Monday, 23 April 2012

നന്ദിഗ്രാം മുതല്‍ നൊനാദംഗ വരെ:
ഒരിക്കലും വന്നെത്തിയില്ലാത്ത "പരിബോര്തന്‍ "


ഇടതു മുന്നണി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തെയും ഭൂമി പിടിച്ചെടുക്കല്‍ നയത്തെയും തിരുത്തിക്കുറിക്കുന്ന  'പരിബോര്‍തന്‍' എന്ന മുദ്രാവാക്യത്തോടെയാണ്   തൃണമൂല്‍ കോണ്‍ ഗ്രെസ്സിന്റെ  പുതിയ ഗവര്‍ന്മെന്റ് പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ മാറ്റത്തെക്കുറിച്ചുള്ള  വാഗ്ദാനങ്ങളുടെ പൊള്ളത്തരം മറനീക്കി പുറത്ത് വന്നപ്പോള്‍  ഇന്ന് ബംഗാളിലെ സമസ്ത ജന വിഭാഗങ്ങളും ജനാധിപത്യാവകാശങ്ങളുടെമെലെയുള്ള ഫാസിസ്റ്റു കയ്യേറ്റം അനുഭവിച്ചരിയുകയാണ്.
കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്നും നിര്‍ദയമായി ഒഴിപ്പിക്കുന്നതിനെതിരെയാണ് സിന്ഗുരിലും നന്ദിഗ്രാമിലും വ്യാപകമായി ജനരോഷം ഉണ്ടായതും  അതിനെ മുതലെടുത്തുകൊണ്ട്‌ മമതാ ബാനര്‍ജി യുടെ തൃണമൂല്‍ കോണ്‍ഗ്രസ് 'മാതാവ്- ഭൂമി -മനുഷ്യത്വം' എന്ന മുദ്രാവാക്യത്തിന്റെ സഹായത്തോടെ അധികാരത്തില്‍ ഏറിയതും. അടുത്തകാലത്ത് ബംഗാളില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ പ്രസ്തുത മുദ്രാവാക്യത്തിന്റെ അന്തസ്സത്തയെത്തന്നെ അവഹേളിക്കുന്നവ ആയിരുന്നു.  കൊല്‍ക്കത്തയിലെ നൊനാദംഗയില്‍ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍  മമതയുടെ സര്‍ക്കാര്‍ നടത്തിയ പോലിസ് ബലപ്രയോഗത്തില്‍  ഒരു ഗര്‍ഭിണിയും പിഞ്ചു കുഞ്ഞും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. ഐല ചുഴലിക്കാറ്റില്‍ പാര്‍പ്പിടങ്ങള്‍  നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച ഒരു സ്ഥലത്തുനിന്ന്   സര്‍ക്കാര്‍  ബലപ്രയോഗത്തിലൂടെ വീണ്ടും  അവരെ ആട്ടിപ്പായിക്കാന്‍ ശ്രമം നടന്നപ്പോള്‍ ആണ് ചേരി നിവാസികള്‍ ചെറുത്തുനിന്നത്. ഇതില്‍ 68 പ്രക്ഷോഭകരെ അറസ്റ്റു ചെയ്തതും ഏഴു പേര്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തതും പോരാതെ  അവരില്‍ ചിലര്‍ക്കെതിരെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് കള്‍ പുനരുജ്ജീവിപ്പിക്കുന്ന ലജ്ജാകരമായ  നടപടി കൂടി തൃണമൂല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായി! ത്രിണമൂലിനെ  സംബന്ധിച്ചിടത്തോളം സിന്ഗുരും നന്ദിഗ്രാമും   അധികാരത്തിലേക്കുള്ള കുറുക്കു വഴി മാത്രം ആയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത് .   .


മറ്റൊരു സംഭവത്തില്‍ ടെ എം സി യുടെ നേതൃത്വത്തിലുള്ള  ഒരു ഓട്ടോ യൂണിയന്‍ തൊഴിലാളി പ്രകടനത്തെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചു . നൊനാദംഗ ചേരി നിവാസികള്‍ക്കെതിരായ കുടി ഒഴിപ്പിക്കലിനും  പോലിസ് ബലപ്രയോഗത്ത്തിനും  എതിരായി പൊതുജനങ്ങള്‍ നടത്തിയ ഒരു പ്രതിഷേധ ജാഥക്കെതിരെയും    തൃണമൂല്‍ ഗുണ്ടകള്‍ ഇത് പോലെ ആക്രമണം അഴിച്ചു വിട്ടു .


സംസ്ഥാനത്ത് അടുത്തയിടെ സ്ത്രീകള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി . ബലാത്സംഗങ്ങള്‍ സംബന്ധിച്ച ഏതാനും റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും അവ തന്റെ സര്‍ക്കാരിനെ താറടിച്ചുകാണിക്കാന്‍  വേണ്ടി കെട്ടിച്ചമച്ചവ ആണെന്നും മുഖ്യ മന്ത്രി സ്ഥാനത്തിരുന്ന് ഒരു മടിയും കൂടാതെ പ്രസ്താവന നടത്തുകയാണ് മമതാ ബാനര്‍ജി.
24 പര്‍ഗാനാ ജില്ലയില്‍  നടന്ന മറ്റൊരു സംഭവത്തില്‍, ഒരു ശാസ്ത്രജ്ഞനേയും മകളെയും ഗുണ്ടകള്‍ കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും മകളെ വിവസ്ത്രയാക്കുകയും ചെയ്തു. സേവനത്തില്‍ നിന്ന് വിരമിച്ചശേഷം ഒരു ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത പ്രസ്തുത ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഫ്ലാറ്റിന്റെ ഉടമയും സമീപത്തുള്ള ഒരു 'ക്ലബ്ബിലെ 'അംഗങ്ങളും ഉണ്ടായിരുന്നു . ത്രിണമൂലിന്റെയും  സി പി ഐ (എം) ന്റെയും അനുഭാവികള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് കളില്‍ കാണുന്നു .


പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ജനങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ പലതും കേട്ടുകേള്‍വി പോലും ഇല്ലാത്തത്രയും  വിചിത്ര സ്വഭാവമുള്ളവയാണ്. ജാദവ് പൂര്‍ സര്‍വ്വകലാശാലയിലെ ഒരു പ്രൊഫസര്‍,
 തൃണമൂല്‍ ഗുണ്ടകളാല്‍ കയ്യേറ്റം ചെയ്യപ്പെട്ടശേഷം, പാതി രാത്രിക്ക്   പോലിസ് അറസ്റ്റു ചെയ്തതത് അദ്ദേഹത്തെയായിരുന്നു! മുഖ്യ മന്ത്രിയെ  ചിത്രീകരിക്കുന്ന ഹാസ്യ ഭാവനയിലുള്ള  ഒരു കാര്‍ടൂണ്‍  രചിച്ചതിന്   ആയിരുന്നു അത്.  അതിനും മുന്‍പ് പ്രചാരത്തില്‍ മുന്‍നിരയിലുള്ള ചില  പത്രങ്ങള്‍ക്ക് പബ്ലിക് ലൈബ്രറികളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ടീ എം സി മന്ത്രി യുടെ ഒരു ഉല്‍ബോധനത്തില്‍, "സി പി ഐ (എം) പ്രവര്‍ത്തകരുമായി "വിവാഹ ബന്ധങ്ങള്‍ പാടില്ലെന്ന് പറഞ്ഞു.  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ മുഖ്യമന്ത്രിയെ അപകീര്ത്തിപ്പെടുത്തുന്ന  തരം കാര്‍ട്ടൂണുകള്‍ പ്രചരിക്കുന്നുണ്ട് എന്ന് പരിശോധിച്ച് അവയെ നീക്കം ചെയ്യിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തില്‍  ആണ്  സംസ്ഥാനത്തിലെ  സി ഐ ഡി മാര്‍. "സൈബര്‍ ക്രൈം" കള്‍ ക്കെതിരെ നടപടിയെടുക്കണമെന്ന്  ഇയ്യിടെ കേന്ദ്രത്തോട് ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍, തന്നെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ കളും കമെന്റുകളും ഇന്റര്‍നെറ്റ്‌ ഇല്‍ പ്രചരിക്കുന്നതു തടയണം എന്നാവും മമതാ ബാനര്‍ജി ഉദ്ദേശിച്ചത്.
ഇപ്പോള്‍ പശ്ചിമ ബംഗാള്‍  സര്‍ക്കാര്‍  'സി പി ഐ (എം) പ്രവര്‍ത്തകര്‍ ', 'മാവോയിസ്റ്റ്' എന്നീ വാക്കുകള്‍ ഒരു ചുരുക്കെഴുത്ത് പോലെയാണ് ഉപയോഗിക്കുന്നത് . സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരും അതില്‍ പെടും  ഇടതു പക്ഷ സ്വഭാവമുള്ള  രാഷ്ട്രീയമോ സാമൂഹ്യമോ ആയ ഏത്  ഇടപെടലിനെയും  ഈ ചുരുക്കെഴുത്ത്  പ്രതിനിധാനം ചെയ്യുന്നു എന്ന രീതിയില്‍ ആക്കിത്തീര്‍ക്കുകയാണ് സര്‍ക്കാര്‍. കാര്‍ടൂണുകള്‍ മുതല്‍ ബലാത്സംഗങ്ങളും ആശുപത്രികളില്‍ നടക്കുന്ന ശിശു മരണങ്ങള്‍  വരെ 'സി പി ഐ (എം) ഗൂഡാലോചന'എന്ന രീതിയില്‍ ചിത്രീകരിക്കുന്ന അപഹാസ്യമായ നിലപാട് ആണ് ഇന്ന് ബംഗാള്‍ സര്‍ക്കാരിന്റെത്. ജനകീയ പ്രതിഷേധങ്ങളും  പ്രക്ഷോഭങ്ങളും  അടിച്ചമര്‍ത്താനുള്ള ഒഴിവ് കഴിവായി അവയെ 'മാവോയിസ്ട് ' എന്ന് മുദ്രകുത്തുന്ന അടവ് മറ്റൊരു ഭാഗത്ത് സര്‍ക്കാര്‍ പ്രയോഗിക്കുന്നു.  ജനാധിപത്യ പരമായ വിയോജിപ്പിന്റെ നേരിയ ശബ്ദങ്ങളെയടക്കം ഭരണകൂട  ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും  അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റു വിരുദ്ധ  വേട്ടയാണ് ഇന്ന് ബംഗാളില്‍ നടന്നുവരുന്നത്.

സി  പി ഐ (എം) നേതൃത്വത്തിലുള്ള ഇടതു മുന്നണി ഭരണത്തിന്റെ അന്ത്യ ഘട്ടത്തില്‍  ഉണ്ടായിരുന്നത് പോലെ  ദരിദ്ര ജനതയെ അവരുടെ ഭൂമിയില്‍ നിന്നും ചേരികളില്‍ നിന്നും  കുടിയൊഴിപ്പിക്കാനുള്ള സാധ്യതയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭരണ പക്ഷ പാര്‍ട്ടി കേഡര്‍മാരുടെയും  പോലീസിന്റെയും നേതൃത്വത്തില്‍  സംഘടിതമായ ആക്രമണങ്ങളും      ബംഗാളില്‍ ഇന്നും തുടരുന്നു വെന്ന്‌ മാത്രമല്ലാ, ഇന്ന് അത് പ്രകടമായ  ഫാസ്സിസ്ട് സ്വഭാവം കൈവരിക്കുക കൂടി ചെയ്തിരിക്കുന്നു. മുഖ്യ മന്ത്രിയെക്കുറിച്ച് തമ്മാശ പറഞ്ഞു ചിരിച്ചാല്‍ ചിലപ്പോള്‍ ഒരാള്‍ക്ക്‌ ജയില്‍ വാസം ലഭിച്ചേക്കും. കോഫീ ഹൌസുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പോലും  പോലീസ് നിരീക്ഷണത്തില്‍ ആവുന്നതും, ജനങ്ങള്‍ ഏത് പത്രങ്ങള്‍ വായിക്കണം എന്നതുവരെ സര്‍ക്കാര്‍ തീരുമാനിക്കുന്നിടത്തും വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
എന്നാല്‍,  പ്രതീക്ഷകള്‍ക്ക്  പുതിയ ജീവന്‍ നല്‍കിക്കൊണ്ട്   ബംഗാളില്‍  ജനാധിപത്യാവകാശങ്ങള്‍ക്ക്  നേരെയുള്ള ഭരണകൂട  ആക്രമണങ്ങള്‍ക്കെതിരെ  പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ് . ഭീഷണികളെയും സര്‍ക്കാര്‍ ബലപ്രയോഗങ്ങളെയും ആത്യന്തികമായി അതിജീവിക്കാന്‍ ബംഗാള്‍ ജനതയ്ക്ക് കഴിയും എന്ന് തന്നെയാണ് അത് സൂചിപ്പിക്കുന്നത് . 

No comments:

Post a Comment