Wednesday, 2 November 2016

ഭോപ്പാലിലെ "ജയിൽ ചാട്ടവും" "ഏറ്റുമുട്ടൽ" കൊലപാതകങ്ങളും

 രാജ്യത്താകമാനം ഇസ്ലാമോഫോബിയ പരത്താൻ വേണ്ടി പോലീസിനെ ഉപയോഗിച്ച് ഭരണകൂടം ആസൂത്രിതമായ രീതിയിൽ നടപ്പാക്കിയതായിരുന്നു ഭോപ്പാലിലെ "ജയിൽ ചാട്ടവും" "ഏറ്റുമുട്ടൽ" കൊലപാതകങ്ങളും എന്ന് ഐസ (All India Students Association) പ്രസിഡണ്ട് സുചേതാ ഡേ.
സിമി എന്ന നിരോധിത സംഘടനയുമായി ബന്ധവും , ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട അനേകം കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടു ഏഴുവർഷത്തിലധികമായി ഭോപാലിലെ ഖാണ്ഡവാ സെൻട്രൽ ജെയിലിൽ വിചാരണത്തടവുകാരായി കഴിഞ്ഞ എട്ടു മുസ്‌ലിം യുവാക്കളുടേയും ജെയിൽ സെക്യൂരിറ്റിക്ക് നിയുക്തനായിരുന്ന ഒരു പോലീസുകാരന്റെയും കൊലപാതകങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം .
നിലത്ത് കിടത്തിയ ആളുകളെ അവരുടെ മരണം ഉറപ്പു വരുത്തുന്നതിന് വേണ്ടി തൊട്ടടുത്ത് നിന്ന് വെടിവെച്ചു കൊല്ലുന്നതായി കണ്ട വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന പ്രകാരം ഏറ്റുമുട്ടൽ കൊലയിൽ നേരിട്ട് പങ്കാളികൾ ആയവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാ പോലീസുകാരേയും ഉടനടി സസ്‌പെൻഡ് ചെയ്തുകൊണ്ടും അവർക്കെതിരെ നിയമാനുസൃതമായ നടപടികൾ ആരംഭിച്ചുകൊണ്ടും ആയിരിക്കണം അന്വേഷണം.
മാവോയിസ്ററ് ബന്ധം ആരോപിച്ചും ഇതുപോലെ നിരവധി ഏറ്റുമുട്ടൽ കൊലകൾ തെലുങ്കാനയിലും ഛത്തീസ്ഗഡിലും മറ്റു അനേകം സംസ്ഥാനങ്ങളിലും സമീപകാലത്ത് നടന്നിട്ടുണ്ട് എന്നും സുചേത ചൂണ്ടിക്കാട്ടി .https://www.facebook.com/jitendra.meena.75?fref=nf&pnref=story#

No comments:

Post a Comment