Thursday, 27 October 2016

നജീബിന്റെ തിരോധാനം രണ്ടാഴ്ച പിന്നിട്ടിട്ടും ഡെൽഹി പോലീസ് അനാസ്ഥ തുടരുന്നു

27-10-2016
നജീബിന്റെ തിരോധാനം  രണ്ടാഴ്ച പിന്നിട്ടിട്ടും  ഡെൽഹി പോലീസ് അനാസ്ഥ തുടരുന്നു

ജെ എൻ യു എസ് യു പ്രസിഡന്റ് മോഹിത് കെ പാണ്ഡേയുടെ ഫേസ് ബുക്ക് സന്ദേശം
#
JusticeforNajeeb

#BringBackNajeeb
നജീബ് അപ്രത്യക്ഷനായിട്ട് രണ്ടാഴ്ചയായിട്ടും പോലീസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ തുടരുകയാണ്. പ്രാഥമികമായും സംശയമുള്ള ആരെയും പോലീസ് ചോദ്യം ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തില്ല; അവരുടെ ഫോൺകാളുകളുടെ വിവരങ്ങൾ പരിശോധിച്ചില്ല. വൃക്ഷങ്ങളും കാടുകളും ധാരാളമുള്ള വിശാലമായ ജെ എൻ യു സർവ്വകലാശാലാ വളപ്പിൽ പോലീസ് ഇതേവരെയും തിരച്ചിൽ നടത്തിയില്ല, അകത്തേക്ക് വന്നതും പോയതുമായ വാഹനങ്ങളുടെ നമ്പർ രേഖപ്പെടുത്തുന്ന രജിസ്റ്റർ പരിശോധിച്ചില്ല, മെട്രോ ഫുട്ടേജ് പരിശോധിച്ചില്ല-
എന്തുകൊണ്ട് ഇങ്ങിനെയൊരു അനാസ്ഥ? ഡെൽഹി പോലീസ്ഉത്തരം പറഞ്ഞേ മതിയാവൂ.
നജീബിനെ മൃഗീയമായി ആക്രമിക്കുന്നത് കണ്ട ദൃക് സാക്ഷികൾ പൊലീസിന് നൽകിയ പരാതിയുടെ വെളിച്ചത്തിൽ പോലും ആ സംഘത്തിൽപ്പെട്ടവരെ കണ്ടെത്താൻ ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് എന്തുകൊണ്ടാണ് ഇല്ലാത്തത്?എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല? എന്തുകൊണ്ട് അവരുടെ ഫോൺകാൾ റെക്കോർഡുകൾ പരിശോധിക്കുന്നില്ല?
അന്വേഷണത്തിൽ ഏറ്റവും നിർണ്ണായകമാകാവുന്ന ഈ നടപടികൾ എന്ത് കൊണ്ട് പോലീസ് ഒഴിവാക്കി? നജീബിനെ കാണാതാവുന്നതിനു തൊട്ടു മുൻപ് പരസ്യമായും, അയാളെ തുടർച്ചയായി പിന്തുടർന്നുകൊണ്ടും ഒരു സംഘം എ ബി വി പി ക്കാർ ആക്രമണം നടത്തിയിരുന്നുവെന്ന വസ്തുതയുടെ വെളിച്ചത്തിൽ എന്തുകൊണ്ട് ഈ സംഘത്തിൽപ്പെട്ടവരെ ഇതേവരെയും ചോദ്യം ചെയ്തില്ല?
ജെ എൻ യു അധികൃതർ ഈ സംഭവവികാസങ്ങളിൽ വഹിച്ച പങ്ക് എന്തുകൊണ്ട് പോലീസ് അന്വേഷണത്തിന് വിധേയമായില്ല? 14ന് രാത്രിയിൽ നജീബ് ഭീകരമായി ആക്രമിക്കപ്പെട്ട സംഭവം ഒക്ടോബർ 16 ന് ചേർന്ന വാർഡന്മാരുടെ കമ്മിറ്റിയോഗം ഗൗരവത്തോടെ അവലോകനം ചെയ്തതും ഇതിൽ നടപടിഎടുക്കാൻ തീരുമാനിച്ചിരുന്നതും ആയ വസ്തുത മറച്ചുവെയ്ക്കാനാണ് ജെ എൻ യു അധികാരികൾ ശ്രമിച്ചത്.
ജെ എൻ യു കാമ്പസിലെ വിസ്തൃതമായ വനപ്രദേശത്ത് പോലീസ് എന്തുകൊണ്ട് തെരച്ചിൽ നടത്തുന്നില്ല ?
ജെ എൻ യു വളപ്പിലേക്ക് വന്നതും പോയതുമായ വാഹനങ്ങളുടെ വിവരങ്ങളടങ്ങിയ രേഖയും, മെട്രോ ഫുട്ടേജ് ദൃശ്യങ്ങളും എന്തുകൊണ്ട് പരിശോധിക്കുന്നില്ല?
നിയുക്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ (ടേമ്സ് ഓഫ്‌ റഫറെൻസസ്) ഏതൊക്കെയാണ്?
ഒക്ടോബർ 28 ന് പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽ പ്രതിഷേധം നടത്താനായി എല്ലാവരും ഉച്ചയ്ക്ക് 1 മണിയോടെ ഗംഗാ ധാബയിൽ ഒത്തുചേരുക
- ജെ എൻ യു എസ് യു

WHY NO SEARCH AND INVESTIGATION in the vast green cover of JNU?
WHY ARE JNU VEHICLE ENTRY RECORD & METRO FOOTAGE Not Being Examined?
WHAT ARE THE TERMS Of REFERENCES OF SIT? WHAT IS THE PROGRESS OF THE ENQUIRY?
Join PROTEST DEMO at Police Headquarter
28 Oct Assemble at Ganga Dhaba at 1.00pm.
JNUSU

No comments:

Post a Comment