Friday, 23 June 2017


CPI(ML) General Secretary Visits Pratapgarh
On 19th June, CPI(ML) General Secretary Dipankar Bhattacharya along with CPI(ML) Politburo member Prabhat Kumar and Rajasthan State Secretary Mahendra Choudhury and Udaipur District secretary Chandradeo Ola and other Left leaders including veteran CPI leader and former MLA Com. Meghraj Tabad and Udaipur district secretary of CPI(M) Com. Mohanji Khokhawat and Comrade Tejki Bai, AIPWA Udaipur district secretary, visited the home of Comrade Zafar Hussein who was lynched to death on June 16th for resisting violence against women in the name of the Swacch Bharat campaign.
The team visited Comrade Zafar's home in the Bagwasa Kachchi Basti in Pratapgarh and met Comrade Zafar's brother Nur Muhammad, his wife Rashida and daughters Rukhsar and Sabaz who are determined to fight for justice.
The team was told by Comrade Zafar's family and neighbours that on 14th June Comrade Zafar had led local women to the District Collector's office to raise the issue of public shaming and sexual harassment in the name of curbing open defecation and to demand that government officials be restrained from disturbing people defecating in the open till community toilets are constructed in the Basti. But the DC refused to meet them.
Local CPI(ML) activist Shivlal Meena said that on 15th June Com. Zafar led a delegation to the Municipal Commissioner Ashok Jain who also refused to hear them out. Sabaz also recollected how the chairman of the Pratapgarh municipality, Kamlesh Dosi of BJP, tore away the memorandum and asked them to get the colony ready for eviction.
The Commissioner, who refused to meet the delegation at his own office, was however present next morning at the Kachchi Basti instigating his men against Zafar, who was beaten to death for trying to stop the Commissioner and his men from taking photos and videos of women in a state of undress while defecating.
The Municipal officials, to deflect from their own guilt, have filed false cases against the victim Comrade Zafar himself, booking him for 'obstructing' them in the performance of their duty. This follows the pattern of other lynching cases in which Pehlu Khan, Akhlaque and others had false cases filed against them.
Comrade Rashida, Zafar's wife, has rejected a Rs 2 lakh cheque offered by the district administration and demanded justice instead. Comrade Zafar's family is facing physical threats to coerce them to withdraw the case. The Kachchi Basti itself is in danger of eviction, though its residents, led by Comrade Zafar, had been fighting for regularization since 1985.
Comrade Dipankar and other Left leaders then held a meeting of the local people and saluted them for their courageous resistance and pledged full support for the battle for justice for Comrade Zafar. 'The martyrdom of Comrade Zafar', said Com. Dipankar, 'will inspire communists and other activists of people's struggles across the country to resist the forces of fascism and win full rights and dignity for the toiling people of India.'
On 20th June, a protest march demanding justice for Zafar was held in Jaipur. The protest march started from CPI (ML) State Office and culminated at Shahid Smarak where a protest meeting was addressed by various leaders of left parties and activists of other people's movements. Slogans were raised during protest march against the Vasundhara Raje Government, demanding immediate arrest of Nagarpalika Commissioner Ashok Jain who instigated Nagarpalika Karamcharis to attack Zafar Khan.
The meeting was addressed by CPI(ML) General Secretary Dipankar Bhattacharya, Rajasthan State Secretary Mahendra Choudhary, CPI(M) District Secretary Soumitra Chopra, CPI leader Narendra Acharya, AIPWA activist Manju, Kavita Srivastava of PUCL, Phoolchand Dhewa of CPI(ML) as well as other activists including Harkesh Bugalia and Sawai Singh.

Sunday, 18 June 2017

സി പി ഐ (എം എൽ ) പ്രസ്താവന
ന്യൂ ഡെൽഹി , 16 ജൂൺ 2017.


 തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം തടയുന്നതിന്   
'സ്വച്ഛ് ഭാരത്  കാംപെയിനി' ന്റെ പേരു പറഞ്ഞു  ഉദ്യോഗസ്ഥർ സ്ത്രീകളുടെ ഫോട്ടോ കളും വീഡിയോകളും എടുത്തതിനെ ചോദ്യം ചെയ്തത്തിനു രാജസ്ഥാനിൽ
സി പി ഐ (എം എൽ )
ആക്ടിവിസ്ററ് സഖാവ് സഫർ  ഹുസ്സെയിൻ രക്തസാക്ഷിയായി



രാജസ്ഥാനിലെ പ്രതാപ്  ഗഢിൽ  സി പി ഐ (എം എൽ ) പ്രവർത്തകനായ സഖാവ് സഫർ ഹുസ്സെയിനെ   ജൂൺ 16 നു പ്രഭാതത്തിൽ  മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഒരു സംഘം    മർദ്ദിച്ചും ചവുട്ടിയും  കൊലപ്പെടുത്തി. ബാഗ്‌വാസ കച്ചി  ബസ്തി എന്ന ചേരിയിലെ സ്ത്രീകൾ പ്രാഥമികാവശ്യം നിർവ്വഹിക്കാൻ  തുറസ്സായ സ്ഥലത്ത് എത്തവേ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ  അവരുടെ ഫോട്ടോയും വീഡിയോകളും എടുക്കുകയായിരുന്നു.  'സ്വച്ഛ് ഭാരത് ' കാംപെയിന്റെ  പേര് പറഞ്ഞു സ്ത്രീകളെ അപമാനിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന അധികാരികളുടെ ഈ  പ്രവൃത്തിയെ ചോദ്യം ചെയ്തതുമൂലമാണ്   സഖാവ് സഫർ ഹുസ്സെയിൻ ഒരുപറ്റം ഉദ്യോഗസ്ഥരുടെ മാരകമായ ആക്രമണത്തിൻറെ ഫലമായി രക്തസാക്ഷിത്വം വരിച്ചത്.  നഗർ പരിഷത്  കമ്മീഷണർ ആയ അശോക്  ജെയിനിൻ്റെ  പ്രേരണ യും പിന്തുണയും ഇതിൽ ഉണ്ടായിരുന്നു.
'സ്വച്ഛ് ഭാരത് അഭിയാൻ'  എങ്ങിനെ പച്ചയായ  കൊലപാതകത്തിനും
(lynching ) , സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണത്തിനും   ഒഴിവുകഴിവാകുന്നു എന്നുകൂടി ഈ  സംഭവത്തിലൂടെ  തുറന്നുകാട്ടപ്പെടുന്നുണ്ട് . വധിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ്   സഖാവ്  സഫർ ഹുസ്സെയിൻ നഗർ പരിഷത്തിനു
സമർപ്പിച്ച ഒരു നിവേദനത്തിൽ സ്വഛ്‌ ഭാരത് കാംപെയിനിന്റെ പേരിൽ സ്ത്രീകളെ ദ്രോഹിക്കുന്നതും അപമാനിക്കുന്നതും നിർത്തണമെന്നും ,  പ്രവർത്തനക്ഷമമല്ലാത്ത പൊതു കക്കൂസ്സുകൾ റിപ്പെയർ ചെയ്തും ആവശ്യത്തിന് ടോയ്‌ലറ്റുകൾ നഗരസഭ  പുതുതായി ഉണ്ടാക്കിക്കൊടുത്തും ആണ് പ്രശ്നത്തിന് പരിഹാരാമാക്കേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു.  പ്രസ്തുത നിവേദനത്തിന്റെ  കോപ്പി ജില്ലാ മജിസ്‌ട്രേറ്റിന്  സമർപ്പിക്കാൻ  സഖാവ് ശ്രമിച്ചപ്പോൾ അത് കൈപ്പറ്റാൻ പോലും അധികാരികൾ കൂട്ടാക്കിയിരുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.  .

സഖാവ് സഫറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ നഗർ പരിഷത് കമ്മീഷണർ അശോക് ജെയിനിനേയും എഫ് ഐ ആറിൽ പേരുള്ള മറ്റുള്ളവരേയും ഉടൻ അറസ്റ്റ് ചെയ്തു എത്രയും വേഗത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വച്ഛ് ഭാരത് അഭിയാൻ ന്റെ മറ പറ്റി  സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നതും ഉദ്യോഗസ്ഥർ സ്വയം കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരെന്ന ഭാവത്തിൽ ലിഞ്ച് മോബ് ആയി മാറും വിധമുള്ള അടവുകൾ പ്രയോഗിക്കുന്നതും  ഔദ്യോഗികമായി വിലക്കുന്ന പ്രത്യേക ഉത്തരവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം ; അതോടൊപ്പം, കുറ്റക്കാരായ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
തുറസ്സായ സ്ഥലത്തുള്ള മലമൂത്രവിസർജ്ജനം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ മുന്നോട്ടുപോകേണ്ടത് സ്വന്തമായോ പൊതുവായോ കക്കൂസുകൾ ഇല്ലാത്ത ദരിദ്രരുടെ മേലെ അവഹേളനങ്ങളും അപമാനങ്ങളും അടിച്ചേൽപ്പിച്ചുകൊണ്ടല്ല .എന്നാൽ , ആ വഴിക്കുള്ള ഇപ്പോഴത്തെ സർക്കാർ നീക്കങ്ങൾ പൊള്ളയായ  അവകാശവാദങ്ങൾക്കും അഴിമതിയ്ക്കും വഴിതെളിക്കുന്നതിനു പുറമേ ദരിദ്രരെ പരസ്യമായി ദ്രോഹിക്കുന്നതും നിന്ദിക്കുന്നതും കൂടിയാണ്.   ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്ന  കുടില തന്ത്രങ്ങൾ സർക്കാരുകൾ ഉപേക്ഷിക്കുകയും, തൽസ്ഥാനത്ത് ആവശ്യത്തിന് കക്കൂസുകളും ജലലഭ്യതയും ശുചീകരണ സംവിധാനങ്ങളും ഉറപ്പുവരുത്തുന്ന ക്രിയാത്മക നടപടികളിലേക്ക് മാറുകയുമാണ് വേണ്ടത്. 

 ശുചീകരണരംഗത്ത് പണിയെടുക്കുന്നവർ  മനുഷ്യത്വരഹിതമായ തൊഴിൽസാഹചര്യങ്ങൾ മാറിക്കിട്ടാനുള്ള അവകാശങ്ങൾക്കുവേണ്ടിയും അന്തസ്സിനുവേണ്ടിയും രാജ്യത്താകമാനം   ഇന്ന് പോരാട്ടം നടത്തിവരുന്ന പശ്ചാത്തലത്തിൽ  നിഷേധാത്മക സമീപനം സ്വീകരിക്കുന്ന രാജസ്ഥാൻ സർക്കാർ തന്നെയാണ്   സ്വച്ഛ് ഭാരത് കാമ്പെയിനിന്റെ മറവിൽ ദരിദ്രരെ അപമാനിക്കാനും ദ്രോഹിക്കാനും അതേ തൊഴിലാളികളെ കരുക്കളാ ക്കുന്നതെന്നത് നിർഭാഗ്യകരമാണ്.

സഖാവ് സഫറിന് നീതി ലഭിക്കാനുള്ള  സമരത്തിൽ ഒറ്റക്കെട്ടായി നിൽക്കാൻ ആൾക്കൂട്ട ക്കൊലകൾക്കെതിരെയും , സ്ത്രീകളുടെ    അവകാശങ്ങളും അന്തസ്സും  നേടിയെടുക്കാൻ വേണ്ടിയും , ശുചീകരണ തതൊഴിലാളികളുടെ  അവകാശങ്ങൾക്കു വേണ്ടിയും ഉള്ള വിവിധ സമര മുഖങ്ങളിൽ ഉള്ളവരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

  . സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ കുടിലതകൾ അനുഭവിക്കേണ്ടിവന്ന സ്ത്രീകളുടെ അന്തസ്സിനും അവകാശങ്ങൾക്കും വേണ്ടി ധീരമായി ശബ്ദമുയർത്തിയതുമൂലമാണ് സഖാവ്‌ സഫറിന് രക്തസാക്ഷിയാകേണ്ടി വന്നത്. ആൾ ഇന്ത്യാ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ , സി പി ഐ (എം എൽ ) പ്രതാപ്ഗഡ്   ജില്ലാകമ്മിറ്റിയംഗം  എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ്‌ സഫറിന്  വിപ്ലവാഭിവാദ്യങ്ങൾ


Press Release by CPI(ML) New Delhi, 16 June 2017.
CPI(ML) Activist Zafar Lynched to Death in Rajasthan For Resisting Photography and Videography of Women Defecating In Open In the Name of Swacch Bharat Campaign

Early in the morning on 16 June 2017, Comrade Zafar Hussein, an activist of CPI(ML) in Pratapgarh, Rajasthan, was kicked, punched and beaten to death by karamcharis of the nagarpalika (municipality) at the instigation of Nagar Parishad commissioner Ashok Jain when he resisted their attempts to take photographs and videos of poor women from the Bagwasa Kachi basti who were going to defecate in the open. Such photography and videography of women defecating is a clear instance of sexual harassment against women. This incident has yet again established how the Swachh Bharat campaign too is becoming an excuse for lynch mob attacks and attacks on women's dignity and rights.
Comrade Zafar himself had submitted a memorandum to the Nagar Parishad some days back protesting against the campaign of public shaming and bullying of women for defecating in the open. In the memorandum he had demanded community toilets and repairing of the non-functional public latrines constructed under the Swacch Bharat campaign. He had also unsuccessfully sought to submit the memorandum to the DM who had refused to accept it.
We demand that the Nagar Parishad Commissioner Ashok Jain and others named in the FIR lodged in Comrade Zafar's murder case be arrested and speedily punished. We demand that the Central Government and all State Governments officially declare public shaming and lynch mob tactics in the guise of Swacch Bharat campaign to be illegal and punish officials promoting the use of such tactics.
The drive to end open defecation cannot proceed on the basis of inflicting indignities on the poor and helpless people who have no access to private or public toilets. The present strategy of ODF campaign is giving rise to corruption, fake claims and public humiliation of deprived people. Governments must reverse this draconian strategy and unleash a positive campaign popularizing toilet use, with a focus on construction of toilets, assured availability of water, and proper arrangements for toilet-cleaning.
All over the country, sanitation workers are fighting for their dignity and rights against oppressive and inhuman working conditions. It is highly unfortunate that the Rajasthan Government, which denies sanitation workers their due rights, used them as fodder in the public shaming and lynching campaign on the pretext of Swacch Bharat.
We appeal to all the forces struggling against mob lynching, for women's rights and dignity, and for sanitation workers' rights, to unite in the struggle for justice for Comrade Zafar.
We salute Comrade Zafar's lifetime of activism as a Central Executive Member of the All India Construction Workers' Federation and a member of the CPI(ML)'s Pratapgarh district committee. Comrade Zafar gave up his life to uphold and defend the dignity of women who were at the receiving end of the draconian Swacch Bharat campaign.

Saturday, 10 June 2017

Their Design of ‘Rule by Fear’ versus Our Right to ‘Freedom from Fear’


Their Design of ‘Rule by Fear’ versus Our Right to ‘Freedom from Fear’

An economy in deep crisis and a government on a rampage. Modern history will tell us that this dangerous combination often presaged a definitive eclipse of democracy in many countries. India 2017 is faced with precisely such an ominous juncture.
The GDP growth rate, the statistic that is most often flaunted by politicians in power and establishment economists, has been on a steady decline for the last four successive quarters. At 6.1% in the last quarter (the first post-demonetisation quarter), the Indian economy lagged significantly behind the Chinese economy which grew at 6.9%, thereby clearly belying the ‘fastest growing economy in the world’ claim that the BJP leaders are so fond of making. Per capita income growth rate in real terms slowed down to 5.7% in FY2016-17 compared to 6.8% in the previous year.
Employment generation has hit an all time low with even the IT sector now reporting huge layoffs across the board. The government can only offer some fake explanations – like describing GDP decline as the wiping out of black money or passing off the growing non-availability of jobs as ‘voluntary unemployment’ – but nothing to bring about any improvement in the situation.
Meanwhile, it is working overtime to divide the people and suppress dissent by all possible means. Soon after the BJP came to power in May 2014, we saw a sudden mushrooming of so-called cow protection gangs. From Dadri to Latehar and Una to Alwar we saw these gangs beat up and kill people with utter impunity, sometimes in the middle of the night, often in broad daylight. With the arrival of Yogi Adityanath as the CM of UP, the state openly started throwing its full weight behind the cow vigilante groups, legitimising cow terrorism as the latest stream of saffronised state terrorism. In the name of shutting down ‘illegal’ slaughterhouses, a veritable ban was imposed on the sale and consumption of meat in Uttar Pradesh. And now the central government has chipped in with its order of sweeping restrictions on cattle trade across the country.
The ban on cattle trade has been ordered by the Ministry of Environment, Forest and Climate Change in the name of prevention of cruelty to animals and regulation of livestock markets. It says cattle can be traded only with valid documentary evidence to prove that the cattle will be used for agricultural purposes. This goes against the judicially validated established practice that treats non-milch non-draught cattle as being fit for slaughter. Even now, the ban will be selective as cattle-slaughter will continue unabated in the big export-oriented firms and only the poor, mostly Dalits and Muslims, who earn their livelihood from the production and sale of meat or from the tanneries and leather industry will be badly affected. The poor will lose their only affordable source of protein, and farmers depending on the livestock economy will also be adversely affected. Yet the BJP is bent upon imposing this ban as it serves its agenda of communal polarisation and Brahiminical domination.
And to impose this agenda, the government seeks to rule by fear. Almost every day, we come across examples of ministers and officials instilling fear in the name of governance. In Kashmir, we saw this horrendous case of a citizen being strapped to the bonnet of an Army jeep. Major Leetul Gogoi, the brain behind this humiliating violation of human dignity, was given the Army Chief’s ‘Commendation Card’ for his ‘sustained efforts’ in counter-insurgency operations. And when debates sharpened on the subject, the Army Chief made a public statement invoking the theory of ‘fear’.
Now that historian Partha Chatterjee has described this as the 'General Dyer moment' of the Indian Army, recalling the arguments offered by Reginald Dyer, the infamous Brigadier General of the British Army in support of the Jallianwala Bagh massacre, the pro-establishment propagandists have begun to hound the Professor and the news portal for publishing this ‘audacious’ comparison. But it is precisely the theory of ‘fear’ as the basis of governance and the treatment meted out to fellow citizens as ‘prisoners of war’ which have prompted this comparison and by attacking Professor Chatterjee and The Wire magazine the establishment is only validating such a comparison.
The similar contempt for democracy and reliance on fear could be seen at work at the CBI raid on NDTV premises. It was alleged that the NDTV promoters owed a private bank Rs 48 crore, an allegation that turned out to be utterly false. But the very fact that the CBI considers this as a fit case for conducting a raid while Vijay Mallya sits pretty in London after a known case of default of Rs 9,000 crore and Gautam Adani owes as much as 72,000 crore to Indian banks exposes the utter hypocrisy of the government. The raid on NDTV is nothing but a desperate attempt at silencing dissent and destroying whatever semblance of media autonomy still survives in India. We have not forgotten the one-day ban (November 8, 2016) on the Hindi channel of NDTV that the government had to withhold in the face of powerful protests by the press and the civil society. It is the same logic of ‘rule by fear’ that has now claimed the lives of five farmers at Mandsaur in Madhya Pradesh in police firing.
If rule by fear is the cornerstone of Sangh-BJP school of governance, freedom from fear was central to the vision that guided India in the freedom movement. Tagore put it eloquently in his invocation of India as a land ‘where the mind is without fear’. Some four decades ago we had seen another leader try and rule this country by fear. India did not brook that reign of fear and terror, and the restoration of democracy at the end of those nineteen months of nightmarish Emergency remains a high point in the history of post-Independence India. If Modi and Yogi and their gangs and propagandists think they can rule India in the twenty first century by instilling fear and stirring up hatred they could not be more mistaken.

CPIML Lib Kerala: നക്സൽ ബാരി പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദ...

പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു അച്ഛന്. അക്കാലത്തു  ആകാശവാണിയുടെ സിലിഗുരി നിലയത്തിൽനിന്നും പതിവായി ഉച്ചയ്ക്ക് 12-30 മുതൽ 1 മണിവരെ ശാസ്ത്രീയസംഗീതം പ്രക്ഷേപണം ചെയ്തിരുന്നു.  ഞങ്ങളുടെ വീട്ടിലാകട്ടെ റേഡിയോ ഉണ്ടായിരുന്നില്ല . സൗരവ്  ബോസാണ് ഞങ്ങൾക്കു  ഒരു റേഡിയോ വാങ്ങിത്തന്നത് . എല്ലാ ദിവസവും അര മണിക്കൂർ ശാസ്ത്രീയസംഗീതം കേൾക്കുമായിരുന്ന  അച്ഛൻ  രാഗങ്ങളെ കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതരും.  ഒരു പാട്ടുകാരന്റേതുപോലെ അത്ര മികച്ച ശബ്ദമൊന്നുമല്ലായിരുന്നു അദ്ദേഹത്തിന്റേത്. എന്നാലും ഒരു  ഗാനം   വീണ്ടും വീണ്ടും അദ്ദേഹം പാടുമായിരുന്നു :  "ജെതേ ജെതേ ഏക്‌ലാ പാഥേ / നിഭേച്ചേ മോർ ആലോ" ("ഞാൻ ഈ വഴിയിൽ ഒറ്റയ്ക്ക് നടക്കുകയാണ് / എന്റെ വഴിയിലെ വെളിച്ചം കെട്ടിരിക്കുന്നു" )  എന്നായിരുന്നു ആ ഗാനത്തിന്റെ തുടക്കം.
എന്റെ അച്ഛനിൽ നിന്നും ആലാപനം  പഠിച്ച ചില ആളുകൾക്കു  ആൾ ഇന്ത്യ റേഡിയോവിൽ 'റിസൈറ്റേഷൻ ആർട്ടിസ്റ്റ്'കൾ ആയി ജോലികിട്ടിയിരുന്നു.  ടാഗോറിന്റെ കവിതകൾ എന്റെ അമ്മ വളരെ ഒഴുക്കോടെ ചൊല്ലുമായിരുന്നു . രവീന്ദ്രനാഥ ടാഗോറിനെ ബൂർഷ്വാ കവി എന്ന് വിശേഷിപ്പിച്ചു അദ്ദേഹത്തിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്ന ആ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ ടാഗോറിന്റെ സ്വീകാര്യതയ്ക്ക് ഒരു കുറവും ഉണ്ടായില്ല എന്ന് മാത്രമല്ലാ, അത്തരം പ്രതിഷേധങ്ങളെ അച്ഛനും അമ്മയും ഒരിയ്ക്കലും അനുകൂലിച്ചിരുന്നില്ല.
 അച്ഛന് മറ്റു തിരക്കുകളില്ലാത്ത ചില ദിവസങ്ങളിൽ അദ്ദേഹം എന്റെ സഹോദരിയെ ഗണിതശാസ്ത്രം പഠിപ്പിക്കുമായിരുന്നു . മഴക്കാലത്ത് ഞങ്ങളുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ  അച്ഛൻ സ്വയം തൂമ്പാ എടുത്ത്  മഴവെള്ളം ഒഴുക്കി വിടുമായിരുന്നു .
ഒരു നേതാവാണെന്ന ഭാവം അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിരുന്നില്ല.  എപ്പോഴും ഒരു എളിയ മനുഷ്യനായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത് എന്ന് തോന്നുന്നു...
CPIML Lib Kerala: നക്സൽ ബാരി പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദ...
: നക്സൽ ബാരി  പ്രാരംഭ ദിനങ്ങൾ   സഖാവ് അഭിജിത് മജൂംദാറിന്റെ ഓർമ്മയിൽ  ന ക്സൽബാരി മുന്നേറ്റം സി പി ഐ ( എം എൽ ) പ്രസ്ഥാനത്തെ നയ...

നക്സൽ ബാരി പ്രാരംഭ ദിനങ്ങൾ സഖാവ് അഭിജിത് മജൂംദാറിന്റെ ഓർമ്മയിൽ


നക്സൽ ബാരി 
പ്രാരംഭ ദിനങ്ങൾ   സഖാവ് അഭിജിത് മജൂംദാറിന്റെ ഓർമ്മയിൽ 


ക്സൽബാരി മുന്നേറ്റം സി പി (എം എൽ ) പ്രസ്ഥാനത്തെ നയിച്ചവരുടെ കുടുംബാംഗങ്ങളിൽ  ഉണ്ടാക്കിയ സ്വാധീനം എന്തായിരുന്നു ?
ഇപ്പോൾ
സി പി (എം എൽ ) ലിബറേഷന്റെ കേന്ദ്ര കമ്മിറ്റി അംഗമായ
സഖാവ് അഭിജിത് മജൂംദാർ അദ്ദേഹത്തിന്റെ പിതാവ് സഖാവ് ചാരു മജൂംദാറിനെയും  മാതാവ് ലീല മജൂംദാറിനെയും കുറിച്ചും, അതിലുപരി നക്സൽബാരി മുന്നേറ്റം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു ഉണ്ടാക്കിയ പരിവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു .
  ശ്‌ചിം  ബംഗ ഗണ  സാംസ്കൃതിക് പരിഷത്തിലെ അംഗങ്ങൾ നക്സൽബാരി ഗ്രാമങ്ങളായ നക്സൽബാരി , ഖരിബാരി ,
ഫസ്‌നി ഡെവാ
എന്നിവിടങ്ങളിൽ
2016 നവംബറിൽ നടത്തിയ ജന ജാഗരൺ പദയാത്രയ്ക്കിടയിൽ സഖാവ് അഭിജിത്തുമായി  നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഈ അഭിമുഖം



                              



വീട്ടിലെ അന്തരീക്ഷം
 നക്സൽബാരി മുന്നേറ്റം തുടങ്ങിയപ്പോൾ എനിക്ക് ഏഴു വയസ്സായിരുന്നു .അക്കാലത്തു     വിപ്ലവകാരികളായ നൂറുകണക്കിന് സഖാക്കൾ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു .ഞങ്ങളുടെ വീട്ടിൽ കുട്ടികളടക്കമുള്ള എല്ലാ അംഗങ്ങളും അവരെയെല്ലാം  സന്തോഷത്തോടെയായിരുന്നു   സ്വീകരിച്ചിരുന്നത്  .  നക്സൽബാരി മുന്നേറ്റത്തിന്റെ ഭാഗമായി പോലീസിന്റെ ഭാഗത്തു നിന്നുള്ള അടിച്ചമർത്തലുകളും പീഡനങ്ങളും  വർധിച്ചുവന്നപ്പോൾ എനിക്കും എന്റെ കൂടെപ്പിറപ്പുകൾക്കും പോലീസിനോട് ഭയം തോന്നിയിരുന്നു .

അനിവാര്യമായ സാഹചര്യങ്ങൾ നിമിത്തം ചാരു മജൂംദാർ ഒളിവിൽ പോയി. പോലീസിന്റെ ഭാഗത്തുനിന്ന് കൂടെക്കൂടെയുള്ള റെയ്ഡും ചോദ്യം ചെയ്യലും  ഉണ്ടായിരുന്നു . ഞങ്ങളുടെ പിതാവിനെ എന്നായാലും പോലീസ് പിടി കൂടുമെന്നു  മുമ്പേ അറിയാമായിരുന്നു , അതുകൊണ്ടു ഞങ്ങൾ അതിന്നുള്ള മാനസികമായ തയ്യാറെടുപ്പു നടത്തിയിരുന്നു .  അതായിരുന്നു   ഞങ്ങൾ വളർന്നു വന്ന അന്തരീക്ഷം.  

 
ആദ്യകാല രാഷ്ട്രീയ തിരിച്ചറിവുകൾ 
 എന്റെ വീട്ടിൽ മരം കൊണ്ട്  പണിത  ഒരു മുറിയുണ്ടായിരുന്നു . ആ മുറിയിൽ ആയിരുന്നു ഞാൻ മുൻകൈയ്യെടുത്ത് രൂപം കൊണ്ടതും    'ശിശു  സംഘ് 'എന്ന് ഞങ്ങൾ പേരിട്ടതുമായ  കുട്ടികളുടെ ക്ലബ് പ്രവർത്തിച്ചിരുന്നത്. 
അന്ന് എനിക്ക് ഏഴു വയസ്സും , എന്റെ മൂത്ത സഹോദരിമാർക്ക് എട്ടും ഒൻപതും വയസ്സും പ്രായമായിരുന്നു . നക്സൽബാരി മുന്നേറ്റത്തിന്റെ പോസ്റ്ററുകൾ അക്കാലത്തു ഞങ്ങൾ മുറിയിൽ  പതിച്ചിരുന്നു .
 "നക്സൽബാരി സിന്ദാബാദ്"എന്നും, "ചൈനയുടെ ചെയർമാൻ നമ്മുടെ ചെയർമാൻ"  എന്നുമൊക്കെ   മുറിയിലെ ചുവരുകളിൽ ഞങ്ങൾ എഴുതിയിരുന്നു കുറേയൊക്കെ ബോധപൂർവം തെരഞ്ഞെടുത്തതും ബാക്കി  ബോധവും ആയ വഴികളിലൂടെ അങ്ങനെ നക്സൽബാരി   ഞങ്ങളിൽ   അനിഷേധ്യമായ ഒരു സ്വാധീനമായിത്തീർന്നു.
1972
വരെയുള്ള ദീർഘകാലം അവിഭക്ത സി പി (എം.എൽ ) ന്റെ എല്ലാ നേതാക്കന്മാരുംങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു . ഞങ്ങൾ കുട്ടികൾക്ക് അവർ ഓരോരുത്തരും ചാച്ചാ (മാമൻ)  ആയിരുന്നു.   . എന്റെ പിതാവും അവരും തമ്മിൽ പല കൂടിക്കാഴ്ചകൾ  അവിടെ വച്ച് നടത്തിയിരുന്നു. താരതമ്യേന പ്രായത്തിൽ മുതിർന്നവളായതുകൊണ്ട് എന്റെ മൂത്ത ജ്യേഷ്ഠത്തി അവിടെ പോയി  ഇരിക്കുമായിരുന്നു.
 
ഞങ്ങളുടെ  മുത്തച്ഛൻ  കോൺഗ്രസ് പാർട്ടിയുടെ സിലിഗുരി പ്രസിഡന്റ് ആയിരുന്നതിനാൽ  രാഷ്ട്രീയമായി മുൻപേതന്നെ സജീവമായിരുന്ന ഒരു ഗൃഹാന്തരീക്ഷത്തിലായിരുന്നു ഞങ്ങൾ ജനിച്ചു വളർന്നത്... ജൽപൈഗുരി ജയിലിൽ ഭക്ഷണപൊതിയുമായി ഞങ്ങൾ അമ്മയോടൊത്ത് ഇടയ്ക്കിടെ പോകുകയും അവിടെ മണിക്കൂറുകളോളം അച്ഛനെ കാത്തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു . അച്ഛന് വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ ഞങ്ങൾ അമ്മയെ സഹായിക്കുമായിരുന്നു. 




സാംസ്കാരികാന്തരീക്ഷം
ചൈനയിലെ സംഭവവികാസങ്ങൾ
ങ്ങളുടെ സാംസ്‌കാരിക ചർച്ചകളെ കാര്യമായി സ്വാധീനിച്ചിരുന്ന അക്കാലത്ത്"പീക്കിങ് റിവ്യൂ " എന്നൊരു പ്രസിദ്ധീകരണം ഞങ്ങളുടെ കയ്യിലെത്താറുണ്ടായിരുന്നു. അതിലെ ചിത്രങ്ങൾ പതിവായി നോക്കും .ങ്ങൾ മാവോയുടെ കവിതകളെയും  പരിചയപ്പെട്ടു . ചൈനീസ് റെക്കോർഡുകൾ കേൾക്കാൻ ങ്ങൾ അടുത്തുള്ള വീടുകളിൽ നിന്ന് റെക്കോർഡ് പ്ലെയർ സംഘടിപ്പിച്ചിരുന്നു.
അന്ന്  കേൾക്കാറുണ്ടായിരുന്ന ചൈനീസ് പാട്ടുകളിൽ  ഒരു ഗാനം ഞാൻ  ഇപ്പോഴും ഓർമ്മിക്കുന്നു  "  കിഴക്കുനിന്ന് സൂര്യൻ ഉദിച്ചു പൊങ്ങി/ മാവോ  സെ തുങ്ങിനെ ചൈന ലോകത്തിനു നൽകിഅദ്ധ്വാനിക്കുന്നവർഗ്ഗത്തിന്നു വേണ്ടി / " പാട്ടുകൾ കേട്ടാണ് ങ്ങൾ വളർന്നത് .   1970 -71 കാലഘട്ടത്തിൽ കൽക്കത്തയിൽ നിന്നും ശ്യാം ദാ  എന്നു പേരായ ഗായകൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഘനഗംഭീരമായ  ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത് . ങ്ങളുടെ പരിപാടികളിൽ പതിവായി ജനകീയ ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്ന ഇദ്ദേഹമായിരുന്നു പിന്നീട് ഒരു ഘട്ടത്തിൽ രോഗബാധിതനായിരുന്ന സഖാവ്  ചാരു മജൂംദാറിനെ സ്വന്തം  ചുമലിലെടുത്തു  ജമ്മു കശ്മീരിലേക്കു ഒരു യാത്ര നടത്തിയത്.
മരം കൊണ്ടുണ്ടാക്കിയ  ഞങ്ങളുടെ മുറിയിലെ തറയിലിരുന്ന് ഹാർമോണിയം വച്ച് ഗാനങ്ങൾ ആലപിക്കാറുണ്ടായിരുന്നവരുടെ കൂട്ടത്തിൽ മറ്റൊരു വ്യക്തി അജിത് പാണ്ഡേ ആയിരുന്നു . അക്കാലത്തു അവിടെ "കഥ ഔർ കലം" (കഥയും തൂലികയും) എന്ന പേരിൽ ഒരു നാടക സംഘം ഉണ്ടായിരുന്നു . അവരും ഞങ്ങളുടെ വീട്ടിൽ നിന്ന് പരിശീലനം നടത്താറുണ്ടായിരുന്നു .അസിം ഭട്ടാചാര്യയും ബിജൻ  ചൗധരിയും ആയിരുന്നു അന്ന് നാടകങ്ങൾ എഴുതിയിരുന്നത് ."കല്ലോല " എന്ന നാടകത്തിന്റെ റിഹേഴ്സലുകൾ  ഞങ്ങളുടെ വീട്ടിൽ നിന്നാണ്  നടത്തിയത് നാടക സംവിധാ നത്തിലും സംഭാഷണങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുന്നതും കവിതകൾ ആലപിക്കുന്നതും കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായ നിദ്ദേശങ്ങൾ  അച്ഛൻ  എപ്പോഴും നൽകുമായിരുന്നു. അങ്ങനെ സാംസ്കാരികമായ സൃഷ്ടിപരതയിൽ നക്സല്ബാരി  ചെലുത്തിയ വന്പിച്ച സ്വാധീനത്തിന് നേർസാക്ഷ്യമായി എന്റെ കുട്ടിക്കാലം. 

എനിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ഒളിവിൽ പോയി. ന്ഹങ്ങൾ പോലീസിനെ കബളിപ്പിച്ചു രഹസ്യമായി അച്ഛനെ കാണാൻ പോകാറുണ്ടായിരുന്നു. അച്ഛനുമായി ഞങ്ങൾ  രഹസ്യമായി കൂടിക്കാഴ്ചകൾ നടത്താൻ ചിലപ്പോൾ പുരി , വാൾട്ടയർ മുതലായ സ്ഥലങ്ങൾ വരെ യാത്രചെയ്യേണ്ടിവന്നു.  അച്ഛന്റെ നേരിട്ടുള്ള സാമീപ്യം  ഞങ്ങൾക്കു നഷ്ടപെട്ട ഒരു കാലം കൂടിയായിരുന്നു അത്. അച്ചന്റെ മരണത്തിന് മുൻപ് ആറു മാസം തൊട്ടു ഒരു കൊല്ലം വരെയുള്ള കാലയളവിൽ ഞങ്ങൾക്കു അദ്ദേഹത്തെ കാണാനേ കഴിഞ്ഞിരുന്നില്ല.
   പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു അച്ഛന്. അക്കാലത്തു  ആകാശവാണിയുടെ സിലിഗുരി നിലയത്തിൽനിന്നും പതിവായി ഉച്ചയ്ക്ക് 12-30 മുതൽ 1 മണിവരെ ശാസ്ത്രീയസംഗീതം പ്രക്ഷേപണം ചെയ്തിരുന്നു.  ഞങ്ങളുടെ വീട്ടിലാകട്ടെ റേഡിയോ ഉണ്ടായിരുന്നില്ല . സൗരവ്  ബോസാണ് ഞങ്ങൾക്കു  ഒരു റേഡിയോ വാങ്ങിത്തന്നത് . എല്ലാ ദിവസവും അര മണിക്കൂർ ശാസ്ത്രീയസംഗീതം കേൾക്കുമായിരുന്ന  അച്ഛൻ  രാഗങ്ങളെ കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതരുംഒരു പാട്ടുകാരന്റേതുപോലെ അത്ര മികച്ച ശബ്ദമൊന്നുമല്ലായിരുന്നു അദ്ദേഹത്തിന്റേത്. എന്നാലും ഒരു  ഗാനം   വീണ്ടും വീണ്ടും അദ്ദേഹം പാടുമായിരുന്നു :  "ജെതേ ജെതേ ഏക്‌ലാ പാഥേ / നിഭേച്ചേ മോർ ആലോ" ("ഞാൻ ഈ വഴിയിൽ ഒറ്റയ്ക്ക് നടക്കുകയാണ് / എന്റെ വഴിയിലെ വെളിച്ചം കെട്ടിരിക്കുന്നു" )  എന്നായിരുന്നു ഗാനത്തിന്റെ തുടക്കം.
എന്റെ അച്ഛനിൽ നിന്നും ആലാപനം  പഠിച്ച ചില ആളുകൾക്കു  ഇന്ത്യ റേഡിയോവിൽ 'റിസൈറ്റേഷൻ ആർട്ടിസ്റ്റ്'കൾ ആയി ജോലികിട്ടിയിരുന്നു ടാഗോറിന്റെ കവിതകൾ എന്റെ അമ്മ വളരെ ഒഴുക്കോടെ ചൊല്ലുമായിരുന്നു . രവീന്ദ്രനാഥ ടാഗോറിനെ ബൂർഷ്വാ കവി എന്ന് വിശേഷിപ്പിച്ചു അദ്ദേഹത്തിന്റെ പ്രതിമകൾ തകർക്കപ്പെട്ടിരുന്ന ആ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ ടാഗോറിന്റെ സ്വീകാര്യതയ്ക്ക് ഒരു കുറവും ഉണ്ടായില്ല എന്ന് മാത്രമല്ലാ, അത്തരം പ്രതിഷേധങ്ങളെ അച്ഛനും അമ്മയും ഒരിയ്ക്കലും അനുകൂലിച്ചിരുന്നില്ല.  

 ച്ഛന് മറ്റു തിരക്കുകളില്ലാത്ത ചില ദിവസങ്ങളിൽ അദ്ദേഹം എന്റെ സഹോദരിയെ ഗണിതശാസ്ത്രം പഠിപ്പിക്കുമായിരുന്നു . മഴക്കാലത്ത് ഞങ്ങളുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ  അച്ഛൻ സ്വയം തൂമ്പാ എടുത്ത്  മഴവെള്ളം ഒഴുക്കി വിടുമായിരുന്നു .
ഒരു
നേതാവാണെന്ന ഭാവം അദ്ദേഹത്തിന് ഒരിയ്ക്കലും ഉണ്ടായിരുന്നില്ല എപ്പോഴും ഒരു എളിയ മനുഷ്യനായിരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത് എന്ന് തോന്നുന്നു. വളരെയധികം ആളുകൾ അച്ഛനെ കാണാൻ വീട്ടിൽ വരുമായിരുന്നു . ഉത്പൽ ദത്ത്  അക്കാലത്തു ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു .   ഇടയ്ക്കിടെ ഇംഗിഷ് വാചകങ്ങളും പദങ്ങളും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ബംഗാളി  സംഭാഷണശൈലി കണ്ടു അന്തം വിട്ട ഞങ്ങൾ ഒരിയ്ക്കൽ അച്ഛനോട്  ഈ പുതിയ ഭാഷയുടെ പേർ  എന്താണെന്ന്   ചോദിച്ചത് ഓർക്കുന്നു .

പുരിയിൽ
പാർട്ടിയുടെ സെൻട്രൽ കമ്മിറ്റ മീറ്റിംഗ് നടന്ന സമയത്ത് ഞാനും അമ്മയും ഒരു മാസം അവിടെ താമസിച്ചിരുന്നു.സരോജ് ദത്ത ,സുശീൽ റോയ് ചൗധരി തുടങ്ങിയ നേതാക്കന്മാരും അവിടെ വന്നിരുന്നു ഞാൻ അവിടെ പാട്ടുകൾ പാടുമായിരുന്നു .


ലീല  മജൂംദാർ
അച്ഛൻ യിച്ച പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലും ഒപ്പം ഉണ്ടായിരുന്ന സഹയാത്രിക എന്ന വാക്കുകൊണ്ട് മാത്രം എന്റെ അമ്മയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ വിശേഷിപ്പിക്കാൻ ആവില്ല.   സ്വന്തം നിലയിൽ  സവിശേഷ രാഷ്ട്രീയവ്യക്തിത്വമാർജ്ജിച്ചിരുന്ന ആളായിരുന്ന അമ്മ  അച്ഛനെ കണ്ടുമുട്ടുന്നതിനും വളരെ മുമ്പ് തന്നെ  രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു

   ജില്ലാ
ബോർഡിൽ ഡോക്ടറായിരുന്ന എന്റെ മുത്തച്ഛന് ആഴ്ചതോറും  ഒന്നോ രണ്ടോ ദിനപത്രങ്ങൾ ഒരുമിച്ചു കയ്യിൽ കിട്ടുമായിരുന്നു.  ബ്രിട്ടീഷ് ഭരണ കാലത്തു  സ്വാതന്ത്ര്യസമര സേനാനികൾ മിക്കവാറും അവരുടെ ഗ്രാമങ്ങൾക്കു പുറത്ത് യാത്രചെയ്യാത്തവരായിരുന്നു. സ്വാതന്ത്ര്യ സമര പ്രവർത്തകർ വാർത്തകൾ അറിഞ്ഞിരുന്നത് മുത്തച്ഛന്റെ വീട്ടിൽ പോയി പത്രങ്ങൾ വായിച്ചായിരുന്നു. അപ്പോഴെല്ലാം അവർക്കു ചായയും പലഹാരങ്ങളും ഉണ്ടാക്കികൊടുക്കുന്ന ചുമതല ഏറ്റെടുത്തിരുന്നത് എന്റെ അമ്മയായിരുന്നു . അങ്ങനെ വളരെ ചെറുപ്പത്തിലേ ഒരു രാഷ്ട്രീയ അവബോധം അമ്മയിൽ രൂപപ്പെട്ടിരുന്നു .
തേ ഭാഗാ സമരകാലത്ത് കിസാൻ സമിതിയ്ക്ക് വേണ്ടി വിഭവസമാഹരണവും ആശ്വാസ പ്രവർത്തനങ്ങളും  സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ പ്രവർത്തനങ്ങളിൽ അമ്മ സജീവമായി പങ്കെടുത്തു. 1943 ലെ ബംഗാൾ ക്ഷാമത്തിന്റെ കാലത്ത് പീപ്പ്ൾസ് റിലീഫ് കമ്മിറ്റികളും ,സാംസ്കാരികക്കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിലും അമ്മയുടെ പങ്കാളിത്തം സജീവമായിരുന്നു.   പിന്നീട് അമ്മ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായി . 1947  കാലത്തു പാർട്ടിയെ  നിരോധിച്ചപ്പോൾ അമ്മയ്ക്കു ജയിലിൽ കിടക്കേണ്ടിവന്നു .ജയിലിൽനിന്നും വിട്ടയയ്ക്കപ്പെട്ടതിനു ശേഷം 1950 കാലത്തു വീണ്ടും അമ്മയ്ക്ക് ജയിൽവാസമനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. തേ ഭാഗാ സമരത്തിന്റെ കാലത്തായിരുന്നു അമ്മയും അച്ഛനും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് . പ്രണയ വിവാഹമായിരുന്നു അവരുടേത് .
1964 - വരെ അമ്മ ഡാർജീലിങ് ജില്ലാ കമ്മിറ്റിയിൽ അംഗമായിരുന്നു.
ഞങ്ങളെ അയൽക്കാരായ സഖാക്കളുടെ വീടുകളിലാക്കി അക്കാലത്തു അമ്മ ഡാർജിലിംഗ് കുന്നിൻ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പോകുമായിരുന്നു. അവരുടെ ജീവിതാരംഭം മുതൽ  അവസാനനാളുകൾവരെയും സജീവ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നെന്നത് ഒരു യാഥാർഥ്യമായിരുന്നിട്ടും നക്സൽ ബാരി  മുന്നേറ്റത്തിൻറെ നാളുകളിൽ ഏറെ സക്രിയമായ ഒരു പങ്കാളിത്തം വഹിക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല . .അതിനു കാരണം , മൂന്നു കുട്ടികളെ   വളർത്തേണ്ട ഉത്തരവാദിത്തം അമ്മയ്ക്ക്   മിക്കവാറും  സ്വന്തം ചുമലിൽ  നിറവേറ്റേണ്ടിവന്നതാണ്. 

രാഷ്ട്രീയരംഗത്തു
അച്ഛൻ നിറവേറ്റാൻ ശ്രമിച്ച ദൗത്യം സാഫല്യത്തിലെത്തിക്കാനുള്ള പരിശ്രമത്തിൽ എന്റെ അമ്മ ലീലാ മജൂംദാർ നൽകിയ പിന്തുണ കിടയറ്റതായിരുന്നു. അവരിരുവരും തമ്മിൽ നിലനിർത്തിപ്പോന്നിരുന്ന പരസ്പര ബഹുമാനവും ഗാഢമായ സ്നേഹബന്ധവും എടുത്തുപറയേണ്ടതാണ്.  

Abhijit Majumdar with his sisters Anita (sitting), Madhumita .