Tuesday 26 October 2021

 പ്രസ്താവന

എരുമേലി, 22 -10 -2021

- കൂട്ടിക്കൽ- കൊക്കയാർ പ്രളയ ദുരിതബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കുക - മരണപ്പെട്ടവരുടെ ഉറ്റവർക്ക് മതിയായ ആശ്വാസധനം നൽകുക
- കാലാവസ്ഥാവ്യതിയാന ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വികസന അജണ്ട ശാസ്ത്രീയമായി പുനർനിർണ്ണയിക്കുക*
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ ഗ്രാമങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ അതിവര്ഷത്തെത്തുടർന്നു ഒരേ സമയത്ത് പലയിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും ഇരുപത്തിമൂന്ന് പേരുടെ ജീവനും നൂറുകണക്കിന് ജനങ്ങളുടെ സ്വത്തും ഇല്ലാതാക്കിയ മഹാദുരന്തമായി അത് മാറുകയും ചെയ്തു. രണ്ടു ജില്ലകളിലാണെങ്കിലും ഭൂപ്രകൃതിയനുസരിച്ചു ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് ഒക്ടോബർ 16 നു ശനിയാഴ്ച ഉണ്ടായ ദുരന്തത്തിൽ കാണാതായവരിൽപ്പെട്ട ഒരു സ്ത്രീയുടേ തെന്ന് കരുതുന്ന മൃതദേഹം മൈലുകൾക്കപ്പുറത്ത് രക്ഷാപ്രവർത്തകർക്ക്‌ മണ്ണിനടിയിൽനിന്നും പുറത്തെടുക്കാൻ കഴിഞ്ഞത് ആറുദിവസത്തെ തെരച്ചിലിന് ഒടുവിൽ ആയിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും,മലപ്പുറത്തെ കവളപ്പാറയിലും ഇടുക്കിയിലെ മൂന്നാറിനടുത്ത് പെട്ടിമുടിയിലും ആയി 2018 ,2019 വർഷങ്ങളിൽ ആഗസ്ത് മാസത്തിൽ വലിയതോതിൽ ജീവാപായം ഉണ്ടാക്കിയ മലയിടിച്ചിലുകളിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ ഉണ്ടായ പ്രളയക്കെടുതികളിലുമായി അഞ്ഞൂറോളം പേർ മരണപ്പെടുകയും അതിലേറെപ്പേർക്ക് പാർപ്പിടങ്ങളും കൃഷിഭൂമിയും നഷ്ടപ്പെടുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം നിമിത്തമുള്ള ദുരന്തങ്ങൾ സംസ്ഥാനത്ത് ഓരോ വർഷവും ആവർത്തിക്കപ്പെടുന്ന അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
2021 ഒക്ടോബർ 16 ന് ഉണ്ടായ കൊക്കയാർ- കൂട്ടിക്കൽ ദുരന്തത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മണിമലയാറിന്റെ ഇരു കരകളിലുമായി സ്ഥിതിചെയ്തിരുന്ന ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ ഉരുൾ പൊട്ടൽ- പ്രളയക്കെടുതികളുടെ ചിത്രമാണ്. കൂട്ടിക്കൽ മുതൽ മുണ്ടക്കയം വരെയുള്ള 12 കിലോമീറ്റർ ഭാഗത്ത് നദീതീരത്ത് സ്ഥിതിചെയ്തിരുന്ന വീടുകളും മറ്റു കെട്ടിടങ്ങളും പൂർണ്ണമായി തകർന്ന അവസ്ഥയിൽ ആണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ഫലങ്ങൾ കേരളത്തിൽ അനുഭവപ്പെടാൻ തുടങ്ങിയിട്ടും ദുരന്തങ്ങളുടെ ആഘാതങ്ങൾ കുറയ്ക്കാനുള്ള ഫലവത്തായ കരുതൽ നടപടികൾക്ക് സംസ്ഥാനത്തിന്റെ ആസൂത്രണ - വികസന നയങ്ങളിൽ ഇനിയും അർഹിക്കുന്ന മുൻഗണന ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് അതിവർഷമോ മേഘവിസ്ഫോടനമോ മൂലം ഗ്രാമങ്ങൾ ഒന്നാകെ തൂത്തുമാറ്റപ്പെടുകയാണ് .
2021 ഒക്ടോബറിൽ മാത്രം പ്രകൃതിദുരന്തങ്ങളിൽ ഇതേവരെ സംസ്ഥാനത്തു നാൽപ്പതിൽ അധികം പേർക്ക് ജീവഹാനി സംഭവിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഉറ്റവർക്കും സർവ്വസ്വവും നഷ്ട്ടപ്പെട്ടവർക്കും സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ എന്ന രീതിയിൽ പ്രഖ്യാപിക്കപ്പെട്ട സഹായധനം അപര്യാപ്തമാണ്. കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ മാനദണ്ഡങ്ങൾ കണ്ടെത്തി സഹായധനം വർധിപ്പിക്കുകയും അത് ഉടൻ തന്നെ നൽകുകയും വേണം. ദുരന്ത സാദ്ധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുകയും അവിടെയുള്ള പാർപ്പിടങ്ങളിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുകയും ചെയ്യണം.
കൂട്ടിക്കൽ- കൊക്കയാർ ദുരന്തം ഇത്രയും രൂക്ഷമായതിന് സഹായകമായ പ്രാദേശിക ഘടകങ്ങൾകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏകദേശം ഇരുപത് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് പ്രവർത്തിച്ചിരുന്നത് പതിനെട്ടോളം കരിങ്കൽ ക്വാറികൾ ആയിരുന്നുവെന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വസ്തുതയാണ്. പരിസ്ഥിതിലോലമെന്ന് നേരത്തേതന്നെ മനസ്സിലാക്കപ്പെട്ട ഒരു പ്രദേശത്ത് പ്രകൃതിവിരുദ്ധ ഖനനം എന്തുകൊണ്ട് അനുവദിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ടു ജില്ലകളിലെയും റെവന്യൂ -പോലീസ് അധികാരികളും ഭരണ സംവിധാനം മൊത്തത്തിലും ബാധ്യസ്ഥരാണ്.
അതേ സമയം, മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാത്തതും , ലാഭക്കൊതി കൊണ്ട് മാത്രം പ്രചോദിതവും,അശാസ്ത്രീയവും അമാനവികവും ആയ വികസനസങ്കല്പങ്ങളെ തിരുത്താൻ മേൽപ്പറഞ്ഞ വയൊന്നും മതിയായ കാരണങ്ങൾ ആവാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കൂടുതൽ പ്രസക്തമാവുകയാണ്.
ദുരിതാശ്വാസപ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ ഏകോപിതമാക്കി മുന്നോട്ടു കൊണ്ടുപോകണം. താഴെത്തട്ടുകൾവരെ ഫലപ്രദമായും ക്രിയാത്മകമായും പ്രവർത്തിക്കുന്ന രീതിയിൽ ദുരന്തനിവാരണ സംവിധാനങ്ങളും ഏജൻസികളും ആകെ പരിവർത്തിക്കപ്പെടണം.
പ്രകൃതിയേയും ജീവജാലങ്ങളേയും മാനവരാശിയേയും പരിഗണിക്കാതെ മുന്നോട്ടു പോവുന്ന അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകളുടെ സ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ ഭവിഷ്യത്തുകൾ പൂർണ്ണമായും കണക്കിലെടുക്കുന്നതും , പ്രകൃതിയുടെ സന്തുലനാവസ്ഥ പ്രാദേശികാടിസ്ഥാനത്തിൽ നിലനിർത്തുന്നതിന് പരമാവധി സഹായകമയതും ആയ സുസ്ഥിര ജനകീയ വികസനനയം രൂപപ്പെടുത്താനും നടപ്പാക്കാനും സർക്കാർ തയ്യാറാവണം. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി ഇല്ലാതാക്കുകയും, പശ്ചിമഘട്ട മേഖലയിൽ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളിലെ കരിങ്കൽ ഖനനത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്ന കെ റെയിൽ പദ്ധതിപോലുള്ള വികസന പദ്ധതികൾ ഉപേക്ഷിച്ചുകൊണ്ടല്ലാതെ സുസ്ഥിരവികസനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട്തന്നെ കേരളത്തിൽ ഇനി സാദ്ധ്യമാണോ എന്ന് സർക്കാർ ആലോചിക്കണം. നഗരഗതാഗതക്കുരുക്കിന് ഏക പരിഹാരം എന്ന നിലയിൽ വലിയ പ്രചാരണങ്ങളോടെ പൂർത്തീകരിച്ച കൊച്ചിൻ മെട്രോ റെയിൽകൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും സിദ്ധിക്കാതെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്ന വെള്ളാനയായി അത് മാറിയത് ഒരു പാഠം ആകേണ്ടതാണ്.
ജോൺ കെ എരുമേലി
സെക്രട്ടറി, സംസ്ഥാന ലീഡിങ് ടീം,
സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം

Monday 25 October 2021

 


[ലിബറേഷൻ എഡിറ്റോറിയൽ, നവംബർ 2021] 

കർഷകസമരം  ഒരു വർഷം പിന്നിടുമ്പോൾ 


ചരിത്രപ്രസിദ്ധമായ
കർഷക പ്രസ്ഥാനം 26 നവംബർ 2021 ന്  ഒരു വർഷം


തികയ്ക്കുകയാണ്   ഏകദേശം ഒരു വർഷം നീണ്ടുനിൽക്കുന്ന അതിന്റെ

അസ്തിത്വത്തിൽ,

 വളരെ പ്രതികൂലമായ സാഹചര്യത്തിൽ ജനശക്തിയുടെ അതിശയകരമായ സാധ്യതകൾ പ്രസ്ഥാനം തെളിയിച്ചു

 നൂറുകണക്കിന് കർഷകരുടെ

 സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വിശാലമായ പശ്ചാത്തലത്തെ  പ്രതിനിധീകരിക്കുന്ന സംഘടനകൾ ഉണ്ട്

അഭൂതപൂർവമായ ഐക്യത്തിലും പതറാത്ത ആത്മബോധത്തിലും  സഹവർത്തിക്കുന്നു.

തുടർച്ചയായ പ്രകോപനങ്ങൾദുഷ്ടലാക്കോടെയുള്ള നുണപ്രചാരണങ്ങൾ , 

ഒപ്പം ആസൂത്രിതമായ കയ്യേറ്റങ്ങൾ ഇവയ്‌ക്കെതിരേ തികഞ്ഞ സംയമനവും  അച്ചടക്കവും കാത്തുസൂക്ഷിച്ചു പൊരുതിനിൽക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു.   

ആഗസ്റ്റ് അവസാനം ഡെൽഹി അതിർത്തികളിൽ നടന്ന അഖിലേന്ത്യാ 
ജനകീയ സമ്മേളനം പോരാടുന്ന കർഷകരുടെ ഐക്യത്തെ മാത്രമല്ല, 
സമരത്തിന്റെ വളർച്ചയെയും പ്രതിഫലിപ്പിച്ചു.
കർഷക പ്രസ്ഥാനത്തിന് രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽനിന്നും 
  വ്യത്യസ്തജനവിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണ ഏറിവരികയായിരുന്നു. 
2013-ലെ വർഗീയ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന  മുസാഫർനഗറിൽ  
 സെപ്റ്റംബർ 5 ന് സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്ത്  
കർഷകരുടെ ചെറുത്തുനിൽപ്പിന്റെയും സാമുദായികസൗഹാർദ്ദത്തിന്റെ
യും പുത്തൻ ഉണർവിന്റെ നെടുംകോട്ടയായി. 
സെപ്റ്റംബർ 27 ന്റെ  ഭാരത് ബന്ദും രാജ്യവ്യാപകമായി പ്രകടമാക്കിയത് 
കർഷകർക്കുള്ള പിന്തുണയും മോദി ഭരണത്തിനെതിരെ 
വർദ്ധിച്ചുവരുന്ന ജനരോഷത്തിന്റെയും ഒരുമിക്കൽ ആയിരുന്നു. 
വിനാശകരമായ കാർഷിക നിയമങ്ങളും ലേബർ കോഡുകളും
 പിൻവലിക്കാനുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടതിന് 
പുറമേ, വിലക്കയറ്റം, തൊഴിലില്ലായ്മ, ആസ്തി വിൽപ്പന
സ്വകാര്യവൽക്കരണം എന്നിവമൂലം സംജാതമായ ഗുരുതരമായ 
സ്ഥിതിവിശേഷവും ചർച്ചചെയ്യപ്പെട്ടു.
 പശ്ചാത്തലത്തിലാണ് ലഖിംപൂർ കൂട്ടക്കൊല നടന്നത്. 
സ്ഥിരം കുറ്റവാളിയുടെ  പശ്ചാത്തലത്തോടെ  മോദി മന്ത്രിസഭയിൽ അംഗമായ
അജയ് മിശ്ര കർഷക സമരപ്പോരാളികളെ പാഠം പഠിപ്പിക്കാനും 
ലഖീംപൂരിൽനിന്ന് അവരെ 
ഓടിച്ചുവിടാനും വേണ്ടി തയ്യാറാക്കിയതും , നേരത്തെ തന്നെ തുറന്ന 
ഭീഷണിയുടെ രൂപത്തിൽ സൂചന നല്കപ്പെട്ടതും ആയ ഒരു പദ്ധതിയുടെ 
 കണ്ണിൽച്ചോരയില്ലാത്ത  പ്രയോഗമായിരുന്നു ലഖിംപൂർ കൂട്ടക്കൊല.
രക്തസാക്ഷികളായ സമരസഖാക്കൾക്ക് അന്ത്യോപചാരം 
അർപ്പിച്ചുപിരിയും മുൻപുതന്നെ ലഖീംപൂരിലും രാജ്യമൊട്ടുക്കും കർഷകർ 
ശക്തിയായ പ്രതിഷേധം ഉയർത്തിയിരുന്നു. തൽഫലമായിട്ടാണ്  
അജയ് മിശ്രക്കും പുത്രനും 
ചില കൂട്ടാളികൾക്കും എതിരായി 
എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെന്ന് കർഷകരുമായി ഒരു ധാരണ 
ഉണ്ടാക്കാൻ യോഗി സർക്കാർ നിർബന്ധിതമായത്. തുടർന്ന് 
ഏതാനും ദിവസങ്ങൾക്ക് ശേഷം മന്ത്രിപുത്രൻ ആശീഷ് മിശ്രയെ
 അറസ്റ്റ് ചെയ്തു. ഇത്രയും ക്രൂരതയ്ക്കും കടന്നാക്രമണങ്ങൾക്കും  മുന്നിൽ
കർഷകപ്രസ്ഥാനം തികഞ്ഞ ആത്മവിശ്വാസത്തോടെയും ധീരതയോടെയും  
സ്ഥൈര്യത്തോടെയും സ്വന്തം ഇടം കാത്ത് പൊരുതിനിന്നു. 
അവരുടെ അടിസ്ഥാനപരമായ ചില അടിയന്തര 
ആവശ്യങ്ങളെങ്കിലും അംഗീകരിച്ചുകൊടുക്കാതെ 
മുന്നോട്ടുപോവുക സാധ്യമല്ലെന്ന് യു പി ഗവണ്മെൻറിന് മനസ്സിലായി. 
എന്നാൽ, സംഘ്-ബിജെപി ബ്രിഗേഡിന്റെ ശ്രമം 
ഇപ്പോഴും ഏത് അക്രമമാർഗ്ഗത്തിലൂടെയും കർഷകസമരത്തെ 
തളർത്താൻ കഴിയുമോ എന്നാണ് .  
മനോഹർ  ഖട്ടർ ഹരിയാനയിലെ കർഷകസമരക്കാരെ
വടിയെടുത്ത് അടിച്ചോടിക്കണമെന്ന് സ്വന്തം 
പാർട്ടി അനുയായികളോട് ആവശ്യപ്പെട്ടു
( കർണ്ണാലിൽ  പോലീസ് ഇതിനകം ഒരു കർഷകനെ 
മർദ്ദിച്ചു കൊലപ്പെടുത്തി),  
മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് സുഭാഷ് കാകുഷ്ടയെ 
മഹാരാഷ്ട്രയിൽ മുഖംമൂടി ധരിച്ച കുറ്റവാളികൾ ആക്രമിച്ചു. 
മോദിയെ എതിർത്ത് സംസാരിച്ചതിന്റെ പേരിൽ ആയിരുന്നു അത്.
അജയ് മിശ്രയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്  
ഡെൽഹിയിൽ അമിത്ഷായുടെ വസതിക്ക് വെളിയിൽ പ്രതിഷേധിച്ച  
AISA യുടെ വനിതാ പ്രവർത്തകരെ പോലീസ് ലൈംഗികമായി 
പീഡിപ്പിച്ചു.  
ഭയപ്പെടുത്തലിലൂടേയും ഹിംസയിലൂടെയും കർഷകസമരത്തെ
തല്ലിക്കെടുത്താനുള്ള മേല്പറഞ്ഞവിധമുള്ള  ആസൂത്രിതനീക്കങ്ങളെ 
പരാജയപ്പെടുത്താൻ എല്ലാ ശക്തിയും സമാഹരിച്ചു മുന്നോട്ടുപോകേണ്ടത് 
ആവശ്യമായിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ ഐക്യം 
തകർക്കാനും അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനും തുടർച്ചയായ ശ്രമങ്ങൾ 
ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിംഗു ബോർഡറിൽ അടുത്ത ദിവസം 
അരങ്ങേറിയ ഒരു സംഭവം വിരൽചൂണ്ടുന്നത് അതിലേക്കാണ് .
ദലിത് സമുദായത്തിൽപ്പെട്ട ലഖ്‌ബീർ സിംഗ് എന്ന് പേരായ ഒരു 
വ്യക്തിയെ കൈകാലുകൾ അരിഞ്ഞു കൊലപ്പെടുത്തിയ 
പൈശാചികമായ കൃത്യം നടത്തിയത്  വിശ്വാസത്തിന്റെ 
കാവൽഭടന്മാർ ആയി പ്രവർത്തിക്കുന്ന സിഖ് തീവ്രവാദി സംഘങ്ങളിൽ 
ഒന്നായ നിഹാംഗുകൾ ആയിരുന്നു.  കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ 
അരങ്ങേറിയ 
ചില സംഭവങ്ങളിലെ അരാജകത്വത്തിന് ശേഷം കർഷക സമരം
നേരിട്ട ഏറ്റവും വലിയ ആഘാതവും തിരിച്ചടിയും ആണ് ലഖ്‌ബീർ സിംഗി 
ന്റെ കൊലപാതകം. പഞ്ചാബ് സർക്കാർ ഒരു പ്രത്യേക അന്വേഷണ 
സംഘത്തെ നിയോഗിച്ചതിന് പുറമേ , കർഷക സംഘടനകൾ 
അവരുടേതായ നിലയിലും ഈ സംഭവം സംബന്ധിച്ച് സമഗ്രമായ   
അന്വേഷണം നടത്തിവരികയാണ്. ഇതിനകം പുറത്തുവന്ന വിവരങ്ങൾ 
പ്രകാരം, മുൻപ് ഒരിക്കലും ഗ്രാമത്തിന് വെളിയിൽ
പോയിട്ടില്ലെന്ന് വീട്ടുകാരും ഗ്രാമീണരും പറയുന്ന  ലഖ്‌ബീർ സിംഗ് 
സിംഗു ബോർഡറിൽ എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട് .
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഹാംഗ്‌ ഗ്രൂപ്പിന്റെ 
തലവനായ അമൻ സിങ്ങിന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് 
തോമാർ ഉൾപ്പെടെ  ബി ജെ പി യിലെ പല ഉന്നത നേതാക്കളുമായും  
ബന്ധമുണ്ടെന്നതിന് തെളിവായി അവരൊരുമിച്ചുള്ള 
ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.  
അതുപോലെ, ബി ജെ പി നേതാക്കളും ബാബാ അമൻ സിംഗും  തമ്മിൽ 
നടന്ന കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ,
കൊലപാതകക്കേസിൽ കുറ്റവാളിയായി കോടതി
വിധിച്ചതിനെത്തുടർന്ന് പഞ്ചാബ് പോലീസിൽ നിന്നും ഡിസ്മിസ്സ്‌ ചെയ്യപ്പെട്ട 
ഗുർമീത് സിംഗ്'പിങ്കി' ആയിരുന്നുവെന്നും ഉള്ള റിപ്പോർട്ടുകൾ 
സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.  
 ഇന്ത്യയിൽ കർഷക പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്ന  
ഹിന്ദു, മുസ്ലിം, സിഖ് സമുദായങ്ങളിൽപ്പെട്ട ജനതകൾക്കിടയിലെ 

സാമുദായിക ഐക്യത്തിന്റെ സന്ദേശത്തെ ദുർബ്ബലപ്പെടുത്താൻ ഇടയാക്കുന്ന സംഭവവികാസങ്ങൾ അടുത്തകാലത്ത് ജമ്മു കശ്മീരിൽ

നിന്നും അയൽരാജ്യമായ ബംഗ്ളാദേശിൽ നിന്നും റിപ്പോർട്ട്

ചെയ്യപ്പെടുന്നത് ആശങ്കയുളവാക്കുന്നു. ജമ്മു കശ്മീരിൽ പ്രത്യേക

ലക്‌ഷ്യങ്ങൾ വെച്ചുള്ള ഭീകരാക്രമണങ്ങളുടെ പുതിയ പരമ്പരയിൽ

അനേകം പേർ കൊല്ലപ്പെട്ടതും, ബംഗ്ലാദേശിൽ ദുർഗ്ഗാപൂജ

ഉത്സവത്തിനിടയിൽ ഹിന്ദു ന്യൂനപക്ഷൾക്കെതിരെ സാമുദായിക

ആക്രമണങ്ങൾ ഉണ്ടായതും വർഗ്ഗീയശക്തികൾ മുതലെടുക്കാൻ

ശ്രമിക്കും. യു പി യിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും

നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ സംഘ് പരിവാർ

ബി ജെ പി ശക്തികൾ കിണഞ്ഞു ശ്രമിക്കുന്നത് കർഷക പ്രസ്ഥാനം

മുന്നിൽ കൊണ്ടുവന്ന ജനകീയക്ഷേമത്തിന്റേയും നിലനിൽപിന്റെയും

അജൻഡയിൽ ഊന്നിയുള്ള പോരാട്ട ഐക്യത്തെ തകർക്കുന്ന

സാമുദായികധ്രുവീകരണം ഏതെല്ലാം മാർഗ്ഗത്തിൽ ഉണ്ടാക്കാം

എന്നാണ് . കർഷക പ്രക്ഷോഭം അതിന്റെ ഒന്നാം വാർഷികത്തിൽ

എത്തുമ്പോൾ അതിന്റെ നേട്ടങ്ങൾ സംരക്ഷിച്ചും സുദൃഢീകരിച്ചും

ഇന്ത്യയെ കോർപ്പറേറ്റ് കൊള്ളയിൽനിന്നും

സാമുദായിക ഹിംസയിൽനിന്നും ഫാസിസ്റ്റ് ആധിപത്യത്തിൽ

നിന്നും മോചിപ്പിക്കാനായുള്ള പോരാട്ടത്തെ കൂടുതൽ

വിശാലമാക്കേണ്ടതുണ്ട്.