ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ : സി പി ഐ എം എൽ പ്രസ്താവന
ബി ജെ പി യുടേയും നരേന്ദ്ര മോദിയുടേയും വിഭാഗീയ രാഷ്ട്രീയത്തിന്നും വിനാശകാരിയായ നയങ്ങൾക്കും ചുട്ട മറുപടി നല്കുന്ന ഒരു വിധിയെഴുത്ത് നല്കിയ ബീഹാർ ജനതയെ സി പി ഐ എം എൽ ഊഷ്മളമായി അഭിനന്ദിക്കുന്നു .ബീഹാർ മുഴുവൻ രാജ്യത്തിന് വേണ്ടിയും സംസാരിച്ചിരിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള ഈ ജനവിധി രാജ്യത്താകമാനം ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി കർഷകരും തൊഴിലാളികളും വിദ്യാർഥികളും എഴുത്തുകാരും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഇന്ന് നടത്തിപ്പോരുന്ന വൈവിദ്ധ്യപൂർണ്ണമായ പോരാട്ടങ്ങൾക്ക് ഉത്തേജനവും കരുത്തും പകരുന്നതാണ്.
ഇങ്ങനെയൊരു ചരിത്ര പ്രധാനമായ തെരഞ്ഞെടുപ്പ് വിധിയെഴുത്തിനു പ്രാഥമികമായി കളമൊരുക്കിയത് മഹാസഖ്യം ആണെന്നത് തർക്കമറ്റ സംഗതിയാണ്. എന്നാൽ കാതലായ ജനകീയപ്രശ്നങ്ങൾ ഉയർത്തുന്ന പോരാട്ടവേദികളിൽ നിലയുറപ്പിച്ചിട്ടുള്ള സി പി ഐ എം എൽ ലും മറ്റ് ഇടതു പാർട്ടികളിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസവും പ്രതീക്ഷകളും അസന്ദിഗ് ദ്ധതയോടെ വിളിച്ചോതുന്നതു കൂടിയാണ് ഈ ജനവിധി.
ബിഹാർ നിയമസഭയിലേയ്ക്ക് മൂന്ന് സി പി ഐ എം എൽ അംഗങ്ങളെ തെരഞ്ഞെടുത്ത് അയച്ച സംസ്ഥാനത്തെ സമ്മതിദായകരോട് നന്ദി രേഖപ്പെടുത്താൻ പാർട്ടി ഈയവസരത്തിൽ ആഗ്രഹിക്കുന്നു. തൊട്ടടുത്ത എതിർ സ്ഥാനാർഥിയേക്കാൾ ഏകദേശം 22000, 10000, 400 എന്നീ ക്രമത്തിലുള്ള വോട്ടുവ്യത്യാസത്തിൽ ബൽരാംപൂരിലും , ദരൗലിയിലും, തരാരിയിലും സി പി ഐ എം എൽ ന്റെ മൂന്ന് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു . ഇതിന് പുറമേ, മറ്റനേകം നിയമസഭാ മണ്‍ഡലങ്ങളിൽ ഇടതുപക്ഷ ത്തിന്റെ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി. ഇടതു പക്ഷം സംയോജിതമായ ഒറ്റ ബ്ലോക്ക് ആയി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഉണ്ടായതാണ് മേൽപ്പറഞ്ഞ നേട്ടങ്ങൾ എന്നത് ഇടത് പക്ഷ ഐക്യം എന്ന ആശയത്തിന് സാധൂകരണം നല്കുന്നതോടൊപ്പം, ജനപക്ഷത്ത് നിന്നുള്ള വികസന സങ്കല്പ്പത്തിനും, നീതിയ്ക്കും അവകാശങ്ങൾക്കും മതേതരത്വത്തിനും വേണ്ടിയുള്ള ഇടത് അജണ്ടയ്ക്ക് കരുത്തേകുകയും ചെയ്യും.
ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി, സി പി ഐ എംഎൽ ലിബറേഷൻ

No comments:
Post a Comment