Tuesday, 18 October 2016
"ഇന്ന് നജീബ് ആണെങ്കിൽ നാളെ നമ്മളിൽ ആരും ആകാം എന്നതുകൊണ്ടുകൂടിയാണ് നിശ്ശബ്ദത പാലിക്കാൻ നമുക്ക് ആകാത്തത്."
#JusticeForNajeeb
Shehla Rashid :
"ജെഎൻയു വിലെ വിദ്യാർഥിയായ നജീബ് അഹമ്മദിനെ വാർഡന്മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നോക്കിനിൽക്കേ മറ്റു വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് ഒരു പറ്റം എ ബി വി പി ഗുണ്ടകൾ ചേർന്ന് ആവർത്തിച്ചു കയ്യേറ്റം ചെയ്യുകയും മർദ്ദിച്ചു അവശനാക്കുകയും ചെയ്തിരിക്കുന്നു. മഹി മണ്ഡവി ഹോസ്റ്റലിൽ ഒക്ടോബർ 14ന് രാത്രി 11-30 നു ശേഷം ഈ സംഭവം നടക്കുന്നതിനിടയിൽ ഫോണിൽ വിവരമറിയിച്ചതിനെത്തുടർന്ന് നജീബിന്റെ ഉമ്മ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നജീബിനെ കാണാതായി. നജീബിന്റെ ഫോൺ ഹോസ്റ്റൽ മുറിയിൽ തന്നെ കിടപ്പുണ്ടായിരുന്നു. നജീബിനെതിരെ ഗൗരവമായ ആക്രമണ ഭീഷണിയുണ്ടായിട്ടും യൂണിവേഴ്സിറ്റി അധികാരികൾ അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതിൽ കാണിച്ച ഉപേക്ഷ അങ്ങേയറ്റം അപലപനീയമാണ്. "ആ കട്ടുവാ(മുസ്‌ലീ മിനെയുദ്ദേശിച്ചു അവജ്ഞാപൂർവ്വം പ്രയോഗിക്കപ്പെടുന്ന ഒരു വാക്ക് )യുടെ കഥ കഴിക്കാൻ അയാളെ ഞങ്ങളുടെ കയ്യിൽ തരൂ" എന്ന് സംഘി ഗുണ്ടകൾ വാർഡൻമാരോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അധികാരികൾ നജീബിന് സംരക്ഷണം നൽകിയില്ലെന്ന് മാത്രമല്ലാ, അയാളെ ആക്രമിച്ച സംഘി ലുംപനുകൾക്കെതിരെ ഇതുവരേയും ഒരു നടപടിയുമെടുത്തിട്ടില്ല. ഒരാളെപ്പോലും സസ്‌പെൻഡ് ചെയ്തിട്ടില്ല , ട്വിറ്ററിലൂടെ പോലും അതിൽപ്പിന്നെ വി സി യുടെ ഒരു സന്ദേശവും കണ്ടിട്ടില്ല; ഈ ലുംപൻ സംഘത്തിലെ ആരെയും ചോദ്യം ചെയ്യാൻ പോലും പോലീസ് കസ്റ്റഡിയിൽ എടുത്തില്ല; ഇത്രയും സ്തോഭജനകമായ ഒരു സംഭവം ജെഎൻയു വിൽ ഉണ്ടായിട്ടും ടി വി ചാനലുകൾക്ക്‌ അത് ഒരു വാർത്തയായില്ല.
ജെ എൻ യു വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രസിഡന്റിനേയും രാത്രിയിൽ സൗരഭ് ശർമ്മ എന്ന എ ബി വി പി നേതാവിന്റെ നേതൃത്വത്തിൽ ഈ ലുംപൻ സംഘം ആക്രമിച്ചു. കാംപസിൽ നാലായിരം വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങലയിൽ കൈകോർത്തയവസരത്തിൽപ്പോലും നിങ്ങളുടെ ചംച്ചാകളിൽ ഒരാൾക്ക് നേരെയും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും ,അതാണ് ജെ എൻ യു വിന്റെ പാരമ്പര്യവും സംസ്കാരവുമെന്നും പ്രിയപ്പെട്ട ശർമ്മയെ ഓർമ്മിപ്പിക്കട്ടെ. രക്തദാഹികളായ നിങ്ങളുടെ ലുംപന്മാർക്ക് കലാപങ്ങൾ കുത്തിപ്പൊക്കുന്നതിന് ജെഎൻയു ഒരു താവളമാക്കിത്തീർക്കാൻ ഒരിയ്ക്കലും ഞങ്ങൾ അനുവദിക്കില്ല. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ ഇന്ന് രാവിലെ 11 മണിക്ക്
ജെ എൻ യു എസ് യു വിന്റെ നേതൃത്വത്തിൽനടക്കുന്ന പ്രതിഷേധപരിപാടിയിൽ പങ്കാളികളാകാൻ എല്ലാ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു; ഇന്ന് നജീബ് ആണെങ്കിൽ നാളെ നമ്മളിൽ ആരും ആകാം എന്നതുകൊണ്ടുകൂടിയാണ് നിശ്ശബ്ദത പാലിക്കാൻ നമുക്ക് ആകാത്തത്."
A student of JNU, Najeeb Ahmed, gets repeatedly assaulted by a bloodthirsty ABVP mob in presence of wardens, security staff and other students. He calls his mother to campus, but, before she reaches JNU, he goes missing, with his phone still lying in his room. The University failed to protect Najeeb, even though it was amply clear that he is under threat. From what I hear, the Sanghi goons had openly asked the wardens to "hand over" the "katua" (derogatory word for Muslim) to them, and that they would "lynch him". Not only was he NOT accorded any protection at all, but the University administration has also NOT taken any action against these Sanghi lumpens, the VC has NOT taken to Twitter yet, no suspension order has been released, the police have NOT picked up these lumpens even for questioning and the TV channels are NOT hyperventilating. The lumpens even attacked the JNUSU President at night, led by their cheerleader, Saurabh Sharma. Dear Mr. Sharma, please don't forget- even when 4000 students formed a human chain on campus, not a single one of your chamchas or you was harmed. That is JNU. We will not allow this campus to become a den of your riot-mongering, bloodthirsty, lumpen mobs. Request all students to join JNUSU's protest demo at 11 a.m. today at Ad Block.
It was Najeeb; but it could be any one of us, and we cannot afford to be silent.

No comments:

Post a Comment