Wednesday 14 March 2012

AISA യ്ക്ക് JNU ല്‍ ഗംഭീര വിജയം

  AISA യ്ക്ക്  JNU ല്‍ ഗംഭീര വിജയം
  നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 മാര്ച്  ഒന്നിന്  ആള്‍ ഇന്ത്യാ സ്റ്റൂടെന്റ്സ്‌ അസ്സോസ്സിയേഷന്‍ - ഐസ (AISA)  ഡല്‍ഹിയിലെ  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ ഭരണ സാരഥ്യത്തിലേക്ക്  ഗംഭീരമായ  ഒരു തിരിച്ചു വരവ് നടത്തി. പുരോഗമന -വിപ്ലവ  രാഷ്ട്രീയത്തിന്റെ കൊടി ധീരമായി ഉയര്‍ത്തിപ്പിടിച്ച്‌ കാമ്പസ്സുകളില്‍  ഗൌരവമായ അവകാശപ്പോരാട്ടങ്ങള്‍ക്ക്  നേതൃത്വം നല്‍കിവരുന്ന  ഏക  വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍   AISA യ്ക്ക് വ്യാപകമായി അംഗീകാരം ലഭിക്കുന്നത് തുടര്‍ച്ചയായി ഇത് രണ്ടാം തവണ ആണ്. തൊട്ടു മുന്‍പ് 2008 ഇല്‍ നടന്ന തെരഞ്ഞെടുപ്പിലെപ്പോലെ കേന്ദ്ര പാനലില്‍ പൂര്‍ണ്ണമായും ആധിപത്യം പുലര്ത്തിയത്തിനു പുറമേ AISA തൊട്ടടുത്ത എതിരാളിയായ വിദ്യാര്‍ഥി മുന്നണിയെ ( എസ എഫ് ഐ-എ ഐ എസ എഫ് ഉള്‍പ്പെട്ട  കൂട്ടുകെട്ട് ) ഭൂരിപക്ഷത്തില്‍ ബഹുദൂരം പിന്നില്‍  ആക്കുകയും, ആദ്യമായി കൌണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു .എണ്ണത്തില്‍ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളെയും  പ്രതിനിധീകരിക്കുന്ന മൂന്ന് സെന്ററുകളില്‍  വിജയിച്ചത് AISA ആണ്.
ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ എക്കാലത്തും ശക്തമായ വേരോട്ടം ഉണ്ടായിരുന്ന ഒരു സര്‍വകലാശാലയായ  ജെ എന്‍ യു വില്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ ആയി AISA സജീവമായ ഒരു സാന്നിധ്യം ആയിരുന്നു. 1970 കളിലും '80 കളിലും എസ് എഫ് ഐ - എ ഐ എസ് എഫ്  മുന്നണിക്ക്‌ ആധിപത്യം ഉണ്ടായിരുന്ന ജെ എന്‍ യു വില്‍ '93 മുതല്‍ രംഗത്ത് വന്ന AISA വിദ്യാര്‍ഥി സമൂഹത്തെ പൊതുവായി  ബാധിക്കുന്ന ഓരോ പ്രധാന പ്രശ്നത്തിലും ശരിയായ ദിശാബോധത്തോടെ ഇടപെട്ട് സമരങ്ങള്‍  നടത്തിയതോടൊപ്പം, കൃത്യമായ രാഷ്ട്രീയ- പ്രത്യയശാസ്ത്ര  ധാരണകള്‍ രാജ്യത്തിലെ വിദ്യാര്‍ഥികള്‍ ക്കിടയില്‍  വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും ചിട്ടയോടെ മുന്നോട്ട് നയിച്ചിരുന്നു. രാജ്യത്തിലെ ഉന്നത  വിദ്യാഭ്യാസത്തെ നിയോ ലിബറല്‍ സാമ്പത്തിക ക്രമം കച്ചവടത്തിന്റെ യും സാമൂഹ്യ നീതി നിഷേധത്തിന്റെയും ഒരു  മേഖലയാക്കിയതിന്നെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു പുതിയ ദിശാബോധം നല്കാനം   വിപ്ലവകരമായ പുതിയ വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനും അത് മൂലം  AISA യ്ക്ക് രണ്ടു ദാശാബ്ദങ്ങള്‍ക്കിടയില്‍ പ്രാപ്തി  കൈവന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നിരുന്ന  വരേണ്യ പക്ഷാതപരം  ആയ സമീപനങ്ങള്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നയിച്ച്‌ പോരുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം  എന്ന നിലയില്‍ ഒരു  വശത്തും , നിയോ ലിബറല്‍ ക്രമം  വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യ  വിരുദ്ധവും അമിതാധികാര പരവും ആയ നയങ്ങളെ എതിര്‍ക്കുന്ന പുരോഗമന സംഘടന എന്ന നിലയില്‍ മറു വശത്തും  അംഗീകാരം നേടിയ  AISA യുടെ  നേതൃത്വത്തില്‍  ജനാധിപത്യ പുരോഗമന  ശക്തികളുടെ  ഐക്യം കാമ്പസ്സില്‍ ഉയര്‍ന്നു വന്നതോടെ മേല്‍ സൂചിപ്പിച്ച  ദുഷ് പ്രവണതകളെ പ്രതിനിധാനം ചെയ്യുന്ന വലതു പക്ഷ - ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വിദ്യാര്‍ഥി വിഭാഗങ്ങളായ ABVP , NSU I , സംവരണ വിരുദ്ധരുടെ വേദി യായ 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' എന്നിവയ്ക്ക്  ക്യാമ്പസ്സില്‍ മുന്‍പ് പലപ്പോഴും ഉണ്ടായിരുന്ന സ്വാധീനം ഗണ്യമായി കുറയ്ക്കാനും   അത് വഴി തെളിച്ചു.
   

No comments:

Post a Comment