Tuesday 19 August 2014

വർഗീയ അജണ്ടയും കോർപ്പറേറ്റ് കൽപ്പിത സാമ്പത്തിക നയങ്ങളും ഒന്നിക്കുന്ന മോഡി സർക്കാർ

വർഗീയ അജണ്ടയും കോർപ്പറേറ്റ് കൽപ്പിത സാമ്പത്തിക നയങ്ങളും ഒന്നിക്കുന്ന മോഡി സർക്കാർ 

 മോഡി സർക്കാരിന്റെ അജണ്ടയും ഉദ്ദേശ ലക്ഷ്യങ്ങളും എന്ത് എന്ന് അസന്ദിഗ്ദ്ധമായി  വ്യക്തമാക്കുന്ന ചില സന്ദേശങ്ങൾ ആണ് രണ്ടാഴ്ചകൾക്ക് മുൻപ് നടന്ന ബി ജെ പി ദേശീയ കൌണ്‍സിൽ യോഗത്തിൽനിന്ന് ലഭിക്കുന്നത്. 
 യു പി യിൽ മിന്നുന്ന വിജയം കണ്ട ബി ജെ പി തെരഞ്ഞെടുപ്പ് നയങ്ങളുടെ ചുവടുപിടിച്ചു രാജ്യവ്യാപകമായി പ്രവർത്തിക്കാൻ ബി ജെ പി യുടെ പുതിയ പ്രസിഡന്റ്‌ അമിത് ഷാ അവതരിപ്പിച്ച നയരേഖയിൽ ആഹ്വാനം ചെയ്യുന്നു ."സോഷ്യൽ എൻജിനീയറിംഗ്"ന്റെ ശരിയായ ദിശയിൽ  മുന്നേറാൻ കഴിഞ്ഞതാണ് യു പിയിൽ ബി ജെ പി യുടെ വിജയ രഹസ്യം എന്നാണ് ദേശീയ കൌണ്‍സിൽ യോഗത്തിൽ അമിത് ഷാ ചൂണ്ടിക്കാട്ടിയത്.  അതിനിടെ, തെരഞ്ഞെടുപ്പിന് ശേഷമുള്ള രണ്ടുമാസം മിക്കവാറും മൌനത്തിൽ ആയിരുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയാകട്ടെ  ദേശീയ കൌണ്‍സിൽ  യോഗത്തിൽ യൂ പി യിലെ സാമുദായിക ധ്രുവീകരണത്തെ  വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമായി ഉണ്ടായ ഒരു അവസ്ഥയായി ചിത്രീകരിച്ചു .

യു പി യിൽ അടുത്തയിടെ ഉണ്ടായ വർഗീയ ഹിംസകളെ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ദിനപത്രം വെളിപ്പെടുത്തിയ കാര്യങ്ങളിൽ നിന്നു തന്നെ വേണ്ടത്ര വ്യക്തമാവുന്ന ഒന്നാണ്  ബി ജെ പി യു പിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന "സോഷ്യൽ എൻജിനീയറിംഗ്" നയം. ലോക സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർ പ്രദേശിൽ 600 ഇൽ അധികം വര്ഗീയ ലഹളകൾ ഉണ്ടായിരിക്കുന്നുവെന്നും അവയിൽ  മിക്കവാറും എല്ലാ സംഭവങ്ങളും നടന്നത്  തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന 12 അസംബ്ലി മണ്‍ഡലങ്ങളിൽപ്പെട്ട സ്ഥലങ്ങളിൽ ആണെന്നുമാണ് പ്രസ്തുത പത്രം റിപ്പോർട്ട്‌ ചെയ്തത് .ഉച്ച ഭാഷിണികൾ, കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന സൈക്കിളുകൾ , ധാബ (ഹോട്ടൽ ) കളിൽ പണം കൊടുത്തതിന്റെ ബില്ലുകൾ എന്നിവ മുതൽ ഒളിച്ചോടിയ  കാമുകീകാമുകർ വരെ   വര്ഗീയ ധ്രുവീകരണവും കുഴപ്പങ്ങളും കുത്തിപ്പൊക്കാൻ ആയുധങ്ങൾ ആവുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ പത്രം , കുഴപ്പങ്ങൾ മിക്കവാറും ഉണ്ടായത് ദളിതുകൾ ക്കും മുസ്ലിങ്ങൾ ക്കും ഇടയിൽ ആയിരുന്നുവെന്നും പറയുന്നു . ബി ജെ പി യുടെ "സോഷ്യൽ എൻജിനീയറിംഗ്" ഇരു സമുദായങ്ങൾ ക്കും ഇടയിൽ മനപ്പൂർവം കിംവദന്തികൾ പ്രചരിപ്പിച്ചു വിദ്വേഷം പരത്തി പരമാവധി  വോട്ടുകൾ  നേടുക എന്നത് മാത്രം ലാക്കാക്കിയുള്ള താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല !

"സോഷ്യൽ എൻജിനീയറിംഗ്" നുള്ള  ഉപകരണങ്ങളിൽ ഏറ്റവും പ്രാമുഖ്യം സാമുദായികമായ ധ്രുവീകരണം ഉണ്ടാക്കാൻ സഹായിക്കുന്ന പ്രോപഗാൻഡാ ആണ് .  ബലാൽസംഗമായാലും പരസ്പര സമ്മതത്തോടെ വ്യക്തികൾ ക്കിടയിൽ നടക്കുന്ന  ലൈംഗിക ബന്ധമായാലും അവയെ ഒരു പോലെ വർഗീയവൽ ക്കരിച്ച്മാത്രം   കാണുക എന്നത് മേൽപ്പറഞ്ഞ പ്രോപഗാൻഡായുടെ  കാതലായ ഒരു വശം ആണ് . മുസ്ലിം സമുദായത്തിലെ പുരുഷന്മാർ  ആസൂത്രിതമായി ഹിന്ദു യുവതികളെ പ്രേമിച്ച് വിവാഹം നടത്തി മതം മാറ്റുകയും 'ജിഹാദി'ന് പ്രേരിപ്പിക്കുകയും   ചെയ്യുന്നു എന്ന പ്രചാരണം അതിന്റെ ഭാഗമാണ് .രക്ഷാ ബന്ധൻ ചടങ്ങുകൾ ആർ  എസ് എസ് പ്രവർത്തകർ ഇങ്ങനെയൊരു വിദ്വേഷ പ്രചാരണത്തിന്റെ വേദി യാക്കുകയും ലക്ഷക്കണക്കിന്‌ സ്ത്രീകളെക്കൊണ്ട് പുരുഷന്മാരുടെ കൈയ്യിൽ രാഖി കെട്ടിക്കുമ്പോൾ " മുസ്ലിം പുരുഷന്മാരുടെ ലവ് ജിഹാദിൽ നിന്നും സഹോദരിയെ രക്ഷിക്കും" എന്ന് പുരുഷന്മാരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു .വി എച് പി ആരംഭിച്ച ഒരു "ഹെൽപ് ലൈൻ"  മുസ്ലിം യുവാക്കളുടെ ദ്രോഹങ്ങളിൽ നിന്നും പെണ്‍മക്കളെ രക്ഷിക്കാൻ തങ്ങളെ സമീപിക്കാൻ ആണ് ഹിന്ദു മാതാപിതാക്കളോടും രക്ഷിതാക്കളോടും   ആവശ്യപ്പെടുന്നത്  . പശ്ചിമ യു പി യിൽ നിന്നും ഉണ്ടായ ഏതാനും ബലാത്സംഗ കേസുകളെ സാമുദായികവൽക്കരിച്ച് രാജ്യത്തിലെ  മതേതരത്വത്തിന് തന്നെ അപായമുണ്ടാക്കാൻ  ശ്രമങ്ങൾ നടത്തുന്നവർക്ക് എതിരെ സുപ്രീം കോടതി പോലും  താക്കീത് നല്കിയിട്ടുണ്ട് . 
  അമിത് ഷായ്ക്ക് ഇത്രയധികം ധൈര്യവും അപ്രമാദിത്വവും ലഭിക്കുന്നത് എവിടെ നിന്നാണ് ?ആർ എസ് എസ് തലവൻ ആയ മോഹൻ ഭാഗവത് ഇയ്യിടെ നടത്തിയ ഒരു പ്രസ്താവനയിൽ ഹിന്ദുസ്ഥാനിൽ ജീവിക്കുന്നവർ എല്ലാം ഹിന്ദുക്കൾ ആണെന്ന് പറഞ്ഞു . ഹിന്ദുസ്ഥാൻ എന്നുവച്ചാൽ 'ഹിന്ദു' മതം പിന്തുടരുന്നവർ ജീവിക്കുന്ന സ്ഥലം' എന്ന് വരുത്തുന്ന  ഒരു പ്രത്യയശാസ്ത്രം ആണ് ആർ എസ് എസ് പ്രചരിപ്പിക്കുന്നത് .യഥാർഥത്തിൽ ഇന്ത്യ ,ഹിന്ദു  എന്നീ വാക്കുകൾ പോലും ഉണ്ടായത് സിന്ധു നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരെ പരാമർ ശിക്കാൻ പേർഷ്യൻ ഭാഷയിൽ ഉപയോഗിച്ചിരുന്ന പദങ്ങളിൽ നിന്നാണ് .  പ്രസ്തുത വാക്കുകൾക്ക് മുൻപിൽ തന്നെ ആർ  എസ് എസ് ഉണ്ടാക്കുന്ന മിത്തുകൾക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല;  വൈവിധ്യങ്ങൾ നിറഞ്ഞ  ഇന്ത്യയുടെ സംസ്കാരത്തെയാണ് അവ പ്രതിഫലിപ്പിക്കുക. ആർ എസ്സ്എസ്സ് തലവൻ പറഞ്ഞത് പോലെ ഗോവൻ ഉപ മുഖ്യ മന്ത്രിയും 'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ' എന്ന ഒരു പരാമർശം നടത്തുകയുണ്ടായി . ഗോവയിലെ ഒരു മന്ത്രിയായ ദീപക് ധാവലികാർ "ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാൻ വേണ്ടി പരിശ്രമിക്കുന്ന മോഡിയെ  നമ്മൾ പിന്തുണയ്ക്കണം"എന്ന് പറഞ്ഞു. ഈ പ്രസ്താവനകൾ എല്ലാം സൂചിപ്പിക്കുന്നത്  ആർ  എസ് എസ്സും  ബി ജെ പിയും ശ്രമിക്കുന്നതു  "സോഷ്യൽ എൻജിനീയറിംഗ്"ലൂടെ  ഹിന്ദു "വോട്ട് ബാങ്കും" "ഹിന്ദു രാഷ്ട്രവും" നിർമ്മിക്കാൻ ആണെന്നാണ്‌.
അന്യമതവിശ്വാസങ്ങൾ പിന്തുടരുന്ന എല്ലാവർക്കും രണ്ടാംകിട പൌരത്വവും പീഡനങ്ങളും വിധിക്കപ്പെടുന്ന അത്തരം ഒരു രാഷ്ട്രസങ്കൽപ്പം  എത്രയോ വർഷങ്ങൾ മുൻപ് ആർ എസ് എസ്സിന്റെ സ്ഥാപകർ വിഭാവന ചെയ്തതെങ്കിലും ഇന്ത്യൻ ജനത നാളിതുവരെ  അത്  തിരസ്കരിച്ചുപോരുകയാണ്.
മോഡി സർക്കാർ കേന്ദ്രത്തിൽ ഭരണത്തിൽ വന്നതോടെ  ഗുജറാത്തിൽ നേരത്തെ പരീക്ഷിച്ചതും ഇപ്പോൾ യു പി യിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ ഹിന്ദുത്വ മാതൃകയുടെ കാവി പരീക്ഷണം  രാജ്യത്തെമ്പാടും ആവർ ത്തിക്കാൻ വേണ്ടി  കേന്ദ്ര ഭരണകൂടത്തെ  ഉപയോഗിക്കാം എന്നാണു ആർ എസ് എസ്- ബി ജെ പി ശക്തികൾ ഇപ്പോൾ കരുതുന്നത്.

   മോഡി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത് പ്രധാനമായും അതിന്റെ വർഗീയ അജണ്ട നോക്കിയായിരുന്നില്ല എന്നത് ഏവർക്കും അറിയാവുന്ന ഒരു കാര്യം ആണ് .കോണ്‍ഗ്രസ് നയിച്ച യു പി എ സർക്കാരിന്റെ ജനദ്രോഹനയങ്ങൾ  കൊണ്ടും കോർപ്പറേറ്റ് വിധേയ ഭരണ നീതി കൊണ്ടും പൊറുതി മുട്ടിയ ബഹുജനങ്ങളുടെ രോഷത്തെ വോട്ടുകൾ ആക്കി മുതലെടുക്കുകയായിരുന്നു ബി ജെ പി യും സഖ്യ കക്ഷികളും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ചെയ്തത് . എന്നാൽ അമിത് ഷായുടെ പ്രസംഗം സൂചിപ്പിക്കുന്നത് തൊഴിലുറപ്പ് പദ്ധതി (MNREGA ) യിലും ഭൂമി ഏറ്റെടുക്കൽ നിയമത്തിലും (Land Acquisition Act) ലഭ്യമായ അവകാശങ്ങൾ  പോലും പിൻവലിക്കാൻ ആണ് പുതിയ സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് . അവകാശങ്ങൾ ലഭ്യമാക്കുന്ന നയങ്ങൾ ( 'entitlement based policies') അല്ല ബി ജെ പി യെ സംബന്ധിച്ചിടത്തോളം പ്രധാനം എന്നും, "ശാക്തീകരണം"('empowerment') ഉറപ്പാക്കുന്ന ഒരു "നല്ല ഭരണം" വന്നാൽ ജനങ്ങളുടെ അവകാശങ്ങൾ പിൻപേ സ്വാഭാവികമായി വരുമെന്നും അമിത് ഷാ പറയുന്നു . ജനങ്ങളുടെ സമരങ്ങളോ , അവകാശങ്ങൾ ഉറപ്പിക്കുന്നതിനു  പുതിയ നിയമ നിർ മ്മാണ ങ്ങളോ ഒന്നും ആവശ്യമില്ലാത്ത വിധം "സാഹചര്യങ്ങൾ ശരിയാക്കി എടുക്കൽ" ആണ് സർക്കാർ മുൻഗണന നല്കുന്ന വിഷയം എന്ന് ഷാ പ്രത്യേകം എടുത്തുപറയുന്നു . കോർപ്പറേറ്റ് -സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ സ്വാധീനത്താൽ  ഉണ്ടായ ഒരു നിലപാട് ആണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ല .ഈ രൂപത്തിലുള്ള രാഷ്ട്രീയ -സാമ്പത്തിക സിദ്ധാന്തം കുറേക്കൂടി പച്ചയായി അടുത്ത കാലത്ത് അവതരിപ്പിച്ചത് ബി ജെ പി നേതാവ് ആയ സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. രാഷ്ട്രത്തിന്റെ ഇത്തിൾ ക്കണ്ണികൾ ആയി ദരിദ്രരെ വിശേഷിപ്പിക്കുന്ന ഒരു പരാമർശം ആണ്‌ സ്വാമി നടത്തിയത്
 ദരിദ്രർക്ക് വേണ്ടി നില കൊള്ളുന്നവർ എന്ന  തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ബി ജെ പി യുടെ നാട്യം  ഒരു വശത്ത് കോർപ്പറേറ്റ് അനുകൂല നയങ്ങളിലൂടെ മറ നീക്കി പുറത്ത് വരുമ്പോൾ , രാജ്യത്തിലെ ജനാധിപത്യഭാവനകൾക്ക് ഊടും പാവും ആയി വർത്തിക്കുന്ന ഘടകങ്ങളെ  വർഗീയ അജണ്ടയിലൂടെ നശിപ്പിക്കാൻ ആണ് ആർ എസ് എസ്സും ബി ജെ പി യും  മറു വശത്ത് ശ്രമിച്ചുവരുന്നത് .

No comments:

Post a Comment