Wednesday 25 January 2017

 ഇടതു പക്ഷത്തുള്ളവരും അംബേദ് കറൈറ്റുകളുമായ വിദ്യാർത്ഥിപ്രവർത്തകരെ ആക്രമിച്ചു ഒതുക്കാനുള്ള   എസ് എഫ് ഐ നീക്കങ്ങളെ AISA ദേശീയ പ്രസിഡന്റ് സുചേതാ ഡേ അപലപിക്കുന്നു
( ബന്ധപ്പെട്ട ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും എടുത്ത് ചേർത്തത് )


ഇടതുപക്ഷത്തിനകത്ത് നിന്നോ, അംബേദ്കറൈറ്റുകളിൽ  നിന്നോ ഉണ്ടാകുന്ന രാഷ്ട്രീയ വിമർശനങ്ങളെ എന്തുകൊണ്ടാണ് എസ എഫ് ഐ ഇത്ര ഭയപ്പെടുന്നത്?
വ്യത്യസ്തമായ ചിന്താഗതികളെ അഭിസംബോധന ചെയ്യുന്നകാര്യത്തിൽ    ഏതൊരു ഒരു ബൂർഷ്വാ സർക്കാരിനേക്കാളും എന്തു മികവാണ് കേരളാ ഗവൺമെന്റിന് എടുത്തുകാണിക്കാനുള്ളത് ?
 അധികാരമാണോ ഇടതു പക്ഷ ആദർശങ്ങളാണോ ഏതാണ് കൂടുതൽ വിലമതിക്കേണ്ടതെന്ന് അവർ തീരുമാനിക്കേണ്ട സമയമായിരിക്കുന്നു.
കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഒരു ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചതിന്  ശേഷം  എസ്  എഫ് ഐ , പ്രസ്തുത  കേസ് രജിസ്റ്റർ ചെയ്യിക്കാൻ കൂടെ നിന്ന AISA പ്രവർത്തകരെ ഭരണത്തിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. 
 രോഹിത് വേമുല ദിനമായ ജനുവരി 17 ന് ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി  തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ്  AISA യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ രോഹിത് ആക്റ്റ് നടപ്പാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ  ഉയർത്തിയിരുന്നു. പ്രസ്തുത പരിപാടി നടന്ന് രണ്ടു ദിവസം പിന്നിട്ടപ്പോൾ AISA പ്രവർത്തകനായ സഖാവ് ഫഹീമിനെയും കൂടെയുണ്ടായിരുന്ന സഖാക്കൾ അഞ്ജിത ,ശ്രീലക്ഷ്മി എന്നിവരേയും കേരളവർമ്മ കോളേജിലെ ഇരുപതിലേറെ എസ് എഫ് ഐ ക്കാർ  ചേർന്ന് ആക്രമിച്ചു. പ്രസ്തുത  സംഘം ഫഹീമിനെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന സഖാക്കൾ അഞ്ജിതയും ശ്രീലക്ഷ്മിയും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ ഗുണ്ടാ സംഘം രണ്ട് വനിതാ സഖാക്കളേയും ആക്രമിച്ചത് .ഗുരുതരമായ പരിക്കുകൾ ഏറ്റു മൂന്നു സഖാക്കളെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു.
 ഇത് കൂടാതെ, എസ് എഫ് ഐ ആക്രമണത്തിനിരയായ സഖാക്കൾക്കെതിരെ   ഭീഷണിയുമായി തൃശ്ശൂരിലെ  പോലീസും രംഗത്തെത്തി.


ഏറ്റുമുട്ടൽക്കൊലപാതകങ്ങളുടേയും ,
സി പി ഐ (എം ) കാർ അല്ലാത്ത ഇടത് രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു എ പി എ യും ദേശദ്രോഹ നിയമവും അടക്കമുള്ള കേസുകൾ ചാർത്തി ഉപദ്രവിക്കുന്നതിന്റേയും മാതൃകകൾ ആണ് സി പി ഐ (എം ) നേതൃത്വം വഹിക്കുന്ന കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണി സർക്കാർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്‌ . മറ്റു ഇടത് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടേയും  അംബേദ്കറൈറ്റുകളുടേയും പക്ഷത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു രാഷ്ട്രീയ ആവിഷ്‌കാരത്തേയും തികഞ്ഞ അസഹിഷ്ണുതയോടെ മാത്രം  കാണുന്ന ഒരു സമീപനത്തെ  ഇടതു ജനാധിപത്യ   രാഷ്ട്രീയത്തിന്റെ മാതൃകയായി കാണാനാവില്ല.
സി പി ഐ (എം) അധികാരത്തിൽ ഇരിക്കുന്ന ഏതൊരു സംസ്ഥാനത്തും എസ്  എഫ് ഐ അനുവർത്തിച്ചുപോരുന്ന ഒരു നയം സർക്കാരിലെ സ്വാധീനം ദുരുപയോഗം ചെയ്തുകൊണ്ട്  അതിന്റെ വിമർശകരെ ഭീഷണിപ്പെടുത്തലും , നിലനിൽക്കുന്ന  അധികാരഘടനകളുമായി ചങ്ങാത്തം പുലർത്തുക എന്ന  സി പി ഐ (എം ) നയത്തെ ചോദ്യം ചെയ്യുന്ന മറ്റു വിദ്യാർത്ഥി പ്രവർത്തകർക്കെതിരെ ശാരീരികമായി ആക്രമിക്കലും ആണ്.
വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള ഓരോ ഇടവും ഇല്ലാതാക്കാൻ ഒരു ഫാസിസ്റ്റു ഭരണകൂടം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഫാസിസത്തിനെതിരെയുള്ള  ചെറുത്തുനില്പിൽ സജീവമായി ഭാഗഭാക്കാവാൻ പ്രതിബദ്ധരാണെങ്കിൽ   എസ് എഫ് ഐ യും സി പി ഐ (എം) ഉം ആഴത്തിൽ ഒരു സ്വയംവിമർശനത്തിനു ശേഷം  മാറ്റത്തിന് സന്നദ്ധരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിൽ എസ് എഫ്‌ ഐ യുടെ കയ്യാങ്കളിക്ക് വിധേയരായവരിൽ എ ഐ എസ്  എഫിലെ സഖാക്കളും ഉൾപ്പെടുന്നു. സി പി ഐ (എം ) ഭരിക്കുന്ന ത്രിപുരയിൽ  ദലിത് പശ്ചാത്തലമുള്ളവരും ദരിദ്ര കുടുംബങ്ങളിൽ നിന്ന് വരുന്നവരുമായ 
AISA പ്രവർത്തകർ  എസ് എഫ് ഐ യുടെ ഗുണ്ടാ ആക്രമണത്തിനു ഇരകളായിരുന്നു. സി പി ഐ (എം)  നേതൃത്വം വഹിക്കുന്ന സംസ്ഥാന ഗവൺമെന്റുകൾ വർഗ്ഗസമരത്തിന്റെ ഉപകാരണങ്ങളാക്കും എന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമായ ഒരു സത്യമാണ് ഇത്. അരികു വൽക്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധികളായ പോരാളികളെ ഭരണത്തിന്റെ അധികാരവും ശക്തിയും ഉപയോഗിച്ചു അടിച്ചമർത്തുന്നത്  വർഗ്ഗസമരത്തിന്റെ ഏതു മാതൃകയാണ്? എസ് എഫ് ഐ യുടെ ഡെൽഹി സംസ്ഥാന നേതൃത്വം ത്രിപുരയിലെ എസ് എഫ് ഐ ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അതിനു പ്രതികരണമായി ആ സംഘടനയുടെ കേന്ദ്ര നേതൃത്വത്തിന് ഒരു റിപ്പോർട്ട് അയച്ചുകൊടുത്തിരുന്നു വെങ്കിലും ഇതേവരെയും സംഘടനാതലത്തിൽ ഒരു നടപടിയും എടുത്തില്ല. സിംഗൂരിനും നന്ദിഗ്രാമിനും ശേഷം ബംഗാളിൽ ഉണ്ടായ വലിയ തിരിച്ചടിയ്ക്കു ശേഷവും സി പി ഐ (എം) ഉം എസ് എഫ് ഐയും ഒരു പാഠവും പഠിക്കാൻ തയ്യാറല്ല എന്നാണു ഇതെല്ലാം കാണിക്കുന്നത്; മാത്രമല്ലാ , അവർ ഭരിക്കുന്ന  സംസ്ഥാനങ്ങളിൽ അധികാരം കയ്യാളുന്നവർ എന്ന  അഹങ്കാരത്തിന് ഒരു കുറവും സംഭവിച്ചിട്ടുമില്ല.
ഈ അവസ്ഥ തുടർന്നും നിലനിർത്താൻ എസ് എഫ് ഐ ആഗ്രഹിക്കുന്ന പക്ഷം , അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് :  കേന്ദ്രത്തിലെ ഗവണ്മെന്റിനെതിരേ  ശക്തമായ പ്രതിരോധമുയർത്താൻ  കഴിഞ്ഞിട്ടുള്ളതുപോലെ എസ് എഫ് ഐ യേയും ആ നിലയിൽ തുറന്നുകാട്ടാൻ
വിദ്യാർത്ഥി സമൂഹത്തിന് കഴിയും എന്നതാണ് അത്.

Tuesday 24 January 2017

Comrade Sucheta De, Natioal President, AISA Comdemns  SFI  violence  & attitude of intolerance in campuses toward  activists of AISA , Ambedkarites and other  progressives who may be  expressing  political dissent
( Reproduced here from the related facebook status)

Why is SFI scared of any political challenge from within the left or Ambedkarites ??
How does the government in Kerala differentiate itself from any bourgeoisie government in addressing differences. They must decide what is more important for them - power or left principles!!
After attacking a Dalit student in MG university Kottayam , SFI has used CPM's ruling position in Kerala to intimidate AISA activists who stood by the Dalit student to file cases against them in Kottayam.
On 17 January AISA observed a national protest day against Rohith's Institutional Murder and demanding Rohith Act, AISA activists in Sree Kerala Varmma  College, Thrissur too observed the national call and organised protest programmes in the college. Two days after the programme, Com. Faheem was attacked by a gang of 20 SFI goons in SKVC  and Com. Anjitha and Sreelakshmi came in defence of Faheem, the female comrades were also attacked SFI goons. They had to go through serious medical treatment after the attack and they are being threatened with police action in Thrissur also.
The Left Democratic Front led by CPM in Kerala has shown as a model of encounters, imposition of UAPA and sedition on left activists who are not in CPM. The absolute intolerance towards any assertion by any other left forces or Ambedkarite forces is anything but a model of left democratic politics.
Wherever in power, SFI emboldened by CPM position in government has mis-utlilised its political power to threaten, intimidate and unleash violence on forces who don't subscribe to CPM's hobnobbing with present power structure!
We are living in times where the fascist government is leaving no stone unturned to crackdown on every space of dissent. In such a time when it is needed that CPI-M and SFI reflect upon the need of building a robust resistance against fascism , they seem arrogant unmoved about any need to introspect and change.
Even AISF comrades have been physically attacked in Kerala by SFI.
AISA comrades from Dalit and deprived backgrounds were physically assaulted
also in Tripura where again CPM is in power. According to CPI-M,  state governments led by them are instruments of class struggle.
Is this really the model of class struggle where forces of struggle coming from marginalised sections are made to face the brunt of power led by CPM? The Delhi state leadership of SFI demanded details of Tripura incident which were duly provided to the national leadership but no action has been taken till now. It is saddening to see the CPM and SFI has learned no lesson after the debacle in Bengal post Singur and Nandigram and continue to show arrogance of power in states  they rule.
The SFI must know that if this continues students who have built up a robust resistance against the Regime of the central govt can expose their hypocrisy as well.
 രോഹിത് ആക്ററ് നടപ്പാക്കുക
തൃശൂർ : ശ്രീകേരള വർമ്മ കോളേജിലെ AISA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  

ജനുവരി 17
രോഹിത്ത് വേമുല ദിന മായി ആചരിച്ചു

രോഹിത്ത് വെമുലയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഐസ കേരളവർമ്മ യുണിറ്റ് മനുസ്മൃതിയുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. രോഹിത്തിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചതിനു ശേഷം ഐസ പ്രവർത്തകർ  ആസാദി മുദ്രവാക്യം ഉയർത്തുകയും, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം വിഭാവന ചെയ്യുന്ന വിധത്തിൽ  രോഹിത് ആക്റ്റ്  എന്ന പേരിലുള്ള പുതിയ നിയമം കൊണ്ടുവന്ന് കലാലയങ്ങളിൽ സ്ഥാപനവൽക്കരിക്കപ്പെട്ട ജാതീയവിവേചനം തുടച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത അതിഥികളും  രോഹിത്ത് ആക്റ്റ് നടപ്പാക്കണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.  വിദ്യാഭ്യാസ മേഖലയുടെ  സ്വകാര്യവൽക്കരണത്തിനും ,   ദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്ന  സർവ്വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഹിന്ദുത്വ ശക്തികൾ പിടിമുറുക്കുന്നതിന്നും എതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന  മോദി സർക്കാരിന്റെ നയങ്ങളെ  വിദ്യാർത്ഥിസമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു.
സൽമത്ത് കെ പി സ്വാഗതം അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഞ്ജിത കെ ജോസ് അദ്ധ്യക്ഷത വഹിച്ചു.
CPI ML ലിബറേഷൻ സംസ്ഥാന ലീഡിംഗ്‌ ടീം അംഗം കെ എം വേണുഗോപാലൻ , ദളിത് ആക്റ്റിവിസ്റ്റ് വസന്തൻ എന്നിവർക്ക് പുറമേ   ഐസ പ്രവർത്തകരായ  കെ വി എം ഫഹീം , ഷിയാസ്, DDF കൺവീനർ മസൂദ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു . എ ഐ എസ് എഫ് , കെ സ് യു എന്നീ വിദ്യാർത്ഥി സംഘടനകളുടെ ക്യാംപസ് ഭാരവാഹികളും  പരിപാടിയോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ചു .
ഐ.സ ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ചാണ് കേരളവർമ്മ യൂണിറ്റ് ഈ പ്രധിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.
"ചരിത്രത്തിന്റെ ഇടനാഴികളിലൂടെ അംബേദ്കറിനെയും കടന്ന് ഇന്നിലേക്ക്‌ എത്തുമ്പോഴും മനുസ്മൃതി കത്തിക്കപ്പെടെണ്ടത്തിന്റെ ആവശ്യകതയില്‍ മാറ്റം വരുന്നില്ല.
ചരിത്രം ആവശ്യപ്പെടുന്നതാണ് ഞങ്ങള്‍ ചെയ്തത്. ഒരിക്കല്‍ കൂടി മനുസ്മൃതി കത്തിക്കുന്നു. കുറേ അനാചാരങ്ങളെ കൂടി പ്രതിരോധിക്കുന്നു. RSS BJP വർഗ്ഗീയ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയിലെ വിദ്യാർഥികൾ പ്രതിപക്ഷമായി മാറണം. 
കത്തിയമരേണ്ടത് ജാതീയതയാണ് വിദ്യാർഥീ സ്വപ്നങ്ങളല്ല എന്നതാണ് ഐസ മനുസ്മൃതി കത്തിക്കുന്നതിലൂടെ ചൂണ്ടി കാണിച്ചത്. Dr BR അംബേദ്കർ മനുസ്മൃതി കത്തിച്ചതിതെ ഞങ്ങൾ മാതൃകയായി സ്വീകരിക്കുകയായിരുന്നു" എന്ന് കേരളവർമ്മയിലെ ഐസ പ്രവർത്തകർ പ്രഖ്യാപിക്കുന്നു.

Thursday 19 January 2017


One Year After Rohith Vemula:
Social Discrimination, Violence and Political Witch-Hunt Still Stalk Educational Institutions

In January 2016, a promising and socially committed young scientist Rohith Vemula left us – with a cry of anguish and anger against a system that reduced the oppressed people to their ‘immediate identity.’ The Vice Chancellor and authorities of Hyderabad Central University (HCU) instigated by the ABVP and Ministers of the Modi Government had branded Rohith and his fellow activists ‘anti-national and casteist’ for raising their voice against the Government and RSS.

One year later, Rohith’s mother Radhika Vemula and students across the country continue in vain to seek justice for Rohith.

On January 17 this year, students protested all over the country demanding justice for the institutional murder of Rohith Vemula and a law against discrimination of Dalit students on campuses. Radhika Vemula and protesting students were arrested while protesting in Hyderabad while protesting students in Delhi were roughed up and arrested. In the past year, the case registered against the HCU VC Appa Rao Podile and BJP Central Minister Bandaru Dattatraya still languishes with no headway because the TDP Government of Andhra Pradesh is colluding with the BJP in claiming that Rohith was not a Dalit. Meanwhile, the HCU VC – who admitted to plagiarism in research papers – received a Millennium Plaque of Honour from the Prime Minister Modi at the Indian Science Congress! Those who persecuted Rohith for his activism and have his blood on their hands are rewarded for their services – while those seeking justice for Rohith are being punished.

It is a comment on the state of science and education under Modi that a scientist like Rohith Vemula is rewarded with persecution and death; a science student like Najeeb Ahmad disappears following violence by ABVP; a BJP leader who declares that cows inhale and exhale oxygen is a Rajasthan Education Minister; and plagiarist Appa Rao Podile gets a Science Award.

And in the year since Rohith’s death, other students too have become targets of the Modi Government’s policies of political and social witch-hunt. JNU student activists – most of them from deprived and oppressed backgrounds – have been accused of sedition, unjustly punished, and served show cause notices. A JNU student Najeeb Ahmed is missing after being thrashed publicly by a gang of ABVP members – and JNU students and teachers demanding justice for Najeeb are being victimized and persecuted. The JNU VC like his HCU counterpart are acting as agents of the Modi Government by protecting violent and criminal ABVP supporters while punishing activists who are courageously questioning the Government and the RSS.

Caste discrimination in education and violence against Dalits is rife all over India. Delta Meghwal, a 17-year-old Dalit student was murdered in BJP-ruled Rajasthan, while 15-year-old Dalit student Dika Kumari was recently raped and murdered in Bihar, ruled by the JDU-RJD Government.
The struggle for justice for Dika Kumari has once again brought to the fore the deprivation and vulnerability of Dalit students in Ambedkar hostels in Bihar. Ambedkar Hostels in Bihar remain deprived even of basic facilities like drinking water. Girls in these hostels are vulnerable to sexual harassment and abuse by teachers and administrative authorities. Dika herself had complained of sexual harassment to her mother – but was prevented from leaving the hostel premises. She was subsequently found brutally murdered.

We may recall that students of Ambedkar Hostels in Bhojpur had been targets for attacks by the Ranveer Sena following the death of Ranveer Sena chief Brahmeshwar Singh. Then, too, the Nitish Government had instructed the police to allow the Ranveer Sena free rein to indulge in such violence. The Nitish Government is also complicit in the discrimination against Dalit students in Patna University.

The struggle for justice for Rohith Vemula, for Najeeb Ahmed, for Delta Meghwal and Dika Kumari and so many others like them will continue with increased spirit and determination. It is a struggle to ensure freedom of political expression on campuses, and to free education in India from the clutches of caste, communal, class and gender discrimination. It is a struggle to resist the ongoing fascist crackdown on dissent and saffronisation of campuses.

[ML Update
A CPI(ML) Weekly News Magazine
Vol.20 | No. 4 | 17- 23 January 2017]

Wednesday 11 January 2017

സാർവ്വ ദേശീയ മനുഷ്യാവകാശ

ദിനമായ ഡിസംബർ 10 ന്

സിപി ഐ (എം എൽ ) ലിബറേഷൻ

കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച

പ്രസ്താവന

സിപിഐ (എംഎൽ) ലിബറേഷൻ കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ നടക്കവേ സാർവ്വദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ഇന്ന് ആചരിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്കു നേരെ ഇന്ത്യയിൽ നടന്നുവരുന്ന  ആക്രമണങ്ങൾക്കെതിരെ ചെറുത്തു നിൽക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ഭോപാലിലും, മാൽക്കംഗിരിയിലും മലപ്പുറത്തും അടുത്തകാലത്ത് നടന്ന വ്യാജഏറ്റുമുട്ടൽ സംഭവങ്ങളെ 
കേന്ദ്ര കമ്മിറ്റി അപലപിച്ചു. കഴിഞ്ഞ വർഷം ആന്ധ്രാ പ്രദേശിലെ ശേഷാചലത്ത് ആദിവാസികൾ പോലീസ് കസ്റ്റഡിയിൽ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ടിരുന്നു.അതുപോലെ  ഒരു വ്യാജ ഏറ്റുമുട്ടലിൽ തെലുങ്കാനാ പോലീസ് കൊലപ്പെടുത്തിയത് 5 മുസ്‌ലിം യുവാക്കളെയായിരുന്നു, ഇത്തരത്തിൽ വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാക്കി ആളുകളെ കൊല ചെയ്യാൻ പൊലീസിന് മടിയില്ലാതായത് അവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്ന എന്ന അവസ്ഥയിൽനിന്നും ലഭിക്കുന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.
ഗുജറാത്തിലേയും  മധ്യപ്രദേശിലേയും മുഖ്യമന്ത്രിമാർ അടുത്തകാലത്ത്  ഇത്തരം വ്യാജ ഏറ്റുമുട്ടലുകളെ  പരസ്യമായി ന്യായീകരിക്കുക മാത്രമല്ല , അവയെ മഹത്വൽക്കരിക്കുക കൂടി ചെയ്തു.ഇടതു ജനാധിപധ്യ മുന്നണി ഭരിക്കുന്ന കേരളത്തിൽപ്പോലും മലപ്പുറത്ത് നടന്ന വ്യാജ ഏറ്റുമുട്ടൽ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ ആരംഭിക്കാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. ഇതുപോലുള്ള ഏറ്റുമുട്ടൽ സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചു   ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടു വെച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേരളം സർക്കാർ പാലിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

 മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ കൂടുതൽ വിശാലമായ സന്ദർഭങ്ങൾ നോക്കിയാലും  ഇന്ത്യയുടെ ഇപ്പോഴത്തെ നില വളരെ ആശങ്കാജനകമാണ്. ദലിതുകൾക്കെതിരെ
ആസൂത്രിതമായി കൂട്ടക്കൊലകൾ  നടത്തിയവരും സാമുദായിക ഹിംസകൾക്ക് നേതൃത്വം വഹിച്ചവരും  നിയമത്തിൻറെ പിടിയിൽ നിന്നും   രക്ഷപ്പെടുന്നു എന്ന് മാത്രമല്ല , നീതിന്യായ കോടതികൾ അവരെ വെറുതെ വിടുകയും ചെയ്യുന്നു. ബസ്തറിലും ഒഡീസയിലും ഝാർഖൺഡിലും മറ്റ് സംസ്ഥാനങ്ങളിലും ആദിവാസികൾ അതിക്രൂരമായി കൊലചെയ്യപ്പെടുന്നു. പോലീസ് കസ്റ്റഡിയിൽ  മൂന്നാം മുറ പ്രയോഗങ്ങളും പീഡനങ്ങളും സാവത്രികമാകുകയാണ് . AFPSA യും UAPA യും പോലെയുള്ള ഡ്രക്കോണിയൻ നിയമങ്ങൾ പ്രാബല്യത്തിൽ തുടരുകയാണ്.

കാശ്‌മീരിലെ സിവിലിയൻ ജനത സ്വയംഭരണാവകാശത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ  ഇന്ത്യൻ ഭരണകൂടം  കെട്ടഴിച്ചു വിടുന്ന ഹിംസാത്മകത നിമിത്തം അവിടുത്തെ സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണ്. പ്രക്ഷോഭങ്ങളെത്തുടർന്ന് 13000ത്തിലധികം പേരെ നിയമവിരുദ്ധമായി ജെയിലുകളിലടയ്ക്കുകയും ,   ഡസൻ
കണക്കിനാളുകൾക്ക് പോലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗം മൂലം കാഴ്ച നഷ്ടപ്പെടുകയും ,  സിവിലിയൻ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒട്ടേറെപ്പേരുടെ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ സ്ത്രീകളുടെ മൗലികമായ പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നു; ലൈംഗികവും പ്രത്യുൽപ്പാദനപരവുമായ കാര്യങ്ങളിൽ  സ്വയംനിർണ്ണയാധികാരത്തിനുള്ള സ്ത്രീയുടെ
സ്വാതന്ത്ര്യം ഇത്തരത്തിൽ ലംഘിക്കപ്പെടുന്നു. സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഒരു കാലഹരണപ്പെട്ട നിയമമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 -)0 വകുപ്പ് ഇപ്പോഴും തുടരുകയാണ്.


വ്യാജ ഏറ്റുമുട്ടലുകൾക്ക്  ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന്  മനുഷ്യാവകാശ ദിനത്തിൽ
സിപിഐ (എംഎൽ) ആവശ്യപ്പെടുന്നു.  പോലീസ് കസ്റ്റഡിയിലുള്ളവരെ കഠിനമായി ശാരീരിക പീഡയേൽപ്പിക്കുന്നതടക്കമുള്ള ഭരണഘടനാവിരുദ്ധമായ കൃത്യങ്ങൾ അവസാനിപ്പിക്കുന്നതിന് പോലീസ് സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തണമെന്നും, ആദിവാസി- ദലിത് കൂട്ടക്കൊലകളും സാമുദായിക ഹിംസയും ഉൾപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ള എല്ലാ കേസുകളിലും നീതി ഉറപ്പാക്കണമെന്നും,  AFPSA പോലുള്ള ഡ്രക്കോണിയൻ നിയമങ്ങൾ പിൻവലിക്കണമെന്നും , 'അഭിമാന' കുറ്റങ്ങൾ തടയുന്നതിന് ഒരു പ്രത്യേക നിയമം കൊണ്ടുവരണമെന്നും , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 -)0 വകുപ്പ് എടുത്തുകളയണമെന്നും ഈ ദിവസത്തിൽ സി പി ഐ (എം എൽ) ആവശ്യപ്പെടുന്നു .

 


--  സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി