Sunday 27 December 2020

 ദില്ലി അതിർത്തിയിൽ നിന്നും 2021-ലേക്കുള്ള സന്ദേശം [ ലിബറേഷൻ മാസിക , ജനുവരി 2021 ലക്കം - എഡിറ്റോറിയൽ ]

■ ഫാസിസത്തിനെതിരെ പോരാടുക!
■ കമ്പനി രാജ് തള്ളിക്കളയുക!
No photo description available.
ലോകമഹായുദ്ധങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഉണ്ടാക്കിയ തകർച്ചക്ക് ശേഷം ഈ "2020" പോലെ ബുദ്ധിമുട്ടേറിയ, വെല്ലുവിളി നിറഞ്ഞ ഒരു കാലത്തിലൂടെ നമ്മൾ കടന്നു പോയിട്ടില്ല. മഹാമാരിയുടെ ഫലമായി ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടതാണ് ഈ അസാധാരണമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ കാരണം (ഇന്നുവരെ ആകെ രോഗബാധിതർ 8 കോടി അഞ്ച് ലക്ഷം പേർ, അകാലമരണം സംഭവിച്ചത് 18 ലക്ഷത്തോളം മനുഷ്യർക്ക്, രോഗബാധിതരായി ഇപ്പോഴും ചികിൽസയിൽ തുടരുന്നവർ രണ്ട് കോടിയിലധികം പേർ). ഈ മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യവും ആഴ്ച്ചകളിൽ നിന്ന് മാസങ്ങളിലേക്ക് നീളുന്ന വ്യത്യസ്ത ഘട്ടങ്ങളിലുള്ള ലോക്ക്ഡൗൺ നടപ്പിലാക്കുകയും അതിൻ്റെ ഫലമായി സാധാരണ സാമൂഹിക ജീവിതവും സാമ്പത്തിക പ്രവർത്തനങ്ങളും സ്തംഭിക്കുകയും ചെയ്തു. "മോദി മോഡൽ" ലോക്ഡൗണിൻ്റെ ഏകപക്ഷീയവും, ക്രൂരവും, നിർബന്ധിതവുമായ സ്വഭാവവും, ഇന്ത്യയുടെ മോശപ്പെട്ട പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ചേർന്ന് പകർച്ചവ്യാധിയുടെയും ലോക്ഡൗണിൻ്റേതുമായ രണ്ട് കാരണങ്ങളാലും ഇന്ത്യക്കാർക്ക് വലിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു- ഈ വർഷാന്ത്യമാകുമ്പോഴും ഈ വിനാശത്തിൻ്റെ ഗുരുതരാവസ്ഥ തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
പകർച്ചവ്യാധിയുടെയും ദുസഹമായ ലോക്ഡൗണിൻ്റേതുമായ സംയുക്ത പ്രതിസന്ധി ഇന്ത്യയിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കവെ, ഈ പ്രതിസന്ധിയെ അവസരമായി മാറ്റുക എന്ന മുദ്രാവാക്യം മോദി സർക്കാർ കൊണ്ടുവന്നു. ഈ പുതിയ മുദ്രാവാക്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് സമ്പന്നർക്കും അധികാരമുള്ളവർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സാധാരണക്കാരുടെ പ്രതിസന്ധി രൂക്ഷമാക്കുംവിധമാണ്. പാർലമെന്ററി ജനാധിപത്യത്തെ നിർല്ലജ്ജതയോടെ തകർക്കുകയും പുതിയ ലക്ഷ്യങ്ങൾക്കുതകുംവിധം വിദഗ്ധമായി പുനർനിർമ്മിക്കുകയും ചെയ്തു. ഇന്ത്യയിലെ കർഷക ജനതയുടെ മുഴുവൻ താൽപ്പര്യങ്ങളെയും ആവശ്യങ്ങളെയും പൂർണമായും അവഗണിച്ചുകൊണ്ടുള്ള മോഡി സർക്കാറിൻ്റെ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ ജനാധിപത്യത്തിനെതിരായ ഈ സർജിക്കൽ സ്ട്രൈക്കിൻ്റെ ലക്ഷ്യം വ്യക്തമാകുന്നു. ഇന്ത്യയുടെ ‘ഹരിത വിപ്ലവത്തിന്’ നേതൃത്വം നൽകിയതിന് ഇന്ത്യയിലെ ഭരണവർഗങ്ങളാൽ ഒരിക്കൽ പ്രശംസിക്കപ്പെട്ടിരുന്ന പഞ്ചാബിലെ കർഷകരെ ഇപ്പോൾ മോദിയുടെ “പുതിയ ഇന്ത്യ” ശത്രുക്കളായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ജൂൺ ആദ്യം തീവ്രമായ പകർച്ചവ്യാധിയുടെ നടുവിൽ നിൽക്കുമ്പോഴാണ് സർക്കാർ മൂന്ന് ഓർഡിനൻസുകൾ പ്രഖ്യാപിക്കുന്നതും, ഉടനെ തന്നെ പഞ്ചാബിലെ കർഷകർ അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തത്. പ്രതിഷേധിച്ച കർഷകരുടെ ചുറ്റുമാണ് പഞ്ചാബിലെ മുഴുവൻ ജനങ്ങളും അണിനിരന്നത്. ദില്ലിയിലെ മോഡി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ അകാലിദൾ മന്ത്രി നിർബന്ധിതനായി. പഞ്ചാബ് നിയമസഭ ഏകകണ്ഠമായി ഓർഡിനൻസുകൾ നിരാകരിച്ചു, ബിജെപി നേതാക്കൾ പോലും ആ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ തുടങ്ങി. ഈ ശക്തമായ പ്രതിഷേധം അവഗണിച്ച് മോദി സർക്കാർ പാർലമെൻ്റിനെ ബുൾഡോസ് ചെയ്തുകൊണ്ട് ഈ ബില്ലുകൾ കൊണ്ടുവരികയും അവ നിയമമാക്കുകയും ചെയ്തു. ഈ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾ റദ്ദാക്കണമെന്ന് രാജ്യമെമ്പാടുമുള്ള കർഷകർ ആവശ്യപ്പെട്ട്കൊണ്ടിരിക്കുമ്പോഴാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം സർക്കാർ റദ്ദാക്കുന്നത്! അതേസമയം, ഈ പുതിയ നിയമങ്ങളിൽ പ്രതീക്ഷയർപ്പിച്ച് അദാനി ഗ്രൂപ്പ് രാജ്യത്തിന്റെ എല്ലാ കോണുകളിലും അവരുടെ അഗ്രിബിസിനസ് ഇൻഫ്രാസ്ട്രക്ചർ ഭ്രാന്തമായ വേഗതയിൽ നിർമ്മിച്ചതിന് തെളിവുകൾ ഉണ്ട്. അതിനാൽ ഈ ഓർഡിനൻസുകളും തുടർന്ന് സംശയാസ്പദമായി പാസാക്കിയ നിയമങ്ങളും, സർക്കാർ കോർപ്പറേറ്റ് കൂട്ടാളികളുമായി ചേർന്ന് തയ്യാറാക്കിയ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കുന്നുണ്ട്. വിവേചനപരമായ പൗരത്വ വ്യവസ്ഥകൾക്കെതിരെ മുസ്‌ലിം സ്ത്രീകൾ നേതൃത്വം വഹിച്ചുകൊണ്ട് ഷഹീൻ ബാഗിൽ തുടങ്ങിയ ആവേശകരമായ പൗരത്വ പ്രസ്ഥാനത്തോടെ ആയിരുന്നു 2020 വർഷം ആരംഭിച്ചത്, തുടർന്ന് ഷഹീൻ ബാഗിന്റെ ആവേശം രാജ്യം മുഴുവൻ വ്യാപിച്ചു. മഹാമാരിയും, ലോക്ക്ഡൗണും സംയോജിച്ചുണ്ടായ വിനാശകരമായ അവസ്ഥയും, ഈ പ്രസ്ഥാനത്തിനെതിരെ അപകീർത്തികരമായ അപവാദം പ്രചരിപ്പിച്ചും, ഒരു വംശഹത്യ നടത്തി ഈ പ്രതിഷേധത്തെ തകർക്കാൻ മോദി സർക്കാരും സംഘ ബ്രിഗേഡും നടത്തിയ ഗൂഢാലോചനയും, പ്രതിഷേധക്കാർക്ക് നേരെ ഡ്രക്കോണിയൻ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രങ്ങളും, അറസ്റ്റും ആളുകളെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഷഹീൻ ബാഗിന്റെ സ്പിരിട്ട് പുനരുജ്ജീവിപ്പിക്കും വിധമാണ് കൃഷിക്കാർ അവരുടെ ട്രാക്ടർ ട്രോളികളിൽ എത്തിയത്, ജലപീരങ്കികളെ കൂസാതെ, റോഡുകളിൽ കുഴിച്ച കുഴികൾ മറികടന്ന്, മുള്ളുവേലികൾ തകർത്ത് അവർ അവരുടെ കൂടാരങ്ങൾ ദില്ലിക്ക് ചുറ്റും സ്ഥാപിച്ചു. ഇത് കർഷകരുടെ ഷഹീൻ ബാഗുകൾ നമുക്ക് നൽകി എന്നത് മാത്രമല്ല, പോലീസ് അടിച്ചമർത്തൽ അഴിച്ചുവിട്ടുകൊണ്ട് കർഷകരുടെ പ്രസ്ഥാനത്തെ തകർക്കാനുള്ള ബിജെപിയുടെ ആസൂത്രണത്തെ തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് കമ്പനി രാജിനെതിരെ സ്വാതന്ത്ര്യത്തിൻ്റെ പതാക വഹിച്ചുകൊണ്ട് യൂണിഫോമണിഞ്ഞ കർഷകർ ദില്ലിയിലേക്ക് നടത്തിയ 1857 ലെ മാർച്ചിൻ്റെ മനോഭാവമാണ് ഇത് പുനരുജ്ജീവിപ്പിച്ചത് (ബ്രിട്ടനെതിരായുള്ള ഒന്നാം സ്വാതന്ത്ര്യ സമരം). ഇപ്പോൾ ഈ ഫാസിസ്റ്റ് ഭരണത്തെ ചെറുക്കുന്നതിനും, നിയന്ത്രണങ്ങളില്ലാത്ത അദാനി-അംബാനി-കമ്പനി രാജിന് ഇന്ത്യയെ കീഴടക്കാനുമുള്ള അവരുടെ പദ്ധതി പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ കർഷകർ വീണ്ടും ദില്ലി വളഞ്ഞിരിക്കുന്നു.
ഷാഹീൻ ബാഗും, ദില്ലിയിലെ സിങ്കു ബോർഡറും, തിക്രി ബോർഡറും ഒക്കെ ചേർന്ന് ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ തന്നെ മഹത്തായ വർഷമാക്കി 2020 നെ മാറ്റി. ഫാസിസത്തിൻ്റെ പടുകുഴിയിലേക്ക് ഇന്ത്യ പതിക്കുന്നത് തടയും വിധമുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പെന്ന മഹത്തായ സാധ്യതയെ ഇത് ശക്തമാക്കുന്നു. ഷഹീൻ ബാഗിനെ മുസ്ലീം വിഘടനവാദികളുടെ വിഭജന പ്രസ്ഥാനമായി അവതരിപ്പിച്ചുകൊണ്ടാണ് അപകീർത്തിപ്പെടുത്താനും, ഒറ്റപ്പെടുത്താനും, തകർക്കാനും മോദി സർക്കാർ ശ്രമിച്ചത്. ഇപ്പോൾ കർഷക പ്രസ്ഥാനത്തിനെതിരെയും സമാനമായ ഗൂഢാലോചന നടത്തുകയാണ്, ഇത് ഖാലിസ്ഥാൻ വിഘടനവാദികളുടെയും പഞ്ചാബിലെ സമ്പന്നരായ കർഷകരുടെയും വലിയ കെട്ടുകാഴ്ച്ചയാണെന്ന് പ്രചരിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ ഈ പദ്ധതിയെ പരാജയപ്പെടുത്തേണ്ടത് ദില്ലിക്ക് ചുറ്റുമുള്ള ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തി മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഈ സമരത്തിൻ്റെ സന്ദേശം വ്യാപിപ്പിച്ചു കൊണ്ടും, ദില്ലി NCR നെതിരായ ചെറുത്തുനിൽപ്പിനെ പിന്തുണച്ചും, കർഷകരെയും, തൊഴിലാളികളെയും, സാധാരണ ജനങ്ങളെയും വലിയ രീതിയിൽ അണിനിരത്തിയുമാണ് അത് ചെയ്യേണ്ടത്.. നവംബർ 26 ലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിനും ഡിസംബർ 8 ൻ്റെ ഭാരത് ബന്ദിനും ലഭിച്ച ആവേശകരമായ പ്രതികരണം വിവിധ ജനവിഭാഗങ്ങൾ നടത്തുന്ന പോരാട്ടങ്ങളുടെ ഒത്തുചേരലിനുള്ള വലിയ സാധ്യതകൾ ചൂണ്ടികാട്ടുന്നു. ബീഹാർ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് രംഗത്തെ ചെറുത്തുനിൽപ്പിന്റെ സാധ്യതയും വർദ്ധിപ്പിക്കുന്നു.
കർഷകരുടെ ആവേശകരമായ ചെറുത്തുനിൽപ്പിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ട് കൊണ്ടാണ് നമുക്ക് 2021 ലേക്ക് പ്രവേശിക്കേണ്ടത്. കർഷക വിരുദ്ധ സ്വഭാവമുള്ള കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നത് ഇന്ത്യയിലെ കർഷകരുടെ മാത്രമല്ല, കോർപ്പറേറ്റ് ആക്രമണത്തിനും ഫാസിസ്റ്റ് തേർവാഴ്ച്ചക്കുമെതിരെ പോരാടുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും വലിയ വിജയമായിരിക്കും. പശ്ചിമ ബംഗാളിലും, അസമിലും നടക്കുന്ന നിർണായകമായ വോട്ടെടുപ്പ് ഉൾപ്പെടെ അടുത്ത റൗണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ പോരാട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാൻ ഇത് നമ്മളെ ഫലപ്രദമായി സഹായിക്കും.
# ഇന്ത്യയിലെ കർഷക പ്രസ്ഥാനത്തിൻ്റെ പോരാട്ടം കൂടുതൽ ശക്തിപ്പെടട്ടെ!
# ജനാധിപത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം വിജയിക്കട്ടെ!


Friday 4 December 2020

 

യു പി "ലവ് ജിഹാദ്"

ഓർഡിനൻസ് -  

 അഭിമാനക്കുറ്റങ്ങൾക്ക്

സർക്കാർ രക്ഷാകർതൃത്വം -

-  കവിത കൃഷ്ണൻ 

 


ഭിന്നമതസ്ഥർ തമ്മിലുള്ള വിവാഹബന്ധങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ  യു പി സർക്കാർ പുറപ്പെടുവിച്ച "ലവ് ജിഹാദ്" നിരോധന ഓർഡിനൻസ് അഭിമാനക്കുറ്റങ്ങൾക്ക് സർക്കാർ രക്ഷാകർതൃത്വം നൽകുന്ന ഒന്നാണ്. ഈ നിയമം നടപ്പാവുന്നതോടെ ജില്ലാ മജിസ്‌ട്രേറ്റിന് സർക്കാർ അംഗീകാരമുള്ള ഒരു ഖാപ് പഞ്ചായത്തിന്റെ അധികാരമാണ് ലഭിക്കുന്നത്. 

വ്യത്യസ്ത മതക്കാർ തമ്മിലുള്ള ഏതൊരു വിവാഹവും അസാധുവാക്കാനും, അതിലുൾപ്പെടുന്ന മുസ്‌ലീം പുരുഷനെ 5 വർഷം  മുതൽ 10 വർഷം വരെ നീളുന്ന കാലം ജെയിലിലയാക്കാനും മജിസ്‌ട്രേറ്റിന് അധികാരം ഉണ്ടായിരിക്കും.  

  നിയമവിരുദ്ധ മതംമാറ്റം തടയൽ ഓർഡിനൻസ്
 2020 എന്ന പേരിൽ ഉത്തർ പ്രദേശിൽ കൊണ്ടുവന്ന ഓർഡിനൻസിനെ സർക്കാരും ഭരണകക്ഷിയായ ബിജെപി യും വിശേഷിപ്പിക്കുന്നത് "ലവ് ജിഹാദ് നിരോധന ഓർഡിനൻസ്" എന്നാണ് .
അഭിമാനക്കുറ്റകൃത്യങ്ങൾക്ക്  നിയമസംരക്ഷണവും പ്രോത്സാഹനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും എന്നാണ്‌ അത് നൽകുന്ന വ്യക്തമായ സൂച.  കൂടുതൽ കൃത്യമായി  മനസ്സിലാക്കാൻ  ശ്രമിക്കുകയാണെങ്കിൽ , സ്ത്രീകളുടെ  സ്വയം നിർണ്ണയാധികാരത്തിന് മേലെയുള്ള  കുറ്റകൃത്യങ്ങൾക്ക്  നിയമപരിരക്ഷ നൽകാനുള്ള  ഉദ്ദേശം ആണ് ഇതിനു പിന്നിൽ ഉള്ളതെന്ന് കാണാം .


Defenders of the Ordinance claim that it does not criminalise interfaith love, and only criminalises forced conversion and marriage based on a false identity (i.e cases where a Muslim man allegedly masquerades as a Hindu to seduce a Hindu woman). But if this were the case, why does the Ordinance allow the parents, brother, sister, or any other relation by blood, marriage, or adoption to lodge an FIR?

If the ordinance is indeed intended to protect (Hindu) women from forced conversion or deceit by Muslim men, why not allow the woman alone the right to file an FIR?

The word “love” is not incidental in the phrase “love jihad”. “Love jehad” laws are not meant to address allegations of rape or coerced conversion or marriage under false pretenses or anything else of which a woman may herself complain.

The answer is simple. If a woman wants to file a complaint against a man who has cohabited with or married her while hiding his true name and identity, she can very well do so under Section 493 IPC and needs no new law.

The new ordinance has been enacted solely as a legal weapon against women’s autonomy. Parents, khap panchayats and violent Hindu supremacist outfits will now get a legal pretext for the violence they inflict on interfaith couples and Hindu women in relationships with Muslim men.

As a cartoonist put it, the term “love jihad” is “a shorter way of saying we hate Muslims and think of women as property.” The word “love” is not incidental in the phrase “love jihad”. “Love jehad” laws are not meant to address allegations of rape or coerced conversion or marriage under false pretenses or anything else of which a woman may herself complain.

In 2014, The Hindu tracked 583 rape cases decided by New Delhi’s district trial courts in 2013, and found that over 40 percent of “what is classified as rape (in Delhi Police files) is actually parental criminalisation of consensual sexual relationships, often when it comes to inter-caste and inter-religious couples.”

“Love jehad” allegations and laws are acts of violence against any Hindu woman’s decision to love a Muslim man. They are an attack on a woman’s right to love someone of her own choice.

It is important to remember here that violence against women’s autonomy is the leading form of gender violence in India, and that such violence hides in plain sight, masquerading as “protection of women from rape.”

In 2014, The Hindu tracked 583 rape cases decided by New Delhi’s district trial courts in 2013, and found that over 40 percent of “what is classified as rape (in Delhi Police files) is actually parental criminalisation of consensual sexual relationships, often when it comes to inter-caste and inter-religious couples.”

So, over 40 percent of “rape” cases are false, because they are filed, not by the woman who is alleged to be the victim, but by her parents or other members of her family and community. Such “rape” cases actually hide another form of brutal violence (including beatings, threats of acid attacks, force-feeding drugs, and forced abortions): inflicted on adult women by their own patriarchal families and communities.

In October 2015, the media portal Cobrapost released recordings of their sting ‘Operation Juliet’. Their reporters caught leaders of BJP and many Hindu supremacist outfits on a secret camera, explaining in detail how their network works all over the country to separate Hindu women from their Muslim lovers/husbands.

” Another leader, BJP MLA Suresh Rana, added that the “woman insists, ‘No matter what, I will stay with him. I won’t go without him.’ If she is taken aside and given two slaps, then she herself goes and gets the FIR registered claiming, ‘He sexually assaulted me.”

One BJP leader from Western UP explained how they beat up Hindu women to coerce them to disown their relationships with Muslim men: “If she doesn’t listen to us, we hit her. We get her beaten up. We misbehave (poori badtameezi karte hain). Such a girl is thrashed with a wooden board (bilkul, phatte se bajwate hain).” Another leader, BJP MLA Suresh Rana, added that the “woman insists, ‘No matter what, I will stay with him. I won’t go without him.’ If she is taken aside and given two slaps, then she herself goes and gets the FIR registered claiming, ‘He sexually assaulted me.”

Ravish Tantri, the chief of Hindu Unity Forum in Kerala, was caught on camera describing his organisation’s involvement in death threats and forced marriages: “We warn her (the woman) that if she does not give a statement on her parent’s side and does not marry the guy prescribed by us, then the moment she and her husband step out of the court, they will be killed by our people.”

Members of Hindu supremacist outfits are also caught on camera describing how women are abducted, imprisoned and drugged to coerce them to relinquish their relationship with Muslim men.

In the Cobrapost sting, one can hear BJP and RSS leaders describing how they stalk city courts to track and trace interfaith couples who, under the Special Marriage Act, have had to give a month’s public notice of their intention to marry:

“A lot of advocates are swayamsevaks [‘volunteers’ or members of the RSS]. They keep an eye to see if a Hindu girl registers at the city magistrate or the SDM’s office for marriage and the date given. … Then they call us. We go there with our whole team . . . fifty, sixty, seventy people.” 

Women’s groups have, for long, raised the demand to do away with the Special Marriage Act’s requirement of a month’s public notice, pointing out that it this puts the life and liberty of inter-caste and interfaith couples in danger of organised violence. It is to avoid this violence that interfaith couples tend to marry in Islamic nikah ceremonies or Arya Samaj rituals, where fewer questions are asked and the process is quicker. To avail of a nikah or Arya Samaj ceremony, one of the parties converts to Islam or Hinduism, as needed.

Would the government like to see less “conversions for marriage”? They should lose no time in doing away with the month-long notice period for marriages under the Special Marriage Act, 1954. But after all, that is not what the government wants. What it wants is another pretext to arrest and jail Muslim men, and to inflict violence against women’s autonomy.

Is there any evidence whatsoever of any conspiracy, any “jehad” by radical Muslim organisations to trap Hindu, Christian or other non-Muslim women in “love”?

The SIT concluded that in the eight cases they examined, the Hindu women declared that they loved their Muslim partner and were with him of their free will.

A special investigation ordered by the Kanpur police into 14 marriages between Muslim men and Hindu women, failed to find any such evidence.

The SIT concluded that in the eight cases they examined, the Hindu women declared that they loved their Muslim partner and were with him of their free will. In the remaining cases, the FIRs are still being investigated but the accused Muslim men are out on bail for lack of evidence.

On 4 February 2020, the Minister of State for Home G Kishan Reddy replied to a question in Parliament, stating on record that there is no evidence of any “love jihad” phenomenon:

Article 25 of the Constitution provides for the freedom to profess, practice and propagate religion subject to public order, morality and health. Various courts have upheld this view including the Kerala High Court. The term ‘Love Jihad’ is not defined under the extant laws. No such case of ‘Love Jihad’ has been reported by any of the central agencies. However, two cases from Kerala involving inter-faith marriages have been investigated by the National Investigation Agency (NIA).

The UP Chief Minister Yogi Adityanath had issued a death threat to Muslim men in relationships with Hindu women, saying that such “love jihadis” should prepare for their “last journey”.

In the same speech, the CM had cited Allahabad High Court’s observation that conversion should not be resorted to only for marriage, as the basis for a new anti-conversion law to curb “love jihad”.

However, a more recent verdict of the Allahabad High Court has dashed away that flimsy legal pretext for criminalising interfaith marriages. This verdict by the Bench of Justices Pankaj Naqvi and Vivek Agarwal found that the previous High Court’s judgements in the Noor Jehan and Priyanshi cases (in which a Muslim woman converted to Hinduism, and a Hindu woman to Islam respectively) holding that “conversion just for the purpose of marriage is unacceptable”, were “not laying good law”.

If these judgements are not good law because they failed to appreciate and protect the life, liberty, and freedom to choose a partner, naturally a law based on those judgements also violates the right to life and liberty and freedom to choose a partner.

The Allahabad HC observed that “None of these judgments dealt with the issue of life and liberty of two matured individuals in choosing a partner or their right to freedom of choice as to with whom they would like to live.”

hc
Allahabad High Court.

If these judgements are not good law because they failed to appreciate and protect the life, liberty, and freedom to choose a partner, naturally a law based on those judgements also violates the right to life and liberty and freedom to choose a partner.

In a separate case, an Allahabad High Court verdict said, “We do not see Priyanka Kharwar and Salamat as Hindu and Muslim, rather as two grown-up individuals who out of their own free will and choice are living together peacefully and happily over a year.”

The courts and the Constitutional Courts, in particular, are enjoined to uphold the life and liberty of an individual guaranteed under Article 21 of the Constitution of India. The right to live with a person of his/her choice irrespective of religion professed by them is intrinsic to right to life and personal liberty. Interference in a personal relationship would constitute a serious encroachment into the right to freedom of choice of the two individuals….and would not only be antithetic to the freedom of choice of a grown-up individual but would also be a threat to the concept of unity in diversity.”

 It is a tool to arrest Muslim men in interfaith relationships. It will force every interfaith couple in UP to appeal to the judiciary for the seal of approval on their relationship.

The new UP “love jihad” ordinance is a legal tool to harass inter-faith couples and force them to undergo the trauma and humiliation of having their love placed at the mercy of the District Magistrate. It is a tool to arrest Muslim men in interfaith relationships. It will force every interfaith couple in UP to appeal to the judiciary for the seal of approval on their relationship. And till the matter is resolved in courts, Muslim men involved will be in prison for months, while the Hindu women involved will be imprisoned in their parental home or in some torture chamber run by a Hindu supremacist outfit. The whole purpose is to deter and terrorise inter-faith love.

Justice Leila Seth, in her powerful plea to repeal Section 377 that criminalised homosexual relationships, wrote, “What makes life meaningful is love. The right that makes us human is the right to love. To criminalise the expression of that right is profoundly cruel and inhumane.” (‘A mother and a judge speaks out on Section 377’, The Times of India, 26 January 2014.)

Today, the Hindu supremacist outfits are spreading hate even against a kiss exchanged between a Hindu woman and a Muslim man in a Netflix film based on a novel by Vikram Seth, son of Justice Leila Seth!

Still from the webseries: A Suitable Boy, Netflix

The Manusmriti, the Nuremberg Laws of Nazi Germany and the odious laws criminalising inter-racial love in apartheid USA and South Africa have been consigned to the dustbin of history and are abhorred the world over.

The laws criminalising “love jihad” in UP and other BJP-ruled states are indeed cruel and inhumane. They represent the attempt by the BJP to push a toe out of the Constitutional ambit, to begin to build the legal infrastructure of the Hindu Nation.

The Manusmriti, the Nuremberg Laws of Nazi Germany and the odious laws criminalising inter-racial love in apartheid USA and South Africa have been consigned to the dustbin of history and are abhorred the world over.

The attempt to enact the same kind of laws in 21st Century India will be resisted, tooth and nail, by movements of youth and women.

(Kavita Krishnan is Secretary, AIPWA, and Politburo Member of CPIML. She is the author of Fearless Freedom (Penguin India, 2020). The views are personal.)

Monday 2 November 2020

 പ്രസ്താവന: [എരുമേലി, 30-10-2020 ] സംവരണതത്വത്തെ അട്ടിമറിക്കരുത്


ജോൺ കെ എരുമേലി സെക്രട്ടറി സംസ്ഥാന ലീഡിങ് ടീം ,സി പി ഐ (എം എൽ )

ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസരംഗത്തും ഇന്ത്യൻ ഭരണഘടന പ്രകാരം അംഗീകരിക്കപ്പെട്ടതാണ് സംവരണം. സംവരണത്തിന്റെ അടിസ്ഥാനലക്ഷ്യം തൊഴിലില്ലായ്മ ക്കോ സാമ്പത്തിക അസമത്വങ്ങൾക്കോ പരിഹാരം ഉണ്ടാക്കലല്ല. മറിച്ച്, അധികാര ഘടനയിൽ ജനസംഖ്യാ നുപാതികമായി സാമുദായിക പങ്കാളിത്തം ഉണ്ടാക്കുന്നതിലൂടെ സമൂഹ്യനീതി നടപ്പിലാക്കൽ ആണ്.
എന്നാൽ മുന്നോക്ക ജാതികളിലെ ദരിദ്രർക്കും സംവരണം വേണമെന്ന ആവശ്യം ദീർഘനാളുകളായി ഉണ്ട്. ഇതനുസരിച്ച് 2019 ഇൽ നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി ബിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക ജാതിക്കാർക്ക് 10% സംവരണം നല്കാൻ മോഡി ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിക്കുകയും, കേവലം മൂന്നു എം പി മാരുടെ പേരുടെ എതിർപ്പുകളോടെ അത് പാസാക്കുകയും ചെയ്തു.
സാമൂഹ്യമായ പിന്നോക്കാവസ്ഥയാണ് സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡമെന്നും , അതിൽ സാമ്പത്തിക മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താനി ടയാക്കും എന്നും ഉള്ള സുപ്രീംകോടതിവിധിയെ മറികടക്കാൻ ആയിരുന്നു 2019 ലെ ഭരണഘടനാ ഭേദഗതി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ തന്നെ 50% സംവരണം ഉണ്ട്. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീം കോടതിയുടെ വിധിയും ഉണ്ടായിരുന്നു. ഈവിധികൾ മറി കടന്ന് മോഡി ഗവൺമെന്റ് മുന്നോക്ക വിഭാഗക്കാരിൽ പാവപ്പെട്ടവർക്ക് 10% സംവരണം കൊണ്ടുവന്ന തിനെതിരെയുള്ള ഹരജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
മോഡി ഗവൺമെന്റ് 2019 ഇൽ പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ചാണ് കേരള സർവ്വീസ് - സബോർഡിനേറ്റ് സർവീസ് ചട്ടം കേരള ഗവൺമെന്റ് ഭേദഗതി ചെയ്തത്. 2020 ഒക്ടോബർ 23മുതൽ പ്രാബല്യത്തോടെ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വിജ്ഞാപനമാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഇറക്കിയിരിക്കുന്നത്.
അഖിലേന്ത്യാടിസ്ഥാനത്തിൽ ദളിത് പിന്നോക്ക പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ്ന്റെ ഈ തീരുമാനം ആ ജനവിഭാഗങ്ങളിൽ അവിശ്വാസം വരുത്തുന്നതും ഇടതുപക്ഷത്തി ന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നതും ആകും.
കേരള ഗവൺമെന്റ് ഇറക്കിയ ഉത്തരവ നുസരിച്ച് നിലവിൽ സംവരണത്തിന് അർഹതയില്ലാത്തവരും നാല് ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ള വരെയുമാണ് സംവ രണത്തിനായി പരിഗണിക്കുന്നത്. പഞ്ചായത്തുകളിൽ രണ്ടരയേക്കർ, നഗരസഭകളിൽ 75 സെന്റ്, കോർപ്പറേഷനുകളിൽ 50 സെന്റ് എന്നീ പരിധികൾക്ക് താഴെ കുടുംബ സ്വത്ത് ഉള്ളവരെയും ഹൗസ് പ്ലോട്ടു കളുടെ വിസ്തൃതി നഗരസഭകളിൽ 20 സെന്റ് കോർപ്പറേഷനിൽ 15 സെന്റ് വരെ യുള്ളവരെയും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണത്തിന് അർഹരാക്കിയിരിക്കുന്നു. ഈ മാനദണ്ഡം നിശ്ചയിച്ച കമ്മീഷനിൽ വരേണ്യ വിഭാഗക്കാർ മാത്രമായിരുന്നു അംഗങ്ങൾ . ഈ മാനദണ്ഡപ്രകാരം സാമ്പത്തികശേഷി ഉള്ളവരും ഇല്ലാത്തവരും തമ്മിൽ മത്സരിച്ചാൽ എത്ര പാവപ്പെട്ടവർക്ക് ജോലി ലഭിക്കും?
മോഡിയുടെ പുത്തൻ വിദ്യാഭ്യാസ നയത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം ഭാരിച്ച ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ വളർച്ചയിൽ തൊഴിലവസരങ്ങളും വളരെയധികം കുറയുന്നു. നോട്ട് നിരോധനം, ജി എസ് ടി, കോവിഡിനെ ത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായ സാമ്പത്തിക തകർച്ച സർക്കാർ സർവീസിൽ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയോ കൂടുതൽ കരാർ ജോലിക്കാരെ വെക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കാര്യം തൊഴിലില്ലായ്മ വർദ്ധിക്കുന്നു എന്നതാണ് തൊഴിലില്ലായ്മ നിലനിൽക്കുന്നതിനാലാണ് ജാതി സംവരണത്തിന്റെയും സാമ്പത്തിക സംവരണത്തിന്റെയും ആവശ്യങ്ങൾ ഉയരുന്നത്. എല്ലാവർക്കും തൊഴിൽ ഉണ്ടെങ്കിൽ ഒരു സംവരണത്തിന്റെയും ആവശ്യമില്ല. ഈ തൊഴിലില്ലായ്മ രൂക്ഷമാ ക്കിയിരിക്കുന്നത് പ്രധാനമായും കേന്ദ്ര ഗവൺമെന്റിന്റെ കോർപ്പറേറ്റ് വർഗീയ ഫാസിസ്റ്റ് ഭരണ നയങ്ങളാണ്. ഈ ഭരണ സംവിധാനത്തെ മാറ്റി ഒരു ജനകീയ ജനാധിപത്യ ഗവൺമെന്റ് സ്ഥാപിച്ചാൽ മാത്രമേ തൊഴിലില്ലായ്മാ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയു. ഇതിനായി എല്ലാ മുന്നോക്ക പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ ജനാധിപത്യ ശക്തികളുടെയും ഐക്യമാണ് ആവശ്യം. എന്നാൽ, ജനങ്ങളുടെ ഐക്യത്തെ തകർക്കാനും വോട്ടു ബാങ്കിന് വേണ്ടിയും കാലാകാലങ്ങളിൽ സംവരണ പ്രശ്നങ്ങൾ ഭരണവർഗ്ഗം ഉയർത്തിക്കൊ ണ്ടുവരാറുണ്ട്.
ജാതിസംവരണം കൊണ്ടോ, സാമ്പത്തിക സംവരണം കൊണ്ടോ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെങ്കിലും ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് സർക്കാർ ഇടങ്ങളിലെ ജോലിയിൽ ജനസംഖ്യാനുപാതികമായി തൊഴിൽ ലഭിക്കുംവരെ ജാതിസംവരണം തുടരണം. സംവരണ സമ്പ്രദായത്തെ ദുർബലപ്പെടുത്തുന്നതും സാമൂഹ്യനീതിക്കുവേണ്ടിയുള്ള മർദ്ദിത സമുദായ വിഭാഗങ്ങളുടെ അഭിലാഷങ്ങളെ അവഗണിക്കുന്ന തുമായ നയം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് തിരുത്തണമെന്ന് സിപിഐ(എം എൽ )ലിബറേഷൻ ആവശ്യപ്പെടുന്നു

Thursday 1 October 2020

ബാബരി മസ്‌ജിദ്‌ തകർക്കൽ ഗൂഢാലോചനാക്കേസ്സിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കും, സാമൂഹ്യ സൗഹാർദ്ദ ഭാവനയ്ക്കും ഏൽക്കുന്ന മറ്റൊരാഘാതം

 

ബാബരി മസ്‌ജിദ്‌ തകർക്കൽ ഗൂഢാലോചനാക്കേസ്സിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കും, സാമൂഹ്യ സൗഹാർദ്ദ ഭാവനയ്ക്കും ഏൽക്കുന്ന മറ്റൊരാഘാതം സിപിഐ (എംഎൽ )ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ യുടെ പ്രസ്താവന യോദ്ധ്യയിലെ പതിനാറാം നൂറ്റാണ്ടിൽ നിർമ്മിതമായ ബാബരി മസ്ജിദ് 1992 ഡിസംബർ 6 ന് തകർക്കപ്പെട്ടതു സംബന്ധിച്ച ഗൂഢാലോചനാ കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി സി ബി ഐ കോടതി വിധി പ്രസ്താവിച്ചു. ഇതിനു മുൻപ് സുപ്രീം കോടതിയിൽനിന്നും ഉണ്ടായ മറ്റൊരു വിധിയിലൂടെ ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്ര നിർമ്മാണ ട്രസ്‌റ്റിന് കൈമാറാൻ ഉത്തരവായതിനു ശേഷം വന്ന ഇപ്പോഴത്തെ കോടതിവിധിയോടെ , ഇന്ത്യയിൽ ഒട്ടുക്കും വിദ്വേഷക്കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക്‌ വിലക്കപ്പെട്ട നീതിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറയ്ക്കപ്പെടുകയാണ്. വിദ്വേഷക്കു റ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് നിയമത്തിന്റെപിടിയിൽ നിന്നു പരിപൂർണ്ണമായ പരിരക്ഷയും പ്രോത്സാഹനവും , അവയിൽനിന്നും രാഷ്ട്രീയവും ഭൗതികവുമായ നേട്ടങ്ങൾ കൊയ്യാനുമുള്ള പ്രചോദനവും ആണ് ഈ രണ്ടു വിധികളും ചേർന്ന് ഒരുക്കുന്നത്.
മസ്ജിദ് നിന്ന അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുക എന്ന ആവശ്യമുന്നയിച്ച് വിദ്വേഷ വികാരങ്ങൾ ഇളക്കിവിട്ട രഥയാത്ര നടത്തിയ മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനി അടക്കം ഉള്ളവരാണ് കേസിൽ പ്രതികളായി ഉണ്ടായിരുന്നത് . ഈ ആവശ്യത്തിൽത്തന്നെ പള്ളി പൊളിക്കൽ എന്ന ആശയം അന്തർലീനമായിരുന്നുവെന്നു മാത്രമല്ല, രഥയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം നടന്ന മുസ്‌ലിം വിരുദ്ധ വർഗ്ഗീയ ആക്രമണങ്ങളിൽ അനേകം മുസ്ലീങ്ങൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. തന്റെ ആഹ്വാനപ്രകാരം അയോധ്യയിലെത്തിയവർ കെട്ടിടം പൊളിക്കാനുള്ള നൂതനമായ ഉപകരണങ്ങളും ആയുധങ്ങളുമുപയോഗിച്ചു ബാബരി മസ്‌ജിദ്‌ തകർക്കുന്നത് അദ്വാനി നോക്കിനിൽക്കുകയായിരുന്നു. എന്നിട്ടും ഗൂഢാലോചനാ കേസിൽ അദ്വാനിയടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ബാബരി മസ്‌ജിദ്‌ പൊളിച്ചതിനു പിന്നിൽ ഗൂഢാലോചനയൊന്നുമില്ലെന്നും ,കർസേവകർ സ്വമേധയാ ഒത്തുകൂടി ചെയ്ത ഒരു പ്രവൃത്തിയായിരുന്നു അതെന്നുമുള്ള ബി ജെ പി യുടെ പച്ചക്കള്ളം അംഗീകരിക്കുകയാണ് സി ബി ഐ കോടതി വാസ്തവത്തിൽ ചെയ്തത്. കെട്ടിടം പൊളിക്കുന്ന രംഗങ്ങൾ വീക്ഷിച്ചുകൊണ്ട്
ഉമാ ഭാരതിയും മുരളീമനോഹർ ജോഷിയും അത് ആഘോഷിക്കുന്നത് എത്രയോ ക്യാമറകളിൽ പകർത്തപ്പെട്ടിട്ടുണ്ട്. മസ്‌ജിദ്‌ തകർത്തതിൽ സ്വന്തം പങ്കിനേ ക്കുറിച്ച് അഭിമാനം കൊണ്ടിട്ടും കോടതി അവരെ കുറ്റവിമുക്തരാക്കു കയായിരുന്നു. മുസ്ലീങ്ങളെ കൂട്ടക്കൊല നടത്താനും ബാബരി മസ്‌ജിദ്‌ ഉൾപ്പെടെയുള്ള പള്ളികൾ തകർക്കാനും ആഹ്വാനം ചെയ്യുന്ന വിഷലിപ്തമായ ഉല്ബോധനങ്ങൾ അടങ്ങിയ സാധ്വി ഋതംബരയുടെ പ്രസംഗങ്ങൾ പൊതുമണ്ഡലത്തിൽ സുലഭമായിരുന്നിട്ടും അവരെയും കോടതി കുറ്റവിമുക്തയാക്കി.
ബി ജെ പി- ആർ എസ് എസ് കേഡർമാർ ബാബരി മസ്‌ജിദ്‌ പൊളിച്ചു നിരപ്പാക്കുമ്പോൾ "ഒരു തള്ളൽ കൂടി കൊടുക്കൂ" ("ഏക് ധക്കാ ഔർ ദോ") എന്ന് ആക്രോശങ്ങൾ മുഴക്കിയ നേതാക്കൾ മനസ്സിലുദ്ദേശിച്ചത് ബാബരി മസ്‌ജിദ്‌ മാത്രമായിരുന്നില്ല, ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്കും മതേതരത്വത്തിന്റെ ഇ ഴകൾക്കും ഒരു പ്രഹരം കൂടി എന്നായിരുന്നു . അതേ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് "മറ്റൊരു തള്ള് " ആണ് ഇപ്പോഴത്തെ കോടതിവിധിയും.
( ML Update, 29 Sept- 05 Oct ,2020)

Friday 25 September 2020

മോദിയുടെ കാർഷിക ബില്ലുകൾ : ഇന്ത്യൻ കർഷകർക്കേൽക്കുന്ന മാരകമായ പ്രഹരം

മോദിയുടെ കാർഷിക ബില്ലുകൾ : ഇന്ത്യൻ കർഷകർക്കേൽക്കുന്ന മാരകമായ പ്രഹരം

  (എഡിറ്റോറിയൽ ,എംഎൽ അപ്ഡേറ്റ് : 22-28 സെപ്റ്റംബർ ,2020.)

നരേന്ദ്ര മോദിയുടെ "അച്ഛേ ദിൻ"   വാചകമടിയുടെ യഥാർത്ഥ പൊരുൾ ഇന്ത്യയെ സംബന്ധിച്ച് എന്താണെന്നു മനസ്സിലാവാൻ കുറച്ചു സമയം എടുത്തു .എന്നാൽ , ഏറ്റവും പുതുതായി ഇറക്കിയ "ആത്മ നിർഭർ"ഭാരതമെന്ന പൊള്ളയായ മുദ്രാവാക്യത്തിന് പിന്നിൽ  എന്തെന്ന് ജനങ്ങൾ മനസ്സിലാക്കിയത് അതിനേക്കാൾ വേഗത്തിൽ ആണ്‌ .  അതിന് അർത്ഥം ഒന്നേയുള്ളൂ - ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മൊത്തമായി ഒരു അദാനി -അംബാനി സംരംഭ മാക്കിത്തീർക്കുക എന്നാണ് "ആത്മനിർഭർ ഭാരത് "കൊണ്ട് മോദി  ഉദ്ദേശിച്ചത് ! 

ഇന്ത്യയുടെ മർമ്മപ്രധാനമായ  ഉൽപ്പാദനമേഖലകളിൽ  സ്വകാര്യവൽക്കരണം നടപ്പാക്കാൻവേണ്ടിയുള്ള ആക്രമണോൽസുക നീക്കങ്ങൾക്ക്  ശേഷം  ,  ഇപ്പോൾ ഇന്ത്യൻ കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും എതിരെ കേന്ദ്ര സർക്കാർ യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. 2020 ഏപ്രിൽ - ജൂൺ പാദ വർഷത്തിൽ എല്ലാ ഉത്പാദന മേഖലകളിലും ജിഡിപി വളർച്ചാ നിരക്ക് വിപരീത ദിശയിലേക്ക് കൂപ്പുകുത്തിയപ്പോഴും  അതിന് ഏക അപവാദമായി ചെറുതെങ്കിലുമായ ജിഡിപി വളർച്ചാ നിരക്കോടെ കാർഷികമേഖല പിടിച്ചുനിന്നു.. അങ്ങനെയൊരു സന്ദർഭത്തിലാണ് ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റ് അഗ്രി ബിസിനസ്സിന്റെ അധീനതയ്ക്ക് വിട്ടു കൊടുക്കുന്നത് 

കഴിഞ്ഞ ജൂൺ 5 ന് കാർഷിക മേഖലയിൽ  കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ഓർഡിനൻസുകൾ രാജ്യവ്യാപകമായി കർഷകപ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയ ഒരു പശ്ചാത്തലത്തിൽ ആണ്  പതിവിലും വൈകി പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത്. പ്രസ്തുത സെഷനിൽ ഈ മൂന്നു ഓർഡിനൻസുകളും നിയമമാക്കാനുള്ള ബില്ലുകൾ ഇരുസഭകളിലും തിരക്കിട്ട് അവതരിപ്പിച്ചു 'പാസ്സാക്കുന്ന'തിൽ പാർലമെന്ററി ജനാധിപത്യ പ്രക്രിയയെത്തന്നെ അവഹേളിക്കും വിധത്തിലാണ് വോട്ടെടുപ്പ് പോലും  വേണ്ടെന്ന്  സർക്കാർ തീരുമാനിച്ചത്. രാജ്യസഭയിൽ ഈ ബില്ലുകൾ വോട്ടെടുപ്പിനെ അതിജീവിക്കുമായിരുന്നില്ല എന്ന കാര്യം വളരെ വ്യക്തമായിരുന്നു. പ്രതിപക്ഷ എം പി മാർ വോട്ടെടുപ്പ് ആവശ്യപ്പെട്ട നിമിഷം മുതൽ ലൈവ് ടെലികാസ്ററ് ഒച്ചയില്ലാതാക്കുകയും , സഭാദ്ധ്യക്ഷൻ ബില്ലുകൾ പാസ്സായതായി പ്രഖ്യാപിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾ പ്രഹസനമാക്കിയ മറ്റൊരു സന്ദർഭം,  ,ഉപാധ്യക്ഷന്റെ തെറ്റായ നടപടിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ  പ്രതിപക്ഷത്തെ  അനുവദിക്കാത്തതിൽ പ്രതിഷേധിച്ച  എം പി മാരെ സഭയിൽനിന്നും സസ്‌പെൻഡ് ചെയ്തതായിരുന്നു. ഇന്ത്യൻ കർഷകരെ പുത്തൻ കമ്പനി രാജിന്റെ അടിമകളാക്കാൻവേണ്ടി പാർലമെന്ററി ജനാധിപത്യത്തെ സർക്കാർ പകൽവെളിച്ചത്തിൽ  കശാപ്പ് ചെയ്യുകയായിരുന്നു. 

പ്രസ്തുത ബില്ലുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു സർക്കാർ നടത്തുന്ന അവകാശവാദങ്ങളത്രയും  നുണകളും ചതിയും നിറഞ്ഞതാണ്.  ബില്ലുകൾക്ക് കൊടുത്ത പേരുകൾ (ടൈറ്റിലുകൾ ) തെറ്റിദ്ധരിപ്പിക്കുന്നവയാണ്. അവയിലൊന്നിന് കൊടുത്തിരിക്കുന്ന ടൈറ്റിൽ " കാര്ഷികോല്പന്ന വിപണന-വാണിജ്യ ( പ്രോത്സാഹനവും സൗകര്യപ്രദമാക്കലും ) ബിൽ ,2020" എന്നാണ്‌. ["The Farmers’ Produce Trade and Commerce (Promotion and Facilitation) Bill, 2020"]. 
അടുത്തബില്ലിന്റെ ടൈറ്റിൽ "കർഷക ( ശാക്തീകരണവും സംരക്ഷണവും ) വിലയുറപ്പ് - കൃഷി സേവനക്കരാർ ബിൽ ,2020" എന്നാണ് . ["The Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill"] . കർഷകരെ ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ നിയന്ത്രണങ്ങളിൽനിന്നു മോചിപ്പിച്ച് ഉൽപ്പന്നങ്ങൾ പരമാവധി മെച്ചപ്പെട്ട വിലകൾക്ക് യഥേഷ്‌ടം വിൽക്കാൻ ഇങ്ങനെയൊരു നിയമം കർഷകരെ പ്രാപ്തരാക്കും എന്നാണ് സർക്കാരിന്റെ അവകാശവാദം. കർഷകൻ ഇപ്പോൾ ചെയ്യുന്നതുപോലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ വഴി ഉൽപ്പന്നങ്ങൾ മണ്ഡികളിൽ വിൽക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നിഷേധിക്കുന്ന ഒന്നും ഈ ബില്ലിൽ ഇല്ലെന്നു സർക്കാർ അവകാശപ്പെടുന്നു.


ഭക്ഷ്യ ശേഖരണ ഉത്തരവാദിത്തം ഭരണകൂടം ഉപേക്ഷിച്ചാലുള്ള വരുംവരായ്കകൾ മനസ്സിലാക്കാൻ 2006 ൽ തന്നെ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ എപിഎംസി നിയമം എടുത്തുകളഞ്ഞത് നമുക്കൊന്ന് കണ്ണോടിക്കാം. വിവരാവകാശ ചോദ്യങ്ങളിലൂടെ ദി വയർ ശേഖരിച്ച വിവരങ്ങൾ പ്രകാരം, ബിഹാറിൽ  ഉൽപാദിപ്പിച്ച ഗോതമ്പിൻ്റെ O.1% ലും കുറഞ്ഞ അളവ് മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ 2020-21 റാബി വിള സീസണിൽ ശേഖരിച്ചിട്ടുള്ളത്. ഇത് തെറ്റ് പറ്റിപ്പോയതുമല്ല. കഴിഞ്ഞ നാലുവർഷമായി ബീഹാറിൽ ഔദ്യോഗിക ശേഖരണം എപ്പോഴും 2% ത്തിൽ താഴെയായിരുന്നു. നെല്ലിൻ്റെ കാര്യത്തിലും ഇതു തന്നെ കണക്ക്; ചോളത്തിൻ്റെ കാര്യത്തിൽപ്പോലും അധികം മെച്ചമല്ല. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത, അല്പം ഉയർന്ന മിനിമം താങ്ങുവിലയ്ക്കും യഥാസമയം ഉറപ്പായ സംഭരണത്തിനുമായി രാജ്യമൊട്ടാകെ കർഷകർ പോരാടിക്കൊണ്ടിരിക്കുമ്പോളാണ് സർക്കാർ അതിൻ്റെ ഉത്തരവാദിത്തം പൂർണ്ണമായും ഉപേക്ഷിക്കാനും കടിഞ്ഞാൺ സ്വകാര്യ അഗ്രി ബിസിനസ് കമ്പനികൾക്ക് കൈമാറുവാനും താല്പര്യമെടുക്കുന്നത്. സ്വകാര്യമേഖല വ്യവസ്ഥയിൽ മൊത്തം ആധിപത്യം ചെലുത്തുമ്പോൾ മിനിമം താങ്ങുവിലയും (MSP), 
 APMC യും കടലാസിലുണ്ടെന്നത് കർഷകർക്ക് ഒട്ടും ആശ്വാസം നൽകുന്നില്ല. അതിനാൽ, ഇന്ത്യയിലെ കർഷകജനതയിൽ ഏറിയപങ്കിനും ഈ ബില്ലുകളുടെ വിവക്ഷകൾ വളരെ അപകടകരം തന്നെയാണ്.

വ്യാപാരവും കച്ചവടവും പ്രോത്സാഹിപ്പിക്കുമെന്ന് ബില്ലിൽ പറയുമ്പോൾ സ്വകാര്യ അഗ്രി ബിസിനസ്സ് യൂനിറ്റുകളാണ് മനസ്സിലുള്ളത്. എവിടെ നിന്നും വാങ്ങിക്കുവാനും എത്ര വേണമെങ്കിലും ശേഖരിക്കുവാനും അവയ്ക്കിപ്പോൾ പൂർണ സ്വാതന്ത്ര്യമുണ്ട്. കർഷകർക്കും തുല്യസ്വാതന്ത്ര്യമുണ്ടെന്ന് നമ്മൾ വിശ്വസിച്ചു കൊള്ളണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ കർഷകർക്ക് എന്നെങ്കിലും അഗ്രി ബിസിനസ്സിനോടൊപ്പമെത്താൻ കഴിയുമോ? വിലയുടെ ആനുകൂല്യം തികച്ചും അഗ്രിബിസിനസ്സുകാർക്കായിരിക്കും. വിശേഷിച്ചും, അന്തർസംസ്ഥാന വ്യാപാരത്തിനും നിയന്ത്രണമില്ലാത്ത സംഭരണത്തിനും പുതുതായി കൈവന്ന സ്വാതന്ത്ര്യം കൂടിയായപ്പോൾ അവരുടെ പിടി ഒന്നുകൂടി മുറുകും. പ്രബലരായ ഇത്തരം കമ്പനികളുമായി കച്ചവടം ചെയ്യാനുള്ള കർഷകരുടെ "സ്വാതന്ത്ര്യം" എല്ലാത്തിനെയും  കമ്പനികൾ  നിയന്ത്രിക്കുന്ന പുതിയ രൂപത്തിലുള്ള അടിമത്തമാവാൻ ഏറെക്കാലം വേണ്ടിവരില്ല. ചെറുകിട കർഷകരെയും ഭൂമി പാട്ടത്തിനെടുക്കുന്ന പാട്ടക്കുടിയാന്മാരെയും അത് പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ഭക്ഷ്യധാന്യോല്പാദനത്തിലും ഭക്ഷ്യസുരക്ഷയിലും  പൊതുവിതരണത്തലുമുള്ള ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഒരു മാരക പ്രഹരമായിരിക്കും ഇത്. കോൺട്രാക്റ്റടിസ്ഥാനത്തിലുള്ള കൃഷിക്ക് പ്രാമുഖ്യം ലഭിച്ചു കഴിഞ്ഞാൽ പിന്നെ കൃഷിരീതി നിർണയിക്കുക അഗ്രി ബിസിനസ്സ് കമ്പനികളായിരിക്കും - അവരുടെ താല്പര്യത്തിനും ലാഭത്തിനുള്ള ആർത്തിയെ തൃപ്തിപ്പെടുത്താനുമായിരിക്കും കൃഷി, ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരുടെ ആവശ്യം നിറവേറ്റാനായിരിക്കില്ല. ബിഎസ്എൻഎൽ എന്ന ഭീമൻ പൊതുമേഖലാ  വിവരവിനിമയ ശൃംഖലയുടെ ചെലവിൽ മുകേഷ് അംബാനിയുടെ ജിയോയെ വളരാൻ അനുവദിച്ചതുപോലെ, വമ്പൻ സ്വകാര്യ അഗ്രിബിസിനസ്സ് കമ്പനികളുടെ അൾത്താരയിൽ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയേയും ബലികഴിക്കും.

ഇന്ത്യയുടെ ഇപ്പോൾത്തന്നെ ദുർബലമാക്കപ്പെട്ട ഫെഡറൽ ഘടനയ്ക്ക് ഈ പുതിയ ക്രമം അനേകം ഗുരുതരമായ പ്രതികൂല ഫലങ്ങളുളവാക്കും.കാർഷികോൽ പ്പന്നങ്ങളുടെ നീക്കത്തിലും വില്പനയിലും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരം ഉണ്ടാവില്ല.എപിഎംസി ശൃംഖലകളിലെ വ്യാപാരത്തിലൂടെ ലഭിച്ചുപോന്ന തുച്ഛമായ വരുമാനവും നഷ്ടപ്പെടും. അധികാരങ്ങൾ മുഴുവൻ കേന്ദ്ര ഗവണ്മെൻ്റിനും വൻകിട കോർപ്പറേഷനുകൾക്കും ആയിരിക്കും.

ഇന്ത്യയിൽ കൃഷിക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നവയെന്ന് സർക്കാർ ഈ ബില്ലുകളെ വാഴ്ത്തിപ്പാടുമ്പോൾ,   കർഷകർക്ക് സ്വാതന്ത്ര്യത്തിൻ്റെ ചരിത്രപരമായ മുഹൂർത്തമെന്ന് വിശേഷിപ്പിക്കുമ്പോൾ,  മാരകമായ ഈ പ്രഹരത്തെ സമർത്ഥമായി മൂടിവെക്കുകയാണ്.ചെയ്യുന്നത്. നോട്ട് നിരോധിച്ചപ്പോഴും ജിഎസ് ടി  ഏർപ്പെടുത്തിയപ്പോഴും ഗംഭീരമായി നടത്തിയ ആത്മപ്രശംസ കലർന്ന അവകാശവാദങ്ങൾക്ക് തുല്യമാണ് ഇതും. ഏത് സൂചനകൾ നോക്കിയാലും പുതിയ ഈ "ധീരമായ " പരിഷ്കാരങ്ങളും നോട്ട് നിരോധനം; ജിഎസ്.ടി ഇവയെത്തുടർന്നുണ്ടായ ദുരിതങ്ങൾ പോലെ തന്നെ ഭയങ്കരമായിരിക്കും. സർക്കാരിൻ്റെ വഞ്ചന നിറഞ്ഞ പ്രചാരണത്തിൽ വീഴാത്തതിനും ധീരമായി പ്രതിരോധിക്കുന്നതിനും ഇന്ത്യയിലെ കർഷകർ അഭിനന്ദനമർഹിക്കുന്നു. 

കർഷക പ്രതിഷേധത്തിൻ്റെ ശക്തി മോദി മന്ത്രിസഭയിൽ നിന്ന് ഒരു അകാലി ദൾ മന്ത്രിയെ രാജിക്ക് നിർബന്ധിത യാക്കുകയും,  അനേകം സംസ്ഥാന സർക്കാരുകളെ പ്രതിഷേധ ശബ്ദമുയർത്താൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറ് വർഷം മുമ്പ്, കർഷകരുടെയും പ്രതിപക്ഷ പാർട്ടികളുടെയും സംഘടിത പ്രതിഷേധങ്ങൾ  ഭൂമി പൊന്നുംവിലക്കെടുക്കാനുള്ള ഓർഡിനൻസ് പിൻവലിക്കാൻ മോദി ഗവണ്മെൻറിനെ  നിർബന്ധിതമാക്കിയിരുന്നു. കർഷക സംഘടനകളുടെ സംയുക്ത പ്ലാറ്റ്ഫോമിൻ്റെ ദൃഢനിശ്ചയം കലർന്ന പ്രതിരോധത്തിന് മുന്നിൽ സർക്കാർ ഒരിക്കൽക്കൂടി പിറകോട്ട് പോകുമെന്ന് നമുക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ വിജയിക്കാൻ ഓരോ ജനാധിപത്യവാദിയും ഇന്ത്യയിലെ കർഷകരോ,ട് കൈകോർക്കണം.
......,,,,,,

Thursday 17 September 2020

 വാർത്താക്കുറിപ്പ്:   (സെപ്റ്റംബർ 16, 2020 പ്രസ് ക്ലബ് ഓഫ് ഇന്ത്യ , ന്യൂ ഡെൽഹി )

വിയോജിപ്പുകൾ ക്രിമിനൽവൽക്കരിക്കലും, എതിർപ്പിന്റെ ശബ് ദങ്ങൾ ഇല്ലാതാക്കലും :
ഫെബ്രുവരി ഹിംസകളെക്കുറിച്ച് ഡെൽഹി പോലീസ് അന്വേഷണത്തിന്റെ പോക്ക് എങ്ങോട്ട് ?
ഡെൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അരങ്ങേറിയ ഹിംസയെ സംബന്ധിച്ച അന്വേഷണത്തെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ കേസുകളിൽ കുടുക്കാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നതിൽ ഡെൽഹി പോലീസ് കാട്ടുന്ന ഉളുപ്പില്ലായ്മയിൽ ഞങ്ങൾ ക്കുള്ള അങ്ങേയറ്റത്തെ ദു:ഖവും ഉൽക്കണ്ഠയും പങ്ക് വെക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം വിളിച്ചു കൂട്ടിയത് . രണ്ട് ദിവസം മുൻപ് ഉമർ ഖാലിദിനെ യുഎപിഎ നിയമത്തിലെയും, വിവിധ ക്രിമിനൽ നിയമങ്ങളിലെയും വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്ത സംഭവത്തോടെ, സിഎഎ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അഴികൾക്കുള്ളിലായവരുടെ നിര നീളുകയാണ് . നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനും , നേരിന് വേണ്ടി നിലകൊള്ളാനും അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ രീതിയിൽ പൊതുമണ്ഡലത്തിൽ ഉയർന്നുവന്ന യുവശബ്ദങ്ങളിൽ ഒന്നാണ് ഉമർ ഖാലിദിന്റേത് . അവരെല്ലാം ഇന്ന് മനസ്സാക്ഷിയുടെ തടവുകാർ ആയിരിക്കുകയാണ് .
ഡെൽഹി അക്രമങ്ങളിൽ 53 മനുഷ്യജീവനാണ് അപഹരിക്കപ്പെട്ടത് . നിരവധിയാളുകൾക്ക് വസ്തുവകകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുകയും,ആരാധനാസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു . ഈ സംഭവങ്ങളെല്ലാം നടക്കുന്ന സമയത്ത് പോലീസിന്റെ പങ്ക്കണ്ട് ഫെബ്രുവരിയിൽ ത്തന്നെ ഞങ്ങൾക്ക് അതിയായ ദുഃഖവും അത്ഭുതവും തോന്നിയിരുന്നു .അതിനെ പക്ഷപാതപരം എന്ന് വിശേഷിച്ചാൽ പോരാ, ക്രൂരത എന്നു വിളിച്ചാലേ ശരിയാകൂ. അക്രമങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ വന്ന ആംബുലൻസുകൾ പോലും സ്ഥലത്തേക്ക് വിടാതെ പോലീസ് തടയുകയായിരുന്നു . പിന്നീട് ഏതാനും സാമൂഹ്യ പ്രവർത്തകർ ഹൈക്കോടതിയുടെ വാതിലിൽ അർദ്ധ രാത്രിയിൽ മുട്ടിവിളിച്ചു നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പോലീസിന്റെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചു കോടതിക്ക് ഇടപെടേണ്ടി വന്നത് .

കഴിഞ്ഞ കുറേ മാസങ്ങളായി പോലീസിന്റെ ഇത്തരം നിരുത്തരവാദിത്തപരമായ ചെയ്തികൾ ഞങ്ങൾ കാണുന്നു . ഡെൽഹി അക്രമ ങ്ങളെക്കുറിച്ച് നീതിയുക്തമായ അന്വേഷണം ആവശ്യമെന്ന് ഞങ്ങൾ കരുതുമ്പോൾ തന്നെ പേര് പറഞ്ഞുകൊണ്ട് , ഭരണഘടനാ വിരുദ്ധവും ധർമ്മികതയ്ക്ക് നിരക്കാത്തതുമായ സിഎഎ - എൻ പി ആർ - എൻആർസി യ് ക്കെതിരെ ശബ്ദിക്കാൻ ധൈര്യം കാട്ടിയവരെയെല്ലാം നോട്ടമിട്ട് അക്രമകാരികൾ എന്ന് മുദ്ര കുത്തി വ്യാജക്കേസുകൾ ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്ന നടപടിയാണ് ഡെൽഹി പോലീസ് സ്വീകരിച്ചുവരുന്നത് . സിഎഎ - എൻആർസി - എൻപിആർ ഇന്ത്യയെന്ന ആശയത്തെ എന്നെന്നേക്കുമായി ശിഥിലീകരിക്കുന്ന ഒരു ആസൂത്രിത പദ്ധതിയാണ് . ഇത് നടപ്പാക്കൽ സാധിക്കാത്ത വിധത്തിൽ, സ്വാതന്ത്ര്യത്തിന് ശേഷം രാജ്യവ്യാപകമായി ഇന്ത്യ കണ്ട ഏറ്റവും സൃഷ്ടിപരവും ഊർജ്ജസ്വലവും ആയ ജനകീയ പ്രക്ഷോഭം ആണ് ഉണ്ടായത് .അധികാരത്തിൽ ഇരിക്കുന്ന സർക്കാരിന്റെ ഉള്ളിലിരുപ്പിന് കടകവിരുദ്ധമായി ജനങ്ങൾ ഐക്യപ്പെട്ട് നാനാത്വങ്ങളിലെ ഏകതയുടേ യും , ധീരതയുടേയും ,സമാധാനപരമായ പ്രതിഷേധത്തിന്റെയും ഉത്തമമാതൃകകൾ സൃഷ്ടിച്ചപ്പോൾ ആണ് ഭരണകക്ഷി അതിന് നല്ലപോലെ ചെയ്യാൻ അറിയുന്ന പണിയുമായി രംഗപ്രവേശം നടത്തിയത് .അവരുടെ നിയന്ത്രണത്തിലുള്ള പോലീസ് സേനയേയും സേവക്കാരായ മാധ്യമങ്ങളേയും എല്ലാ ഡ്രകോണിയൻ നിയമങ്ങളേയും പ്രതിഷേധിക്കുന്നവർക്കെതിരെ, വിശേഷിച്ചും ചിന്തിക്കുന്ന യുവമനസ്സുകൾക്കെതിരെ കയറൂരിവിട്ട് വേട്ടനടത്തുകയാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുത്വഭാവനയും സമത്വവും പുലരുന്ന ഒരു ഇന്ത്യയെക്കുറിച്ച് യുവാക്കൾ സ്വപ്നം കാണരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്.

സമാധാനപരമായി പ്രതിഷേധങ്ങൾ നടന്ന സ്ഥലങ്ങൾ ബലം പ്രയോഗിച്ചു് ഒഴിപ്പിക്കുമെന്നു പട്ടാപ്പകൽ ഭീഷണി മുഴക്കുകയും, തോക്കുകൾ കാട്ടി പേടിപ്പിക്കാൻ ശ്രമിക്കുകയും, പ്രകോപനം സൃഷ്ടിക്കാൻ ഹിംസാത്മകമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്ത യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് ജനാധിപത്യപരമായി പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്തിയവരെയെല്ലാം പടിപടിയായി കേസുകളിൽ കുടുക്കുന്നത്. വ്യാജക്കേസുകൾ ചുമത്തപ്പെട്ടവരിൽ വിദ്യാർത്ഥികളും, അക്കാഡമിക് പണ്ഡിതരും , കലാരംഗത്ത് പ്രവർത്തിക്കുന്നവരും, രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളുമെല്ലാം ഉൾപ്പെടുന്നു.

ദുരുദ്ദേശ്യപരവും മുൻ വിധിയോടെയുള്ളതും ആയ അതിരുവിട്ട അന്വേഷണം ഉടൻ നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട എല്ലാ സാമൂഹ്യപ്രവർത്തകരെയും മോചിപ്പിക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം, ഡെൽഹി ഹിംസയ്ക്കു പിന്നിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ഒരു ജുഡീഷ്യൽ അന്വേഷണം ഉടനെ പ്രഖ്യാപിക്കണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.

സെയ്ദാ ഹമീദ്  ( എഴുത്തുകാരിയും  പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യയിൽ മുൻ അംഗവും )

പ്രശാന്ത് ഭൂഷൺ ( സീനിയർ അഭിഭാഷകൻ )

കവിത കൃഷ്ണൻ ( പോളിറ്റ് ബ്യൂറോ മെമ്പർ, സിപിഐഎംഎൽ )  

പമീല ഫിലിപ്പോസ്  ( മുതിർന്ന മാധ്യമപ്രവർത്തക )

നന്ദിത നാരായൺ ( ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേർസ് അസ്സോസിയേഷൻ ( DUTA ) മുൻ പ്രസിഡൻറ് )