Thursday, 12 February 2015

  മോഡിയ്ക്കുള്ള ആദ്യത്തെ കനത്ത പ്രഹരം ഡെല്‍ഹി
നിവാസികളില്‍ നിന്ന് 

വെറും ഒന്പത് മാസങ്ങള്‍ക്ക് മുന്പത്തെ  പാർലമെന്റ്  തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലൂടെ അജയ്യമെന്ന് തോന്നിച്ച ഒരു നിലയില്‍നിന്നുകൊണ്ട്  2015 ഫെബ്രുവരിയിൽഡെൽഹിയിൽ സംസ്ഥാന തെരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി യുടെ ജനപിന്തുണയാകെ ഇടിഞ്ഞു തരിപ്പണമായി.

2014 മേയില്‍ 7 ലോക് സഭാ മണ്‍ഡലങ്ങളില്‍പ്പെട്ട 60 നിയമസഭാ സീറ്റുകളിലും ആധിപത്യം നേടിയ ബിജെപിയെ വെറും ഒന്പത് മാസങ്ങള്ക്ക് ശേഷം ഡെല്ഹി നിയമസഭയില്‍ ഏതാണ്ട് പൂര്ണ്ണമായും നിര്‍വീര്യമാക്കിക്കൊണ്ടാണ് 95 % സീറ്റുകളും 54% വോട്ടുകളും ആം ആദ്മി പാര്ട്ടി നേടിയെ ടുത്തത് . പാര്‍ലമെന്റില്‍ സമീപകാലത്തു ഉണ്ടായ അഭൂതപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നേട്ടത്തിന്റെ ഔദ്ധത്യത്തോടെ  ഇന്ത്യ ഭരിക്കുന്ന ബി ജെ പി, 70 മണ്ഡലങ്ങള്‍ ഉള്ള ഡെല്ഹി സംസ്ഥാനത്തിലെ  നിയമ സഭയില്‍ വെറും മൂന്നു സീറ്റുകളിലേക്ക് ഒതുങ്ങിയത് ഒരു നിസ്സാര സംഭവമല്ല.
ഡെൽഹി തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രാഥമികമായും നമ്മൾവീക്ഷിക്കുന്നത് AAP യുടെ നേതൃത്വത്തില്‍, വെറും 49 ദിവസം കേജരീവാളിന്റെ നേതൃത്വ ത്തില്‍ അധികാരത്തില്‍ ഇരുന്ന ഒരു സർക്കാർജനഭാവനകളുമായി ചെറിയതോതിലെങ്കിലും ബന്ധം പുലര്ത്താൻ ശ്രമിച്ചപ്പോഴുണ്ടായ പ്രത്യാഘാതങ്ങളെത്തുടർന്ന് ജനാധിപത്യ പരമായ ശൈലിയില്‍, നാടകീയമായി അധികാരമൊഴിഞ്ഞ ഒരു പശ്ചാത്തലത്തില്‍ ആണ്. ഇത്തവണയാകട്ടെ,  AAP മുന്നോട്ടു വെച്ച തെരഞ്ഞെടുപ്പ്  വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യ മാക്കാന്‍ സ്പഷ്ടവും സുനിശ്ചിതവും ഏതാണ്ട് പൂര്ണ്ണവും ആയ  പിൻതുണനല്കുന്ന വിധിയെഴുത്ത് ആണ് ഡെൽഹിയിലെ വോട്ടർമാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത് .നഗരത്തിലെ ദരിദ്ര ജനവിഭാഗങ്ങളും ചേരിനിവാസികളായി ജീവിതം ഒതുക്കപ്പെട്ടവരും മാത്രമല്ല ,മദ്ധ്യ വര്‍ഗ്ഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ പോലും കൂട്ടത്തോടെ AAP യെ പിന്തുണച്ചത്  ഈ തെരഞ്ഞെടുപ്പിലെ അഭൂതപൂര്‍വ്വമാക്കിയ ഒരു സവിശേഷതയാണ് .
ബി ജെ പി യ്ക്ക് ഇത് നല്ല പോലെ മനസ്സിലായിരുന്നു. അത് മൂലം, ബി ജെ പി കയ്യിലുണ്ടായിരുന്ന എല്ലാ വിദ്യകളും അങ്ങേയറ്റം വരെ പയറ്റി നോക്കി .

കേന്ദ്ര ഭരണത്തിന്റെ എല്ലാ അധികാരവും സൌകര്യങ്ങളും ഉപയോഗിച്ച് മോഡി സ്വയം നേതൃത്വം വഹിക്കുകയും, സാമുദായികമായ ധ്രുവീകരണം സൃഷിട്ടിച്ചു അനുകൂല വോട്ടുകൾസമ്പാദിക്കാൻപ്രത്യേക സാമര്ഥ്യമുണ്ടെന്നു വിശ്വസിച്ച അമിത് ഷായേയും , അത്ഭുത കഥകളിലേത്‌ പോലുള്ള ആര്‍ എസ് എസ് സംഘടനാ വൈഭവത്തെയും ഉപയോഗപ്പെടുത്തുകയും ചെയ്തു.  പക്ഷെ, ബി ജെ പി യുടെ ഓരോ നീക്കത്തിനും ഉചിതമായ തിരിച്ചടി നല്കി ആ പാര്ട്ടിയെ ഫലത്തില്‍ സമ്പൂര്‍ണ്ണമായി തൂത്തെറിഞ്ഞ ഒന്നായി ഡെൽഹി നിയമ സഭയിലേക്കുള്ള ജനവിധി. മോഡില്‍ സങ്കല്‍പ്പിക്കപ്പെട്ട നേതൃ വൈഭവത്തിന്റെയും  കേന്ദ്ര സര്ക്കാരിന്റെയും വക്താക്കൾതന്നെ ഫെബ്രുവരി ഡല്ഹി തെരഞ്ഞെടുപ്പിനെ ഒരു അഭിമാന പ്രശ്‌ നമായിചിത്രീകരിച്ച നിലയ്ക്ക് ,ഇപ്പോഴുണ്ടായ  ദയനീയമായ തോല്‍വിയുടെ കാരണം പ്രാദേശിക വിഷയങ്ങളോ മറ്റെന്തോ ആണെന്ന് വരുത്താനുള്ള അവരുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല . 

   വരുംനാളുകളില്‍ സുനിശ്ചിതമായ രണ്ട് സന്ദേശങ്ങളാണ് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്‍ഡ്യയ്കാകമാനംനല്കാന്‍ പോകുന്നത്. കോർപ്പറേറ്റ്കൊള്ളയുടെ ഫലമായ ദാരിദ്ര്യ വല്ക്കരണത്തിനും അവകാശ നിഷേധങ്ങള്‍ക്കും എതിരെ നഗരപ്രദേശങ്ങളിലെ ദരിദ്രരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും യുവ ജനതയും ഒരു പോലെ നടത്തിവരുന്ന പോരാട്ടങ്ങളുടെ ദുര്ഘടവും നീണ്ടതുമായ പാതയിലെ ഒരു സുപ്രധാന വഴിത്തിരിവാണ് അത് എന്നതാണ് ഒന്നാമത്തെ കാര്യം. ഒന്നല്ലെങ്കിൽ മറ്റൊരു പാർട്ടിയിൽ നിന്ന്  വോട്ടുകൾAAP പക്ഷത്തേയ്ക്ക് ചോര്ന്ന് ഉണ്ടായ ഒരു വിജയമായി അതിനെ കാണുന്നതിനു പകരം, ജനങ്ങളുടെ അഭിലാഷങ്ങളുടെ നിര്ണ്ണായകമായ വിധത്തിലുള്ള ഒരപൂര്‍വ്വ പ്രകടനം ആയി അതിനെ കാണാൻമാനിക്കാനും നാം ബാധ്യസ്ഥരാണ്.  ഇത് നല്കുന്ന രണ്ടാമത്തെ സന്ദേശം, അധികാരം കൊണ്ട് ഉന്മത്തമായ മോഡി ഭരണകൂടത്തിന്റെ സ്വേച്ഛാധികാര പ്രവണതകളോടും ബി ജെ പി യുടെ വര്ഗീയ അജണ്ടയോടും അവയര്ഹിക്കും വിധത്തില്‍ ജനങ്ങള്‍ പ്രതികരിക്കുകയും, അവയെ കൈകാര്യം ചെയ്യുകയും ചെയ്തുവെന്നതാണ്‌.
AAP മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന്റെ മാതൃക അല്പ്പം ആഴത്തിലുള്ള  മറ്റൊരു സന്ദേശം കൂടിനല്കുന്നുണ്ട് .AAP യെ ബി ജെ പി ആക്രമണ ലക്ഷ്യമാക്കിയത്‌, അരാജകമായ മനോഭാവങ്ങള്‍ക്കും പ്രവര്ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന ഒരു പാര്ട്ടിയെന്ന നിലയില്‍ അതിനെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടായിരുന്നു .
 എന്നാല്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്ട്ടിയെക്കുറിച്ച്  വിലയിരുത്തുന്നത് തികച്ചും വ്യത്യസ്തമായ തരത്തിൽ ആയിരുന്നു . ബിജെ പി യുടെ ആരോപണങ്ങള്‍ക്ക് കടക വിരുദ്ധമായിട്ടാണതെന്ന് ഇപ്പോള്‍ സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. കേജ്രിവാള്‍ നേരത്തെ രാജിവെച്ച നടപടിയെ ജനങ്ങള്‍ അല്പ്പം നിരാശയോടെയും നീരസത്തോടെയും കണ്ടിരുന്നുവെന്നത്  വാസ്തവം ആയിരിക്കുമ്പോഴും ,രാഷ്ട്രീയ സംവിധാനത്തിലുടനീളം നിറഞ്ഞു നിന്ന 'വി ഐ പി  സംസ്കാരത്തെ' ഇല്ലാതാക്കാനും , ഭരണവും ജനകീയ പ്രക്ഷോഭങ്ങളും തമ്മില്‍ പ്രത്യേക നിലവാരത്തില്‍ പരസ്പര പൂരകമാക്കാനും ഉള്ള ചില കാല്‍ വെപ്പുകള്‍ക്ക് തുടക്കം കുറിക്കാന്‍ AAP നേതൃത്വം ശ്രമിച്ചിരുന്നുവെന്നത് AAP യില്‍ തുടര്ന്നും പ്രതീക്ഷകള്‍ കേന്ദ്രീകരിക്കാന്‍ ഡെല്‍ഹി വോട്ടര്‍മാരെ പ്രേരിപ്പിച്ചുവന്നത് പ്രധാനപ്പെട്ട ഒരു സംഗതിയാണ് ..
AAP രൂപീകരണത്തിന് പിന്നിലെ രാഷ്ട്രീയ പരിണാമത്തിന്റെ  നാള്‍വഴികള്‍ ഡെല്‍ഹിയിലും പുറത്തും  ഇനിയും ഏറെ താല്‍പ്പര്യം ഉണര്ത്തുന്നവയാണ് . പാര്ട്ടി ആദ്യമായി നേരിട്ട പൊതു തെരഞ്ഞെടുപ്പ് ഡിസംബര്‍ 2013 ലെ ഡെല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ്‌ ആയിരുന്നു. തുടക്കത്തില്‍ത്തന്നെ  സിദ്ധിച്ച ഡെല്‍ഹി വിജയത്തിന്റെ ആവേശവും സന്ദേശവും രാജ്യവ്യാപകമായി ഉണര്ത്തുന്നത്തിന്റെ പ്രസക്തിയും പ്രാധാനയവും തിരിച്ചറിഞ്ഞു കൊണ്ടാണ് 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വിശാലമായ വേദിയിലേക്ക് പിന്നീട് AAP ഇറങ്ങിയത്‌ . മാത്രവുമല്ല, ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായിരുന്ന  നരേന്ദ്ര മോഡിയെ നേരിട്ട് എതിര്‍ക്കുന്നതിന് വേണ്ടി യു പി യിലെ വാരണാസി മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വം  പ്രഖ്യാപിച്ച് കേജ്രിവാള്‍ പ്രചാരണത്തില്‍ മുഴുകുകയും ചെയ്തു . മോഡി സര്ക്കാര്‍ അധികാരമേറിയതിനു ശേഷം AAP വീണ്ടും ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്ത്തിക്കാന്‍ തുടങ്ങുകയാണുണ്ടായത്.  AAP അതിന്റെ എല്ലാ  ഊര്ജ്ജവും വിഭവ ശേഷിയും ഡെല്‍ഹിയിൽ കേന്ദ്രീകരിക്കുകയും, തിരിച്ചു വന്നപ്പോള്‍ കേജ്രിവാള്‍  സംസ്ഥാന ഭരണത്തില്‍ നിന്നും രാജി വെച്ചിറങ്ങിയ തന്റെ മുന്‍ നടപടി തെറ്റായിപ്പോയെന്ന് ജനങ്ങളോട് ഏറ്റു പറയുകയും ചെയ്തു.  ഇനിയിപ്പോള്‍ ഡെൽഹി സംസ്ഥാന ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കവേ തന്നെ സ്വന്തം രാഷ്ട്രീയ സാന്നിധ്യവും സ്വാധീനവും  ദേശീയതലത്തിലേക്ക്  AAP എങ്ങിനെയാണ് വ്യാപിപ്പിക്കുന്നത് എന്ന്‌ കാണേണ്ടിയിരിക്കുന്നു .
ഡെല്‍ഹിയുടെ അവഗണിതമായ പ്രദേശങ്ങളില്‍ പാര്ക്കുന്ന ദരിദ്ര ജനവിഭാഗങ്ങളും ദളിതരും മുസ്ലിങ്ങളും നഗരപ്രാന്തങ്ങളിലെ പാവപ്പെട്ടവരും പരമരാഗതമായി വോട്ട് ചെയ്തിരുന്നത് കോണ്‍ഗ്രസ്സിന്നായിരുന്നു. ഇപ്പോള്‍ AAP യെ പിന്തുണച്ചിട്ടുള്ള വോട്ടുകളുടെ സിംഹഭാഗവും ആ വിഭാഗങ്ങളില്‍  നിന്നാണ് എത്തിയിരിക്കുന്നത് എന്നാണ് വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് . ചില നിരീക്ഷകര്‍ ഇതിനെ 'വര്ഗ്ഗ സമരത്തിന്റെ' സൂചനയായിപ്പോലും വിലയിരുത്തുന്നുണ്ട് .എന്നാല്‍, മറന്നുകൂടാത്ത ഒരു പ്രധാനപ്പെട്ട കാര്യം, AAP സ്വയം അതിന്റെ രാഷ്ട്രീയത്തെ വിശേഷിപ്പിക്കുന്നത് വര്ഗ്ഗ രാഷ്ട്രീയം എന്നതിലേറെ "വര്ഗ്ഗ സമരമില്ലാത്ത വര്ഗ്ഗ രാഷ്ട്രീയം" ആയിട്ടാണ് എന്നതാണ് . കേജ്രിവാള്‍ തന്റെ രാഷ്ട്രീയത്തിന് ആധാരമാക്കുന്ന സാമ്പത്തിക വീക്ഷണം നിയോ ലിബറലിസം മുന്നോട്ടുവെക്കുന്ന സ്വതന്ത്ര കമ്പോളത്തിന്റെ തള്ളിക്കയറ്റത്തെ പൂര്ണ്ണമായും അംഗീകരിക്കുന്ന ഒന്നാണ് . അഴിമതി യ്ക്കെതിരെ സമരം നയിക്കുമ്പോള്‍ത്തന്നെ കേജ്രിവാളും അതിന്റെ  മൂലഹേതുവായ സാമ്പത്തിക നയങ്ങളെ  വിമര്‍ശനമെന്യേ അനുകൂലിക്കുന്നുണ്ട് എന്നത് കാണാതിരിക്കാന്‍ ആവില്ല .
 ഒരു രാഷ്ട്രീയശക്തിയെന്ന നിലയില്‍ AAP രൂപം കൊണ്ട പശ്ചാത്തലം എന്തുതന്നെയായിരുന്നാലും ,മോഡി ഭരണത്തിന്റെ സംരക്ഷണത്തോടെ കോര്പ റേറ്റ് ശക്തികളും സാമുദായിക വര്ഗീയ ശക്തികളും ജനങ്ങളുടെ മേലെ നടത്തുന്ന തേര്‍ വാഴ്ചയ്ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോരാടുന്ന ജനങ്ങള്‍ക്ക്‌  വമ്പിച്ച ഒരു ഉത്തേജനമായിരിക്കും  ഡെല്‍ഹി ജനവിധി എന്ന് നിസ്സംശയം പറയാം . 2014ഇല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒട്ടുമിക്കവയും ബി ജെ പി യുടെ വഴിയേ പോയി എങ്കില്‍, 2015 ആരംഭിക്കുന്നത് വ്യത്യസ്തമായ പുതിയ ഒരു സന്ദേശത്തോടേയാണ് . ഈ സന്ദേശത്തെ തുടര്‍ന്ന് മുന്നോട്ട് നയിക്കാൻ  ഇന്‍ഡ്യയിലാകമാനം ജനകീയ പ്രതിരോധത്തിന്റെയും പരിവര്ത്തനത്തിന്റേയും  കാഹളം മുഴക്കുന്ന പുരോഗമന ശക്തികള്ക്ക് കഴിയേണ്ടതുണ്ട്

No comments:

Post a Comment