Thursday 27 September 2012

പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തോടുള്ള വഞ്ചന


പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തോടുള്ള വഞ്ചന 
ണ്ടാം യൂ പി എ സര്‍ക്കാര്‍ സാമാന്യ ജനത്തെ വീണ്ടും അധിക്ഷേപിചിരിക്കുന്നു.
 നട്ടാല്‍ മുളക്കാത്ത  കള്ള പ്രസ്താവനകള്‍ കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  'രാജ്യത്തോടുള്ള അഭിസംബോധന'യില്‍ . വ്രണിതരായ ഒരു  ജനതയെ  അപമാനിക്കുകകൂടി ചെയ്തിരിക്കുന്നു. 

ആഗോള സാമ്പത്തിക പ്രതിസന്ധി  മൂലം വളര്‍ച്ചാ നിരക്ക് കുറഞ്ഞു വന്നതിനെ നേരെയാക്കാന്‍  സര്‍ക്കാര്‍ മനമില്ലാ മനസ്സോടെ യാണ് ഇന്ധന - പാചക വാതക വില കള്‍ കുത്തനെ കൂട്ടിയത്  എന്നാണ്‌ പ്രധാനമന്ത്രി പറയുന്നത് . കൂടുതല്‍ തൊഴിലവസരങ്ങള്‍ ,വിദ്യാഭ്യാസം , ആരോഗ്യം, പാര്‍പ്പിടം , ഗ്രാമീണ തൊഴില്‍ ലഭ്യത എന്നിവ ഉറപ്പു വരുത്താന്‍ 'ദ്രുത ഗതിയിലുള്ള വളര്‍ച്ചാനിരക്ക് '  അനിവാര്യമായതിനാല്‍  ജനങ്ങള്‍ ത്യാഗങ്ങള്‍ സഹിച്ചേ മതിയാവൂ എന്നാണ്‌ മന്‍മോഹന്‍ പറയുന്നത്.
ഒന്നാമതായി, മേല്‍പ്പറഞ്ഞ  'വളര്‍ച്ച' ജനങ്ങള്‍ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാക്കും എന്ന അവകാശ വാദം തന്നെ വ്യാജമാണ്. ഇന്ത്യ 9 % വളര്‍ച്ചാ നിരക്ക് കൈവരിച്ചു  എന്ന്  കൊട്ടി ഘോഷിച്ചു നടന്ന അതേ കാല ഘട്ടത്തില്‍,  സ്ത്രീകളുടെയും കുട്ടികളുടെയും മോശപ്പെട്ട ആരോഗ്യ നിലവാരത്തിന്റെ കാര്യത്തിലും പോഷകാഹാര ക്കുറവിന്റെ കാര്യത്തിലും ലോകത്തില്‍ ഒന്നാമത്തെ രാജ്യം എന്ന ലജ്ജാകരമായ സ്ഥിതിയില്‍ ആയിരുന്നു ഇന്ത്യ. 'ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന്റെ' കാലത്ത് ആയിരുന്നു വിദ്യാഭ്യാസം ,പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ തകൃതിയായി നടത്തിയ സ്വകാര്യ വല്‍ക്കരണം മൂലം ആരോഗ്യവും വിദ്യാഭ്യാസവും സാധാരണ ജനത്തിന്‌ കൈ എത്താവുന്നതില്‍ നിന്നും ഏറെ അകലെയായിത്തീര്‍ന്നത്‌ .കാര്‍ഷിക മേഖലയില്‍ തൊഴില്‍ ലഭ്യത 1 .6 % കണ്ട് കുറയുകയും, കാര്‍ഷിക സബ്സിഡികള്‍ വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം മൂലം മേഖലയാകെ പ്രതിസന്ധിയില്‍ ആവുകയും ചെയ്തു . കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട്‌ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന സ്ഥിതിവിശേഷം രാജ്യത്ത് അഭൂതപൂര്‍വ്വമായ വിധത്തില്‍  ഉണ്ടായി.
 രണ്ടാമത്തെ പേരും നുണ ആഗോള വിപണിയില്‍ എന്ന വിലകള്‍ കുതിച്ചു കയറുന്നതിന്റെ ആഘാതത്തില്‍ നിന്നും സാധാരണക്കാരെ 'രക്ഷിക്കാന്‍' ഏര്‍പ്പെടുത്തിയ സബ്സിഡി ഇന്ത്യന്‍ എണ്ണക്കംപനികളെ 'നഷ്ടത്തില്‍ ആക്കുന്നു' എന്നതാണ് .  എന്നാല്‍, എണ്ണക്കംപനികള്‍  വന്പിച്ച തോതില്‍ ലാഭം ഉണ്ടാക്കുകയും പെട്രോളിയം സബ്സിഡി കളെ കവച്ചു വെക്കും വിധത്തില്‍   സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ വര്‍ധനവ്‌ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍  എണ്ണ വില സബ്സിഡികള്‍ ഇപ്പോള്‍ തന്നെ  വിപരീത ദിശയില്‍ ആണ് ഫലത്തില്‍ പ്രവര്‍ത്തിക്കുന്നത്.( അതായത് ,പെട്രോളിയം സബ്സിഡി തുടര്‍ന്നാല്‍ തന്നെ സര്‍ക്കാരിന്റെ റവന്യൂ വരുമാനം അതുകൊണ്ട് കൂടുന്നേയുള്ളൂ !) 2012 മാര്‍ച്ചില്‍ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില 20 % കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ മെയ്‌ ഇല്‍ പെട്രോള്‍   വില ലിറ്ററിന് 7 .54 രൂപ കൂട്ടി . ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മറ്റു രാജ്യങ്ങളിലെതിനേക്കാള്‍ കുറവാണ് എണ്ണ പ്രചാരണവും നുണയാണ് . ഏറ്റവും ഒടുവിലെ വില വര്‍ധനവിന് മുന്‍പ്  ഇന്ത്യ യില്‍ പെട്രോള്‍ വില 63.70 രൂപയായിരുന്നപ്പോള്‍ പാകിസ്ഥാനിലും ബംഗ്ലാ ദേശിലും അവ യഥാക്രമം 41.93 രൂ , 45.53 രൂ  എന്നിങ്ങനെയായിരുന്നു . എണ്ണ വിളകളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞതോടെ ഇന്ത്യന്‍ ജനതയെ ഇന്ധന വിലയുടെ ആഘാതങ്ങളില്‍  നിന്നും രക്ഷിക്കുന്നതിനു ഉള്ള ഉത്തരവാദിത്വം ഒഴിയുന്നതിന് പുറമേ , സാധാരണക്കാരനോട് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച്  കൂട്ടല്‍ കൂടുതല്‍ ഭാരം താങ്ങാന്‍ ആണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് .
'പണം മരത്തില്‍ കായ്ക്കുന്നില്ല' എന്ന്   പറഞ്ഞു കൊണ്ട് ധന കമ്മി നികത്താന്‍ ആണ് സബ്സിഡികള്‍ പിന്‍വലിക്കുന്നത് എന്ന് മന്‍മോഹന്‍ അവകാശപ്പെടുന്നു 2011 -12 ഇല് ഇന്ത്യയുടെ ധന കമ്മി GDP യുടെ 6 .9 % ആയിരുന്നു .അത് 5.22 ലക്ഷം കോടി രൂപ വരും. എന്നാല്, അതേ വര്ഷം കോര്പ്പറേറ്റ്കള്ക്കും   വന് പണക്കാര്ക്കും സര്ക്കാര് വഴിവിട്ട് നല്കിയ ഇളവുകള് നിമിത്തം മാത്രം ഉണ്ടായ റവന്യൂ ചോര്ച്ച 5.28 ലക്ഷം കോടി രൂപയാണ്. അതിനാല് ദുര്ബ്ബല വിഭാഗങ്ങള്ക്കും സാധാരണ ക്കാര്ക്കും പ്രയജനപ്പെടുന്ന സബ്സിഡികള് പിന്വലിക്കുന്നത് ധന കമ്മി നികത്താന് ആണെന്ന സര്ക്കാരിന്റെ ന്യായം ശുദ്ധ അസംബന്ധമാണ് .വന്കിടക്കാര്ക്ക് നല്കുന്ന നികുതിയിളവുകള്  മാത്രം നിര്ത്തിയിരുന്നെങ്കില്  ധനക്കമ്മി എന്ന പ്രശ്നം തന്നെ ഉണ്ടാകുമായിരുന്നില്ല .

ഡീസല്‍ വില വര്‍ധനയെ മന്‍മോഹന്‍ സിംഗ് ന്യായീകരിക്കുന്നത്  സമ്പന്നര്‍ ഉടമകള്‍ ആയിരിക്കുന്ന വലിയ കാറുകളിലും സ്പോര്‍ട്സ് യൂടിലിടി വാഹനങ്ങളിലും(SUV ) മറ്റും ആണ് ഡീസല്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് . "അത്തരക്കാര്‍ക്കു വേണ്ടി സബ്സിഡി നല്‍കി ധനക്കമ്മി ഉണ്ടാക്കണോ ?" എന്ന് മന്‍ മോഹന്‍ ചോദിക്കുന്നു . ഡീസല്‍ വില ക്കയറ്റം നിത്യോപയോഗ വസ്തുക്കളുടെ കടത്തുകൂലിയില്‍ വന്‍ വര്‍ധന ഉണ്ടാക്കി വിലക്കയറ്റത്താല്‍ ജനജീവിതം ദുസ്സഹം ആക്കും എന്ന കാര്യം ആണ്   നേരത്തെ സൂചിപ്പിച്ചത് പോലെ വന്‍കിടക്കാര്‍ക്ക് വേണ്ടി കണക്കറ്റ ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍  കണ്ടതായി ഭാവിക്കാത്ത്തത് .
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവന്നാല്‍ അത് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെ ബാധിക്കില്ല എന്നാണ്‌ പ്രധാനമന്ത്രി  അവകാശപ്പെടുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ ചെറുകിട വ്യാപാരികളെ ബാധിക്കാത്ത വിധത്തില്‍ കോര്‍പ്പറേറ്റ്കള്‍ റീടെയില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ,ഇത് കാണിക്കുന്നത് കോര്‍പ്പറേറ്റ് കള്‍ക്ക് സര്‍ക്കാര്‍ സഹായം കൂടാതെ സ്വന്തം നിലയ്ക്ക്  ചെറുകിട വ്യാപാരികളെ മത്സരിച്ച് തോല്‍പ്പിക്കാന്‍ ആവില്ല എന്ന് മാത്രമാണ്.  വിദേശ നിക്ഷേപം വന്‍ തോതില്‍ ക്ഷണിച്ചു വരുത്തി   സര്‍ക്കാര്‍ സഹായത്തോടെ ചെറുകിടക്കാരെ തുരത്തി ഉല്‍പ്പന്നങ്ങളുടെ വാങ്ങലിന്റെയും വില്‍ക്കലിന്റെയും കുത്തക കോര്‍പ്പറേറ്റ്കള്‍ക്ക് നല്‍കാന്‍ ഉള്ള ശ്രമം ആണ് അതുകൊണ്ട് ഇപ്പോള്‍ നടത്തുന്നത് . ബ്രസീല്‍ , അര്‍ജെന്റിന , ചിലി , ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ അനുഭവം സൂചിപ്പിക്കുന്നത് ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം ചെറു കിട വ്യാപാരികളെ രംഗത്ത് നിന്ന് തുടച്ചു നീക്കും എന്നത് തന്നെ ആണ് . പ്രസ്താവ്യമായ മറ്റൊരു കാര്യം  , തായ് ലാന്‍ഡ്‌  , മെക്ക്സിക്കോ, വിയറ്റ്‌ നാം ,അര്‍ജെന്റിന എന്നീ രാജ്യങ്ങളില്‍ കോര്‍പ്പറേറ്റ് റീടെയില്‍ ശ്രുംഘലകള്‍ വന്നപ്പോള്‍ പച്ചക്കറിയുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വിലകള്‍ പരമ്പരാഗത കമ്പോള ത്തിലേതുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു എന്നതാണ് .
  റീടെയില്‍  രംഗത്തെ വിദേശ നിക്ഷേപം 'നമ്മുടെ കര്‍ഷകര്‍ക്ക് 'ഗുണകരമാകും എന്ന പ്രധാന മന്ത്രിയുടെ അവകാശവാദവും പൊള്ളയാണ്‌ .പല രാജ്യങ്ങളിലും അനുഭവം നേരെ മറിച്ചാണ് . കോര്‍പ്പറേറ്റ് കള്‍  ചെറുകിട കര്‍ഷകരെ സപ്ലൈ ശ്രുംഘലയില്‍നിന്നും പുറത്താക്കുന്ന  അനുഭവം ആണ് ഏറെയും ഉള്ളത്. വില കുറച്ചു നല്‍കാനുള്ള സമ്മര്‍ദവും ഗുണ നിയന്ത്രണത്തിന്റെ പേരില്‍ ഏകപക്ഷീയമായി  അടിചെല്‍പ്പിക്കപ്പെടുന്ന കോര്‍പ്പറേറ്റ്  നിബന്ധനകളും  മുതല്‍ വാങ്ങിച്ച ഉല്പന്നങ്ങളുടെ വില നല്‍കല്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുന്ന തന്ത്രങ്ങള്‍ വരെ ചെറുകിട കര്‍ഷകര്‍ക്കെതിരായി കുത്തകകള്‍ പ്രയോഗിച്ചു വരുന്നു .
ബഹുദേശീയ കമ്പനികള്‍ റീടെയില്‍ വ്യാപാര രംഗത്ത് വന്നാല്‍  'നല്ല നിലവാരമുള്ള ദശ ലക്ഷക്കണക്കിന്‌ പുതിയ തൊഴിലുകള്‍ സൃഷ്ട്ടിക്കപ്പെടും'എന്ന് പ്രധാനമന്ത്രി പറയുന്നു .ഇക്കാര്യം വാള്‍ മാര്‍ട്ടിന്റെ സ്വന്തം നാടായ യൂ എസ്സിലെ വാള്‍   മാര്‍ട്ട്  ജീവനക്കാരോട് ഒന്ന് പറഞ്ഞു  നോക്കട്ടെ. പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഇങ്ങനെ പറയുമ്പോള്‍ ലോസ് എന്ജലസിലെ വാള്‍ മാര്‍ട്ട് തൊഴിലാളികള്‍,  'വാള്‍ മാര്‍ട്ട് = ദാരിദ്ര്യം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം   നടത്തുകയാണ് . തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ ചൂഷണാത്മകം ആയ സാഹചര്യങ്ങളില്‍ പണിയെടുപ്പിച്ച് വാള്‍ മാര്‍ട്ട് കൊള്ള ലാഭം ഉണ്ടാക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. വാള്‍ മാര്‍ട്ട് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു  എന്ന കാരണം ചൂണ്ടിക്കാട്ടി  പ്രാദേശിക ജന വിഭാഗങ്ങള്‍ ചെറുത്തു നിന്നതിന്റെ ഫലമായി ന്യൂയോര്‍കില്‍   വാള്‍ മാര്ട്ടിന് ഇന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല .
1991 ഇല്‍ എടുത്ത 'ധീരമായ കാല്‍വെപ്പ്‌ ' മൂലം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി മന്‍ മോഹന്‍ സിംഗ് നമ്മോടു പറയുന്നു.എന്നാല്‍ ഈ അവകാശ വാദത്തിനു ഉപോല്‍ബലകമായി വസ്തുതകള്‍ ഒന്നും തന്നെ ഇല്ലെന്നു മാത്രമല്ലാ അനുഭവങ്ങള്‍ നേരെ വിപരീതവും ആണ് .ഇന്ത്യ 9 % വളര്‍ച്ചാ നിരക്ക് കൈവരിച്ച ഘട്ടത്തില്‍ തൊഴില്‍ വര്‍ധന നാമമാത്രമായ 0 .2 2 % ആയിരുന്നു .അതിനാല്‍ , ആഗോളവല്‍ക്കരണത്തിലൂടെ നേടിയ വളര്‍ച്ച എന്ന് പറയുന്നത് യഥാര്‍തത്തില്‍ തൊഴില്‍ രഹിത വളര്‍ച്ചയാണ്. 1991 മാതൃകയായി ഉയര്ത്തിക്കാട്ടുന്നതിലൂടെ മന്‍ മോഹന്‍ സിംഗ് അന്നത്തെപ്പോലെ ഇന്നും ചെയ്യുന്നത് ഇന്ത്യന്‍  ജനതയുടെ താല്‍പ്പര്യങ്ങള്‍ സേവിക്കുന്നതിലുപരിയായി  സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിന് അനുസൃതം ആയ നയങ്ങള്‍ ആണ് താനും തന്റെ സര്‍ക്കാരും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിളംബരം ചെയ്യുകയാണ്.
ജനങ്ങളോട് പെരും നുണകള്‍ പറയുന്ന ഒരു സര്‍ക്കാര്‍ അര്‍ഹിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ചുട്ട മറുപടി ആണ് .
ഈ സര്‍ക്കാര്‍ നടത്തുന്ന  അസത്യ പ്രചാരണങ്ങള്‍ തുറന്നു കാട്ടുന്നതോടൊപ്പം , അഴിമതിയിലും ജനവഞ്ചനയിലും   ആഴ്ന്നുനില്‍ക്കുന്ന  രണ്ടാം യൂ പി എ  സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെടുന്ന ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ആക്കം  വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് .


[ജൂലൈ 11 , 2012 നു ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ആര യില്‍ സി പി ഐ (എം എല്‍ ) സംഘടിപ്പിച്ച ബഹുജന റാലി യുടെ ഒരു ദൃശ്യം] 

No comments:

Post a Comment