Tuesday, 26 December 2023

 ലിബറേഷൻ ( 23 ,ഡിസംബർ 2023 ) എഡിറ്റോറിയൽ, 2024 ജനുവരി ലക്കം

ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ഒരു പ്രസിഡൻഷ്യൽ സ്വേച്ഛാധിപത്യമായി മാറുന്നതിൽ നിന്ന് രക്ഷിക്കപ്പെടണം.
- ദീപങ്കർ ഭട്ടാചാര്യ

മുപ്പത്തിയൊന്ന് വർഷം മുമ്പ് ഡിസംബർ മാസമായിരുന്നു അത്. ഡെൽഹിയിൽ ബിജെപിക്ക് അന്ന് അധികാരം ലഭിച്ചിട്ടില്ലെങ്കിലും ലഖ്‌നൗവിലെ സംസ്ഥാന ഭരണം കേന്ദ്രത്തിൽ അധികാരത്തിലേക്കുള്ള വഴി കണ്ടെത്താൻ അവർ ഉപയോഗിച്ചു. ഡിസംബർ 6 ന് പകൽ വെളിച്ചത്തിൽ, ഭരണകൂട അധികാരത്തിന്റെ ഒരു കഷ്ണം കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് അത് ലോകത്തിന് മുഴുവൻ കാണിച്ചുകൊടുത്തു. ബാബറി മസ്ജിദ് തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ സംഘപരിവാറിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടത്തിന് ബാബറി മസ്ജിദ് തകർക്കാൻ അധികാരം നൽകി. ഈ വിധ്വംസക പ്രവർത്തനത്തിന് 'യുക്തിപരമായ' ന്യായീകരണം പോലും ബിജെപി നൽകി. ബിജെപിയുടെ അഭിപ്രായത്തിൽ ഭൂരിപക്ഷ സമുദായത്തെ സംബന്ധിച്ച വിശ്വാസപരമായ കാര്യങ്ങളിൽ കോടതിക്ക് വിധിക്കാൻ കഴിയില്ല.
സന്ദേശം ഉച്ചത്തിലും വ്യക്തവുമായിരുന്നു. ഒരു സംസ്ഥാനത്ത് അധികാരത്തിലിരിക്കുമ്പോൾ, ഭരണഘടനയ്‌ക്കെതിരെ ഇത്തരമൊരു തുറന്ന വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് കഴിയുമെങ്കിൽ, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്ര നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് എന്തുചെയ്യാനാകുമെന്ന് കാണാൻ പ്രയാസമില്ല. പിന്നേയും പത്ത് വർഷത്തിന് ശേഷം ഗുജറാത്ത് 2002 നമുക്ക് കൂടുതൽ ഉച്ചത്തിലുള്ളതും വ്യക്തവുമായ മുന്നറിയിപ്പ് നൽകി. ബാബറി മസ്ജിദ് തകർക്കുന്നതിൽ കൂട്ടുനിന്നതിന് യുപിയിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ടിരുന്നു, എന്നാൽ മുസ്ലീം വംശഹത്യയായി അന്താരാഷ്ട്രതലത്തിൽ അപലപിക്കപ്പെട്ട ഒരു കൂട്ടക്കൊലയ്ക്ക് മേൽനോട്ടം വഹിച്ചിട്ടും ഗുജറാത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടർന്നു. 'ഡബിൾ എഞ്ചിൻ ഗവൺമെന്റ്' എന്ന പദം അന്ന് ഫാഷനായി മാറിയിരുന്നില്ല, എന്നാൽ, വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് അതിൽ ഉണ്ടായിരുന്നു.
ഇരുപത്തിയൊന്ന് വർഷം പിന്നിടുമ്പോൾ, 2023 ഡിസംബർ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള മോദി സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഏറ്റവും വ്യക്തമായ കാഴ്ചയായി മാറുകയാണ്‌. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിൽ ആവേശഭരിതരായ സർക്കാർ പാർലമെന്റിൽ പ്രതിപക്ഷത്തെ ബുൾഡോസർ ചെയ്യാൻ തീരുമാനിച്ചു. സംശയാസ്പദമായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടിഎംസി എംപി മഹുവ മൊയ്‌ത്രയെ പുറത്താക്കിയതിലൂടെ ആരംഭിച്ച ആക്രമണം ഡിസംബർ 13-ന് പാർലമെന്റ് സുരക്ഷാ ലംഘനത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിൽനിന്നും എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതോടെ അസംബന്ധമായ ദൈർഘ്യം കൈവരിച്ചു. പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ ഭരണം കുതിച്ചുയരുകയാണോ? ഒന്നിനുപുറകെ ഒന്നായി, ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ബില്ലുകൾ ആണ് പാസ്സാക്കിയത്. ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ്ക്കി ആക്കിമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന, നിരീക്ഷണത്തിന്റെയും ബലപ്രയോഗത്തിന്റെയും വ്യാപകമായ അധികാരങ്ങളാൽ സായുധരായ എക്സിക്യൂട്ടീവുകളും ഭരണഘടനാപരമായ സംരക്ഷണങ്ങളൊന്നും അവശേഷിച്ചിട്ടില്ലാത്ത പൗരന്മാരും.
ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ഇപ്പോൾ ഒരു സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും കാരുണ്യത്തിനും വിധേയമായി പ്രവർത്തിക്കുന്ന ഒരു രാജകൊട്ടാരത്തിലെ ദർബാറിനോട് സാമ്യമുള്ളതാണ്. മഹുവ മൊയ്‌ത്രയുടെ കാര്യത്തിൽ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല, മാത്രമല്ല ആരോപണങ്ങളോടും റിപ്പോർട്ടിനോടും പ്രതികരിക്കാനും സംസാരിക്കാനും മൊയ്‌ത്രയെത്തന്നെ അനുവദിച്ചില്ല. മഹുവ മൊയ്‌ത്ര തന്റെ പാർലമെന്ററി ലോഗിൻ യോഗ്യത മറ്റുള്ളവരുമായി പങ്കുവെച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷ അപകടത്തിലാക്കിയതിന് കുറ്റം ചുമത്തിയപ്പോൾ, മൈസൂരിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ശുപാർശ പ്രകാരം പ്രതിഷേധക്കാർ സന്ദർശക ഗ്യാലറിയിലേക്ക് പാസുകൾ നേടിയെടുക്കുകയും പുകക്കുപ്പികളുമായി പ്രവേശിക്കുകയും ചെയ്തത് ഒരുതരം പാർലമെന്ററി പരിശോധനയ്ക്കും വിധേയമായില്ല. നേരത്തെ, ലോക്‌സഭയുടെ മുൻ സെഷനിൽ ബിഎസ്‌പി എംപി ഡാനിഷ് അലിക്കെതിരായി ഇസ്ലാമോഫോബിക് അധിക്ഷേപങ്ങളും ഭീഷണികളും മുഴക്കിയ ബിജെപി എംപി രമേഷ് ബിധുരിയെ ഒരു നടപടിയുമില്ലാതെ രക്ഷപ്പെടാൻ അനുവദിച്ചിരുന്നു.
ഒരു പാർലമെന്ററി ജനാധിപത്യത്തിൽ, അന്നന്നത്തെ സർക്കാർ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, എക്സിക്യൂട്ടീവ് ആദ്യം പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളവരാണ്. എന്നാൽ, എല്ലാ വിധത്തിലും പാർലമെന്റ് ഒഴിവാക്കുന്നത് മോദി സർക്കാർ ശീലമാക്കിയിരിക്കുകയാണ്. ചരിത്രപരമായ അടിത്തറയില്ലാതെ രാഷ്ട്രീയ എതിരാളികൾക്കും വിയോജിപ്പുള്ള പൗരന്മാർക്കും എതിരെ മറയില്ലാത്ത ഭീഷണികളും മുൻകാല സംഭവങ്ങളെയും നേതാക്കളെയും കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളും വളച്ചൊടിച്ച പരാമർശങ്ങളും നിറഞ്ഞ വാചാടോപപരമായ പ്രസംഗങ്ങൾ നടത്താനല്ലാതെ പ്രധാനമന്ത്രി പാർലമെന്റിൽ പങ്കെടുക്കുന്നില്ല. മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് വാ തുറക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. ഇപ്പോൾ ഡിസംബർ 13 ന് പാർലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നത് പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളെ മൊത്തത്തിൽ സസ്‌പെൻഡ് ചെയ്യുന്നതിൽ കലാശിച്ചു.
സംവിധാനത്തിനുള്ളിൽ യാതൊരു പരിശോധനയും സന്തുലിതാവസ്ഥയുമില്ലാതെ ഭരണകൂടത്തിൽ സമ്പൂർണ്ണവും കർശനവുമായ പിടി ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ മോദി സർക്കാർ അതിവേഗം പൂർത്തിയാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇപ്പോൾ അസാധുവാക്കിയിരിക്കുന്നു, നിയമനത്തിന്റെ മുഴുവൻ അധികാരവും ഫലത്തിൽ സർക്കാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. ECI യുടെ നിസ്പക്ഷതയെ മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന ആശയത്തെ ആകമാനം ഇലക്ടറൽ ബോണ്ടുകളും ഇവിഎമ്മുകളും കൂടുതൽ അവ്യക്തമാക്കുന്ന തരത്തിലുള്ള ഒരു പേക്കിനാവായി മാറുകയാണ്. ഇന്ത്യയുടെ നിയമ ഘടനയുടെ വാസ്തുവിദ്യയെ അപകോളനിവൽക്കരിക്കുന്നു എന്ന സംശയാസ്പദമായ അവകാശവാദത്തോടെ പാസ്സാക്കിയ മൂന്ന് പുതിയ ക്രിമിനൽ ബില്ലുകൾ യഥാർത്ഥത്തിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക്കിലെ സ്വതന്ത്ര പൗരന്മാരെ അധികാരമില്ലാത്ത പ്രജകളുടെ പദവിയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യ അവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുന്നതിന് അപ്പുറത്തേക്ക്, നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ പുനർനിർമ്മാണത്തിനാണ് - പാർലമെന്ററി ജനാധിപത്യത്തെ ഭയത്തിന്റെ ഒരു റിപ്പബ്ലിക്കിൽ ഒരു യഥാർത്ഥ സ്വേച്ഛാധിപത്യ പ്രസിഡൻഷ്യൽ സംവിധാനമാക്കി മാറ്റുന്നതാണ്. ഇന്ത്യയുടെ നിലവിലുള്ള ഭരണഘടനയുടെ ആമുഖത്തിലെ എല്ലാ തത്ത്വങ്ങളെയും നിരാകരിക്കുന്ന മോഡിക്രസിയിലേക്കുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള അധഃപതനം എന്ന് നമുക്ക് ഇതിനെ വിളിക്കാം. ഈ അധഃപതനം തടയാനും , നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ അവസാന അവസരമായിരിക്കും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട്, ഈ നിർണായക പോരാട്ടത്തിൽ ഇന്ത്യ വിജയിക്കണം.

Thursday, 21 December 2023

 പാർലമെന്റ് ആക്രമണത്തിന്റെ 22 )-0 വാർഷികത്തിൽ കണ്ട പുകക്കുറ്റികൾ  

[എം എൽ അപ്ഡേറ്റ് വോളിയം 26 , 19 -25 ഡിസംബർ 2023] 


 



13/ 2001 ന്റെ ഇരുപത്തിരണ്ടാം വാർഷികം കുറിച്ച 2023 ലെ ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെ ഒരു 'ഭീകരാക്രമണം' ഉണ്ടായപ്പോൾ പുതിയ
പാർലമെന്റ് മന്ദിരത്തിന്നുള്ളിലാകെ അതിശക്തമായ പുകപടലങ്ങൾ നിറഞ്ഞ് ഏവരും ഭയചകിതരാവുന്ന രംഗങ്ങൾക്ക് അത് സാക്ഷ്യം വഹിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിൽ, ലഖ്‌നൗ സ്വദേശിയായ സാഗർ ശർമ എന്ന യുവാവ്
സന്ദർശക ഗാലറിയിൽ നിന്ന് പെട്ടെന്ന് താഴേക്ക് ചാടി അംഗങ്ങൾ ഇരുന്ന കസേരകൾക്കും മേശകൾക്കും കുറുകെ
കുതിച്ച് മുന്നോട്ട് പായുന്നതിനിടയിൽ കയ്യിൽ പിടിച്ചിരുന്ന ഒരു മഞ്ഞ പുകക്കുഴൽ പൊട്ടിച്ച് പുകപടലങ്ങൾ ഇളക്കി വിടുകയായിരുന്നു.
സാഗറിന് കൂട്ടാളിയായി ഉണ്ടായിരുന്ന മൈസൂർ സ്വദേശിയായ ഡി മനോരഞ്ജൻ എന്ന മറ്റൊരു ചെറുപ്പക്കാരനും പുകക്കുഴൽ തുറന്നു
സന്ദർശകരുടെ മേൽ മഞ്ഞ പുക സ്പ്രേ ചെയ്യുകയായിരുന്നു. അതിന്
കുറച്ച് മിനിറ്റ് മുമ്പ്, മറ്റ് രണ്ട് ചെറുപ്പക്കാർ,
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള നീലം ആസാദും മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള അമോൽ ഷിൻഡെയും
കെട്ടിടത്തിന് പുറത്ത് കാനിസ്റ്ററുകളിൽനിന്നും ചുവപ്പും മഞ്ഞയും കലർന്ന പുകപടലങ്ങൾ ഉയർത്തിവിടുകയും മുദ്രാവാക്യം വിളിച്ചു
തൊഴിലില്ലായ്മയിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സ്വേച്ഛാധിപത്യ വാഴ്ചയിലും പ്രതിഷേധം ഉയർത്തിയും മാതൃരാജ്യത്തെ അഭിവാദ്യം ചെയ്‌തും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സ്മോക്ക് ക്യാനിസ്റ്റർ എപ്പിസോഡ് എന്ന് വിളിക്കുന്ന ഈ സംഭവത്തിൽ, വേറെയും രണ്ട് പേർ ബന്ധപ്പെട്ടതായി കണ്ടെത്തി. ഗുർഗാവ് സ്വദേശിയായ ലളിത് ഝാ എന്നയാളുടെ വീട്ടിൽ താമസിച്ചു കൊണ്ടായിരുന്നു സംഘം പ്രസ്തുത ഓപ്പറേഷൻ ആസൂത്രണം ചെയ്തത്; വിക്കി ശർമ്മ എന്ന് പേരായ ഗുർഗാവ് സ്വദേശിയും അതിൽ ഉണ്ടായിരുന്നു. 2014 മുതൽ മൈസൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പി എം പി യായ പ്രതാപ് സിംഹയിൽനിന്നും വിസിറ്റേഴ്‌സ് പാസ്സ് കരസ്ഥമാക്കിയത് മനോരഞ്ജനും സാഗർ ശർമ്മയും ആയിരുന്നു. എൻജിനീയറിങ് ബിരുദം ഉള്ള മനോരഞ്ജൻ കുടുംബത്തിലെ കാർഷിക ജോലികളിൽ അയാളുടെ പിതാവിനെ സഹായിച്ചുപോന്നിരുന്നു. നീലമിന് ഒന്നിലധികം ബിരുദങ്ങളും , അദ്ധ്യാപന ജോലിക്കുള്ള യോഗ്യതയായ എൻ ഇ ടി പാസ്സ് സർട്ടിഫിക്കറ്റും ഉണ്ടായിരുന്നുവെങ്കിലും ജോലിയൊന്നും നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. സൈന്യത്തിൽ ജോലിക്ക് ശ്രമിച്ചുവരികയായിരുന്ന സാഗർ , ലഖ്‌നൗ വിളിൻ അമോലിലുമായി വടകയ്ക്കെടുത്ത ഒരു ഇ- റിക്ഷ ഓടിച്ചുകഴിയുകയാണ്. പുതിയ അഗ്നിവീർ സ്കീം വഴി സൈന്യത്തിൽ താൽക്കാലിക പ്രവേശനം നേടാനുള്ള പ്രായപരിധി കഴിഞ്ഞ വ്യക്തികൂടിയാണ് സാഗർ. ലളിത് ഝാ 2022 ആദ്യം വരെ കൊൽക്കൊത്തയിൽ ട്യൂഷൻ ക്ലാസ്സുകൾ നടത്തിയിരുന്നു.
.
ഭഗത് സിംഗിനായി സമർപ്പിതമെന്ന് വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പേജിലെ അംഗങ്ങൾ ആയിരുന്നു ഈ യുവാക്കളെല്ലാം എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചരിത്രപരമായ സെൻട്രൽ അസംബ്ലി ബോംബാക്രമണത്തിന്റെ ഓർമ്മകൾ ഉണർത്തുംവിധത്തിൽ ആണ് സ്മോക്ക് കാനിസ്റ്റർ എപ്പിസോഡ് ആസൂത്രണം ചെയ്യപ്പെട്ടത് എന്നത് തീർച്ചയാണ്. 1929 ഏപ്രിൽ 8ന് ഭഗത് സിങ്ങും, ബടുകേശ്വർ ദത്തും ആഗ്രഹിച്ചതുപോലെ
ബ്രിട്ടീഷുകാരുടെ അനീതികളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതിന് സമാനമായ ഒരു ലക്ഷ്യമാണ് നീലം, മനോരഞ്ജൻ എന്നിവർക്കും അവരുടെ കൂട്ടാളികൾക്കും ഉണ്ടായിരുന്നത് . ഇന്നത്തെ ഇന്ത്യയിൽ രൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രതിഷേധം ഉയർത്തുമ്പോൾ
ഭഗത് സിംഗ്, ബട്ടുകേശ്വർ ദത്ത് എന്നിവർ ചെയ്തതിനെ അനുകരിക്കാനാണ് അവർ ശ്രമിച്ചത്. ആരെയും വേദനിപ്പിക്കാനോ കൊല്ലാനോ അവർ ആഗ്രഹിച്ചില്ല,
ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ദുരവസ്ഥയിലേയ്ക്കും
രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങുന്നതിലേയ്ക്കും ശ്രദ്ധയാകർഷിക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം .
സംഭവത്തിന്റെ പശ്ചാത്തലത്തിൽ , പാർലമെന്റിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്.
പുതിയ പാർലമെന്റ് കെട്ടിടത്തിലെ സുരക്ഷാസംവിധാനം മറികടന്നു കൊണ്ട് എങ്ങനെ പുക പൈപ്പുകൾക്ക്
അവിടെ എത്താൻ സാധിച്ചു എന്നതുപോലുള്ള
ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഗോദി മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള മറ്റൊരു അവസരമായിരുന്നു പുക
കാനിസ്റ്റർ എപ്പിസോഡ്.
മത്സരാധിഷ്ഠിത മാദ്ധ്യമ സെൻസേഷണലിസത്തിന്റെ പ്രകടനമാണ് അക്ഷരാർത്ഥത്തിൽ അവിടെ കണ്ടത്. ഒരു ട്രോഫി എന്ന പോലെ ക്യാനിസ്റ്റർ കയ്യിൽ പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ റിപ്പോർട്ടർമാർ തമ്മിൽ മത്സരിക്കുന്നത് കാണാമായിരുന്നു.

പ്രതിപക്ഷ എംപി മാരിൽ ആരുടെയെങ്കിലും ശുപാർശ ഉപയോഗിച്ച് നേടിയ സന്ദർശക പാസ്സോ,
ആറംഗ സംഘത്തിൽ ഏതെങ്കിലും മുസ്ലീം പേരുകാരനോ ഉൾപ്പെട്ടിരുന്നുവെങ്കിൽ മാധ്യമങ്ങളുടെ പ്രതികരണം എന്താകുമായിരുന്നെന്ന് ഊഹിക്കാൻ പ്രയാസമില്ല . തീർച്ചയായും, തീവ്രവാദ ഗൂഢാലോചന പോലെയുള്ള
ഗുരുതരമായ കാര്യങ്ങൾ കണ്ടെത്തുന്നതിന് മാധ്യമങ്ങൾ ഒട്ടും സമയം പാഴാക്കുമായിരുന്നില്ല . ഹമാസിലേക്ക് പോലും നീളുന്ന 'ജിഹാദി' പ്രവർത്തനങ്ങൾ ഇതിന് പിന്നിൽ ഉള്ളതായി അവർ ഒരുപക്ഷേ
ആരോപിക്കുമായിരുന്നു. പാർലമെന്റിൽ യഥാർത്ഥത്തിൽ ഉണ്ടായ മുഴുവൻ സംഭവത്തെക്കുറിച്ചും
മോദി സർക്കാർ തീർച്ചയായും ജനങ്ങളോട് അടിയന്തരമായി വിശദീകരണം നൽകേണ്ടതുണ്ട്. ദേശതാൽപ്പര്യം അപകടത്തിലാക്കിയതിന്റെ പേരിൽ ഒരു പ്രതിപക്ഷ എം പി പുറത്താക്കപ്പെട്ടത് അവരുടെ പാർലമെന്ററി ലോഗിൻ വിവരങ്ങൾ പങ്കിട്ടതിനാൽ ആയിരുന്നു. എത്തിക്സ് കമ്മിറ്റി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞതിനാണ് മറ്റൊരു എം പി യെ പുറത്താക്കിയത്. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പുകഭീതി സൃഷ്ടിക്കാൻ എത്തിയിരുന്ന
സന്ദർശകരുടെ പ്രവേശനം ശുപാർശ ചെയ്തതിന് ബിജെപി എംപിയോട് എന്തുകൊണ്ട് ഒരു ചോദ്യവുമില്ല? പക്ഷേ ഭരണകൂടം ,
ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്ന് വളരെ അകലെയാണ് . അങ്ങേയറ്റം ധാർഷ്ട്യത്തോടെയാണ് അതിന്റെ പെരുമാറ്റം. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി ഷായുടെയും മറുപടി
ആവശ്യപ്പെട്ടതിന് പന്ത്രണ്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഇപ്പോൾ യുഎപിഎ ചുമത്തുകയും ചെയ്തു . ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ സഖാക്കളെയും ദേശാഭിമാനികൾ ആയി പരിഗണിക്കുന്നന് പകരം, അവരെ തീവ്രവാദികൾ ആയി വിശേഷിപ്പിക്കുന്ന
കൊളോണിയൽ നാമകരണസമ്പ്രദായത്തെ ബിജെപി കുറ്റപ്പെടുത്താറുണ്ട് .
ഇന്ന്, ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം യുവ പ്രതിഷേധക്കാർ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ പ്രയോഗിച്ച പ്രതിഷേധ രീതിയെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ, അതേ കൊളോണിയൽ സമീപനമാണ് സർക്കാരും പിന്തുടരുന്നത്
പ്രതിഷേധിക്കുന്ന യുവാക്കളെ തീവ്രവാദികളാക്കി പീഡിപ്പിക്കുകയാണ്
ഭരണകൂടം ചെയ്യുന്നത്. ഇപ്പോൾ വിയോജിപ്പിന്റെ എല്ലാ പ്രകടനങ്ങളും പദപ്രയോഗങ്ങളും ഇല്ലാതാക്കി ഭരിക്കാൻ ശ്രമിക്കുകയാണ് അവർ .
എല്ലാ പ്രതിഷേധ രീതികളെയും വിയോജിപ്പുകളെയും ക്രിമിനൽവൽക്കരിക്കുകയാണ്.
ഇത് തന്നെയാണ് 'ഭൂരെ ആംഗ്രെസ്' എന്ന പദപ്രയോഗത്തിലൂടെ ഭഗത് സിംഗ് നമുക്ക് കാലേക്കൂട്ടി നൽകിയ മുന്നറിയിപ്പിന്റെ കാതലായ അംശം.
സ്വാതന്ത്ര്യസമരം തവിട്ടുനിറക്കാരുടെ ഭരണത്തിനുള്ള ആവശ്യത്തിലേക്ക് ചുരുക്കരുത് എന്നതാണ് അത്. തവിട്ടുനിറക്കാരായ
ഇംഗ്ലീഷുകാർ വെളുത്ത ഇംഗ്ലീഷുകാരെ അനുകരിക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ അടിച്ചമർത്തലിന്റെ മാതൃക ഏറ്റെടുത്ത് ഭരണഘടനാപരമായ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നതിനുള്ള സാദ്ധ്യതയെ ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പായിരുന്നു അത്.

 സഖാവ് വി എം : ജനകീയ ജനാധിപത്യത്തിന്റെ പാതയിലെ തളരാത്ത പോരാളി.

[ - ദീപങ്കർ ഭട്ടാചാര്യ , സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി ]


ഖാവ് വിനോദ് മിശ്രയുടെ വേർപാടിന്റെ ഇരുപത്തഞ്ചാം വാർഷിക മാണ് ഈ വർഷം നമ്മൾ ആചരിക്കുന്നത്. നക്സൽബാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സി പി ഐ (എം എൽ) പുനഃസംഘടിപ്പിക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും സുദൃഢീകരിക്കുന്നതിലും അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ സംഭാവനകൾ ഓർമ്മിക്കുകയും എന്നും നമുക്ക് പ്രചോദനമേകുന്ന വിപ്ലവ പാരമ്പര്യത്തിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം ഫാസിസ്റ്റ് അതിക്രമം നേരിടുന്ന ഇന്നത്തെ സവിശേഷ സന്ദർഭത്തിൽ സഖാവ് വി എമിന്റെ കാതലായ ആശയങ്ങളിലേക്കും സംഭാവനകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം തികച്ചും ഉചിതമായിരിക്കും.
സഖാവ് ചാരു മജൂംദാറിന്റെ രക്തസാക്ഷിത്വത്തിനുശേഷം രണ്ട് വർഷം ആയപ്പോൾ , 1974 ജൂലൈ 28 ന് ആണ് സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടത്. സി പി ഐ (എം എൽ) അതിന് നേരിട്ട വലിയ തിരിച്ചടിയെ അതിജീവിക്കാൻ വേണ്ടി രാജ്യത്താകമാനം തീവ്രമായ പോരാട്ടത്തിലായിരുന്ന ഒരു അവസരം കൂടിയായിരുന്നു അത്. പുതുതായി രൂപീകൃതമായിരുന്ന പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഏകദേശം മുഴുവനായും കൊല്ലപ്പെടുകയോ ജെയിലുകളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരുന്നു. ആയിരക്കണക്കിന് പാർട്ടി കേഡർമാരും കഠിനമായ ഭരണകൂട അടിച്ചമർത്തലിന് വിധേയരാവുകയോ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്തിരുന്നു. പറക്കമുറ്റാത്ത അവസ്ഥയിൽ ഉള്ള സംഘടന അതുപോലെയൊരു സാഹചര്യം നേരിടാൻ വേണ്ടത്ര സജ്ജമായിരുന്നില്ല; ആശയക്കുഴപ്പവും, ഇച്ഛാഭംഗവും, വിഭാഗീയതയും പിളർപ്പൻ ചിന്താഗതിയും സർവ്വത്ര പ്രകടമായിരുന്നു. 1975 നവംബർ 29 ന് സഖാവ് ജൗഹറിന്റെ രക്തസാക്ഷിത്വ ത്തേത്തുടർന്ന് കഠിനമായ പരീക്ഷണങ്ങൾ പാർട്ടി അഭിമുഖീകരിച്ച ഒരു സാഹചര്യത്തിലാണ് പാർട്ടിയെ നയിക്കാനുള്ള ചുമതല സഖാവ് വി എം ൽ അർപ്പിതമായത് .
1970 കളുടെ അവസാനത്തിലും 1980 കളിലും ഉണ്ടായ ഫ്യൂഡൽ വിരുദ്ധ സമരങ്ങളുടെയും ബഹുമുഖങ്ങളായ ജനകീയ പ്രതിഷേധങ്ങളുടേയും ഭൂമികയിൽ , പാർട്ടിയുടെ സ്വാധീനം വികസിപ്പിക്കാനും ശക്തമാക്കാനും സഹായിച്ച കാതലായ ആശയങ്ങളും ഘടകങ്ങളും ഏതൊക്കെയാണ്? മാർക്സിസം- ലെനിനിസവും മാവോ സെ ദുങ് ചിന്തകളും ഗൗരവമായ പഠനത്തിന് വിധേയമാക്കിക്കൊണ്ട് ഭൂതകാലത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മകമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വിപ്ലവത്തിന്റെ അടവ് ലൈൻ, ആഴത്തിലുള്ള സാമൂഹ്യവിശകലനം എന്നിവയും , വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടോടെ ഇന്ത്യൻ സമൂഹത്തിൽ വിമർശനാത്മകമായി ഇടപെടൽ - പ്രധാനപ്പെട്ട ഈ രണ്ട് പ്രക്രിയകളാണ് വളർച്ചയുടെ പാതയിൽ പാർട്ടിയെ സഹായിച്ചിട്ടുള്ളത്. ചലനാത്മകമായ സാമൂഹ്യവസ്ഥ അതത് കാലത്ത് ആവശ്യപ്പെടുന്നതിന് അനുസൃതമായി മേൽപ്പറഞ്ഞ പാതയുടെ ഓരോ അംശവും സസൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ധീരമായ രാഷ്ട്രീയ ചുവടുവെപ്പുകളുടെ ഒരു പരമ്പരയിലൂടെ പാർട്ടിയെ നയിക്കാൻ സഖാവ് വി എം ന് സാധിച്ചു.
നക്സൽബാരി ഉയിർത്തെഴുന്നേൽപ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് മാത്രമായിരുന്നില്ല ; ആധുനികകാലഘട്ടത്തിലെ ഇന്ത്യയിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു അത്. അതിന്റെ സ്വാധീനം നിമിത്തമാണ് മിന്നൽ വേഗത്തിൽ സി പി ഐ (എം എൽ ) രൂപം കൊണ്ടതും , ചിറകുകൾ വിടർത്തിയതും. ഇന്ത്യയിലെ ദലിത്- ആദിവാസി സമൂഹങ്ങൾ മുഖ്യമായും ഉൾപ്പെട്ട ഗ്രാമീണ ദരിദ്ര ജനതയെ മാത്രമല്ല, നഗരങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളേയും ബുദ്ധിജീവി വിഭാഗങ്ങളേയും അത് ആകർഷിച്ചു. മൗലികമായ സമൂഹ്യപരിവർത്തനത്തിന് വേണ്ടി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായ ആദ്യത്തെ ബഹുജന മുന്നേറ്റമായി അത് മാറി. വ്യാപകമായ അടിച്ചമർത്തലും പ്രസ്ഥാനം നേരിട്ട തിരിച്ചടികളും ഉണ്ടാക്കിയ തെറ്റായ പ്രതികരണങ്ങൾ രണ്ടുവിധമുള്ളതായിരുന്നു ; അവ രണ്ടും തമ്മിൽ പരസ്പര വൈരുദ്ധ്യവുമുണ്ടായിരുന്നു- ഒരു പ്രവണത പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതിന്റേതും തെറ്റുകൾ തിരുത്തുന്നുവെന്നവകാശപ്പെട്ട് അപകീർത്തിപ്പെടുത്തുന്നതിന്റേതും ആണെങ്കിൽ, മറ്റേത് നക്സൽബാരിയുടെ കാലഘട്ടത്തിൽ ഉയർന്ന സമരരൂപങ്ങളേയും മുദ്രാവാക്യങ്ങളേയും തന്ത്രത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അവയ്‌ക്ക്‌ സ്ഥായീഭാവവും അന്തിമത്വവും കല്പിക്കലും , അതുവഴി നക്‌സൽബാരിയെ പ്രതിരോധിക്കുന്നുവെന്ന വകാശപ്പെടലും ആണ്.
സഖാവ് വി.എമ്മിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച സി.പി.ഐ.(എം.എൽ) മാറിയ സാഹചര്യങ്ങളിൽ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് നക്‌സൽബാരിയുടെ ചൈതന്യവും പാഠങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള വൈരുദ്ധ്യാത്മക സമീപനം വികസിപ്പിച്ചെടുത്തു. ഒരു പ്രത്യേക ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നക്‌സൽബാരിയെ കാണുന്നതിൽ വിജയിച്ചുകഴിഞ്ഞാൽ, തന്ത്രപരമായ പൊതു ദിശയിൽ നിന്നോ വീക്ഷണകോണിൽ നിന്നോ അടവുപരമായ ചോദ്യങ്ങളെ വേർതിരിച്ചു കാണാൻ സാധിക്കുക എന്ന വെല്ലുവിളിയെ നമുക്ക് ഏറ്റെടുത്തുതുടങ്ങാം. നക്‌സൽബാരിയുടെ വിപ്ലവവീര്യം ഉൾക്കൊണ്ട്, ബഹുജന മുന്നേറ്റങ്ങളുടെ വിശാലമായ രംഗത്തേക്ക് അതിനെ വ്യാപിപ്പിച്ചുകൊണ്ട്, ജാഗ്രതയോടെയും, എന്നാൽ ധീരതയോടെയും ആത്മവിശ്വാസത്തോടെയും പാർട്ടി മുന്നോട്ട് നീങ്ങിയത് ഇങ്ങനെയായിരുന്നു. പാർട്ടിയെ സജീവമായി നിലനിർത്താനും ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ താൽപ്പര്യങ്ങൾ പാർട്ടിയുടെ പരമമായ കടമയായി ഉയർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്ത ചാരു മജുംദാറിന്റെ അവസാന വാക്കുകൾ പാർട്ടിയുടെ വീണ്ടെടുപ്പിന്നും പുനഃസംഘടനയ്ക്കും ഈ പ്രക്രിയയെ വളരെയധികം സഹായിച്ചു.
നക്‌സൽബാരി കർഷക മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.(എം.എൽ) രൂപീകരിച്ചത് സാമ്പത്തികവാദത്തെ നിരാകരിക്കുന്നതിന്റെയും രാഷ്ട്രീയത്തെ ആധിപത്യത്തിൽ നിലനിർത്തുന്നതിന്റെയും സ്ഫടികരൂപത്തിലുള്ള പ്രകടനമായിരുന്നു. ഉടൻ പരിഹാരം വേണ്ട, പലപ്പോഴും സാമ്പത്തികമായ ആവശ്യങ്ങൾ, ബഹുജനസമരങ്ങളുടെ വികാസത്തിൽ സ്ഥിരമായി കേന്ദ്രീകരിക്കുന്നു, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം, ഈ ബഹുജന പ്രവർത്തനത്തെ വലിയ ലക്ഷ്യം നേടുന്നതിന് പോരാടുന്ന ശക്തികളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വെല്ലുവിളിയുമായി മുതലാളിത്ത ക്രമം മാറ്റുന്നതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്. തൽക്കാലത്തെ ദൗത്യവും ഭാവി ലക്ഷ്യവും സംയോജിപ്പിക്കുക എന്ന വലിയ വെല്ലുവിളി ഇവിടെയുണ്ട്. പുനഃസംഘടിപ്പിച്ച സി.പി.ഐ.(എം.എൽ) ജനങ്ങളെ അവരുടെ അടിയന്തര ആവശ്യങ്ങൾക്ക് ചുറ്റും അണിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ, അടിയന്തര ആവശ്യങ്ങളും പ്രാദേശിക സമരങ്ങളും ജനാധിപത്യ ബദലിന്റെ ദേശീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇത് ഒരു അഖിലേന്ത്യാ റാഡിക്കൽ ഡെമോക്രാറ്റിക് പ്ലാറ്റ്‌ഫോമായി ഇന്ത്യൻ പീപ്പിൾസ് ഫ്രണ്ടിന്റെ ഉദയത്തിലേക്ക് നയിച്ചു.
സമൂലമായ ജനാധിപത്യ കാഴ്ചപ്പാടോടെയുള്ള ധീരമായ സംരംഭങ്ങളുടെ ഒരു പരമ്പര അഴിച്ചുവിട്ടുകൊണ്ട് അഖിലേന്ത്യാ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിന്റെ വികസനം പ്രാദേശിക ബഹുജന ആക്ടിവിസത്തിന്റെ വളർച്ചയ്ക്ക് ഒരു പുതിയ പ്രചോദനവും മാനവും നൽകി. പ്രാദേശികവാദത്തിന്റെ പൊതു പ്രവണതയ്‌ക്കെതിരായ അന്തർനിർമ്മിത പ്രതിവിധിയായി അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ ഊന്നൽ പ്രവർത്തിച്ചു, സാമ്പത്തികവാദത്തെ നിയന്ത്രിച്ച് രാഷ്ട്രീയത്തെ നേതൃസ്ഥാനത്ത് നിലനിർത്തി. 1980-കളുടെ അവസാന പകുതിയിൽ IPF തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ, ഫ്യൂഡൽ ശക്തികളുടെ ബൂത്ത് പിടിച്ചടക്കലിനെ ചെറുത്തുതോൽപ്പിച്ച് അടിച്ചമർത്തപ്പെട്ട പാവപ്പെട്ടവർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള കടുത്ത പോരാട്ടമായി അത് മാറി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിലേക്കുള്ള മാറ്റം അർത്ഥമാക്കുന്നത് ഒഴിവാക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശത്തിനായുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ്, ബിഹാർ പോലുള്ള ഒരു സംസ്ഥാനത്ത് അത് വലിയ ഫ്യൂഡൽ തിരിച്ചടി ക്ഷണിച്ചുവരുത്തി. സ്വകാര്യ സൈന്യം നടത്തുന്ന കൂട്ടക്കൊലകൾ, നേതാക്കളെയും പ്രവർത്തകരെയും കൊലപ്പെടുത്തൽ, സംഘാടകരെ കള്ളക്കേസിൽ കുടുക്കി ദീർഘകാല തടവിന് വിധേയരാക്കി പീഡിപ്പിക്കൽ എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റം തടയാൻ അവർ എല്ലാ ശ്രമങ്ങളും നടത്തി.
സഖാവ് വി.എമ്മിന്റെ നേതൃത്വത്തിൽ സിപിഐ(എംഎൽ) ഈ വെല്ലുവിളികളെ അതീവ ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടുകയും വിപ്ലവ ജനാധിപത്യത്തിന്റെ കൊടിമരം ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഫ്യൂഡൽ-ക്രിമിനൽ ശക്തികളുടെ ആധിപത്യത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലും യോജിച്ച ആക്രമണങ്ങളിലും പാർട്ടിയെ നിലനിറുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അന്നത്തെ മദ്ധ്യ ബിഹാറിൽ (സംസ്ഥാന വിഭജനത്തിനുശേഷം ദക്ഷിണ ബിഹാർ) തിരഞ്ഞെടുപ്പ് രംഗത്തെ പാർട്ടിയുടെ ആവിർഭാവവും ഫ്യൂഡൽ പ്രത്യാക്രമണത്തെ ശക്തിപ്പെടുത്തി. രാമക്ഷേത്ര കാമ്പെയ്‌നിന്റെ മേൽ പിടിച്ചു കയറുന്ന ഹിന്ദുത്വ ബ്രിഗേഡിന്റെ ഉയർച്ച ബിഹാറിൽ പ്രകടമായ മാറ്റം കൊണ്ടുവന്നു, പോരാടുന്ന ഗ്രാമീണ ദരിദ്രർക്കും അവരുടെ പാർട്ടിയായ സി.പി.ഐ (എം.എൽ) നും എതിരായ ഫ്യൂഡൽ അക്രമം നികൃഷ്ടമായ ഫാസിസ്റ്റ് മുഖമുദ്രകൾ ആർജ്ജിക്കാൻ തുടങ്ങി. കുപ്രസിദ്ധമായ രൺവീർ സേന നടത്തിയ ആദ്യത്തെ വലിയ കൂട്ടക്കൊലയായ ഭോജ്പൂരിലെ ബഥാനി തോല കൂട്ടക്കൊലയ്ക്ക് ശേഷം, സഖാവ് വിഎം രൺവീർ സേനയുടെ സമീപനത്തിൽ കറകളഞ്ഞ വർഗ്ഗീയതയുടെ അടിയൊഴുക്കുകൾ കണ്ടെത്തി. 2002-ൽ ഗുജറാത്തിൽ നാം കണ്ട വംശഹത്യയുടെ മുന്നോടിയാണ് ബതാനി തോളയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം.
അദ്വാനിയുടെ രഥയാത്രയും 1992 ഡിസംബർ 6-ന് അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന്റെ അവസാനഘട്ടവും മുതൽക്ക് സഖാവ് വി.എം, മതമൗലികവാദമോ മതഭ്രാന്തോ ലിബറലിസമോ തമ്മിലുള്ള ഏറ്റുമുട്ടലായി ആ സംഭവങ്ങളെ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം , ഇത് വർഗ്ഗീയ ഫാസിസവും ഭരണഘടനാ ജനാധിപത്യവും തമ്മിലുള്ള വ്യക്തമായ പോരാട്ടമായിരുന്നു. ഹിന്ദുത്വയുടെയും കോർപ്പറേറ്റ് ശക്തിയുടെയും ഒരേസമയത്തുണ്ടായ ഉയർച്ചയോടെ ജനാധിപത്യത്തിനെതിരായ ഭീഷണി രൂക്ഷമാകാൻ തുടങ്ങി; വളർന്നുവരുന്ന ഈ അപകടത്തെ സഖാവ് വിഎം സൂക്ഷ്മമായി നിരീക്ഷിക്കുകയും , ഈ പുതിയ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനായി പാർട്ടിയെ ബോധവത്കരിക്കാനും സജ്ജമാക്കാനും പരമാവധി ശ്രമിക്കുകയും ചെയ്തു. 1990 കളുടെ അവസാനത്തിൽ അടൽ ബിഹാരി വാജ്‌പേയിയുടെ ആദ്യ എൻഡിഎ സർക്കാരിന്റെ ഹ്രസ്വകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പത്താം വർഷത്തിൽ, അത് വളരെ സൗമ്യമായി തോന്നിയേക്കാം, മാത്രമല്ല പല രാഷ്ട്രീയ നിരീക്ഷകരും നിർമ്മിച്ച 'മിതവാദി'കളായി അവർ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ, വാജ്‌പേയിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ചിത്രം കൃത്യമായി കണ്ട സഖാവ് വി എം വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രചാരണം കെട്ടിപ്പടുക്കുന്നതിലായിരുന്നു അദ്ദേഹം തന്റെ അവസാന നാളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സഖാവ് വി.എമ്മിനെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരിക്കലും തൽസ്ഥിതിയുമായി ഒത്തുതീർപ്പിന്റെ വിഷയമായിരുന്നില്ല, മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനത്തിന്റെ ഒരു പ്രധാന വശമായിരുന്നു. 1980-കളുടെ അവസാനം മുതൽ, സോഷ്യലിസത്തിന്റെ സോവിയറ്റ് മാതൃകയുടെ തകർച്ചയിൽ നിന്നുള്ള പ്രധാന പാഠങ്ങൾ സഖാവ് വി.എം ഉയർത്തിക്കാട്ടുകയും കൂടുതൽ പങ്കാളിത്ത ജനാധിപത്യത്തിലൂടെയും സോഷ്യലിസ്റ്റ് സാമ്പത്തിക ചലനാത്മകതയിലൂടെയും സോഷ്യലിസ്റ്റ് പുനരുജ്ജീവനത്തിന്റെ വെല്ലുവിളിയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകർച്ചയും ശിഥിലീകരണവും ഒരു ഏകധ്രുവ ലോകസൃഷ്ടിയുടെ നിമിഷമായി അനുഭവപ്പെട്ടപ്പോൾ യുഎസ് സാമ്രാജ്യത്വം ഈ അവസരത്തെ പൂർണ്ണമായി മുതലെടുത്തു. 1990-91 ഗൾഫ് യുദ്ധം മുതൽ, അത് ആഗോള ഭീകരതയ്‌ക്കെതിരായ യുദ്ധമായി പരിണമിച്ച 'Clash of Civilisations' എന്ന മുസ്‌ലിം വിരുദ്ധ വാചാടോപത്താൽ അടയാളപ്പെടുത്തിയ ഒരു പുതിയ യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യത്തിന് രൂപം നൽകി. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യായുദ്ധത്തിന് ഇന്ന് ഇസ്രായേലിനുള്ള പിന്തുണയുടെ അടിത്തറയായ തീവ്ര വലതുപക്ഷ ആഗോള ഏകീകരണത്തിന്റെ സമീപകാല തരംഗവുമായി കൂടിച്ചേർന്ന സഖ്യമാണിത്.
സോവിയറ്റ് യൂണിയന്റെ തിരോധാനം ആഗോള മുതലാളിത്തത്തിന്റെ ആക്രമണോത്സുകമായ വികാസത്തേയും, ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും സംയുക്തമായ കാമ്പെയിനും അർത്ഥമാക്കുന്നു, സഖാവ് വിഎം ഈ വികാസത്തിനുള്ളിൽ പുതിയ വൈരുദ്ധ്യങ്ങളുടെയും ആഴത്തിലുള്ള പ്രതിസന്ധിയുടെയും വിത്തുകൾ കണ്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള മുതലാളിത്തത്തിന്റെ ഒന്നിലധികം പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച നാശവും അദ്ദേഹത്തെ ഉണർത്തി. ഇത് ലിബറൽ ജനാധിപത്യത്തിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും പുതിയ പ്രതിസന്ധിയിലേക്കും ആഗോളതലത്തിൽ ഫാസിസത്തിന്റെ നവീകരണത്തിലേക്കും നയിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 150-ാം വർഷത്തിൽ സഖാവ് വി.എം ബൂർഷ്വാ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച രൂപങ്ങളുടെ അതിരുകൾ പോലും മറികടന്ന് തൊഴിലാളിവർഗ ജനാധിപത്യത്തിന്റെ രൂപങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വെല്ലുവിളി ഉയർത്തിക്കാട്ടി, അങ്ങനെ ഭാവിയിൽ മുതലാളിത്തത്തിന്റെ പരാജയം സോഷ്യലിസത്തിന്റെ വിജയം മാത്രമല്ല, ജനാധിപത്യത്തിന്റെ കൂടി വിജയമായി കാണണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും പാർലമെന്ററി ജനാധിപത്യം നിലവിൽ വരികയും ചെയ്ത സമയത്ത്, ബാബാസാഹെബ് അംബേദ്കർ പുതിയ വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളെയും പരിമിതികളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു - കേവലം വോട്ടിന്റെ സമത്വവും ആഴത്തിൽ വേരൂന്നിയ സാമൂഹികവും സാമ്പത്തികവുമായ അസമത്വവും സംഘർഷവും തമ്മിലുള്ള വൈരുദ്ധ്യം അംബേദ്കർ ചൂണ്ടിക്കാട്ടി . ഇന്ത്യയുടെ മണ്ണ് പരമ്പരാഗതമായി ജനാധിപത്യവിരുദ്ധമാണെന്നും, ആ മണ്ണിന് മുകളിൽ ജനാധിപത്യത്തിന്റെ ഒരു മേലങ്കി മാത്രമാണ് ഭരണഘടന എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവരുടെ സ്വന്തം സന്ദർഭങ്ങളിൽ, റാഡിക്കൽ ജനാധിപത്യവാദിയായ അംബേദ്കറും വിപ്ലവ കമ്മ്യൂണിസ്റ്റായ വി.എമ്മും ഇന്ത്യയുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള പൊരുത്തക്കേടുകളെയും വൈരുദ്ധ്യങ്ങളെയും സമാനമായ രീതിയിൽ അഭിസംബോധന ചെയ്യുകയും, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ പ്രചരിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികൾ തേടുകയും ചെയ്തു.
സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രവും പാർലമെന്ററി ജനാധിപത്യവും സമന്വയിപ്പിക്കാൻ സാധിക്കുമെന്ന് അംബേദ്കർ ആദ്യം പ്രതീക്ഷിച്ചിരുന്നു; സോഷ്യലിസത്തിലേക്കുള്ള ഒരു പാർലമെന്ററി പാത കണ്ടെത്തുമെന്ന മിഥ്യാധാരണയിലായിരുന്നില്ല വിഎം, ഇന്ത്യൻ ജനതയുടെ പുരോഗതിയിലേക്കുള്ള മുന്നേറ്റത്തിന് ലഭ്യമായ ഏത് ജനാധിപത്യത്തിന്റെയും സാദ്ധ്യതകൾ ഉപയോഗിക്കാനും വിപുലീകരിക്കാനും പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം ഗുരുതരമായ ഫാസിസ്റ്റ് ആക്രമണത്തെ അഭിമുഖീകരിക്കുമ്പോൾ , പുതിയ ഭരണഘടനയ്ക്കുവേണ്ടിയോ, നിലവിലുള്ള ഭരണഘടനയെയും പാർലമെന്ററി ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത വാസ്തുവിദ്യയെയും സമ്പൂർണമായി അട്ടിമറിക്കാൻ വേണ്ടിയോ ഉള്ള മുറവിളി ഉയരുമ്പോൾ, സഖാവ് വി.എമ്മിന്റെ ആശയങ്ങളും സംഭാവനകളും പ്രചോദനാത്മകമായി തുടരുന്നു. ഫാസിസത്തെ പരാജയപ്പെടുത്താനും ശക്തമായ ജനാധിപത്യ ഭാവി സുരക്ഷിതമാക്കാനുമുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ വഴികാട്ടികളാണ് അവ.

Thursday, 7 December 2023

 2023ലെ വോട്ടെടുപ്പിന്റെ സമാപന റൗണ്ടിൽ നിന്നുള്ള പാഠങ്ങൾ

- ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി സിപി ഐ (എം എൽ)




വംബറിൽ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം മിക്കവാറും എല്ലാ അഭിപ്രായ സർവേകളും ഗ്രൗണ്ട് റിപ്പോർട്ടുകളും തെറ്റാണെന്ന് തെളിയിച്ചു. മദ്ധ്യപ്രദേശിൽ ബിജെപിയുടെ തകർപ്പൻ വിജയം പ്രവചിച്ച ചില എക്സിറ്റ് പോളുകൾ പോലും അയൽരാജ്യമായ ഛത്തീസ്ഗഡിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം നൽകി. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി തൂത്തുവാരി ; ഹിമാചൽ പ്രദേശിലും കർണാടകയിലും ബിജെപിയുടെ സമീപകാല പരാജയങ്ങൾക്ക് ശേഷം അത് വലിയ ആശ്ചര്യം സൃഷ്ടിച്ചു, പതിനെട്ട് വർഷത്തെ ബിജെപി ഭരണത്തിന് ശേഷം മദ്ധ്യപ്രദേശിൽ മാറ്റത്തിനായുള്ള ജനകീയ അഭിലാഷത്തിന്റെ സൂചനകൾ നൽകുകയായിരുന്നു ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകൾക്കെതിരെ പ്രകടമായ ഭരണവിരുദ്ധത. ഹിമാചൽ, കർണാടക വിജയത്തിന് ശേഷം ഉയർച്ചയിലാണെന്ന് കരുതിയ കോൺഗ്രസിന് തെലങ്കാനയിൽ മാത്രമാണ് വിജയം. തെലങ്കാനയിലെ സംഭവവികാസങ്ങൾ , പുതുതായി സൃഷ്ടിക്കപ്പെട്ട ഈ സംസ്ഥാനത്തിനും ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയുടെ വലിയ പശ്ചാത്തലത്തിലും കാര്യമായ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ, കോൺഗ്രസിന്റെ തെലങ്കാന വിജയം കൊണ്ട്മാത്രം മറച്ചുപിടിക്കാൻ കഴിയുന്നതല്ല കേന്ദ്രത്തിലും മൂന്ന് വലിയ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ ഇന്ത്യയിലും പാർട്ടിക്കുണ്ടായ പരാജയം .

ഈ അത്ഭുതകരമായ ഫലത്തിലേക്ക് നയിച്ച ഘടകങ്ങൾ നോക്കുന്നതിന് മുമ്പ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ട് വിഹിതത്തിലെ മാറ്റങ്ങൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് കാര്യമായ ഇടിവുണ്ടായിട്ടില്ലെന്ന് തോന്നുന്നു - മദ്ധ്യപ്രദേശിൽ (41 മുതൽ 40.4 വരെ), ഛത്തീസ്ഗഡിൽ 0.9% (43.1 മുതൽ 42.2 വരെ) വോട്ട് വിഹിതം 0.6% കുറഞ്ഞു. രാജസ്ഥാനിൽ 0.2% വർദ്ധന (39.3 മുതൽ 39.5 വരെ). ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലെ വലിയ വർദ്ധനവാണ് ഫലത്തെ നാടകീയമായി മാറ്റിയത് - മദ്ധ്യപ്രദേശിൽ 7.45% (41.1 ൽ നിന്നും 48.55 ലേക്ക്), ഛത്തീസ്ഗഢിൽ 13.27% (33 ൽ നിന്നും 46.27 ലേക്ക് ), രാജസ്ഥാനിൽ 2.9% (38.8 ൽ നിന്നും 41.7 ലേക്ക്).

പ്രത്യക്ഷത്തിൽ, ബി.ജെ.പി.യുടെ വോട്ടുവിഹിതത്തിൽ വർദ്ധനവ് സംഭവിച്ചത് മറ്റ് ബി.ജെ.പി ഇതര പാർട്ടികളെപ്പോലെ കോൺഗ്രസിന്റെ ചെലവിലല്ല. എന്നാൽ യഥാർത്ഥ സാമൂഹിക അവസ്ഥ എന്താണെന്ന് തിരഞ്ഞെടുപ്പ് മാറ്റങ്ങളിലെ കണക്കുകൾക്കപ്പുറം സൂക്ഷ്മതയോടെ നാം നോക്കേണ്ടതുണ്ട്. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കണക്കുകൾ നോക്കിയാൽ പട്ടികവർഗ്ഗവോട്ടർമാർക്ക് നിർണ്ണായക സംഖ്യാബലമുള്ള സീറ്റുകളിൽ ബി ജെ പി യേയപേക്ഷിച്ച് കോൺഗ്രസിനുള്ള ആദിവാസി പിന്തുണയിലുണ്ടായ ഇടിവ് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. മദ്ധ്യപ്രദേശിൽ നേരത്തെ ആദിവാസി മേഖലയിൽ ഉണ്ടായിരുന്ന ബി ജെ പി പ്രാതിനിധ്യം 44 ൽ നിന്ന് 76 ലേക്ക് ഉയർന്നപ്പോൾ ഛത്തീസ്ഗഡിൽ അത് 19 ൽ നിന്ന് 25 ആയി. രാജസ്ഥാനിൽ 25 സീറ്റുകളിൽ 12 ഇടത്ത് ബി ജെ പി വിജയിച്ചത് കൂടാതെ, പുതുതായി രൂപീകരിച്ച ഭാരതീയ ആദിവാസി പാർട്ടിയും രാജസ്ഥാനിൽ ഒരു ദശലക്ഷത്തിനടുത്ത് വോട്ടുകൾ നേടി, മൂന്ന് സീറ്റുകൾ അവർ വിജയിക്കുകയും, നാലിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
ഹിമാചലിലും കർണാടകയിലും പരാജയം ഏറ്റുവാങ്ങിയ ബിജെപി മദ്ധ്യപ്രദേശ് നിലനിർത്താനും രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനും തീവ്രശ്രമത്തിലായിരുന്നു. തെരഞ്ഞെടുപ്പു കാലയളവിലുടനീളം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള ED യുടെ ഉപയോഗത്തിനും, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന സാഹചര്യര്യത്തിൽ EC സ്വീകരിച്ച ഇരട്ടത്താപ്പിനും , തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ തലങ്ങളിലും ഘട്ടങ്ങളിലും ഭരണപരമായ കൃത്രിമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും തെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചു. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ നീതിയുക്തമായ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ പ്രതീക്ഷിക്കാനാത്ത അവസ്ഥയാണ്. ബിജെപി യിതര ശക്തികൾ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ, ഒരു തിരഞ്ഞെടുപ്പ് പ്രചാരണം ഊർജജവും ബഹുജന പങ്കാളിത്തവും സൂക്ഷ്മമായ ബൂത്ത് തല സമാഹരണവും നിറഞ്ഞ ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമായി മാറണം. കർണ്ണാടകയിലെയും തെലങ്കാനയിലെയും വിജയിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഗണ്യമായ അളവിൽ ജനകീയ ചലനാത്മകതയും ഊർജജസ്വലതയും പ്രകടമാക്കിയിരുന്നു, എന്നാൽ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മികച്ച പോരാട്ടം നടത്തിയപ്പോഴും പ്രചാരണങ്ങളിൽ ഈ ചലനാത്മകതയും ഊർജ്ജവും ഇല്ലായിരുന്നു.

കർണ്ണാടകയിൽ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ അഴിമതിയും സർവതല പരാജയവും തുറന്നുകാട്ടിയാണ് കോൺഗ്രസ് വിജയിച്ചത്. എന്നാൽ കർണ്ണാടകയിൽ നിന്ന് പാഠം ഉൾക്കൊണ്ട്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തിഗത പ്രചാരണം നടത്തിയപ്പോഴും നിരവധി മന്ത്രിമാരെയും എംപിമാരെയും എം‌എൽ‌എ സ്ഥാനാർത്ഥികളായി നിർത്തി ഭരണവിരുദ്ധ ഘടകത്തെ ഇല്ലാതാക്കാൻ മദ്ധ്യപ്രദേശിലെ ബി.ജെ.പി ശ്രമിച്ചു. കോൺഗ്രസിന്റെ വാഗ്ദാനങ്ങളെ എതിർക്കാൻ ബിജെപിയും സമാനമായ വാഗ്ദാനങ്ങൾ നൽകുകയും അവയെ 'മോദിയുടെ ഗ്യാരണ്ടി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മോദി ആരാധനയുടെ സംയോജനവും 'ഗുണഭോക്താക്കളെ' ആശ്രിതരായ അടിമ വോട്ടർമാരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ടാർഗെറ്റഡ് ഡയറക്‌ട് ട്രാൻസ്ഫർ അധിഷ്ഠിത 'വെൽഫെയർ ഇക്കണോമിക്‌സിന്റെ' മാതൃകയും വർഗ്ഗീയ ധ്രുവീകരണത്തിനും അക്രമാസക്തമായ ഹിന്ദുത്വത്തിനും വീണ്ടും ഒരു പൂരകമായി പ്രവർത്തിച്ചതായി തോന്നുന്നു. ഈ വർഷം ആദ്യം യുപി തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ബിജെപി ഈ ഫോർമുല വിജയകരമായി പ്രയോഗിച്ചു.

ശ്രദ്ധേയമായ കർണാടക വിജയത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് മുഖ്യമായി രണ്ട് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു - അദാനി-മോദി അവിശുദ്ധ ബന്ധം, ജാതി സെൻസസ് എന്നിവയായിരുന്നു അവ. ജാതി സെൻസസ്, വിപുലീകരിച്ച സംവരണം എന്നിവയുടെ വക്താക്കൾ ആയി ഒരിക്കലും മുൻപ് അറിയപ്പെട്ടിട്ടില്ലാത്ത കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഒബിസി പ്രാതിനിധ്യത്തിലും ജാതി സെൻസസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഗതാർഹമായ ഒരു പുതിയ ദിശയാണ്, എന്നാൽ ഈ സന്ദേശം മുഴുവൻ സംഘടനകളിലേക്കും വ്യാപിക്കുകയും അതിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്യുന്ന രാഷ്ട്രീയ ആവിഷ്കാരം ഉണ്ടായില്ല. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾ ഈ വിഷയം ഉന്നയിച്ചപ്പോൾ, മദ്ധ്യപ്രദേശിൽ കമൽനാഥ് ഹിന്ദു രാഷ്ട്രത്തിന്റെ വക്താവ് ബാഗേശ്വർ ബാബയുടെ (ധീരേന്ദ്ര ശാസ്ത്രി) അനുഗ്രഹം തേടുന്ന തിരക്കിലായിരുന്നു. അതുപോലെ അദാനി-മോദി കൂട്ടുകെട്ടിന്റെ പ്രശ്നം കേവലം സ്ഥാപനവൽക്കരിച്ച അഴിമതിയെ പ്രതിനിധീകരിക്കുന്ന ഒന്നല്ല, അത് കോർപ്പറേറ്റ് ആക്രമണത്തിന്റെ ഏറ്റവും നികൃഷ്ടമായ മുഖത്തെ പ്രതിനിധീകരിക്കുന്നു. കർഷക പ്രസ്ഥാനം ഈ ധിക്കാരപരമായ കോർപ്പറേറ്റ് ശക്തിയെ വിജയകരമായി വെല്ലുവിളിച്ചു, മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരായ ഏതൊരു ഫലപ്രദമായ രാഷ്ട്രീയ കാമ്പെയ്‌നും ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയുടെ സാമ്പത്തിക നയം പുനഃക്രമീകരിക്കുന്നതിന് സമ്പത്തിന്റെ യഥാർത്ഥ ഉൽപ്പാദകരായ കർഷകരുടെയും തൊഴിലാളികളുടെയും വർദ്ധിച്ചുവരുന്ന ഐക്യവുമായി ജൈവ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.

ഈ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പ്രചാരണത്തിന്റെ മറ്റൊരു പ്രധാന ദൗർബല്യം, INDIA സഖ്യത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഇച്ഛാശക്തിയോ പദ്ധതിയോ ഇല്ലെന്നതാണ്. നേരെമറിച്ച്, മദ്ധ്യപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ നടന്ന തികച്ചും അനാവശ്യമായ വാക്പോരാണു നാം കണ്ടത്. തെലങ്കാനയിൽ, ബിആർഎസ് സർക്കാരിനെതിരെ കുമിഞ്ഞുകൂടിയ ഭരണവിരുദ്ധതയെ കോൺഗ്രസ് ഫലപ്രദമായി വഴിതിരിച്ചുവിട്ടു, എന്നാൽ, ബിജെപിയും തങ്ങളുടെ വോട്ട് വിഹിതം 7% ൽ നിന്ന് 13.9% ആയി വര്ധിപ്പിക്കുന്നതിലും, സീറ്റ് നില 1 ൽ നിന്നും 8 ആയി മെച്ചപ്പെടുത്തുന്നതിലും വിജയിച്ചുവെന്ന് നാം ഓർക്കണം. ഇടതുപക്ഷം, എസ്പി, പുതുതായി രൂപീകരിച്ച ഭാരതീയ ആദിവാസി പാർട്ടി എന്നിവരുമായി സീറ്റ് ക്രമീകരണം നടത്താനും പ്രചാരണത്തിൽ INDIA സഖ്യത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള ഗൗരവമായ ഏതൊരു ശ്രമവും തെലങ്കനായിലേതുപോലെ എല്ലാ സംസ്ഥാനങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും കോൺഗ്രസിന്റെ പ്രാതിനിധ്യം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പലപ്പോഴും വടക്ക്-തെക്ക് വിഭജനം ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് 1977-ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ പോലും ഉത്തരേന്ത്യയിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടപ്പോൾ ഒരു വലിയ വൈരുദ്ധ്യത്തിന് നാം സാക്ഷ്യം വഹിച്ചു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ വാതിലുകൾ അടയ്‌ക്കപ്പെടുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ അഭിലാഷങ്ങൾക്ക് കനത്ത പ്രഹരമാണ് നൽകുന്നത്, എന്നാൽ 2024 ലെ പാർട്ടിയുടെ നിർണായക പരാജയം വിന്ധ്യന് വടക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മിസോറാമിൽ, എൻഡിഎ യുടെ ഭാഗമായ എം എൻ എഫിനെ-അനുയോജ്യമായ വിധത്തിൽ അധികാരത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് ZPM തെരഞ്ഞെടുപ്പിൽ തൂത്തുവാരി; എന്നാൽ ഇവിടെയും ബിജെപി അതിന്റെ പ്രാതിനിധ്യം 1 ൽ നിന്ന് 2 ആയി ഉയർത്തിയപ്പോൾ, കോൺഗ്രസിന്റേത് 5 ൽ നിന്ന് 1 ആയി കുറയുകയായിരുന്നു.
2023-ലെ തെരഞ്ഞെടുപ്പിന്റെ സമാപന റൗണ്ട് തീർച്ചയായും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്, 2024-ൽ 'ഹാട്രിക്' നേടുമെന്ന് മോദി ഭരണം ഇതിനകം തന്നെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് മനഃശാസ്ത്രപരമായ യുദ്ധമല്ലാതെ മറ്റൊന്നുമല്ല. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ ഫലങ്ങൾ ലോക്‌സഭയിൽ കാണുകയാണെങ്കിൽ, 2019 ലെ അവരുടെ അംഗബലം 6-ൽ നിന്ന് 28-ലേക്ക് കോൺഗ്രസ് മെച്ചപ്പെടുകയും ബിജെപി 65-ൽ നിന്ന് 46-ലേക്ക് കുറയുകയും ചെയ്യുന്നു എന്നതാണ് വസ്തുത. ​​നിയമസഭാ തെരഞ്ഞെടുപ്പുകൾ തീർച്ചയായും 2024-ലെ ഫലം ബി.ജെ.പിക്ക് അനുകൂലമായി മാറുന്ന സാഹചര്യം ഉണ്ടാക്കിയിട്ടില്ല. നമ്മൾ ശരിയായ പാഠങ്ങൾ പഠിച്ചാൽ 2024-ൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇപ്പോഴും തികച്ചും സാദ്ധ്യമാണ്. ഇനിയും കാലതാമസം വരുത്താതെ, 2024-ലെ നിർണായക വിജയത്തിലേക്ക് ജനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഇന്നത്തെ കാതലായ വിഷയങ്ങളിൽ ഊർജ്ജസ്വലമായ ജനകീയ കാമ്പയിൻ ആരംഭിക്കുകയും ചെയ്യുക .

Saturday, 25 November 2023

 തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ ലോകകപ്പ് ക്രിക്കറ്റ് വരെ : മോദി- ഷാ ക്യാമ്പിൽ വളരുന്ന നിസ്സഹായത

(എം എൽ അപ്ഡേറ്റ് വീക്‌ലി No.48 Vol.26 നവംബർ 21 - 27 2023
എഡിറ്റോറിയൽ)




2023 നവമ്പറിലെ ആദ്യത്തെ മൂന്നാഴ്ച ഇന്ത്യയിലെ വൻകിട മാദ്ധ്യമങ്ങൾ രണ്ട് വിഷയങ്ങളിലുള്ള പ്രചാരവേലകളിൽ മുഴുകിയിരുന്നു. അവയിലൊന്ന് ഛത്തീസ്‌ ഗഡ്‌ , മദ്ധ്യപ്രദേശ് ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലിതെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കു അനുകൂലമായ പ്രോപഗാൻഡ ആയിരുന്നുവെങ്കിൽ, രണ്ടാമത്തേത്  ഒക്ടോബർ 5 മുതൽ നവംബർ 19 വരെ 46 ദിവസം നീണ്ടുനിന്ന ലോകകപ്പ് ഏകദിന ഇന്നിങ്‌സ് മത്സരങ്ങളുടെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ( മുൻപ് സർദാർ പട്ടേൽ സ്റ്റേഡിയം ആയിരുന്നത് മോദി സർക്കാർ പുനർനാമകരണം ചെയ്തത് ) അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ പ്രചാരണത്തിന്റെ അരങ്ങായി ഉപയോഗിക്കൽ ആയിരുന്നു. ഇതെല്ലം നടക്കുമ്പോൾ, ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളെയും, നിരായുധരായ പലസ്തീനികളേയും വംശഹത്യയിലൂടെ തുടച്ചുനീക്കാൻ  ഇസ്രയേൽ തുടർച്ചയായി ശ്രമിക്കുന്നത് ഗോദി മീഡിയയ്ക്ക് ഒരിക്കലും പ്രാധാന്യമുള്ള വാർത്തയായില്ല. ഉത്തരാഖണ്ഡിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ തുരങ്കം ഇടിഞ്ഞ് കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ ജീവൻ ഒരാഴ്ചയിലധികമായി  വെല്ലുവിളി നേരിടുന്നതുപോലും ഇതുവരേയും അവർക്ക് കാര്യമായ വാർത്തയായില്ല.  


തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നകാര്യത്തിലും  മാദ്ധ്യമങ്ങൾക്ക് ഇരട്ടത്താപ്പ് ആണ്. നവംബർ 7 ന് ഛത്തീസ് ഗഡ്‌  അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇ ഡി യിൽനിന്ന് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ട്  ഒരു വലിയ ബ്രേക്കിംഗ് ന്യൂസ് അവർ പ്രസിദ്ധീകരിച്ചു . നിലവിൽ  മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ പ്രമുഖ നേതാവുമായ ഭൂപേശ് ബാഗേൽ ഒരു വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപ അനധികൃതമായി നേടി എന്നത്‌  സംസ്ഥാന സർക്കാർ കുറച്ചുകാലമായി  അന്വേഷണം തുടരുന്നതും,ഏതാനും അറസ്റ്റുകളിലേക്ക് നയിച്ചതും, അന്വേഷണം ഇനിയും പൂർത്തിയാകാനിരിക്കുന്നതുമായ ഒരു ആരോപണം മാത്രമായിരിക്കേയാണ് അത്തരത്തിൽ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കപ്പെട്ടത്. ന്യൂസ് ബ്രേയ്ക്കിന് പിന്നാലെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സ്ക്രോൾ ചെയ്‌തു കാണിച്ചുവെങ്കിലും , തെരഞ്ഞെടുപ്പ് സമയം നോക്കി പുറത്തുവിട്ട പ്രസ്തുത 'സ്റ്റോറി' ക്കു പിന്നിലെ ഏക താൽപ്പര്യം ഛത്തീസ് ഗഡ്‌  വോട്ടർമാരുടെ ഇംഗിതത്തെ സ്വാധീനിക്കുക എന്നതായിരുന്നു. ഇ ഡി എന്ന സ്ഥാപനത്തെ ആയുധവൽക്കരിക്കുന്ന പ്രവണത കൂടുതൽ നീചമായ ഒരു പുതിയതലത്തിൽ എത്തിയിരിക്കുകയാണെന്ന് ഛത്തീസ്‌ ഗഡിലേയും രാജസ്ഥാനിലേയും സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു.  


ഏതാണ്ട് ഇതേ സമയത്ത് വന്ന മറ്റ് രണ്ടു വാർത്തകൾ നൽകുന്നത് വ്യത്യസ്തമായ മറ്റൊരു ചിത്രമാണ്. രാജസ്ഥാനിൽ രണ്ട് ഇ ഡി ഉദ്യോഗസ്ഥരെ കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ കയ്യോടെ പിടികൂടിയത് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ ആയിരുന്നു. എന്നാൽ ആ സ്റ്റോറി വളരെപ്പെട്ടെന്ന് മീഡിയയിൽ അപ്രത്യക്ഷമായി. അതിനു ശേഷം ഉണ്ടായ മറ്റൊരു സംഭവത്തിൽ , കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര തോമറിന്റെ മകൻ ദേവേന്ദ്ര സിങ് തോമർ കോടിക്കണക്കിനു രൂപ കമ്മീഷൻ ആയി ഉറപ്പിക്കുന്ന ടെലിഫോൺ സംഭാഷണങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അവയിൽ ഒന്ന് നൂറു കോടി രൂപ കമ്മീഷൻ ആവശ്യപ്പെടുന്നത്തിന്റെ വിഡിയോ ആണെങ്കിൽ , മറ്റേത്  പ്രതിമാസം 250 കോടി രൂപ വീതം തവണകളായി നൽകാൻ ഏതോ കക്ഷിയോട് ആവശ്യപ്പെടുന്നതാണ്. കാനഡയിലെ അബോട്ട്സ്ഫോർഡിൽ നിന്ന് സംസാരിക്കുന്ന ജഗ് മൻദീപ്‌സിങ് എന്ന ഒരു വ്യക്തിയുടേതായി മൂന്നാമത് ഒരു വീഡിയോ കൂടി പുറത്തുവന്നിരുന്നു. അയാൾ അതിൽ സംസാരിക്കുന്നത് ദേവേന്ദ്ര സിംഗ് തോമറിനോട് ആണെന്നും, മുൻ വീഡിയോകളിൽ സൂചിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടർ സംഭാഷണം ആണ് അതും അവകാശപ്പെടുന്നുണ്ട്. ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് നരേന്ദ്ര സിംഗ് തോമർ ഖനി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ആണ് ആദ്യത്തെ വീഡിയോകളിൽ സംഭാഷണങ്ങൾ നടന്നത് എന്നും, അന്വേഷണ ഏജൻസികൾ തന്നെ സമീപിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ നല്കാൻ തയ്യാറാണെന്നും ജഗ് മൻദീപ്‌സിങ് പറയുന്നു. 
 

കാനഡയിൽ മരിജുവാന കൃഷി നടത്തുന്നതിന് പണം ഇറക്കുന്നതുസംബന്ധിച്ച ഇടപാടുകളിൽ പതിനായിരം കോടി രൂപയോളം തുക കമ്മീഷനായും നിക്ഷേപത്തുകയായും തോമറും മകനും ചേർന്ന് കൈപ്പറ്റിയിരുന്നു എന്നാണ് ജഗ് മൻദീപ് സിംഗ് ആരോപിക്കുന്നത്. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി ജെ പി രംഗത്തിറക്കിയ 7 സിറ്റിംഗ് എം എൽ എ മാരിൽ ഒരാളാണ് നരേന്ദ്ര സിംഗ് തോമർ. മേൽപ്പറഞ്ഞ ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിൽനിന്നോ, കേന്ദ്ര അന്വേഷണ ഏജൻസി കളിൽനിന്നോ , തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കാര്യമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരെല്ലാം തികഞ്ഞ നിശ്ശബ്ദത പുലർത്തുകയുമാണ്. വൻകിട മാധ്യമങ്ങളും ഈ വിഷയം പൂർണ്ണമായും തമസ്കരിക്കുകയായിരുന്നു.  ബാഗേലിനെതിരായ ആരോപണത്തോട് പ്രതികരിച്ച രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി തോമറിനെതിരായ അഴിമതി ആരോപണത്തെ തമസ്കരിക്കുന്നത്തിലൂടെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്  പ്രകടമാവുകയും,  അധികാരത്തിലിരിക്കുന്ന  ശക്തികൾക്ക് വേണ്ടി പ്രചാരവേല നടത്തുന്ന രാഷ്ട്രീയ ആയുധങ്ങളുടെ നിലയിലേക്ക് അവ പരിവർത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

 

അതിനിടെ, നരേന്ദ്ര മോദിയുടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗങ്ങൾ ബി ജെ പി നേരിടുന്ന രാഷ്ട്രീയമായ ആത്മവിശ്വാസക്കുറവിനെയും അതോടൊപ്പം അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം തുടർച്ചയായി നേരിടുന്ന അധഃപതനത്തേയും വെളിവാക്കുന്നതാണ്. 2020 ഫെബ്രുവരിയിൽ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗങ്ങളിലാണ്  അമിത് ഷാ യും അനുരാഗ് ഠാക്കൂറും യഥാക്രമം 'ഷഹീൻ ബാഗ് വരെ കറണ്ട് എത്തുന്ന വിധത്തിൽ ബട്ടൺ ശക്തിയായി അമർത്താനും" , "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാനും" വോട്ടർമാരോട് ആഹ്വാനം നടത്തിയത്.  ഇപ്രാവശ്യം മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിൽ സമാനമായൊരു ആഹ്വാനം ഉണ്ടായിരുന്നു. വോട്ടർമാർ "താമര ചിഹ്നത്തിൽ ശക്തിയായി ബട്ടൺ അമർത്തിക്കൊണ്ടു  കോൺഗ്രസ്സിനെ തൂക്കുമരത്തിൽ കയറ്റണം" എന്നാണ് മോദി പ്രസംഗിച്ചത് !. അക്രമത്തിന് പരസ്യമായി പ്രേരണ നൽകുന്നതും, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതുമായിട്ടും പ്രസ്തുത പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടില്ല എന്ന് ഭാവിക്കുന്നത് തുടരുകയാണ്. ലീഗ് ഘട്ടത്തിലും സെമി ഫൈനലിലുമായി  തുടർച്ചയായി പത്ത് കളികൾ വിജയിച്ച ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടും  എന്ന കണക്കുകൂട്ടൽ വെച്ച് ബി ജെ പി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾക്ക്  ഫൈനൽ മത്സരത്തിൽ തോറ്റതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായത് .  

.

ക്രിക്കറ്റ് കളിയെ  രാഷ്ട്രീയവൽക്കരിക്കുന്ന ഏർപ്പാട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധമുള്ള വൈകൃതങ്ങളിലേക്ക് അധഃപതിച്ചത് മോദി പ്രധാനമന്ത്രിയായതുതൊട്ടുള്ള വർഷങ്ങളിൽ ആണ്. ബി സി  സി ഐ  - ഐ പി എൽ അഴിമതിക്കേസിൽ  പ്രധാന പ്രതിയും, വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാജസ്ഥാനിലെ  സൂപ്പർ മുഖ്യമന്ത്രിയെന്ന്  അറിയപ്പെട്ടിരുന്ന വ്യക്തിയും ആയ ലളിത് മോദിയെ രാജ്യം വിട്ട് ഓടിപ്പോകാൻ എല്ലാ ഒത്തശകളും ചെയ്ത ശേഷം ബി ജെ പി അമിത് ഷാ യുടെ മകനായ ജയ് ഷായെ ബി സി സി ഐ യുടെ തലപ്പത്ത് അവരോധിച്ചു; അതോടൊപ്പം ഐ പി എൽ ചെയർമാൻ സ്ഥാനത്ത് ഇരുത്തിയത് അനുരാഗ് ഠാക്കുറിന്റെ മൂത്ത സഹോദരനായ അരുൺ സിംഗ് ധുമാലിനെ ആയിരുന്നു.            ഈ സംഘം ആണ് ക്രിക്കറ്റ് ലോകത്തിലെ പത്ത് രാജ്യങ്ങൾ പങ്കെടുത്ത ഏഴാഴ്ചകൾ നീണ്ടുനിന്ന അന്താരാഷ്ട്ര  ലോക കപ്പ് മത്സരത്തെ കേവലം ഇന്ത്യയുടെ ,അല്ലെങ്കിൽ അഹമ്മദാബാദിൻറെ ഒരു കെട്ടുകാഴ്ചയാക്കി ഫലത്തിൽ മാറ്റിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനും , ഫൈനൽ മത്സരത്തിനും വേദിയായ അഹമ്മദാബാദിൽ ഉച്ചത്തിലുള്ള വർഗ്ഗീയ- ജിംഗോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കപ്പെട്ടു. അതിഥി ടീമായ പാകിസ്ഥാൻ കളിക്കാർക്കെതിരായ തടസ്സപ്പെടുത്തലുകൾ ഏറെ ഉണ്ടായി.  ഫൈനൽ മത്സരമായപ്പോഴേക്കും അവർ പ്രതീക്ഷിച്ചത്  ഇന്ത്യ ജയിക്കുമെന്നും അത് വലിയ ആഘോഷമാക്കിത്തീർക്കാം എന്നും ആയിരുന്നു. അതുകൊണ്ട് തന്നെ, ലോക കപ്പ് നേടിയ ആസ്ട്രേലിയൻ ടീമിനേയും കളിക്കാരേയും അഭിനന്ദിക്കാനുള്ള സാമാന്യ മര്യാദ പോലും മിക്കവാറും ഒഴിവാക്കപ്പെട്ടു.
2036 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ഉത്സാഹത്തെ  ലോകം ഗൗരവത്തിലെടുക്കാനുള്ള സാധ്യതയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ലോക കപ്പ് ക്രിക്കറ്റ് സംഘാടനത്തിൽ പ്രകടമായതും മുഴച്ചുനിന്നതുമായ ഇന്ത്യൻ കായികസംസ്കാരത്തിന്റെ ദയനീയമായ അവസ്ഥ.   


Sunday, 19 November 2023


 

ഇസ്രായേൽ-പാലസ്തീൻ സംഘർഷം:
ഇന്ത്യ  എന്തുകൊണ്ട്  പലസ്തീനിനൊപ്പം നിൽക്കണം

 
- ആകാശ് ഭട്ടാചാര്യ  

[ ലിബറേഷൻ മാസിക നവംബർ 2023 ലക്കം കവർ ഫീച്ചർ ]

ഇസ്രായേലിന്റെ ന്യായരഹിതമായ യുദ്ധം 

  
7 ഒക്ടോബർ 2023 ന്  ഫലസ്തീൻ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പിലെ അവരുടെ താവളത്തിൽ നിന്ന് ഇസ്രായേലി സെറ്റിൽമെന്റുകളിലേക്കും പട്ടണങ്ങളിലേക്കും ഇരച്ചുകയറി. താമസിയാതെ, ഗാസ അതിർത്തിയിൽ നിന്ന് 15 മൈൽ അകലെയുള്ള പട്ടണങ്ങളും മറ്റ് ജനവാസമേഖലകളും  ഉൾപ്പെടെ ഗാസ മുനമ്പിന് പുറത്തുള്ള 22 സ്ഥലങ്ങളിലേക്ക് ഹമാസ് തോക്കുധാരികൾ ഇരച്ചുകയറി. 

പരിഭ്രാന്തിയിലായ  ഇസ്രായേൽ ഉടൻ തന്നെ വ്യോമാക്രമണ പരമ്പരകൾ നടത്തി, പക്ഷേ അവരുടെ ദൗർബ്ബല്യവും  നിസ്സഹായതയും പ്രകടമായ ഒരു ഘട്ടത്തിൽ  ഇസ്രായേലിന്റെ സഖ്യകക്ഷികളിൽ നിന്ന് ഐക്യദാർഢ്യം പ്രവഹിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, എല്ലാം നിരുപാധികം ഇസ്രായേലിനൊപ്പം നിന്നു. അതുപോലെ ഇന്ത്യയും ; അത് തീർത്തും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും. . 

യഥാർത്ഥത്തിൽ, ഇസ്രായേൽ ഞെട്ടുകയോ, ആ രാജ്യത്തിന്  നിസ്സഹായത അനുഭവപ്പെടുകയോ  ആയിരുന്നില്ല. ഹമാസ് ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ, നന്നായി  തയ്യാറെടുത്ത ഒരു സേനയുടെ കാര്യക്ഷമതയോടെ ഇസ്രായേൽ ഗാസയിൽ അതിശക്തമായ സൈനിക ശക്തിയാണ്  അഴിച്ചുവിട്ടത്. അതേസമയം, പടിഞ്ഞാറൻ യൂറോപ്പിലെയും ഇന്ത്യയിലെയും ഇസ്രായേൽ അനുകൂല മാദ്ധ്യമങ്ങൾ ഫലസ്തീനികൾക്കെതിരെ വലിയ തോതിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഗാസയ്ക്കും അതിലെ സാധാരണ ജനങ്ങൾക്കുമെതിരായ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാൻ ഇസ്രായേൽ സഖ്യകക്ഷികൾ ഉടൻ രംഗത്തെത്തി. 

ഇസ്രായേലിന് മറ്റെന്താണ് ചെയ്യാൻ കഴിയുക? സ്ഥിതിഗതികൾ 'യഥാർത്ഥമായി മനസ്സിലാക്കുന്ന' എന്നാൽ ഹമാസ് ആക്രമണത്തെ നേരിടാൻ ഇസ്രായേലിന് എന്തെല്ലാം വഴികളുണ്ടെന്ന് അറിയില്ലെന്ന് അവകാശപ്പെടുന്ന 'നല്ലവർ' പോലും ഉന്നയിക്കുന്ന ചോദ്യമാണിത്. നിലവിലെ സാഹചര്യം പൂർണ്ണമായും ഇസ്രായേലിന്റെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും സൃഷ്ടിയാണെന്ന് 'നല്ലവർ' മറന്നതായി തോന്നുന്നു. പതിറ്റാണ്ടുകളായി പലസ്തീനിലെ സാമ്രാജ്യത്വത്തിന്റെയും കുടിയേറ്റ കോളനിവൽക്കരണത്തിന്റെയും ഫലമാണിത്. ഫലസ്തീനിനെതിരായ ഇസ്രയേലിന്റെ യുദ്ധം അന്യായമാണ്, അതിന്റെ പ്രവർത്തനങ്ങൾ പശ്ചിമേഷ്യയിലെ ദീർഘകാല സമാധാനത്തിന്റെയും നീതിയുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. 

പലസ്തീനിന്റെ സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവുമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ  ചരിത്രപരമായി ഇന്ത്യ  തിരിച്ചറിഞ്ഞിട്ടുണ്ട്. 1950-ൽ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചെങ്കിലും, 1992-ൽ മാത്രമാണ് ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. എന്നിരുന്നാലും, അതിനുശേഷം, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയുടെയും, നിലവിലെ സാഹചര്യത്തിന് വഴിയൊരുക്കുന്നതിൽ ഗണ്യമായ പങ്ക്‌ വഹിച്ച 
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കീഴിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുകയായിരുന്നു.  
2014-ൽ മോദി പ്രധാനമന്ത്രിയായതിൽപ്പിന്നെ  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നിയോഗത്തിൽ, നെതന്യാഹുവിനെ അനുകരണീയനായ ഒരു നേതാവായിട്ടാണ് അദ്ദേഹം നോക്കിക്കാണുന്നത്.  ഇസ്‌ലാമോഫോബിക് അടിയൊഴുക്കിൽ തഴച്ചുവളരുന്ന ഒരു സൈനിക, വംശീയ-ദേശീയ രാഷ്ട്രത്തിന്റെ നിർലജ്ജമായ തലയാണ് നെതന്യാഹു. ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ സൗഹൃദത്തിന്റെ അടിസ്ഥാന ശില പ്രതിരോധം ആണ്  എന്നതിൽ അതിശയമില്ല. 2014 മെയ് മാസത്തിൽ മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനും  2014 നവംബറിനും  ഇടയിൽ 662 മില്യൺ ഡോളറിന്റെ ഇസ്രായേൽ ആയുധങ്ങളും പ്രതിരോധ സാമഗ്രികളുമാണ് ഇസ്രായേൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. നിലവിൽ ഇസ്രായേലിന്റെ പക്കൽനിന്നും  ഏറ്റവും കൂടിയ അളവിൽ  പ്രതിരോധസാമഗ്രികൾ  വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലിന്റെ ആയുധ ക്കയറ്റുമതിയുടെ 46 ശതമാനവും ഇന്ത്യയിലേക്കാണ്.  നെതന്യാഹുവിനെ 'സുഹൃത്തുക്കളുടെ'കൂട്ടത്തിൽ എണ്ണുന്ന മോദി, ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായത്  2017 ജൂലൈയിൽ ആയിരുന്നു. 

ഈ ലേഖനത്തിൽ, പശ്ചിമേഷ്യയിലെ അറബ്-ഇസ്രായേൽ സംഘർഷത്തിന്റെ ചരിത്രത്തിലേക്കും ഇസ്രായേൽ, പലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും  നാം  ഹ്രസ്വമായി പരിശോധിക്കും. ഇസ്രായേലിനുള്ള ഇന്ത്യയുടെ പുതിയ പിന്തുണ അംഗീകരിക്കാനാവില്ലെന്ന നിലപാട് ആണ് ഇതിലൂടെ പങ്കുവെക്കുന്നത്  .  അപകോളനിവൽക്കരണത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾക്ക് വിരുദ്ധവും,  ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് എതിരും ആണ് ഇസ്രായേലിന് ഇപ്പോൾ ഇന്ത്യ നൽകുന്ന പിന്തുണ. 

പശ്ചിമേഷ്യയിലെ സാമ്രാജ്യത്വം

ഭരണം ഒഴിഞ്ഞു പുറത്തുപോകുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ  അമേരിക്കയുമായി ഒത്തുചേർന്ന്  ചരിത്രപ്രസിദ്ധമായ ഫലസ്തീനിൽ ഇസ്രായേൽ സൃഷ്ടിച്ചത് 1947-ൽ ആണ്.  ബ്രിട്ടന്റെയും യുഎസ്എയുടെയും സ്വാധീനത്തിൽ, 1947 നവംബറിൽ ഫലസ്തീനെ രണ്ട് രാജ്യങ്ങളായി വിഭജിച്ചുകൊണ്ട് യുഎൻ പൊതുസഭ ഒരു പ്രമേയം പാസാക്കി.  ജറുസലേം യുഎൻ ഭരണത്തിൻ കീഴിലായി. അപകോളനിവൽക്കരണത്തിന്റെ കൊടുമുടിയിലും പുത്തൻസാമ്രാജ്യത്വത്തിനെതിരെ ജാഗ്രത പുലർത്തുന്ന അറബ് ലോകം ഈ പദ്ധതി നിരസിച്ചു, ഇത് അന്യായമാണെന്നും, സത്തയിൽ ഐക്യരാഷ്ട്രസഭയുടെ മാൻഡേറ്റിന്റെ ലംഘനമാണെന്നും അവർ  വാദിച്ചു. 

പ്രത്യേക ജൂത മാതൃരാജ്യത്തിനുള്ള സയണിസ്റ്റ് ആവശ്യത്തോടുള്ള പ്രതികരണമാണ് തങ്ങളുടെ നിലപാടെന്ന് ബ്രിട്ടനും യു.എസ്.എയും അവകാശപ്പെട്ടു. യഹൂദന്മാർക്ക് ഫലസ്തീനിലേക്ക് തിരിച്ചുപോകാനും 'ദേശീയ മാതൃഭൂമി' എന്ന് അവർ വിളിച്ചത് സ്വന്തമാക്കാനും കഴിയുമെന്ന് വിശ്വസിച്ചിരുന്നവരാണ് സയണിസ്റ്റുകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ജൂത രാഷ്ട്രം. റഷ്യ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ യഹൂദന്മാർ പീഡനം അനുഭവിച്ചിട്ടുണ്ട്, ഒരു ജൂത രാഷ്ട്രം ലോകമെമ്പാടുമുള്ള ജൂതന്മാർക്ക് സുരക്ഷിതമായ അഭയം നൽകും. 1930 കളിലും 1940 കളിലും യഹൂദർക്കെതിരെ നാസി പീഡനം നടന്നതോടെ സ്ഥിതിഗതികൾ വഷളായി. സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, ഫലസ്തീൻ ഏറ്റവും അഭിലഷണീയമായ സ്ഥലമായിരുന്നു, കാരണം യഹൂദ ഗ്രന്ഥങ്ങൾ അനുസരിച്ച്, അത് ജൂതന്മാരുടെ നഷ്ടപ്പെട്ട പുരാതന മാതൃരാജ്യമായിരുന്നു. 

1917-ൽ വിദേശകാര്യ മന്ത്രി ആർതർ ബാൽഫോർ പാലസ്തീനിൽ ഒരു ജൂത ദേശീയ ഭവനം എന്ന ആശയത്തെ ബ്രിട്ടൻ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ്  ബ്രിട്ടൻ ഇടപെട്ടിരുന്നത്. 1919-നു ശേഷം പലസ്തീൻ ബ്രിട്ടീഷുകാരുടെ കോളനിയായപ്പോൾ വൻതോതിൽ ജൂതന്മാർ പലസ്തീനിലെത്താൻ തുടങ്ങി. അറബികൾക്ക് സ്വതന്ത്രമായ ഫലസ്തീൻ വേണമെന്നും ജൂതന്മാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അറബികൾ ബ്രിട്ടീഷുകാരോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അറബ് വീക്ഷണം അംഗീകരിക്കാൻ ബ്രിട്ടീഷുകാർക്ക് വിസമ്മതമായിരുന്നു, പ്രത്യേകിച്ച് മേഖലയിലെ ചില സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ. 

1908-ൽ ഈ മേഖലയിൽ എണ്ണയുടെ കണ്ടെത്തൽ പശ്ചിമേഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ളതാക്കി. കണ്ടെത്തലിന് തൊട്ടുപിന്നാലെ, ബർമ ഓയിൽ എന്ന ബ്രിട്ടീഷ് എണ്ണക്കമ്പനി പേർഷ്യയിൽ എണ്ണ ഉൽപ്പാദനം വികസിപ്പിക്കുന്നതിനായി ഒരു സബ്സിഡിയറി കമ്പനി സൃഷ്ടിച്ചു, ആംഗ്ലോ-പേർഷ്യൻ ഓയിൽ കമ്പനി (APOC). 1913-ഓടെ ഇത് എണ്ണ ഉൽപ്പാദനം ആരംഭിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിലിന്റെ നേതൃത്വത്തിൽ ബ്രിട്ടന്റെ റോയൽ നേവി കമ്പനിയുടെ പ്രധാന ഉപഭോക്താവായി മാറി, അതിന്റെ വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ മറഞ്ഞിരിക്കുന്ന ശക്തിയായി. 

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോഴേക്കും പശ്ചിമേഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ പടിഞ്ഞാറൻ യൂറോപ്യൻ സൈനിക ശക്തികൾക്ക്  ആഴത്തിലുള്ള  നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലും എണ്ണയുടെ പ്രാധാന്യം നഷ്ടപ്പെട്ടില്ല. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന്റെ  പശ്ചാത്തലത്തിൽ പ്രദേശത്തിന്റെ സാമ്പത്തിക മൂല്യത്തിന് പുറമേ, മേഖലയുടെ ഭൗമ-രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്ത് ഒരു പശ്ചിമേഷ്യൻ ശക്തിയെ അവരുടെ പക്ഷത്ത് ഉറപ്പിച്ചുനിർത്തേണ്ടതുണ്ടായിരുന്നു. തങ്ങളുടെ സ്വന്തം സൃഷ്ടിയായ ഇസ്രായേൽ, പുതുതായി അപകോളനിവൽക്കരിക്കപ്പെട്ടതും ശത്രുതാപരമായ ബന്ധങ്ങളുള്ളതും ആയ അറബ് രാഷ്ട്രങ്ങളെക്കാൾ കൂടുതൽ വിശ്വസനീയമായ സഖ്യകക്ഷിയായിരിക്കും എന്ന് അവർ കണക്കാക്കി. 

പ്രധാനമായും, പടിഞ്ഞാറൻ യൂറോപ്പിലെയും യുഎസ്എയിലെയും എല്ലാ ജൂതന്മാരും ഇസ്രായേലിനായുള്ള സയണിസ്റ്റ് ആവശ്യത്തെ പിന്തുണച്ചില്ല. പലരും അതിനെ എതിർത്തു, പ്രത്യേകിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള വംശീയ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളിൽ പ്രമുഖരായവർ. അവരിൽ പലരും കമ്മ്യൂണിസ്റ്റുകാരായിരുന്നു, ഇസ്രായേലിന്റെ സൃഷ്ടിയെ ഒരു സാമ്രാജ്യത്വ പ്രവർത്തനമായും പാശ്ചാത്യ ശക്തികൾക്ക് അവരുടെ സ്വന്തം സമൂഹങ്ങളിലെ സെമിറ്റിക് വിരുദ്ധ വികാരങ്ങളുടെയും ആചാരങ്ങളുടെയും ഉത്തരവാദിത്തം ഒഴിവാക്കാനുള്ള സമർത്ഥമായ മാർഗവും ആയി അവർ കണ്ടു. 

സയണിസ്റ്റ് ആക്രമണവും  പലസ്തീൻ പ്രതിരോധവും 


വിഭജനത്തിന് മുമ്പ് പലസ്തീൻ ഒരു ബഹുസ്വര-സാംസ്കാരിക സമൂഹമായിരുന്നു; പലസ്തീൻ മുസ്ലീം, ജൂത, ക്രിസ്ത്യൻ സമൂഹങ്ങളുടെ ആസ്ഥാനമായിരുന്നു. എന്നാൽ ഇസ്രായേൽ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നുകയും യൂറോപ്യൻ ജൂതന്മാരുടെ വലിയ തോതിലുള്ള കുടിയേറ്റം വർദ്ധിക്കുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. 1936 മുതൽ അറബികളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾ കലാപത്തിൽ കലാശിച്ചു. 3000-ലധികം അറബികളെ കൊന്നൊടുക്കി ബ്രിട്ടീഷുകാർ അതിനെ ക്രൂരമായി അടിച്ചമർത്തി. സയണിസ്റ്റുകൾ, അറബികൾക്കും ബ്രിട്ടീഷുകാർക്കും എതിരെ ഒരു ഭീകരപ്രവർത്തനം ആരംഭിച്ചു; 1946 ജൂലൈയിൽ ബ്രിട്ടീഷുകാർ അവരുടെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ കിംഗ് ഡേവിഡ് ഹോട്ടൽ തകർത്തതാണ് ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇതിനകം ഇസ്രായേലി ലക്ഷ്യത്തിൽ പങ്കുചേർന്നു.  ഫലസ്തീൻ വിഭജിക്കാൻ യുഎന്നിൽ സമ്മർദ്ദം ചെലുത്തുന്നതിൽ അവർ ഒട്ടും സമയം പാഴാക്കിയില്ല. 

യുഎൻ പ്രമേയത്തിന് തൊട്ടുപിന്നാലെ, ജൂത മിലിഷ്യകൾ ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ ആക്രമണം നടത്തി, ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിച്ചു. സ്ഥിതിഗതികൾ 1948-ൽ ഒരു സമ്പൂർണ അറബ്-ഇസ്രായേൽ യുദ്ധമായി പരിണമിച്ചു. ഫലസ്തീൻ ചരിത്രസ്മരണയിൽ നക്ബ അല്ലെങ്കിൽ ദുരന്തം എന്നറിയപ്പെടുന്ന സംഭവത്തിൽ  ഫലസ്തീൻ ജനസംഖ്യയുടെ പകുതിയിലധികം പേരും സ്ഥിരമായി കുടിയിറക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ഫലം. 1948 ഡിസംബറിൽ തന്നെ, യുഎൻ ജനറൽ അസംബ്ലി അഭയാർത്ഥികളുടെ  തിരിച്ചുവരവ്, സ്വത്ത് വീണ്ടെടുക്കൽ, നഷ്ടപരിഹാരം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു. എന്നിരുന്നാലും, 75 വർഷങ്ങൾക്ക് ശേഷം, എണ്ണമറ്റ യുഎൻ പ്രമേയങ്ങൾ ഉണ്ടായിരുന്നിട്ടും, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. 

പാലസ്തീനിലെ ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്, ജൂതന്മാർ മൊത്തം ജനസംഖ്യയുടെ ഏകദേശം 6 ശതമാനമായിരുന്നു. 1947 മുതൽ 1950 വരെ, നക്ബയുടെ കാലത്ത്, സയണിസ്റ്റ് സൈനിക ശക്തികൾ കുറഞ്ഞത് 750,000 ഫലസ്തീനികളെ പുറത്താക്കുകയും ചരിത്രപ്രസിദ്ധമായ പലസ്തീനിന്റെ 78 ശതമാനവും പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ള 22 ശതമാനം വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നിങ്ങനെ വിഭജിച്ചു. 

1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ, ഇസ്രായേൽ സൈന്യം ഗാസയും വെസ്റ്റ് ബാങ്കും (കിഴക്കൻ ജറുസലേം ഉൾപ്പെടുന്ന) ഉൾപ്പെടെ ചരിത്രത്തിലെ  എല്ലാ ഫലസ്തീൻ പ്രദേശങ്ങളും  കൈവശപ്പെടുത്തുകയും 300,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട ജനവിഭാഗം അന്നുമുതൽ അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. 1967 മുതൽ, ഇന്നുവരെ, ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ അക്രമപരവും വിവേചനപരവും വർണ്ണവിവേചനപരവുമായ ഭരണം നടപ്പിലാക്കിയിട്ടുണ്ട്, അത് ഈ ലേഖനത്തിൽ പിന്നീട് ചർച്ച ചെയ്യും. 1973-ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷം അറബ് ആക്രമണം അവസാനിച്ചു. 1978-ൽ ഒപ്പുവെച്ച യുഎസ്എയുടെ മധ്യസ്ഥതയിലുള്ള ക്യാമ്പ് ഡേവിഡ് ഉടമ്പടിയിലൂടെ ഈജിപ്ത് ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി മാറി. യുഎൻ ആദ്യം നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ മാനിക്കാൻ ഇസ്രായേൽ നാമമാത്രമായി സമ്മതിച്ചു, പക്ഷേ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ അവർ വിസമ്മതിച്ചു. 

1948-ലെ നക്ബയ്ക്കും തുടർന്നുള്ള ഇസ്രായേൽ ആക്രമണത്തിനും മറുപടിയായി പലസ്തീനികൾ വിവിധ ബാനറുകളിൽ സംഘടിച്ചു. 1959-ൽ ജനിച്ച ഫത, ശക്തമായ പലസ്തീൻ ദേശീയവാദിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ആയി ഉയർന്നു. 2000-കളുടെ ആരംഭം വരെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ (PLO) ഏറ്റവും വലിയ ഗ്രൂപ്പായി ഇത് തുടർന്നു. PLO 1964-ൽ ഒരു കുട സംഘടനയായി സ്ഥാപിതമായി. 1967-ൽ , ഒരു സെക്യുലർ പലസ്തീനിയൻ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ സോഷ്യലിസ്റ്റ് സംഘടന എന്ന നിലയിൽ  പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ (PFLP) സ്ഥാപിതമായി. . ക്യാമ്പ് ഡേവിഡിനെ തുടർന്ന് അറബ് അധിനിവേശങ്ങൾ അവസാനിപ്പിച്ചിട്ടും 1946 ലെ യുഎൻ പ്രമേയത്തിൽ നിർദ്ദേശിച്ച അതിർത്തികളെ മാനിക്കാനുള്ള വിമുഖത കണക്കിലെടുത്ത്, ഇസ്രായേൽ ഭരണകൂടത്തിന്റെ അതിശക്തമായ ശക്തിക്ക് ഒരു സൈനിക പ്രതികരണത്തിന്റെ ആവശ്യകത അവർക്കെല്ലാം തോന്നി എന്നത് ശ്രദ്ധേയമാണ്. 

ഇസ്രായേലിന്റെ  വഞ്ചന

1990-കളോടെ സമാധാന പ്രക്രിയയെ കാര്യമായി മുന്നോട്ട്  നടത്താൻ ഫലസ്തീൻ സംഘടനകൾ ഇസ്രയേലിനും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികൾക്കും മേൽ ശക്തമായ  സമ്മർദ്ദം ചെലുത്തി. 1992-ൽ ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക് റാബിനും വിദേശകാര്യ മന്ത്രി ഷിമോൺ പെരസും പിഎൽഒ നേതാവായ യാസർ അറാഫത്തിനൊപ്പം സമാധാനത്തിനുള്ള മാർഗരേഖ തയ്യാറാക്കി. 1993 സെപ്റ്റംബറിലെ സമാധാന ഉടമ്പടി  ഓസ്ലോയിൽ ഒപ്പുവച്ചു, ഇസ്രായേൽ ഔദ്യോഗികമായി പിഎൽഒയെ അംഗീകരിച്ചു; ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശം PLO അംഗീകരിക്കുകയും സായുധ പോരാട്ടം ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു, ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനുകൾക്ക് പരിമിതമായ സ്വയംഭരണം നൽകാനും സമ്പൂർണ്ണമായ  നിർസൈനികവൽക്കരണത്തിലേക്കുള്ള നടപടികൾ സ്വീകരിക്കാനും ഇസ്രായേൽ സമ്മതിച്ചു. 

1996-ൽ ഫലസ്തീൻ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പ്രോത്സാഹജനകമായ വിധത്തിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. പ്രതീക്ഷിച്ചതുപോലെ, യാസർ അറാഫത്ത് പുതിയ ഫലസ്തീൻ പ്രസിഡന്റായി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിൽ ഫതഹ് ഭൂരിപക്ഷ കക്ഷിയായി ഉയർന്നു. എന്നാൽ ഇസ്രയേലിലെ തീവ്ര സയണിസ്റ്റ് നിലപാടുകാർ സമാധാന പ്രക്രിയയുടെ നടത്തിപ്പ് തുടർച്ചയായി അട്ടിമറിച്ചു. ഇതിന് മറുപടിയായി, ഇസ്രയേലിൽ നിന്ന് മുഴുവൻ ഫലസ്തീനെയും തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുകയും തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭീകരവാദ രീതികൾ ഉപയോഗിക്കുകയും ചെയ്ത ഹമാസ്, പ്രത്യേകിച്ച് ഗാസ മുനമ്പിൽ സാധുത നേടി. 

1996ൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബെഞ്ചമിൻ നെതന്യാഹു ഓസ്ലോയിൽ ഉണ്ടാക്കിയ കരാറുകൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഫലസ്തീനികളുടെ കൂടുതൽ ചെറുത്തുനിൽപ്പിന് കാരണമായ മുൻ ഇസ്രായേൽ ഗവൺമെന്റിന്റെ പ്രതിബദ്ധതകളിൽ നിന്ന് അദ്ദേഹം പിന്നോട്ട് പോയി. 2000 ആയപ്പോഴേക്കും ഓസ്ലോയിൽ ആരംഭിച്ച സമാധാന പ്രക്രിയ തകർന്നു. ജറുസലേമിന്റെ പദവി ഒരു വൈഷമ്യമേറിയ പ്രശ്‌നമാണെന്ന് തെളിഞ്ഞു. 

ജറുസലേം അന്താരാഷ്‌ട്ര നിയന്ത്രണത്തിലായിരിക്കണമെന്നതായിരുന്നു ഇസ്രായേൽ രൂപീകരിക്കപ്പെട്ടപ്പോൾ യുഎൻ ഉദ്ദേശം. എന്നിരുന്നാലും, 1948-9-ലെ യുദ്ധം അവസാനിച്ചത് ജോർദാൻ കിഴക്കൻ ജറുസലേമും ഇസ്രായേൽ പടിഞ്ഞാറൻ ജറുസലേമും കീഴടക്കിയുമാണ്. 1967-ലെ ആറ് ദിവസത്തെ യുദ്ധം വരെ ഈ സ്ഥാനം തുടർന്നു, ഇസ്രായേൽ കിഴക്കൻ ജറുസലേമും മുഴുവൻ വെസ്റ്റ് ബാങ്കും പിടിച്ചെടുത്തു. യഹൂദർക്കും അറബികൾക്കും ജറുസലേമിന് വലിയ പ്രതീകാത്മകവും വൈകാരികവുമായ പ്രാധാന്യമുണ്ട്, എന്നാൽ കിഴക്കൻ ജറുസലേമിന്മേൽ ഫലസ്തീനിന് പൂർണ്ണമായ പരമാധികാരം നൽകാൻ ഇസ്രായേൽ തയ്യാറായില്ല. 

2000 സെപ്തംബർ 28 ന്, പ്രതിപക്ഷ ലിക്കുഡ് പാർട്ടിയുടെ നേതാവ് ഏരിയൽ ഷാരോൺ, ഒരു വലിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ടു, ജെറുസലേമിലെ ടെമ്പിൾ മൗണ്ടിൽ വളരെ പരസ്യമായ സന്ദർശനം നടത്തി. 'സമാധാനത്തിന്റെ സന്ദേശം' നൽകാൻ പോകുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ജറുസലേമിന്റെ മുഴുവൻ മേൽ ഇസ്രായേൽ പരമാധികാരം ഊന്നിപ്പറയാനുള്ള ഒരു അഭ്യാസമായിരുന്നു അത്.  കൂടാതെ, സമാധാന പ്രക്രിയയെ അവസാനിപ്പിക്കുന്ന അക്രമത്തെ പ്രകോപിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആയി  ലോകത്തിന്റെ  ഭൂരിഭാഗത്തിനും അത് തോന്നി. അദ്ദേഹത്തിന്റെ സന്ദർശനം ടെമ്പിൾ മൗണ്ടിൽ നിന്ന് വെസ്റ്റ് ബാങ്കിലും ഗാസയിലുടനീളവും ഇസ്രായേലിലെ അറബികൾക്കിടയിലും കലാപത്തിന് കാരണമായി. അത് ഉടൻ തന്നെ ഒരു സമ്പൂർണ്ണ പ്രക്ഷോഭമായി മാറി, അത് അൽ-അഖ്‌സ (ജെറുസലേം) ഇൻതിഫാദ ('ഷേക്കിംഗ്-ഓഫ്') എന്നറിയപ്പെട്ടു, അത് ഏറ്റുമുട്ടലിന്റെ ഒരു പുതിയ ഘട്ടത്തെ വിളംബരം ചെയ്തു. 

2007 മുതൽ, ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമ, കര, കടൽ ഉപരോധം ഏർപ്പെടുത്തി, ജനജീവിതം ദുസ്സഹമാക്കി. 2005 മുതൽ ഹമാസിനുള്ള ഗസാൻ പിന്തുണയാണ് ഉപരോധത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഓസ്ലോ കരാറുകൾ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതിന്റെ ഫലമാണ് ഹമാസിന്റെ ശക്തി. ഹമാസാണ് സമാധാന പ്രക്രിയയിലെ മുള്ളെങ്കിൽ, എന്തിനാണ് ഇസ്രായേൽ തുടർച്ചയായി ഇസ്രയേലി കുടിയേറ്റങ്ങൾ പണിയുകയും ഫതഹ് പ്രബല ശക്തിയായി തുടരുകയും ഹമാസിന്റെ സാന്നിദ്ധ്യം കുറവുള്ള വെസ്റ്റ് ബാങ്കിൽ അടിച്ചമർത്തൽ ശക്തമാക്കുകയും ചെയ്യുന്നത്? 

ഇസ്രായേലി  അധിനിവേശത്തിൻ കീഴിലുള്ള ജീവിതം

1967-ൽ ഈ പ്രദേശങ്ങൾ കീഴടക്കിയതിന് ശേഷം വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഇസ്രായേലി കുടിയേറ്റങ്ങൾ വൻതോതിൽ ആരംഭിച്ചു. ഇന്ന് 600,000 മുതൽ 750,000 വരെ ഇസ്രായേലി കുടിയേറ്റക്കാർ കുറഞ്ഞത് 250 അനധികൃത സെറ്റിൽമെന്റുകളിലായി (130 ഔദ്യോഗിക, 120 അനൗദ്യോഗിക) താമസിക്കുന്നുണ്ട്. അധിനിവിഷ്ട  വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഉൾപ്പെട്ട  ഈ ഇസ്രായേലി കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്, കാരണം,  അവ നാലാമത്തെ ജനീവ കൺവെൻഷന്റെ  ലംഘനമാണ്.  അധിനിവേശ ശക്തിയെ അത് കൈവശപ്പെടുത്തിയ മറ്റൊരു  പ്രദേശത്തേക്ക് ജനങ്ങളെ മാറ്റുന്നതിൽ നിന്ന്  പ്രസ്തുത നിയമം വിലക്കുന്നു. 

വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമുള്ള ഇസ്രായേലി കുടിയേറ്റക്കാരുടെ ജനസംഖ്യ ഇസ്രായേലിലെ ജനസംഖ്യയേക്കാൾ വേഗത്തിൽ വളരുകയാണ്. ഇസ്രായേലിലെ 6.8 ദശലക്ഷം ജൂത ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഈ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ശരിയായ ഇസ്രായേലിന് പുറത്താണെങ്കിലും, ഈ കുടിയേറ്റക്കാർക്ക് ഇസ്രായേലി പൗരത്വം നൽകുകയും അവരുടെ ജീവിതച്ചെലവ് ഗണ്യമായി കുറയ്ക്കുന്ന സർക്കാർ സബ്‌സിഡികൾ ലഭിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ഫലസ്തീനികൾ ഇസ്രായേലി സൈനിക നിയമത്തിന് വിധേയരാണ്. 

1993-ലെ ഓസ്‌ലോ ഉടമ്പടിയുടെ നിബന്ധനകൾ പാലസ്തീൻ പ്രദേശങ്ങളെ ഇസ്രായേൽ പരിഗണിക്കണമെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, 2007 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ഉപരോധം ഫലസ്തീനികളെ അവരുടെ പ്രധാന നഗര കേന്ദ്രമായ ജറുസലേമിൽ നിന്ന് പ്രത്യേക ആശുപത്രികളും വിദേശ കോൺസുലേറ്റുകളും ബാങ്കുകളും മറ്റ് സുപ്രധാന സേവനങ്ങളും വിച്ഛേദിച്ചു.  ഒരു രാഷ്ട്രീയ അസ്തിത്വം, വിഭജിക്കരുത്. 

2021-22 കാലയളവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ഒരു പരമ്പരയിലൂടെ, ആംനസ്റ്റി ഇന്റർനാഷണൽ, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക്മേൽ നിയന്ത്രണം പ്രയോഗിച്ചിടത്തെല്ലാം ഇസ്രായേൽ എങ്ങനെയാണ് അടിച്ചമർത്തലിന്റെയും ആധിപത്യത്തിന്റെയും സ്ഥാപനവൽക്കരിക്കപ്പെട്ട ഭരണകൂടം അടിച്ചേൽപ്പിക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി; ഇസ്രായേലിലെ പലസ്തീൻ പൗരന്മാരെയും അധിനിവേശ ഫലസ്തീൻ പ്രദേശത്തെ (OPT) താമസക്കാരെയും വിഘടിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുക; പലസ്തീൻ അഭയാർത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുക. ഭൂമിയും സ്വത്തും വൻതോതിൽ പിടിച്ചെടുക്കൽ, നിയമബാഹ്യമായ കൊലപാതകങ്ങൾ, ഗുരുതരമായ വിധത്തിൽ പരിക്കേൽപ്പിക്കൽ, നിർബന്ധിത കൈമാറ്റങ്ങൾ, സഞ്ചാരസ്വാതന്ത്ര്യത്തിന് ഏകപക്ഷീയമായ നിയന്ത്രണങ്ങൾ, ദേശീയതയുടെ  നിഷേധം,  എന്നിവയിലൂടെ ഇസ്രായേൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ തുടർച്ചയായി ഒരു മൂലയിലേക്ക് തള്ളിവിട്ടു. 

കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവിഷ്ട 7 വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം 151 ഫലസ്തീനികളെ കൊല്ലുകയും 9,875 പേർക്ക് പരിക്കേൽക്കുകയും ചെയ്തു - ആംനസ്റ്റി റിപ്പോർട്ടുകൾ പ്രകാരം - 2021-ൽ നിയമബാഹ്യമായ കൊലപാതകങ്ങളും, നിയമവിരുദ്ധമായ വധശിക്ഷകളും ഉൾപ്പെടെയുള്ള സൈനിക കടന്നുകയറ്റങ്ങളുടെ കുതിപ്പ് തന്നെ ഉണ്ടായിട്ടുണ്ട്. ചിൽഡ്രൻ ഇന്റർനാഷണൽ-പാലസ്തീൻ റിപ്പോർട്ട് ചെയ്തത്  പ്രകാരം , ഒരേ വർഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഉടനീളം 36 കുട്ടികളെ ഇസ്രായേൽ സേനയോ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. 

2021 മാർച്ചിൽ, യഹൂദരുടെ  ജനസംഖ്യാപരമായ ഭൂരിപക്ഷം നിലനിർത്തുന്നതിന്, ഇസ്രായേലി പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇണകൾക്കും ഇടയിൽ പലസ്തീനിയൻ കുടുംബ ഏകീകരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പൗരത്വനിയമവും ഇസ്രായേലിലേക്കുള്ള പ്രവേശന പാസ്സും  ഇസ്രായേൽ അധികാരികൾ വീണ്ടും പ്രാബല്യത്തിൽ വരുത്തി. 2021 ജൂലൈയിൽ, ഇസ്രയേലി സുപ്രീം കോടതി 'രാജ്യത്തോടുള്ള കൂറ് ലംഘനത്തിന്' തുല്യമായ പ്രവൃത്തികളിൽ ശിക്ഷിക്കപ്പെട്ടാൽ പൗരന്മാരുടെ പൗരത്വം എടുത്തുകളയാൻ ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്ന നിയമം ശരിവച്ചു. 2008-ൽ ഇത് പ്രാബല്യത്തിൽ വന്നതിനുശേഷം, ഫലസ്തീൻ പൗരന്മാർക്കെതിരെ മാത്രമാണ് നിയമത്തിന്റെ പ്രയോഗം പരിഗണിക്കുന്നത്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങൾക്കെതിരായ ഇസ്രായേൽ നടപടികളുടെ ചുരുക്കം മാത്രമാണിത്. 

 ഇന്ത്യാ ഗവൺമെന്റ് ഇസ്രായേലിനു നൽകുന്ന പിന്തുണ അസ്വീകാര്യമാകുന്നതതെന്തുകൊണ്ട് ?

1992 മുതലുള്ള ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങളിലെ മാറ്റത്തിന്റെ പരിസമാപ്തിയാണ് ഇസ്രയേലിനുള്ള ഇന്ത്യയുടെ പിന്തുണ. യു.എസ്.എ.യുടെ കീഴാള സഖ്യകക്ഷിയാകാനുള്ള ഇന്ത്യയുടെ വ്യഗ്രതയുമായി ഈ മാറ്റത്തിന് ബന്ധമുണ്ടായിരുന്നു. 1990-കളുടെ തുടക്കത്തിൽ. അടുത്ത കാലത്തായി, ചൈനീസ് സാമ്പത്തിക ആധിപത്യത്തെ ചെറുക്കാനുള്ള ഇന്ത്യ-യുഎസ് താൽപ്പര്യങ്ങളും ഇന്ത്യയെ ഇസ്രായേലുമായി അടുപ്പിച്ചു. 

അടുത്തിടെ സ്ഥാപിതമായ വെസ്റ്റ് ഏഷ്യ ക്വാഡിന്റെ (ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന) ആഭിമുഖ്യത്തിൽ, ഫലസ്തീനിലെ അധിനിവേശം തുടരുന്നതിനിടയിലും, പശ്ചിമേഷ്യയ്ക്കുള്ളിൽ ഇസ്രായേലിനെ സംയോജിപ്പിക്കാൻ സഹായിക്കുന്നതിൽ ഇന്ത്യ അടിസ്ഥാനപരമായി മാറിയിരിക്കുന്നു. മേഖലയിൽ ചൈനയെ വെല്ലുവിളിക്കുന്ന വാഷിംഗ്ടണിനെ ഇന്ത്യ  സഹായിക്കുന്നുമുണ്ട് . ഔദ്യോഗികമായി I2U2 എന്ന് വിളിക്കപ്പെടുന്ന ക്വാഡ് ഗ്രൂപ്പിംഗ്, 2021 ഒക്ടോബറിൽ വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗോടെയാണ് ആദ്യമായി വിളിച്ചുകൂട്ടിയത്. ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയിൽ സംയുക്ത നിക്ഷേപങ്ങളിലും പുതിയ സംരംഭങ്ങളിലും സഹകരിക്കാനാണ് നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. 2022 ജൂലായ് 14-ന് പുറത്തിറക്കിയ ഗ്രൂപ്പിന്റെ ആദ്യ സംയുക്ത പ്രസ്താവനയിൽ, നയരൂപകർത്താക്കൾ, സ്ഥാപനങ്ങൾ, സംരംഭകർ എന്നിവർക്കായി വിപുലമായ ആപ്ലിക്കേഷനുകളുള്ള സവിശേഷമായ ഒരു ബഹിരാകാശ അധിഷ്ഠിത ഉപകരണം സൃഷ്ടിക്കാൻ രാജ്യങ്ങൾ ലക്ഷ്യമിടുന്നതായി പറയുന്നു. 2022 ജൂലൈ 14-ന് നടന്ന ആദ്യ I2U2 ലീഡേഴ്‌സ് വെർച്വൽ ഉച്ചകോടിയിൽ  നരേന്ദ്ര മോദി പങ്കെടുത്തു. 

ഇന്ത്യയും ഇസ്രായേലും തമ്മിൽ  സൈനിക-സാമ്പത്തിക പങ്കാളിത്തത്തിൽ  കൈകോർത്തിരിക്കുന്നു. സൈനിക പ്രയോഗത്തിനുള്ള റഡാറും നിരീക്ഷണ ഉപകരണങ്ങളും ഇസ്രായേൽ ഇന്ത്യക്ക് വിൽക്കുകയും  ഇന്ത്യയുടെ തീവ്രവാദ വിരുദ്ധസേനയ്ക്ക്  പരിശീലനം  നൽകുകയും ചെയ്തുവരുന്നു.  2017 മെയ് 10 ന്  മോദിയുടെ വേനൽക്കാല സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ ഹൈഫ തുറമുഖത്ത് ഡോക്ക് ചെയ്തു. ഐഎൻഎസ് മുംബൈ, ഐഎൻഎസ് ത്രിശൂല, ഐഎൻഎസ് ആദിത്യ എന്നീ കപ്പലുകൾ തുറമുഖത്ത് പ്രവേശിച്ചപ്പോൾ ഇസ്രായേൽ നാവികസേനയുമായി സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുത്തു. കൂടുതൽ  പ്രാധാന്യമുള്ള മറ്റൊരു സംഭവ വികാസത്തിന്റെ മുന്നോടിയായിരുന്നു ഇത്. 2023 ജനുവരിയിൽ 1.2 ബില്യൺ ഡോളറിന് ഇസ്രായേലിലെ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു, അദാനി ഗ്രൂപ്പിന്റെയും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ 70% ഓഹരി പങ്കാളിത്തത്തോടെയായിരുന്നു അത്. 

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം ആരുടെ ലക്ഷ്യമാണ് നിറവേറ്റുന്നതെന്ന് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം ചോദിക്കണം.  നിയോലിബറലിസം, ഇസ്‌ലാമോഫോബിയ, ഭൂരിപക്ഷ സ്വേച്ഛാധിപത്യ ഭരണം എന്നിവയാണ് ഈ സഖ്യത്തെ നയിക്കുന്ന തത്ത്വങ്ങൾ. രാജ്യത്തിന്റെ  നിർമ്മാതാക്കളായ തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീകളുടെയും താൽപ്പര്യങ്ങളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ? ഈ തത്ത്വങ്ങൾ തന്നെ ഭീഷണിപ്പെടുത്തുന്ന സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ഭാവി നേരിടുന്ന ദളിത് ബഹുജനങ്ങളുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും താൽപ്പര്യങ്ങളുമായി  പൊരുത്തപ്പെടുന്നുണ്ടോ? ഇന്ത്യ-അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടാണ് ചൈനയുടെ ആക്രമണത്തെ ചെറുക്കാനുള്ള ഏക പോംവഴിയെന്ന ഇന്ത്യയുടെ വാദവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.  

ഇന്ത്യ പലസ്തീനിനൊപ്പം നിൽക്കുകയും , പ്രധാന ആക്രമണകാരിയായ ഇസ്രായേലിനോട്  ഉത്തരവാദിത്തം ആവശ്യപ്പെടുകയും വേണം. പലസ്തീൻ അനുകൂല നിലപാട് ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ പൈതൃകത്തോടും പാരമ്പര്യത്തോടും പൊരുത്തപ്പെടുന്നതാണ്.  നിലവിലുള്ള  സർക്കാർ അനേകം  തലങ്ങളിൽ ഇതിനെ അട്ടിമറിക്കുകയാണ് . പരമാധികാര ഫലസ്തീനെ അംഗീകരിച്ച് ശാശ്വതമായ രാഷ്ട്രീയ പരിഹാരം നടപ്പാക്കുന്നതിലൂടെ പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുക എന്ന ആവശ്യമുയർത്തുന്നതാണ്ത് സാധുതയുള്ള ഏക നിലപാട് . നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന,  ഭിന്നിപ്പുണ്ടാക്കുന്ന ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിനെതിരായ തുലാസ് ചരിക്കാൻ സഹായകമായ വിധത്തിൽ  ഇസ്രായേലിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ശക്തമായ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്. 

ഫലസ്തീനിനൊപ്പം നിൽക്കുക എന്നത് ദേശീയവും സാർവ്വദേശീയവുമായ രാഷ്ട്രീയത്തിന്റെ ജനാധിപത്യ സ്വഭാവത്തെയാണ്  സൂചിപ്പിക്കുന്നത്. ഇവ രണ്ടും കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും അടിസ്ഥാന തത്ത്വങ്ങൾ ആണ്, ദേശത്തിന്റെ ഭൂപരമായ  ഉൽഗ്രഥിതത്വത്തെ ബഹുമാനിക്കുക എന്നത്  വൈവിധ്യം, സമത്വം, പൗരത്വ അവകാശങ്ങളോടുള്ള പ്രതിബദ്ധത , എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം.