാടകയിലെ പ്രവർത്തനാനുഭവങ്ങൾ
  എന്ന രണ്ടാമത്തെ കരട് രേഖ , നക്സല്ബാരിയിൽ തുടങ്ങി  ഭോജ്പൂരിലും  രാജ്യത്തിന്റെ ഇതര ഭാഗങ്ങളും വരെ എത്തിയ പാർട്ടിയുടെ പ്രവർത്തന മേഖലയുടെ ഭാഗമായി  കർണ്ണാടകത്തെ നോക്കിക്കാണാനുള്ള ശ്രമം ആയിരുന്നു.

'പ്രവർത്തനങ്ങളുടെ ആകലനവും ഭാവിപരിപാടിയും' എന്ന വിഷയം ആസ്പദമാക്കിയ മൂന്നാമത്തെ കരട് രേഖ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്ന രംഗത്ത് പാർട്ടിയുടെ  പ്രവർത്തനങ്ങളെ വിശദമായി പ്രതിപാദിക്കുകയും, അവയിൽനിന്നുള്ള അനുഭവ പാഠങ്ങൾ  കർണ്ണാടകത്തിൽ പാർട്ടി കെട്ടിപ്പടുക്കുക എന്ന ദൗത്യം വിജയകരമായി നിറവേറ്റുന്നതിൽ  പ്രയോജനപ്പെടുത്തുന്നതിൻറെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന ഒന്നായിരുന്നു. 
മേൽപ്പറഞ്ഞ മൂന്നു കരടുരേഖകളെക്കുറിച്ചും പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തി.    വിവിധ ജില്ലകളിൽ നിന്നെത്തിയ പാർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച ശേഷം അന്തിമ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമ്മേളനം തീരുമാനമെടുത്തു. പ്രസീഡിയം നിർദ്ദേശിച്ച പ്രകാരം തൽക്കാലത്തേക്ക് പ്രതിനിധികൾ കരടുകൾ അംഗീകരിച്ച്‌ പാസ്സാക്കി. 

സഖാക്കൾ ബാലസുന്ദരവും ജോൺ കെ എരുമേലിയും യഥാക്രമം തമിഴ്നാടിനെയും കേരളത്തെയും പ്രതിനിധീകരിച്ച്‌അഭിസംബോധന ചെയ്തു. കർണ്ണാടകത്തിൽ നടക്കുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗങ്ങളിൽ ഇന്നത്തെ സന്ദർഭത്തിൽ പാർട്ടി അടിയന്തരമായി ഏറ്റെടുത്തു നടപ്പാക്കേണ്ട കടമകളെക്കുറിച്ചു  ഇരുവരും പ്രതിനിധികളെ ഓർമ്മിപ്പിച്ചു.

സമ്മേളനം സമാപിച്ചത് സഖാവ് ക്ലിഫ്റ്റൺ ഡി റോസാരിയോ സംസ്ഥാന സെക്രട്ടറിയായി 27 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സംസ്ഥാനക്കമ്മിറ്റിയെ തെരഞ്ഞെടുത്തു ചുമതലയേൽപ്പിച്ചുകൊണ്ടായിരുന്നു. 

Thursday 7 December 2017

ബാബരി മസ്ജിദ് തകർത്ത് 25 വർഷം :
നീതിക്കുവേണ്ടിയുള്ള  സമരം തുടരുന്നു



രുപത്തഞ്ച് വർഷങ്ങൾ മുൻപ് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഒരിക്കൽ മുസ്ലിം ആരാധനാലയമായിരുന്ന  സ്ഥലത്ത് ഹിന്ദു ക്ഷേത്രം പണിയാൻ ബി ജെ പി സർക്കാരുകളും അവരുടെ പിണിയാളുകളും നടത്തിവരുന്ന തള്ളൽ ആ മുറിപ്പാടുകളിൽ ഇന്നും ഉപ്പുവിതറിക്കൊണ്ടിരിക്കുകയാണ് .

ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ വൈകിയാണെങ്കിലും കണ്ടെത്തിയ കാര്യങ്ങൾ വാസ്തവത്തിൽ തുടക്കത്തിൽത്തന്നെ വേണ്ടുവോളം വ്യക്തമായിരുന്നു: പള്ളി പൊളിച്ചത്  സംഘപരിവാറും ബി ജെ പി നേതൃനിരയിൽ ഉണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയി ,   എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി , ഉമാ ഭാരതി തുടങ്ങിയവരുൾപ്പെട്ട സംഘവും കൃത്യമായി നടപ്പാക്കിയ ആസൂത്രിത പരിപാടിയായിരുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ  മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ രാജ്യത്തിൻറെ നാനാഭാഗങ്ങളിലും വർഗീയ ഹിംസ അഴിച്ചുവിട്ടു. പാർലമെന്റിൽ അന്ന് ബി ജെ പി യ്ക്ക് ഉണ്ടായിരുന്ന നാമമാത്ര പ്രതിനിധ്യത്തിന്റെ സ്ഥാനത്ത് പിന്നീട് വോട്ടുകളും സീറ്റുകളും ഗണ്യമായി കൂട്ടാൻ സഹായിച്ചത് പള്ളി തകർക്കലും ആസൂത്രിതമായ രീതിയിൽ ഉണ്ടാക്കിയെടുത്ത സാമുദായിക ധ്രുവീകരണവും ആയിരുന്നു.

ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം, തകർക്കപ്പെട്ടത് ബാബരി മസ്ജിദ് മാത്രമല്ല എന്നതാണ്. നീതിക്കു വേണ്ടിയുള്ള ഏതൊരു അഭിലാഷത്തെയും തകർത്തുതരിപ്പണമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ ആണ് സംഘ പരിവാറും കൂട്ടാളികളും നടത്തിവരുന്നത്.അദ്വാനിയും ,ജോഷിയും, ഉമാ ഭാരതിയും ബാബരി മസ്ജിദ് തകർക്കാൻ നടത്തിയ ഗൂഢാലോചനാക്കേസ്സിൽ  വിചാരണ നേരിടണമെന്ന് 2017 മെയ് യിൽ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, പ്രസ്തുത വിചാരണ ഇനിയും പൂർത്തീകരിച്ചില്ലെന്നിരിക്കേ, അയോദ്ധ്യാ ഭൂമിത്തർക്കം സംബന്ധിച്ച കേസിൽ 2010 ൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി കേൾക്കാൻ തുടങ്ങുകയാണ്. പ്രസ്തുത തർക്ക ഭൂമിയായ 2 .77 ഏക്കർ സ്ഥലം  സുന്നി വഖഫ് ബോർഡ്,നിർമോഹി അഖാറ ,രാം ലാലാ ദൈവം(പ്രതിഷ്ഠ)  എന്നിവർക്കിടയിൽ പകുത്തു കൊടുക്കാൻ ആയിരുന്നു 2010 ലെ ഹൈക്കോടതി വിധി. പള്ളി തകർത്ത ഗുരുതരമായ ക്രിമിനൽക്കേസ് വിചാരണ ഘട്ടത്തിൽ ഇരിക്കുമ്പോൾ ബന്ധപ്പെട്ട ഭൂമിത്തർക്ക(സിവിൽ) കേസ്സിലെ ഹൈക്കോടതിവിധിയിന്മേലുള്ള അപ്പീലുകൾ കേൾക്കാൻ രാജ്യത്തിലെ പരമോന്നത കോടതി എന്തിനാണ് ഇത്രയും തിടുക്കം കാട്ടുന്നത് ?

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിലൂടെ അത് സംരക്ഷിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിക്ക് നൽകിയിരുന്ന ഉറപ്പ് ഉല്ലംഘിക്കുകയായിരുന്നുവെന്ന്  ഓർക്കണം .  മസ്ജിദ് പൊളിച്ച ക്രിമിനൽ കേസിനേക്കാളും പ്രഥമ പരിഗണന തൽസംബന്ധമായ വസ്തുത്തർക്കത്തിന് നൽകുന്നതും ഇപ്പോൾ അതേ സുപ്രീം കോടതി യാണ്.  ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഭരണ ഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ അന്തസ്സും സാംഗത്യവും ഫലത്തിൽ ദുർബ്ബലപ്പെടുത്തുകയാണ് സുപ്രീം കോടതിചെയ്യുന്നത്.

ഭരണഘടനാപരമായ ദൃഷ്ടിയിൽ നോക്കുമ്പോൾ, ബാബരി മസ്ജിദിന്റെ ധ്വംസനം വെറുമൊരു വസ്തുതതർക്കത്തിന്റെ ഫലമായുണ്ടായ അനിഷ്ട സംഭവമല്ല. മതേതര ഇന്ത്യയുടെ ഹൃദയത്തിന്  ഏറ്റ ഒരു മുറിവാണ് അത്. ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി പൊളിക്കുകയും തൽസ്ഥാനത്ത് ഹിന്ദു ക്ഷേത്രം ഉണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ  ഇന്ത്യയെ ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രം ആയി തങ്ങൾ പിടിച്ചെടുക്കുമെന്ന തുറന്ന വെല്ലുവിളിയാണ്  ബി ജെ പി -സംഘപരിവാർ സംഘടനകൾ ഉയർത്തിയത്.
മുസ്ലിങ്ങൾ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭാഗമാണെന്ന സങ്കൽപ്പം ഇല്ലാതാക്കാനുള്ള ശ്രമത്തിലെ   പ്രതീകാത്മകമായ ഒരദ്ധ്യായം ആണ് ബാബരി മസ്ജിദ് ധ്വംസനം. ഒരു വലിയ  ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് മസ്ജിദ് തകർക്കാൻ സാധിച്ചപ്പോൾത്തന്നെ ഫാസിസ്റ്റുകളുടെ  ആത്മവിശ്വാസം
വർധിക്കുകയായിരുന്നു. തുടർന്നിങ്ങോട്ടുള്ള ഇരുപത്തഞ്ചു വർഷങ്ങളിൽ ദിവസേനയെന്നോണം മുസ്ലിങ്ങൾക്കെതിരായ ഹിംസയും കൊലവിളികളും  രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രത്തിലും ബി ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും 'പശു രക്ഷ ' മുതൽ  തൊപ്പിയും മറ്റ് മുസ്ലിം ചിഹ്നങ്ങളും വേഷങ്ങളും വരെ മുസ്ലിങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണത്തിന്നുള്ള  പ്രചോദനം ആയി .

'വികസനം' കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾക്ക് നൽകിയാണ് മോദി അധികാരത്തി എത്തിയത്. ബി ജെ പി രാഷ്ട്രീയത്തിന്റെ കാതലായ വശങ്ങൾ വർഗീയതയും കോർപ്പറേറ്റ് താല്പര്യങ്ങളുടെ പോഷണവും ആയിട്ടും അവ 'വികസനം' എന്ന പ്രലോഭനത്തിൽ സമർത്ഥമായി ഒളിപ്പിക്കുകയായിരുന്നു.
ഇന്ന്, മോദിയുടെ തട്ടകമായ ഗുജറാത്തിൽപ്പോലും 'ഗുജറാത്ത് മാതൃകയിലുള്ള വികസനത്തിന്റെ '  വാഗ്ദാനം വെറും പൊള്ളയായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഉത്തർ പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കു അടുത്ത് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ട് , അസംബ്ലി തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ചതിനെയപേക്ഷിച്ചു 10 - 12 ശതമാനം കുറഞ്ഞിരിക്കുന്നു.മാസങ്ങൾക്കു മുൻപ് മാത്രം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുകളും ബഹുഭൂരിപക്ഷം സീറ്റുകളും ലഭിച്ച പാർട്ടി ഇങ്ങനെയൊരു പതനത്തിൽ എത്തിയത് ഹിംസയിലൂടെ വർഗീയ ധ്രുവീകരണവും  വിഭജനങ്ങളും ഉണ്ടാക്കാനുള്ള എല്ലാ അടവുകളും മുഖ്യമന്ത്രി ആദിത്യനാഥും സംഘവും പയറ്റിക്കഴിഞ്ഞ ശേഷമാണ് എന്നുകൂടി ഓർക്കണം. രാമക്ഷേത്ര നിർമാണം  മുതൽ താജ് മഹൽ വരെ വിഷയമാക്കി ഉയർത്തിയ വർഗീയ  പ്രോപഗാൻഡയ്ക്ക് മറച്ചു പിടിക്കാൻ ആകാത്തത്രയും ഭീമമായിരുന്നു യോഗി ഭരണത്തിലെ ജനവിരുദ്ധ നയങ്ങളും ഭരണപരമായ വീഴ്ചകളും .പൊതുജനാരോഗ്യം, കർഷക ക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ സുരക്ഷിതത്വവും അന്തസ്സും കാത്തുസൂക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പൂർണ്ണ പരാജയമായിരുന്നു ആദിത്യനാഥ്‌ സർക്കാർ. ഈ സന്ദർഭത്തിലാണ് ഗുജറാത്ത് അസംബ്‌ളി തെരഞ്ഞെടുപ്പിൽ ഏതുവിധേനയും അധികാരം നിലനിർത്തനായി തുറന്ന വർഗീയ പ്രചാരണത്തിന്റെ മാർഗ്ഗം ബി ജെ പി സ്വീകരിച്ചിരിക്കുന്നത്.

സംഘപരിവാർ ഏജന്റുമാരും ബിജെപി നേതാക്കളും ഇപ്പോൾ പരിശ്രമിച്ചുവരുന്നത് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഗംഭീരമായ ഒരു രാമക്ഷേത്രം നിർമ്മിക്കുന്നതിന്   ഒരു ' സമവായം ' നിലവിൽ ഉണ്ട് എന്നു വരുത്താനാണ്. അങ്ങനെയൊരു ശ്രമത്തെ സഹായിക്കുംവിധമുള്ള നിലപാട് പ്രത്യക്ഷത്തിലോ പരോക്ഷമായിട്ടോ സുപ്രീം കോടതി സ്വീകരിക്കുന്ന പക്ഷം അത് അങ്ങേയറ്റം ലജ്ജാകരവും നീതിയുടെ നിഷേധവുമായിരിക്കും. 

ബാബരി മസ്ജിദ് പൊളിച്ചതിനുത്തരവാദികളായവർക്കെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഒരിയ്ക്കലും മറന്നുകളയാനോ ഉപേക്ഷിക്കാനോ ആവില്ല. കുറ്റവാളികളെ ശിക്ഷിക്കുകതന്നെ വേണം.  അതിലുമുപരിയായി , മതേതര ജനാധിപത്യ ഇന്ത്യയെ തകർത്ത് തൽസ്ഥാനത്ത് "ഹിന്ദു രാഷ്ട്രം" എന്ന ഫാസിസ്റ്റ് ആൾക്കൂട്ടഭരണം  കൊണ്ടുവരാൻ ഈ കുറ്റകൃത്യം  ചെയ്തവരുടെ ഇന്നത്തെ പിൻഗാമികളെ ഒരിയ്ക്കലും അനുവദിച്ചുകൂടാത്തതുമാണ് .


ML Update
A CPI(ML) Weekly News Magazine
Vol. 20 | No. 50 | 5 – 11 December 2017

Wednesday 6 December 2017

 കറുപ്പു-വെള്ള ഗൗണുകൾക്കിടയിൽ ഒരു ചുവന്ന  ഹിജാബ് 

- ഇന്ദിര ജയ്‌സിംഗ്
  ഡിസംബർ 3 , 2017

  ന്ത്യയുടെ ചീഫ് ജസ്റ്റിസ് മിസ്റ്റർ ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് എ എം ഖാൻവിൽക്കർ എന്നീ സുപ്രീം കോടതി ജഡ്ജിമാരുടെ മുന്നിൽ ചുവന്ന ഹിജാബ് അണിഞ്ഞ   ഒരു ചെറുപ്പക്കാരിയെ  ഏതാനും വനിതാ പോലീസുകാർ 2017 നവംബർ 27 ന്    ഹാജരാക്കിയപ്പോൾ ന്യായാധിപന്മാർ അനക്കമില്ലാതെ ഇരുന്നു.
സമയം  ഏകദേശം ഉച്ചതിരിഞ്ഞു 2.55 ആയിരുന്നു. എല്ലാവരുടേയും  കണ്ണുകൾ ചെറുപ്പക്കാരിയുടെ നേർക്ക് തിരിഞ്ഞു.  കറുപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ അഭിഭാഷകർ  തിരക്കിൽ പരസ്പരം തള്ളിമാറ്റിക്കൊണ്ട്  അവൾക്ക് പ്രവേശിക്കാൻ വഴിയുണ്ടാക്കുകയും  ,നിന്നും ഇരുന്നും ഈ ചെറുപ്പക്കാരിയെ കാണാൻ ഇടങ്ങൾ തേടുകയും ചെയ്തു. വേറൊരു മതത്തിലേയ്ക്ക് മതം മാറിയതിനും താൻ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം ചെയ്തതിനും മാത്രമായിരുന്നു   അവൾ സുപ്രീം കോടതിയുടേയും രാജ്യത്തിന്റെയാകെയും ശ്രദ്ധാ കേന്ദ്രമായത്. 
കേരള ഹൈക്കോടതി മാതാപിതാക്കളുടെ കസ്റ്റഡിയിൽ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്ന 25 വയസ്സുകാരിയായ കേരളീയ യുവതി ഹാദിയയായിരുന്നു അത്. അവളുടെ അച്ഛൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ട് ഇട്ട ഉത്തരവിൽ , " അവരുടെ മക്കൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽത്തന്നെ    തീരുമാനങ്ങൾ എടുക്കാനുള്ള സമ്പൂർണ്ണമായ അധികാരം മക്കൾക്ക് വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ എല്ലാ  സാഹചര്യത്തിലും ഒരുപോലെ ബാദ്ധ്യസ്ഥരല്ലെന്നു"  ഹൈക്കോടതി  പ്രസ്താവിച്ചിരുന്നു.

ഈ കേസിന്മേൽ  ഹാദിയയുടെ ഭർത്താവ് ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ രാജ്യത്തെ പരമോന്നത കോടതിയിൽ സമർപ്പിച്ച  ഒരു അപ്പീലിൽ, തന്റെ ഭാര്യയ്ക്ക്  തടവിൽ കഴിയുന്നതിനാൽ കോടതിയെ സമീപിക്കാൻ പറ്റാത്ത നിലയായതുകൊണ്ട് അവരെ തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ അയാളുടെ അഭിഭാഷകരായ കപിൽ  സിബ്ബലും ഞാനും ഹാരിസ് ബീരാനും ഹാദിയയെ സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് കേട്ട ശേഷം കാര്യം തീർപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചു നൽകിയ ഹരജി കോടതി തള്ളുകയായിരുന്നു; പകരം, ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചു  വിശദമായി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA ) യെ ചുമതലപ്പെടുത്തുന്ന ഒരു ഉത്തരവ് ആണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായത്.  അന്വേഷണം നീതിപൂർവ്വമാണെന്ന് ഉറപ്പുവരുത്തും വിധം NIA അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ റിട്ടയേർഡ് ജഡ്ജിയായ രവീന്ദ്രനോട് നിർദ്ദേശിച്ച ഭാഗം പ്രസ്തുത ഉത്തരവ് പോലെത്തന്നെ നടുക്കമുണ്ടാക്കുന്നതായിരുന്നു. ജസ്റ്റിസ് രവീന്ദ്രൻ വ്യക്തിപരമായ കാരണങ്ങൾ മൂലം അതിൽനിന്ന് ഒഴിഞ്ഞു മാറിയപ്പോൾ NIA സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോവുകയും അതിന്റെ കണ്ടെത്തൽ സീൽ ചെയ്ത കവറിൽ തയ്യാറാക്കിവെക്കുകയും ചെയ്തു. നേരത്തെ കേസ് കേട്ട ജസ്റ്റിസ് കേഹാർ വിരമിച്ചതിനെത്തുടർന്നു ചീഫ് ജസ്റ്റിസ് സ്ഥാനത്തുവന്ന ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു ഹാദിയയെ കോടതി നേരിട്ട് കേൾക്കണം എന്ന ഞങ്ങളുടെ ആവശ്യം അംഗീകരിച്ച്  ഉത്തരവിട്ടത്.  ഹാദിയയുടെ ആഗ്രഹം എന്തെന്ന് കണ്ടെത്തുക എന്നത് ബന്ധപ്പെട്ട എല്ലാവരുടേയും പ്രഥമ പരിഗണനാവിഷയം ആണെന്ന ഞങ്ങളുടെ വാദം കോടതിക്ക് ബോധ്യമായതിനെത്തുടർന്നാണ് ഇത്.

പുതിയ ചീഫ് ജസ്റ്റിസിന്  മുന്നിൽ  ഹിയറിങ് നടന്ന ആദ്യദിവസം തന്നെ കോടതി നിരീക്ഷിച്ചത് " ഒരു സ്ത്രീ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്നത് ഒരു ക്രിമിനലിനെയായിരുന്നാൽപ്പോലും അത് തടയാൻ നിലവിൽ ഇന്ത്യയിൽ ഒരു നിയമം കൊണ്ടും സാദ്ധ്യമല്ല " എന്നായിരുന്നു.  അവിടം കൊണ്ടുതന്നെ തീരേണ്ടതും, അപ്പോൾത്തന്നെ ഹാദിയ മോചിതയാകേണ്ടതും ആയിരുന്ന ഒരു കേസ് ആണ് ഇത്. എന്നാൽ,  ഹാദിയയെ നേരിട്ട് കേൾക്കാൻ നവംബർ 27 ന് ഹാജരാക്കാൻ ഉത്തരവിടുകയും അതുവരെ പിതാവിന്റെ കസ്റ്റഡി തുടരാൻ വിധിക്കുകയുമാണ് കോടതി ചെയ്തത്. പ്രസ്തുത ഉത്തരവ് അനുസരിച്ചു കോടതിയിൽ അച്ഛൻ "ഹാജരാക്കുന്ന" നവംബർ 27  3 മണിവരെ  ഭർത്താവോ ഭർത്താവിന്റെ അഭിഭാഷകരോ അടക്കം  ആരുമായും സംസാരിക്കാൻ അനുവാദമില്ലാതെ ഹാദിയയെ കേരളാ ഹൌസിൽ  പോലീസ് സംരക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.

ഞാൻ ഇരുന്നത് ആദ്യത്തെ വരിയിൽ ആയിരുന്നതുമൂലം എനിക്ക് അവളെ കഷ്ടിച്ച് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മറ്റ് പലരും ചെയ്തത് പോലെ കഴുത്ത് തിരിച്ചു തുറിച്ചു നോട്ടം നടത്തിയാൽ  അത് അവളുടെ സ്വകാര്യതയോട് അനാദരവ് കാട്ടലായേക്കുമെന്ന്  തോന്നിയെങ്കിലും , അവളുടെ കേസിന്  ഹാജരാകാൻ തുടങ്ങിയതുമുതൽ നേരിട്ട് കാണണം എന്നാഗ്രഹിച്ചിരുന്ന ഈ ചെറുപ്പക്കാരിയെ ഞാൻ ഒന്ന് നോക്കി. കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർമാരെ  നോക്കി ഹാദിയ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഹാദിയയോട് അവർ തിരിച്ചും ബഹുമാനം പുലർത്തുമാറ് സ്വാഭാവികവും മാനുഷികവുമായ  ഒരു ബന്ധം അവർക്കിടയിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. 'ഇതെല്ലാം ജോലിയുടെ ഭാഗമായി ഞങ്ങൾ ചെയ്യുന്നു എന്നേയുള്ളു, കാര്യങ്ങൾ ഞങ്ങൾക്ക് പിടി കിട്ടി ' എന്ന മട്ടിൽ ഒരു വനിതാ പോലീസ് ഓഫീസർ   ഹാദിയയ്ക്കു പുഞ്ചിരി തിരിച്ചു നല്കുന്നത് കണ്ടു.    ദീർഘമായ തടവ് കാലത്തിന്റെ പശ്ചാത്തലത്തിലും പോലീസുകാരുമായി ഇങ്ങനെ സൗഹൃദപരമായി ഇടപെടാൻ വിധമുള്ള സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും ഹാദിയ എങ്ങനെ നിലനിർത്തുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. കോടതിമുറിയിലെ പേടിപ്പെടുത്തുന്ന മരക്കൂടിനോ,  വക്കീൽപ്പടകൾക്കോ മാത്രമല്ലാ,  മുന്നിൽ നീതിപീഠങ്ങളിൽ ഉപവിഷ്ടരായ മൂന്നു ന്യായാധിപന്മാർക്കുപോലും ഒരിയ്ക്കലും തളർത്താൻ കഴിയാത്തത്രയും വലുതായിരുന്നു ഹാദിയയുടെ ആത്മവിശ്വാസവും. സ്ഥൈര്യവും .

നടപടികൾ ആരംഭിച്ചപ്പോൾ ,  പ്രഗത്ഭരായ മൂന്നു ന്യായാധിപന്മാർ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടത് ഹാദിയയോട്  നേരിട്ട് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ വേണ്ടിയായിരുന്നു. ഇംഗ്ലീഷ് മനസ്സിലാവുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഹാദിയ ഈ സമയമത്രയും തനിക്കു നേരെ ഏല്പിക്കപ്പെടുന്ന ഓരോ അവഹേളനവും മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്കു സംസാരിക്കാനുള്ള അവസരം അനുവദിക്കപ്പെടുന്നതും കാത്ത്  ക്ഷമയോടെ അവൾ നിന്ന നിൽപ്പിൽ നിന്നു .
ഹാദിയയുടെ അച്ഛനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിസ്റ്റർ ശ്യാം ദിവാൻ,  ജിഹാദികളും ഹദിയയുടെ ഭർത്താവും ചേർന്ന ഒരു സംഘത്താൽ  "പ്രോഗ്രാം ചെയ്യപ്പെട്ട" ഹാദിയയ്‌ക്കു " വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒരു "ഡീ പ്രോഗ്രാമിങ് " ആവശ്യമാണെന്ന് വാദിച്ചു. ഒരു മുതിർന്ന വ്യക്തിയായ ഹാ ദിയയെ  മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിടാൻ പറ്റില്ലെന്ന വാദത്തിന് മറുപടിയായി അദ്ദേഹം ബോധിപ്പിച്ചത് ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ പ്രലോഭിപ്പിച്ചു വിവാഹം കഴിച്ച ശേഷം തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന സംഘടിതമായ കുറ്റ കൃത്യം കാണാൻ കോടതിക്ക് ചുമതലയുണ്ടെന്നായിരുന്നു. അവൾ പ്രായപൂർത്തിയായ ഒരു വ്യക്തിയാണെന്നോ, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളവൾ ആണെന്നോ, ഒരു കുറ്റകൃത്യവും ആരോപിതമായിട്ടില്ലാത്ത ആൾ ആണെന്നോ ഉള്ള സംഗതികൾ ഒന്നും പരിഗണിക്കേണ്ടതില്ലെന്നു ശ്യാം ദിവാൻ വാദിച്ചു.  എൻ ഐ എ  അഭിഭാഷകനായ മിസ്റ്റർ മണീന്ദർ സിംഗ് ആകട്ടെ, ഹാദിയയെ കോടതി കേൾക്കുന്നതിന് മുൻപായി തങ്ങളുടെ പക്കലുള്ള അന്വേഷണരേഖകൾ പരിശോധിക്കണമെന്നു കോടതിയോട് അഭ്യർഥിച്ചു.
 ഹാദിയയ്ക്കു പറയാനുള്ളത് കോടതി കേൾക്കണം എന്ന് മിസ്റ്റർ കപിൽ സിബ്ബലും ഞാനും ശക്തിയായി ആവശ്യപ്പെട്ടു. ഹാദിയയെ കോടതി വരുത്തിയതിന്റെ ഉദ്ദേശം തന്നെ അതാണെന്നും , സ്വയബുദ്ധിയുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഹാദിയയെ സംസാരിക്കാൻ  അനുവദിക്കുകയാണ് വേണ്ടതെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.

പിന്നീട് രണ്ട് മണിക്കൂർ നേരം കോടതിമുറിയിൽ നടന്ന തർക്കങ്ങളുടെ വിശദാമ്ശങ്ങൾ  ഒരേ സമയം സ്തോഭജനകവും ഹൃദയഭേദകവുമാണ്. ഹാദിയയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ  "പഠിപ്പിച്ച "താണെന്നും, പ്രോഗ്രാം ചെയ്തതാണെന്നും , കേരളത്തിൽ ഹാദിയയുടേത് പോലുള്ള ധാരാളം കേസുകളും അവളുടെ ഭർത്താവിന്റെ ഐസിസ് ബന്ധവും  എൻ ഐ എ അതിന്റെ   അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന്  ശ്യാം  ദിവാനും, എൻ ഐ എ രേഖകൾ കോടതി വാങ്ങി പരിശോധിക്കുന്നതിന് മുൻപ് ഹദിയയെ കേൾക്കരുതെന്ന് മിസ്റ്റർ മണിന്ദർ സിംഗും വാദിച്ചു. കേരളത്തിൽ തീവ്രവാദ പ്രവർത്തങ്ങലെ സഹായിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ടെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു വലിയ പ്രശ്നമാണെന്നും സിംഗ് ബോധിപ്പിച്ചു.
"മസ്തിഷ്ക പ്രക്ഷാളനം" എന്ന പദം ഇവർ പലകുറി ആവർത്തിക്കുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത്  ഹാദിയ സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്ന അവസ്ഥയിലല്ല  എന്ന്  ജഡ്ജിമാരെയും കോടതിയിലുണ്ടായിരുന്ന  കേൾവിക്കാരെയും ധരിപ്പിക്കാൻ "മസ്തിഷ്ക പ്രക്ഷാളനം" നടത്താനാണോ  ഇവർ യാഥാർത്ഥത്തിൽ ശ്രമിക്കുന്നത് എന്നാണ്‌ . 
 തന്റെ  മാനസികാരോഗ്യം ശരിയല്ലെന്നും , രാജ്യ സുരക്ഷയ്ക്ക് താൻ ഒരു ഭീഷണിയാണെന്നും ആരോപിച്ചു തർക്കങ്ങൾ ഉന്നയിക്കുന്ന കറുപ്പും വെളുപ്പും വേഷധാരികളുടെയിടയിൽ നിന്നും ഏതാനും അടി മാത്രം പിന്നിൽ  ഇരുപത്തഞ്ചു വയസ്സായ ഒരു സ്ത്രീ ചുവന്ന ഉടുപ്പുമിട്ടു  തികഞ്ഞ ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും  നിന്ന കാഴ്ച അവിസ്മരണീയമാണ്. അവൾക്കു ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ വശമില്ലെങ്കിലും ഇംഗ്ളീഷിൽ നടന്ന സംഭാഷണങ്ങളുടെ അർത്ഥം മനസ്സിലാകുമായിരുന്നു. തന്റെ മാനസികാരോഗ്യനിലയെ  കുറേപ്പേർ ഇങ്ങനെ ആക്രമിക്കുന്നതിൽപ്പരം  വലിയൊരു അവഹേളനവും അപകീർത്തിപ്പെടുത്തലും വേറെ എന്താണ് ? സംസാരിക്കാനുള്ള തന്റെ ഊഴത്തിനു വേണ്ടി  ശാന്തതയോടെ ഹാദിയ കാത്തുനിന്നു.

മൂന്ന് ന്യായാധിപന്മാരും അഭിഭാഷകരും സ്വസ്ഥമായി  ഇരിപ്പിടങ്ങളിൽ
ഇരുന്ന രണ്ടു മണിക്കൂർ സമയമത്രയും ഹാദിയ നിൽക്കുകയായിരുന്നു; സംസാരിക്കാൻ തനിക്കു അനുവദിക്കപ്പെടുന്ന ഊഴം കാത്ത്.  ഒരു കുറ്റാരോപിതയോ പ്രതിയോ അല്ലായിരുന്നിട്ടും അവൾക്കു അതുവരെയും ഇരിക്കാൻ ഒരു കസേര നൽകണമെന്ന്  ആർക്കും തോന്നിയില്ല. തന്റെ മുന്നിൽ കക്ഷികൾ ആയി എത്തുന്നവർക്കും ഓഫീസർമാർക്കും ഇരിക്കാൻ കസേരകൾ നൽകാൻ പറയുന്ന   വേറെ എത്രയോ ജഡ്ജിമാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ, ഈ ചെറുപ്പക്കാരിയോട് ജഡ്ജിമാർ ഇരിക്കാൻ പറഞ്ഞില്ല.

"   പ്രബോധനം" സംബന്ധിച്ച ശരിതെറ്റുകളുടെ നിയമപരമായ സാങ്കേതികത്വമായിരുന്നു ജഡ്ജിമാരും അഭിഭാഷകരും നടത്തിയ സംഭാഷണങ്ങളിൽ മുഖ്യമായും പൊന്തിവന്നത്.  ഒരാൾ "പ്രബോധനം" ചെയ്യപ്പെട്ടതാണെന്നു എങ്ങിനെ ഉറപ്പിക്കും? അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് ? അത്തരത്തിൽ "പ്രബോധന"ത്തിന് ഇരയായതെന്നു ആരോപിതരായ വ്യക്തികളോട് ന്യായാധിപന്മാർ എപ്പോഴാണ് സംസാരിക്കേണ്ടത് ? അത്  എൻ ഐ എ രേഖകൾ പരിശോധിച്ച  ശേഷം വേണോ അതിനു മുൻപ് വേണോ? ഹാദിയയുടെ വിവാഹം, മതം മാറ്റം ഇവ  ഹൈക്കോടതി വിധിച്ചതുപോലെ സമ്മർദ്ദത്തിന്റെ  ആയിരുന്നോ? "പ്രബോധന"ത്തെക്കുറിച്ചു നടത്തിയ ദീർഘമായ സംവാദത്തിനു മുൻപോ പിൻപോ  ഹാദിയയ്ക്കു പറയാനുള്ളത് ഈ ജഡ്ജിമാർ കേട്ടാൽ അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്ന് ഞാൻ  ചിന്തിച്ചു. അന്തിമ തീരുമാനം ഏതു നിലക്കായാലും ഹാദിയയെ കേൾക്കുക എന്നത് അവർക്കു ചെയ്യാനുണ്ടായിരുന്ന ഒരു  മിനിമം കർത്തവ്യമായി എനിക്ക് തോന്നി.

ഈ സമയത്താണ്  മിസ്റ്റർ സിബ്ബൽ ഒരു കാര്യത്തിലേക്കു ജഡ്ജിമാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇടപെട്ടത്. തത്സമയം കോടതിയുടെ മുൻപിലുള്ള പ്രശ്നം ഹാദിയയുടെ സ്വാതന്ത്ര്യത്തിന്റേതാണെന്നും ,അതിനാൽ ഹാദിയയെ ഇപ്പോൾത്തന്നെ മോചിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വാദിച്ചു . രക്ഷിതാക്കൾക്കുള്ള സംരക്ഷണാധികാരത്തിന്റെ അവകാശത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ  കോടതിക്ക് കഴിയുന്നത് മൈനർമാരുടെയും മാനസികാരോഗ്യം നഷ്ടപ്പെട്ടവരുടെയും കാര്യത്തിൽ മാത്രമാണ്. ഈ കേസ്  അങ്ങിനെയല്ലാത്തതിനാൽ അത് പറ്റില്ലെന്ന് ഞങ്ങൾ വാദിച്ചു. അപ്പോഴാണ് മൂന്നു ജഡ്ജിമാടേയും മനസ്സിൽ ഒരു മാറ്റം ഉണ്ടായതുപോലെ , നിർബന്ധിത മതം മാറ്റത്തെയും വിവാഹത്തെയും സംബന്ധിച്ച വർത്തമാനങ്ങൾ പെട്ടെന്ന് അവർ മതിയാക്കിയത്. ഹദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം വിജയം കണ്ടതും ആ നിമിഷത്തിൽ ആയിരുന്നു.

ഹാദിയയുടെ അച്ഛന്റെ വക്കീലന്മാർ ഭയപ്പെട്ടതും  അതുതന്നെയായിരുന്നു- ഹാദിയയുടെ വാക്കുകൾ, അവളുടെ സത്യം.  അവളുടെ ശബ്ദം സ്പഷ്ടമായും കോടതി മുറിയിൽ മുഴങ്ങിക്കേട്ടു:
"എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം ".ഈ ഘട്ടത്തിൽ കോടതിക്ക് എന്താണ് ചെയ്യാൻ കഴിയുക? മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ ? ഇല്ല.
വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: " എന്റെ വിശ്വാസവും എന്റെ വിദ്യാഭ്യാസവും രണ്ടും എനിക്ക് വേണം " . തന്നെ കോളേജ് ഹോസ്റ്റലിലേക്ക് കോടതി പറഞ്ഞയക്കുമെന്ന് വ്യക്തമായ ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു : " എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്റെ ഭർത്താവുമൊത്ത് സംസാരിക്കാൻ എനിക്ക് സാധിക്കണം; എനിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും തുണയും അപ്പോൾ വേണം "

ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടം ആരോടായിരുന്നെന്നു ഹദിയയോട് ഒരു ഘട്ടത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ്  ചോദിച്ചപ്പോൾ " എന്റെ അച്ഛനോട് " എന്നായിരുന്നു അവളുടെ മറുപടി . ഇതിലെ സത്യസന്ധതയും വളച്ചുകെട്ടില്ലായ്മയും  വല്ലാതെ എന്നെ സ്പർശിച്ചു. തന്റെ പ്രശ്നങ്ങൾക്ക് അച്ഛനെ കുറ്റപ്പെടുത്താനോ , അപകീർത്തിപ്പെടുത്താനോ ഉള്ള ഒരു ശ്രമവും ഹാദിയയുടെ ഭാഗത്ത് അപ്പോഴും ഉണ്ടായില്ല. ഈ മറുപടി , ചോദ്യം ചോദിച്ച ജഡ്ജിയെ   തികച്ചും നിരായുധനാക്കിയതു പോലെ തോന്നി. തന്റെ കുടുംബത്തോട് ഹാദിയ ശത്രുത പുലർത്തി എന്ന വാദം കൊണ്ടുവരാൻ ആർക്കും കഴിഞ്ഞില്ല.

മിസ്റ്റർ ശ്യാം ദിവാൻ പിന്നേയും വിട്ടില്ല.  "കുറ്റകൃത്യം  നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപുള്ള " ഒരു ഘട്ടത്തിൽ ഒരു വ്യക്തിയെ തടങ്ങലിൽ  വെക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്.  സ്വകാര്യതയ്ക്കുള്ള ഏതൊരു വ്യക്തിയുടെയും അവകാശം മൗലികാവകാശം ആണെന്ന് താൻ തന്നെ വിധി ന്യായമെഴുതിയ  മഷി ഉണങ്ങും മുൻപ് മേൽപ്പറഞ്ഞ വാദത്തെ അംഗീകരിക്കാൻ ഒരു ന്യായാധിപന് കഴിയുമോ ? ഒരിയ്ക്കലും ഇല്ല. പക്ഷെ, എന്നിട്ടും ഏതോ കാരണത്താൽ, ഹാദിയയ്ക്കു നേരിട്ട് പറയാനുള്ളത് കേൾക്കാൻ കോടതിക്ക്‌ രണ്ടു മണിക്കൂർ സമയം  വേണ്ടിവന്നു.

പ്രശ്നത്തിന്റെ ലിംഗവൽകൃതമായ സവിശേഷ സ്വഭാവം തിരിച്ചറിയാൻ ജഡ്ജിമാർക്ക് രണ്ടു മണിക്കൂർ വേണ്ടിവന്നു. അവൾ ഒരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു ചർച്ചയ്ക്ക് നമ്മൾ സാക്ഷികളാകേണ്ടിവരില്ലായിരുന്നു എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ   ലിംഗപദവിയുടെ പ്രശ്നമൊന്നും ഈ കേസിൽ അന്തർഭവിച്ചിട്ടില്ലെന്നാണ്   ജഡ്ജിമാർ ഒരു സംശയവും കൂടാതെ മറുപടി നൽകിയത് .ഈ സമയത്ത് പ്രതിഷേധത്തോടെ ഞാൻ ഇങ്ങനെ ചോദിച്ചു : " ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം ക്ഷണിച്ചുവരുത്തി ഹാജരാക്കിയ ഒരു സ്ത്രീയെ ഒന്നര മണിക്കൂർ നേരം ഇങ്ങനെ നിർത്തുന്നത് ശരിയാണോ ? ഇത് ഒരു സ്ത്രീയുടെ കർത്തൃത്വ പദവിയുമായി ബന്ധപ്പെട്ട സവിശേഷമായ അവസ്ഥയാണ്. തൽസ്ഥാനത്ത്  ഒരു പുരുഷൻ ആയിരുന്നുവെങ്കിൽ ഇതിനകം തന്നെ കോടതി അയാളെ  സംസാരിക്കാൻ  അനുവദിച്ചേനെ."  തുടർന്ന് ഉണ്ടായ സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ വാക്കുകൾ കേട്ടപ്പോൾ കോടതിയാകെ കൂട്ടച്ചിരിയായിരുന്നു . എത്രയോ കേസുകളിൽ സ്ത്രീകളെ കോടതി മുറികളിൽ അവഹേളിക്കുന്നത് കേട്ട് പരിചയമുള്ള എന്നെപ്പോലുള്ള ഒരു പ്രായം ചെന്ന ഫെമിനിസ്റ്റ് അഭിഭാഷകയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറം ആയിരുന്നു അത്. "അങ്ങിനെ  ചിരിച്ചു തള്ളാൻ പറ്റുന്ന ഒരു വിഷയമല്ല ഇത്" എന്ന് ഞാൻ വീണ്ടും പറഞ്ഞപ്പോൾ മാത്രമാണ് കൂട്ടച്ചിരി പെട്ടെന്ന് അടങ്ങിയത്. ചീഫ് ജസ്റ്റിസ് ഞാൻ പറഞ്ഞതിനോട് യോജിച്ചുവെങ്കിലും അൽപ്പം ക്ഷോഭത്തോടെ അദ്ദേഹം പ്രതികരിച്ചത് ഇത് ലിംഗനീതിയുടെ  വിഷയമല്ല എന്നായിരുന്നു.
" മിസ് ജയ് സിംഗ് , താങ്കൾ പറഞ്ഞത് വളരെ അനുചിതമാണ് " എന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.  തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു: " മിസ് ജയ് സിംഗ്,  വ്യക്തികളുടെ സ്വയം നിർണ്ണയാധികാരം ഒരു പോലെയാണ് ഞങ്ങൾ പരിഗണിക്കുക ; സ്ത്രീയായാലും പുരുഷൻ ആയാലും" .
അത് ശരിക്കും അങ്ങനെയാണോ, ബഹുമാനപ്പെട്ട ന്യായാധിപരേ ?
 എത്രയോ ഹേബിയസ് കോർപ്പസ് പെറ്റീഷനുകൾ മുൻപും കേട്ടിട്ടുണ്ടെന്നും, അതിനാൽ തങ്ങൾക്കു ഇത് ആദ്യത്തെ  കേസ് അല്ലെന്നും ആയിരുന്നു ജഡ്ജിമാരുടെ പ്രതികരണം. പക്ഷെ ഞാൻ അവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള നൂറു കണക്കിന് പെറ്റിഷനുകളിൽ ഒരെണ്ണമെങ്കിലും മാതാപിതാക്കൾ ആണ്മക്കളുടെ കസ്റ്റഡിയവകാശം ഉന്നയിക്കുന്നതായി കണ്ടിട്ടുണ്ടോ എന്നാണ്‌ . ഇല്ല എന്നാണ് ഇതിന്റെ ഉത്തരം.
പെണ്മക്കൾ, പെണ്മക്കൾ മാത്രമാണ് മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹങ്ങളിൽ നിന്നും വിലക്കപ്പെടുന്നത്. ഹിന്ദു മതം വിട്ടുപോയി ഇസ്‌ലാം സ്വീകരിക്കുന്ന പെണ്മക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും അത്തരം പെറ്റിഷനുകൾ ഉണ്ടാകുന്നു.

ഹീയറിംഗിന്റെ അവസാന ഘട്ടത്തിൽ ജഡ്ജിമാർ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞത്  എൻ ഐ എ റിപ്പോർട്ടിനെക്കുറിച്ചു എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നും , കോടതി അത് പരിശോധിക്കണം എന്ന അഭിപ്രായം ഉണ്ടോ എന്നും ആയിരുന്നു. അപ്പോൾ കേരളം സർക്കാരിന്റെ അഭിഭാഷകനായ വി വി ഗിരി പറഞ്ഞ അഭിപ്രായം കേരള  സർക്കാരിന്റെ തന്നെ മുൻ നിലപാടിനു കടക വിരുദ്ധമായ ഒരു മലക്കം മറിച്ചിലിനെ സൂചിപ്പിക്കുന്നതായിരുന്നു. കേരള  പോലീസ് നടത്തിയ അന്വേഷണത്തിൽ ഹാദിയയ്‌ക്കോ , ഭർത്താവിനോ എതിരെ  ഒരു ക്രിമിനൽ കേസും നിലവിൽ ഇല്ലെന്നു നേരത്തെ സുപ്രീം കോടതിയിൽ ബോധിപ്പിച്ചതിനു വിരുദ്ധമായി   വി വി ഗിരി പറഞ്ഞത് ഹദിയയെ സ്വാതന്ത്രയാക്കുന്നതിൽ തീരുമാനമെടുക്കും മുൻപ് എൻ ഐ എ റിപ്പോർട്ട് കൂടി സുപ്രീം കോടതി പരിഗണിക്കണം എന്നായിരുന്നു.  ഒരു ഇടതു പക്ഷ സർക്കാർ സ്വന്തം  പോലീസ് സേനയുടെ  അന്വേഷണത്തിലെ  കണ്ടെത്തലുകൾ പിന്നീട് ദുർബ്ബലപ്പെടുത്തുന്ന നയം  സ്വീകരിക്കുന്നു എന്നതാണ്  എന്നെ സംബന്ധിച്ച് ഈ കേസിലെ ഏറ്റവും ദുരൂഹമായ സംഗതി.

 പിന്നെ രണ്ടുമണിക്കൂറോളം ചർച്ചകൾ തുടർന്നു .  നേരത്തെ നിശ്ചയിക്കപ്പെട്ട  സമയത്തേക്കാൾ  ഒരു മണിക്കൂർ അധികം ഇരുന്ന ശേഷം ആണ് ഹാദിയയെ  തുടർ പഠനത്തിന് പ്രവേശിപ്പിക്കാനും സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി സേലത്തുള്ള കോളേജിലെ അധികാരികൾക്ക് ഉത്തരവ് തയ്യാറാക്കിയത്.

 ഹാദിയ ഇന്ന് "സ്വതന്ത്ര" എന്ന് വേണമെങ്കിൽ പറയാം . പക്ഷെ, സ്വാതന്ത്ര്യം എന്നത് വിഭജിക്കാനും പകുക്കാനും കഴിയുന്ന ഒന്നല്ല.  ഒരാൾക്ക് പഠിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഇല്ലെന്നും ഉള്ള അവസ്ഥയാണ് ഇപ്പോൾ; ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടാൻ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ വിവാഹിതയായ ഒരു വ്യക്തിക്ക് ഭർത്താവിന്റെ സാന്നിധ്യവും തുണയും അനുഭവിക്കാൻ സ്വാതന്ത്ര്യമില്ല. ഇനിയും ഏറെ കടമ്പകൾ ഹാദി യയ്ക്കു പോരാട്ടങ്ങളിലൂടെ മറികടക്കേണ്ടതായുണ്ട്. ഇനിയും നടക്കാനിരിക്കുന്ന അനേകം യുദ്ധങ്ങളിൽ വിജയം ഹാദിയയെ കാത്തിരിക്കുകയാണ്. ജഡ്ജിമാർ എന്ത് വിചാരിക്കുന്നു എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല അവ അന്തിമമായി നിർ ണയിക്കപ്പെടുക, മറിച്ചു  ലിംഗനീതിക്കും കർതൃത്വ അവകാശങ്ങൾക്കും  വേണ്ടി സ്ത്രീകൾ നൂറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തിന്റെ വിജയവുമായിട്ടാണ് അവ കണ്ണിചേർക്കപ്പെട്ടിരിക്കുന്നത്. കേരളമെന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിയന്ത്രണം പിടിച്ചു പറ്റാൻ  ഹിന്ദുത്വ ശക്തികൾ നടത്തുന്ന  വലിയ യുദ്ധത്തിന്റെ ഭാഗമാണ് ഒരു സ്ത്രീയുടെ ശരീരത്തിന്മേൽ നിയന്ത്രണാവകാശം ഉറപ്പിക്കാനുള്ള  ഇപ്പോഴത്തെ യുദ്ധം .

( The Invisible  Lawyer എന്ന വെബ്സൈറ്റില്‍ വന്ന ലേഖനത്തിന്‍റെ  മൊഴിമാറ്റം ; സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന ഒരു അഭിഭാഷകയാണ് ലേഖിക )