സി പി ഐ (എം എൽ) സ്ഥാപിതം ആയി 44 വര്ഷം പിന്നിടുന്ന 2013 ഏപ്രിൽ22 -ന് പാർട്ടിയുടെ വിപ്ലവ ലക്ഷ്യങ്ങളും കർത്തവ്യങ്ങളും നിറവേറ്റാനായി ഒന്പതാം കോണ്‍ഗ്രസിന്റെ വിജയകരമായ പരിസമാപ്തിയിൽ നിന്നും കരുത്തും ആവേശവും ഉൾക്കൊണ്ട് നമ്മൾ സ്വയം സമർ പ്പിക്കുക . ആയിരത്തി ഇരുനൂറിലേറെ പ്രതിനിധികളും നിരീക്ഷകരും അതിഥികളും പങ്കെടുത്തതും ഒരാഴ്ചയോളം നീണ്ട് നിന്നതും ആയ റാഞ്ചിയിലെ ഒന്പതാം കോണ്‍ഗ്രസ്‌ന് ആതിഥേയത്വം വഹിക്കുക എന്നത് തീർച്ച യായും ശ്രമകരമാ
കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു ഏതാനും ആഴ്ചകൾക്ക് മുൻപ് ഝാർഖണ്ടിൽ ഏപ്രിൽ 8- നു മുനിസിപ്പൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുമൂലം ഒന്പതാം കോണ്‍ഗ്രസിന് തൊട്ടുപിന്നാലെ 8 -നു നടത്താൻ തീരുമാനിച്ചിരുന്ന ജൻ വികല്പ് റാലിയുടെ തീയ്യതി 7-)0 തീയ്യതിയിലേക്ക് മാറ്റേണ്ടിവന്നു; അതിനു പുറമേ, റാലി നടക്കേണ്ട വേദിയും വ്യത്യാസപ്പെടുത്താൻ നാം നിർബന്ധിതരായി . മാവോയിസ്റ്റുകൾ ബീഹാറിലും ഝാർഖണ്ടിലും 6, 7 തീയതികളിൽ പെട്ടെന്ന് പ്രഖ്യാപിച്ച 48 മണിക്കൂർ ബന്ദും റാലിയിൽ പങ്കെടുക്കുന്നതിനു വേണ്ടി എത്തിച്ചേരുന്നതിൽ ജനങ്ങൾക്ക്
കോണ്‍ഗ്രസ് തുടരുന്നതിനിടയിൽ അസമിൽ നിന്ന് വന്ന മറ്റൊരു ദുഖകരം ആയ സന്ദേശം കാർബി ആംഗ് ലോംഗ് ജില്ലയിൽ നിന്നായിരുന്നു . ലാങ്ങ്സോമേപി ബ്ലോക്കിൽ KANKIS ന്റെ പ്രസിഡന്റ് ആയിരുന്ന സഖാവ് മോൻസിംഗ് ബോൻഗ് റണ്ഗിന്റെ ആകസ്മികമായ മരണം സംബന്ധിച്ചതായിരുന്നു അത് . തുടർന്ന് പരേതനായ സഖാവിന്റെ ഓർമ്മയ്ക്ക് മുന്നിൽ സഭ ചുവപ്പൻ അഭിവാദ്യങ്ങൾ അർപ്പിച്ചു . ഏപ്രിൽ മൂന്നാം തീയ്യതി വൈകുന്നേരം, ബീഹാറിലെ സിവാൻ ജില്ലാക്കമ്മിറ്റി അംഗവും സമ്മേളന പ്രിതിനിധിയും ആയ സഖാവ് ഗുംഗ്ലി പ്രസാദ് ഗുരുതരമായ ഒരു ഹൃദയാഘാതത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശി പ്പിക്കപ്പെട്ട ശേഷം
പ്രതിനിധികൾ ആയി എത്തിയ യുവജനങ്ങളിൽ ഏറെപ്പേർക്കും പാ ർട്ടി കോണ്‍ഗ്രസ് ആദ്യ അനുഭവം ആയിരുന്നു എന്നാൽ അവരുടെ ആവേശകരവും സമ്പൂർണ്ണവും ഫലപ്രദവും ആയ പങ്കാളിത്തം വിപ്ലവകാരികളുടെ ഒരു പുത്തൻ തലമുറയുടെ രംഗപ്രവേശം ഉൾക്കൊള്ളുന്ന പുതു സാധ്യതകളിലേക്ക് ഒരു സൂചനയാണ് . അതേ പോലെ സ്ത്രീകൾ ആയ പ്രതിനിധി സഖാക്കളുടെ സജീവമായ പങ്കാളിത്തം കൊണ്ട് കരടു രേഖകളുടെ ചർച്ചകൾ പലതും പുതുമാ നങ്ങൾ കൈവരിച്ചതും ശ്രദ്ധേയമാണ് .
ഇതോടൊപ്പം , പ്രായാധിക്യവും ശാരീരിക അവശതകളും അവഗണിച്ച് ചർച്ചകളിൽ സജീവമായി പങ്കെടുത്ത ഒട്ടേറെ മുതിർന്ന സഖാക്കളുടെ സാന്നിധ്യവും ഒൻപതാം കോണ്‍ഗ്രസ്സിനെ കൂടുതൽ സമ്പന്നമാക്കി .
ഇതോടൊപ്പം , പ്രായാധിക്യവും ശാരീരിക അവശതകളും അവഗണിച്ച് ചർച്ചകളിൽ സജീവമായി പങ്കെടുത്ത ഒട്ടേറെ മുതിർന്ന സഖാക്കളുടെ സാന്നിധ്യവും ഒൻപതാം കോണ്‍ഗ്രസ്സിനെ കൂടുതൽ സമ്പന്നമാക്കി .
ആൾ ഇന്ത്യാ ലെഫ്റ്റ് കോ ഓർഡിനേഷൻ (AILC ) ന്റെ വിവിധ ഘടകങ്ങളുടെ നേതാക്കൾ അവരുടെ സാന്നിധ്യവും സജീവമായ പങ്കാളിത്തവും കൊണ്ട് കോണ്‍ഗ്രസിനെ സമ്പന്നമാക്കി . രാജ്യത്തെ പൊരുതുന്ന ഇടതുപക്ഷ ശക്തികളുടെ വിശാലമായ അടിസ്ഥാനത്തിലുള്ള ഐക്യം എന്ന സന്ദേശം ആണ് കോണ്‍ഗ്രസ് ഉദ്ഘാടന സെഷൻ മുഖ്യമായും മുന്നോട്ടു വെച്ചത് . അത്തരം ഒരു പുതിയ മാതൃക പ്രാവർത്തികം ആക്കുന്നതിന്റെ ഭാഗമായി ഝാർഖണ്ടിൽ ആദിവാസിമേഖലകളിൽ നടന് നുവരുന്ന കോ
ർപ്പറേറ്റ് വിരുദ്ധവും കുടിയൊഴിപ്പിക്കലിനെതിരെയുള്ളതുനേപാൾ, ബംഗ്ലാദേശ് ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ട് എത്തിയ സൌഹാർദ്ദ പ്രതിനിധികൾ അർപ്പിച്ച ആശംസകൾ ക്ക് പുറമേ , വെനീസ്വെല , ഫ്രാൻസ് , യൂഎസ് , ഫിലിപ്പീൻസ് , ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ കോണ്‍ഗ്രസിന് ആശംസാ സന്ദേശങ്ങൾ അയച്ചു . ആഗോള മുതലാളിത്തം ആഴമേറിയ പ്രതിസന്
ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളിൽ നേതൃത്വപരമായ ചുമതലകൾ ഏറ്റെടുക്കാനും ജനകീയ സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും പാർട്ടിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു . ജനങ്ങളുടെ അവകാശങ്ങളും വിഭവങ്ങളും കവർന്നെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നരേന്ദ്ര മോഡിയെ ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയായി കാണാൻ കാത്തിരിക്കുന്ന കോർപ്പറേറ്റ് -ഫസ്സിസ്റ്റ് ശക്തികളുടെ ആഗ്രഹത്തിനു സമുചിതവും ശക്തവും ആയ തിരിച്ചടി നല്കാൻ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നു . ഗുജറാത്ത് വംശഹത്യക്ക്ശേ
നൽകുകയും ചെയ്തതിൽ പത്തു വർഷമായി തുടരുന്ന കേന്ദ്രത്തിലെ യു പി എ ഭരണത്തിനുള്ള പങ്ക് നിഷേധിക്കാനാവില്ല . അതിനാൽ യു പി എ , മോഡിക്ക് ഉത്തരമാകുന്നില്ല . തുടക്കം മുതൽ എൻ ഡി എ ഘടകം ആയി മോഡിയുമായി ചങ്ങാത്തം പുലര്ത്തുന്ന നിതീഷ് കുമാറിനും ഒരു ബദൽ ആകാൻ കഴിയില്ല . ബീഹാറിൽ മോഡിയുടെ പാർട്ടിയുമായി അധികാരം പങ്കിട്ടുകൊണ്ട് അതിന്റെ വർഗ്ഗീയ- ഫ്യൂഡൽ അജണ്ട നടപ്പാക്കിവരുന്ന നീതീഷ് കുമാർ മോഡിയെ എതിർക്കുന്നു എന്ന് പറയുന്നത് തികഞ്ഞ അവസരവാദം അല്ലാതെ മറ്റൊന്നുമല്ല .
എൻ ഡി എ യെയും യു പി എ യെയും ഒരു പോലെ നാം ആക്രമണ ലക്ഷ്യങ്ങളാക്കുമ്പോൾത്തന്നെ ഇപ്പോൾ അധികാരത്തിൽ ഉള്ള പ്രാദേശിക പാർട്ടികൾ നടത്തുന്ന ജനവഞ്ചനയെയും അവസരവാദത്തെയും ധൈര്യസമേതം തുറന്നു കാട്ടേണ്ടതുണ്ട് . അതിനാൽ , ഇടതുപക്ഷ പ്രസ്ഥാനം പശ്ചിമ ബംഗാളിൽ TMC യേയും ബിഹാറിൽ ജെ ഡി യു വിനെയും , ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയേയും, ഒദിഷയിൽ ബി ജെ ഡി യെയും തമിൾ നാട്ടിൽ AIADMK യെയും എതിർക്കേണ്ടതുണ്ട് .
മോഡി പെട്ടെന്ന് ആകാശത്തിൽ നിന്നും പൊട്ടി വീണതല്ലാ എന്നതാണ് നാം മനസ്സിലാക്കേണ്ട ഒരു കാര്യം; നേരെ മറിച്ച് ഇന്ത്യൻ ഭരണ വർഗ്ഗങ്ങൾ സാമ്പത്തികവും രാഷ്ട്രീയവും ആയി പാകപ്പെടുത്തി ഒരുക്കിയ മണ്ണിൽ നിന്നാണ് മോഡി ഉണ്ടായത് . യൂ എസ് സാമ്രാജ്യത്വത്തിന്റെ ഇംഗിതം അനുസരിച്ച് എൻ ഡി എ , യൂ പി എ മുന്നണികൾ നടപ്പാക്കി വരുന്ന ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവും ആയ ഭരണ നയങ്ങളുടെ ഏറ്റവും ആക്രമനോല്സുകം ആയ ഒരു മുഖം മാത്രമാണ് മോഡി. അതുകൊണ്ട് തന്നെ , ജനങ്ങളുടെ എല്ലാം കൊള്ളയടിച്ച് കോർപ്പറേറ്റ് ഖജാനകൾ കൊഴുപ്പിക്കുന്ന ഇന്നത്തെ നയങ്ങളെ പിറകോട്ടടിപ്പിക്കാതെ മോഡിയെ ദുർബലപ്പെടുത്താനോ തോൽപ്പിക്കാനോ സാധ്യമല്ല .
ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത് അഴിമതിക്കും കോർപ്പറേറ്റ് കൊള്ളയ്ക്കും എതിരായും, ദേശീയ വിഭവങ്ങളുടെ മേൽ ജനങ്ങൾക്കുള്ള അവകാശവും ജനാധിപത്യവും നേടിയെടുക്കാൻ വേണ്ടിയും ഉള്ള പോരാട്ടങ്ങൾ തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ ആണ് . അതിന്നായി സി പി ഐ (എം എൽ) സ്വന്തം ശക്തി വർധിപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ വിശാല ജനവിഭാഗങ്ങൾ നടത്തുന്ന വർഗ്ഗ ബഹുജനപ്പോരാട്ടങ്ങളിൽ നേതൃ പരമായ പങ്ക് ഏറ്റെടുത്തുകൊണ്ട് ജനകീയ അഭിലാഷങ്ങളുടെയും മുന്നേറ്റത്തിന്റെയും ഏറ്റവും കരുത്തുറ്റ ഒരു ശബ്ദം ആയിത്തീരെണ്ടതുണ്ട് .
വരും മാസങ്ങളിൽ പാർട്ടിക്ക് വലിയ പൊതുതെരഞ്ഞെടുപ്പുകളിൽ പോരാട്ടങ്ങൾ നടത്തേണ്ടതുണ്ട്. കർണ്ണാ ടകയിലെ അസ്സംബ്ലി തെരഞ്ഞെടുപ്പിൽ നിന്ന് തുടങ്ങുന്ന അവയിൽ പശ്ചിമ ബംഗാളിലും പഞ്ചാബിലും യഥാക്രമം നടക്കാൻ ഇരിക്കുന്ന പഞ്ചായത്ത് എലക്ഷനുകൾ വരെയുണ്ട് . കൂടാതെ ,നിരവധി അസംബ്ലി -പാരലമെന്റ് സീറ്റുകളിൽ വേറെയും തെരഞ്ഞെടുപ്പുകൾ നടക്കാനുണ്ട് . ജനകീയ പ്രക്ഷോഭങ്ങൾ എല്ലാ വഴികളിലൂടെയും ശക്തിപ്പെടുത്താനും ,ജനങ്ങളുടെ ശബ്ദം ധൈര്യ സമേതം ഉയർത്താനും ഈ അവസരം പാർട്ടി വിനിയോഗിക്കണം . 2 0 0 9 ലും 2 0 1 0 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു തിരിച്ചടികൾ നേരിട്ടു വെങ്കിലും ,രാഷ്ട്രീയ സമരങ്ങളിലൂടെ ശക്തമായ ചലനങ്ങൾ സൃഷ്ട്ടിച്ചുകൊണ്ട് അതിന്റെ വളരുന്ന കരുത്തും നിശ്ചയ ദൃഢതയും എടുത്തു കാട്ടാൻ പില്ക്കാലത്ത് കഴിഞ്ഞിട്ടുണ്ട് . പാർട്ടി കൈവരിച്ച മികച്ച സംഘടനാ ക്ഷമതയ്ക്കെന്ന പോലെ രാഷ്ട്രീയ പക്വതയ്ക്കും ഉത്തമ നിദാനമായിരുന്നു ഒൻപതാം കോണ്‍ഗ്രസ് . ഓരോ അംഗവും ഓരോ പ്രവര്ത്തന വിഭാഗവും ഒൻപതാം കോണ്‍ഗ്രസിനെ വിജയത്തിൽ എത്തിക്കുന്നതിൽ പങ്ക് നിർവഹിച്ചു . വർദ്ധിച്ച ഈ ശേഷിയും നിശ്ചയദൃഢതയും തെരഞ്ഞെടുപ്പു യുദ്ധത്തിലും പ്രകടമാക്കാൻ പാർട്ടിക്ക് കഴിയണം .
ഒൻപതാം കോണ്‍ഗ്രസിന്റെ വിജയം ആയുധമാക്കി വിപ്ലവ ബഹുജനങ്ങളെയും പാർട്ടിയെയാകമാനവും പോരാട്ടത്തിന് സജ്ജമാക്കവേ ഓരോ സമരമുഖത്തും ഓരോ നിലവാരത്തിലും പാർട്ടി അതിന്റെ സംഘടനാപരമായ കെട്ടുറപ്പ് കാത്തു സൂക്ഷിക്കണം .
എല്ലാ അനശ്വരരക്തസാക്ഷികൾക്കും മണ്‍മറഞ്ഞ നേതാക്കൾക്കും ചുവപ്പൻ അഭിവാദ്യങ്ങൾ
വരും നാളുകളിലെ പോരാട്ടങ്ങളിൽ കൂടുതൽ വലിയ വിജയങ്ങൾ കൈവരിക്കാനായി പരമാവധി ശക്തിയും നമ്മൾ വിനിയോഗിക്കുക .
കേന്ദ്ര കമ്മിറ്റി ,
സി പി ഐ (എം എൽ )
22-04-2013
വരും നാളുകളിലെ പോരാട്ടങ്ങളിൽ കൂടുതൽ വലിയ വിജയങ്ങൾ കൈവരിക്കാനായി പരമാവധി ശക്തിയും നമ്മൾ വിനിയോഗിക്കുക .
കേന്ദ്ര കമ്മിറ്റി ,
സി പി ഐ (എം എൽ )
22-04-2013
No comments:
Post a Comment