Tuesday 12 December 2017


 

മൂന്ന് ലക്ഷം തൊഴിലാളികൾ
 

പാർലമെന്റിന് മുന്നിൽ 

മൂന്ന് ദിവസം

നടത്തിയ

കുത്തിയിരിപ്പു സമരം

കോർപ്പറേറ്റ്  മാദ്ധ്യമങ്ങൾ കണ്ടില്ല,

കേട്ടില്ല !

നവംബർ 9 മുതൽ 11 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മൂന്ന് ലക്ഷം തൊഴിലാളികളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങളുടെ ഊർജ്ജ പ്രസാരം  പാർലമെന്റിനു പരിസരത്തെ തെരുവീഥികളെ ശക്തമായി പിടിച്ചുകുലുക്കിയിട്ടും   കോർപ്പറേറ്റ് മാധ്യമങ്ങൾക്കു അത് ഒരു വാർത്ത യായിരുന്നില്ല.
ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഒരേ ശബ്ദത്തിൽ  മുഴുവൻ രാജ്യത്തിനും വേണ്ടി നടത്തിയ 'മഹാ പദാവ്‌' (കുത്തിയിരിപ്പു സമരം) ഉയർത്തിയ മുദ്രാവാക്യങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളോട് മോദി സർക്കാർ കാട്ടുന്ന വഞ്ചനയ്‌ക്കെതിരായുള്ള ശക്തമായ താക്കീതു ആയിരുന്നു.

തൊഴിലാളികൾക്ക് മിനിമം വേതനവും ,സാമൂഹ്യ സുരക്ഷിതത്വവും തൊഴിൽ സുരക്ഷിതത്വവും എന്തുകൊണ്ട് സർക്കാർ നിഷേധിക്കുന്നു ? കരാർ തൊഴിൽ വ്യവസ്ഥ എന്തുകൊണ്ട് അപവാദമെന്നതിലുപരിയായി രാജ്യത്തെ  സാർവ്വത്രിക നിയമമായി മാറിക്കൊണ്ടിരിക്കുന്നു?  യൂണിയനുകൾ ഉണ്ടാക്കി സംഘടിക്കുന്നതിന്റെ പേരിൽ തൊഴിലാളികൾ എന്തുകൊണ്ട് ഭരണകൂടവേട്ടയ്ക്കിരകൾ ആവുന്നു? തൊഴിൽ നിയമങ്ങൾ  എന്തുകൊണ്ട് തുടർച്ചയായി ലംഘിക്കപ്പെടുന്നു? പൊതുമേഖലാ സ്ഥാപനങ്ങൾ എന്തുകൊണ്ട് സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു? ഈ ചോദ്യങ്ങൾക്കു സർക്കാർ മറുപടി നൽകിയേ തീരൂ എന്ന് അസന്ദിഗ്ദ്ധമായ ഭാഷയിൽ 'മഹാ പദാവ്‌'ഉൽഘോഷിച്ചു. നോട്ടു റദ്ദാക്കൽ, ജി എസ് ടി തുടങ്ങിയ നടപടികൾ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയതിനെതിരായുള്ള രോഷം സ്പഷ്ടമായും സർക്കാരിനെ അറിയിക്കുന്ന ഒരു പ്രതിഷേധ പരിപാടികൂടിയായിരുന്നു അത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സംഘടിത മേഖലയിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് പുറമെ, നിർമ്മാണാത്തതൊഴിൽ, കരാർ തൊഴിലുകൾ , വിവിധ സർക്കാർ പദ്ധതികളായ ആശാ (ASHA ), അംഗൻവാടി , ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ യുൾപ്പെട്ട അസംഘടിത മേഖലകളിൽ ജോലിചെയ്യുന്നവരും ,തെരുവ് കച്ചവടക്കാർ, ഗാർഹിക വേലക്കാർ, ശുചീകരണത്തതൊഴിലാളികൾ എന്നിവരുടേയും വർദ്ധിച്ച സംഖ്യയിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു 'മഹാ പദാവ്‌'. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾ 'തുല്യ ജോലിക്കു തുല്യ വേതനം' എന്ന ആവശ്യമുയർത്തിയപ്പോൾ , 'സാമൂഹ്യ സേവന'ത്തിന്റെയും 'സന്നദ്ധ തൊഴിലിന്റെ'യും പേരിൽ തുല്യവേതനവും തൊഴിലാളികളെന്ന നിലക്കുള്ള അംഗീകാരവും നിഷേധിക്കപ്പെടുന്ന ASHA ജോലിക്കാരും  - അംഗൻ  വാടി  പ്രവർത്തകരും "ഞങ്ങളെ ഭോജൻ മാതാക്കൾ എന്നും ദായി എന്നും ആശാ ബെഹൻ എന്നുമൊക്കെ വിളിക്കുന്നത് നിർത്തുക " എന്ന മുദ്രാവാക്യം മുഴക്കി.  അർഹതപ്പെട്ട തൊഴിൽ പരമായ മാന്യതയും അവകാശങ്ങളും നിഷേധിക്കുന്നതിന് ഭാഗമായിട്ടാണ് തങ്ങളുടെ തൊഴിലിനെ കുടുംബത്തിലെ തൊഴിലിന്റെ അനുബന്ധമായി ചിത്രീകരിക്കുന്നത് എന്നവർ മനസ്സിലാക്കുന്നു.
2011 ൽ നടന്ന അഴിമതിവിരുദ്ധ പ്രകടനങ്ങൾക്കു മുഴുവൻ ദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂർ കവറേജ് നൽകിയ അതേ കോർപ്പറേറ്റ് മാധ്യമങ്ങൾക്ക്   കൈകളിൽ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മൂന്നു ദിവസം തൊഴിലാളികൾ നടത്തിയ കുത്തിയിരുപ്പ്  വാർത്തയായില്ലെന്നത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമാണ്.  

 ബി ജെ പി -ആർ എസ്സ് എസ്സ് ശക്തികൾ കേന്ദ്രത്തിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകളുടെ പിൻബലത്തോടെ രാജ്യത്താകെ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയും തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി. തൊഴിലാളി നേതാക്കന്മാരെയും ,ജനകീയ സമരങ്ങളിൽ ഏർപ്പെടുന്നവരെയും സാമൂഹ്യ പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും, അവർക്കെതിരെ ഡ്രക്കോണിയൻ നിയമങ്ങൾ എടുത്തു പ്രയോഗിക്കാനും ബി ജെ പി സർക്കാരുകൾ തുനി  യുന്നതിന്നെതിരെ തൊഴിലാളിവർഗ്ഗം ശക്തമായി താക്കീതു നൽകുകയും , വർഗ്ഗീയ ഹിംസകൾക്കും  ദലിത് വിരുദ്ധ  ആക്രമണങ്ങൾക്കും ഇരകളായവർ നീതിക്കുവേണ്ടി നടത്തുന്ന  സമരങ്ങളോട് രോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഓഗസ്റ്റ് എട്ടാം തീയതി ഡൽഹിയിൽ വെച്ച് നടത്തിയ കൺവെൻഷന്റെ ആഹ്വാനപ്രകാരം ആയിരുന്നു നവംബർ 8 - 11 തീ യതികളിൽ പ്രസ്തുത കുത്തിയിരിപ്പ് സമരത്തിൽ ഭാഗഭാക്കാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികൾ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് എത്തിച്ചേർന്നത്.                                 


No comments:

Post a Comment