Saturday, 3 November 2012

സി പി ഐ (എം എല്‍) ഒന്‍പതാം പാര്‍ടി കോണ്‍ഗ്രസ്‌
2013 ഏപ്രില്‍ 02-04 തീയതികളില്‍ റാഞ്ചിയില്‍

കേന്ദ്ര  മുദ്രാവാക്യങ്ങള്‍ 

1 ) ബിസിനസ് - രാഷ്ട്രീയ കൂട്ടുകെട്ട് തകര്ത്തെറിയുക ; തല്‍സ്ഥാനത്ത്  ജനകീയ രാഷ്ട്രീയം ശക്തിപ്പെടുത്തുക.
2 ) യു എസ് അനുകൂല - കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ ഉപേക്ഷിക്കുക ;  രാജ്യത്തേയും ജനങ്ങളേയും സേവിക്കുന്ന നയങ്ങള്‍ക്ക് വേണ്ടി പോരാടുക.
3 ) പ്രകൃതിയേയും  വിഭവങ്ങളേയും കോര്‍പ്പറേറ്റ് കൊള്ളയില്‍നിന്നും രക്ഷിക്കുക ; പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ ജനകീയ നിയന്ത്രണം ഉറപ്പുവരുത്തുക.
4 ) ജനാധിപത്യത്തിന്റെ കോര്‍പ്പറേറ്റ്വല്‍ക്കരണത്തെയും  ഭരണകൂട അടിച്ചമര്‍ത്ത്തലിനെയും എതിര്‍ക്കുക; ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇന്ത്യയെ രക്ഷിക്കുക.
5 ) ഭൂമി , ഉപജീവനം , സ്വാതന്ത്ര്യം ഇവയ്ക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക; ജനാധിപത്യത്തെയും ജനങ്ങളുടെ അന്തസ്സിനേയും ഉയര്‍ത്തിപ്പിടിക്കുക.
6) നാടുവാഴിത്ത - ആണ്‍കോയ്മാ ഹിംസയെ ചെറുക്കുക; സ്ത്രീകളുടെയും ദളിത്‌ ജനതയുടെയും ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോരാടുക.
7 ) വര്‍ഗീയ ഹിംസയെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത വേട്ട യെയും എതിര്‍ക്കുക ; വര്‍ഗീയഹിംസയില്‍ ഏര്‍പ്പെടുന്ന കൊലയാളികളെ ശിക്ഷിക്കുക.
8) ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ആദിവാസികള്‍ക്കെതിരായ  ആസൂത്രിത വേട്ടയാണ്; അതിനെ ചെറുക്കുകയും, ഭൂമി ,വനം, തനിമ എന്നിവയ്ക്ക് മേല്‍  ഉള്ള ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക.
9 ) ജനകീയ സമരങ്ങളെ ശക്തിപ്പെടുത്തുക ; വിശ്വാസ യോഗ്യമായ ഒരു ഇടതു ബദല്‍ പടുത്തുയര്‍ത്തുന്നതിന്  വേണ്ടി ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കുക.
10 )  സി പി ഐ (എം എല്‍ ) ഒന്‍പതാം പാര്‍ടി കോണ്‍ഗ്രസ് (റാഞ്ചി ,ഏപ്രില്‍ 02 - 06) ഒരു വന്‍ വിജയം ആക്കുക.

No comments:

Post a Comment