Tuesday, 3 December 2013

ലാൻഡ്‌ അക്വിസിഷൻ ആക്ട്‌ 2013 പുനരധിവസിപ്പിക്കുന്നത് ഭൂമി തട്ടിപ്പറിയെ - ദീപങ്കർ ഭട്ടാചാര്യ


ലാൻഡ്‌ അക്വിസിഷൻ ആക്ട്‌ 2013 പുനരധിവസിപ്പിക്കുന്നത്
ഭൂമി തട്ടിപ്പറിയെ

   - ദീപങ്കർ ഭട്ടാചാര്യ

കോണ്‍ഗ്രസും ബി ജെ പി യും തമ്മിൽ ചേരി തിരിഞ്ഞുള്ള പതിവ് ഗ്വാ ഗ്വാ വിളികൾ മാത്രമല്ല ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ നാം കണ്ടത് . അതിനപ്പുറം, കുറെ ഏറെ വിഷയങ്ങളിൽ സുപ്രധാനമായ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ ഇരു പക്ഷവും പരിപൂർണ്ണമായ ധാരണയോടെയും സഹകരണത്തിലും വർത്തിക്കുന്നത് നമ്മൾ കണ്ടു .ഭക്ഷ്യ സുരക്ഷ , ഭൂമി ഏറ്റെടുക്കൽ , പെൻഷൻ ഫണ്ട് മേഖലയിൽ  വിദേശ മൂലധന നിക്ഷേപം അനുവദിക്കൽ എന്നീ വിഷയങ്ങളിൽ പാസ്സാക്കപ്പെട്ട നിയമങ്ങളുടെ കാര്യത്തിൽ ആണ് മേല്പ്പറഞ്ഞ സഹകരണം ഉണ്ടായത് .
ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് നിലവിൽ  വന്ന പുതിയ നിയമം തന്നെ പരിശോധിക്കാം .
ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്ത നാടകമായ റോമിയോ ആൻഡ്‌ ജൂലിയറ്റിൽ, ജൂലിയറ്റ്
ഇങ്ങനെ ചോദിക്കുന്നുണ്ട് :" ഒരു പേരിൽ എന്തിരിക്കുന്നു ? റോസാപൂവിനെ നമ്മൾ എന്ത് പേരിൽ  വിളിച്ചാലും അതിന്റെ നറുമണത്തിന് കുറവ് ഉണ്ടാകുമോ ?"
ഭൂമി ഏറ്റെടുക്കലിന്റെ കാര്യവും ഇത് പോലെയാണ് .എന്ത് പേര് പറഞ്ഞ് അത് ചെയ്താലും അതുമായി ബന്ധപ്പെട്ട നിർദയ സത്യങ്ങൾക്ക് മാറ്റമൊന്നും ഉണ്ടാവുകയില്ല .എന്നാൽ കോർപ്പറേറ്റ് ഭൂമി കയ്യേറ്റങ്ങളുടെ നടത്തിപ്പുകാർ ചിന്തിച്ചത് വേറൊരു രീതിയിൽ ആയിരുന്നു .1894 ലെ ലാൻഡ്‌ അക്വിസിഷൻ നിയമം ജനങ്ങൾക്കിടയിൽ ഏറെ കുപ്രസിദ്ധി നേടിയതിനാൽ അത് റദ്ദുചെയ്തു തൽസ്ഥാനത്ത് കൂടുതൽ ആകർഷകമായതും നീണ്ടതും ആയ പേർ ഉള്ള ഒരു പുതിയ നിയമം കൊണ്ടുവരാൻ ആണ് അവർ തീരുമാനിച്ചത് .സുതാര്യത, നഷ്ട പരിഹാരം , പുനരധിവാസം , റീ സെറ്റിൽമെന്റ്റ് തുടങ്ങിയവയാണ് പുതിയ നിയമത്തിന്റെ തലവാചകത്തിൽ ഉള്ള ആകര്ഷണീ നീയമായ വാക്കുകൾ. അങ്ങനെ ഭൂമി അക്വയർ ചെയ്യുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട കടുത്തയാഥാർഥ്യങ്ങൾ മറച്ച് വെക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത് .
ഭൂമി ഏറ്റെടുക്കൽ സംബന്ധമായ പുതിയ നിയമ ത്തിന്റെ പേർ രാഹുൽ ഗാന്ധിയുടെ സംഭാവന യാണെന്നാണ് ജയറാം രമേശ്‌ പറയുന്നത് - "ഭൂമി ഏറ്റെടുക്കൽ ,പുനരധിവാസം ,റീ സെറ്റിൽമെന്റ് കാര്യങ്ങളിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള അവകാശം" എന്ന ആശയം താൻ പാർലമെന്റിൽ കൊണ്ടു  വന്നപ്പോൾ രാഹുൽ ഗാന്ധി അമേരിക്കയിലെ പേട്രിയറ്റ് ആക്റ്റ് നെ ക്കുറിച്ച് പരാമർശിച്ചിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം ജോർജ് ബുഷ്‌ കൊണ്ടുവന്ന പേട്രിയറ്റ് ആക്റ്റ് ഉപയോഗിച്ചാണ് അമേരിക്കൻ  ഭരണകൂടം പൌരന്മാരുടെ  സ്വകാര്യതയ്ക്ക് നേരെയും ജനാധിപത്യാവകാശങ്ങൾക്ക് നേരെയും അഭൂതപൂർ വമായ ആക്രമണം നടത്തിയത്.  എന്നാൽ, ഈ ഡ്രകോണിയൻ നിയമത്തെ ഭരണകൂടം 'ദേശസ്നേഹ നിയമം' എന്ന അർത്ഥത്തിൽ ആണ് പേരിട്ട് വിളിച്ചത് .
പഴയ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് പകരമായി വന്ന നിയമത്തിനു രാഹുൽ ഗാന്ധി നഷ്ടപരിഹാര പുനരധിവാസ നിയമം എന്ന് പുനർ നാമകരണം ചെയ്യുന്നതും അത് പോലെയാണ് .എന്നാൽ ഇതിന്റെ പേരിൽ ബി ജെ പി പ്രസിഡന്റ്‌ .രാജ് നാഥ് സിംഗ് പാർലമെന്റിൽ രാഹുലിനെ പ്രശംസിക്കുകയും , സുഷമാ സ്വരാജ് ഈ നിയമം കൊണ്ടുവന്ന മന്ത്രിയെ അഭിനന്ദിക്കാൻ ഡസ്കിൽ കയ്യടിക്കുകയും ചെയ്തു !
ഭൂമി ഏറ്റെടുക്കലിന് അനേകം ഉപാധികൾ ഏർപ്പെടുത്തുന്നതിനെ ക്കുറിച്ച് നിയമം വാചാലമാണ്‌ .എന്നാൽ ഫലപ്രദമായ നഷ്ടപരിഹാരമോ പുനരധിവാസമോ കൂടാതെ കൃഷിഭൂമികൾ  എത്ര വേണമെങ്കിലും കാർ ഷികേതരമായ ആവശ്യങ്ങൾക്ക്  വിട്ടുകൊടുക്കാൻ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ  ത്വരിതപ്പെടുത്തൽ  ആണ് ഈ നിയമത്തിന്റെ ലക്‌ഷ്യം.എങ്ങനെയെല്ലാം ആണ് ഇത് പ്രവര്ത്തിക്കാൻ പോകുന്നത് എന്ന് നോക്കാം .
പ്രാഥമികമായും ഈ നിയമം ഭൂമി ഏറ്റെടുക്കൽ സംബന്ധമായ നടപടിക്രമാങ്ങളെ ക്കുറിച്ചാണ് .ഏറ്റെടുക്കലിൽ  നിന്ന് ഒഴിവാക്കാനുള്ള വകുപ്പുകൾ നിയമത്തിൽ ചേർത്തിരിക്കുന്നത് 'വിശ്വാസ്യതയ്ക്കുള്ള അവസാനത്തെ ആശ്രയം' എന്ന  നിലയിൽ മാത്രം ആണ് .അതല്ലാത്ത എല്ലാ സന്ദർഭങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള ഭരണകൂടത്തിന്റെ സ്വാതന്ത്ര്യം മിക്കവാറും അപരിമിതമാണ് .
'സ്വകാര്യമായ വില പേശലുകൾ വഴി സ്വകാര്യ ഏജൻസികൾക്ക്'ഭൂമി വാങ്ങിക്കൂട്ടാൻ ഉള്ള സ്വാതന്ത്ര്യത്തെയും നിയമം ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല .സ്വകാര്യ ഏജൻസികൾക്ക് ഭൂമി വാങ്ങി കൈവശം വെക്കുന്നതിനു ചില പരിധികൾ 2011 ഇൽ നിയമത്തിന്റെ കരടു രൂപത്തിൽ നിർ ദേശിക്കപ്പെട്ടിരുന്നത്  ഒടുവിൽ മാറ്റുകയാണ് ഉണ്ടായത് .കോർപ്പറേറ്റ് കളെ ഏതു വിധത്തിലും ഭൂമി കൈവശപ്പെടുത്താൻ സഹായിക്കും വിധത്തിൽ , പരിധി വേണോ വേണ്ടയോ എന്ന് നിശ്ചയിക്കാൻ ഉള്ള അധികാരം 'അനുയോജ്യമായ സർക്കാരു' കൾക്ക് പൂർ ണമായും വിട്ടു കൊടുത്തു .
ഭരണകൂടം ഭൂമി ഏറ്റെടുക്കുന്ന ഏതു നടപടിക്കും 'പൊതു ആവശ്യം' എന്ന  പേരിൽ നിയമം സാധുത നല്കുന്നു .'പൊതു ആവശ്യത്തിന്റെ' നിർവചനത്തിൽ .കാര്ഷിക ആവശ്യങ്ങൾ  ഒഴികെ മറ്റെന്തും വരും .അതനുസരിച്ച് യുദ്ധ തന്ത്രപരമായ ആവശ്യം പൊതു ആവശ്യമാണ്‌ .നേവി , കര സേന, വായു സേന, കേന്ദ്ര പാരാ മിലിറ്ററി വിഭാഗങ്ങൾ , ഇന്ത്യയുടെ രാജ്യ രക്ഷാവശ്യങ്ങൾക്കോ സംസ്ഥാന പോലീസ് ആവശ്യങ്ങൾക്കോ, ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ,  ഇൻഫ്രാ സ്ട്രക് ചർ  വികസനാവശ്യങ്ങൽക്കോ ,വ്യവസായ ഇടനാഴി വികസനത്തിനോ , ഖനന പ്രവർത്തനങ്ങൾക്കോ,ദേശീയ ഉൽപ്പാദനനയത്തിന് അനുരൂപമായി നാമകരണം ചെയ്യപ്പെട്ട പ്രത്യേക ഉൽപ്പാദന മേഖലകൾക്കോ , കായിക രംഗം ,ആരോഗ്യ സേവനം ,ടൂറിസം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്കോ വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 'പൊതു ആവശ്യം ' ആയി പരിഗണിക്കപ്പെടും .സ്വകാര്യ ആശുപത്രികൾ , സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഹോട്ടലുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ഏറ്റെടുക്കൽ ഒഴിവാക്കപ്പെട്ടിരിക്കുമ്പോഴും സർക്കാർ ഭൂമിയിൽ  നടത്തുന്ന സ്വകാര്യ സംരംഭ ങ്ങൾക്കും പ്രൈവറ്റ് -പബ്ലിക്‌ പാർട്ട്നർഷിപ്പിൻ കീഴിൽ  ഉള്ള പദ്ധതികൾക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും .മറ്റൊരു തരത്തിൽ പറഞ്ഞാൽ ,സ്വകാര്യ ലാഭത്തിനു വേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഭൂമി കൈമാറുക എന്നത് പൊതു ആവശ്യമായി നിയമം കണക്കാക്കുന്നു .
1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരെ ഉണ്ടായ പരാതികളിൽ മുഖ്യം ഏറ്റെടുക്കലിന് വിധേയർ ആയ ജനങ്ങൾക്ക്‌ ശബ്ദിക്കാൻ അവകാശമില്ല എന്നതും ,തന്മൂലം പ്രസ്തുത നിയമം ബലാല്ക്കരമായി ഭൂമി പിടിച്ചെടുക്കാൻ സര്ക്കാരിനെ അനുവദിക്കുന്നു എന്നതും ആയിരുന്നു .എന്നാൽ പുതിയ നിയമത്തിൽ ബലപ്രയോഗത്തിന്റെ പ്രശ്നം പരിഹരിച്ചതായി സർക്കാർ അവകാശപ്പെടുന്നു . പ്രൈവറ്റ് -പബ്ലിക്‌ പാർട്ണർഷിപ്പിനു വേണ്ടിയുള്ളതും   സ്വകാര്യ കമ്പനികൾക്ക്  വേണ്ടിയുള്ളതും ആയ ഭൂമി ഏറ്റെടുക്കലുകൾക്ക് ഉടമസ്ഥരുടെ സമ്മതം യഥാക്രമം 70 %, 80% എന്നിങ്ങനെ വേണം എന്ന വ്യവസ്ഥയാണ്‌ ഈ അവകാശവാദത്തിന്  ആധാരം .ഇതല്ലാതെ 'സമ്മതം' എന്ന  വാക്ക്  ഒരിടത്തും നിയമത്തിൽ ഇല്ലെന്നു മാത്രമല്ലാ, വല്ലാതെ വലിച്ചു നീട്ടി  പെരുപ്പിച്ചുള്ള  അതിന്റെ തലവാചകത്തിൽ പോലും ഇല്ല .നേരിട്ട് ബാധിതർ ആവുന്നവരുടെ സമ്മതത്തെക്കുറിച്ച് പറയുന്നതിന്  പകരം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചനകൾ നടത്തുന്നതിനെക്കുറിച്ചും, സാമൂഹ്യാഘാത പഠനം നടത്തുന്നത്തിനു നിയുക്തമാവുന്ന വിദഗ്ദ്ധ സമിതിയുടെ  മൂല്യനിർണ്ണയത്തെ കുറിച്ചും ആണ് പറയുന്നത് .ഭൂമി ഏറ്റെടുക്കലിനെതിരെ അത്തരം വിദഗ്ദ്ധ സമിതി അഭിപ്രായം രേഖപ്പെടുത്തിയാൽത്തന്നെയും  സർക്കാരിന് അതിനെ മറി കടക്കാം; അതിനുള്ള കാരണങ്ങൾ  രേഖാമൂലം പ്രസിദ്ധപ്പെടുത്താൻ മാത്രമേ നിയമം ആവശ്യപ്പെടുന്നുള്ളൂ . മാത്രമല്ലാ, ,തന്ത്രപരമായ പ്രാധാന്യമുള്ള ഏതെങ്കിലും സത്വര നടപടിയുടെ ഭാഗമാണ് ഏറ്റെടുക്കൽ എങ്കിൽ , ഇപ്പറയുന്ന പാരിസ്ഥിതിക സാമൂഹ്യാഘാത പഠനം തന്നെ ആവശ്യമില്ല .
[ലേഖനം അടുത്ത ഭാഗത്തിൽ അവസാനിക്കുന്നു ]

No comments:

Post a Comment