Tuesday 24 January 2017

 രോഹിത് ആക്ററ് നടപ്പാക്കുക
തൃശൂർ : ശ്രീകേരള വർമ്മ കോളേജിലെ AISA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  

ജനുവരി 17
രോഹിത്ത് വേമുല ദിന മായി ആചരിച്ചു

രോഹിത്ത് വെമുലയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഐസ കേരളവർമ്മ യുണിറ്റ് മനുസ്മൃതിയുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. രോഹിത്തിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചതിനു ശേഷം ഐസ പ്രവർത്തകർ  ആസാദി മുദ്രവാക്യം ഉയർത്തുകയും, പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം വിഭാവന ചെയ്യുന്ന വിധത്തിൽ  രോഹിത് ആക്റ്റ്  എന്ന പേരിലുള്ള പുതിയ നിയമം കൊണ്ടുവന്ന് കലാലയങ്ങളിൽ സ്ഥാപനവൽക്കരിക്കപ്പെട്ട ജാതീയവിവേചനം തുടച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത അതിഥികളും  രോഹിത്ത് ആക്റ്റ് നടപ്പാക്കണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.  വിദ്യാഭ്യാസ മേഖലയുടെ  സ്വകാര്യവൽക്കരണത്തിനും ,   ദേശീയ തലത്തിൽ പ്രവർത്തിച്ചുവരുന്ന  സർവ്വകലാശാലകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഹിന്ദുത്വ ശക്തികൾ പിടിമുറുക്കുന്നതിന്നും എതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന  മോദി സർക്കാരിന്റെ നയങ്ങളെ  വിദ്യാർത്ഥിസമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു.
സൽമത്ത് കെ പി സ്വാഗതം അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഞ്ജിത കെ ജോസ് അദ്ധ്യക്ഷത വഹിച്ചു.
CPI ML ലിബറേഷൻ സംസ്ഥാന ലീഡിംഗ്‌ ടീം അംഗം കെ എം വേണുഗോപാലൻ , ദളിത് ആക്റ്റിവിസ്റ്റ് വസന്തൻ എന്നിവർക്ക് പുറമേ   ഐസ പ്രവർത്തകരായ  കെ വി എം ഫഹീം , ഷിയാസ്, DDF കൺവീനർ മസൂദ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു . എ ഐ എസ് എഫ് , കെ സ് യു എന്നീ വിദ്യാർത്ഥി സംഘടനകളുടെ ക്യാംപസ് ഭാരവാഹികളും  പരിപാടിയോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ചു .
ഐ.സ ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ചാണ് കേരളവർമ്മ യൂണിറ്റ് ഈ പ്രധിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.
"ചരിത്രത്തിന്റെ ഇടനാഴികളിലൂടെ അംബേദ്കറിനെയും കടന്ന് ഇന്നിലേക്ക്‌ എത്തുമ്പോഴും മനുസ്മൃതി കത്തിക്കപ്പെടെണ്ടത്തിന്റെ ആവശ്യകതയില്‍ മാറ്റം വരുന്നില്ല.
ചരിത്രം ആവശ്യപ്പെടുന്നതാണ് ഞങ്ങള്‍ ചെയ്തത്. ഒരിക്കല്‍ കൂടി മനുസ്മൃതി കത്തിക്കുന്നു. കുറേ അനാചാരങ്ങളെ കൂടി പ്രതിരോധിക്കുന്നു. RSS BJP വർഗ്ഗീയ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയിലെ വിദ്യാർഥികൾ പ്രതിപക്ഷമായി മാറണം. 
കത്തിയമരേണ്ടത് ജാതീയതയാണ് വിദ്യാർഥീ സ്വപ്നങ്ങളല്ല എന്നതാണ് ഐസ മനുസ്മൃതി കത്തിക്കുന്നതിലൂടെ ചൂണ്ടി കാണിച്ചത്. Dr BR അംബേദ്കർ മനുസ്മൃതി കത്തിച്ചതിതെ ഞങ്ങൾ മാതൃകയായി സ്വീകരിക്കുകയായിരുന്നു" എന്ന് കേരളവർമ്മയിലെ ഐസ പ്രവർത്തകർ പ്രഖ്യാപിക്കുന്നു.

No comments:

Post a Comment