ഡിസംബര്‍ 18 , 2012 ആഹ്വാനം
ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കുക
സംഭവ ബഹുലവും വിക്ഷുബ്ധവും ആയ ഒരു വര്‍ഷത്തിന്റെ അന്ത്യത്തില്‍ ആണ് നമ്മള്‍. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ രണ്ടു രാഷ്ട്രീയ പ്പാര്‍ടികള്‍ ആയ കോണ്‍ഗ്രസ്സും ബി ജെ പി യും കഴുത്തറ്റം വരെ അഴിമതിയില്‍ മുങ്ങിയ നിലയില്‍ തുറന്നു കാട്ടപെട്ട ഒരു വര്ഷം ആണ് 2012. ഭൂമി, ഖനിജ വിഭവങ്ങള്‍ , എണ്ണ , പ്രകൃതി വാതകം , ,വായു , വെള്ളം എന്നു വേണ്ടാ പ്രകൃതി വിഭവങ്ങള്‍ ഒന്നൊന്നായി ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ തളികയില്‍ എന്ന പോലെ സമര്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേ റ്റ് കള്‍ കോര്‍പ്പറേറ്റ്കള്‍ക്കുവേണ്ടി കോര്‍പ്പറേറ്റ് കളാല്‍ തെരഞ്ഞെടുക്കുന്ന ഒരു കോര്‍പ്പറ േറ്റൊക്രസി ആയിത്തീര്ന്നിരിക് കുന്നു
ഇന്ന് ഫലത്തില്‍ ഇന്ത്യന്‍ ജനാധിപത്യം. ബിസിനെസ്സുകാരും രാഷ്ട്രീയവും
തമ്മില്‍ ഉള്ള ബന്ധം തുറന്നു കാട്ടിയ രാദിയാ ടേപ്പ് സംഭാഷണത്തില്‍
ഇന്ത്യയിലെ ഒരു വന്‍കിട മുതലാളി രാജ്യത്തിലെ ഏറ്റവും പഴയ തും ഇന്നും
ഭരണത്തില്‍ ഇരിക്കുന്നതും ആയ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശേഷിപ്പിച്ചത്
'നമ്മുടെ സ്വന്തം കട' എന്നായിരുന്നു! ('അപ്നീ ദൂക്കാന്‍ ' )
വിദേശ ബഹുരാഷട്ര കമ്പനികളോടും സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് ഒരു കുറവും ഇല്ല . സ്വന്തം സര്‍ക്കാരിലെ പങ്കാളികളുടെ പോലും നെറ്റി ചുളിപ്പിച്ചു കൊണ്ട് മന്‍ മോഹന്‍ സിംഗ്റീടെയില്‍ വ്യാപാര രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ബഹു രാഷ്ട്ര ഭീമന്മാരില്‍ ഒന്നായ വാള്‍മാര്‍ട്ട്നെ ഇന്ത്യയിലേക് ക്
കൊണ്ടുവരാന്‍ നടത്തുന്ന പരിശ്രമം നോക്കുക. മള്‍ട്ടി ബ്രാണ്ട് റീട െയില്‍ വ്യാപാര രംഗത്ത് 51% നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ട് വരാന്‍ ഏതാനും മാസങ്ങള്‍ മുന്‍പ് യു പി എ സര്‍ക്കാര്‍
നീക്കം നടത്തിയപ്പോള്‍ വ്യാപകമായ എതിര്പ്പുകളെത്തുടര് ന്നു
നിര്‍ത്തിവെച്ച പ്രസ്തുത ശ്രമം പുനരാരംഭിക്കുകയാണ് ഉണ്ടായത് . അന്ന് ഇന്ത്യ
വിദേശ നിക്ഷേപ ത്തെ വേണ്ടപോലെ സഹായിക്കുന്നില്ല എന്ന് പരസ്യ വിമര്‍ശനം
നടത്തിയ ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ആയി
തെരഞ്ഞെടുക്കപ്പെട്ടതോടെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മുന്‍
നിശ്ചയ പ്രകാരം ഉള്ള നയം മാറ്റ വാഗ്ദാനത്തില്‍ നിന്നും പിറകോട്ടു പോവുകയാണ്
ചെയ്തത് . പുതിയ ഒബാമാ സര്‍ക്കാരിന്റെ നയങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍
പ്രാധാന്യം നല്‍കുന്നതായി വിവരിക്കപ്പെടുന്ന സാഹചര്യത്തില്‍, ചിലപ്പോള്‍
അടുത്ത് തന്നെ
വാള്‍ മാര്‍ട്ട് മേധാവിയും 'നമ്മുടെ സ്വന്തം കട' എന്ന് ഇന്ത്യയെ വി
ശേഷിപ്പിക്കുന്ന മറ്റൊരു വിക്കിലീക്ക് കേബിള്‍ വന്നു കൂടായ്കയില്ല.
എന്നാല്‍ , മഹത്തായ ചെറുത്തു നില്‍പ്പുകളുടെയും കാലഘട്ടമായിരുന്നു 2012. അഴിമതിക്കും , കോര്‍പ്പറേറ്റ് ഭൂമി തട്ടിപ്പറിക്കലിനും , റീടെയില്‍ എഫ്ഡി ഐ യ്ക്കും , സാമൂഹിക അതിക്രമങ്ങള്‍ക്കും , ഭരണകൂട അടിച്ചമര്‍ത്തലിനും എതിരെ ഇന്ത്യയില്‍ എല്ലായിടത്തും ജനങ്ങള്‍ ധീരോദാത്തമായ പോരാട്ടങ്ങള്‍ നടത്തിവരികയാണ്; മാത്രമല്ലാ .ഭരണവര്‍ഗ്ഗങ്ങള്‍ നടത്തുന്ന തേര്‍വാഴ്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചു ചിലപ്പോള്‍ താല്‍ക്കാലിക വിജയങ്ങള്‍ അവര്‍ നേടുന്നുമുണ്ട് . ജനവിരുദ്ധ നയങ്ങളെ ഈ ദിശയില്‍ എതിര്‍ക്കുന്നതിലും മഹത്തായ സമരങ്ങളെ മുന്നോട്ടു നയിക്കുന്നതിലും നമ്മുടെ പാര്‍ട്ടി ഊര്‍ജ്ജസ്വലമായ പങ്കു വഹിച്ചു പോന്നിട്ടുണ്ട് . കഴിഞ്ഞ ആഗസ്ത് ഒന്‍പതിന് യുവജന -വിദ്യാര്‍ഥി സഖാക്കള്‍ നടത്തിയ സമരോല്സുകമായ പാര്‍ലമെന്റ്റ് മാര്‍ച്ചും, അഴിമതിയിലും ജനദ്രോഹത്ത്തിലും മുഴുകിയ യു പി എ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപെട്ടു അതേ മാസം 31- നു രാജ്യവ്യാപകം ആയി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയില്‍ നിറയ്ക്കള്‍ സമരവും , നവമ്പര്‍ 9 നു പട്നയില്‍ ചരിത്രം സൃഷ്ടിച്ച പരിവര്‍ത്തന്‍ റാലിയും ജനകീയ സമരങ്ങള്‍ക്ക് 2012 ഇല്‍ ആവേശകരമായ പുതിയ ഉണര്‍വ് പകരുന്നതില്‍ പാര്‍ട്ടി വഹിച്ച നേതൃപരമായ പങ്കിനു ഉദാഹരണങ്ങള്‍ ആണ് . ദില്ലിയില്‍ സെപ്റ്റംബര്‍ 30 നു ദേശീയതല ത്തില്‍ നടത്തിയ സംഘടിപ്പിച്ച രാഷ്ട്രീയ കണ്‍വെന്‍ഷനും നവംബര്‍ 9 ന്റെ പരിവര്ത്തന്‍ റാലിയും ഇടതു ജനാധിപത്യ ശക്തികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ധീരമായ ചുവടു വെപ്പുകള്‍ ആണ് .
2013 നമ്മുടെ പാര്‍ട്ടിയുടെ ഒന്‍പതാം കോണ്‍ഗ്രസ് നടക്കുന്ന വര്‍ഷമാണ് .പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയിലെ ഒരു സുപ്രധാനമായ നാഴികക്കല്ലായ ഒന്‍പതാം കോണ്‍ഗ്രസ് നു വേണ്ടി സംഘടനയെയാകമാനം സജ്ജമാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഒരു വര്ഷം മുന്‍പ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ ഒരു മാര്‍ഗ്ഗ രേഖയിലൂടെ ആയിരുന്നു .സി സി തയ്യാറാക്കിയ പ്രവര്‍ത്തന രേഖയില്‍ , മുഖ്യമായും രണ്ടു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് 1) പാര്‍ട്ടിയുടെ ബൌദ്ധിക കൂട്ടായ്മയും സംഘടനാ പരമായ കെട്ടുറപ്പും കോണ്‍ഗ്രസിലൂടെ ശരിയായ രീതിയില്‍ പ്രതി നിധാനം ചെയ്യാന്‍ പ്രാപ്തരാകും വിധം ഓരോ അംഗത്തെയും ബ്രാഞ്ച് തലം വരെ ചലിപ്പിക്കുക .2) കോണ്‍ഗ്രെസിനു വേണ്ടിയുള്ള സംഘടനാപരവും പ്രത്യയശാസ്ത്ര പരവും ആയ തയ്യാറെടുപ്പുകള്‍ , ഇന്ന് ഉരുത്തിരിയുന്ന സാഹചര്യത്തിന്റെ ആവശ്യങ്ങള്‍ രാഷ്ട്രീയമായി പൂര്‍ണ്ണമായ തോതിലും അളവിലും ഏറ്റെടുക്കുക എന്ന കര്ത്തവ്യവുമായി കൂട്ടിയിണക്കുക .
നമ്മള്‍ പൊതുവില്‍ ഇങ്ങനെയൊരു ദിശാബോധത്തോടെയാണ് പ്രവര്‍ത്തിച ്ചു
പോരുന്നത് .ഏകദേശം 80% ത്തോളം അംഗങ്ങളും ബ്രാഞ്ചുകളും ഒന്‍പതാം
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ട് വിഹിതം ഇതിനകം നല്‍കിക്കഴിഞ്ഞു . നമ്മുടെ
ബഹുജന സംഘടനകളും ഇതില്‍ സഹകരിച്ചു. കോണ്‍ഗ്രെസ്സിനുവേണ്ടിയുള്ള
തയ്യാറെടുപ്പ് അന്തിമ ഘട്ടത്തില്‍ എത്തിയ ഈ സന്ദര്‍ഭത്തില്‍ ഒന്‍പതാം
കോണ്‍ഗ്രസ് ഒരു ചരിത്ര വിജയം ആക്കിത്തീര്‍ക്കാന്‍ കാന്‍ഡിഡേ റ്റ് അംഗങ്ങളെയും കൂടുതല്‍ സജീവതയോടെ രംഗത്തെത്തിക്കുകയും ,ജില്ലാ കമ്മിറ്റികള്‍, നഗര പ്രദേശങ്ങളിലെ കമ്മിറ്റികള്‍
എന്നിവയുടെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ക്കിടയില്‍ പ്ര ചാരണം നടത്തുകയും
വേണം. കരടു രേഖകള്‍ കൂട്ടായും സൂക്ഷ്മതയോടെയും പഠിച്ചു കോണ്‍ഗ്രസിന്
വേണ്ടി തയ്യാരെടുക്കുന്നതോടൊപ്പം , ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ
തത്ത്വം അടിസ്ഥാന മാക്കി കോണ്‍ഗ്രെസ്സിലീക്ക് പ്രതിനിധികളെ
തെരഞ്ഞെടുക്കാനും ഈ അവസരം വിനിയോഗിക്കണം .
സഖാവ് വിനോദ് മിശ്രയുടെ ദുഖകരമായ വേര്‍പാടിന്റെ പതിനാലാം വാര്‍ഷിക ദിനം ആയ ഡിസംബര്‍ 18 ആചരിക്കുമ്പോള്‍ , ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ വിധത്തിലും വിജയിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കായി നമുക്ക് പ്രതിജ്ഞയെടുക്കാം. സഖാവ് വി എം പാര്‍ട്ടിയെ നയിച്ച രണ്ടാം കോണ്‍ഗ്രസ് മുതല്‍ ആറാം കോണ്‍ഗ്രസ് വരെയുള്ള കാലഘട്ടത്തില്‍ പ്രസ്തുത കോണ്‍ഗ്രസുകള്‍ ഓരോന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍ ആയിരുന്നു .പാര്ട്ടിയെയാകമാനം ചൈതന്യവത്താക്കിയ തീവ്രമായ രാഷ്ട്രീയ -പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ ആണ് ആ കോണ്‍ഗ്രെസ്സുകളില്‍ നടന്നിരുന്നത് . അതിഭൌതിക വാദപരവും വരട്ടു തത്വ ശാസ്ത്രവാദപരവും ആയ ആശയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാട്ടം നയിച്ച സഖാവിന്റെ നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റ് വൈരുധ്യശാസ്ത്രത്ത്തിന്റെ അന്തസ്സത്ത ഉയര്ത്തിപ്പിടിക്കപ്പെട്ടു. പ്രയോഗത്തിലൂടെ വര്‍ധിച്ച രാഷ്ട്രീയ ഊര്‍ജ്ജസ്വലത കൈവരിക്കാന്‍ അതുമൂലം നമുക്ക് കഴിഞ്ഞു.
അതുപോലെ, എല്ലാ വിധത്തിലുമുള്ള ലിക്വിഡെഷനിസ്റ് റു ആശയങ്ങള്‍ക്കും
അവസര വാദപരമായ സമീപനങ്ങള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്
പാര്‍ട്ടി നേതൃത്വം നല്‍കിപ്പോരുന്നുണ്ട് . വസ്തുനിഷ്ഠ സാഹചര്യങ്ങള്‍
മനസ്സിലാക്കാനും വിപ്ലവത്തിന്റെ ചുമതലകള്‍ ഏറ്റെടുക്കാനും ഉള്ള ഒരു
നിലവാരത്തിലേക്ക് മാനസിക പക്വത ആര്‍ജ്ജിച്ചതും, പ്രത്യയ ശാസ്‌ത്രപരവും
രാഷ്ട്രീയവും ആയ നിശ്ചയ ദാര്ട്യത്തോടൊപ്പം സംഘടനാപരമായ കരുത്ത്
ആത്യന്തികമായി വികസിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചതും
മുന്‍പറഞ്ഞ സമരങ്ങളിലൂടെയാണ് . ഒന്‍പതാം കോണ്‍ഗ്രസിന് ഉള്ള
ഒരുക്കങ്ങള്‍ നമ്മള്‍ നടത്തുമ്പോള്‍ നമ്മുടെ പാര്‍ട്ടിയുടെ മഹത്തായ
വിപ്ലവ പാരമ്പര്യം ഉയര്ത്തിപ്പിടിക്കുന്നതോടൊപ്പം പാര്‍ട്ടിക്കും വിപ്ലവ
പ്രസ്ഥാനത്തിന് ആകമാനവും വമ്പിച്ച ഒരു മുന്നേറ്റത്തിനുള്ള വേദിയായി
ഒന്‍പതാം കോണ്‍ഗ്രസ്സിനെ പരിവര്‍ത്തിപ്പിക്കുക എന്നതാവണം ലക്‌ഷ്യം .
സഖാവ് വിഎം ഉയര്‍ത്തിപ്പിടിച്ച വിപ്ലവ പാരമ്പര്യത്തിന് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !
ഇന്ത്യന്‍ വിപ്ലവ മുന്നേറ്റത്തിലെ അനശ്വര രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !
ഒന്‍പതാം കോണ്‍ഗ്രസ് വിജയിപ്പിക്കുക!
ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കുക
സംഭവ ബഹുലവും വിക്ഷുബ്ധവും ആയ ഒരു വര്‍ഷത്തിന്റെ അന്ത്യത്തില്‍ ആണ് നമ്മള്‍. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ രണ്ടു രാഷ്ട്രീയ പ്പാര്‍ടികള്‍ ആയ കോണ്‍ഗ്രസ്സും ബി ജെ പി യും കഴുത്തറ്റം വരെ അഴിമതിയില്‍ മുങ്ങിയ നിലയില്‍ തുറന്നു കാട്ടപെട്ട ഒരു വര്ഷം ആണ് 2012. ഭൂമി, ഖനിജ വിഭവങ്ങള്‍ , എണ്ണ , പ്രകൃതി വാതകം , ,വായു , വെള്ളം എന്നു വേണ്ടാ പ്രകൃതി വിഭവങ്ങള്‍ ഒന്നൊന്നായി ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ തളികയില്‍ എന്ന പോലെ സമര്‍പ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേ
വിദേശ ബഹുരാഷട്ര കമ്പനികളോടും സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് ഒരു കുറവും ഇല്ല . സ്വന്തം സര്‍ക്കാരിലെ പങ്കാളികളുടെ പോലും നെറ്റി ചുളിപ്പിച്ചു കൊണ്ട് മന്‍ മോഹന്‍ സിംഗ്റീടെയില്‍ വ്യാപാര രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ബഹു രാഷ്ട്ര ഭീമന്മാരില്‍ ഒന്നായ വാള്‍മാര്‍ട്ട്നെ ഇന്ത്യയിലേക്
എന്നാല്‍ , മഹത്തായ ചെറുത്തു നില്‍പ്പുകളുടെയും കാലഘട്ടമായിരുന്നു 2012. അഴിമതിക്കും , കോര്‍പ്പറേറ്റ് ഭൂമി തട്ടിപ്പറിക്കലിനും , റീടെയില്‍ എഫ്ഡി ഐ യ്ക്കും , സാമൂഹിക അതിക്രമങ്ങള്‍ക്കും , ഭരണകൂട അടിച്ചമര്‍ത്തലിനും എതിരെ ഇന്ത്യയില്‍ എല്ലായിടത്തും ജനങ്ങള്‍ ധീരോദാത്തമായ പോരാട്ടങ്ങള്‍ നടത്തിവരികയാണ്; മാത്രമല്ലാ .ഭരണവര്‍ഗ്ഗങ്ങള്‍ നടത്തുന്ന തേര്‍വാഴ്ചയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചു ചിലപ്പോള്‍ താല്‍ക്കാലിക വിജയങ്ങള്‍ അവര്‍ നേടുന്നുമുണ്ട് . ജനവിരുദ്ധ നയങ്ങളെ ഈ ദിശയില്‍ എതിര്‍ക്കുന്നതിലും മഹത്തായ സമരങ്ങളെ മുന്നോട്ടു നയിക്കുന്നതിലും നമ്മുടെ പാര്‍ട്ടി ഊര്‍ജ്ജസ്വലമായ പങ്കു വഹിച്ചു പോന്നിട്ടുണ്ട് . കഴിഞ്ഞ ആഗസ്ത് ഒന്‍പതിന് യുവജന -വിദ്യാര്‍ഥി സഖാക്കള്‍ നടത്തിയ സമരോല്സുകമായ പാര്‍ലമെന്റ്റ് മാര്‍ച്ചും, അഴിമതിയിലും ജനദ്രോഹത്ത്തിലും മുഴുകിയ യു പി എ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപെട്ടു അതേ മാസം 31- നു രാജ്യവ്യാപകം ആയി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയില്‍ നിറയ്ക്കള്‍ സമരവും , നവമ്പര്‍ 9 നു പട്നയില്‍ ചരിത്രം സൃഷ്ടിച്ച പരിവര്‍ത്തന്‍ റാലിയും ജനകീയ സമരങ്ങള്‍ക്ക് 2012 ഇല്‍ ആവേശകരമായ പുതിയ ഉണര്‍വ് പകരുന്നതില്‍ പാര്‍ട്ടി വഹിച്ച നേതൃപരമായ പങ്കിനു ഉദാഹരണങ്ങള്‍ ആണ് . ദില്ലിയില്‍ സെപ്റ്റംബര്‍ 30 നു ദേശീയതല ത്തില്‍ നടത്തിയ സംഘടിപ്പിച്ച രാഷ്ട്രീയ കണ്‍വെന്‍ഷനും നവംബര്‍ 9 ന്റെ പരിവര്ത്തന്‍ റാലിയും ഇടതു ജനാധിപത്യ ശക്തികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ധീരമായ ചുവടു വെപ്പുകള്‍ ആണ് .
2013 നമ്മുടെ പാര്‍ട്ടിയുടെ ഒന്‍പതാം കോണ്‍ഗ്രസ് നടക്കുന്ന വര്‍ഷമാണ് .പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയിലെ ഒരു സുപ്രധാനമായ നാഴികക്കല്ലായ ഒന്‍പതാം കോണ്‍ഗ്രസ് നു വേണ്ടി സംഘടനയെയാകമാനം സജ്ജമാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഒരു വര്ഷം മുന്‍പ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ ഒരു മാര്‍ഗ്ഗ രേഖയിലൂടെ ആയിരുന്നു .സി സി തയ്യാറാക്കിയ പ്രവര്‍ത്തന രേഖയില്‍ , മുഖ്യമായും രണ്ടു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് 1) പാര്‍ട്ടിയുടെ ബൌദ്ധിക കൂട്ടായ്മയും സംഘടനാ പരമായ കെട്ടുറപ്പും കോണ്‍ഗ്രസിലൂടെ ശരിയായ രീതിയില്‍ പ്രതി നിധാനം ചെയ്യാന്‍ പ്രാപ്തരാകും വിധം ഓരോ അംഗത്തെയും ബ്രാഞ്ച് തലം വരെ ചലിപ്പിക്കുക .2) കോണ്‍ഗ്രെസിനു വേണ്ടിയുള്ള സംഘടനാപരവും പ്രത്യയശാസ്ത്ര പരവും ആയ തയ്യാറെടുപ്പുകള്‍ , ഇന്ന് ഉരുത്തിരിയുന്ന സാഹചര്യത്തിന്റെ ആവശ്യങ്ങള്‍ രാഷ്ട്രീയമായി പൂര്‍ണ്ണമായ തോതിലും അളവിലും ഏറ്റെടുക്കുക എന്ന കര്ത്തവ്യവുമായി കൂട്ടിയിണക്കുക .
നമ്മള്‍ പൊതുവില്‍ ഇങ്ങനെയൊരു ദിശാബോധത്തോടെയാണ് പ്രവര്‍ത്തിച
സഖാവ് വിനോദ് മിശ്രയുടെ ദുഖകരമായ വേര്‍പാടിന്റെ പതിനാലാം വാര്‍ഷിക ദിനം ആയ ഡിസംബര്‍ 18 ആചരിക്കുമ്പോള്‍ , ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ വിധത്തിലും വിജയിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കായി നമുക്ക് പ്രതിജ്ഞയെടുക്കാം. സഖാവ് വി എം പാര്‍ട്ടിയെ നയിച്ച രണ്ടാം കോണ്‍ഗ്രസ് മുതല്‍ ആറാം കോണ്‍ഗ്രസ് വരെയുള്ള കാലഘട്ടത്തില്‍ പ്രസ്തുത കോണ്‍ഗ്രസുകള്‍ ഓരോന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍ ആയിരുന്നു .പാര്ട്ടിയെയാകമാനം ചൈതന്യവത്താക്കിയ തീവ്രമായ രാഷ്ട്രീയ -പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ ആണ് ആ കോണ്‍ഗ്രെസ്സുകളില്‍ നടന്നിരുന്നത് . അതിഭൌതിക വാദപരവും വരട്ടു തത്വ ശാസ്ത്രവാദപരവും ആയ ആശയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാട്ടം നയിച്ച സഖാവിന്റെ നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റ് വൈരുധ്യശാസ്ത്രത്ത്തിന്റെ അന്തസ്സത്ത ഉയര്ത്തിപ്പിടിക്കപ്പെട്ടു. പ്രയോഗത്തിലൂടെ വര്‍ധിച്ച രാഷ്ട്രീയ ഊര്‍ജ്ജസ്വലത കൈവരിക്കാന്‍ അതുമൂലം നമുക്ക് കഴിഞ്ഞു.
അതുപോലെ, എല്ലാ വിധത്തിലുമുള്ള ലിക്വിഡെഷനിസ്റ്
സഖാവ് വിഎം ഉയര്‍ത്തിപ്പിടിച്ച വിപ്ലവ പാരമ്പര്യത്തിന് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !
ഇന്ത്യന്‍ വിപ്ലവ മുന്നേറ്റത്തിലെ അനശ്വര രക്തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !
ഒന്‍പതാം കോണ്‍ഗ്രസ് വിജയിപ്പിക്കുക!
No comments:
Post a Comment