Wednesday 19 July 2023

  

ബെംഗലൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മീറ്റിങ്ങിന്റെ സന്ദേശം
ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി , സിപിഐ (എംഎൽ) ലിബറേഷൻ

പ്രതിപക്ഷ കക്ഷികൾ ബെംഗലൂരുവിൽ രണ്ടാമത് ചേർന്ന സമ്മേളനത്തിന്റെ വിജയകരമായ പരിസമാപ്തിയും INDIA എന്ന ചുരുക്കപ്പേരിൽ ഒരു പുതിയ രാഷ്ട്രീയ സഖ്യം രൂപീകൃതമായതും മോദി ഭരണകൂടത്തെ ശരിക്കും അസ്വസ്ഥമാക്കിയിട്ടുണ്ട് . ഇതിനു മറുപടിയെന്നോണം അതേ ദിവസത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും പുതിയ പാർട്ടികളെ കണ്ടുപിടിച്ചോ ചൂണ്ടിക്കാട്ടിയോ പെട്ടെന്ന് ഒരു സമാന്തര "സഖ്യം" ഡെൽഹിയിൽ ഇരുന്നുകൊണ്ട് ഉണ്ടാക്കിക്കാണിച്ചത് മോദി ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന വെപ്രാളത്തെയാണ് സൂചിപ്പിക്കുന്നത്.
അടുത്ത 50 വർഷത്തേക്ക് ബിജെപി ഭരണത്തിന് ഇന്ത്യയിൽ വെല്ലുവിളിയില്ല എന്ന് വീമ്പിളക്കിയതിന് കടകവിരുദ്ധമായ ഒരു പ്രതികരണം ആണ് ഇപ്പോഴത്തേത് ! ഒരു വര്ഷം മുൻപ് ജെ പി നഡ്ഡ പട് നയിൽ നടത്തിയ ഔദ്ധത്യപൂർണ്ണമായ ഒരു പ്രസ്താവന ഓർക്കുക. ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കാലം കഴിഞ്ഞു എന്നായിരുന്നു അത്. ഈ രാജ്യത്തിലെ ചിലരുടെ കൂട്ടായശക്തിയെ താൻ ഒറ്റയ്ക്ക് നേരിടുകയാണെന്നും മേൽപ്പറഞ്ഞ കൂട്ടായ്മയേക്കാൾ കരുത്ത് ഒറ്റയ്ക്ക് തനിക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ആണ് ഫെബ്രുവരി 9 ന് നരേന്ദ്ര മോദി രാജ്യസഭയിൽ അവകാശപ്പെട്ടത് .
നിർജ്ജീവാവസ്ഥയിലായ എൻഡിഎ ബാനർ 2024 തെരഞ്ഞെടുപ്പിന് മുൻപ് പുനരുജ്ജീവിപ്പിക്കാനുള്ള പരിതാപകരമായ ശ്രമം ആണ് അധികാരം തലയ്ക്കുപിടിച്ച് അഹങ്കാരികളായ ബിജെപി ഇന്ന് നടത്തുന്നത്. ഈ അഹങ്കാരം നിമിത്തം അവരുടെ ദീർഘകാല കൂട്ടാളികളായിരുന്ന ശിവ സേന, അകാലി ദൾ, ജെഡിയു എന്നീ പാർട്ടികൾ ബിജെപി യുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതാണ്. അതേ ബിജെപി യാണ് ഇപ്പോൾ ആ പാർട്ടികളിൽ കുത്തിത്തിരുപ്പുകളുണ്ടാക്കി അവയിൽനിന്നും കിട്ടുന്ന ചെറു ഗ്രൂപ്പുകളെ കൂടെ കൂട്ടാനും സഖ്യമുണ്ടാക്കാനും നോക്കുന്നത്. രാം വിലാസ് പാസ്വാന്റെ മരണത്തിനുശേഷം ആ പാർട്ടിയിൽ പിളർപ്പുണ്ടാക്കിയ ബിജെപി ഇപ്പോൾ അതിലെ രണ്ടു വിഭാഗങ്ങളേയും വെവ്വേറെ പാർട്ടികളായിക്കരുതി പുതിയ സഖ്യകക്ഷികൾ എന്ന നിലക്ക് അവതരിപ്പിക്കുകയാണ്! പരിഭ്രാന്തമായ ബിജെപി ക്യാമ്പ്‌ ഇപ്പോൾ 'ഇന്ത്യ'യ്‌ക്കെതിരെ 'ഭാരത'ത്തെ പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയോട് അതിന്നുള്ള നീരസം ഒരിയ്‌ക്കൽക്കൂടി പരസ്യമാക്കിയിരിക്കുന്നു. ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിളിൽത്തന്നെ എഴുതിവെച്ചിരിക്കുന്നത് " ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും " എന്നാണ്. ആ ഇന്ത്യയ്ക്കും ഭാരത ത്തിനുമിടയിൽ ആപ്പടിച്ചു കേറ്റാനും, അധികാരങ്ങൾ അമിതമായി കേന്ദ്രീകരിച്ചിരിക്കുന്ന ഒരു യൂണിയൻ ഗവണ്മെന്റിന് കീഴിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പദവിയെ കോളനികളുടേതിന് തുല്യമാക്കാനും ആണ് മോദി സർക്കാർ ശ്രമിക്കുന്നത്.

മോദി ഗവൺമെന്റിന് ഒരേയൊരു ഭരണമാതൃകയേ വശമുള്ളൂ. ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭരണഘടനാപരമായ അടിത്തറയേയും ഫെഡറൽ ചട്ടക്കൂടിനേയും ഇന്ത്യയുടെ സഞ്ചിത സംസ്കാരത്തേയും സാമൂഹ്യജീവിതത്തിലെ വൈവിദ്ധ്യങ്ങളേയും , പൗരന്മാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളേയും, അദ്ധ്വാനിക്കുന്ന ജനകോടികളുടെ അതിജീവനത്തേയും അന്തസ്സിനേയും ആക്രമിക്കുന്ന നിരന്തരയുദ്ധം ഇന്ത്യയ്‌ക്കെതിരെ നടത്തിക്കൊണ്ടല്ലാതെയുള്ള ഒരു ഭരണം അതിന്ന് സാദ്ധ്യമല്ല.
ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെടുന്ന സമയത്ത് ഡോ.അംബേദ്‌കർ ഉചിതമായി മുന്നറിയിപ്പ് നല്കിയതുപോലെ, ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്ന ഭരണഘടനാപരമായ വീക്ഷണം യാഥാർഥ്യമാക്കണമെങ്കിൽ , ഇന്ത്യയ്ക്ക് അതിന്റെ എല്ലാ ശക്തിയും സമാഹരിക്കേണ്ടതായി വരും. മോദി ഭരണം ഇന്ന് രാജ്യത്തിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന സാർവത്രികമായ അരാജകത്വവും പ്രതിസന്ധികളും നടമാടുന്ന പേടിസ്വപ്നത്തെ അതിജീവിച്ചുകൊണ്ട് അത് സാധിക്കേണ്ടതുണ്ട്
പട് നയിൽനിന്നും ബെംഗളൂരുവിൽനിന്നും ഉള്ള സന്ദേശം രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉള്ള ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പുകൾ ബിജെപി യെ പരാജയപ്പെടുത്താനുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടത് ആവശ്യമാണ് .അതിനുള്ള സമരം ആരംഭിച്ചതേയുള്ളൂ . നമ്മൾ പോരാടും ! നമ്മൾ വിജയിക്കും!

 
The Message of the Bengaluru Meeting of Opposition Parties
Dipankar Bhattacharya , General Secretary, CPIML Liberation

The successful second conclave of Opposition parties in Bengaluru and the emergence of a new coalition with the acronym INDIA have clearly rattled the Modi regime. The desperation to put up a parallel 'alliance' show in Delhi on the same day by discovering and manufacturing new parties from all corners of India showed the growing nervousness of the regime.
This marks such a stark contrast to the BJP's arrogant boast of ruling India unchallenged for the next 50 years! Remember JP Nadda's arrogant statement in Patna a year ago that the days of regional parties in India were over? Remember Narendra Modi's 'ek akela' boast in Rajya Sabha on February 9 this year when he said that one man had proved to be heavier than the collective might of many in this country?
The arrogant power-drunk BJP today is desperately trying to revive the dormant NDA banner ahead of the 2024 elections. Its arrogance led several of its former long-standing allies like the Shiv Sena, Akali Dal and JDU to sever their ties with the BJP. The same BJP is now trying to split these parties and accommodate splinter groups as its allies. It engineered a split in the LJP after Ramvilas Paswan's demise and now it is playing the number game by presenting the single former party as two new-found allies!
A jittery Modi camp is now trying to pit India against Bharat, thereby once again revealing its contempt for the Constitution of India. "India, that is Bharat, shall be a Union of States", says the very first Article of the Constitution of India. The Modi government wants to drive a wedge between India and Bharat and reduce the states of India to the status of colonies of an over-centralising Union Government.
The Modi government knows only one model of governance. It cannot rule except by waging a constant war on India - the constitutional foundation and federal framework of India's democracy, the composite culture and diversity of India's social fabric, the rights and liberties of India's citizens and the survival and dignity of India's toiling millions.
India will have to summon all its strength to overcome this calamity about which Dr. Ambedkar had forewarned us right at the time of adoption of India's Constitution. The constitutional vision of a sovereign socialist secular democratic republic must prevail over the nightmare of the all-round anarchy and crisis that the Modi regime has inflicted on the country.
The message from Patna and Bengaluru must now be taken to the people in every corner of India. The coming elections will have to be fought as a powerful people's movement to defeat the BJP. The battle has only begun. We shall fight! We shall win!


Thursday 13 July 2023

 

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച്  സിപിഐ(എം എൽ ) 

 22 -)0 നിയമ കമ്മീഷന് സമർപ്പിച്ച സബ്‌മിഷൻ 




വൈവിദ്ധ്യത്തേയും സമത്വത്തെയും പരസ്‌പരവിരുദ്ധമായി പ്രതിഷ്ഠിക്കുകയല്ല , സമത്വം ഉറപ്പുവരുത്തുന്നതോടൊപ്പം അതിനെ വൈവിദ്ധ്യവുമായി പൊരുത്തപ്പെടുത്തുന്ന ഒരു വീക്ഷണം ആണ് വേണ്ടത്. 


ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച്  നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് 22-)0 നിയമ കമ്മീഷൻ ഇറക്കിയ നോട്ടിഫിക്കേഷൻറെ അടിസ്ഥാനത്തിൽ 11 -07 - 2023  ന്    സി പി ഐ (എം എൽ ) സമർപ്പിച്ച സബ്‌മിഷന്റെ പൂർണ്ണരൂപം 

To,
Member Secretary,
Law Commission of India,

4th Floor, Lok Nayak Bhawan, Khan Market,
New Delhi– 110 003.

22 -)൦ നിയമ കമ്മീഷൻ പൊതുജനങ്ങളിൽനിന്നും "അംഗീകൃത മത സംഘടനകളി"ൽനിന്നും ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.  അതിൽ ഇങ്ങനെ പറയുന്നുണ്ട്:  
 "ഏകീകൃത സിവിൽ കോഡ് വിഷയം നേരത്തെ 21 -)0 നിയമ കമ്മീഷൻ പരിശോധിച്ചതും, 07 -10 -2016 നു പ്രസിദ്ധപ്പെടുത്തിയ ഒരു ചോദ്യാവലിക്ക് മറുപടി നല്കാൻ എല്ലാ തല്പര കക്ഷികളോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 19 -03 -2018  നും 27.03.2018നും 10.4.2018 നും പ്രസ്തുത അഭ്യർത്ഥന വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഫലമായി കമ്മീഷന്റെ മുന്നിൽ ധാരാളം പ്രതികരണങ്ങൾ വന്നു. 21 -)മത് നിയമ കമ്മീഷൻ 31.08.2018 ന് "കുടുംബ നിയമങ്ങളിൽ പരിഷ്‌കാരം " എന്ന ശീർഷകത്തിൽ ഒരു കൺസൽട്ടേഷൻ പേപ്പർ സമർപ്പിച്ചു. അതിൽപ്പിന്നെ മൂന്നുവര്ഷത്തിലധികം സമയം പിന്നിട്ടതുകൊണ്ടും, വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കണക്കിലെടുത്തുകൊണ്ടും, പ്രസ്തുത വിഷയത്തിൽ അനേകം കോടതിവിധികൾ വന്നതുകൊണ്ടും 22 -)മത് നിയമ കമ്മീഷൻ എത്രയും വേഗത്തിൽ  പുതിയ ചർച്ചകൾ ആവശ്യമാണെന്ന് മനസ്സിലാക്കി. അതിനനുസൃതമായാണ് ഏകീകൃത സിവിൽ കോഡ്‌ സംബന്ധമായി  പൊതുജനങ്ങളിൽനിന്നും അംഗീകൃത മത സംഘടകളിൽനിന്നും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വീണ്ടും ക്ഷണിക്കാൻ 22 -)0 നിയമ കമ്മീഷൻ തീരുമാനിച്ചത് "


പൊതുജനങ്ങൾക്കും "അംഗീകൃത മത സംഘടനകൾ"ക്കും ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഏകീകൃത സിവിൽ കോഡിനെപ്പറ്റി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുന്നുണ്ടെങ്കിലും, അത്തരം ഒരു അഭ്യാസം കൊണ്ട് എന്തു നേട്ടം ആണ് ഉദ്ദേശിക്കുന്നതെന്നോ ,"അംഗീകൃത മത സംഘടനകൾ"ക്ക് മറ്റ് സിവിൽ സമൂഹ സംഘടനകളെയപേക്ഷിച്ച്  സവിശേഷമായ ഒരു പ്രാധാന്യം നൽകപ്പെട്ടത് ഏതടിസ്ഥാനത്തിലാണെന്നോ വ്യക്തമാക്കുന്നില്ല. 

21 -)0 നിയമ കമ്മീഷന്റെ കൺസൽട്ടേഷൻ പേപ്പർ 


 2016 ജൂണിൽ , ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ നിയമ കമ്മീഷനെ കേന്ദ്ര സർക്കാർ ഒരു റഫറൻസ് വഴി ചുമതലയേൽപ്പിച്ചു. റിട്ടയർഡ് ജസ്റ്റീസ് ബി എസ്  ചൗഹാൻ അധ്യക്ഷത വഹിച്ച ഇന്ത്യൻ നിയമ കമ്മീഷൻ  2018 ആഗസ്ത് 31 ന് ഒരു  കൺസൽട്ടേഷൻ പേപ്പർ പുറത്തിറക്കി. ഏകീകൃത സിവിൽ കോഡും വ്യക്തി നിയമങ്ങളിലെ പരിഷ്കാരങ്ങളുടെ ആവശ്യകതയും എല്ലാമായി സവിസ്തരം ബന്ധപ്പെടുത്തി കുടുംബ നിയമങ്ങളിലെ പരിഷ്കാര സാധ്യതയെക്കുറിച്ചുള്ള ഒരു രേഖയായിരുന്നു അത് . നിലവിലുള്ള വ്യക്തിനിയമങ്ങളിൽ "സ്ത്രീകളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഏറെ"യുണ്ടെങ്കിലും, അസമത്വത്തിന്റെ "മൂലഹേതു വിവേചനമാണ്, വ്യത്യാസം അല്ലാ" എന്നും, "വ്യക്തിനിയമങ്ങളിലെ വൈവിധ്യങ്ങൾ നിലനിർത്തിയും പരിരക്ഷിച്ചും കൊണ്ട് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുമായി പൊരുത്തക്കേടുകൾ വരാത്തവിധം മുന്നോട്ടുപോകുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം"  എന്നും കമ്മീഷൻ ആമുഖമായി അതിൽ പറയുന്നുണ്ട്   

"തുല്യതയ്ക്കുള്ള അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ സ്ത്രീകൾക്ക് അവരുടെ മതപരമായ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത"യെ നിയമ കമ്മീഷൻ അംഗീകരിച്ചിരുന്നു. പ്രത്യേക ഗ്രൂപ്പുകളുടേയോ , പാർശ്വവൽകൃത സാമൂഹ്യ വിഭാഗങ്ങളുടേയോ താൽപ്പര്യങ്ങലെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടു   ഇന്ത്യയുടെ  സംസ്കാരത്തിലെ വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം അത് എടുത്തുപറഞ്ഞു.ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ "ആവശ്യമോ, അഭിലഷണീയമോ അല്ലെ"ന്നും , തൽസ്ഥാനത്ത്  വ്യത്യസ്ത മതങ്ങളിലെ കുടുംബ നിയമങ്ങൾ ലിംഗസമത്വം ഉറപ്പാക്കും വിധത്തിൽ പരിഷ്കരിക്കുന്നതിന്നാണ് പ്രാധാന്യം നല്കേണ്ടതെണ്ടതെന്നും അത് അടിവരയിട്ട് പറഞ്ഞു.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ ദത്തെടുക്കലും  സംരക്ഷണവും, പിന്തുടർച്ചാവകാശം  എന്നീ വിഷയങ്ങളിൽ എല്ലാ സമുദായങ്ങളിലെയും വ്യക്തി നിയമങ്ങളിലും മതേതര നിയമങ്ങളിലും ഒരുപോലെ ബാധകമായ വിധത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്ന നിയമ  പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രായോഗികമായ പല നിർദ്ദേശങ്ങളും  21 -)൦ നിയമ കമ്മീഷൻ സമർപ്പിച്ചിരുന്നു. എന്നാൽ,  ആ നിർദ്ദേശങ്ങളിൽ ഒന്നുപോലും ഇന്നുവരെ നടപ്പാക്കിയിട്ടില്ല.  വിഭിന്ന മതങ്ങളിലെ വ്യക്തിനിയമങ്ങളിൽ  ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ സമത്വത്തിനു നിരക്കാത്തവിധത്തിൽ സ്ത്രീകൾക്കെതിരെ പക്ഷപാതം പുലർത്തുന്ന വ്യവസ്ഥകൾ ഉണ്ട് . എന്നാൽ , "ഏകീകൃത സിവിൽ കോഡ് " ആണ് ഇതിന് പരിഹാരമെന്ന വിശ്വാസം പ്രത്യക്ഷത്തിൽത്തന്നെ തെറ്റാണ് . സമത്വമില്ലായ്മയുടെ മൂലകാരണം സ്ഥിതിചെയ്യുന്നത് വ്യത്യാസത്തിലല്ല, വിവേചനത്തിലാണ്.എന്ന് അംഗീകരിക്കേണ്ടതുണ്ട് .വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാനുള്ള ഏതു ശ്രമവും നടക്കേണ്ടത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യത സ്ഥാപിക്കാനായി അതിന്റെ അഭാവത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ടാവണം, ഐകരൂപ്യം അടിച്ചേൽപ്പിച്ചുകൊണ്ടാവരുത്. ലിംഗനീതിയിലേക്ക് നയിക്കുന്നവിധത്തിൽ നിയമപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങൾ ആണ് വേണ്ടത്.  

ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയും അഭിലഷണീയതയും സംബന്ധിച്ച സംവാദങ്ങളിൽ തീരുമാനമായ ഒരു പശ്ചാത്തലത്തിൽ , ഇപ്പോൾ 22 -)0 നിയമ കമ്മീഷൻ നടത്തുന്ന അഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് അതേ സംവാദങ്ങളെ പുനരാനയിക്കാനാണ്.  കമ്മീഷൻ ഇറക്കിയ തൽസംബന്ധമായ  പൊതുവിജ്ഞാപനത്തിലാകട്ടെ , "കൺസൽട്ടേഷൻ പേപ്പർ ( മുൻ നിയമ കമ്മീഷന്റെ ) സമർപ്പിക്കപ്പെട്ട് മൂന്നുവർഷത്തിലധികമായെന്നും ", "വിഷയത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കുന്നുവെന്നു"മുള്ള ഒഴുക്കൻ മട്ടിലും   എങ്ങും തൊടാതെയുമുള്ള പ്രസ്താവനകൾ ഉണ്ടെന്നല്ലാതെ , ഇത്രയും ചുരുങ്ങിയ സമയത്തിൽ എല്ലാം പുതിയതുപോലെ വീണ്ടും ചെയ്യാൻ കമ്മീഷനെ നിർബന്ധിക്കുന്ന യാതൊരു കാരണവും പറയുന്നില്ല.  

ഇന്ത്യൻ സ്ത്രീകളുടെ പദവി സംബന്ധിച്ച് പഠന

റിപ്പോർട്ട് നല്കാൻ നിയുക്തമായ

ഡോ പാം രാജ്‌പുത് 
അദ്ധ്യക്ഷനായ

 ഉന്നതതല കമ്മിറ്റി (HLCSW) റിപ്പോർട്ട് 


ഇന്ത്യൻ സ്ത്രീകളുടെ പദവി സംബന്ധമായി സമഗ്രപഠനം നടത്തിയ ശേഷം അനുയോജ്യമായവിധത്തിൽ  ഇടപെടാനുള്ള നയപരമായ ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായ ഡോ  പാം രജ്‌പുതിന്റെ  അദ്ധ്യക്ഷതയിലുള്ള   ഹൈ ലെവൽ കമ്മിറ്റി ഓൺ ദ് സ്റ്റാറ്റസ് ഓഫ് വിമെൻ ഇൻ ഇന്ത്യ (HLCSW) എന്ന സമിതി 2015 ജൂണിൽ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു .വ്യക്തി നിയമങ്ങളുടെയും ഏകീകൃത സിവിൽ കോഡിന്റെയും പ്രശ്നങ്ങളും കമ്മിറ്റി പഠിക്കാൻ ശ്രമിച്ചിരുന്നു. തൽഫലമായി , വ്യക്തിനിയമങ്ങളുടെ ഫലമായി വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിന്റെ പ്രശ്നത്തെ എങ്ങനെയാണു സമീപിക്കേണ്ടതെന്നത് സംബന്ധിച്ച ഒരു മാർഗ്ഗനിർദ്ദേശക തത്വം ഇങ്ങനെ വിശദീകരിക്കുന്നു: " ..എല്ലാവർക്കും ഒരു നിയമം ഉറപ്പുവരുത്തുക എന്നതായിരിക്കരുത് നമ്മുടെ സമീപനം, നേരെ മറിച്ച് അവർ അതാത് സമുദായത്തിന്റെ വ്യക്തിനിയമം അനുസരിച്ചോ മതേതര നിയമം അനുസരിച്ചോ എങ്ങനെ ജീവിക്കാൻ തീരുമാനിച്ചാലും ഇന്ത്യൻ ഭരണഘടന അവർക്കു നൽകുന്ന വാഗ്‌ദാനപ്രകാരമുള്ള   സമത്വം ആസ്വദിക്കാൻ സാധിക്കണം. നിയമത്തിന്റെ മേഖലയിലുള്ള നിരവധി  പ്രശ്നങ്ങൾ സവിശേഷമായ രീതിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇത് സാദ്ധ്യമാവുക, മൗലികവാദപരമോ ഭൂരിപക്ഷവാദപരമോ ആയ "ഐകരൂപ്യം" ("യൂണിഫോമിറ്റി") അടിച്ചേൽപ്പിച്ചുകൊണ്ടല്ല. .തുടർന്ന് റിപ്പോർട്ട് പറയുന്നത്  "നിയമങ്ങളിലെ (de jure ) വിവേചനത്തെ മാത്രം അഭിസംബോധനചെയ്തതുകൊണ്ട് കാര്യമില്ലെന്നും, വസ്തുതാപരമായ (de facto ) വിവേചനത്തിന്റെ സ്ഥിതിയെക്കൂടി കണക്കിലെടുക്കണ"മെന്നും ആണ്. " അതിന് , നിയമങ്ങളിലെ വിവേചനപരമായ അംശങ്ങളെയും പ്രയോഗങ്ങളെയും മായ്ചുകളയും വിധത്തിൽ  അനുയോജ്യമായ നിയമനിർമ്മാണത്തോടൊപ്പം നയരൂപീകരണവും പ്രായോഗിക നടപടികളും സർക്കാർ ഏറ്റെടുക്കണം.അങ്ങനെ എല്ലാ വ്യക്തിനിയമങ്ങളും സമത്വസങ്കൽപ്പവുമായി പൊരുത്തപ്പെടുന്നതാക്കണം. സ്ത്രീകൾ ജോലിചെയ്ത് കുടുംബത്തിൻറെ വരുമാനത്തിൽ പങ്കാളിത്തം വഹിക്കുകയും സമൂഹത്തിനു പലവിധത്തിലും നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾത്തന്നെ ,  വേതനമില്ലാത്ത ജോലി കുടുംബങ്ങൾക്കകത്തും ചെയ്യുന്നവരാണ്  അവർ എന്നത് ഭരണകൂടം അംഗീകരിക്കേണ്ട കാലം കഴിഞ്ഞു.   വിവാഹത്തിലൂടെ  സ്ത്രീകൾ ആർജ്ജിക്കുന്ന സ്വത്തിന്റെ കാര്യത്തിൽ വ്യക്തിനിയമങ്ങൾ ഒന്നും നിലവിൽ ഇല്ല. അപ്പോൾ സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്നതും, വിവാഹാനന്തരം  ഭർതൃ കുടുംബത്തിൽ നിന്ന് ആർജ്ജിക്കുന്നതും ആയ സ്വത്തുക്കളിലെ അവകാശം സംരക്ഷിക്കാൻ സ്റ്റേറ്റിന് പുതുതായി നിയമങ്ങൾ നിർമ്മിക്കാവുന്നതാണ്." 


വിവാഹം, കസ്റ്റോഡിയൽ അവകാശം, ജീവനാംശം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കാരങ്ങൾ വേണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. അതുപോലെ സ്ത്രീകൾക്കെതിരായ പക്ഷപാതങ്ങൾ  മതേതരനിയമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 

സ്ത്രീകളുടെ പദവി സംബന്ധിച്ച ഉന്നത തല കമ്മിറ്റി (HLCSW ) അതിന്റെ മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണത്തിൽ പറയുന്നത് എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകൾക്ക് സാർവ്വത്രികമായി ബാധകമാവും  വിധത്തിൽ  ഗാർഹിക പീഡനം സംബന്ധിച്ച നിയമവും ( പ്രൊട്ടക്ഷൻ ഓഫ് വിമെൻ ഫ്രം ഡൊമെസ്റ്റിക് വയലൻസ് ആക്ട്, 2005 ), ബാലവിവാഹ നിരോധന നിയമവും (പ്രൊഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് ആക്ട് ,2006 ), ഗർഭഛിദ്ര നിയമവും ( മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ട് ,1971) കൊണ്ടുവന്നത് വഴി ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ ഭാഗമായ 44 )0 അനുച്ഛേദം പ്രകാരമുള്ള ഏകീകൃത സിവിൽ കോഡിന് പ്രായോഗികമായ പുതിയ അർഥം നൽകപ്പെട്ടിട്ടുണ്ടെന്നാണ്. അതുവഴി, സ്ത്രീകളുടെ അവകാശങ്ങൾ  സംരക്ഷിക്കുന്നതിലേക്കുള്ള  മാർഗ്ഗം ഇരട്ട  മുനകൾ ഉള്ള ഒന്നാണെന്ന് കമ്മീഷൻ കണ്ടെത്തി- ഒന്ന് മേല്പറഞ്ഞതുപോലെയുള്ള നിയമനിർമ്മാണപ്രക്രിയയും, മറ്റേത് എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക്‌ സാർവ്വത്രികമായി ബാധകമായ വിധത്തിൽ നിലവിലുള്ള എല്ലാ നിയമങ്ങളിലും സവിശേഷമായ പരിഷ്‌കാരങ്ങൾ നടപ്പാക്കൽ  

നിയമ കമ്മീഷൻ ഇതുവരെയും പ്രസ്തുത റിപ്പോർട്ട് അവഗണിച്ചിരിക്കുകയാണെന്നാണ്  ഞങ്ങൾ മനസ്സിലാക്കുന്നത്.   

ലിംഗനീതിയിലേക്കുള്ള

യഥാർത്ഥ ചുവടുവെപ്പുകൾ  


കേവലമായ ഐകരൂപ്യം ( uniformity  )എന്നത്കൊണ്ട്  സമത്വ (equality ) മെന്നോ , നീതിസമത്വ (equity )മെന്നോ അർത്ഥമാകണമെന്നില്ല എന്നും,  'ഐക്യമുള്ള  ഒരു രാഷ്ട്രം' എന്നാൽ രൂപപരമായ ഐക്യം (uniformity ) എന്നതിലേറെ ചില  മനുഷ്യാവകാശങ്ങൾ  സാർവ്വത്രികമായി നിലനിർത്തപ്പെടേണ്ടവയാണെന്ന  കാര്യത്തിൽ  അനിഷേധ്യമായ വാദങ്ങളുമായി ഇണങ്ങുംവിധത്തിൽ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്ന രാഷ്ട്രം ആണെന്നും 21 -)0 നിയമ കമ്മീഷൻ അതിന്റെ കൺസൽട്ടേറ്റീവ് പേപ്പറിൽ നിരീക്ഷിക്കുന്നുണ്ട്.      


ലിംഗനീതിയിലേക്ക് നയിക്കുന്ന നിയമപരവും സ്ഥാപനപരവും ആയ പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം കൊണ്ടുവരുന്നത് സംബന്ധിച്ച ഏതൊരു കാൽവെപ്പും സാധ്യമാകണമെങ്കിൽ ഏകീകൃത സിവിൽ കോഡുമായി ബന്ധവിഛേദനം നടക്കേണ്ടതുണ്ട്. സമത്വം, വൈയക്തിക സ്വയംനിർണ്ണയാധികാരം, അന്തസ്സ് , പക്ഷപാതരാഹിത്യം, സ്വാതന്ത്ര്യം, ഉൾക്കൊള്ളൽ (inclusiveness) ,ഭരണഘടനാപരമായ സദാചാരം എന്നീ തത്വങ്ങളിൽ കേന്ദ്രീകരിച്ചുള്ള നിയമ പരിഷ്കരമാണ് ഇന്നത്തെ ആവശ്യം. വ്യക്തിനിയമങ്ങളിൽ ആയാലും, മതേതര നിയമങ്ങളിലായാലും പക്ഷപാതപരമായ അംശങ്ങൾ നീക്കം ചെയ്യുന്ന പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത് മേൽപ്പറഞ്ഞ തത്വങ്ങൾക്കനുസൃതമാണെന്നു ഉറപ്പുവരുത്തണം.  വിവാഹമോചനം, കുട്ടികളെ ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം , രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം എന്നീ വിഷയങ്ങളിൽ സ്ത്രീയ്ക്കും പുരുഷന്നും തുല്യ അധികാരങ്ങൾ ഉണ്ടാവുക എന്നാണ് ഇതിൻറെ അർഥം. (ദുരഭിമാന )അഭിമാനക്കൊലപാതകങ്ങൾ , മിശ്ര ജാതി / മത ദാമ്പത്യങ്ങളിലെ പങ്കാളികളുടെ സംരക്ഷണം, ജീവിതപങ്കാളിയെ തീരുമാനിക്കുന്നതിൽ സ്ത്രീയുടെ സ്വയം നിർണ്ണയാധികാരം, സ്വവർഗ്ഗ / ട്രാൻസ് ദാമ്പത്യങ്ങളും ബന്ധങ്ങളും എന്നീ വിഷയങ്ങളിലെല്ലാം നിയമപരിഷ്‌കാരങ്ങൾ ആവശ്യമാണ്.  


സ്ത്രീകളുടെ സമത്വവും അന്തസ്സും ഉയർത്തികാട്ടുന്ന വിധത്തിൽ വ്യക്തിനിയമങ്ങളുടെ പരിഷ്കാരത്തെ പൂർണ്ണമായും പിന്തുണയ്ക്കുമ്പോൾത്തന്നെ , 'ഏകീകൃത സിവിൽ കോഡ് ' സംബന്ധിച്ച സംവാദങ്ങൾ തുറന്നുവിടാനുള്ള  നീക്കത്തെ കരുതലോടെ കാണുകയും  വർഗ്ഗീയത കൊണ്ട് കലുഷിതമായ ഇപ്പോഴത്തെ  അന്തരീക്ഷത്തിൽ അതിനെ എതിർക്കുകയും ചെയ്യേണ്ടതുണ്ട്. ബിജെപി ഇപ്പോൾ യൂണിഫോം സിവിൽ കോഡിന്റെയും വ്യക്തിനിയമ പരിഷ്കാരത്തിന്റെയും പ്രശ്നം അവതരിപ്പിക്കുന്ന രീതി നോക്കുമ്പോൾ, ലിംഗ നീതിയേക്കാളേറെ അവർക്കു താൽപ്പര്യം വർഗ്ഗീയമായി നിർവചിക്കപ്പെട്ട ഒരു ഭൂരിപക്ഷ സിവിൽ കോഡ് രാജ്യത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിലാണെന്നു അനുമാനിക്കാൻ കഴിയും.  


സംവാദത്തിന്റെ മേൽപ്പറഞ്ഞ തരത്തിലുള്ള വർഗ്ഗീയമായ അവതരണം ലിംഗനീതിയെക്കുറിച്ച് ഉയർന്നുവന്ന അടിയന്തരമായ പ്രശ്നങ്ങളുടെ പരിഹാരത്തെ ദോഷകരമായി ബാധിക്കുന്നു.അതിനാൽ, ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളെ മുന്നിൽ കൊണ്ടുവരുന്നതിന് ലിംഗനീതിയു ടെ  വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും, അത് പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് മുതലെടുക്കാനും, ന്യൂനപക്ഷങ്ങളെ ആക്രമണലക്ഷ്യമാക്കാനും ഉള്ള ഒരു ഉപാധി മാത്രമാണെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണ്.    

ആദിവാസികളും ഇതര സംസ്കാരങ്ങളും 


ആദിവാസികളുടെ തനതായ സംസ്ക്കാരങ്ങളേയും കീഴ്വഴക്കങ്ങളേയും സാമൂഹ്യമര്യാദകളേയും സാരമായ വിധത്തിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിക്കാൻ വഴിയൊരുക്കുന്ന ഒന്നാണ് ഏകീകൃത സിവിൽ കോഡ് എന്നതിനാൽ, അത് ആ സമുദായങ്ങളെ ഹൈന്ദവവൽക്കരിക്കാനുള്ള മറ്റൊരു ശ്രമമാണ്. ആദിവാസികൾക്ക് ഭരണഘടനാനുസൃതമായി നല്കപ്പെട്ടിട്ടുള്ള പ്രത്യേകാവകാശങ്ങളും സംരക്ഷണവും അതോടെ പിൻ വലിക്കപ്പെടും .കൂടാതെ, ഭരണഘടനയുടെ 371 A മുതൽ 371 I വരെ അനുഛേദങ്ങൾ  പ്രകാരം ഗിരിവർഗ്ഗ ജനവിഭാഗങ്ങളുടെ ,പ്രത്യേകിച്ചും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികളുടെ  പരമ്പരാഗതമായ ആചാരങ്ങളിലും കീഴ്വഴക്കങ്ങളിലും മേൽപ്പറഞ്ഞ വിധം പാർലമെന്റ്  ഇടപെടുന്നതിന് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ  ഉണ്ട് .


രാജ്യത്തെമ്പാടുമുള്ള ആദിവാസി ജനത ഏകീകൃത സിവിൽ കോഡിനോട് ഗൗരവമായ എതിർപ്പ് പ്രകടിപ്പിച്ചതും, അവരുടെ പരമ്പരാഗതമായ സാമൂഹ്യാചാരങ്ങളിലും കീഴ്വഴക്കങ്ങളിലും ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയതിന്റെ കാരണവും മുകളിൽ പറഞ്ഞതാണ്. 

ഏകീകൃത സിവിൽ കോഡ് നിർദ്ദേശത്തിനെതിരെ വ്യാപകമായ ആശങ്കയും എതിർപ്പുകളും രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിൽനിന്നും ഒരിക്കൽക്കൂടി ഉയർന്നു വന്നത് സൂചിപ്പിക്കുന്നത് അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം തല്പര കക്ഷികളേയും പങ്കെടുപ്പിച്ചുള്ള സവിസ്തരമായ കൂടിയാലോചനയിലൂടെ ആ വിഷയത്തിൽ എല്ലാവര്ക്കും സ്വീകാര്യമായ ഒരു സമവായത്തിൽ എത്തേണ്ടതിന്റെ പ്രാധാന്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പികൾ ഈ വിഷയത്തെ രാഷ്ട്രനയത്തിന്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലൊന്നായി ആർട്ടിക്കിൾ 44 പ്രകാരം എഴുതിച്ചേർത്തതിനു പിന്നിലെ സ്പിരിറ്റും അതുതന്നെയാണ്. അത് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടിയുള്ളതാണ്. പൗരന്മാർക്ക് ഐച്ഛികമായി ബാധകമാക്കാൻ കഴിയുന്ന ഒരു സിവിൽ കോഡ് നിർമ്മിക്കുന്നതിനെക്കുറിച്ച്  വിവേകപൂർവ്വമായി ഡോ. അംബേദ്‌കർ ഉപദേശിച്ചിരുന്നുവെന്ന കാര്യവും നമ്മൾ ഓർക്കേണ്ടതാണ്. ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു രൂപരേഖയും ഇല്ലാതെ അങ്ങനെയൊരു അജണ്ട വീണ്ടും പുറത്തെടുത്തത് ഇതിനകം തന്നെ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അത് വർഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും പ്രത്യേക സാമൂഹ്യ വിഭാഗങ്ങളെ നീചരായി ചിത്രീകരിക്കുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തിട്ടുണ്ട്. നിയമപരിഷ്കാരമെന്നത് തുടരുന്ന ഒരു അജണ്ട ആയതിനാൽ, വേണ്ടത്ര സമയമെടുത്തുള്ള വിസ്തരിച്ച ചർച്ചയോ സംവാദമോ ഇല്ലാതെ  ധൃതി പിടിച്ച് ഈ പ്രശ്നത്തെ മുന്നിൽ കൊണ്ടുവരുന്നത് തികച്ചും അസ്വീകാര്യമാണ്‌ , പ്രത്യേകിച്ചും റിപ്പബ്ലിക് ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന അവസരത്തിൽ. 

21 -)0 നിയമ കമ്മീഷൻ സമർപ്പിച്ച സുചിന്തിതമായ ഉപദേശത്തെ മറികടന്നുകൊണ്ട് ഏകീകൃത സിവിൽ കോഡിന്റെ അജൻഡ വീണ്ടും പുറത്തെടുക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. എല്ലാ സമുദായങ്ങളിലും മതങ്ങളിലും സമത്വവും  ലിംഗനീതിയും ഉറപ്പാക്കുന്നതിനുള്ള നിയമ പരിഷ്കാരങ്ങൾക്കുവേണ്ടി എല്ലാ അർത്ഥത്തിലും നിലകൊള്ളുമ്പോൾത്തന്നെ,  അടിച്ചേൽപ്പിക്കുന്ന ഐകരൂപ്യത്തിന്റെ പേരിൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ അവഗണിക്കാനുള്ള നീക്കത്തോട്  ഞങ്ങൾ ശക്തമായി വിയോജിക്കുന്നു. സമത്വവും  വൈവിദ്ധ്യവും പരസ്പരവിരുദ്ധമായ സംഗതികളായി കാണുകയല്ല, മറിച്ച്‌ സമത്വം ഉറപ്പു വരുത്തുമ്പോൾ അതിനെ വൈവിദ്ധ്യവുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം  

നന്ദിപൂർവ്വം, 

ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി 
കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ) ലിബറേഷൻ 
cpimlhq@gmail.com | mail@cpiml.org | +91-11-42785864

 

CPI(ML)’s submission to the 22nd Law Commission about the Uniform Civil Code



The idea should be to ensure equality and reconcile it with diversity and not pit one against the other.


On July 11, 2023, CPI(ML) submitted it's response to the Public Notice issued by the 22nd Law Commission of India on the subject of Uniform Civil Code.
Below is full text of the submission:

To,
Member Secretary,
Law Commission of India,

4th Floor, Lok Nayak Bhawan, Khan Market,
New Delhi– 110 003.

The 22nd Law Commission of India has issued a public notice to solicit the views of the public and “recognised religious organisations” about the Uniform Civil Code. The notice states that: “Initially the 21st Law Commission of India had examined the subject on Uniform Civil Code and solicited the views of all the stakeholders through its appeal along with a questionnaire dated 07.10.2016 and further public appeals/notices dated 19.03.2018, 27.03.2018 and 10.4.2018. Pursuant to the same, overwhelming responses have been received by the Commission. The 21st Law Commission has issued the consultation paper on “Reforms of Family Law” on 31.08.2018. Since more than three years have been lapsed from the date of issuance of the said Consultation Paper, bearing in mind the relevance and importance of the subject and also the various Court orders on the subject, the 22nd Law Commission of India considered it expedient to deliberate afresh over the subject. Accordingly, the 22nd Law Commission of India decided again to solicit views and ideas of the public at large and recognized religious organizations about the Uniform Civil Code.

The Public Notice that has been issued calls upon the public and “recognised religious organisations” to provide views and ideas about the UCC, does not speak to what the exercise chooses to achieve and provides no justification for this exercise or the elevated status to “recognised religious organisations” over other civil society organisations.

Consultation Paper of the 21st Law Commission:

In June 2016, through a reference by the Government of India, the Law Commission was entrusted with the task of addressing the issues concerning a Uniform Civil Code. On 31st August, 2018, the Law Commission of India, headed by Chairman Justice (Retd) B. S. Chauhan, brought out a Consultation Paper on Reform of Family Law that dealt in detail with the Uniform Civil Code and the need for reform of personal laws. The Commission at the outset notes that while “various aspect of prevailing personal laws disprivilege women”, it is “discrimination and not difference which lies at the root of inequality” and finds that the “best way forward may be to preserve the diversity of personal laws but at the same time ensure that personal laws do not contradict fundamental rights guaranteed under the Constitution of India.”

The Law Commission recognized that “women must be guaranteed their freedom of faith without any compromise on their right to equality”. It emphasized the need to celebrate the diversity of Indian culture, while also ensuring that specific groups or marginalized sections of society are not disadvantaged in the process. It emphasized the need for reforming family laws across religions to ensure gender justice, rather than implementing a Uniform Civil Code (UCC), which it said was “neither necessary nor desirable at this stage”

The 21st Law Commission made various practical recommendations in regard to Marriage and Divorce, Custody and Guardianship, Adoption and Maintenance, and Succession and Inheritance and suggested reforms in the personal laws of all religions as well as the secular laws to remove the disadvantage women face. However, till date none of the recommendations have been implemented.

Personal Laws across religions contain provisions that are discriminatory towards women and violate the fundamental tenet of equality guaranteed by the Constitution. However, the belief that a “Uniform Civil Code” is an answer to this would be patently incorrect. It is imperative to acknowledge that the root cause of inequality lies in discrimination and not in difference. Any attempt to amend personal laws must have as its focus the need to address the inequality in order to ensure the Constitutional guarantee of equality, rather than imposing uniformity. What is required is law reform and institutional reform that will lead to gender justice.

The present exercise of the 22nd Law Commission aims to revive a settled debate on the necessity and desirability of UCC. With only a generic statement in the public notice that “more than three years have been lapsed from the date of issuance of the said Consultation Paper”, and a vague assertion about the “relevance and importance of the subject”, there are no compelling reasons presented for redoing the entire exercise and that too within such short period.

Report of the High Level Committee on the Status of Women in India (HLCSW) chaired by Dr Pam Rajput:

The High Level Committee on the Status of Women in India (HLCSW) chaired by Dr Pam Rajput, which submitted its Report in June, 2015, undertook a comprehensive study on the status of women, to evolve appropriate policy interventions. It also looked at the issue of personal laws and the Uniform Civil Code and provides a guiding principle on how to approach the issue of inequality of women in personal laws and states:“… The approach should be not one of ensuring that there is one law for all, but rather, that all women, whether they choose to be governed by secular laws or their personal laws, enjoy equality which the Indian Constitution promises them. This requires addressing several aspects in the legal domain in specific ways rather than a diktat of ‘uniformity’, which is conceived of in fundamentalist/majoritarian ways.”The Report further notes that There is a need to address discrimination not only de jure but also de facto, which necessitates State to adopt laws, policies and practices and undertake proactive, measures and affirmative action in order to obliterate these discriminatory provisions and practices. Thus, all personal laws should be in tandem with the principle of equality. Women are working and contributing to the family and society in many ways and it is high time the State recognizes the unpaid contributions of women in their families, The State should enact laws in areas of matrimonial property in which no personal laws exist and ensure women’s rights to the property and assets in the natal and as well as in the matrimonial  home.

The Report also made recommendations pertaining to personal laws of all religions in aspects regarding marriage, custody, maintenance and inheritance and also in secular laws to eliminating the disadvantage faced by women.

In a significant observation, the High Level Committee on the Status of Women in India highlights that Article 44 of the Constitution, which calls for the State to endeavour to secure for a Uniform Civil Code, has been given new meaning where various laws such as the Protection of Women from Domestic Violence Act, 2005, the Prohibition of Child Marriage Act, 2006 and the Medical Termination of Pregnancy Act, 1971 have been brought in that are universally applicable to women from all communities. Thus it sees that the way to safeguard women’s rights could be seen as two pronged – one by enacting laws such as those mentioned above, which are universally applicable to women of all communities, irrespective of their religion, and second through introduction of a particular aspect for reform in all existing laws.

We note that the Law Commission has, to date, ignored this report.

Actual steps towards gender justice:

The 21st Law Commission’s Consultative Paper found that mere uniformity would not necessarily mean equality and equity, and “a ‘united‘ nation need not necessarily have ‘uniformity‘ it is making diversity reconcile with certain universal and indisputable arguments on human rights.”

The need today is law reform and institutional reform that will lead to gender justice. It is imperative that any steps towards bringing about changes in personal laws is first de-linked from the Uniform Civil Code. What is needed today is law reform keeping in focus the principles of equality, personal autonomy, dignity, non-discrimination, liberty, inclusivity and Constitutional morality. Such reform must ensure that discriminatory provisions in personal and secular law are removed and brought in line with these principles. This means that when it comes to the right to divorce, adoption, guardianship and succession, both men and women should have equal rights. It is also necessary that reform is brought in that addresses (dis)honour killings, ensures protection to inter-caste and inter-faith couples, recognizes the autonomy of women to decide their partners, and recognizes same sex and transgender marriages and relationships.

While fully supporting the demand to reform personal laws to uphold women’s equality and dignity, the bid to open the debate on ‘Uniform Civil Code’ must be viewed with caution and opposed in the current communal climate. The manner in which the BJP frames the issue of Uniform Civil Code and reforms in personal laws suggests that they are concerned more with imposing a communally-defined majoritarian uniformity on minorities in the country, rather than address concerns of gender justice.

The communal framing of the debate does serious damage to the urgent questions of gender justice. It is important to recognize that the discourse around the uniform civil code is being brought in to merely exploit and communalize the issue and target religious minorities, and has nothing to do with gender justice.

Adivasis and other cultures:

The UCC will potentially severely compromise the unique customs, usages and practices of Adivasis and is another effort to forcibly bring these communities into the Hindu fold. This will also dismantle the Constitutional privileges and protections given to Adivasis. Further there are constitutional limits (Articles 371A to 371I) on the Parliament to interfere with the customary laws and practices of Scheduled Tribes particularly in the North Eastern states.

It is for this reason that Adivasis across the country have expressed serious reservations over UCC and warned against any interference with their customs and traditions.

The widespread apprehension and opposition to the UCC proposal from different quarters across the country once again underscores the need for extensive deliberations among all stakeholders to thrash out a collective agreement and consensus on the subject. This is the spirit with which the framers of the Constitution had included the subject as one of the directive principles of state policy under Article 44 wherein the state was mandated to strive to secure it for all citizens. We should also remember that Dr Ambedkar had wisely advised to keep the civil code voluntary. The reopening of the UCC agenda without outlining what it would entail has already created a lot of confusion and reinforced communal polarisation and demonisation of certain sections of the society. Legal reform is a continuous agenda and any hurried attempt to foreground the issue without sufficient time and discussion is highly unwarranted, especially when the republic is approaching a general election.

We therefore see no reason to reopen the agenda in violation of the well thought-out advice of the 21st Law Commission. We are all for legal reforms to ensure equality and gender justice in all communities and regions, and we strongly oppose any move to disregard the cultural diversity of India in the name of imposing any uniformity on all. The idea should be to ensure equality and reconcile it with diversity and not pit one against the other.

Thanking You,

Dipankar Bhattacharya,
General Secretary,

Communist Party of India (Marxist-Leninist) Liberation
cpimlhq@gmail.com | mail@cpiml.org | +91-11-42785864


Monday 10 July 2023

സമത്വവും ലിംഗനീതിയും വേണം, യൂണിഫോം സിവിൽ കോഡിന്റെ പേരിൽ വർഗ്ഗീയ  ധ്രുവീകരണവും  മുസ്ലീങ്ങളെ അപരാധികളാക്കലും  ലക്ഷ്യമാക്കുന്ന  രാഷ്ട്രീയം വേണ്ടാ!

-
ദീപങ്കർ ഭട്ടാചാര്യ 
 (
ഫേസ്‌ബുക് പോസ്റ്റിന്റെ വിവർത്തനം)  
  


കീകൃത സിവിൽ കോഡിനുവേണ്ടിയുള്ള മുറവിളിക്ക് ആവേശം പകരുന്നവിധത്തിൽ പ്രധാനമന്ത്രി മോദി ഭോപ്പാലിൽ ബി ജെ പി പ്രവർത്തകരുടെ ബൂത്ത് തല യോഗത്തിൽ പ്രസംഗിച്ചതിനു തൊട്ടുപിന്നാലെ , അതേ സംസ്ഥാനത്ത് നടന്ന വേറൊരു സംഭവത്തിന്റെ വീഡിയോ വാർത്തകളിൽ വൈറൽ ആയി. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ച ബിജെപി യുടെ യുവജനനേതാവ് ആയ പ്രവേശ് ശുക്ല എന്നയാൾ ഒരു ആദിവാസി സമുദായത്തിലെ അംഗമായ ദാസ്മത് റാവത്ത് എന്ന തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ വീഡിയോ ആയിരുന്നു അത്. ബി ജെ പി രണ്ട് ദശാബ്ദത്തിലേറെയായി ഭരണത്തിലിരിക്കുന്ന മദ്ധ്യപ്രദേശിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്ന (അൺ )സിവിൽ കോഡ് എന്താണെന്നതിന്റെ നടുക്കുന്ന ചിത്രമാണ് അത് സൂചിപ്പിക്കുന്നത് . പടിഞ്ഞാറും വടക്കും ബി ജെ പി ഭരണത്തിൻകീഴിലുള്ള ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ എവിടേയും പാർശ്വവൽകൃതരും മർദ്ദിതരുമായ സാമൂഹ്യ വിഭാഗങ്ങളുടെ നേരെ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരെ നിയമം പിടികൂടാറില്ലെന്നത് ഒരു രഹസ്യമല്ല. ജാതീയവും ലിംഗപരവുമായ എത്ര വലിയ വിവേചനങ്ങളും ഹിംസയും അരങ്ങേറിയാലും അതിന് സാമൂഹ്യമായി അംഗീകാരം നൽകും വിധത്തിൽ സംഘപരിവാർ മനുസ്‌മൃതിയെ അവരുടെ യാഥാർത്ഥ ഭരണഘടനയായി കണക്കാക്കുന്നു.
പട്ടികജാതി-പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ ) നിയമം 1989 നിലവിൽ വന്നത് ജാതീയ മർദ്ദനത്തിന്റെ നടുക്കുന്ന യാഥാർഥ്യങ്ങൾ തിരിച്ചറിയപ്പെട്ട പശ്ചാത്തലത്തിൽ അത്തരം കുറ്റകൃത്യങ്ങൾ തടയാൻ നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ, ബിജെപിയും അതിന്റെ ആക്രാമകമായ ഹിന്ദുത്വ രാഷ്ട്രീയവും ശക്തി പ്രാപിച്ചതിനു ശേഷം പ്രസ്തുത നിയമത്തിൽ വെള്ളം ചേർത്ത് അതിനെ ദുർബ്ബലപ്പെടുത്തനും റദ്ദാക്കാൻ പോലുമുള്ള മുറവിളികൾക്കിടെ, അതിൻറെ കാര്യക്ഷമമായ നടത്തിപ്പിലെ ഉപേക്ഷ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. അതേ സമയം, മതന്യൂനപക്ഷങ്ങൾക്ക്, വിശേഷിച്ചും മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന ആസൂത്രിതമായ വിദ്വേഷക്കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിരിക്കുന്നു. മോദി ഭരണകാലത്ത് നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ ഹിംസയുടെ വികേന്ദ്രീകൃതവും സ്വകാര്യവൽകൃതവുമായ പുതിയ രൂപമായിരിക്കുമ്പോൾ, ബുൾഡോസർ നിയമബാഹ്യമായ പകപോക്കലുകൾക്കും ഭരണകൂടഭീകരത അഴിച്ചുവിടാനുമുള്ള രീതിയുടെ പുതിയ പ്രതീകമായിരിക്കുന്നു. വർഗ്ഗീയ വിദ്വേഷവും ജാതീയവും ലിംഗപരവും ആയ ആക്രമണങ്ങളും ഒന്ന് മറ്റൊന്നിനെ പ്രോത്സാഹിപ്പിക്കും വിധത്തിൽ ഒരേ സമയം തഴച്ചുവളരുമ്പോഴും വിദ്വേഷക്കുറ്റകൃത്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതിനും ന്യായീകരിക്കുന്നതിനുപോലും കൂട്ടുനിൽക്കുന്നവരാണ് വൻകിട മാദ്ധ്യമങ്ങൾ .
തെരഞ്ഞെടുപ്പ് ആസന്നമായ മദ്ധ്യപ്രദേശിൽ ആദിവാസിവോട്ടുകൾ നിർണ്ണായകമായ ഒരു ഘടകമായതിനാൽ ശിവരാജ് സിംഗ് ചൗഹാൻ ഇപ്പോൾ ദുരിതനിവാരണ നടപടിയെന്ന മട്ടിൽ ചില അഭ്യാസങ്ങൾക്കു മുതിർന്നിരിക്കുന്നു. ദാസ്മത് റാവത്തിനെ സ്വന്തം സഹോദരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ആചാരപരതയോടെ കാൽ കഴുകി 'പ്രായശ്ചിത്തം' അനുഷ്‌ഠിക്കുന്നതിന്റേയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതിന്റെയും വീഡിയോ പ്രചരിപ്പിക്കപ്പെട്ടു; അതോടൊപ്പം, പ്രവേശ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം ഇടിച്ചുതകർക്കാൻ ബുൾഡോസർ അയക്കുന്നതിന്റെയും, ഒരു പോലീസ് വാഹനത്തിലേക്ക് അയാളെ പിടിച്ചിടുന്നതിന്റേയും വീഡിയോകളും പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്ത സമയമല്ലായിരുന്നെങ്കിലോ കുറ്റക്ര്യത്യത്തിന്റെ വീഡിയോ വൈറൽ ആയിരുന്നില്ലെങ്കിലോ ഈ വക അഭ്യാസങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. മാത്രമല്ല, ഇത്തരം ഓരോ സംഭവം പുറത്തുവരുമ്പോഴും ഡസൻ കണക്കിന് അതിക്രമങ്ങൾ ആരാലും ശ്രദ്ധിക്കപ്പെടാതെ വേറെയും നടക്കുന്നുണ്ട് എന്നതും വ്യക്തമാണ്. തന്നെ പീഡിപ്പിച്ച പ്രവേശ് ശുക്ലയ്‌ക്ക്‌ 'മാപ്പുനല്കണ'മെന്ന് സംഭീതനായ ദാസ്മത് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവരുമ്പോൾത്തന്നെ, ഇൻഡോറിൽ രണ്ടു ആദിവാസി യുവാക്കളെ മർദ്ദിക്കുന്നത്തിന്റെ വീഡിയോ വൈറൽ ആയി.
സാമൂഹ്യവിവേചനങ്ങളും മർദ്ദനങ്ങളും നടമാടുന്ന ഒരു വ്യവസ്ഥയിൽ, മാനുഷികമായ അന്തസ്സും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന സ്ഥിതിയും വെറുപ്പിനും ഹിംസയ്ക്കും ഉള്ള രാഷ്ട്രീയ രക്ഷാകർതൃത്വവും സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം എങ്ങനെയാണു നാം നോക്കിക്കാണേണ്ടത് ? മദ്ധ്യപ്രദേശിലെ പ്രവേശ് ശുക്ലാ സംഭവത്തിൽ കണ്ടതുപോലെ , തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അതുപോലുള്ള അതിക്രമ സംഭവം ബാധ്യതയാകുമില്ലാ യിരുന്നെവെങ്കിൽ കുറ്റവാളിക്ക് രാഷ്ട്രീയ സംരക്ഷണവും നിയമപരമായ പ്രത്യാഘാതങ്ങളെ ഭയപ്പെടാനില്ലാത്ത അവസ്ഥയും ഉറപ്പായും ഉണ്ടായേനെ. ഏകീകൃത സിവിൽ കോഡിന്റെ നിർദ്ദിഷ്ട ഉള്ളടക്കം എന്തെന്നുള്ളതിന്റെ ഒരു സൂചനയും നൽകാതെയാണ് 22 -)0 നിയമ കമ്മീഷൻ പൊതുജനങ്ങളുടെ അഭിപ്രായം 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്ന വിജ്ഞാപനം ഇറക്കിയത്. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിൽ ഏറെ തീവ്രമായ സംവാദങ്ങൾക്ക് ശേഷമാണ് ഏകീകൃത സിവിൽ കോഡ് നിയമപരമായി നടപ്പാക്കാനോ കോടതി നടപടികളിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയുന്നതോ കഴിയുന്ന ഒരു കാര്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അതിനെ രാഷ്ട്രനയതിന്റെ മാർഗ്ഗനിർദ്ദേശക തത്വങ്ങളുടെ ഭാഗമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എന്ന് ചരിത്രം നമ്മളോട് പറയുന്നു. പൗരന്മാർക്ക് വേണമെങ്കിൽ സ്വേച്ഛയാ സ്വീകരിക്കാൻ കഴിയുന്ന ഒരു ഏകീകൃത സിവിൽ കോഡ് എന്ന ആശയം ബാബ സാഹേബ് അംബേദ്‌കർ അവതരിപ്പിച്ചിരുന്നു. 21 -)0 നിയമ കമ്മീഷൻ പോലും ഇപ്പോഴത്തെ പരിതഃസ്ഥിതിയിൽ യൂണിഫോം സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും എന്ന് കണ്ടെത്തുകയും, തൽസ്ഥാനത്ത് എല്ലാ വ്യക്തിനിയമങ്ങളിലും ലിംഗ സമത്വം ഉറപ്പുവരുത്തും വിധമുള്ള പരിഷ്‌കാരങ്ങൾ വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ 22-)0 നിയമ കമ്മീഷൻ ഇത്ര ധൃതിയിൽ ആ വിഷയത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രം എന്ത് മാറ്റമാണുണ്ടായത് ?
ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കം എന്താണെന്നു സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂർത്തമായ യാതൊരുവിധ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലാതിരിക്കുമ്പോഴും ബിജെപി- സംഘപരിവാർ പ്രോപ്പഗാൻഡാ സംഘങ്ങൾ മുസ്‌ലിം സമുദായത്തിനെതിരേ ആക്ഷേപങ്ങൾ അഴിച്ചുവിടുന്ന തിരക്കിലാണ്. ഏകീകൃത സിവിൽ കോഡിനെതി രെ ഉന്നയിക്കപ്പെടുന്ന ഓരോ വിയോജിപ്പിനേയും മുസലീം സമുദായത്തെ പ്രീണിപ്പിക്കൽ ആയോ, കലാപത്തിന് പ്രേരിപ്പിക്കൽ ആയോ അവർ മുദ്രകുത്തുകയാണ്. ചുറ്റും കണ്ണോടിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത് ഏകീകൃത സിവിൽ കോഡിനോട് മുസ്‌ലീം സമുദായത്തിൽ എന്നതിലേറെ കൂടുതൽ ഭയാശങ്കകളും ശക്തമായ എതിർപ്പും ഉയർന്നുവന്നിട്ടുള്ളത് മേഘാലയയും നാഗാലാന്റും പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ എല്ലാ ഭാഗത്തുമുള്ള ആദിവാസികളിലും ആണ്. ആഭ്യന്തര മന്ത്രി അമിത് ഷായും നിയമകാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുശീൽ മോഡിയും ക്രിസ്ത്യാനികളേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഏകീകൃത സിവിൽ കോഡിൽനിന്ന് ഒഴിവാക്കും എന്ന് ഇപ്പോൾത്തന്നെ സൂചിപ്പിച്ചുകഴിഞ്ഞു. ഭരണഘടനാ ശില്പികൾ ഏകീകൃത സിവിൽ കോഡിനെ മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയതും , അടുത്തകാലത്ത് 21 -)0 നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡ്‌ അനാവശ്യവും അപ്രായോഗികവും ആണെന്ന് കണ്ടതും എന്തുകൊണ്ടായിരുന്നു എന്നത് വളരെ സുവിദിതമാണ്. യഥാർത്ഥത്തിൽ, ഹിന്ദു ഇതര സമുദായങ്ങളിൽ ഉള്ളതുപോലെ ഹിന്ദുക്കൾക്കിടയിൽത്തന്നെ വിഭിന്ന പ്രദേശങ്ങളിൽ വൈവിധ്യപൂർണ്ണമായ സാമുദായിക കീഴ്വഴക്കങ്ങളും ആചാരങ്ങളും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.
ഏകതയ്ക്കുവേണ്ടി ഐകരൂപ്യം അടിച്ചേൽപ്പിക്കുന്നതിന്റെ സ്ഥാനത്ത് വൈവിധ്യങ്ങളെ സമത്വ സങ്കല്പവുമായി പൊരുത്തപ്പെടുത്തേണ്ടത്തിന്റെ ആവശ്യകതയിൽ ഊന്നൽ നൽകിയ 21 -)0 നിയമ കമ്മീഷന്റെ നിലപാട് ശരിയായിരുന്നു, ആർ എസ്സ് എസ്സിന്റെ തലവൻ ആയിരുന്ന ഗോൾവാൾക്കർ പോലും ഇന്ത്യയെപ്പോലുള്ള വൈവിധ്യങ്ങൾ നിലനിൽക്കുന്ന വിശാലമായ ഒരു രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കുക എന്ന ആശയത്തിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നത് ആരിലും അത്ഭുതമുണ്ടാക്കും. ആർ എസ് എസ്സിന്റെ മുഖപത്രമായ ഓർഗനൈസറിൽ അതിന്റെ പത്രാധിപർ കെ ആർ മൽക്കാനിയുമായി 1971 ൽ നടത്തിയ നീണ്ട ഒരഭിമുഖത്തിൽ , ഇന്ത്യയുടെ ഐക്യ(Unity )ത്തിന് ആവശ്യം "യൂണിഫോമിറ്റി"യേക്കാൾ "ഹാർമണി"യാണ്‌ എന്ന് ഗോൾവാൾക്കർ പറഞ്ഞു. ഇന്ന് മോദി സർക്കാർ അതിന്റെ നിർമ്മിതിയിൽ താത്വികമായി പങ്കുവഹിച്ചവരും മുൻഗാമികളായ ഭരണകർത്താക്കളും നൽകിയ കരുതൽ ഉപദേശങ്ങൾ ഉപേക്ഷിക്കാൻ തിരക്ക് കൂട്ടുന്നത് അത്തരം മുന്നറിയിപ്പുകളൊന്നും ചെവിക്കൊള്ളേണ്ട ആവശ്യം ഇല്ലാത്ത ഒരു ഘട്ടമായി എന്ന തോന്നൽ മൂലവും, നീറുന്ന ദൈനംദിന ജീവിതപ്രശ്നങ്ങളിൽനിന്നു പൊതുജന ശ്രദ്ധ തിരിച്ചു വിട്ട് ഇന്ത്യയെ വർഗ്ഗീയമായി ധ്രുവീകരിക്കാൻ ഏറ്റവും നല്ല ഉപാധി ഏകീകൃത സിവിൽ കോഡ്‌ ആണെന്ന ധാരണ നിമിത്തവും ആണ്.
സമത്വവും നീതിയും ഉറപ്പു വരുത്താനുള്ള നിയമപരിഷ്കാരങ്ങൾ തുടർച്ചയായി അജണ്ടയിൽ വേണ്ടതുതന്നെ ; എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകൾക്ക് ലിംഗസമത്വം അനുഭവവേദ്യമാക്കും വിധം ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ നിർദ്ദേശിച്ച ദിശയിൽ സ്റ്റേറ്റ് പരിഷ്‌കാരങ്ങൾ കൊണ്ടുവരണം. പക്ഷേ , ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തതും അവരുടെയെല്ലാം പങ്കാളിത്തത്തോടെയും അല്ലാതെ അത് ഒരു ശൂന്യതയിൽനിന്നുകൊണ്ട് നടപ്പാക്കാൻ സാദ്ധ്യമല്ല . കൂടാതെ, ഭരണഘടനയിലെ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് ആർട്ടിക്കിൾ 44 മാത്രം തെരഞ്ഞെടുക്കുകയും 36 മുതൽ 51 വരെയുള്ള ഖണ്ഡികകളിൽ പറയുന്ന അതുപോലെ സുപ്രധാനമായ മറ്റ് മാർഗ്ഗനിർദ്ദേശക തത്വങ്ങൾ അവഗണിക്കുകയും ചെയ്യുന്നു എന്ന പ്രശ്നമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശവും ഉപജീവനോപാധികളും ഭരണകൂടം സാർവ്വത്രികമായി ഉറപ്പു വരുത്തുക, സമ്പത്തും ഉൽപ്പാദനോപാധികളും ചുരുക്കം കൈകളിൽ കുന്നുകൂടുന്നത് ഒഴിവാക്കി വരുമാനത്തിലെ അന്തരങ്ങൾ കുറച്ചുകൊണ്ടുവരിക എന്നതൊക്കെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽപ്പെടുന്ന മറ്റ് വിഷയങ്ങൾ ആണ്.
ഇപ്പോൾ ഏകീകൃത സിവിൽ കോഡിന് ബി ജെ പി നൽകുന്ന ഊന്നൽ ലിംഗ സമത്വം ഉറപ്പാക്കാനുള്ള താൽപ്പര്യം മൂലമോ , മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽനിന്നുൾക്കൊണ്ട പ്രചോദനത്തിന്റെ ഫലമോ ആണെന്ന് ധരിക്കുന്നതായി അഭിനയിക്കാൻ നമുക്കാവില്ല. വാസ്തവത്തിൽ ഏക സിവിൽ കോഡ് എന്ന അജണ്ടയെ ബി ജെ പി മുന്നിൽ കൊണ്ടുവരുന്നത് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും മുസ്ലീങ്ങളെ നീചരായി ചിത്രീകരിക്കാനുമുള്ള ബൃഹത്തയ പദ്ധതിയുടെ ഭാഗമായിട്ടാണ്. 'ലവ് ജിഹാദ്' എന്ന മിത്ത് കുടിലമായ ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതോടൊപ്പം, മുസ്ലീങ്ങൾ ബഹുഭാര്യാത്വ സമ്പ്രദായം അംഗീകരിക്കുന്നതുകൊണ്ട് ജനസംഖ്യയിൽ ഹിന്ദുക്കളെ കവച്ചുവെക്കാൻ പോകുന്നു എന്ന യുക്തിശൂന്യമായ പ്രോപ്പഗാൻഡയുടെ നേതൃത്വം മോദിതന്നെ ഏറ്റെടുത്ത ഒരു പശ്ചാത്തലത്തിലാണ് ഏക സിവിൽ കോഡ് ചർച്ചയെ ബിജെപി ഉയർത്തിവിടുന്നത്. ഈ കുതന്ത്രത്തെ ഫലപ്രദമായി പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിയണമെങ്കിൽ കുതിച്ചുയരുന്ന ജീവിതച്ചെലവുകളും വിലക്കയറ്റവും തൊഴിലില്ലായ്മയും പോലെയുള്ള നീറുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാമൂഹ്യ മർദ്ദനത്തിന്റേയും ഹിംസയുടേയും കോഡ് ആയ മനുസ്മൃതി സാർവ്വത്രികമാക്കി രാജ്യത്തെ പിറകോട്ട് തള്ളിവീഴ്ത്താനുള്ള ഓരോ ശ്രമത്തേയും ചെറുക്കാൻ ആധുനികമായ ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന ഭരണഘടനാപരമായ വീക്ഷണത്തെ പ്രതിരോധിക്കേണ്ടതുണ്ട് .  ലിംഗനീതിയും സമത്വവും വേണം, യൂണിഫോം സിവിൽ കോഡിന്റെ പേരിൽ വർഗ്ഗീയ  ധ്രുവീകരണവും  മുസ്ലീങ്ങളെ അപരാധികളാക്കലും  ലക്ഷ്യമാക്കുന്ന  രാഷ്ട്രീയം വേണ്ടാ!


Friday 7 July 2023

 മോദിയുടെ അഴിമതി വിരുദ്ധ രോഷപ്രകടനത്തിന്റെ പൊള്ളത്തരം മഹാരാഷ്ട്രയിൽ തുറന്നുകാട്ടപ്പെടുന്നു

എഡിറ്റോറിയൽ, ML അപ്‌ഡേറ്റ് , ജൂലൈ 04 -10 , 2023 ശിവസേനയിൽ ആസൂത്രിതമായ കൂറുമാറ്റം സംഘടിപ്പിച്ചു കൃത്യം ഒരു വർഷം പിന്നിടുമ്പോൾ, മോദി-ഷാ ഭരണം ഇപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ ലക്ഷ്യം വെച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷം ഗ്യാരണ്ടി നൽകുന്നത് അഴിമതിക്ക് ആണെങ്കിൽ, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാൻ ഉറച്ചുനിൽക്കുമെന്നാണ് തന്റെ ഗ്യാരണ്ടിയെന്ന് പ്രസ്താവിച്ച മോദിയുടെ മധ്യപ്രദേശിലെ 'ഗ്യാരന്റി' പ്രസംഗം കഴിഞ്ഞ് എഴുപത്തിരണ്ട് മണിക്കൂറിനുള്ളിലാണ് ഈ ഞായറാഴ്ചയിലെ മഹാരാഷ്ട്ര അട്ടിമറി നടന്നതെന്നത് അതിനെ പ്രത്യേകിച്ചും സെൻസേഷണൽ ആക്കി. എൻസിപി 70,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അദ്ദേഹം ആ പ്രസംഗത്തിൽ പ്രത്യേകം ആരോപിച്ചിരുന്നു. അജിത് പവാർ ക്യാമ്പിൽ നിന്ന് ഇപ്പോൾ മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് മന്ത്രിമാരിൽ മൂന്ന് പേരെങ്കിലും വർഷങ്ങളായി ഇ ഡിയുടെ റഡാറിൽ ഒരുമിച്ചു കാണപ്പെട്ടവരാണ് .അഴിമതിക്കെതിരായ മോദിയുടെ രോഷപ്രകടത്തിന്റെ പൊള്ളത്തരം മഹാരാഷ്ട്ര ഒരിക്കൽ കൂടി തുറന്നുകാട്ടി.
അഴിമതിക്കാർക്കെതിരായ നടപടിയെന്ന മോദിയുടെ 'ഗ്യാരന്റി'യുടെ അർത്ഥം ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുന്നു - രാഷ്ട്രീയക്കാർ പ്രതിപക്ഷത്തിരുന്നാൽ പീഡനവും പകപോക്കലും നേരിടേണ്ടിവരുമെന്നും അവർ ബിജെപിയിൽ ചേർന്നാൽ ശിക്ഷയിൽനിന്ന് പൂർണ്ണമായ മുക്തിയും അധികാരവും അനുഭവിക്കുമെന്നും ഉറപ്പാണ്. . അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനെയും ഒഴിവാക്കില്ലെന്ന് മോദി പറയുമ്പോൾ, അതിനർത്ഥം സാമ്പത്തിക ക്രമക്കേടുകൾ മുതൽ ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങി എല്ലാത്തരം കുറ്റകൃത്യങ്ങളിലും പ്രതികളായ ആളുകൾക്ക് ആത്യന്തികമായി ബി.ജെ.പി എന്ന അലക്കുയന്ത്രത്തിൽ ചേരാൻ തന്റെ സർക്കാർ എല്ലാവരേയും നിർബന്ധിക്കുകയും ശ്രമിക്കുകയും ചെയ്യും എന്നാണ്. എല്ലാത്തരം കുറ്റകൃത്യങ്ങളെയും വെളുപ്പിക്കാൻവേണ്ടിയുള്ള ഓഫർ ആണ് അത്. അസമിലെ ഹിമന്ത ബിശ്വ ശർമ്മയും പശ്ചിമ ബംഗാളിലെ ശുഭേന്ദു അധികാരിയും മുതൽ ഇപ്പോൾ മഹാരാഷ്ട്രയിലെ അജിത് പവാറും ഛഗൻ ഭുജ്ബലും വരെ, ബിജെപി പാളയത്തിൽ പുനരധിവസിപ്പിക്കപ്പെട്ട കുംഭകോണക്കേസ് പ്രതികളുടെ പട്ടിക നാൾക്കുനാൾ നീളുകയാണ്.
പ്രതിപക്ഷത്തെ അഴിമതിക്കാരുടെ രാജവംശം എന്ന് വിശേഷിപ്പിക്കുന്ന മോദിയുടെ വാക്കാലുള്ള ആക്രമണത്തിന് പിന്നിൽ, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വളർന്നു വരുന്ന തിരഞ്ഞെടുപ്പ് ധാരണ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ഉത്തേജനം നൽകുകയും, മോദി ഭരണത്തോടുള്ള അവരുടെ രോഷം ബിജെപിയുടെ നിർണായക പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന വ്യക്തമായ ഭയമാണ്. പ്രതിപക്ഷ ഐക്യമില്ലാതെ തന്നെ, ഹിമാചൽ പ്രദേശിലും കർണാടകയിലും ബിജെപിയെ ശക്തമായി പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലെയും തെലങ്കാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അടുത്ത ഘട്ടത്തിൽ ഛത്തീസ്ഗഡിലും ഒരുപക്ഷേ രാജസ്ഥാനിലും അധികാരം നിലനിർത്തിക്കൊണ്ടുതന്നെ ആവേശഭരിതമായ കോൺഗ്രസ് ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമായി. 48 എംപിമാരെ നൽകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ തിരഞ്ഞെടുപ്പ് സംസ്ഥാനമെന്ന നിലയിൽ, ബിജെപിക്ക് മഹാരാഷ്ട്രയുടെ പ്രാധാന്യം നല്ലപോലെ അറിയാം.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുന്നതിനാൽ ഏകനാഥ് ഷിൻഡെയുടെയും സഹപ്രവർത്തകരുടെയും തലയിൽ അയോഗ്യതയുടെ വാളുമായി ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ (ഇഡി സർക്കാർ എന്ന് ഇത് ഉചിതമായി വിശേഷിപ്പിക്കപ്പെടുന്നു) അസ്ഥിരതയെക്കുറിച്ച് ബിജെപിക്ക് നന്നായി അറിയാം. വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ പ്രതിസന്ധി ആസന്നമായ സാഹചര്യത്തിൽ, കൂറുമാറിയ എൻസിപി നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തുന്നത് ഷിൻഡെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും അയോഗ്യരാക്കാനിടയാവുമ്പോൾ പിന്തുണയ്ക്കുന്ന സഭാംഗങ്ങളുടെയെണ്ണത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും കമ്മി നികത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പക്ഷേ, അജിത് പവാറിന് ആവശ്യമായ സംഖ്യ ഇപ്പോഴും ഇല്ലെന്നും പാർട്ടിയെ പുനർനിർമ്മിക്കുന്നതിനായി ശരദ് പവാർ ജനങ്ങളിലേക്ക് മടങ്ങുന്നതോടെ ചില കൂറുമാറിയ അംഗങ്ങൾ ശരദ് പവാർ ക്യാമ്പിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരുകയാണെന്നും ഇപ്പോൾ വ്യക്തമാണ്. അതിനിടെ, ഷിൻഡെ മന്ത്രിസഭയിൽ ചേരുകയും വിമത എംപിമാരെ പുറത്താക്കുകയും ചെയ്ത അജിത് പവാറിനെയും മറ്റ് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് എൻസിപിയും അഭ്യർത്ഥിച്ചു. അങ്ങനെ യുദ്ധം ആരംഭിച്ചതേയുള്ളൂ, ഹ്രസ്വകാലത്തേക്ക് പോലും സ്ഥിതിഗതികൾ അസ്വസ്ഥമായി തുടരുന്നു.
ഇന്ത്യയിലുടനീളം മോദി സർക്കാർ 'ഗുജറാത്ത് മോഡൽ' ആയി അറിയപ്പെടുന്നു. യോഗി ആദിത്യനാഥിനെ മോദി-ഷാ ബ്രാക്കറ്റിൽ ഉൾപ്പെടുത്തുകയും, നരേന്ദ്രമോദിയെ വാരണാസിയുടെ എം പി ആയി ലോക്‌സഭയിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെ ഗുജറാത്തി ആധിപത്യത്തിന്റെ പ്രതീതി ലഘൂകരിക്കപ്പെടുമെന്ന് കരുതുന്നുണ്ടെങ്കിലും, അധികാരത്തിന്റെയും സമ്പത്തിന്റെയും അഭൂതപൂർവമായ കേന്ദ്രീകരണം നാല് ഗുജറാത്തികളുടെ കൈകളിലാണെന്ന ധാരണയ്ക്ക് അത് വലിയ കോട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ നീക്കം ചെയ്യപ്പെട്ട കശ്മീരിലോ,
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിൻറെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങൾ അധിനിവേശപരമായ ഒരു എക്‌സിക്യൂട്ടീവ് ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ നിരകാരിക്കുന്ന ഡെൽഹിയിലോ, അല്ലെങ്കിൽ ഭാഷാപരവും സാംസ്‌കാരികവുമായി വ്യത്യസ്തമായ സ്വത്വം അടയാളപ്പെടുത്തിയ സംസ്ഥാനങ്ങളിലോ മാത്രമല്ല ഫെഡറലിസത്തിന്റെ പ്രശ്നം ഇന്ന് ശക്തമായി ഉയർന്നുവരുന്നത്. തമിഴ്‌നാടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും അക്കൂട്ടത്തിൽ ഉണ്ട്. ഇന്ത്യൻ മുതലാളിത്തത്തിന്റെ ഹൃദയഭൂമിയായ മഹാരാഷ്ട്രയിൽപ്പോലും അത് പൊന്തിവരുന്നു. പദ്ധതികളും ഓഫീസുകളും സ്ഥാപിത വിഭവങ്ങളും മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേയ്ക്ക് മാറ്റം ചെയ്യപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതിനൊപ്പം ശിവസേനയ്ക്കും എൻസിപിക്കും എതിരായ രാഷ്ട്രീയ ആക്രമണങ്ങളും നടക്കുമ്പോൾ, മഹാരാഷ്ട്ര കേന്ദ്രീകൃത പ്രാദേശിക സ്വത്വമുള്ള ആ രണ്ട് പാർട്ടികളുംകൂടി മഹാരാഷ്ട്രയെ കൂടുതൽ അസ്വസ്ഥമാക്കാനേ തരമുള്ളൂ. ഗുജറാത്ത് മോഡലും ഫെഡറൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്ന പ്രശ്നവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നു.
ഗുജറാത്തിനും മഹാരാഷ്ട്രയ്‌ക്കുമിടയിൽ വർധിച്ചുവരുന്ന വിടവുകളുടെ പശ്ചാത്തലത്തിലുള്ള ഫെഡറൽ അജണ്ടയുടെ ഉയർച്ചയാണ് ഹിന്ദുത്വത്തിന്റെ വികാസഘട്ടത്തിൽ ആശയപരമായി ഏറ്റവും അടുപ്പം പങ്കിട്ട രണ്ട് പാർട്ടികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള വിള്ളലിനു പിന്നിലെ അടിസ്ഥാന ഘടകം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട്കാലം അന്തർലീനമായ ഹിന്ദുത്വ ബന്ധം ഉണ്ടായിരുന്നിട്ടും, ഗുജറാത്ത് മോഡലിന്റെ വർദ്ധിച്ചുവരുന്ന ആധിപത്യത്തെ അതിജീവിക്കാൻ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തിന് കഴിഞ്ഞില്ലെങ്കിൽ, സാമ്പത്തികവും വിദേശ നയവുമായ കാര്യങ്ങളിലൊഴികെ എൻസിപി ഒരിക്കലും ബി ജെ പിയുമായി പ്രത്യയശാസ്ത്രപരമായി യോജിച്ചിട്ടില്ല.
പീഡന ഭീഷണിയും അധികാര പ്രലോഭനങ്ങളും ആണ് ശിവസേനയിലെ ഭൂരിപക്ഷത്തേയും ഇപ്പോൾ എൻസിപി നിയമസഭാംഗങ്ങളെയും ബി.ജെ.പിയിലേക്ക് തള്ളിവിട്ടതെന്നത് തീർച്ചയാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ്, എ.പി.എം.സി തിരഞ്ഞെടുപ്പ് ഫലങ്ങളും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിനും ഉള്ള ജനപിന്തുണയും നിമിത്തം ബിജെപിക്ക് കീഴടങ്ങിയ ശിവസേനയുടെയും എൻസിപിയുടെയും എം.എൽ.എമാർ അവരുടെ ബഹുജന അടിത്തറയിൽ നിന്ന് ഒറ്റപ്പെട്ടതായി എൻസിപി നേതൃത്വം വ്യക്തമായി സൂചിപ്പിക്കുന്നു.
ജനപിന്തുണ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അധികാരം നിലനിർത്താൻ മോദി സർക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് വർഗീയ ധ്രുവീകരണത്തേയും രാഷ്ട്രീയ ബലപ്രയോഗത്തിലും വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്തുന്നതിലും ആണ്. ഭരണത്തിന്റെ അധികാര ലഹരിയിൽ സാധാരണ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരുകൾ വീഴ്ച വരുത്തുന്നത് ഇപ്പോൾ മഹാരാഷ്ട്ര മുതൽ മണിപ്പൂർ വരെ പ്രകടമാണ്. ഭരണത്തിനുവേണ്ടിയുള്ള വഴിവിട്ട അധികാരക്കളികളിൽ പ്രതിപക്ഷം തളരാതിരിക്കട്ടെ, ജനങ്ങളുമായി അടുത്തിടപഴകി പുതിയ ശക്തിയും ഊർജ്ജവും സമാഹരിച്ചുകൊണ്ട് അവർ മുന്നോട്ട് പോകട്ടെ .മഹാരാഷ്‌ട്ര ചൂതാട്ടത്തിന് വൻ തിരിച്ചടികൾ സംഭവിക്കുന്നതോടെ കേന്ദ്രത്തിൽ മോദിയുടെ പതനത്തിന് വേഗത കൂടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.