Sunday 23 March 2014

നയങ്ങൾ മാറ്റുക , ഭരണം മാറ്റുക, പാർലമെന്റിൽ ജനകീയ ശബ്ദം ഉറപ്പാക്കുക ലോക് സഭാ തെരഞ്ഞെടുപ്പ് 2014 സി പി ഐ (എം എൽ) ആഹ്വാനം

നയങ്ങൾ  മാറ്റുക , ഭരണം മാറ്റുക, പാർലമെന്റിൽ ജനകീയ ശബ്ദം ഉറപ്പാക്കുക
 
ലോക് സഭാ തെരഞ്ഞെടുപ്പ് - 2014
 സി പി ഐ (എം എൽ) ആഹ്വാനം
 
2014 ഇൽ ലോക് സഭാ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുമ്പോൾ രാജ്യം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് .രണ്ടു ദശാബ്ദക്കാലം പിന്തുടർന്നുപോന്ന കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങളുടെ ഫലമായി വിലക്കയറ്റവും വ്യാപകമായ പട്ടിണിയും വിലക്കയറ്റവും, തൊഴിലില്ലായ്മയും,  കർഷക ആത്മഹത്യകളും,ഒരു വശത്ത് പെരുകുമ്പോൾ, ഭൂമിയും പ്രകൃതി വിഭവങ്ങളും കോർപ്പറേറ്റ് കൾ തട്ടിയെടുക്കലും അതിന്റെ ഭാഗമായുള്ള വന്കിട സാമ്പത്തിക കുംഭകോണങ്ങളും മറുവശത്ത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു; ദരിദ്ര ജനതയെ അവരുടെ ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കുന്നതു നിത്യ സംഭവമാകുന്നു .വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, പാർപ്പിടങ്ങൾ എന്ന് വേണ്ടാ അന്തസ്സുറ്റ ജീവിതത്തിന് എന്തൊക്കെ അത്യാവശ്യമാണോ അവയെല്ലാം ജനങ്ങൾക്ക്‌ അപ്രാപ്യമാകുന്നു . സർക്കാരുകൾ ആകട്ടെ ഇതിന്റെയെല്ലാം ഉത്തരവാദിത്വങ്ങളിൽ നിന്ന്  കയ്യൊഴിഞ്ഞു  കോർപ്പറേറ്റ് കൾ  നിയന്ത്രിക്കുന്ന കമ്പോളത്തിന്  എല്ലാം വിട്ടുകൊടുത്തിരിക്കുകയുമാണ് .ജനങ്ങളുടെ പ്രതിഷേധങ്ങൾ കഠിനമായ ഭരണകൂട അടിച്ചമർത്തലിനു വിധേയമാകുമ്പോൾ ,ജാതീയമോ സാമുദായികമോ ആയ കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നു. സ്ത്രീകൾക്ക്  സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും നിഷേധിക്കപ്പെടുന്നു. സാധാരണ പൌരന്മാർക്ക് അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാനപരമായ അവകാശങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു .

ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് മുഖ്യമായും ഉത്തരവാദികൾ ആയിരിക്കുന്നത് 2004 ലും 2009 ലും തുടര്ച്ചയായി രണ്ടു തവണ അധികാരത്തിൽ ഏറിയ യു പി എ സര്ക്കാര് ആണെന്നതിൽ ഒരു സംശയവുമില്ല .ജനങ്ങളുടെ ജീവിത നിലവാരം  മെച്ചപ്പെട്ടതാക്കും എന്ന വാഗ്ദാനത്തോടെ വന്ന ഈ സർക്കാരുകൾ   ചെയ്തത്  നേരെ വിപരീതമായ  കാര്യങ്ങൾ ആയിരുന്നു .കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനു ഒരു അറുതി വരുത്താൻ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ  സാധ്യത തേടുമ്പോൾ അതില്നിന്നും  മുതലെടുക്കാൻ  കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ബി ജെ പി . എന്നാൽ 1998- 2004 കാലത്ത് കേന്ദ്രത്തിലും  അതിനു പുറമേ , പത്തുവർഷത്തിൽ അധികം ഭരിച്ച ഗുജറാത്തും ഛത്തീസ് ഗഡും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അധികാരം കയ്യാളിയ  ബി ജെ പിയുടെ ഭരണം ജനങ്ങൾക്ക് നകിയതും നല്കാൻ സാധ്യതയുള്ളതും വറചട്ടി യിൽ നിന്നും എരിതീയിലേക്ക് എറിയപ്പെടുന്ന അനുഭവം ആണ് .


2004 ഇൽ ബി ജെ പി നേതൃത്വം നല്കിയ എൻ  ഡി എ മുന്നണിക്ക്‌  ഉണ്ടായ പരാജയത്തിനു രണ്ടു കാരണങ്ങൾ  ആണ് ഉള്ളത് . ഒന്നാമതായി  വിലക്കയറ്റം,തൊഴിലില്ലായ്മ, കർഷക ആത്മഹത്യകൾ ഇവയെല്ലാം കൊണ്ട് ദുരിത പൂർണ്ണമായ എൻ ഡി എ ഭരണത്തിൻ കീഴിലുള്ള ഇന്ത്യൻ ജനതയെ അവഹേളിക്കും വിധത്തിൽ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉയർത്തി ബി ജെ പി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ  അത്  ജനങ്ങളോടുള്ള ഒരു ക്രൂരമായ തമാശ യായിത്തന്നെ തിരിച്ചറിയപ്പെട്ടു .എൻ ഡി എ സഖ്യത്തിന്റെ തോൽവി ഉറപ്പു വരുത്തിയ ഘടകങ്ങളിൽ രണ്ടാമത്തേത്  2002 ഇൽ ബി ജെ പി സര്ക്കാരിന്റെ കാലഘട്ടത്തിൽ ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വിരുദ്ധ കൂട്ടക്കൊല യാണ് . ബി ജെ പി ഇന്ന് ഉയർ ത്തിക്കാട്ടുന്ന പ്രധാന മന്ത്രി സ്ഥാനാർഥിയായ നരേദ്ര മോഡി ഗുജറാത്‌ മുഖ്യമന്ത്രി യായിരിക്കെ ആണ്  ഭരണകൂടത്തിന്റെ ഒത്താശയോടെ ആക്രമണങ്ങൾക്കും ഹിംസയ്ക്കും  മുസ്ലിങ്ങൾ ഇരയായത്.
2014 തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നരേന്ദ്ര മോഡിയെ പ്രധാന മന്ത്രിയായി ഉയർത്തിക്കാട്ടുക എന്ന ആശയം  കേവലം സംഘ പരിവാരത്തിന്റെ ബുദ്ധിയിൽ നിന്ന്  ഉദിച്ച ഒന്നല്ല; നേരെ മറിച്ച് അതിനു സമസ്ത കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും പിന്തുണയും ആശീർവാദവും ഉണ്ടെന്നു മാത്രമല്ല, ഇന്ത്യയുടെ മേൽ ഉള്ള  അമേരിക്കൻ താൽപ്പര്യങ്ങളുമായും അത് ബന്ധപ്പെട്ടിരിക്കുന്നു.  ഇന്ത്യയിലെ യു എസ് സ്ഥാനപതിയായ  നാൻസി പവെൽ  അടുത്തയിടെ അഹമ്മദാബാദിൽ ചെന്ന് മോഡിയെ സന്ദർശിച്ചതടക്കം നിരവധി സൂചനകളിലൂടെ ഇത് വ്യക്തമായിട്ടുണ്ട് .
സർവ്വതലസ്പർശിയായ ഇന്നത്തെ പ്രതിസന്ധിയിൽനിന്നും രാജ്യം കരകയറുമെന്നുള്ള പ്രതീക്ഷയ്ക്ക്  നിദാനം ആകാൻ കഴിയുന്ന ഒരേയൊരു കാര്യം, ബദലിനു  വേണ്ടിയുള്ള ജനകീയ സമരങ്ങൾ മാത്രം ആണ് ! തീർച്ചയായും നമ്മുടെ മുൻപിൽ ബദലിന്റെ ഏതെങ്കിലും പണി തീർത്ത മാതൃക ഒരുക്കി വെച്ചിട്ടില്ല .  ജനങ്ങളുടെ ഭാഗത്തുനിന്ന്  തുടർച്ചയായി ഉണ്ടാകുന്ന ജനാധിപത്യ സമരങ്ങളിലൂടെയാണ് ബദൽ സൃഷ്ടിക്കപ്പെടെണ്ടത് .അതിനാൽ, 2014 ഇൽ നമ്മൾ വോട്ടു ചെയ്യുന്നത്  അഴിമതിയും ദുരിതങ്ങളും സമ്മാനിച്ച സാമ്പത്തിക നയങ്ങൾ  തിരുത്തുന്നതിനു വേണ്ടിയാവട്ടെ; അവകാശങ്ങൾ സംരക്ഷിക്കാനും അടിച്ചമർത്തലിന്  അറുതിയുണ്ടാക്കാനും ആവട്ടെ നമ്മുടെ വോട്ടുകൾ! ജനവിരുദ്ധ ശക്തികളെ യും അഴിമതിക്കാരെയും പാർലമെന്റിൽനിന്നും  തൊഴിച്ചു പുറത്താക്കി  തൽസ്ഥാനത്ത് യഥാർഥ ജനകീയപ്പോരാട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തികളെ കൊണ്ടുവരാൻ ആവട്ടെ നാം സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്!
 മാറ്റത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രകടന പത്രികയിലൂടെ  വോട്ടർ മാർക്ക് മുൻപിൽ സി പി ഐ (എം എൽ ) സമർപ്പിക്കുന്ന  ചാർട്ടർ

 പാർട്ടി  പ്രതിനിധാനം ചെയ്യുന്ന അംഗങ്ങൾ  തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ജനകീയ സമരങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി പാർലമെന്റിൽ പോരാട്ടം തുടരുന്നത്തിനു പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് സാമൂഹ്യ പരിവർത്തനത്തിന് വേണ്ടിയുള്ള  മഹത്തായ പോരാട്ട വീര്യത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ കൊണ്ട് താഴെപ്പറയുന്ന ചാർട്ടർ വോട്ടർമാരുടെ മുന്നിൽ സമർപ്പിക്കാൻ സിപി ഐ (എം എൽ)  ആഗ്രഹിക്കുന്നു.
1 സാമ്പത്തിക നയങ്ങളിൽ ജനപക്ഷമായ തിരുത്തലുകളോടെയുള്ള ദിശാ പുനർ നിർണ്ണയം
എ  )കൃഷി ഭൂമി സംരക്ഷിക്കാൻ പുതിയ നിയമം ; വനഭൂമി, തീരപ്രദേശങ്ങൾ, പരമ്പരാഗത മീൻ പിടുത്ത മേഖലകൾ എന്നിവയുടെ മേൽ സ്വകാര്യ  സ്ഥാപനങ്ങൾക്ക്  വേണ്ടി നടപ്പാക്കുന്ന എല്ലാ അക്വിസിഷൻ നടപടികളും നിർത്തിവെക്കുക.
ബി) കാർഷിക മേഖലയിൽ പൊതു നിക്ഷേപം വർദ്ധിപ്പിക്കുക; പ്രതിസന്ധിയിൽ അകപ്പെട്ട കർഷകരെ സഹായിക്കാൻ എല്ലാ വിധത്തിലും ഉള്ള സർക്കാർ സഹായം ഉറപ്പാക്കൽ
സി ) ചെറുകിടയും ഇടത്തരവുമായ സംരംഭങ്ങൾക്ക് വര്ധിച്ച ഊന്നൽ നല്കലും ആഭ്യന്തര ഉൽ പ്പാദന മേഖലയെ ശക്തിപ്പെടുത്തലും
ഡി )ചില്ലറ വ്യാപാര മേഖലയിലും തന്ത്രപരമായ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വിലക്ക് ഏർപ്പെടുത്തൽ , മനുഷ്യാധ്വാനം കൂടുതൽ ആയി കേന്ദ്രീകരിച്ചിട്ടുള്ള ഉൽപ്പാദന മേഖലകളെ വിദേശ കമ്പനികളുടെ അനഭിലഷണീ യമായ കിടമത്സരത്തിൽ നിന്നും സംരക്ഷിക്കൽ
ഇ ) ഇൻഫ്രാസ്ട്രക്ചർ ,ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന മേഖലകളിൽ സ്വകാര്യവൽക്കരണം നിർത്തലാക്കുക;  എണ്ണ , പ്രകൃതി വാതകം, ഖനിജ വിഭവങ്ങൾ തുടങ്ങിയ സമ്പത്തുകൾ പൊതു നിയന്ത്രണത്തിൻ കീഴിൽ  ആക്കുക
എഫ്‌ }കോർപ്പറേറ്റ് കളിൽ നിന്നും പിരിക്കുന്ന നികുതി വരുമാനത്തിന്റെ തോത് വർദ്ധിപ്പിക്കുക;  പിന്തുടർച്ചാ ക്രമത്തിലൂടെ സമ്പന്ന വിഭാഗങ്ങൾ നേടുന്ന വരുമാനങ്ങൾക്കും സ്വത്തുക്കൾക്കും മേലെ നികുതി ഈടാക്കുക .
ജി )ആരോഗ്യം,വിദ്യാഭ്യാസം,ശാസ്ത്ര ഗവേഷണം എന്നീ മേഖലകളിൽ വർദ്ധിച്ച തോതിൽ പൊതു  നിക്ഷേപം
  2 .വിലക്കയറ്റം പിടിച്ചു നിർത്തൽ ,അദ്ധ്വാനിക്കുന്ന ജന വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ
എ) അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലനിലവാരം സാധാരണ ജനങ്ങൾക്ക്‌ പ്രാപ്യമായത്തിന്റെ പരിധി വിടാൻ അനുവദിക്കാതിരിക്കുക
ബി) അഞ്ച് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിനു കുറഞ്ഞത്‌ പ്രതിമാസം 50 കിലോഗ്രാം ഭക്ഷ്യ ധാന്യം, അതിനു പുറമേ പയർ  വർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ , പാൽ , പഞ്ചസാര എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തൽ എന്നിവയിലൂടെ ഭക്ഷ്യ  സുരക്ഷാ നിയമം കൂടുതൽ ഫലപ്രദമാക്കൽ
സി ) ദേശീയ തൊഴിലുറപ്പ് പദ്ധതി (MNREGA )യിൻ കീഴിൽ  ലഭ്യമാക്കുന്ന മിനിമം തൊഴിൽ  ദിനങ്ങൾ  ആണ്ടിൽ 200  ആയും മിനിമം ദിവസ വേതനം 300 രൂപ ആയും പുനർ  നിർണ്ണയിക്കുക; മുനിസിപ്പൽ പ്രദേശങ്ങൾ കൂടി പദ്ധതിയുടെ പരിധിയിൽ വരുത്തുക
ഡി ) ബി പി എൽ   നിർണ്ണയ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുക- ദരിദ്രർക്കുള്ള  ആനുകൂല്യങ്ങൾ ബി പി എൽ  നിർവചനമനുസരിച്ച് നടപ്പാക്കുമ്പോൾ 5 ഏക്കറിൽ കുറവായി ഭൂമിയുള്ളവരെയും  ആദായ നികുതി പരിധിക്കു താഴെ ഉള്ളവരെയും  ബി പി എൽ  ആയി
പരിഗണിക്കുക
ഇ )  കൈവശം വെക്കാവുന്ന ഭൂപരിധി താഴ്ത്തി നിശ്ചയിക്കുക .ചെറുകിട കർഷകർക്ക് പ്രയോജനം ലഭിക്കും വിധത്തിൽ ഭൂപരിഷ്കരണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നടപ്പാക്കുക .; തോട്ടം മേഖലയിലും കാർഷിക മേഖലയിലും പണിയെടുക്കുന്നവർക്ക് പാർപ്പിടത്തിനുള്ള ഭൂമി ലഭ്യമാക്കണം
3. ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതോടൊപ്പം  പാരിസ്ഥിതിക സുസ്ഥിരതയ്ക്കും പ്രാധാന്യം ലഭിക്കും വിധത്തിൽ വികസന തന്ത്രങ്ങൾക്ക് ദിശാ പുനർനിർണയം
എ}വിഭവങ്ങൾ പങ്കിടുന്നതിലെ നീതിനിഷ്ഠ ,ജനകീയ അവകാശങ്ങൾ , പാരിസ്ഥിതിക സുസ്ഥിരത എന്നീ മൂന്നു അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി വികസനത്തിനുള്ള തന്ത്രങ്ങൾ പുതിയ ദിശയിൽ   ആവിഷ്കരിക്കൽ
ബി) ബലപ്രയോഗം വഴിയായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കൽ ;അക്വയർ ചെയ്തിട്ടും ഉപയോഗിക്കപ്പെടാത്ത എല്ലാ ഭൂമിയും അവയുടെ മുൻ ഉടമസ്ഥർക്ക്‌  തിരിച്ചു നൽകൽ
സി )പരിസ്ഥിതി സംരക്ഷണത്തിന്റെ മാനദണ്‍ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന എല്ലാ പദ്ധതികളും നിർത്തിവെക്കുക.
ഡി )ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും  ഭീഷണി ആയ ആണവ നിലയങ്ങൾ , ജനിതക മാറ്റങ്ങൾ വരുത്തിയ കൃത്രിമ വിത്തിനങ്ങൾ (GM crops ) ഇവ നിർത്തലാക്കുക
ഇ )ഗ്രാമീണ മേഖലകളിലും, നഗരങ്ങളിൽ പാർക്കുന്ന ദരിദ്രർക്കും, ചെറുകിട സംരംഭകർക്കും ഷോപ്പുകൾക്കും , കൃഷിയിടങ്ങൾക്കും  ദിവസത്തിൽ എല്ലാ സമയത്തും സൗജന്യ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക ; ഗ്രാമീണ വൈദ്യുതീകരണം ത്വരിതപ്പെടുത്തുക
എഫ് )12 ക്ലാസ്സുവരെ പൊതു സ്കൂൾ സമ്പ്രദായം വഴി എല്ലാവർക്കും  സൗജന്യ വിദ്യാഭ്യാസം; മെച്ചപ്പെട്ട നിലവാരമുള്ള ആരോഗ്യ സേവനവും വിദ്യാഭ്യാസ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാക്കുക.
4. തുല്യ ജോലിക്ക് തുല്യ വേതനം ,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, മിനിമം വേതനം ഉറപ്പു വരുത്തൽ
എ ) സ്ഥിര സ്വഭാവം  ഉള്ള  എല്ലാ തൊഴിൽ മേഖലകളിലും തൊഴിലാളികളുടെ നിയമനം സ്ഥിരപ്പെടുത്തൽ,  ഓരോ തൊഴിൽത്തുറയിലും തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്ത്വം നടപ്പാക്കൽ, തുല്യ തൊഴിൽ  ചെയ്യുന്ന പുരുഷന്മാരൊപ്പം സ്ത്രീത്തൊഴിലാളികൾക്ക് വേതനത്തിൽ സമത്വം
ബി ) ആശാ (ASHA) , അന്ഗൻ വാടി , ഉച്ച ഭക്ഷണ വിതരണം എന്നീ മേഖലകളിൽ  പണിയെടുക്കുന്നവരെ ശമ്പള സ്കെയിൽ നല്കി സ്ഥിരം ജീവനക്കാരായി പരിഗണിക്കുക
 സി )മിനിമം വേതനം 15000 രൂപയായി പുനർനിർണ്ണയിക്കുക
5. ഓരോ ജീവിത മണ്‍ഡലത്തിലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന്
ഉറപ്പ് വരുത്തുക
എ )ഭക്ഷണം,പാർപ്പിടം,ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ലഭിക്കാൻ ഉള്ള അവകാശങ്ങൾ ഭരണ ഘടനയിലെ മൌലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക
ബി )അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൊഴിലുകൾ ലഭിക്കും വരെ  കുറഞ്ഞത്‌ 5000 രൂപ വീതം തൊഴിലില്ലായ്മാ വേതനം നല്കുക
സി ) മുസ്ലിം ജനവിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ  സച്ചാർ കമ്മിററി റിപ്പോർട്ട്‌ ,രംഗനാഥ്  മിശ്ര കമ്മീഷൻ റിപ്പോർട്ട്‌ ഇവ നടപ്പാക്കുക
6.ജനവിരുദ്ധവും ഡ്രക്കോണിയൻ  സ്വഭാവം ഉള്ളതും ആയതോ, കാലഹരണപ്പെട്ടതോ  ആയ നിയമങ്ങൾ പിൻവലിക്കുക
എ)UAPA ,AFSPA , രാജ്യദ്രോഹ നിയമം, ഐ പി സി യിലെ 377-)0 വകുപ്പ് ഇവ പിൻ വലിക്കുക
ബി) ഓപ്പറേഷൻ ഗ്രീൻ ഹണ്ട് , സൽവാ ജുദം, എന്നിവ നിർത്തിവെക്കുകയും, ആദിവാസി ജനതയുടെ അവകാശങ്ങളും വികസനവും ആയി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും നീതിയുക്തമായ സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യുക ;  SEZ ആക്റ്റ് 2005, ഇലക് ട്രിസിറ്റി ആക്റ്റ് 2003 ഇവ റദ്ദാക്കുക.
സി ) ജാതീയമോ സാമുദായികമോ  ആയ കൂട്ടക്കൊലകൾ , ഹിംസകൾ , വംശീയമോ നിയമ ബാഹ്യമോ ആയ ഹിംസകൾ ഇവയിൽ ഏതെങ്കിലും   സംഘടിപ്പിച്ചതിന്  ഉത്തരവാദികൾ ആയി കാണപ്പെടുന്നവരെ  പ്രത്യേക ട്രൈബ്യൂണുകൾ ക്ക് മുൻപിൽ വിചാരണ ചെയ്യുക .
ഡി) പട്ടിക ജാതി -പട്ടിക വർഗ്ഗ ക്കാർ ക്കെതിരെ അതിക്രമങ്ങൾ തടയൽ നിയമം കൂടുതൽ കർ ശനമാക്കുക ; വംശീയ അതിക്രമങ്ങൾ ,ന്യൂനപക്ഷങ്ങൾക്കും,കുടിയേറ്റ തൊഴിലാളികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ ഇവ തടയാനായി പുതിയ നിയമം കൊണ്ടുവരിക.
ഇ ) ആദിവാസി- മുസ്ലിം യുവാക്കൾക്കെതിരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കുക; ആ വിഭാഗത്തിൽ പെട്ടവർ ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ എത്രയും വേഗത്തിൽ വിചാരണ ചെയ്യുക ; വിചാരണ കൂടാതെ വർഷങ്ങളായി ജയിലുകളിൽ നരകിക്കുന്നവരെ വിട്ടയക്കുന്നതിന് പുറമേ, അവരുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങൾക്കും സല്പ്പേരിനു ഉണ്ടായ കളങ്കങ്ങൾക്കും  ഉചിതമായ നഷ്ട പരിഹാരം നല്കുക.




7. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും
എ )എല്ലാ സ്ത്രീകൾക്കും  സുരക്ഷിതവും , അന്തസ്സുള്ളതും ,ന്യായമായ വേതനം ലഭിക്കുന്നതും ആയ തൊഴിൽ
ബി ) വീടുകളിലും പൊതു ഇടങ്ങളിലും  ശുചിയായ  ടോയ് ലെറ്റ്‌ കൾ, പൊതു ഗതാഗതത്തിനുള്ള സുരക്ഷിതമായ സംവിധാനങ്ങൾ എന്നിവ  സ്ത്രീകൾക്ക്‌ ലഭ്യമാക്കണം.
സി )ആക്രമണത്തിനു വിധേയരാവുന്ന സ്ത്രീകൾക്ക്  പ്രതിസന്ധികളിൽ പ്രയോജനപ്പെടുത്താൻ കഴിയും വിധം  ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ആശ്വാസ കേന്ദ്രങ്ങളും  ഷെൽടറുകളും ഓരോ ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ അധികാര പരിധിയിലും ഉണ്ടായിരിക്കണം
ഡി ) ബലാൽ സംഗം, ആസിഡ്  ആക്രമണം തുടങ്ങിയ കുറ്റ കൃത്യങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകൾക്ക് ഉചിതമായ നഷ്ട പരിഹാരം
ഇ }ലിംഗ വിവേചനത്തിൽ നിന്ന് മുക്തമായ പോലീസ് സംവിധാനം, പ്രോസിക്യൂഷൻ നടപടി ക്രമങ്ങൾ  ഇവ ഉറപ്പു വരുത്തുക; ഓരോ കേസും വേഗത്തിൽ തീർപ്പാക്കുന്നതിന് ആവശ്യമായത്ര എണ്ണത്തിൽ ജഡ്ജിമാരുടെയും കോടതികളുടെയും സേവനം ഉറപ്പു വരുത്തുക
എഫ് )സ്ത്രീ സംവരണ ബിൽ എത്രയും വേഗത്തിൽ ലോക് സഭയിൽ  പാസ്സാക്കുക
ജി )ലൈംഗിക കുറ്റ കൃത്യങ്ങളിലോ ലോക് സഭയിൽ സ്ത്രീവിരുദ്ധ മായ പെരുമാറ്റത്തിന്റെ പേരിലോ കളങ്കിതർ ആയ  വ്യക്തികൾക്ക് തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥികൾ ആവാൻ അയോഗ്യത ഏർപ്പെടുത്തുന്ന  ഒരു പെരുമാറ്റച്ചട്ടം ആവിഷ്കരിച്ചു നടപ്പാക്കുക; ഭരണകൂട ഏജൻസികളെ പ്രതിനിധാനം ചെയ്യുന്നവരിൽ നിന്നായാലും , ഭരണകൂട ബാഹ്യമായ ശക്തികളെ പ്രതിനിധീകരിചായാലും  മോറൽ പോലീസിംഗ്  ഒരു  കാരണവശാലും പൊറുപ്പിക്കാവുന്നതല്ല.
എച് ) കസ്റ്റഡിയിൽ നടന്ന  ബലാൽസംഗങ്ങളെക്കുറിച്ച് ദീർഘ കാലമായി നിലവിൽ  ഉള്ള കേസുകൾ വിചാരണ ചെയ്തു നീതിനിർവഹണം കൂടുതൽ വേഗത്തിൽ ആക്കുന്നതിനു വേണ്ടി പ്രത്യേക ട്രൈബ്യൂണലുകൾ സ്ഥാപിക്കുക
8.ഫെഡറൽ പുനസ്സംഘടനയും, സംസ്ഥാനങ്ങളുടെ പുനസ്സംഘാടനവും
എ ) പിന്നോക്ക സംസ്ഥാനങ്ങൾക്കും  മേഖലകൾക്കും പ്രത്യേക പദവി നല്കി പ്രാദേശികമായ അസന്തുലിതത്വത്തിന് പരിഹാരമാകും വിധത്തിൽ സ്ഥാപനപരമായ പിന്തുണയോടെ  അവയുടെ വികസനത്തിന് പ്രത്യേകം ഊന്നൽ നല്കുക .
ബി ) പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ വേണ്ടി ഉയർന്നു വന്നിരിക്കുന്ന ആവശ്യങ്ങൾ  സമഗ്രതയുടെ കണക്കിലെടുത്ത് ഒരു രണ്ടാം സംസ്ഥാന പുനസ്സംഘടനാ കമ്മീഷൻ രൂപവല്ക്കരിക്കുക
സി ) ഭരണഘടനയിലെ 244 A ഖണ്‍ഡിക നടപ്പാക്കിക്കൊണ്ട് അസമിലെ കാർബി ആങ് ലോങ്ങ്‌ , ദിമാ ഹാസൊ ജില്ലകൾക്കു സ്വയം ഭരണ സംസ്ഥാന പദവി ഉറപ്പാക്കുക
9. തെരഞ്ഞെടുപ്പ്, നിയമം, പോലീസ് സംവിധാനം എന്നിവയിൽ  പരിഷ്കാരങ്ങൾ
എ )ആനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന പരിഷ്കരണം തെരഞ്ഞെടുപ്പു സംബന്ധമായി  എർപ്പെടുത്തുക; പാർട്ടികൾക്കും  സ്ഥാനാർഥികൾക്കും നിരപ്പായ ഒരു മത്സര വേദി  ഉറപ്പുവരുത്തും വിധം കോർപ്പറേറ്റ് ഫണ്ടിംഗ് നു എതിരെ പൂർണ്ണ വിലക്ക് ഏർപ്പെടുത്തുക
ബി ) വിവരാവകാശ നിയമം ശക്തിപ്പെടുത്തുക , അഴിമതിക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന സ്വയം ഭരണാധികാരത്തോട്  കൂടിയ ഒരു ജൻലോക് പാൽ  സ്ഥാപിക്കാൻ വേണ്ടി നിയമം ഉണ്ടാക്കുക , ഭരണതലത്തിൽ പ്രവർത്തിക്കുന്ന മന്ത്രിമാർ , ഉദ്യോഗസ്ഥ മേധാവികൾ, സായുധ സേനാ വിഭാഗങ്ങൾ,  ജുഡീഷ്യൽ സ്ഥാപനങ്ങൾ,കോർപ്പറേറ്റ് സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ ,എൻ ജി ഓ കൾ എന്നിവയെ എല്ലാം ജൻ ലോക് പാലിന്റെ അധികാര പരിധിയിൽ കൊണ്ടുവരിക .
സി) അനേകം വിവാദങ്ങൾക്ക് വഴിതെളിയിച്ച 'ആധാർ' പദ്ധതിയും  'കാഷ് ട്രാൻസ്ഫർ' സ്കീമും പിൻ വലിക്കുക
ഡി ) സമാധാനപരമായ ജനാധിപത്യ പ്രവർത്തനത്തെയും സമരങ്ങളെയും  അടിച്ചമർത്തുന്നതും, മനുഷ്യാവകാശങ്ങൾക്ക് നേരെ കടന്നാക്രമണങ്ങൾ നടത്തുന്നതും ആയ തരം പോലീസ് നടപടികൾ ഉണ്ടാവാതിരിക്കാൻ  വേണ്ടി പോലീസ് നയം സംപൂർണ്ണമായ ഉടച്ചു വാർക്കലിനു വിധേയമാക്കുക.
ഇ) NIA യും IB യും പാർലമെന്റിനോട് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ ആക്കുക; എല്ലാ സുരക്ഷാ ഏജൻസികളും ഇന്റലിജെൻസ് വിഭാഗങ്ങളും വാക്കിലും ഉള്ളടക്കത്തിലും ഭരണ ഘടനയെ അനുസരിച്ചും , അതിനു വിധേയമായും മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുക.
എഫ്) ജെയിൽ മാനുവൽ കാലോചിതമായി പരിഷ്കരിക്കൽ, കർശനമായി നടപ്പാക്കൽ; ജെയിലുകളിൽ പാർപ്പിക്കുന്നവരുടെ എണ്ണം അനാവശ്യമായി പെരുകുന്നതും ഒരു കുറ്റവും സ്ഥാപിക്കപ്പെടാതെ ദീര്ഘകാലം വിചാരണത്തടവുകാരായി ആളുകൾക്ക്  കഴിയേണ്ടി വരുന്നത് ഒഴിവാക്കാനും ,  ജാമ്യം അനുവദിക്കൽ സാധാരണമായ ഒരു തത്വം ആയിരിക്കണം.
ജി ) വധ ശിക്ഷ നിർത്തലാക്കണം; തൽ സ്ഥാനത്ത്  ജീവപര്യന്തത്തടവ് ഏറ്റവും കൂടിയ ശിക്ഷ  ആയി  നിശ്ചയിക്കപ്പെടണം.
10.രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പു വരുത്തും വിധം  വിദേശ നയം  ദിശാ പുനർ  നിർണ്ണയത്തിന് വിധേയമാക്കൽ
എ) ഇന്ത്യയുടെ വിദേശ നയം അമേരിക്കൻ വിദേശ നയത്തിന്റെ താല്പ്പര്യങ്ങളിൽ നിന്നും മുന് ഗണന കളിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമാക്കൽ
ബി ) ചെറുതോ , വലുതോ ആയ ഓരോ  അയൽരാജ്യവുമായും സഹകരണവും സൗഹാർദ്ദ പൂർണ്ണമായ സഹവർത്തിത്വവും ഉറപ്പാക്കൽ
സി ) എല്ലാ യുദ്ധക്കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മുൻകൈ എടുക്കൽ
ഡി ) ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള സൈനികത്താവളങ്ങൾ പൊളിച്ചു നീക്കാൻ ഉള്ള ആവശ്യം ഉന്നയിക്കുന്നതിൽ മുൻകൈ എടുക്കൽ.

സ്നേഹിതരെ,
2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ) സ്ഥാനാർഥികൾ മത്സര രംഗത്ത്  നിലകൊള്ളുന്നത് രാജ്യത്തെമ്പാടും അവകാശങ്ങൾക്ക്  വേണ്ടി പൊരുതുന്ന ജനകീയ ശക്തികളെ  പ്രതിനിധീകരിച്ചാണ് .അഴിമതിയുടെയും വിഭാവക്കൊള്ളയുടെയും തേർ വാഴ്ചയിൽ നിന്നും ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു.-കോർപ്പറേറ്റ്- വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ദുഷ്ടലാക്കിനെ ചെറുത്തു തോൽപ്പിക്കാനും, ജനങ്ങൾക്കിടയിൽ  ജനാധിപത്യപരമായ യഥാർഥ ശക്തിയും ഐക്യവും ഉറപ്പിക്കാനും, ഒരു നല്ല നാളേക്ക്  വേണ്ടിയുള്ള ജനകീയപ്പോരാട്ടങ്ങൾക്ക് ഊര്ജ്ജം പകരാനും സി പി ഐ (എം എൽ) സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുക .
സി പി ഐ (എം എൽ) ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ: 
#  വിലക്കയറ്റം തടയുക, തൊഴിലും തുല്യ ജോലിക്ക് തുല്യ വേതനവും ഉറപ്പാക്കുക# 
# അഴിമതി - കൊള്ളയടി ഭരണം മാറ്റുക#
# കൃഷിഭൂമിയെയും, കാർഷികവൃത്തിയെയും, കർഷകരേയും കോർപ്പറേറ്റ് വാഴ്ചയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കുക# 
# പാതി ജനം ആവശ്യപ്പെടുന്നത് - സുരക്ഷിതത്വം , അന്തസ്സ്, സ്വാതന്ത്ര്യം # 
# ജനങ്ങൾക്ക്‌  വേണ്ടത് ചാരായം അല്ലാ-  തൊഴിലും പാർപ്പിടവും വൈദ്യുതിയും റേഷനും  ആണ് # 



 

No comments:

Post a Comment