Thursday 23 July 2015

യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിയുടെ താല്പ്പര്യം നിറവേറ്റില്ല - സി പി ഐ (എം എല്‍)

യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിയുടെ താല്പ്പര്യം നിറവേറ്റില്ല

ധശിക്ഷയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യാക്കൂബ് മേമന് ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമര്പ്പിച്ച ദയാഹര്ജി നീതിയുടെ വിശാല താല്‍ പ്പര്യങ്ങള്‍ മുന്നിര്ത്തി പരിഗണിക്കണമെന്ന് സി പി ഐ (എം എല്‍ ) അഭ്യര്ഥിക്കുന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത്1993-ല്‍ 257 പേരുടെ മരണത്തിനു കാരണമായ മുംബൈ ബോബ് സ്ഫോടനങ്ങളിലെ ഇരകള്ക്ക് നീതി ലഭ്യമാക്കുന്നതിന്നോ ,അതിന് യഥാര്ഥത്തില്‍ ഉത്തരവാദികളായ എല്ലാവരേയും ശിക്ഷിക്കുന്നതിന്നോ പകരമാവില്ല.
യാക്കൂബ് മേമനും കുടുംബത്തിനും നിയമത്തിനു പിടികൊടുക്കാതെ വിദേശത്ത് കഴിയാന്‍ അവസരം ഉണ്ടായിട്ടും ഇന്ത്യയിലെത്തി അവര്‍ സ്വമേധയാ വിചാരണ നേരിടുകയായിരുന്നു. 1993 ലെ സ്ഫോടന പരമ്പരക്കേസില്‍ സുപ്രധാന വിവരങ്ങള്‍ അധികാരികള്ക്ക് നല്കുകയും നിയമത്തിന്റെ പ്രക്രിയയെ സഹായിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ലഭ്യമായ ഒരേയൊരു സാക്ഷിയായിരുന്ന യാക്കൂബ് മേമന്‍ . ഇങ്ങനെയൊരാളെ തൂക്കുമരത്തിലേറ്റുന്നത്, കുറ്റം ചെയ്ത ശേഷം പ്രതികള്‍ രാജ്യം വിട്ടാല്‍ രക്ഷപ്പെടുകയും, നിയമത്തിന്റെ പ്രക്രിയയുമായി സഹകരിക്കുന്ന പക്ഷം അവര്ക്ക് സുനിശ്ചിതമായി മരണ ശിക്ഷ ലഭിക്കുകയും ചെയ്യുമെന്ന തെറ്റായ സന്ദേശം നല്കാന്‍ ഇടയാവുന്നു .
ഒരു കൂട്ട് പ്രതിയുടെ കുറ്റസമ്മതം പിന്‍വലിക്കപ്പെട്ടതും, മാപ്പുസാക്ഷിയായിക്കൊണ്ടുള്ള യാക്കൂബ് മേമന്റെ സത്യവാങ്ങ്മൂലവും സൂചിപ്പിക്കുന്നത് മുംബൈ സ്ഫോടനങ്ങള്‍ സംബന്ധിച്ച ഗൂഡാലോചനയില്‍ യാക്കൂബ് മേമന്റെ നേരിട്ടുള്ള പങ്കാളിത്തം ഇല്ലായിരുന്നുവെന്നും താരതമ്യേന ഗൌരവം കുറഞ്ഞ ബന്ധം മാത്രമാണ് പരമാവധി ഉണ്ടായിരുന്നിരിക്കാനിടയുള്ളതുമെന്നാണ് . കോടതിയില്‍ എത്തിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇതായിരിക്കെ , കുടുംബാംഗങ്ങള്‍ നടത്തിയ കുറ്റ കൃത്യത്തിനു ഒരാളെ തൂക്കിലേറ്റുന്നത് അനുചിതമാണ്. ഇതിലെ കൂട്ട് പ്രതികള്ക്കെതിരെ ആദ്യം വിധിക്കപ്പെട്ട വധശിക്ഷ ജീവപര്യന്തമാക്കി പിന്നീട് ഇളവു ചെയ്തുവെന്നതും പ്രസ്താവ്യമാണ്. അതിനാല്‍ യാക്കൂബ് മേമന്നെതിരെ മാത്രമായി നിലനിര്ത്തപ്പെടുന്ന വധശിക്ഷ തികച്ചും അനുപാതരഹിതവും പകപോക്കലിന്റെ സ്വഭാവത്തിലുള്ളതും ആണ്.
പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഇതിനകം ഏകാന്തത്തടവ് ഉള്പ്പെടെയുള്ള കാരാഗൃഹവാസം 21 വര്ഷക്കാലം അനുഭവിച്ച വ്യക്തിയാണ് യാക്കൂബ് മേമന്‍. അതുകൊണ്ടുതന്നെ , ജനാധിപത്യ ഭരണക്രമം ഉള്ള ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടേയും കാര്യത്തില്‍ എന്നപോലെ ഇന്ത്യാ ഗവണ്‍മെന്റിനും വധശിക്ഷ നിര്ത്തലാക്കാന്‍ മതിയായ ശക്തമായ പ്രേരണ ചെലുത്താന്‍ യാക്കൂബ് മേമന്‍ കേസിലെ സവിശേഷ സാഹചര്യം ഒരു നിമിത്തമാകേണ്ടതാണ് .1993-ലെ മുംബൈ സ്ഫോടനപരമ്പര തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റ കൃത്യമാണ്. അതുപോലെ തന്നെ ഗുരുതരമായ ഒന്നാണ് 1992-93 ല്‍ 900 പേര്ക്ക്‌ ജീവന്‍ നഷ്ടപ്പെട്ട വര്ഗീയ ഹിംസയും കൊലപാതകങ്ങളും. എന്നാല്‍ , ഈ രണ്ടു കുറ്റകൃത്യങ്ങളേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഒരുപോലെയല്ല പരിഗണിച്ചിട്ടുള്ളത് .സ്ഫോടനക്കേസ്സിലെ പ്രതികളില്‍ ഏറെപ്പേര്‍ ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുമ്പോള്‍ വര്ഗീയ കലാപവും ഹിംസയും നടത്തിയവരും, അതില്‍ നേരിട്ട് പങ്കെടുത്തവരോ ആസൂത്രണം ചെയ്തവരോ ആയി ജുഡീഷ്യല്‍ കമ്മീഷനുകള്‍ തിരിച്ചറിഞ്ഞ പോലീസുകാരും, രാഷ്ട്രീയ നേതാക്കന്മാരും ഇതേവരെയും ശിക്ഷിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ,അവരില്‍ ചിലര്‍ പില്ക്കാലത്ത് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുകയും അധികാര സ്ഥാനങ്ങളില്‍ എത്തുകകൂടിയുണ്ടായി. 1993 ലെ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരര്‍ നിയമത്തിനു മുന്നില്‍ വിചാരണ ചെയ്ത് ശിക്ഷിക്കപ്പെട്ടതുപോലെ 1992-93 കാലത്തെ വര്ഗീയ കലാപത്തിന്റെ ആസൂത്രകരേയും മുഖ്യപങ്കാളികളേയും വിചാരണ ചെയ്ത് ശിക്ഷിക്കേണ്ടതാണ് .
- ദീപങ്കര്‍ ഭട്ടാചാര്യ
ജനറല്‍ സെക്രട്ടറി , സി പി ഐ (എം എല്‍) ലിബറേഷന്‍
(22 -07-2015 )

No comments:

Post a Comment