Thursday 10 May 2012

AICCTU
മേയ് കാംപെയിന്‍

(01-05-2012 to 31-05-2012)  
എ ഐ സി സി ടി യൂ  ദേശീയ നേതൃയോഗം കൈക്കൊണ്ട തീരുമാനങ്ങള്‍

എ ഐ സി സി ടി യു എട്ടാം ദേശീയ സമ്മേളനം  തെരഞ്ഞെടുത്ത പുതിയ കേന്ദ്ര ഭാരവാഹികളുടെ ആദ്യ യോഗം ഏപ്രില്‍ 14 , 15 തീയ്യതികളില്‍ ഭുബനെശ്വരില്‍ നാഗഭൂഷന്‍ ഭവനില്‍ ചേര്‍ന്നു. സഖാക്കള്‍ എസ് കുമാരസ്വാമിയും  സ്വപന്‍ മുഖര്‍ജിയും അധ്യക്ഷം വഹിച്ച പ്രസ്തുത യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്:
ഫെബ്രുവരി 28 നു നടന്ന അഖിലേന്ത്യാ തൊഴിലാളി പണിമുടക്കില്‍ പ്രത്യേകിച്ചും   അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അണി നിരത്ത്തുന്നതിലും   ബീഹാറില്‍  മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ എ ഐ സി സി ടി യൂ വിന്റെ പങ്കാളിത്തത്തെ എടുത്തു പറയാന്‍ ഇടയാകും വിധം വലുതായ  പങ്ക്  വഹിച്ചതിലും യോഗം സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള തൊഴിലാളികള്‍ ഒരു മാറ്റത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ തയ്യാര്‍ ആണെന്നതിന്റെ സ്പഷ്ടമായ  സൂചന  നല്‍കിയതിന്റെ പിന്നാലെ വന്ന അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല . ഇടക്കാല നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്ര ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌ നു എതിരാണ് എന്നതുപോലെ, കേന്ദ്രത്തില്‍ ഒരു ബദല്‍ ആകാന്‍ യോഗ്യതയുള്ള ഒരു പാര്‍ട്ടിയായി ബീ ജെ പി യെ  ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, എട്ടാം കോണ്‍ഗ്രസിന്‌ ശേഷം വിശേഷിച്ചും അസംഘടിത മേഖലയില്‍ പണി എടുക്കുന്ന പുതിയ തൊഴിലാളി വിഭാഗങ്ങള്‍ സംഘടനയില്‍ ചേര്‍ന്നത്‌ മൂലം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വളര്‍ച്ച ഉണ്ടായിരിക്കുന്നതായി യോഗം വിലയിരുത്തി.
മേല്‍ വിവരിച്ചതുപോലുള്ള ഒരു സാഹചര്യത്തില്‍, വരുന്ന മെയ്‌ ദിനം മുതല്‍ ഒരു മാസക്കാലം മെയ്‌ കാംപയിന്‍ എന്ന പേരില്‍ രാജ്യവ്യാപകമായ ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു .  ഉപജീവനം, ജനാധിപത്യാവകാശങ്ങള്‍  , ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവയ്ക്കെതിരായ കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക  എന്നതായിരിക്കും കാമ്പെയിന്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം . കേന്ദ്രം ഭരിക്കുന്ന രണ്ടാം യൂ പി എ  സര്‍ക്കാരിനും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ അവലംബിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും എതിരായ പ്രചാരണ പരിപാടിയില്‍   അതതു പ്രദേശങ്ങളിലെ നീറുന്ന പ്രശ്നങ്ങള്‍ പ്രക്ഷോഭത്തിന്റെ രൂപം ആര്ജ്ജിക്കുംവിധം ഉയര്‍ത്തപ്പെടും. 2G സ്പെക്ട്രം അഴിമതിയുടെ ആറ് മടങ്ങ്‌ വരുന്ന  കല്‍ക്കരി കുഭകോണം ,പ്രകൃതി  വിഭവങ്ങളുടെയും ധാതു സമ്പത്തിന്റെയും  മേലെയുള്ള കൊള്ള , വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം എന്നീ  വിഷയങ്ങള്‍ക്ക്‌ പുറമേ വേതനം, സാമൂഹ്യ സുരക്ഷിതത്വം, കരാര്‍ തൊഴിലുകള്‍ , അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവയും കാംപെയിനില്‍ ഉയര്‍ത്തപ്പെടും .സ്വാധീനമുള്ള ജില്ലകള്‍/ഏരിയകള്‍/മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടക്കുക .


കാംപെയിനില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍, ആഹ്വാനങ്ങള്‍  :

#നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുകയും അവ വിപരീത ദിശയില്‍ ആക്കുകയും ചെയ്യുക.
#ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ തിരിച്ച് പിടിക്കാനും മര്‍ദ്ദനം അവസാനിപ്പിക്കാനും മൌലികാവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം നടത്തുക.
#കരാര്‍ തൊഴിലാളികള്‍,  കാഷ്വല്‍ തൊഴിലാളികള്‍ , ഗ്രാമീണ ദരിദ്രര്‍, ഓണറെറിയം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഉള്‍പ്പെട്ട അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന എല്ലാവരെയും ബി പി എല്‍ ലിസ്റ്റില്‍ പെടുത്തുക.
#എല്ലാ തൊഴില്‍ നിയമങ്ങലം കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പു വരുത്തുക; പുതിയ ഉല്‍പ്പാദന നയം പിന്‍വലിക്കുക
# ഗ്രാമീണ തൊഴിലാളികള്‍ക്ക് ഭൂമി പട്ടയവും നഗരങ്ങളിലെ തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും അനുവദിക്കുക.
# MGNREGA  പദ്ധതിയിന്‍ യിന്‍ കീഴില്‍ ഉള്ള തൊഴിലുറപ്പ്  പ്രതി വര്‍ഷം മിനിമം നൂറ് ദിവസങ്ങള്‍ എന്നതിന് പകരം  ILO നിര്‍ദ്ദേശിച്ച പ്രകാരം ഇരുനൂറ് ദിവസങ്ങള്‍ ആക്കുക.
# ദേശീയതലത്തില്‍ മിനിമം വേതനം പ്രതി മാസം 11,000 രൂപ ആക്കുക.
# പ്രോവിടെന്റ്റ് ഫണ്ട് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുന്ന നീക്കങ്ങളും , പി എഫ് പലിശ നിരക്ക് 9 . 5 ശതമാനത്തില്‍നിന്നും 8 . 25 ശതമാനം, ആക്കി കുറച്ചതും പിന്‍വലിക്കുക.
# ഇ പി എഫ് പെന്‍ഷന്‍ തുക പ്രതിമാസം കുറഞ്ഞത്‌ 7500 രൂപയാക്കുക;  തൊഴിലുടമകളും  കരാര്‍കാരും പി എഫ് വിഹിതം അടക്കാത്തത്  ക്രിമിനല്‍ കുറ്റം ആക്കുക. 
# അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്കുള്ള വിഹിതം നിലവിലുള്ള തുച്ഛമായ സംഖ്യയില്‍നിന്നും GDP യുടെ 3 % ആക്കുക.  അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടിയുള്ള 2008 ലെ  ആക്റ്റ് കര്‍ശനമായി നടപ്പാക്കുകയും, അതിന്‍ പ്രകാരം രൂപീകൃതമായ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ക്ക് സ്ടാട്ട്യൂ ട്ടറി പദവി നല്‍കുകയും ചെയ്യുക.
# കരാര്‍ തൊഴില്‍ സമ്പ്രദായം നിര്‍ത്തല്‍ ചെയ്യുക; തുല്യജോലിക്ക് തുല്യ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്ന തത്വം നടപ്പാക്കുക. പറഞ്ഞയക്കപ്പെടുന്ന കരാര്‍ തൊഴിലാളികളെ ഓട്ടോമാറ്റിക് ആയി പുനര്നിയമിക്കാനുള്ള നിയമനിര്‍മ്മാണം നടത്തുക. കരാര്‍ തൊഴിലുകാരെ സ്ഥിരപ്പെടുത്തുക .
# പൊതു മേഖലാ സ്ഥാനങ്ങളും സേവനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം ചെയ്യുക
# തൊഴിലിന്നുള്ള അവകാശം എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കി  തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചില പ്രത്യേക പ്രചാരണ പരിപാടി  ഏറ്റെടുക്കേണ്ടതുണ്ട്; താഴെപ്പറയുന്ന ആവശ്യങ്ങള്‍ ആയിരിക്കും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി ഉന്നയിക്കുന്നത് :
എല്ലാ വ്യവസായങ്ങളിലും ഇതര മേഖലകളിലും ആയി പണി എടുക്കുന്ന സ്ത്രീകളുടെ സ്ഥിതിവിവരങ്ങള്‍ സമഗ്രമായും സമയ ബധ്ദിതമായും പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സച്ചാര്‍ കമ്മിറ്റി മാതൃകയില്‍ ഒരു ഉന്നതാധികാര കമ്മിറ്റിയെ നിയോഗിക്കുക.
തുല്യ ജോലിക്ക് തുല്യ  വേതനം എന്ന തത്ത്വം പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ബാധകമാക്കുക.
വിശാഖാ കേസില്‍ സുപ്രീം കോടതി നിര്‍ണ്ണയിച്ച മാനദന്ധങ്ങളുടെ  അടിസ്ഥാനത്തില്‍ തൊഴില്‍ സ്ഥലത്ത് ലൈംഗിക പീഡനം കര്‍ശനമായും തടയുന്ന നടപടികള്‍ എടുക്കുക. പ്രസ്തുത നടപടികളുടെ പ്രയോജനം അസംഘടിത മേഖലയിലും  കര്‍ഷകത്തൊഴിലാളി മേഖലയിലും ഗാര്‍ഹിക തൊഴില്‍ മേഖലയിലും  ഉള്‍പ്പെടെ പണിയെടുക്കുന്ന  എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കണം.
# തൊഴില്‍ സുരക്ഷിതത്വം ,സാമൂഹ്യ സുരക്ഷിതത്വം, അന്തസ്സ് എന്നിവ വ്യതസ്ത തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാക്കുക.


ക്വിറ്റ്‌ ഇന്ത്യാ ദിനം ആയ  ആഗസ്ത് 9  സാമ്രാജ്യത്വ വിരുദ്ധ ദിനം ആയി ആചരിക്കാന്‍ AICCTU  തീരുമാനിച്ചു .

No comments:

Post a Comment