Thursday 11 April 2013


സി പി ഐ (എം ൽ ) ഒൻപതാം പാർട്ടി  കോണ്‍ഗ്രസ്‌ നല്കുന്ന സന്ദേശം 
ഝാർഖണ്ഡ് തലസ്ഥാനമായ ചരിത്ര പ്രസിദ്ധമായ റാഞ്ചിയിൽ 2013 ഏപ്രിൽ 2 മുതൽ 6 വരെ നടന്ന സി പി ഐ (എം ൽ )  ഒൻപതാം പാർട്ടി കോണ്‍ഗ്രസ് ഇന്ന് രാജ്യം നേരിടുന്ന ബഹുമുഖമായ വെല്ലുവിളികൾക്ക് പരിഹാരമായി ശക്തവും സംയോജിതവും ആയ ഒരു ഇടതു ബദലിന്റെ പരിപ്രേക്ഷ്യം മുന്നോട്ടു വെയ്ക്കുന്നു .
 ജനങ്ങളുടെ വിഭവങ്ങളും ജനാധിപത്യ അവകാശങ്ങളും കോർപ്പറേറ്റ് കൾക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന ബിസിനസ്- രാഷ്ട്രീയ കൂട്ടു കെട്ടിനെതിരെ രാജ്യത്തെ വിപ്ലവ ശക്തികൾ നല്കുന്ന ഒരു താക്കീത് ആണ് റാഞ്ചി കോണ്‍ഗ്രസ്സ് .  വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നുള്ള നേതാക്കളും ഉൾപ്പെട്ട സാമ്പത്തിക അഴിമതികളുടെ  വിവരങ്ങൾ ഓരോ ദിവസവുമെന്നോണം 
ഒരു വശത്ത്  പുറത്ത് വന്നുകൊണ്ടിരിക്കുമ്പോൾ മറുവശത്ത്   അവകാശങ്ങൾ ക്ക്  വേണ്ടിയുള്ള ജനകീയപ്പോരാട്ടങ്ങൾ നിർണ്ണായകമായ വിധത്തിൽ കരുത്താർജ്ജിച്ചു വരികയാണ് . പുതിയ സംസ്ഥാന രൂപീകരണം നടന്നു പത്തു വർഷങ്ങൾ പിന്നിട്ടപ്പോൾ  രാഷ്ട്രീയ കൂട്ടു കെട്ടുകൾ  മാറി മാറി ഭരണത്തിൽ ഇരുന്നു കോർപ്പറേറ്റ് കൊള്ളയെ സഹായിക്കുന്ന കാഴ്ചയാണ് ഉദാഹരണത്തിന് ഇന്ന് ഝാർഖ ണ്ഡ് ഇൽ നാം കാണുന്നത് . ഭൂമി അപഹരണത്തെ ചെറുക്കുന്ന ആദിവാസി ജന വിഭാഗങ്ങൾക്കെതിരെ അതി കഠിനമായ മർദ്ദന വാഴ്ച നടത്തുന്ന ഒരു ഭരണകൂടത്തെയാണ്  ഝാർഖണ്ഡ് ജനതയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് .  ഇത്തരം ഒരു പരിതസ്ഥിതിയിൽ ഇടതു പക്ഷത്തിന്റെ മുന്നിൽ ഉള്ള  പ്രാഥമിക  കടമ  പൊരുതുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടുകയും , ജനകീയ പ്രതിരോധങ്ങളിൽ വേരൂന്നിയ യഥാർഥ  രാഷ്ട്രീയ ബദലിനു വേണ്ടി പരിശ്രമിക്കുകയും  ആണ്  എന്ന് ഒന്പതാം കോണ്‍ഗ്രസ്‌  വിലയിരുത്തുന്നു . 
ഒൻപതാം  കോണ്‍ഗ്രസ്സ്  തുടക്കം കുറിച്ചത് ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ 1900 )o  ആണ്ടിൽ  റാഞ്ചിയിലെ ജയിലിൽ വെച്ച്  വിഷം കുടിപ്പിച്ച് ഇരുപത്തഞ്ചാം വയസ്സിൽ  കൊലപ്പെടുത്തിയ ആദിവാസിപ്പോരാളിയും  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  അനശ്വര രക്തസാക്ഷിയും ആയ ബിർസാ മുണ്ട യുടെ സ്മരണയ്ക്ക്  മുൻപിൽ ചുവപ്പൻ  അഭിവാദ്യങ്ങൾ അർപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ  പ്രതിനിധികൾ പുരാതനമായ ജയിൽ പരിസരത്തേക്ക് മൌനജാഥ നടത്തിക്കൊണ്ടായിരുന്നു.  പാർട്ടി ഉൾപ്പെടുന്ന അഖിലേന്ത്യാ ഇടതു കോ ഓർഡിനേഷനിലെ (A I LC ) അംഗങ്ങളായ ലാൽ നിശാൻ പാർട്ടി (ലെനിനിസ്റ്റ് ) മഹാരാഷ്ട്ര ,  സി പി എം പഞ്ചാബ് (പഞ്ചാബ്), CPRM (ഡാർ ജിലിംഗ്)  എന്നീ പാർട്ടികളുടെ നേതാക്കളും , നേപ്പാൾ , ബംഗ്ലാദേശ് , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റു - ഇടതു പാര്ട്ടികളെ  പ്രതിനിധാനം ചെയ്ത  സൌഹാർദ്ദ പ്രതിനിധികളും മൌന ജാഥയിൽ  പങ്കെടുത്തു .
 ഭഗത് സിംഗിനു മുൻപേ സാമ്രാജ്യത്വ  വിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിയായ ബിർസാ മുണ്ടയുടെ  
അനശ്വരമായ ഓർമ്മ  കോർപ്പറേറ്റ് ഭൂമികയ്യേറ്റ ങ്ങൾക്കും  വിഭവക്കൊള്ളയ് ക്കും എതിരെ  പോരാടുന്ന ഇന്ത്യയിലെ ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങൾക്കും വിപ്ലവകാരികൾക്കും  കരുത്തു പകരുന്നു എന്ന്   രക്തസാക്ഷ്യ സ്മരണ പുതുക്കൽ ചടങ്ങിനെ അഭിസംബോധന ചെയ്തു  സി പി ഐ (എം ൽ ) ജനറൽ സെക്രട്ടറി സ: ദിപങ്കർ ഭട്ടാചാര്യ   പ്രസ്താവിച്ചു.
കോണ്‍ഗ്രസിന്റെ മുഖ്യ വേദിയായ റാഞ്ചി ഹൈസ്കൂൾ മൈതാനം ചരിത്ര പ്രസിദ്ധമായ ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം 1857 -59  കാലത്ത് ബ്രിട്ടീഷു അധികാരികൾ തൂക്കിലേറ്റിയ നൂറു കണക്കിന് സ്വാതന്ത്ര്യ സമരപ്പോരാളികളുടെ ഓർമ്മകൾ തുടിച്ചു നില്ക്കുന്ന ശഹീദ് സ്ഥാൻ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി ആണ് .   കോണ്‍ഗ്രസിൽ മുഴുവൻ  സമയ പങ്കാളിത്തം വഹിച്ച വിദേശ ത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും  ഉള്ള സൌഹാർദ്ദ  പ്രതിനിധികൾക്കും നിരീക്ഷകർക്കും  പുറമേ ,  സി പി ഐ, സി പി ഐ (എം) , ആർ എസ് പി , ഫോർവേഡ് ബ്ലോക്ക് എന്നീ പ്രമുഖ ഇടതു പക്ഷ കക്ഷികളുടെ കേന്ദ്ര നേതാക്കൾ  ഉദ്ഘാടന സെഷനിൽ  ആശംസാ പ്രസംഗങ്ങൾ നടത്തി. 

അപ് ഡേറ്റ് ചെയ്ത പാർട്ടി 
 പ്രോഗ്രാം മുതൽ ആനുകാലിക ദേശീയ- അന്താരാഷ്ട്ര  സാഹചര്യങ്ങളും   സ്ത്രീ -യുവജന -വിദ്യാർഥി  വിഭാഗങ്ങളുടെയും   തൊഴിലാളി- കര്ഷക-ബഹുജന   മുന്നണി കളിലെയും  ഗ്രാമീണ അസംഘടിത മേഖലകളിലെയും   പരിസ്ഥിതി രംഗത്തെയും സാംസ്കാരിക രംഗത്തെയും സമരങ്ങളും സമീപനങ്ങളും വരെ      വിശകലനം ചെയ്യുന്ന  പത്തു രേഖകൾ  സവിസ്തരം ആയ ചർച്ചകൾക്കു   ശേഷം കോണ്‍ഗ്രസ്‌ അംഗീകരിച്ചു .

ഏപ്രിൽ 2നു ആരംഭിച്ച്  6 നു രാത്രി ഏറെ വൈകി സമാപിച്ച കോണ്‍ഗ്രസ് ഏഴംഗ കണ്ട്രോൾ കമ്മീഷനെയും 61  അംഗങ്ങൾ ഉള്ള  പുതിയ  കേന്ദ്ര കമ്മിറ്റിയെയും  തെരഞ്ഞെടുത്തു. പതിനേഴ്‌  അംഗങ്ങൾ ഉള്ള പുതിയ പോളിറ്റ് ബ്യൂറോ നിലവിൽ വരികയും സ:ദിപങ്കർ ഭട്ടാചാര്യ  പാർട്ടി  ജനറൽ  സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.




ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  വിപ്ലവകരമായ ഒരു അദ്ധ്യായം കുറിച്ച 
1913  -1 4  ലെ ഗദർ പ്രസ്ഥാനം  അതിന്റെ അതുല്യമായ സമരോല്സുകതകൊണ്ടും  ഉദാത്തമായ  മതേതര - ജനാധിപത്യ  ഭാവനകൾ കൊണ്ടും ഇന്ത്യൻ ഇടതു പക്ഷത്തിനു എന്നെന്നും പ്രചോദനത്തിന്റെ ഉറവിടം ആകേണ്ടാതാണെന്നു വിലയിരുത്തിയ ഒൻ പതാം  കോണ്‍ഗ്രസ്‌ 2013- 201ഗദർ ശതാബ്ദി വർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തു.

ഏപ്രിൽ 7 നു റാഞ്ചി നിയമസഭാ മന്ദിരത്തിനു അടുത്തുള്ള വിശാലമായ  മൈതാനത്ത് സംഘടിപ്പിക്കപ്പെട്ട 'ജൻ  വികൽപ്' ( Peoples Alternative ) റാലിയെ അഭിസംബോധന ചെയ്ത നേതാക്കളിൽ  സ :ദിപന്കർ ഭട്ടാചാര്യ [CPI (ML )ജനറൽ സെക്രട്ടറി],സഖാക്കൾ വിനോദ് സിംഗ്  [ഝാർഖണ്ഡ് നിയമസഭാ അംഗം , കേന്ദ്ര കമ്മിറ്റി അംഗം  CPI (ML) ], കവിതാ കൃഷ്ണൻ (പോളിറ്റ്  ബ്യൂറോ അംഗം CPI (ML)], രാജാ രാം സിംഗ് [ജനറൽ സെക്രട്ടറി ,ആൾ  ഇന്ത്യാ കിസാൻ മഹാ സഭ ], എന്നിവർക്ക് പുറമേ  സഖാക്കൾ സൈഫുൽ ഹഖ്‌ [സെക്രട്ടറി ,RWP ,ബംഗ്ലാ ദേശ് ], സൂ ബോൾടോണ്‍ [സോഷ്യലിസ്റ്റ് അല്ലയൻസ് ,ഓസ്ട്രെല്യ ], മംഗത് റാം പാസ്‌ ല [സെക്രട്ടറി ,CPM പഞ്ചാബ് ],ആർ  ബി റായ് [പ്രസിഡണ്ട്‌ ,CPRM ], വിജയ്‌ കുൽക്കർണി [സെൻട്രൽ കമ്മിറ്റി മെമ്പർ , ലാൽ നിശാൻ പാർട്ടി (ലെനിനിസ്റ്റ് )] എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment