സി പി ഐ (എം എൽ ) പ്രസ്താവന
ന്യൂ ഡെൽഹി , 16 ജൂൺ 2017.
തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം തടയുന്നതിന് 'സ്വച്ഛ് ഭാരത് കാംപെയിനി' ന്റെ പേരു പറഞ്ഞു ഉദ്യോഗസ്ഥർ സ്ത്രീകളുടെ ഫോട്ടോ കളും വീഡിയോകളും എടുത്തതിനെ ചോദ്യം ചെയ്തത്തിനു രാജസ്ഥാനിൽ
സി പി ഐ (എം എൽ )
ആക്ടിവിസ്ററ് സഖാവ് സഫർ ഹുസ്സെയിൻ രക്തസാക്ഷിയായി
രാജസ്ഥാനിലെ പ്രതാപ് ഗഢിൽ സി പി ഐ (എം എൽ ) പ്രവർത്തകനായ സഖാവ് സഫർ ഹുസ്സെയിനെ ജൂൺ 16 നു പ്രഭാതത്തിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഒരു സംഘം മർദ്ദിച്ചും ചവുട്ടിയും കൊലപ്പെടുത്തി. ബാഗ്‌വാസ കച്ചി ബസ്തി എന്ന ചേരിയിലെ സ്ത്രീകൾ പ്രാഥമികാവശ്യം നിർവ്വഹിക്കാൻ തുറസ്സായ സ്ഥലത്ത് എത്തവേ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോയും വീഡിയോകളും എടുക്കുകയായിരുന്നു. 'സ്വച്ഛ് ഭാരത് ' കാംപെയിന്റെ പേര് പറഞ്ഞു സ്ത്രീകളെ അപമാനിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന അധികാരികളുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്തതുമൂലമാണ് സഖാവ് സഫർ ഹുസ്സെയിൻ ഒരുപറ്റം ഉദ്യോഗസ്ഥരുടെ മാരകമായ ആക്രമണത്തിൻറെ ഫലമായി രക്തസാക്ഷിത്വം വരിച്ചത്. നഗർ പരിഷത് കമ്മീഷണർ ആയ അശോക് ജെയിനിൻ്റെ പ്രേരണ യും പിന്തുണയും ഇതിൽ ഉണ്ടായിരുന്നു.
'സ്വച്ഛ് ഭാരത് അഭിയാൻ' എങ്ങിനെ പച്ചയായ കൊലപാതകത്തിനും
(lynching ) , സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണത്തിനും ഒഴിവുകഴിവാകുന്നു എന്നുകൂടി ഈ സംഭവത്തിലൂടെ തുറന്നുകാട്ടപ്പെടുന്നുണ്ട് . വധിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് സഖാവ് സഫർ ഹുസ്സെയിൻ നഗർ പരിഷത്തിനു
സമർപ്പിച്ച ഒരു നിവേദനത്തിൽ സ്വഛ് ഭാരത് കാംപെയിനിന്റെ പേരിൽ സ്ത്രീകളെ ദ്രോഹിക്കുന്നതും അപമാനിക്കുന്നതും നിർത്തണമെന്നും , പ്രവർത്തനക്ഷമമല്ലാത്ത പൊതു കക്കൂസ്സുകൾ റിപ്പെയർ ചെയ്തും ആവശ്യത്തിന് ടോയ്‌ലറ്റുകൾ നഗരസഭ പുതുതായി ഉണ്ടാക്കിക്കൊടുത്തും ആണ് പ്രശ്നത്തിന് പരിഹാരാമാക്കേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത നിവേദനത്തിന്റെ കോപ്പി ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കാൻ സഖാവ് ശ്രമിച്ചപ്പോൾ അത് കൈപ്പറ്റാൻ പോലും അധികാരികൾ കൂട്ടാക്കിയിരുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. .
സഖാവ് സഫറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ നഗർ പരിഷത് കമ്മീഷണർ അശോക് ജെയിനിനേയും എഫ് ഐ ആറിൽ പേരുള്ള മറ്റുള്ളവരേയും ഉടൻ അറസ്റ്റ് ചെയ്തു എത്രയും വേഗത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വച്ഛ് ഭാരത് അഭിയാൻ ന്റെ മറ പറ്റി സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നതും ഉദ്യോഗസ്ഥർ സ്വയം കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരെന്ന ഭാവത്തിൽ ലിഞ്ച് മോബ് ആയി മാറും വിധമുള്ള അടവുകൾ പ്രയോഗിക്കുന്നതും ഔദ്യോഗികമായി വിലക്കുന്ന പ്രത്യേക ഉത്തരവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം ; അതോടൊപ്പം, കുറ്റക്കാരായ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
തുറസ്സായ സ്ഥലത്തുള്ള മലമൂത്രവിസർജ്ജനം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ മുന്നോട്ടുപോകേണ്ടത് സ്വന്തമായോ പൊതുവായോ കക്കൂസുകൾ ഇല്ലാത്ത ദരിദ്രരുടെ മേലെ അവഹേളനങ്ങളും അപമാനങ്ങളും അടിച്ചേൽപ്പിച്ചുകൊണ്ടല്ല .എന്നാൽ , ആ വഴിക്കുള്ള ഇപ്പോഴത്തെ സർക്കാർ നീക്കങ്ങൾ പൊള്ളയായ അവകാശവാദങ്ങൾക്കും അഴിമതിയ്ക്കും വഴിതെളിക്കുന്നതിനു പുറമേ ദരിദ്രരെ പരസ്യമായി ദ്രോഹിക്കുന്നതും നിന്ദിക്കുന്നതും കൂടിയാണ്. ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്ന കുടില തന്ത്രങ്ങൾ സർക്കാരുകൾ ഉപേക്ഷിക്കുകയും, തൽസ്ഥാനത്ത് ആവശ്യത്തിന് കക്കൂസുകളും ജലലഭ്യതയും ശുചീകരണ സംവിധാനങ്ങളും ഉറപ്പുവരുത്തുന്ന ക്രിയാത്മക നടപടികളിലേക്ക് മാറുകയുമാണ് വേണ്ടത്.
ശുചീകരണരംഗത്ത് പണിയെടുക്കുന്നവർ മനുഷ്യത്വരഹിതമായ തൊഴിൽസാഹചര്യങ്ങൾ മാറിക്കിട്ടാനുള്ള അവകാശങ്ങൾക്കുവേണ്ടിയും അന്തസ്സിനുവേണ്ടിയും രാജ്യത്താകമാനം ഇന്ന് പോരാട്ടം നടത്തിവരുന്ന പശ്ചാത്തലത്തിൽ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന രാജസ്ഥാൻ സർക്കാർ തന്നെയാണ് സ്വച്ഛ് ഭാരത് കാമ്പെയിനിന്റെ മറവിൽ ദരിദ്രരെ അപമാനിക്കാനും ദ്രോഹിക്കാനും അതേ തൊഴിലാളികളെ കരുക്കളാ ക്കുന്നതെന്നത് നിർഭാഗ്യകരമാണ്.
സഖാവ് സഫറിന് നീതി ലഭിക്കാനുള്ള സമരത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ ആൾക്കൂട്ട ക്കൊലകൾക്കെതിരെയും , സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും നേടിയെടുക്കാൻ വേണ്ടിയും , ശുചീകരണ തതൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയും ഉള്ള വിവിധ സമര മുഖങ്ങളിൽ ഉള്ളവരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
. സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ കുടിലതകൾ അനുഭവിക്കേണ്ടിവന്ന സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും വേണ്ടി ധീരമായി ശബ്ദമുയർത്തിയതുമൂലമാണ് സഖാവ് സഫറിന് രക്തസാക്ഷിയാകേണ്ടി വന്നത്. ആൾ ഇന്ത്യാ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ , സി പി ഐ (എം എൽ ) പ്രതാപ്ഗഡ് ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് സഫറിന് വിപ്ലവാഭിവാദ്യങ്ങൾ

No comments:
Post a Comment